europe live Broadcasting

യുകെയില്‍ യുക്മ ദേശീയ കായികമേള 2019 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

നൈനീറ്റൺ∙ മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും 
കായികോത്സവത്തിനു വീണ്ടും അരങ്ങുണരുന്നു. യുക്മ ദേശീയ കായികമേള 2019 ന്റെ 
ഒരുക്കങ്ങൾ പൂർത്തിയായി. നേരത്തെ പ്രതികൂല കാലാവസ്ഥാ പ്രവചനങ്ങളുടെ 
അടിസ്ഥാനത്തിൽ മാറ്റിവയ്ക്കപ്പെട്ട ദേശീയ കായികമേളക്ക് മിഡ്‌ലാൻഡ്‌സിലെ ചരിത്ര 
പ്രസിദ്ധമായ നൈനീറ്റനാണ് ഇക്കുറി വേദിയൊരുക്കുന്നത്. യു കെ കായിക 
പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റൺ പ്രിംഗിൾസ്‌ സ്റ്റേഡിയത്തിൽ ജൂലൈ 13 
ശനിയാഴ്ച യുക്മ ദേശീയ കായിക മാമാങ്കത്തിന്റെ രണഭേരി മുഴങ്ങും.
ദേശീയ മേളക്ക് മുന്നോടിയായി റീജിയണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ
മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെയാണ് 
സമാപിച്ചത്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ 
വേദികൾ ആണു യുക്മ ദേശീയ കായികമേളകൾ. റീജനൽ കായികമേളകളിൽ 
വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ 
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ 
പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ 
ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ  റിലേ മത്സരങ്ങൾ  
മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക.
നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും യോർക്ക് ഷെയർ ആൻഡ് 
ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള 
ഹേവാർഡ്‌സ് ഹീത്തിലും അരങ്ങേറി. ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് 
റീജിയണൽ മേള റെഡിച്ചിലും സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ 
ആൻഡോവറിലും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ മേള സൗത്തെന്റിലും നടന്നു.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ  
സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനും ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ 
തോമസ് ജനറൽ കൺവീനറുമായുള്ള സമിതി ദേശീയ കായികമേളയുടെ 
തയ്യാറെടുപ്പുകൾ വിലയിരുത്തി വരുന്നു. കേരളാ ക്ലബ് നൈനീട്ടനും യുക്മ 
മിഡ്‌ലാൻഡ്‌സ് റീജിയണും സംയുക്തമായാണ് ദേശീയ കായികമേള 2019 ന്  
ആതിഥേയത്വം വഹിക്കുന്നത്.
ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി 
സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന 
സജീവ്, റീജിയണൽ ഭാരവാഹികളായ അഡ്വ.ജാക്സൺ തോമസ്, സുരേഷ് നായർ 
(നോർത്ത് വെസ്റ്റ്), അശ്വിൻ മാണി, സജിൻ രവീന്ദ്രൻ (യോർക്ക് ഷെയർ), ആന്റണി 
എബ്രഹാം, ജിജോ അരയത്ത് (സൗത്ത് ഈസ്റ്റ്), ബെന്നി പോൾ, നോബി ജോസ് 
(മിഡ്‌ലാൻഡ്‌സ്), ഡോ. ബിജു പെരിങ്ങത്തറ, എംപി പത്മരാജ് (സൗത്ത് വെസ്റ്റ്
ബാബു മങ്കുഴി, സിബി ജോസഫ് (ഈസ്റ്റ് ആംഗ്ലിയ) തുടങ്ങിയവർ യുക്മ ദേശീയ 
കായികമേള വൻ വിജയമാകുവാനുള്ള തയാറെടുപ്പുകളിലാണ്. 
കായികമേള സംഘടിപ്പിക്കാൻ കഴിയാതെ വന്ന വെയിൽസ്‌ റീജിയൺ, നോർത്ത് 
ഈസ്റ്റ് & സ്കോട്ട്ലൻഡ് റീജിയൺ എന്നിവിടങ്ങളിൽ നിന്നുള്ള 
കായികതാരങ്ങൾക്കും നിബന്ധനകളുടെ അടിസ്ഥാനത്തിൽ ദേശീയ മേളയിൽ 
പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതായിരിക്കും. കായികമേള അരങ്ങേറുന്ന 
സ്റ്റേഡിയത്തിന്റെ മേൽവിലാസം: Pringles Stadium, Avenue Road, Nuneaton - CV11 4LX.

നൈനീറ്റൺ : മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവത്തിനു വീണ്ടും അരങ്ങുണരുന്നു. യുക്മ ദേശീയ കായികമേള 2019 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നേരത്തെ പ്രതികൂല കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റിവയ്ക്കപ്പെട്ട ദേശീയ കായികമേളക്ക് മിഡ്‌ലാൻഡ്‌സിലെ ചരിത്ര പ്രസിദ്ധമായ നൈനീറ്റനാണ് ഇക്കുറി വേദിയൊരുക്കുന്നത്. യു കെ കായിക പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റൺ പ്രിംഗിൾസ്‌ സ്റ്റേഡിയത്തിൽ ജൂലൈ 13 ശനിയാഴ്ച യുക്മ ദേശീയ കായിക മാമാങ്കത്തിന്റെ രണഭേരി മുഴങ്ങും.

ദേശീയ മേളക്ക് മുന്നോടിയായി റീജിയണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാമേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികളാണ്‌ യുക്മ ദേശീയ കായികമേളകൾ. റീജനൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ  റിലേ മത്സരങ്ങൾ  മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക. നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും അരങ്ങേറി. ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ മേള സൗത്തെന്റിലും നടന്നു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ  സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനും ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് ജനറൽ കൺവീനറുമായുള്ള സമിതി ദേശീയ കായികമേളയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി വരുന്നു. കേരളാ ക്ലബ് നൈനീട്ടനും യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണും സംയുക്തമായാണ് ദേശീയ കായികമേള 2019 ന്  ആതിഥേയത്വം വഹിക്കുന്നത്.ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന സജീവ്, റീജിയണൽ ഭാരവാഹികളായ അഡ്വ.ജാക്സൺ തോമസ്, സുരേഷ് നായർ (നോർത്ത് വെസ്റ്റ്), അശ്വിൻ മാണി, സജിൻ രവീന്ദ്രൻ (യോർക്ക് ഷെയർ), ആന്റണി എബ്രഹാം, ജിജോ അരയത്ത് (സൗത്ത് ഈസ്റ്റ്), ബെന്നി പോൾ, നോബി ജോസ് (മിഡ്‌ലാൻഡ്‌സ്), ഡോ. ബിജു പെരിങ്ങത്തറ, എംപി പത്മരാജ് (സൗത്ത് വെസ്റ്റ്ബാബു മങ്കുഴി, സിബി ജോസഫ് (ഈസ്റ്റ് ആംഗ്ലിയ) തുടങ്ങിയവർ യുക്മ ദേശീയ കായികമേള വൻ വിജയമാകുവാനുള്ള തയാറെടുപ്പുകളിലാണ്. കായികമേള സംഘടിപ്പിക്കാൻ കഴിയാതെ വന്ന വെയിൽസ്‌ റീജിയൺ, നോർത്ത് ഈസ്റ്റ് & സ്കോട്ട്ലൻഡ് റീജിയൺ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കും നിബന്ധനകളുടെ അടിസ്ഥാനത്തിൽ ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതായിരിക്കും. കായികമേള അരങ്ങേറുന്ന സ്റ്റേഡിയത്തിന്റെ മേൽവിലാസം: Pringles Stadium, Avenue Road, Nuneaton - CV11 4LX.

Read more

പത്താം വർഷത്തിലേക്ക് കോതനല്ലൂർ സംഗമം.

സോമർസെറ്റ് ∙ കോതനല്ലൂർ സംഗമത്തിന്റെ ദശാബ്ദി ആഘോഷങ്ങൾ ഇക്കുറി 
ബ്രിസ്റ്റണിലെ ബാർട്ടൻ ക്യാമ്പിൽ നടക്കും. ഒക്ടോബർ 11 മുതൽ മൂന്നു ദിവസം 
നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. പത്താം
വാർഷിക ആഘോഷങ്ങളിലേക്ക് യുകെയിലെ കോതനല്ലൂർ നിവാസികളെ 
ഭാരവാഹികൾ കഷണിക്കുന്നു.
മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാവും മുൻഗണന. കോതനല്ലൂരിൽ നിന്നും പരിസര 
പ്രദേശങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറിയവർക്കും ഇവിടെ നിന്നും വിവാഹം 
കഴിച്ചു പോയവർക്കും പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ളവർ 
ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
വിവരങ്ങൾക്ക്: 07727163722, 07958764841, 07903757122
കോതനല്ലൂർ സംഗമം പത്താം വർഷത്തിലേക്ക്.

സോമർസെറ്റ് : കോതനല്ലൂർ സംഗമത്തിന്റെ ദശാബ്ദി ആഘോഷങ്ങൾ ഇക്കുറി ബ്രിസ്റ്റണിലെ ബാർട്ടൻ ക്യാമ്പിൽ നടക്കും. ഒക്ടോബർ 11 മുതൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. പത്താം വാർഷിക ആഘോഷങ്ങളിലേക്ക് യുകെയിലെ കോതനല്ലൂർ നിവാസികളെ ഭാരവാഹികൾ കഷണിക്കുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാവും മുൻഗണന. കോതനല്ലൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും യുകെയിലേക്ക് കുടിയേറിയവർക്കും ഇവിടെ നിന്നും വിവാഹം കഴിച്ചു പോയവർക്കും പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. വിവരങ്ങൾക്ക്: 07727163722, 07958764841, 07903757122

Read more

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമായി

മാഞ്ചസ്റ്റർ : കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്. നൂറു കണക്കിനാളുകൾ  കുടുംബസമേതം രാവിലെ മുതൽ  മാഞ്ചെസ്റ്ററിലെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക്  ഒഴുകിയെത്തികൊണ്ടിരുന്നു. ഭക്തിയുടെ പാരമ്യത്തിൽ നടന്ന തിരുന്നാൾ കുർബാനയും പ്രദക്ഷിണവും എല്ലാം നാട്ടിലെ പള്ളിപെരുനാൾ കൂടിയ അതേ അനുഭവം. വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും അനുഗ്രഹങ്ങൾ തേടി മാധ്യസ്ഥം യാചിക്കുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും വൻ ജനാവലിയാണ് മാഞ്ചസ്റ്ററിലേ വിഥിൻഷോയിലേക്ക്  പ്രവഹിച്ചത്. ഭക്തി നിർഭരമായ പൊന്തിഭിക്കൽ കുർബാനയും തിരുന്നാൾ പ്രദക്ഷിണവുമെല്ലാം ഭക്തിയുടെ പാരമ്യത്തിലേക്ക് ഉയർന്നതോടെ ആത്മ നിർവൃതിയിൽ ആണ്  ഏവരും ഇന്നലെ മാഞ്ചസ്‌റ്ററിൽ നിന്നും മടങ്ങിയത്.

രാവിലെ 9.45 ന് തിരുന്നാൾ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികനാകുവാൻ എത്തിച്ചേർന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ  മാർ.ജോസഫ് ശ്രാമ്പിക്കൽ പിതാവിനെയും വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യ  മേളങ്ങളുടെയും അകമ്പടിയോടെ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിലെ അലങ്കരിച്ചു മോഡി പിടിപ്പിച്ച അൾത്താരയിലേക്ക് സ്വീകരിച്ചാനയിച്ചതോടെ ഭക്തി നിർഭരമായ തിരുന്നാൾ കുർബാനക്ക് തുടക്കമായി. മാർ.ജോസഫ് ശ്രാമ്പിക്കൽ മുഖ്യ കാർമ്മികനായപ്പോൾ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ,ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറൽ ഫാ.സജി മലയിൽപുത്തൻപുര,ഫാ,നിക്കോളാസ് കെൺ,ഫാ.ഫാൻസ്വാ പത്തിൽ, ഫാ.മാത്യു കരിയിലക്കുളം, ഫാ.പ്രിൻസ്,തുടങ്ങീ ഏഴോളം വൈദീകർ  സഹ കാർമ്മികരായി. ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ ഏവരെയും സ്വാഗതം ചെയ്തു നടത്തിയ ആമുഖ പ്രഭാഷണത്തോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ട്രസ്റ്റിമാരായ സിബി ജെയിംസ്,ബിജോയ്,ജോബി തോമസ് തുടങ്ങിയർ ബൊക്കെ നൽകി അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചതോടെ തിരുന്നാൾ കുർബാനക്ക് തുടക്കമായി.

തോമാശ്ലീഹായുടെ ധൈര്യവും വിശ്വാസ തീക്ഷ്ണതയും,പ്രേഷിത ചൈതന്യവും പ്രവാസ  ജീവിതത്തിൽ പകർത്തുവാൻ ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ മാർ.ജോസഫ് ശ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ഓരോ ദിവ്യബലിയിലും കർത്താവിന്റെ സാമിപ്യം അനുഭവിക്കുവാൻ നിങ്ങൾക്ക് സാധിക്കണമെന്നും. ആത്മീയ ജീവനില്ലാത്ത ജഡങ്ങളായി നമ്മുടെ ജീവിതങ്ങൾ മാറരുതെന്നും ഉത്ബോധിപ്പിച്ച പിതാവ് തോമാശ്ലീഹായുടെ രക്തസാക്ഷിത്വവും,അൽഫോൻസാമ്മയുടെ സഹന ജീവിതവും നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെ സന്തോഷത്തോടെ നേരിടുവാൻ ഉള്ളകരുത്തു പകർന്നു നൽകുമെന്നും,സന്തോഷമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടയാളമെന്നും,അതുവഴിയായി തിരു സഭ പ്രശോഭിതമാകട്ടെയെന്നും മാർ.ജോസഫ് ശ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. മാഞ്ചസ്റ്റർ മിഷനിലെ വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള ഗായകരുടെ ആലാപനങ്ങൾ ദിവ്യബലിയെ കൂടുതൽ ഭക്തി സാന്ദ്രമാക്കി. ദിവ്യബലിയെ തുടർന്ന് നടന്ന ലദീഞ്ഞോടെയാണ് തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമായത്. മാർത്തോമാ കുരിശിന്റെ പിന്നിൽ അൾത്താര ബാലന്മാരും,പ്രസിദേന്തി മാരും ,പതാകകള്‍ വഹിച്ചുകൊണ്ട് സണ്ഡേ സ്കൂൾ വിദ്യാർത്ഥികൾ മുൻ നിരയിൽ നീങ്ങിയപ്പോൾ മുത്തുക്കുടകളുമായി മാതൃവേദി പ്രവർത്തകരും ഇരു നിരയായി പ്രദക്ഷിണത്തിൽ അണിനിരന്നു. മാഞ്ചസ്റ്റർ മേളവും സ്കോർട്ടിഷ് പൈപ്പ് ബാൻഡും മേള വിസ്മയം തീർത്തപ്പോൾ, പ്രദക്ഷിണത്തിന്റെ മധ്യഭാഗത്തായി വിശുദ്ധ അൽഫോൻസാമ്മയുടെയും പിൻഭാഗത്തു വിശുദ്ധ തോമാസ്ലീഹായുടെയും തിരുസ്വരൂപങ്ങളും പ്രദക്ഷിണത്തിൽ സംവഹിച്ചു. ഫാമിലി യൂണിറ്റുകളുടെ പാതകളും,പൊന്നിൻ കുരിശും ,മരക്കുരിശുകളും,വെള്ളി കുരിശുകളും എല്ലാം പ്രദക്ഷിണത്തിന് അണിനിരന്നു.നൂറുകണക്കിന് മുത്തുക്കുടകളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ  ഭക്തിയുടെ പാരമ്യത്തിൽ നടന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസികൾക്ക് ആത്മീയ നിർവൃതി ആയി. പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും സമാപന പ്രാർത്ഥനകളും നടന്നു.

തുടർന്ന് പാച്ചോർ നേർച്ച വിതരണവും  നടന്നു. ഇതേ സമയം കഴുന്നെടുത്തും അടിമ വച്ചും നേർച്ച കാഴ്ചകൾ അർപ്പിച്ചും വിശ്വാസികൾ വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാത്ഥിച്ചുകൊണ്ടിരുന്നു. ഇതേതുടർന്ന് പള്ളി പറമ്പിൽ സ്നേഹവിരുന്നിനു തുടക്കമായി. സണ്ഡേ സ്കൂൾ വിദ്യാർത്ഥികളുടെ സ്റ്റാളുകളും, മാതൃവേദിയുടെ സ്റ്റാളുകളും തിരുന്നാൾ പറമ്പിൽ പ്രവർത്തിച്ചു. നല്ലൊരു തിരുന്നാൾ കൂടിയ അനുഭവത്തിലാണ് ഇന്നലെ ഏവരും മാഞ്ചസ്റ്ററിൽ നിന്നും മടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന മാഞ്ചസ്റ്റർ തിരുന്നാളിന് തുടക്കമായത് പിനീട് ദവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും നടന്നു വരികയായിരുന്നു. കൊടിയേറ്റിനെ തുടർന്ന് ശനിയാഴ്ച ഫോറം സെന്ററിൽ ഗാനമേളയും കോമഡിയും ഒത്തുചേർന്ന സൂപ്പർ മെഗാ ഷോ നടന്നു. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയവർക്കും  വിജയത്തിനായി സഹകരിച്ചവർക്കും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി രേഖപ്പെടുത്തി. ട്രസ്റ്റിമാരായ സിബി ജയിംസ് ,ബിജോയ്,ജോബി തോമസ്എന്നിവരുടെയും പാരീഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ പ്രവർത്തിച്ച 101 അംഗ കമ്മിറ്റിയാണ് തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

മാഞ്ചസ്റ്റർ∙ ഇന്നലെ മാഞ്ചസ്റ്റർ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന 
കാഴ്ചയാണ് കണ്ടത്.നൂറു കണക്കിനാളുകൾ  കുടുംബസമേതം രാവിലെ മുതൽ  
മാഞ്ചെസ്റ്ററിലെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക്  ഒഴുകിയെത്തികൊണ്ടിരുന്നു. 
ഭക്തിയുടെ പാരമ്യത്തിൽ നടന്ന തിരുന്നാൾ കുർബാനയും പ്രദക്ഷിണവും എല്ലാം 
നാട്ടിലെ പള്ളിപെരുനാൾ കൂടിയ അതേ അനുഭവം.
വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും അനുഗ്രഹങ്ങൾ 
തേടി മാധ്യസ്ഥം യാചിക്കുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും വൻ 
ജനാവലിയാണ് മാഞ്ചസ്റ്ററിലേ വിഥിൻഷോയിലേക്ക്  പ്രവഹിച്ചത്.  .ഭക്തി നിർഭരമായ 
പൊന്തിഭിക്കൽ കുർബാനയും തിരുന്നാൾ പ്രദക്ഷിണവുമെല്ലാം ഭക്തിയുടെ 
പാരമ്യത്തിലേക്ക് ഉയർന്നതോടെ ആത്മ നിർവൃതിയിൽ ആണ്  ഏവരും ഇന്നലെ 
മാഞ്ചസ്‌റ്ററിൽ നിന്നും മടങ്ങിയത്.
ഇന്നലെ രാവിലെ 9.45 ന് തിരുന്നാൾ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികനാകുവാൻ 
എത്തിച്ചേർന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ  മാർ.ജോസഫ് ശ്രാമ്പിക്കൽ 
പിതാവിനെയും വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യ  മേളങ്ങളുടെയും 
അകമ്പടിയോടെ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിലെ അലങ്കരിച്ചു മോഡി 
പിടിപ്പിച്ച അൾത്താരയിലേക്ക് സ്വീകരിച്ചാനയിച്ചതോടെ ഭക്തി നിർഭരമായ തിരുന്നാൾ 
കുർബാനക്ക് തുടക്കമായി.
മാർ.ജോസഫ് ശ്രാമ്പിക്കൽ മുഖ്യ കാർമ്മികനായപ്പോൾ .ഇടവക വികാരി ഫാ.ജോസ് 
അഞ്ചാനിക്കൽ,ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറൽ ഫാ.സജി മലയിൽ
പുത്തൻപുര,ഫാ,നിക്കോളാസ് കെൺ,ഫാ.ഫാൻസ്വാ പത്തിൽ,ഫാ.മാത്യു 
കരിയിലക്കുളം,ഫാ.പ്രിൻസ്,തുടങ്ങീ ഏഴോളം വൈദീകർ  സഹ കാർമ്മികരായി.ഇടവക 
വികാരി ഫാ.ജോസ് അഞ്ചാനിക്കൽ ഏവരെയും സ്വാഗതം ചെയ്തു നടത്തിയ ആമുഖ 
പ്രഭാഷണത്തോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.ട്രസ്റ്റിമാരായ സിബി 
ജെയിംസ്,ബിജോയ്,ജോബി തോമസ് തുടങ്ങിയർ ബൊക്കെ നൽകി അഭിവന്ദ്യ 
പിതാവിനെ സ്വീകരിച്ചതോടെ തിരുന്നാൾ കുർബാനക്ക് തുടക്കമായി.
തോമാശ്ലീഹായുടെ ധൈര്യവും വിശ്വാസ തീക്ഷ്ണതയും,പ്രേഷിത ചൈതന്യവും 
പ്രവാസ  ജീവിതത്തിൽ പകർത്തുവാൻ ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ 
മാർ.ജോസഫ് ശ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.ഓരോ ദിവ്യബലിയിലും 
കർത്താവിന്റെ സാമിപ്യം അനുഭവിക്കുവാൻ നിങ്ങൾക്ക് സാധിക്കണമെന്നും. ആത്മീയ 
ജീവനില്ലാത്ത ജഡങ്ങളായി നമ്മുടെ ജീവിതങ്ങൾ മാറരുതെന്നും ഉത്ബോധിപ്പിച്ച 
പിതാവ് തോമാശ്ലീഹായുടെ രക്തസാക്ഷിത്വവും,അൽഫോൻസാമ്മയുടെ സഹന 
ജീവിതവും നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെ സന്തോഷത്തോടെ നേരിടുവാൻ ഉള്ള
കരുത്തു പകർന്നു നൽകുമെന്നും,സന്തോഷമാണ് ക്രിസ്തീയ ജീവിതത്തിന്റെ 
അടയാളമെന്നും,അതുവഴിയായി തിരു സഭ പ്രശോഭിതമാകട്ടെയെന്നും മാർ.ജോസഫ് 
ശ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.
മാഞ്ചസ്റ്റർ മിഷനിലെ വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള ഗായകരുടെ 
ആലാപനങ്ങൾ ദിവ്യബലിയെ കൂടുതൽ ഭക്തി സാന്ദ്രമാക്കി.ദിവ്യബലിയെ തുടർന്ന് 
നടന്ന ലദീഞ്ഞോടെയാണ് തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമായത്.
മാർത്തോമാ കുരിശിന്റെ പിന്നിൽ അൾത്താര ബാലന്മാരും,പ്രസിദേന്തി മാരും 
,പാതകളും വഹിച്ചുകൊണ്ട് സണ്ഡേ സ്കൂൾ വിദ്യാർത്ഥികൾ മുൻ നിരയിൽ 
നീങ്ങിയപ്പോൾ മുത്തുക്കുടകളുമായി മാതൃവേദി പ്രവർത്തകരും ഇരു നിരയായി 
പ്രദക്ഷിണത്തിൽ അണിനിരന്നു.മാഞ്ചസ്റ്റർ മേളവും സ്കോർട്ടിഷ് പൈപ്പ് ബാൻഡും 
മേള വിസ്മയം തീർത്തപ്പോൾ, പ്രദക്ഷിണത്തിന്റെ മധ്യഭാഗത്തായി വിശുദ്ധ 
അൽഫോൻസാമ്മയുടെയും പിൻഭാഗത്തു വിശുദ്ധ തോമാസ്ലീഹായുടെയും 
തിരുസ്വരൂപങ്ങളും പ്രദക്ഷിണത്തിൽ സംവഹിച്ചു.ഫാമിലി യൂണിറ്റുകളുടെ 
പാതകളും,പൊന്നിൻ കുരിശും ,മരക്കുരിശുകളും,വെള്ളി കുരിശുകളും എല്ലാം 
പ്രദക്ഷിണത്തിന് അണിനിരന്നു.നൂറുകണക്കിന് 
മുത്തുക്കുടകളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ  ഭക്തിയുടെ 
പാരമ്യത്തിൽ നടന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസികൾക്ക് ആത്മീയ നിർവൃതി 
ആയി.പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ 
ആശീർവാദവും സമാപന പ്രാർത്ഥനകളും നടന്നു.
തുടർന്ന് പാച്ചോർ നേർച്ച വിതരണവും  നടന്നു.ഇതേ സമയം കഴുന്നെടുത്തും അടിമ 
വച്ചും നേർച്ച കാഴ്ചകൾ അർപ്പിച്ചും വിശ്വാസികൾ വിശുദ്ധരുടെ മാധ്യസ്ഥം തേടി 
പ്രാത്ഥിച്ചുകൊണ്ടിരുന്നു.ഇതേതുടർന്ന് പള്ളി പറമ്പിൽ സ്നേഹവിരുന്നിനു 
തുടക്കമായി.സണ്ഡേ സ്കൂൾ വിദ്യാർത്ഥികളുടെ സ്റ്റാളുകളും,മാതൃവേദിയുടെ 
സ്റ്റാളുകളും തിരുന്നാൾ പറമ്പിൽ പ്രവർത്തിച്ചു.നല്ലൊരു തിരുന്നാൾ കൂടിയ 
അനുഭവത്തിലാണ് ഇന്നലെ ഏവരും മാഞ്ചസ്റ്ററിൽ നിന്നും മടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന മാഞ്ചസ്റ്റർ തിരുന്നാളിന് 
തുടക്കമായത് പിനീട് ദവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും നടന്നു 
വരികയായിരുന്നു.കൊടിയേറ്റിനെ തുടർന്ന് ശനിയാഴ്ച ഫോറം സെന്ററിൽ 
ഗാനമേളയും കോമഡിയും ഒത്തുചേർന്ന   സൂപ്പർ മെഗാ ഷോ നടന്നു.
തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയവർക്കും  വിജയത്തിനായി 
സഹകരിച്ചവർക്കും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി 
രേഖപ്പെടുത്തി.ട്രസ്റ്റിമാരായ സിബി ജയിംസ് ,ബിജോയ്,ജോബി തോമസ് 
,എന്നിവരുടെ യും പാരീഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ പ്രവർത്തിച്ച 101 അംഗ 
കമ്മിറ്റിയാണ് തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.
Read more

പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാളിനും, മാര്‍ത്തോമാ ശ്ളീഹായുടെ തിരുനാളിനും തുടക്കം കുറിച്ച്‌ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി.

കൊളോണ്‍ : കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ 
ദൈവമാതാവിന്‍റെ തിരുനാളിനും, മാര്‍ത്തോമാ ശ്ളീഹായുടെ തിരുനാളിനും ഇടവക 
ദിനത്തിനും ജൂലൈ 6 ന് തുടക്കം കുറിച്ചു. ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ 
കാര്‍മ്മികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയെ തുടര്‍ന്നു പ്രസുദേന്തി ഹാനോ 
തോമസ് മൂര്‍ കൊടിയും വഹിച്ച് മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ പള്ളിയില്‍ 
നിന്നും പ്രദക്ഷിണമായി എത്തി കൊടിയേറ്റ് നടന്നു. യൂത്ത് കൊയറിന്‍റെ ഗാനാലാപനം 
ഭക്തിനിര്‍ഭരമായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് 
ആഘോഷ പരിപാടികള്‍ നടക്കുന്നത്.
തിരുനാളിനോടനുബന്ധിച്ച് പള്ളിയിലെ അള്‍ത്താരയും ബലിവേദിയും 
ദേവാലയാങ്കണവും ബഹുവര്‍ണ്ണ തോരണങ്ങളാല്‍ കമനീയമായി അലങ്കരിച്ചിട്ടുണ്ട്. 
മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയുള്ള ബാനറുകളും കേരളത്തിലെ സീറോ മലബാര്‍ 
ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിക്കും.

കൊളോണ്‍ : കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാളിനും, മാര്‍ത്തോമാ ശ്ളീഹായുടെ തിരുനാളിനും ഇടവക ദിനത്തിനും ജൂലൈ 6 ന് തുടക്കം കുറിച്ചു. ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ കാര്‍മ്മികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയെ തുടര്‍ന്നു പ്രസുദേന്തി ഹാനോ തോമസ് മൂര്‍ കൊടിയും വഹിച്ച് മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ പള്ളിയില്‍ നിന്നും പ്രദക്ഷിണമായി എത്തി കൊടിയേറ്റ് നടന്നു. യൂത്ത് കൊയറിന്‍റെ ഗാനാലാപനം ഭക്തിനിര്‍ഭരമായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് പള്ളിയിലെ അള്‍ത്താരയും ബലിവേദിയും ദേവാലയാങ്കണവും ബഹുവര്‍ണ്ണ തോരണങ്ങളാല്‍ കമനീയമായി അലങ്കരിച്ചിട്ടുണ്ട്. മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയുള്ള ബാനറുകളും കേരളത്തിലെ സീറോ മലബാര്‍ ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിക്കും.

Read more

ഇന്ത്യക്ക് കൈമാറാനുള്ള വിധിക്കെതിരെ വിജയ് മല്യ കൊടുത്ത അപ്പീലിന്‌ ഹൈക്കോടതി അനുമതി നല്‍കി.

ലണ്ടന്‍: ഇന്ത്യക്ക് കൈമാറാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയ്ക്ക് അനുമതി. യു.കെ 
ഹൈക്കോടതിയാണ് അനുമതി നല്‍കിയത്.
യു.കെ.ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പിട്ട ഉത്തരവിലാണ് അപ്പീല്‍ നല്‍കാന്‍ മല്യക്ക് അനുമതി നല്‍കിയിരിക്കുന്നത്. 9,000 കോടിയുടെ തട്ടിപ്പ് 
കേസില്‍ വിചാരണ നേരിടുന്നതിനാണ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നത്.
ഹൈക്കോടതി വിധിയില്‍ ഒരു നല്ലവശമുണ്ടെന്ന് തോന്നുന്നുവെന്ന് മല്യ പ്രതികരിച്ചു. മകന്‍ സിദ്ധാര്‍ഥും കാമുകി പിങ്കി ലാല്‍വാനിയും മല്യക്കൊപ്പം 
കോടതിയില്‍ എത്തിയിരുന്നു. 
കോടതി അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കിയതോടെ യുകെ ഹൈക്കോടതിയില്‍ കേസിന്റെ മുഴുവന്‍ വാദം കേള്‍ക്കലും നടക്കുമെന്നാണ് 
സൂചന. ഇന്ത്യക്ക് കൈമാറാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് ഫെബ്രുവരി 14-ന് എഴുതി തയ്യാറാക്കിയ അപേക്ഷ ഹൈക്കോടതിയില്‍ 
നല്‍കിയിരുന്നെങ്കിലും ഏപ്രില്‍ അഞ്ചിന് ഇത് തള്ളുകയുണ്ടായി. തുടര്‍ന്ന് ഏപ്രില്‍ 11 വാക്കാലുള്ള അപേക്ഷ നല്‍കുകയായിരുന്നു.

ലണ്ടന്‍: ഇന്ത്യക്ക് കൈമാറാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയ്ക്ക് അനുമതി. യു.കെ ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. യു.കെ.ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പിട്ട ഉത്തരവിലാണ് അപ്പീല്‍ നല്‍കാന്‍ മല്യക്ക് അനുമതി നല്‍കിയിരിക്കുന്നത്. 9,000 കോടിയുടെ തട്ടിപ്പ് കേസില്‍ വിചാരണ നേരിടുന്നതിനാണ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നത്. ഹൈക്കോടതി വിധിയില്‍ ഒരു നല്ലവശമുണ്ടെന്ന് തോന്നുന്നുവെന്ന് മല്യ പ്രതികരിച്ചു. മകന്‍ സിദ്ധാര്‍ഥും കാമുകി പിങ്കി ലാല്‍വാനിയും മല്യക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. കോടതി അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കിയതോടെ യുകെ ഹൈക്കോടതിയില്‍ കേസിന്റെ മുഴുവന്‍ വാദം കേള്‍ക്കലും നടക്കുമെന്നാണ് സൂചന. ഇന്ത്യക്ക് കൈമാറാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് ഫെബ്രുവരി 14-ന് എഴുതി തയ്യാറാക്കിയ അപേക്ഷ ഹൈക്കോടതിയില്‍ നല്‍കിയിരുന്നെങ്കിലും ഏപ്രില്‍ അഞ്ചിന് ഇത് തള്ളുകയുണ്ടായി. തുടര്‍ന്ന് ഏപ്രില്‍ 11 വാക്കാലുള്ള അപേക്ഷ നല്‍കുകയായിരുന്നു.

Read more

ഫ്രാൻസിസ് മാർപാപ്പയുടെ തുറന്ന കത്ത് ചർച്ചയാകുന്നു.

ബർലിൻ∙ ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം ജർമനിയിലെ 
കത്തോലിക്കർക്കുവേണ്ടി എഴുതിയ തുറന്ന കത്ത് ചർച്ചയാകുന്നു.  കഴിഞ്ഞ അൻപത് 
വർഷത്തിനുള്ളിൽ ഒരു മാർപാപ്പ ആദ്യമായിട്ടാണ് ജർമൻകാർക്കു മാത്രമായി തുറന്ന 
കത്തെഴുതുന്നത്.
ജർമൻ കത്തോലിക്ക സഭയിൽ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 
വിശ്വാസികൾ തന്നെ മുന്നോട്ട് വരണമെന്ന ആഹ്വാനത്തോടെയാണ് കത്തിന്റെ  
തുടക്കം. നമ്മൾ ജീവിക്കുന്നത് മാറ്റത്തിന്റെ കാലഘട്ടത്തിൽ മാത്രമല്ല, പുതിയതും 
പഴയതുമായ ചോദ്യങ്ങൾ ഉയർത്തുന്ന ദിവസത്തിന്റെ ഒരു വഴിയിലാണെന്ന് 
നമുക്കെല്ലാവർക്കും അറിയാം. സുവിശേഷത്തിന്റെ ആത്മാവിനെ ജീവിതത്തിൽ 
നിറയ്ക്കാൻ കത്തോലിക്കർക്ക് കഴിയണം. അല്ലെങ്കിൽ അവരുടെ ജീവിതം 
അവ്യക്തമായിരിക്കും എന്നു മാർപാപ്പ മുന്നറിയിപ്പ് നൽകുന്നു.
ജർമനിയിൽ ആയിരകണക്കിന് പേർ സഭാ വിശ്വാസം ഉപേക്ഷിക്കുന്നതിൽ 
മാർപാപ്പയ്ക്കുള്ള ദുഃഖം രേഖപ്പെടുത്തി. മാർപാപ്പയുടെ കത്ത് സ്വാഗതാർഹമെന്ന് 
ജർമൻ ബിഷപ്പ് കോൺഫറൻസ് അധ്യക്ഷൻ കർദ്ദിനാൾ റൈൻഹാർഡ് മാർകസ് 
അഭിപ്രായപ്പെട്ടു.
ഇതിനിടയിൽ ജർമനിയിൽ നടന്നു വരുന്ന മരിയ 2.0 എന്ന വനിത കൂട്ടായ്മയുടെ 
സഭയ്ക്കെതിരെയുള്ള വിമത സമരം മാർപാപ്പയുടെ ശ്രദ്ധയിൽപ്പെട്ടതായിട്ടാണ് സൂചന. 
ജർമൻ കത്തോലിക്ക സഭ ഇന്ന് അഴിമതിയിലും ലൈംഗിക അക്രമണങ്ങളിലും മുങ്ങി 
നിൽക്കുകയാണെന്നാണ് ഈ വനിത കൂട്ടായ്മ ആരോപിച്ചിരിക്കുന്നത്. ഇതിനെതിരെ 
ഇവർ തെരുവിൽ ഇറങ്ങി കഴിഞ്ഞു.

ബർലിൻ : ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം ജർമനിയിലെ കത്തോലിക്കർക്കുവേണ്ടി എഴുതിയ തുറന്ന കത്ത് ചർച്ചയാകുന്നു.  കഴിഞ്ഞ അൻപത് വർഷത്തിനുള്ളിൽ ഒരു മാർപാപ്പ ആദ്യമായിട്ടാണ് ജർമൻകാർക്കു മാത്രമായി തുറന്ന കത്തെഴുതുന്നത്. ജർമൻ കത്തോലിക്ക സഭയിൽ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിശ്വാസികൾ തന്നെ മുന്നോട്ട് വരണമെന്ന ആഹ്വാനത്തോടെയാണ് കത്തിന്റെ  തുടക്കം. നമ്മൾ ജീവിക്കുന്നത് മാറ്റത്തിന്റെ കാലഘട്ടത്തിൽ മാത്രമല്ല, പുതിയതും പഴയതുമായ ചോദ്യങ്ങൾ ഉയർത്തുന്ന ദിവസത്തിന്റെ ഒരു വഴിയിലാണെന്ന് നമുക്കെല്ലാവർക്കും അറിയാം. സുവിശേഷത്തിന്റെ ആത്മാവിനെ ജീവിതത്തിൽ നിറയ്ക്കാൻ കത്തോലിക്കർക്ക് കഴിയണം. അല്ലെങ്കിൽ അവരുടെ ജീവിതം അവ്യക്തമായിരിക്കും എന്നു മാർപാപ്പ മുന്നറിയിപ്പ് നൽകുന്നു.

ജർമനിയിൽ ആയിരകണക്കിന് പേർ സഭാ വിശ്വാസം ഉപേക്ഷിക്കുന്നതിൽ മാർപാപ്പയ്ക്കുള്ള ദുഃഖം രേഖപ്പെടുത്തി. മാർപാപ്പയുടെ കത്ത് സ്വാഗതാർഹമെന്ന് ജർമൻ ബിഷപ്പ് കോൺഫറൻസ് അധ്യക്ഷൻ കർദ്ദിനാൾ റൈൻഹാർഡ് മാർകസ് അഭിപ്രായപ്പെട്ടു. ഇതിനിടയിൽ ജർമനിയിൽ നടന്നു വരുന്ന മരിയ 2.0 എന്ന വനിത കൂട്ടായ്മയുടെ സഭയ്ക്കെതിരെയുള്ള വിമത സമരം മാർപാപ്പയുടെ ശ്രദ്ധയിൽപ്പെട്ടതായിട്ടാണ് സൂചന. ജർമൻ കത്തോലിക്ക സഭ ഇന്ന് അഴിമതിയിലും ലൈംഗിക അക്രമണങ്ങളിലും മുങ്ങി നിൽക്കുകയാണെന്നാണ് ഈ വനിത കൂട്ടായ്മ ആരോപിച്ചിരിക്കുന്നത്. ഇതിനെതിരെ ഇവർ തെരുവിൽ ഇറങ്ങി കഴിഞ്ഞു.

Read more

തെക്കന്‍ യൂറോപ്പിലാകെ താപനില വർധനവ്.

തെക്കന്‍ യൂറോപ്പിലാകെ പ്രത്യേകിച്ചും സ്പെയിനിലും ഫ്രാന്‍സിലും താപനില അതിന്‍റെ എല്ലാ അതിർത്തികളും ഭേദിച്ചു മുന്നേറുകയാണ്. ഫ്രാന്‍സില്‍ പലയിടങ്ങളിലും താപനില 45 ഡിഗ്രി സെല്‍ഷ്യസാണ്. സമശീതോഷ്ണ മേഖലയില്‍ സ്ഥിതി ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച് ഈ താപനില വർധനവ് ഭൂപ്രകൃതിയേയും ജൈവവ്യവസ്ഥയെയും മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണ്. കൊടും ചൂടിനൊപ്പം ഈ രാജ്യങ്ങളെ വലയ്ക്കുന്ന മറ്റൊന്നു കൂടിയുണ്ട്. പലയിടങ്ങളിലായി പടര്‍ന്നു പിടിച്ചിരിക്കുന്ന കാട്ടുതീയാണ് ഈ പ്രതിസന്ധി. ഫ്രാന്‍സിലും സ്പെയ്നിലുമായുണ്ടായ കാട്ടുതീ ഇതുവരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. 

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് വടക്കന്‍ സ്പെയ്ന്‍ അഭിമുഖീകരിക്കുന്നത്. യൂറോപ്പിലാകെ വീശുന്ന ചൂടുകാറ്റ് തന്നെയാണ് ഈ കാട്ടുതീക്ക് കാരണമായതും തീ ഇപ്പോഴും ആളിപ്പടരുന്നതിനു സാഹചര്യം സൃഷ്ടിക്കുന്നതും. സ്പെയ്നിലെ ടറാഗോനാ, ബാര്‍സലോണ തുടങ്ങിയ മേഖലകളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ ഏതാണ്ട് 200 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കാട്ടുതീ മൂലം ഒറ്റപ്പെട്ടുവെന്നാണു കരുതുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത്ര വലിയ കാട്ടു തീ അഭിമുഖീകരിച്ചിട്ടില്ലെന്നാണ് കാറ്റിലോണിയ പ്രവിശ്യയിലെ ആഭ്യന്തരമന്ത്രി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ട്വീറ്റ് ചെയ്തത്. പക്ഷേ ഇതിനകം തന്നെ 1997 ലുണ്ടായ കാട്ടുതീ വരുത്തിയ നാശനഷ്ടങ്ങളെക്കാള്‍ അധികം ഇക്കുറിയെത്തിയ കാട്ടുതീ വരുത്തി വച്ചുവെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയ്ക്കൊപ്പം ഏറ്റവു വലിയ കാട്ടുതീയെ കൂടി നേരിടേണ്ട അവസ്ഥയിലാണ് സ്പെയ്ന്‍. സ്പെയ്നില്‍ ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീ പക്ഷേ സ്വാഭാവികമായി ഉണ്ടായതല്ലെന്നാണ് അധികൃതര്‍ കരുതുന്നത്. വനമേഖലയ്ക്കു സമീപം അശ്രദ്ധമായി കൂട്ടിയിട്ടിരുന്ന ചവറില്‍ നിന്നാണ് തീ പടര്‍ന്നത്. ഈ ചവറിന് തീയിട്ടതോ അബദ്ധത്തില്‍ തീ പിടിച്ചതോ ആകാമെന്നും വിലയിരുത്തുന്നു. ഈ ചവറില്‍നിന്നു പടര്‍ന്ന തീയാണ് ഇപ്പോള്‍ കാറ്റിലോണിയ മേഖലയെയാകെ പുകയിലും കരിയിലും മുക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.കാട്ടുതീ നിയന്ത്രിക്കാന്‍ പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന്  അധികൃതര്‍ സമ്മതിക്കുന്നു. പ്രാദേശിക അഗ്നിശമന സേനാംഗങ്ങള്‍ കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമായതായി അറിയിച്ചിട്ടില്ല. കാട്ടുതീ ഒരു ഭാഗത്തു നിന്നു മാത്രമല്ല പടര്‍ന്നു പിടിക്കുന്നത്. ഏതാണ്ട് 400 ഭാഗങ്ങളിലായാണ് അത്ര തന്നെ കാട്ടുതീകള്‍ പല പ്രദേശങ്ങളിലായി കത്തികയറുന്നത്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിലെയെല്ലാം തീയണയക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകൂ.

അറ്റ്ലാന്‍റിക് സമുദ്രത്തിനു മുകളില്‍ രൂപം കൊണ്ട കാലാവസ്ഥാ പ്രതിഭാസമാണ് യൂറോപ്പിലെ ഇപ്പോഴത്തെ ചൂടു കാറ്റിനു പ്രധാന കാരണമെന്നാണ് ഗവേഷര്‍ പറയുന്നത്. ഈ പ്രതിഭാസം മൂലം ഉയര്‍ന്ന മര്‍ദ നിലയാണ് ഇപ്പോള്‍ യൂറോപ്പിനു മുകളിലുള്ളത്. ഈ സാഹചര്യത്തില്‍ ആഫ്രിക്കയിലെ വടക്കന്‍ മേഖലയിലുള്ള മരുപ്രദേശങ്ങളില്‍ നിന്നുള്ള ചൂട് യൂറോപ്പിലേക്കെത്തിയതാണ് ചൂട് കാറ്റിനും ഉയര്‍ന്ന താപനിലയ്ക്കും കാരണമായത്.

Read more

18-ാ മത് യു കെ കെ സി എ കൺവൻഷൻ പ്രൗഡഗംഭീരമായി.

18-ാ മത് യു കെ കെ സി എ കൺവൻഷൻ പ്രൗഡഗംഭീരമായി
കവൻട്രി/ യു.കെ: 18-ാ മത് യു കെ കെ സി എ കൺവൻഷൻ പ്രൗഡഗംഭീരമായി ആഘോഷിച്ചു.. യു കെ കെ സി എ പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് രാവിലെ പതാക ഉയർത്തിയതോടെ ആലോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് മാർ മാത്യു മൂലക്കാട്ട്, മാർ കുര്യൻ വയലുങ്കൽ, മാർ ജോസഫ് സാബ്രിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു.കത്തോലിക്കാ സഭ ഇന്നേവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രയാസങ്ങളും പ്രതിസന്ധികളും കൂടെയുണ്ടെന്ന് ഓരോ വിശ്വാസിയും ഓർമ്മിക്കണമെന്ന് കോട്ടയം അതിരൂപത അധ്യക്ഷനും ആഗോള ക്നാനായ മക്കളുടെ ആധ്യാൽമിക പിതാവുമായ ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് തന്റെ സന്ദേശത്തിൽ പറഞ്ഞു . കൂടുതൽ ഐക്യവും സാഹോദര്യ സ്നേഹവും നൽകി മാതൃകയാവുകയാണ് പ്രവാസികളായവർ ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു . സ്നേഹം പങ്കിടാനും ഹൃദയത്തിൽ സൂക്ഷിക്കാനും ആയില്ലെങ്കിൽ കർത്താവിന്റെ അനുയായികൾ എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നാണ് പാപുവ ന്യൂ ഗിനിയയിൽ നിന്നെത്തിയ വത്തിക്കാൻ അംബാസിഡർ ബിഷപ്പ് കുര്യൻ വയലുങ്കൽ സൂചിപ്പിച്ചു. .എന്നാൽ യുകെയിലെ ക്നാനായക്കാർക്ക് ഏറെ ആവേശം പകരുന്ന കാര്യമാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ സ്രാമ്പിക്കലിന്റെ വാക്കുകളിൽ നിറഞ്ഞു നിന്നത് . സീറോ മലബാർ സഭയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ തന്നെ റോമിൽ നിന്നും പ്രത്യേക പദവി ലഭിച്ചാൽ യുകെയിലെ ക്നാനായക്കാർക്ക് ആ നിമിഷം തന്നെ സകല സ്വാതന്ത്ര്യത്തോടെയും തങ്ങളുടെ പ്രവർത്തനം ഏറ്റെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം . സ്വന്തമായി പള്ളികളോ ആസ്തികളോ ഉണ്ടെങ്കിൽ അതൊന്നും ഒരു തർക്ക കാരണം ആകുക ഇല്ലെന്നും അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു . ഇതോടെ ഇത്തവണത്തെ കൺവൻഷൻ ചരിത്ര വിജയം എന്ന നിലയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു . റാലികളും മത്സരങ്ങളും ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ കൺവൻഷൻ . ആയിരക്കണക്കിന് ആളുകൾ എത്തുന്നതിനാൽ ആവശ്യമായ ഇൻഷുറൻസ് സംരക്ഷണം ഇല്ലെന്നു ബഥേൽ കൺവൻഷൻ സെന്റർ അറിയിച്ചതാണ് ഇത്തവണ റാലി ഉപേക്ഷിക്കാൻ കാരണമായത് . എന്നാൽ അതൊരു മാറ്റത്തിനു തുടക്കമിടുക ആയിരുന്നു . ഇതോടെ കേരളത്തിൽ നിന്നും താരങ്ങളെ എത്തിച്ചാണ് കേന്ദ്ര സമിതി കൺവൻഷന്റെ പകിട്ട് കാത്തുസൂക്ഷിച്ചത് . കേരളത്തിൽ നിന്നെത്തിയ കോട്ടയം നസീറും ഫ്രാങ്കോയും രഞ്ജിനി ജോസും അടക്കമുള്ള താരങ്ങളാകട്ടെ പ്രതീക്ഷയ്ക്ക് ഒത്തുയർന്നപ്പോൾ കത്തുന്ന വേനൽ ചൂടിനെ തണുപ്പിക്കും വിധമുള്ള ഒരു കലാസന്ധ്യ ആസ്വദിക്കാൻ ഉള്ള വേദി കൂടിയായി മാറുക ആയിരുന്നു ഇത്തവണത്തെ കൺവൻഷൻ .കാര്യമായ കാലതടസം കൂടാതെ പരിപാടികൾ നിയന്ത്രിക്കാൻ കഴിഞ്ഞത് തോമസ് തൊണ്ണമാവുങ്കാൽ നേതൃത്വം നൽകുന്ന ടീമിന്റെ കൂട്ട് ഉത്തരവാദിത്തത്തിനു ശക്തമായ തെളിവായി മാറി . പതിവ് പോലെ വെൽക്കം ഡാൻസ് കണ്ണുകൾക്ക് കുളിർമ്മയായി. തങ്ങളുടെ മക്കൾ അരങ്ങിൽ താരങ്ങളായി വാഴുന്ന കാഴ്ച വെൽക്കം ഡാൻസിൽ കണ്ട ഓരോ ക്നാനായക്കാരും മനസു നിറഞ്ഞാണ് അഭിനന്ദനമേകിയത് .സെൻട്രൽ കമ്മറ്റി ഭാരവാഹികളായ തോമസ് ജോസഫ്, സാജു ലൂക്കോസ്, വിജി ജോസഫ്, വിപിൻ പണ്ടാരശ്ശേരിൽ, സണ്ണി രാഗമാലിക, ജെറി ജെയിംസ്, ബിജു മടക്കകുഴി, ജോസി ജോസ് എന്നിവരുടെ നേത്രത്വത്തിലുള്ള വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേത്രത്വം നൽകി.

കവൻട്രി/ യു.കെ: 18-ാ മത് യു കെ കെ സി എ കൺവൻഷൻ പ്രൗഡഗംഭീരമായി ആഘോഷിച്ചു.. യു കെ കെ സി എ പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് രാവിലെ പതാക ഉയർത്തിയതോടെ ആലോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് മാർ മാത്യു മൂലക്കാട്ട്, മാർ കുര്യൻ വയലുങ്കൽ, മാർ ജോസഫ് സാബ്രിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു.കത്തോലിക്കാ സഭ ഇന്നേവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രയാസങ്ങളും പ്രതിസന്ധികളും കൂടെയുണ്ടെന്ന് ഓരോ വിശ്വാസിയും ഓർമ്മിക്കണമെന്ന് കോട്ടയം അതിരൂപത അധ്യക്ഷനും ആഗോള ക്നാനായ മക്കളുടെ ആധ്യാൽമിക പിതാവുമായ ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് തന്റെ സന്ദേശത്തിൽ പറഞ്ഞു . കൂടുതൽ ഐക്യവും സാഹോദര്യ സ്നേഹവും നൽകി മാതൃകയാവുകയാണ് പ്രവാസികളായവർ ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു . സ്നേഹം പങ്കിടാനും ഹൃദയത്തിൽ സൂക്ഷിക്കാനും ആയില്ലെങ്കിൽ കർത്താവിന്റെ അനുയായികൾ എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നാണ് പാപുവ ന്യൂ ഗിനിയയിൽ നിന്നെത്തിയ വത്തിക്കാൻ അംബാസിഡർ ബിഷപ്പ് കുര്യൻ വയലുങ്കൽ സൂചിപ്പിച്ചു. .എന്നാൽ യുകെയിലെ ക്നാനായക്കാർക്ക് ഏറെ ആവേശം പകരുന്ന കാര്യമാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ സ്രാമ്പിക്കലിന്റെ വാക്കുകളിൽ നിറഞ്ഞു നിന്നത് . സീറോ മലബാർ സഭയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ തന്നെ റോമിൽ നിന്നും പ്രത്യേക പദവി ലഭിച്ചാൽ യുകെയിലെ ക്നാനായക്കാർക്ക് ആ നിമിഷം തന്നെ സകല സ്വാതന്ത്ര്യത്തോടെയും തങ്ങളുടെ പ്രവർത്തനം ഏറ്റെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം . സ്വന്തമായി പള്ളികളോ ആസ്തികളോ ഉണ്ടെങ്കിൽ അതൊന്നും ഒരു തർക്ക കാരണം ആകുക ഇല്ലെന്നും അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു . ഇതോടെ ഇത്തവണത്തെ കൺവൻഷൻ ചരിത്ര വിജയം എന്ന നിലയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു . റാലികളും മത്സരങ്ങളും ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ കൺവൻഷൻ . ആയിരക്കണക്കിന് ആളുകൾ എത്തുന്നതിനാൽ ആവശ്യമായ ഇൻഷുറൻസ് സംരക്ഷണം ഇല്ലെന്നു ബഥേൽ കൺവൻഷൻ സെന്റർ അറിയിച്ചതാണ് ഇത്തവണ റാലി ഉപേക്ഷിക്കാൻ കാരണമായത് . എന്നാൽ അതൊരു മാറ്റത്തിനു തുടക്കമിടുക ആയിരുന്നു . ഇതോടെ കേരളത്തിൽ നിന്നും താരങ്ങളെ എത്തിച്ചാണ് കേന്ദ്ര സമിതി കൺവൻഷന്റെ പകിട്ട് കാത്തുസൂക്ഷിച്ചത് . കേരളത്തിൽ നിന്നെത്തിയ കോട്ടയം നസീറും ഫ്രാങ്കോയും രഞ്ജിനി ജോസും അടക്കമുള്ള താരങ്ങളാകട്ടെ പ്രതീക്ഷയ്ക്ക് ഒത്തുയർന്നപ്പോൾ കത്തുന്ന വേനൽ ചൂടിനെ തണുപ്പിക്കും വിധമുള്ള ഒരു കലാസന്ധ്യ ആസ്വദിക്കാൻ ഉള്ള വേദി കൂടിയായി മാറുക ആയിരുന്നു ഇത്തവണത്തെ കൺവൻഷൻ .കാര്യമായ കാലതടസം കൂടാതെ പരിപാടികൾ നിയന്ത്രിക്കാൻ കഴിഞ്ഞത് തോമസ് തൊണ്ണമാവുങ്കാൽ നേതൃത്വം നൽകുന്ന ടീമിന്റെ കൂട്ട് ഉത്തരവാദിത്തത്തിനു ശക്തമായ തെളിവായി മാറി . പതിവ് പോലെ വെൽക്കം ഡാൻസ് കണ്ണുകൾക്ക് കുളിർമ്മയായി. തങ്ങളുടെ മക്കൾ അരങ്ങിൽ താരങ്ങളായി വാഴുന്ന കാഴ്ച വെൽക്കം ഡാൻസിൽ കണ്ട ഓരോ ക്നാനായക്കാരും മനസു നിറഞ്ഞാണ് അഭിനന്ദനമേകിയത് .സെൻട്രൽ കമ്മറ്റി ഭാരവാഹികളായ തോമസ് ജോസഫ്, സാജു ലൂക്കോസ്, വിജി ജോസഫ്, വിപിൻ പണ്ടാരശ്ശേരിൽ, സണ്ണി രാഗമാലിക, ജെറി ജെയിംസ്, ബിജു മടക്കകുഴി, ജോസി ജോസ് എന്നിവരുടെ നേത്രത്വത്തിലുള്ള വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേത്രത്വം നൽകി.

Read more

യു കെ കെ സി എ കൺവെൻഷൻ KVTV ആപ്പിലും TV യിലും തത്സമയം | LIVE

യു കെ കെ സി എ കൺവെൻഷൻ KVTV ആപ്പിലും TV യിലും തത്സമയം 
ബെർമിങ്ങാം : യു കെ കെ സി എ  കൺവെൻഷൻ ആദ്യമായി പ്രേക്ഷകരിൽ തത്സമയം എത്തിച്ച   ക്‌നാനായ വോയിസും KVTV യും എല്ലാവർഷത്തെയും പോലെ തന്നെ ഏറ്റവും കൂടുതൽ പ്ലാറ്റുഫോമിൽ കാഴ്ച്ചയുടെ വിസ്മയം തീർക്കുന്നു. ഏറ്റവും കൂടുതൽ ക്യാമറ ഒരുക്കി, എല്ലാ കാഴ്ച്ചകളും ഒരുക്കികൊണ്ട് ഫേസ്ബുക്കും യുട്യൂബും മാത്രമല്ലാതെ, ക്‌നാനായ വോയിസ് വെബ്സൈറ്റിലും, KVTV ആപ്പിലും, Roku TVയിൽ KVTV ചാനലിൽ  വീണ്ടും വീണ്ടും കാണാവുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഏക മാധ്യമം എന്ന നിലയിൽ ശ്രേധേയമായിരിക്കുകയാണ്. 
ഇക്കുറി കൺവെൻഷൻ ക്‌നാനായ വോയിസിൽ എന്നതാണ് പ്രേക്ഷകരുടെ മുദ്രവാക്യം. 

ബെർമിങ്ങാം : യു കെ കെ സി എ  കൺവെൻഷൻ ആദ്യമായി പ്രേക്ഷകരിൽ തത്സമയം എത്തിച്ച   ക്‌നാനായ വോയിസും KVTV യും എല്ലാവർഷത്തെയും പോലെ തന്നെ ഏറ്റവും കൂടുതൽ പ്ലാറ്റുഫോമിൽ കാഴ്ച്ചയുടെ വിസ്മയം തീർക്കുന്നു. ഏറ്റവും കൂടുതൽ ക്യാമറ ഒരുക്കി, എല്ലാ കാഴ്ച്ചകളും ഒരുക്കികൊണ്ട് ഫേസ്ബുക്കും യുട്യൂബും മാത്രമല്ലാതെ, ക്‌നാനായ വോയിസ് വെബ്സൈറ്റിലും, KVTV ആപ്പിലും, Roku TVയിൽ KVTV ചാനലിൽ  വീണ്ടും വീണ്ടും കാണാവുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഏക മാധ്യമം എന്ന നിലയിൽ ശ്രേധേയമായിരിക്കുകയാണ്. 

ഇക്കുറി കൺവെൻഷൻ ക്‌നാനായ വോയിസിൽ എന്നതാണ് പ്രേക്ഷകരുടെ മുദ്രവാക്യം. 

Read more

യു കെ യിൽ നിര്യാതയായ ഷൈമോളുടെ സംസ്‌കാരം വ്യാഴാഴ്‌ച | Live on KVTV.COM

Public viewing today at Ravenhill from 1-5pm.
Wake at Nelson’s home from 6pm on Wednesday.
Last prayers at home (ഒപ്പീസ്‌ ) at 9.30am on Thursday morning.
Funeral Mass at St Comgall’s Church Antrim on Thursday at 11.00am followed by Tea at St Joseph’s Parish Hall, Antrim from 1-4pm.

യു കെ യിലെ നോർത്തേൺ അയർലൻഡിൽ കഴിഞ്ഞദിവസം കാറപകടത്തിൽ മരണമടഞ്ഞ കരിപ്പാടം തടത്തിൽ നെൽസന്റെ ഭാര്യ ഷാനിമോളുടെ സംസ്‌കരം വ്യഴാഴ്ച നടക്കും. യു കെ മലയാളികളെ കണ്ണീരിലാഴ്ത്തിയ ഈ അപകടമരണത്തിൻറെ ഞെട്ടലിൽ നിന്നും  ബന്ധുക്കളും സുഹൃത്തുകളും കരകയറിയിട്ടില്ല. എപ്പോഴും സന്തോഷവതിയായി നടന്നിരുന്ന ഷൈമോളുടെ വേർപാട് കോട്ടയം ജില്ലയിലെ കരിപ്പാടത്തും , മാറിടം എന്നീ സ്ഥലങ്ങളിലെ ആളുകൾക്ക് ഇപ്പോഴും വിശ്വസിക്കാനും ഉൾക്കൊള്ളുവാനും കഴിഞ്ഞിട്ടില്ല.

പൊതുദർശനവും സംസ്‌കാര വിവരങ്ങളും ചുവടെ ചേർക്കുന്നു   

Public viewing today at Ravenhill from 1-5pm.

Wake at Nelson’s home from 6pm on Wednesday.

Last prayers at home (ഒപ്പീസ്‌ ) at 9.30am on Thursday morning.

Funeral Mass at St Comgall’s Church Antrim on Thursday at 11.00am followed by Tea at St Joseph’s Parish Hall, Antrim from 1-4pm.


Watch Live Funeral Telecast on KVTV.COM, KeralaVoice.in, Knanayavoice.com, KVTV App, on Roku KVTV Channel etc 

Read more

യുകെകെസിഎ കണ്‍വന്‍ഷന് ആദ്യമായി മെനോറ തെളിയും. നാട്ടില്‍നിന്നും അനേകം കലാകാരന്മാര്‍, ക്‌നായിത്തോമയാകാന്‍ ആറാം തവണയും ഡെര്‍ബിക്ക്.

കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽപ്പെട്ടവർ കഴിഞ്ഞ 17 വർഷമായി ലോകത്തിന് വിസ്മയം തീർക്കുന്ന മഹാ സംഗമം കയ്യെത്തും ദൂരത്ത്. പാരമ്പര്യങ്ങളെ നെഞ്ചോട് ചേർക്കുന്ന ക്നാനായക്കാരുടെ വാർഷിക കൺവെൻഷൻ ആവേശതിരതള്ളൽ യൂണിറ്റുകളിൽ മുഴങ്ങിക്കേൾക്കാം. ആൾക്കൂട്ടത്തിൽ ഒരാളെങ്കിലും ആകാൻ മോഹിച്ചു ആയിരങ്ങൾ ഒഴുകിയെത്തി അലകടൽ തീർക്കുന്ന യുകെകെസിഎ കൺവെൻഷൻ ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇതാദ്യമായി ജൂൺ 29ന് ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെൻറ്ററിൽ മെനോറ തെളിച്ചുകൊണ്ട് കൺവെൻഷൻ ഉദ്ഘാടനം നടക്കപ്പെടും. കൂടാതെ കൺവെൻഷന് പൊലിമ്മ വർദ്ധിപ്പിക്കുവാൻ നാട്ടിൽ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാഷോ. യുകെകെസിഎക്ക് മാത്രമാണ് മെഗാഷോ.
യു കെ കെ സി യുടെ സെൻട്രൽ കമ്മിറ്റി, നാഷണൽ കൗൺസിൽ, ബിഷപ്പുമാർ, വൈദികർ, നാട്ടിൽ നിന്നും മറ്റ് ഇതര രാജ്യങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾ, സർവ്വോപരി യുകെയിലെ ക്നാനായ സമൂഹതെയും സാക്ഷിനിർത്തി പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് തൊണ്ണമാവുങ്കൽ കൃത്യം 9 15ന് പതാക ഉയർത്തുന്നതോടെ പതിനെട്ടാമത് കൺവെൻഷന് തുടക്കമാകും. തുടർന്ന് 9- 45 ന് കോട്ടയം അതിരൂപത അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, Apostolic nuncio Arch Bishop മാർ കുര്യൻ മാത്യു വയലുങ്കൽ, സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സാംബിക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലും 20ഓളം വൈദികരുടെ സഹകാർമികത്വത്തിലും പൊന്തിഫിക്കൽ ദിവ്യബലി ആണ് നടക്കുന്നത്. കോച്ചുകളിൽ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യസമയത്ത് പരിപാടികൾ അവസാനിപ്പിക്കുവാൻ ടൈം മാനേജ്മെൻറ് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. ദിവ്യബലിക്കുശേഷം നടക്കുന്ന കുടുംബസംഗമം മുൻകാലങ്ങളിൽ ലെതുപോലെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും സഹപാഠികളെയും കണ്ടുമുട്ടാനും പരിജയം പുതുക്കുവാനും ഉള്ള സുവർണ്ണ അവസരം ആകും. ഉച്ചഭക്ഷണത്തിനുശേഷം കൃത്യം 1.30 ന് മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളും, സെൻട്രൽ കമ്മിറ്റിയും കൂടി ഒരു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേകാനയിക്കും. തുടർന്ന് കൺവെൻഷന് മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാഗതനിർത്തം അരങ്ങേറും. കലാഭവൻ നൈസ് ഒരുക്കുന്ന നൂറോളം യുവ പ്രതിഭകളെയും കൊണ്ട് വർണവിസ്മയം തീർക്കും. സിരകളിൽ പടർന്നു കയറിയ രൗദ്ര താള്ള ലഹരിയിൽ സ്വയം മറന്ന് അവർ ഇളകിയാടുബോൾ ആസ്വാദനത്തിൻറെ ഉത്തംഗസുഖത്തിലേക്ക് ക്നാനായക്കാരെ കൈപിടിച്ചു കയറ്റുവാൻ നൈസിന് സാധിക്കും എന്ന് സെൻട്രൽ കമ്മിറ്റിക്ക് നന്നായി അറിയാം.
തുടർന്ന് കെ സി സി പ്രസിഡൻറ് മുൻ എംഎൽഎയുമായ ശ്രീ സ്റ്റീഫൻ ജോർജ്, കെസിസിഎൻഎ (USA) യുടെ പ്രസിഡൻറ് ശ്രീ അലക്സ് മഠത്തിൽതാഴെ എന്നിവർ ഉൾപ്പെടെ നാട്ടിൽ നിന്നും വിദേശത്തു നിന്നും ഉള്ള നിരവധി സംഘടനകളുടെ ഭാരവാഹികളും അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഡോജ്വലമായ പൊതുയോഗത്തിന് യുകെകെസിഎ പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് അധ്യക്ഷപദം അലങ്കരിക്കും. തുടർന്ന് കൺവെൻഷനിൽ *കലാസദ്യ * എന്ന് പേരിട്ടിരിക്കുന്ന പരിപാടികൾ കൾച്ചറൽ കമ്മിറ്റി അവതരിപ്പിക്കും. ഇക്കഴിഞ്ഞ നാഷണൽ ലെവൽ നടത്തിയ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് കൾ കരസ്ഥമാക്കി ഒന്നാം സ്ഥാനവും ലഭിച്ച 5 പരിപാടികൾ ഇടവെട്ട് അവതരിപ്പിക്കും. തുടർന്ന് മൂന്നരമണിക്കൂർ നീളുന്ന സംഗീത ഹാസ്യ പരിപാടികൾക്ക് ഇതാദ്യമായി യുകെകെസിഎ കൺവെൻഷൻ വേദിയാകും. ഹാസ്യസംഗീതവിഹായസ്സിലെ മുടിചൂടാമന്നൻമാരായ കോട്ടയം നസീർ, നോബി, ഫ്രാങ്കോ, രഞ്ജിനി ജോസ്, അനൂപ് പാലാ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാഷോ അരങ്ങിൽ കളം നിറഞ്ഞാടുന്നത്. ഇവരോടൊപ്പം ukkcyl-ഉം കൂടി വരുമ്പോൾ അതൊരു ആഘോഷമായിമാറും.
നേരത്തെ സൂചിപ്പിച്ച പ്രകാരം ആവശ്യത്തിന് സൗജന്യ കാർപാർക്‌ ഒരുക്കിയിട്ടുണ്ട്. ബസ്സിൽ വരുന്നവർ വഴിക്ക് വെച്ച് തന്നെ രജിസ്ട്രേഷൻ കമ്മറ്റി വിജിയെ(Viji mob:07960486712) കോൺടാക്ട് ചെയ്തു വിവരങ്ങൾ ധരിപ്പിച്ചാൽ നിങ്ങൾ എത്തുമ്പോൾ തന്നെ കൃത്യമായി നിങ്ങൾക്ക് വേണ്ട വെസ്റ്റ് ബാൻഡുകൾ ഒരുക്കി വയ്ക്കുവാൻ കഴിയും. ഇതുമൂലം സമയം ലഭിക്കുവാനും തിരക്ക് ഒഴിവാക്കാനും സാധിക്കും.
2008 മുതൽ യുകെകെസിഎ വെൽക്കം ഡാൻസ് എപ്പോഴൊക്കെ ക്നായി തോമാ ആയി വേഷം കെട്ടേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ തിരക്കി എത്തുന്നത് ഡെർബി യൂണിറ്റിലാണ്. ഒരു ചരിത്ര നിയോഗം പോലെ ഇത് ആറാം തവണയാണ് .
ഇനി ഈ കൺവെൻഷൻ വിജയത്തിന് അഹോരാത്രം പരിശ്രമിക്കുന്ന വിവിധ കമ്മിറ്റികളെ പരിചയപ്പെടാം. 
1. കൺവെൻഷൻ ചെയർമാൻ - തോമസ് ജോസഫ്. 
2. പബ്ലിക് മീറ്റിംഗ് കമ്മറ്റിയെ നയിക്കുന്നത് - സാജു ലൂക്കോസ്. 
3. രജിസ്ട്രേഷൻ കമ്മിറ്റിയെ നയിക്കുന്നത് -വിജി ജോസഫ് .
4. വെൽക്കം ഡാൻസ്, മെഗാഷോ കമ്മറ്റിയെ നയിക്കുന്നത് - വിപിൻ പണ്ടാരശ്ശേരിയിൽ 
5. കൾച്ചറൽ കമ്മിറ്റിയെ നയിക്കുന്നത് -സണ്ണി ജോസഫ്. 
6. ലിറ്റർജി കമ്മിറ്റിയെ നയിക്കുന്നത് - ജെറി ജെയിംസ് . 
7. ടൈം മാനേജ്മെൻറ് കമ്മിറ്റിയെ നയിക്കുന്നത് - ബിജു മഴക്കുഴി. 
8. റിസപ്ഷൻ കമ്മിറ്റിയെ നയിക്കുന്നത് ജോഷി നെടുന്തുരുത്തി.
പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണശാലകളുടെ നിരവധി കൗണ്ടറുകൾ രാവിലെ 9 മണി മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ് . അതോടൊപ്പം കുട്ടികൾക്കായി ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിക്കും. 
കൃത്യം എട്ടുമണിയോടെ ഈ വർഷത്തെ മാമാങ്കത്തിന് തിരശീല വീഴും എന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ എന്ന ആപ്തവാക്യം അലയടിക്കുന്ന പതിനെട്ടാമത് കൺവെൻഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിലൊന്നാകുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് ഇപ്പോഴത്തെ സെൻട്രൽ കമ്മിറ്റി. നിങ്ങളുടെ മനസ്സിൻറെ മണിച്ചെപ്പ് നകത്ത് വച്ച് ഓർമ്മിക്കുവാനും, ഓർത്തോർത്തയവിറക്കുവാനും എന്തെങ്കിലു മായേ നിങ്ങൾ പടിയിറങ്ങുന്ന എന്ന് സെൻട്രൽ കമ്മിറ്റിക്ക് ഉറപ്പുണ്ട്.കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽപ്പെട്ടവർ കഴിഞ്ഞ 17 വർഷമായി ലോകത്തിന് വിസ്മയം തീർക്കുന്ന മഹാ സംഗമം കയ്യെത്തും ദൂരത്ത്. പാരമ്പര്യങ്ങളെ നെഞ്ചോട് ചേർക്കുന്ന ക്നാനായക്കാരുടെ വാർഷിക കൺവെൻഷൻ ആവേശതിരതള്ളൽ യൂണിറ്റുകളിൽ മുഴങ്ങിക്കേൾക്കാം. ആൾക്കൂട്ടത്തിൽ ഒരാളെങ്കിലും ആകാൻ മോഹിച്ചു ആയിരങ്ങൾ ഒഴുകിയെത്തി അലകടൽ തീർക്കുന്ന യുകെകെസിഎ കൺവെൻഷൻ ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇതാദ്യമായി ജൂൺ 29ന് ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെൻറ്ററിൽ മെനോറ തെളിച്ചുകൊണ്ട് കൺവെൻഷൻ ഉദ്ഘാടനം നടക്കപ്പെടും. കൂടാതെ കൺവെൻഷന് പൊലിമ്മ വർദ്ധിപ്പിക്കുവാൻ നാട്ടിൽ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാഷോ. യുകെകെസിഎക്ക് മാത്രമാണ് മെഗാഷോ.
യു കെ കെ സി യുടെ സെൻട്രൽ കമ്മിറ്റി, നാഷണൽ കൗൺസിൽ, ബിഷപ്പുമാർ, വൈദികർ, നാട്ടിൽ നിന്നും മറ്റ് ഇതര രാജ്യങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾ, സർവ്വോപരി യുകെയിലെ ക്നാനായ സമൂഹതെയും സാക്ഷിനിർത്തി പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് തൊണ്ണമാവുങ്കൽ കൃത്യം 9 15ന് പതാക ഉയർത്തുന്നതോടെ പതിനെട്ടാമത് കൺവെൻഷന് തുടക്കമാകും. തുടർന്ന് 9- 45 ന് കോട്ടയം അതിരൂപത അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, Apostolic nuncio Arch Bishop മാർ കുര്യൻ മാത്യു വയലുങ്കൽ, സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സാംബിക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലും 20ഓളം വൈദികരുടെ സഹകാർമികത്വത്തിലും പൊന്തിഫിക്കൽ ദിവ്യബലി ആണ് നടക്കുന്നത്. കോച്ചുകളിൽ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യസമയത്ത് പരിപാടികൾ അവസാനിപ്പിക്കുവാൻ ടൈം മാനേജ്മെൻറ് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. ദിവ്യബലിക്കുശേഷം നടക്കുന്ന കുടുംബസംഗമം മുൻകാലങ്ങളിൽ ലെതുപോലെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും സഹപാഠികളെയും കണ്ടുമുട്ടാനും പരിജയം പുതുക്കുവാനും ഉള്ള സുവർണ്ണ അവസരം ആകും. ഉച്ചഭക്ഷണത്തിനുശേഷം കൃത്യം 1.30 ന് മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളും, സെൻട്രൽ കമ്മിറ്റിയും കൂടി ഒരു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേകാനയിക്കും. തുടർന്ന് കൺവെൻഷന് മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാഗതനിർത്തം അരങ്ങേറും. കലാഭവൻ നൈസ് ഒരുക്കുന്ന നൂറോളം യുവ പ്രതിഭകളെയും കൊണ്ട് വർണവിസ്മയം തീർക്കും. സിരകളിൽ പടർന്നു കയറിയ രൗദ്ര താള്ള ലഹരിയിൽ സ്വയം മറന്ന് അവർ ഇളകിയാടുബോൾ ആസ്വാദനത്തിൻറെ ഉത്തംഗസുഖത്തിലേക്ക് ക്നാനായക്കാരെ കൈപിടിച്ചു കയറ്റുവാൻ നൈസിന് സാധിക്കും എന്ന് സെൻട്രൽ കമ്മിറ്റിക്ക് നന്നായി അറിയാം.
തുടർന്ന് കെ സി സി പ്രസിഡൻറ് മുൻ എംഎൽഎയുമായ ശ്രീ സ്റ്റീഫൻ ജോർജ്, കെസിസിഎൻഎ (USA) യുടെ പ്രസിഡൻറ് ശ്രീ അലക്സ് മഠത്തിൽതാഴെ എന്നിവർ ഉൾപ്പെടെ നാട്ടിൽ നിന്നും വിദേശത്തു നിന്നും ഉള്ള നിരവധി സംഘടനകളുടെ ഭാരവാഹികളും അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഡോജ്വലമായ പൊതുയോഗത്തിന് യുകെകെസിഎ പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് അധ്യക്ഷപദം അലങ്കരിക്കും. തുടർന്ന് കൺവെൻഷനിൽ *കലാസദ്യ * എന്ന് പേരിട്ടിരിക്കുന്ന പരിപാടികൾ കൾച്ചറൽ കമ്മിറ്റി അവതരിപ്പിക്കും. ഇക്കഴിഞ്ഞ നാഷണൽ ലെവൽ നടത്തിയ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് കൾ കരസ്ഥമാക്കി ഒന്നാം സ്ഥാനവും ലഭിച്ച 5 പരിപാടികൾ ഇടവെട്ട് അവതരിപ്പിക്കും. തുടർന്ന് മൂന്നരമണിക്കൂർ നീളുന്ന സംഗീത ഹാസ്യ പരിപാടികൾക്ക് ഇതാദ്യമായി യുകെകെസിഎ കൺവെൻഷൻ വേദിയാകും. ഹാസ്യസംഗീതവിഹായസ്സിലെ മുടിചൂടാമന്നൻമാരായ കോട്ടയം നസീർ, നോബി, ഫ്രാങ്കോ, രഞ്ജിനി ജോസ്, അനൂപ് പാലാ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാഷോ അരങ്ങിൽ കളം നിറഞ്ഞാടുന്നത്. ഇവരോടൊപ്പം ukkcyl-ഉം കൂടി വരുമ്പോൾ അതൊരു ആഘോഷമായിമാറും.
നേരത്തെ സൂചിപ്പിച്ച പ്രകാരം ആവശ്യത്തിന് സൗജന്യ കാർപാർക്‌ ഒരുക്കിയിട്ടുണ്ട്. ബസ്സിൽ വരുന്നവർ വഴിക്ക് വെച്ച് തന്നെ രജിസ്ട്രേഷൻ കമ്മറ്റി വിജിയെ(Viji mob:07960486712) കോൺടാക്ട് ചെയ്തു വിവരങ്ങൾ ധരിപ്പിച്ചാൽ നിങ്ങൾ എത്തുമ്പോൾ തന്നെ കൃത്യമായി നിങ്ങൾക്ക് വേണ്ട വെസ്റ്റ് ബാൻഡുകൾ ഒരുക്കി വയ്ക്കുവാൻ കഴിയും. ഇതുമൂലം സമയം ലഭിക്കുവാനും തിരക്ക് ഒഴിവാക്കാനും സാധിക്കും.
2008 മുതൽ യുകെകെസിഎ വെൽക്കം ഡാൻസ് എപ്പോഴൊക്കെ ക്നായി തോമാ ആയി വേഷം കെട്ടേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ തിരക്കി എത്തുന്നത് ഡെർബി യൂണിറ്റിലാണ്. ഒരു ചരിത്ര നിയോഗം പോലെ ഇത് ആറാം തവണയാണ് .
ഇനി ഈ കൺവെൻഷൻ വിജയത്തിന് അഹോരാത്രം പരിശ്രമിക്കുന്ന വിവിധ കമ്മിറ്റികളെ പരിചയപ്പെടാം. 
1. കൺവെൻഷൻ ചെയർമാൻ - തോമസ് ജോസഫ്. 
2. പബ്ലിക് മീറ്റിംഗ് കമ്മറ്റിയെ നയിക്കുന്നത് - സാജു ലൂക്കോസ്. 
3. രജിസ്ട്രേഷൻ കമ്മിറ്റിയെ നയിക്കുന്നത് -വിജി ജോസഫ് .
4. വെൽക്കം ഡാൻസ്, മെഗാഷോ കമ്മറ്റിയെ നയിക്കുന്നത് - വിപിൻ പണ്ടാരശ്ശേരിയിൽ 
5. കൾച്ചറൽ കമ്മിറ്റിയെ നയിക്കുന്നത് -സണ്ണി ജോസഫ്. 
6. ലിറ്റർജി കമ്മിറ്റിയെ നയിക്കുന്നത് - ജെറി ജെയിംസ് . 
7. ടൈം മാനേജ്മെൻറ് കമ്മിറ്റിയെ നയിക്കുന്നത് - ബിജു മഴക്കുഴി. 
8. റിസപ്ഷൻ കമ്മിറ്റിയെ നയിക്കുന്നത് ജോഷി നെടുന്തുരുത്തി.
പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണശാലകളുടെ നിരവധി കൗണ്ടറുകൾ രാവിലെ 9 മണി മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ് . അതോടൊപ്പം കുട്ടികൾക്കായി ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിക്കും. 
കൃത്യം എട്ടുമണിയോടെ ഈ വർഷത്തെ മാമാങ്കത്തിന് തിരശീല വീഴും എന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ എന്ന ആപ്തവാക്യം അലയടിക്കുന്ന പതിനെട്ടാമത് കൺവെൻഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിലൊന്നാകുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് ഇപ്പോഴത്തെ സെൻട്രൽ കമ്മിറ്റി. നിങ്ങളുടെ മനസ്സിൻറെ മണിച്ചെപ്പ് നകത്ത് വച്ച് ഓർമ്മിക്കുവാനും, ഓർത്തോർത്തയവിറക്കുവാനും എന്തെങ്കിലു മായേ നിങ്ങൾ പടിയിറങ്ങുന്ന എന്ന് സെൻട്രൽ കമ്മിറ്റിക്ക് ഉറപ്പുണ്ട്.

ബർമിംഗ്ഹാം : കുടിയേറ്റക്കാരുടെ ആദ്യ തലമുറയിൽപ്പെട്ടവർ കഴിഞ്ഞ 17 വർഷമായി ലോകത്തിന് വിസ്മയം തീർക്കുന്ന മഹാ സംഗമം കയ്യെത്തും ദൂരത്ത്. പാരമ്പര്യങ്ങളെ നെഞ്ചോട് ചേർക്കുന്ന ക്നാനായക്കാരുടെ വാർഷിക കൺവെൻഷൻ ആവേശതിരതള്ളൽ യൂണിറ്റുകളിൽ മുഴങ്ങിക്കേൾക്കാം. ആൾക്കൂട്ടത്തിൽ ഒരാളെങ്കിലും ആകാൻ മോഹിച്ചു ആയിരങ്ങൾ ഒഴുകിയെത്തി അലകടൽ തീർക്കുന്ന യുകെകെസിഎ കൺവെൻഷൻ ലോകമെമ്പാടുമുള്ള ക്നാനായക്കാർ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇതാദ്യമായി ജൂൺ 29ന് ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെൻറ്ററിൽ മെനോറ തെളിച്ചുകൊണ്ട് കൺവെൻഷൻ ഉദ്ഘാടനം നടക്കപ്പെടും. കൂടാതെ കൺവെൻഷന് പൊലിമ്മ വർദ്ധിപ്പിക്കുവാൻ നാട്ടിൽ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാഷോ. 

യുകെകെസിഎ യുടെ സെൻട്രൽ കമ്മിറ്റി, നാഷണൽ കൗൺസിൽ, ബിഷപ്പുമാർ, വൈദികർ, നാട്ടിൽ നിന്നും മറ്റ് ഇതര രാജ്യങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾ, സർവ്വോപരി യുകെയിലെ ക്നാനായ സമൂഹതെയും സാക്ഷിനിർത്തി പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് തൊണ്ണമാവുങ്കൽ കൃത്യം 9:15ന് പതാക ഉയർത്തുന്നതോടെ പതിനെട്ടാമത് കൺവെൻഷന് തുടക്കമാകും. തുടർന്ന് 9:45 ന് കോട്ടയം അതിരൂപത അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, Apostolic nuncio Arch Bishop മാർ കുര്യൻ മാത്യു വയലുങ്കൽ, സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സാംബിക്കൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലും 20 ഓളം വൈദികരുടെ സഹകാർമികത്വത്തിലും പൊന്തിഫിക്കൽ ദിവ്യബലി ആണ് നടക്കുന്നത്. കോച്ചുകളിൽ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യസമയത്ത് പരിപാടികൾ അവസാനിപ്പിക്കുവാൻ ടൈം മാനേജ്മെൻറ് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. ദിവ്യബലിക്കുശേഷം നടക്കുന്ന കുടുംബസംഗമം മുൻകാലങ്ങളിൽ ലെതുപോലെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും സഹപാഠികളെയും കണ്ടുമുട്ടാനും പരിജയം പുതുക്കുവാനും ഉള്ള സുവർണ്ണ അവസരം ആകും. ഉച്ചഭക്ഷണത്തിനുശേഷം കൃത്യം 1:30 ന് മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങളും, സെൻട്രൽ കമ്മിറ്റിയും കൂടി ഒരു ഘോഷയാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേകാനയിക്കും. തുടർന്ന് കൺവെൻഷന് മുഖ്യ ആകർഷണങ്ങളിൽ ഒന്നായ സ്വാഗതനിർത്തം അരങ്ങേറും. കലാഭവൻ നൈസ് ഒരുക്കുന്ന നൂറോളം യുവ പ്രതിഭകളെയും കൊണ്ട് വർണവിസ്മയം തീർക്കും. സിരകളിൽ പടർന്നു കയറിയ രൗദ്ര താള്ള ലഹരിയിൽ സ്വയം മറന്ന് അവർ ഇളകിയാടുബോൾ ആസ്വാദനത്തിൻറെ ഉത്തംഗസുഖത്തിലേക്ക് ക്നാനായക്കാരെ കൈപിടിച്ചു കയറ്റുവാൻ നൈസിന് സാധിക്കും എന്ന് സെൻട്രൽ കമ്മിറ്റിക്ക് നന്നായി അറിയാം. തുടർന്ന് കെ സി സി പ്രസിഡൻറ് മുൻ എംഎൽഎയുമായ ശ്രീ സ്റ്റീഫൻ ജോർജ്, കെസിസിഎൻഎ (USA) യുടെ പ്രസിഡൻറ് ശ്രീ അലക്സ് മഠത്തിൽതാഴെ എന്നിവർ ഉൾപ്പെടെ നാട്ടിൽ നിന്നും വിദേശത്തു നിന്നും ഉള്ള നിരവധി സംഘടനകളുടെ ഭാരവാഹികളും അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഡോജ്വലമായ പൊതുയോഗത്തിന് യുകെകെസിഎ പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് അധ്യക്ഷപദം അലങ്കരിക്കും. തുടർന്ന് കൺവെൻഷനിൽ *കലാസദ്യ * എന്ന് പേരിട്ടിരിക്കുന്ന പരിപാടികൾ കൾച്ചറൽ കമ്മിറ്റി അവതരിപ്പിക്കും. ഇക്കഴിഞ്ഞ നാഷണൽ ലെവൽ നടത്തിയ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് കൾ കരസ്ഥമാക്കി ഒന്നാം സ്ഥാനവും ലഭിച്ച 5 പരിപാടികൾ ഇടവെട്ട് അവതരിപ്പിക്കും. തുടർന്ന് മൂന്നരമണിക്കൂർ നീളുന്ന സംഗീത ഹാസ്യ പരിപാടികൾക്ക് ഇതാദ്യമായി യുകെകെസിഎ കൺവെൻഷൻ വേദിയാകും. ഹാസ്യസംഗീതവിഹായസ്സിലെ മുടിചൂടാമന്നൻമാരായ കോട്ടയം നസീർ, നോബി, ഫ്രാങ്കോ, രഞ്ജിനി ജോസ്, അനൂപ് പാലാ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാഷോ അരങ്ങിൽ കളം നിറഞ്ഞാടുന്നത്. ഇവരോടൊപ്പം ukkcyl-ഉം കൂടി വരുമ്പോൾ അതൊരു ആഘോഷമായിമാറും.

നേരത്തെ സൂചിപ്പിച്ച പ്രകാരം ആവശ്യത്തിന് സൗജന്യ കാർപാർക്‌ ഒരുക്കിയിട്ടുണ്ട്. ബസ്സിൽ വരുന്നവർ വഴിക്ക് വെച്ച് തന്നെ രജിസ്ട്രേഷൻ കമ്മറ്റി വിജിയെ(Viji mob:07960486712) കോൺടാക്ട് ചെയ്തു വിവരങ്ങൾ ധരിപ്പിച്ചാൽ നിങ്ങൾ എത്തുമ്പോൾ തന്നെ കൃത്യമായി നിങ്ങൾക്ക് വേണ്ട വെസ്റ്റ് ബാൻഡുകൾ ഒരുക്കി വയ്ക്കുവാൻ കഴിയും. ഇതുമൂലം സമയം ലഭിക്കുവാനും തിരക്ക് ഒഴിവാക്കാനും സാധിക്കും. 2008 മുതൽ യുകെകെസിഎ വെൽക്കം ഡാൻസ് എപ്പോഴൊക്കെ ക്നായി തോമാ ആയി വേഷം കെട്ടേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ തിരക്കി എത്തുന്നത് ഡെർബി യൂണിറ്റിലാണ്. ഒരു ചരിത്ര നിയോഗം പോലെ ഇത് ആറാം തവണയാണ് . ഇനി ഈ കൺവെൻഷൻ വിജയത്തിന് അഹോരാത്രം പരിശ്രമിക്കുന്ന വിവിധ കമ്മിറ്റികളെ പരിചയപ്പെടാം. 

1. കൺവെൻഷൻ ചെയർമാൻ - തോമസ് ജോസഫ്. 

2. പബ്ലിക് മീറ്റിംഗ് കമ്മറ്റിയെ നയിക്കുന്നത് - സാജു ലൂക്കോസ്. 

3. രജിസ്ട്രേഷൻ കമ്മിറ്റിയെ നയിക്കുന്നത് -വിജി ജോസഫ് .

4. വെൽക്കം ഡാൻസ്, മെഗാഷോ കമ്മറ്റിയെ നയിക്കുന്നത് - വിപിൻ പണ്ടാരശ്ശേരിയിൽ 

5. കൾച്ചറൽ കമ്മിറ്റിയെ നയിക്കുന്നത് -സണ്ണി ജോസഫ്. 

6. ലിറ്റർജി കമ്മിറ്റിയെ നയിക്കുന്നത് - ജെറി ജെയിംസ് . 

7. ടൈം മാനേജ്മെൻറ് കമ്മിറ്റിയെ നയിക്കുന്നത് - ബിജു മഴക്കുഴി. 

8. റിസപ്ഷൻ കമ്മിറ്റിയെ നയിക്കുന്നത് ജോഷി നെടുന്തുരുത്തി.

പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണശാലകളുടെ നിരവധി കൗണ്ടറുകൾ രാവിലെ 9 മണി മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ് . അതോടൊപ്പം കുട്ടികൾക്കായി ഐസ്ക്രീം സ്റ്റാളുകളും പ്രവർത്തിക്കും. കൃത്യം എട്ടുമണിയോടെ ഈ വർഷത്തെ മാമാങ്കത്തിന് തിരശീല വീഴും എന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ എന്ന ആപ്തവാക്യം അലയടിക്കുന്ന പതിനെട്ടാമത് കൺവെൻഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവെൻഷനുകളിലൊന്നാകുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് ഇപ്പോഴത്തെ സെൻട്രൽ കമ്മിറ്റി. നിങ്ങളുടെ മനസ്സിൻറെ മണിച്ചെപ്പ്നകത്ത് വച്ച് ഓർമ്മിക്കുവാനും, ഓർത്തോർത്തയവിറക്കുവാനും എന്തെങ്കിലുമായേ നിങ്ങൾ പടിയിറങ്ങു എന്ന് സെൻട്രൽ കമ്മിറ്റിക്ക് ഉറപ്പുണ്ട്.

Read more

മാഞ്ചസ്റ്ററിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി.

മാഞ്ചസ്റ്റർ∙ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മിഷനുകൾ നിലവിൽ വന്നശേഷം 
മാഞ്ചസ്റ്ററിൽ നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. മിഷനിലെ 
വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള 9 കുരുന്നുകൾ ആണ് കഴിഞ്ഞ ദിവസം 
രൂപതയുടെ തലവൻ മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിൽ നിന്നും ആദ്യമായി 
ഈശോയെ സ്വീകരിച്ചത്.ലോങ്ങ്സയിറ്റിലെ സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന 
തിരുക്കർമ്മങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.
വിഥിൻഷോയിൽ നിന്നുള്ള എഡ്വിൻ സാബു ചുണ്ടക്കാട്ടിൽ ,ബ്ലോസ്സം എലിസബത്ത് 
റെയ്‌സൺ ചിറ്റേത്ത്‌,സെൻട്രൽ മാഞ്ചസ്റ്ററിൽ നിന്നുള്ള അനലയിസ് ലൈജു  
ഇമ്മാനുവൽ,പുളിച്ചമാക്കിൽ,ആൻ മേരി എഡ്വിൻ,പുല്ലോക്കാരൻ,തെരേസ 
എലിസബത്ത് ജേക്കബ് ,അരീക്കര,തെരേസ് മേരി ജോബി 
മുണ്ടക്കൽ,സ്റ്റോക്ക്‌പോർട്ടിൽ നിന്നുള്ള ബിയൻ ബോബി,ടോൺ ബോബി 
,വഴിപ്ലാക്കൽ,സേറ ആൻ ജോസഫ് പന്തലാടിക്കൽ എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യം 
സ്വീകരിച്ചത്.
രാവിലെ പത്തിന് കുരുന്നുകൾ അവരുടെ മാതാപിതാക്കന്മാർക്കൊപ്പം പ്രദക്ഷിണമായി 
ദേവാലയത്തിലേക്ക് എത്തിയതോടെ കാഴ്ചവ്പോടെയാണ് തിരുക്കർമ്മങ്ങൾക്ക് 
തുടക്കമായത്. സ്രാമ്പിക്കൽ പിതാവ് കുട്ടികളിൽ നിന്നും കാഴ്ചവസ്തുക്കൾ സ്വീകരിച്ച് 
അനുഗ്രഹിച്ചതോടുകൂടി ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ ഏവരേയും 
സ്വാഗതം ചെയ്തതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.
മാർ ജോസഫ് ശ്രാമ്പിക്കൽ മുഖ്യ കാർമ്മികനായപ്പോൾ ഫാ.ജോസ് 
അഞ്ചാനിക്കൽ,രൂപതാ ചാൻസിലർ ഫാ .മാത്യു പിണർകാട്ട്,സെക്രട്ടറി ഫാ.ഫാൻസ്വാ 
പത്തിൽ തുടങ്ങിയവർ സഹ കാർമ്മികരായി.ഈശോയെ സ്വീകരിച്ചു വിശുദ്ധ ജീവിതം 
നയിച്ചുകൊണ്ട് കുടുംബത്തിനും സമൂഹത്തിലും നല്ല ഫലം പുറപ്പെടുവിക്കുന്ന വരായി 
വളർന്നുവരുവാൻ ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ അഭിവന്ദ്യ പിതാവ് 
കുട്ടികളോട് ആഹ്വാനം ചെയ്തു.
തിരുക്കർമങ്ങളെ തുടർന്ന് ബൈബിളും ജപമാലയും സർട്ടിഫിക്കറ്റുകളും പിതാവ് 
കുട്ടികൾക്ക് സമ്മാനമായി നൽകി. തുടർന്ന് ഫോട്ടോസെക്ഷനും,സ്‌നേഹവിരുന്നും 
നടന്നു.തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയവർക്കും വിജയത്തിനായി 
സഹകരിച്ചവർക്കും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി രേഖപ്പെടുത്തി.

മാഞ്ചസ്റ്റർ : ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മിഷനുകൾ നിലവിൽ വന്നശേഷം മാഞ്ചസ്റ്ററിൽ നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. മിഷനിലെ വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള 9 കുരുന്നുകൾ ആണ് കഴിഞ്ഞ ദിവസം രൂപതയുടെ തലവൻ മാർ.ജോസഫ് സ്രാമ്പിക്കല്‍ പിതാവിൽ നിന്നും ആദ്യമായി ഈശോയെ സ്വീകരിച്ചത്. ലോങ്ങ്സയിറ്റിലെ സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. വിഥിൻഷോയിൽ നിന്നുള്ള എഡ്വിൻ സാബു ചുണ്ടക്കാട്ടിൽ ,ബ്ലോസ്സം എലിസബത്ത് റെയ്‌സൺ ചിറ്റേത്ത്‌,സെൻട്രൽ മാഞ്ചസ്റ്ററിൽ നിന്നുള്ള അനലയിസ് ലൈജു ഇമ്മാനുവൽ,പുളിച്ചമാക്കിൽ,ആൻ മേരി എഡ്വിൻ, പുല്ലോക്കാരൻ,തെരേസ എലിസബത്ത് ജേക്കബ് ,അരീക്കര,തെരേസ് മേരി ജോബി മുണ്ടക്കൽ,സ്റ്റോക്ക്‌പോർട്ടിൽ നിന്നുള്ള ബിയൻ ബോബി,ടോൺ ബോബി, വഴിപ്ലാക്കൽ, സേറ ആൻ ജോസഫ് പന്തലാടിക്കൽ എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്.

രാവിലെ പത്തിന് കുരുന്നുകൾ അവരുടെ മാതാപിതാക്കന്മാർക്കൊപ്പം പ്രദക്ഷിണമായി ദേവാലയത്തിലേക്ക് എത്തിയതോടെ കാഴ്ചവ്പോടെയാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കമായത്. സ്രാമ്പിക്കല്‍ പിതാവ് കുട്ടികളിൽ നിന്നും കാഴ്ചവസ്തുക്കൾ സ്വീകരിച്ച് അനുഗ്രഹിച്ചതോടുകൂടി ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ ഏവരേയും സ്വാഗതം ചെയ്തതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. മാർ ജോസഫ് ശ്രാമ്പിക്കൽ മുഖ്യ കാർമ്മികനായപ്പോൾ ഫാ.ജോസ് അഞ്ചാനിക്കൽ,രൂപതാ ചാൻസിലർ ഫാ .മാത്യു പിണർകാട്ട്,സെക്രട്ടറി ഫാ.ഫാൻസ്വാ പത്തിൽ തുടങ്ങിയവർ സഹ കാർമ്മികരായി. ഈശോയെ സ്വീകരിച്ചു വിശുദ്ധ ജീവിതം നയിച്ചുകൊണ്ട് കുടുംബത്തിനും സമൂഹത്തിലും നല്ല ഫലം പുറപ്പെടുവിക്കുന്ന വരായി വളർന്നുവരുവാൻ ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ അഭിവന്ദ്യ പിതാവ് കുട്ടികളോട് ആഹ്വാനം ചെയ്തു.തിരുക്കർമങ്ങളെ തുടർന്ന് ബൈബിളും ജപമാലയും സർട്ടിഫിക്കറ്റുകളും പിതാവ് കുട്ടികൾക്ക് സമ്മാനമായി നൽകി. തുടർന്ന്ഫോ ട്ടോസെക്ഷനും, സ്‌നേഹവിരുന്നും നടന്നു. തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയവർക്കും വിജയത്തിനായി സഹകരിച്ചവർക്കും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി രേഖപ്പെടുത്തി.

Read more

മലേഷ്യൻ വിമാനം വെടിവച്ചിട്ട സംഭവത്തിൽ 4 പേര്‍ക്കെതിരെ വധക്കേസ് ചുമത്തി.

ആംസ്റ്റർഡാം ∙ യുക്രെയ്നു മുകളിൽവച്ച് മലേഷ്യൻ വിമാനം വെടിവച്ചിട്ട 
സംഭവത്തിൽ 3 റഷ്യക്കാർക്കും ഒരു യുക്രെയ്ൻകാരനുമെതിരെ വധക്കേസ് ചുമത്തി. 
298 യാത്രക്കാരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. രാജ്യാന്തര അന്വേഷണത്തിനു 
നേതൃത്വം നൽകിയ നെതർലൻഡ്സിലെ കോടതിയിലാണ് 4 പേരെ വിചാരണ 
ചെയ്യുക. സെർജി ഡുബിൻസ്കി, ഒലേഗ് പുലാറ്റോവ്, ഇഗോർ ഗിർകിൻ എന്നീ 
റഷ്യക്കാരും യുക്രെയ്ൻകാരനായ ലിയോനിദ് ഗർച്ചെങ്കോയുമാണ് പ്രതികൾ.
തീവ്ര വലതുപക്ഷ റഷ്യൻ വ്യാഖ്യാതാവായ ഗിർകിൻ മുൻപ് റഷ്യൻ സൈന്യത്തിൽ 
സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുക്രെയിനിലെ സ്വയം പ്രഖ്യാപിത ഡൊനെറ്റ്സ് പീപ്പിൾസ് 
റിപ്പബ്ലിക് (ഡിഎൻഎസ്) സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്നു. ഡുബിൻസ്കി ഈ 
സർക്കാരിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം മേധാവിയും. പുലാറ്റോവും 
ഗർച്ചെങ്കോയും ഡിഎൻഎസിന്റെ ഭാഗമായിരുന്നു. 2020 മാർച്ചിലാണ് 
നെതർലൻഡ്സിലെ കോടതിയിൽ കേസ് വിചാരണ ആരംഭിക്കുക.
കുറ്റാരോപിതരെ റഷ്യ കൈമാറില്ലെന്നുറപ്പുള്ളതിനാൽ അവരുടെ 
ഔദ്യോഗികമായി വ്യക്തമാക്കി. എന്നാൽ, വിമാനം തകർന്നതുമായി തങ്ങൾക്കു 
യാതൊരു ബന്ധവുമില്ലെന്നാണ് റഷ്യൻ നിലപാട്. യാത്രക്കാരിൽ 196 പേർ 
ഡച്ചുകാരായിരുന്നു. മരിച്ചവരിൽ കൂടുതൽ പേരുള്ള രാജ്യത്താണ് കേസ് വിചാരണ 
നടക്കുക.
2014 ജൂലൈ 17നു നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നു മലേഷ്യയിലെ 
ക്വാലലംപുരിലേക്കു പുറപ്പെട്ട മലേഷ്യ എയർലൈൻസിന്റെ എംഎച്ച് 17 വിമാനം 
യുക്രെയ്‌ൻ സേനയും വിഘടനവാദികളായ റഷ്യൻ അനുകൂല വിമതരും തമ്മിൽ 
പോരാട്ടം നടക്കുന്ന കിഴക്കൻ യുക്രെയ്‌നു മുകളിലൂടെ പറക്കുമ്പോൾ മിസൈലേറ്റ് 
തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 298 പേരും മരിച്ചു.

ആംസ്റ്റർഡാം : യുക്രെയ്നു മുകളിൽവച്ച് മലേഷ്യൻ വിമാനം വെടിവച്ചിട്ട സംഭവത്തിൽ 3 റഷ്യക്കാർക്കും ഒരു യുക്രെയ്ൻകാരനുമെതിരെ വധക്കേസ് ചുമത്തി. 298 യാത്രക്കാരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. രാജ്യാന്തര അന്വേഷണത്തിനു നേതൃത്വം നൽകിയ നെതർലൻഡ്സിലെ കോടതിയിലാണ് 4 പേരെ വിചാരണ ചെയ്യുക. സെർജി ഡുബിൻസ്കി, ഒലേഗ് പുലാറ്റോവ്, ഇഗോർ ഗിർകിൻ എന്നീ റഷ്യക്കാരും യുക്രെയ്ൻകാരനായ ലിയോനിദ് ഗർച്ചെങ്കോയുമാണ് പ്രതികൾ.

തീവ്ര വലതുപക്ഷ റഷ്യൻ വ്യാഖ്യാതാവായ ഗിർകിൻ മുൻപ് റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുക്രെയിനിലെ സ്വയം പ്രഖ്യാപിത ഡൊനെറ്റ്സ് പീപ്പിൾസ് റിപ്പബ്ലിക് (ഡിഎൻഎസ്) സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്നു. ഡുബിൻസ്കി ഈ സർക്കാരിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം മേധാവിയും. പുലാറ്റോവും ഗർച്ചെങ്കോയും ഡിഎൻഎസിന്റെ ഭാഗമായിരുന്നു. 2020 മാർച്ചിലാണ് നെതർലൻഡ്സിലെ കോടതിയിൽ കേസ് വിചാരണ ആരംഭിക്കുക. കുറ്റാരോപിതരെ റഷ്യ കൈമാറില്ലെന്നുറപ്പുള്ളതിനാൽ അവരെ ഔദ്യോഗികമായി വ്യക്തമാക്കി. എന്നാൽ, വിമാനം തകർന്നതുമായി തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്നാണ് റഷ്യൻ നിലപാട്. യാത്രക്കാരിൽ 196 പേർ ഡച്ചുകാരായിരുന്നു. മരിച്ചവരിൽ കൂടുതൽ പേരുള്ള രാജ്യത്താണ് കേസ് വിചാരണ നടക്കുക. 2014 ജൂലൈ 17നു നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു പുറപ്പെട്ട മലേഷ്യ എയർലൈൻസിന്റെ എംഎച്ച് 17 വിമാനം യുക്രെയ്‌ൻ സേനയും വിഘടനവാദികളായ റഷ്യൻ അനുകൂല വിമതരും തമ്മിൽ പോരാട്ടം നടക്കുന്ന കിഴക്കൻ യുക്രെയ്‌നു മുകളിലൂടെ പറക്കുമ്പോൾ മിസൈലേറ്റ് തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 298 പേരും മരിച്ചു.

Read more

യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഒൻപതാമത് വാർഷിക കൺവെൻഷൻ 22 ന് ആരംഭിക്കും.

ലണ്ടൻ∙ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഒൻപതാമത് വാർഷിക 
കൺവെൻഷൻ  22 ന് ആരംഭിക്കും. ജാതി  മത വ്യത്യാസമില്ലാതെ പാവപ്പെട്ടവരെ 
സഹായിക്കുന്ന ലവിങ് ആക്‌ഷൻ എന്ന ചാരിറ്റി സംഘടനയുടെ കീഴിൽ 
പ്രവർത്തിക്കുന്ന യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ പ്രവർത്തനം ദൈവവചന
പ്രഘോഷണത്തിലും പ്രാർഥനയിലും നിരവധിപേർക്ക്‌ പ്രയോജനം ചെയ്യുന്നു. 
ഡോ.രാജ് കുമാർ രാമചന്ദ്രൻ (ഡൽഹി) വചന ശുശ്രൂഷ നടത്തും. 
22 നു Reading ലും, 23 നു Basingstock ലും, 29 നു Stanwell ലും, 30 നു Maidstone ലും 
വൈകുന്നേരം ആറ് മുതൽ കൺവെൻഷൻ ആരംഭിക്കും.  അനൂപ് ചെറിയാന്റെ ഗാന
ശുശ്രൂഷയും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: ഷാജി ഏബ്രഹാം-07723034230.
ലണ്ടൻ : യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഒൻപതാമത് വാർഷിക 
കൺവെൻഷൻ  22 ന് ആരംഭിക്കും. ജാതി  മത വ്യത്യാസമില്ലാതെ പാവപ്പെട്ടവരെ 
സഹായിക്കുന്ന ലവിങ് ആക്‌ഷൻ എന്ന ചാരിറ്റി സംഘടനയുടെ കീഴിൽ 
പ്രവർത്തിക്കുന്ന യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ പ്രവർത്തനം ദൈവവചന
പ്രഘോഷണത്തിലും പ്രാർഥനയിലും നിരവധിപേർക്ക്‌ പ്രയോജനം ചെയ്യുന്നു. 
ഡോ.രാജ് കുമാർ രാമചന്ദ്രൻ (ഡൽഹി) വചന ശുശ്രൂഷ നടത്തും. 
22 നു Reading ലും, 23 നു Basingstock ലും, 29 നു Stanwell ലും, 30 നു Maidstone ലും 
വൈകുന്നേരം ആറ് മുതൽ കൺവെൻഷൻ ആരംഭിക്കും.  അനൂപ് ചെറിയാന്റെ ഗാന
ശുശ്രൂഷയും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: ഷാജി ഏബ്രഹാം-07723034230.
Read more

ലണ്ടന്‍ വ്യാപകമായി കടുത്ത ചൂട് അനുഭവ പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

ലണ്ടന്‍; വരും ദിവസങ്ങളില്‍ ലണ്ടന്‍ വ്യാപകമായി കടുത്ത ചൂട് അനുഭവ പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. യൂറോപ്പിലാകമാനം റെക്കോര്‍ഡ് താപനിലയായ 40 ഡിഗ്രി സെല്‍ഷ്യസായതാണ് കടുത്ത ചൂടിന് വഴിയൊരുങ്ങിയിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് സെന്‍ട്രല്‍ യൂറോപ്പില്‍ ഇടിയോട് കൂടിയ കാറ്റുകള്‍ അനുഭവപ്പെട്ട് വരുന്നുണ്ട്. ഇക്കാരണങ്ങളാല്‍ ഈ ആഴ്ചയും ചൂട് ഉയര്‍ന്ന് തന്നെയിരിക്കുമെന്നാണ് ബിബിസി വെതര്‍ പ്രവചിച്ചിരിക്കുന്നത്.
ക്രൊയേഷ്യയില്‍ ഈ അവസരത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഫ്രാന്‍സിലും താപനില ഉന്നതിയിലെത്തിയിട്ടുണ്ട്. ഈ അവസ്ഥ തുടരുമെന്നും യൂറോപ്പിലാകമാനം ഇടിയോട് കൂടിയ കാറ്റുകളുണ്ടാകുമെന്നുമാണ് വെതര്‍ ഫോര്‍കാസ്റ്ററായ സൂസന്‍ പോവെല്‍ പ്രവചിക്കുന്നത്. ഇതിനാല്‍ വരും നാളുകളില്‍ ലണ്ടനില്‍ താപനില ക്രമത്തില്‍ ഉയരുമെന്നാണ് ബിബിസി വെതര്‍ ഫോര്‍കാസ്റ്റര്‍ പ്രവചിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സതേണ്‍ യൂറോപ്പിലും ഈസ്റ്റേണ്‍ യൂറോപ്പിലും കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നുവെന്നും വെളളിയാഴ്ച ക്രൊയേഷ്യയില്‍ താപനില 40 ഡിഗ്രിയിലെത്തിയിരുന്നുവെന്നും ഫ്രാന്‍സില്‍ താപനില വര്‍ധിച്ചിരിക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനം യുകെയിലും അനുഭവപ്പെടുമെന്നുമാണ് സൂസന്‍ പ്രവചിക്കുന്നത്. സതേണ്‍ ജര്‍മനിയിലും പോളണ്ടിലും ഇന്ന് ഇടിയോട് കൂടിയ കാറ്റുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
ഇക്കാരണത്താല്‍ ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ബ്രിട്ടനിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് പൊതുവെയുള്ള പ്രവചനം.പുതിയ ആഴ്ചയുടെ തുടക്കത്തില്‍ കടുത്ത അന്തരീക്ഷ മര്‍ദവും ചൂടും ബ്രിട്ടനിലുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് വക്താവായ ഗ്രഹാം മാഡ്ഗെ പ്രവചിക്കുന്നത്. ഇതിനെ തുടര്‍ന്ന് 20നും 25 ഡിഗ്രിക്കും മധ്യത്തിലുള്ള താപമായിരിക്കും ബ്രിട്ടനില്‍ മിക്കയിടങ്ങളിലും അനുഭവപ്പെടാന്‍ പോകുന്നത്. യൂറോപ്പില്‍ നിന്നുമെത്തുന്ന ചൂട് കാറ്റുകള്‍ ഈ അവസരത്തില്‍ സൗത്തിലും ഈസ്റ്റിലുമുടനീളം ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. തല്‍ഫലമായി രാജ്യമാകമാനം കടുത്ത ഉഷ്ണമനുഭവിക്കാന്‍ സാധ്യതയേറെയാണെന്നും ഗ്രഹാം പ്രവചിക്കുന്നു.

ലണ്ടന്‍; വരും ദിവസങ്ങളില്‍ ലണ്ടന്‍ വ്യാപകമായി കടുത്ത ചൂട് അനുഭവ പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. യൂറോപ്പിലാകമാനം റെക്കോര്‍ഡ് താപനിലയായ 40 ഡിഗ്രി സെല്‍ഷ്യസായതാണ് കടുത്ത ചൂടിന് വഴിയൊരുങ്ങിയിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് സെന്‍ട്രല്‍ യൂറോപ്പില്‍ ഇടിയോട് കൂടിയ കാറ്റുകള്‍ അനുഭവപ്പെട്ട് വരുന്നുണ്ട്. ഇക്കാരണങ്ങളാല്‍ ഈ ആഴ്ചയും ചൂട് ഉയര്‍ന്ന് തന്നെയിരിക്കുമെന്നാണ് ബിബിസി വെതര്‍ പ്രവചിച്ചിരിക്കുന്നത്. ക്രൊയേഷ്യയില്‍ ഈ അവസരത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഫ്രാന്‍സിലും താപനില ഉന്നതിയിലെത്തിയിട്ടുണ്ട്. ഈ അവസ്ഥ തുടരുമെന്നും യൂറോപ്പിലാകമാനം ഇടിയോട് കൂടിയ കാറ്റുകളുണ്ടാകുമെന്നുമാണ് വെതര്‍ ഫോര്‍കാസ്റ്ററായ സൂസന്‍ പോവെല്‍ പ്രവചിക്കുന്നത്. ഇതിനാല്‍ വരും നാളുകളില്‍ ലണ്ടനില്‍ താപനില ക്രമത്തില്‍ ഉയരുമെന്നാണ് ബിബിസി വെതര്‍ ഫോര്‍കാസ്റ്റര്‍ പ്രവചിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സതേണ്‍ യൂറോപ്പിലും ഈസ്റ്റേണ്‍ യൂറോപ്പിലും കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നുവെന്നും വെളളിയാഴ്ച ക്രൊയേഷ്യയില്‍ താപനില 40 ഡിഗ്രിയിലെത്തിയിരുന്നുവെന്നും ഫ്രാന്‍സില്‍ താപനില വര്‍ധിച്ചിരിക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനം യുകെയിലും അനുഭവപ്പെടുമെന്നുമാണ് സൂസന്‍ പ്രവചിക്കുന്നത്. സതേണ്‍ ജര്‍മനിയിലും പോളണ്ടിലും ഇന്ന് ഇടിയോട് കൂടിയ കാറ്റുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഇക്കാരണത്താല്‍ ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ബ്രിട്ടനിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് പൊതുവെയുള്ള പ്രവചനം.പുതിയ ആഴ്ചയുടെ തുടക്കത്തില്‍ കടുത്ത അന്തരീക്ഷ മര്‍ദവും ചൂടും ബ്രിട്ടനിലുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് വക്താവായ ഗ്രഹാം മാഡ്ഗെ പ്രവചിക്കുന്നത്. ഇതിനെ തുടര്‍ന്ന് 20നും 25 ഡിഗ്രിക്കും മധ്യത്തിലുള്ള താപമായിരിക്കും ബ്രിട്ടനില്‍ മിക്കയിടങ്ങളിലും അനുഭവപ്പെടാന്‍ പോകുന്നത്. യൂറോപ്പില്‍ നിന്നുമെത്തുന്ന ചൂട് കാറ്റുകള്‍ ഈ അവസരത്തില്‍ സൗത്തിലും ഈസ്റ്റിലുമുടനീളം ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. തല്‍ഫലമായി രാജ്യമാകമാനം കടുത്ത ഉഷ്ണമനുഭവിക്കാന്‍ സാധ്യതയേറെയാണെന്നും ഗ്രഹാം പ്രവചിക്കുന്നു.

Read more

എണ്ണ കമ്പനി മേധാവികള്‍ക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി∙ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എണ്ണക്കമ്പനി
മേധാവികള്‍ക്ക് മുന്നറിയിപ്പു നൽകി ഫ്രാന്‍സിസ് മാര്‍പാപ്പ. മാനവ കുടുംബത്തിന്‍റെ 
ഭാവിക്കായി ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു. എണ്ണക്കമ്പനി 
മേധാവികളെ വത്തിക്കാനിലേക്ക് പ്രത്യേകം ക്ഷണിച്ചു വരുത്തിയതാണ് മാര്‍പാപ്പ
സംസാരിച്ചത്.
നമ്മുടെ പൊതുവായ വീടാണ് ഭൂമി. അതിനെ രക്ഷപെടുത്താന്‍ ഊര്‍ജ ഉത്പാദനത്തിന്‍റെ 
കാര്യത്തില്‍ സമൂല മാറ്റം വരുത്തേണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. സംസ്കാരത്തിന് 
ഊര്‍ജം വേണം. പക്ഷേ, ഊര്‍ജം കാരണം സംസ്കാരം നശിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

വത്തിക്കാന്‍ സിറ്റി : കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എണ്ണക്കമ്പനി മേധാവികള്‍ക്ക് മുന്നറിയിപ്പു നൽകി ഫ്രാന്‍സിസ് മാര്‍പാപ്പ. മാനവ കുടുംബത്തിന്‍റെ ഭാവിക്കായി ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു. എണ്ണക്കമ്പനി മേധാവികളെ വത്തിക്കാനിലേക്ക് പ്രത്യേകം ക്ഷണിച്ചു വരുത്തിയതാണ് മാര്‍പാപ്പ സംസാരിച്ചത്.നമ്മുടെ പൊതുവായ വീടാണ് ഭൂമി. അതിനെ രക്ഷപെടുത്താന്‍ ഊര്‍ജ ഉത്പാദനത്തിന്‍റെ കാര്യത്തില്‍ സമൂല മാറ്റം വരുത്തേണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. സംസ്കാരത്തിന് ഊര്‍ജം വേണം. പക്ഷേ, ഊര്‍ജം കാരണം സംസ്കാരം നശിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

Read more

വിയന്നയില്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ജീവന്റെ വചനം 2019’ ധ്യാനം ഒക്ടോബര്‍ 11 മുതല്‍ 13 വരെ.

വിയന്ന∙ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ജീവന്റെ വചനം 2019’ ധ്യാനം ഒക്ടോബര്‍ 11 മുതല്‍ 13 വരെ വിയന്നയില്‍. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ധ്യാനം
വിയന്നയിലെ എട്ടാമത്തെ ജില്ലയിലുള്ള ഫ്‌ലോറിയാനിഗാസെയിലെ ബ്രൈതന്‍ഫെല്‍ഡ് ദേവാലയത്തിലാണ് നടക്കുന്നത്.
മൂന്നു ദിവസങ്ങളിലായി രാവിലെ 9 മുതല്‍ 6 മണി വരെ നടക്കും. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും. ശുശ്രുഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും, ഏവരെയും ധ്യാനശുശ്രുഷകളിലേക്ക് ക്ഷണിക്കുന്നതായും 
വികാരി ഫാ. തോമസ് പ്രശോഭ് അറിയിച്ച.
വിവരങ്ങള്‍ക്കും, റജിസ്‌ട്രേഷനും അസി. വികാരി ഫാ. ഷൈജു മാത്യു മേപ്പുറത്ത്, പ്രിന്‍സ് പത്തിപ്പറമ്പില്‍, സാബു മാരേട്ട്, ലില്ലിക്കുട്ടി പെരുമ്പ്രാല്‍, സണ്ണി പുത്തന്‍പറമ്പില്‍, അനു ആല്‍ബിന്‍, കെവിന്‍ ചാക്കോ വെട്ടുപറമ്പില്‍ എന്നിവരെ സമീപിക്കുക (670 6028476, 660 6686394)

വിയന്ന : ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ജീവന്റെ വചനം 2019’ ധ്യാനം ഒക്ടോബര്‍ 11 മുതല്‍ 13 വരെ വിയന്നയില്‍. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ധ്യാനം വിയന്നയിലെ എട്ടാമത്തെ ജില്ലയിലുള്ള ഫ്‌ലോറിയാനിഗാസെയിലെ ബ്രൈതന്‍ഫെല്‍ഡ് ദേവാലയത്തിലാണ് നടക്കുന്നത്. മൂന്നു ദിവസങ്ങളിലായി രാവിലെ 9 മുതല്‍ 6 മണി വരെ നടക്കും. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും. ശുശ്രുഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും, ഏവരെയും ധ്യാനശുശ്രുഷകളിലേക്ക് ക്ഷണിക്കുന്നതായും വികാരി ഫാ. തോമസ് പ്രശോഭ് അറിയിച്ചു.

വിവരങ്ങള്‍ക്കും, റജിസ്‌ട്രേഷനും അസി. വികാരി ഫാ. ഷൈജു മാത്യു മേപ്പുറത്ത്, പ്രിന്‍സ് പത്തിപ്പറമ്പില്‍, സാബു മാരേട്ട്, ലില്ലിക്കുട്ടി പെരുമ്പ്രാല്‍, സണ്ണി പുത്തന്‍പറമ്പില്‍, അനു ആല്‍ബിന്‍, കെവിന്‍ ചാക്കോ വെട്ടുപറമ്പില്‍ എന്നിവരെ സമീപിക്കുക (670 6028476, 660 6686394)

Read more

വിവാഹ ഒരുക്ക സെമിനാറിനു നേതൃത്വം നല്‍കി സീറോ മലബാര്‍ സഭ, ആഗസ്റ്റ് 28,29,30 തീയതികളില്‍.

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവാഹ ഒരുക്ക സെമിനാറിന്റെ അടുത്ത ബാച്ച് ഓഗസ്റ്റ് 28, 29, 30 തീയതികളില്‍ താല ഹോളി റോസറി ദേവാലയത്തില്‍ നടത്തുന്നു.  
ദിവസവും രാവിലെ 9:30 നു ആരംഭിച്ച് വൈകിട്ട് 5:30 നു അവസാനിക്കുംവിധമാണ കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയുടെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 25 ആണ്. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് വഴി മാത്രമാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. . 6 മാസത്തില്‍ ഒരിക്കലായിരിക്കും സെമിനാര്‍ നടത്തുക.
വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ സൗകര്യം പരമാവദി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട് എന്നിവര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ഫാ. ക്ലെമെന്റ് : 089 492 7755, ഫാ.രാജേഷ് : 089 444 2698, ഫാ. റോയ് വട്ടകാട്ട് : 0894590705.

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവാഹ ഒരുക്ക സെമിനാറിന്റെ അടുത്ത ബാച്ച് ഓഗസ്റ്റ് 28, 29, 30 തീയതികളില്‍ താല ഹോളി റോസറി ദേവാലയത്തില്‍ നടത്തുന്നു.  ദിവസവും രാവിലെ 9:30 നു ആരംഭിച്ച് വൈകിട്ട് 5:30 നു അവസാനിക്കുംവിധമാണ കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയുടെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 25 ആണ്. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് വഴി മാത്രമാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. 6 മാസത്തില്‍ ഒരിക്കലായിരിക്കും സെമിനാര്‍ നടത്തുക.

വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ സൗകര്യം പരമാവദി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട് എന്നിവര്‍ അറിയിച്ചു.വിവരങ്ങള്‍ക്ക്: ഫാ. ക്ലെമെന്റ് : 089 492 7755, ഫാ.രാജേഷ് : 089 444 2698, ഫാ. റോയ് വട്ടകാട്ട് : 0894590705.

Read more

വാല്‍സിംഹാം മരിയന്‍ തീര്‍ഥാടനത്തിനൊരുങ്ങി മലയാളി മാതൃഭക്തര്‍

വാല്‍സിംഹാം: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ അഭി. ഫ്രാന്‍സീസ് മാര്‍പ്പാപ്പ, കത്തോലിക്കാ സഭയുടെ പ്രശസ്തമായ മരിയന്‍ പുണ്യകേന്ദ്രങ്ങളില്‍ ശ്രദ്ധേയമായ വാല്‍സിഹാം കാത്തലിക്ക് ഷ്രയിനിനെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തിയിട്ടു മൂന്നു വര്‍ഷം പിന്നിടുന്‌പോള്‍, മാതൃ ഭക്തിയുടെ നിറവുമായി പ്രത്യുത പുണ്യ കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്ഥാപനത്തിനു ശേഷം മാര്‍ സ്രാന്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സീറോ മലബാര്‍ തീര്‍ഥാടനവും മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നുവെന്നതു ആകസ്മികമാണെങ്കിലും മലയാളി മാതൃഭക്തര്‍ക്കും ഇതിനോടൊപ്പം അഭിമാനിക്കാം. 
2015 ഡിസംബര്‍ 27 നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ മരിയന്‍ പുണ്യ കേന്ദ്രത്തെ ഒരു മൈനര്‍ ബസലിക്കയുടെ പദവിയിലേക്ക് ഉയര്‍ത്തിയത്. ആംഗ്ലിക്കന്‍ മതപരിവര്‍ത്തനത്തോടെ നശിക്കപ്പെട്ട സ്ലിപ്പര്‍ ചാപ്പല്‍ പുനര്‍നിര്‍മ്മാണത്തിനായി 1897 ഫെബ്രുവരി 6നു ലിയോ പത്താമന്‍ മാര്‍പാപ്പയാണ് ഔദ്യോഗിക അംഗീകാരം വാല്‍സിംഹാമിന് നല്‍കിയത്. 
സ്ലിപ്പര്‍ ചാപ്പല്‍ പുനര്‍നിര്‍മ്മാണത്തിനു ശേഷം 1934 ഓഗസ്റ്റ് 15 ന് നോര്‍ത്ത് ആംപ്റ്റന്‍ ബിഷപ്പ് ലോറന്‍സ് യൂനുസ് സ്ലിപ്പര്‍ ചാപ്പലില്‍ പൊതുജനങ്ങള്‍ക്കായി നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ദിവ്യബലി അര്‍പ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം കര്‍ദിനാള്‍ ഫ്രാന്‍സിസ് ബോണ്‍ ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാന്‍മാരുടെ നേതൃത്വത്തില്‍ ദേശീയ തീര്‍ഥാടനം വാല്‍സിംഹാമില്‍ സംഘടിപ്പിക്കുകയും,അതില്‍ വെയില്‍സ് അടക്കം പ്രദേശങ്ങളില്‍ നിന്നും പതിനായിരത്തിലധികം പേര്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. ഈ ദിവസം മുതല്‍ ആണ് സ്ലിപ്പര്‍ ചാപ്പല്‍ കത്തോലിക്കരുടെ ദേശീയ ആരാധനാലയമായി മാറിയത്. 
ബസിലിക്കയുടെ ഉള്ളില്‍ സ്ഥാപിച്ച ഔവര്‍ ലേഡി ഓഫ് വാല്‍സിംഹാം രൂപത്തില്‍ കാണുന്ന കിരീടം 1946 ഓഗസ്റ്റ് 15ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ ധരിപ്പിച്ച കാനോനിക്കല്‍ ക്രൗണ്‍ ആണെന്നന്നതും ഏറെ ശ്രദ്ധേയമാണ്. 
ജൂലൈ 20 ശനിയാഴ്ച ആഘോഷമായി നടത്തപ്പെടുന്ന തീര്‍ഥാടന മരിയോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ കോള്‍ചെസ്റ്റര്‍ കമ്മ്യുണിറ്റിയാണ് പ്രസുദേന്തിത്വം വഹിക്കുന്നത്.
മാര്‍ സ്രാന്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ സമൂഹ തിരുനാള്‍ കുര്‍ബാനയും, മരിയന്‍ സ്തുതി ഗീതങ്ങളും, പ്രാര്‍ഥനകളും അര്‍പ്പിച്ചു നടത്തുന്ന തീര്‍ഥാടനവും, മാതൃ ഭക്തി പ്രഘോഷണവും ഈ തീര്‍ഥാടനത്തെ അനുഗ്രഹ സാന്ദ്രമാക്കും. 
ആല്‍മീയ അജപാലന നേതൃത്വം നല്‍കി പോരുന്ന ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കോള്‍ചെസ്റ്റര്‍ കുടുംബാംഗങ്ങള്‍ തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. 
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: 
ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946

വാല്‍സിംഹാം: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ അഭി. ഫ്രാന്‍സീസ് മാര്‍പ്പാപ്പ, കത്തോലിക്കാ സഭയുടെ പ്രശസ്തമായ മരിയന്‍ പുണ്യകേന്ദ്രങ്ങളില്‍ ശ്രദ്ധേയമായ വാല്‍സിഹാം കാത്തലിക്ക് ഷ്രയിനിനെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തിയിട്ടു മൂന്നു വര്‍ഷം പിന്നിടുന്‌പോള്‍, മാതൃ ഭക്തിയുടെ നിറവുമായി പ്രത്യുത പുണ്യ കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്ഥാപനത്തിനു ശേഷം മാര്‍ സ്രാന്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സീറോ മലബാര്‍ തീര്‍ഥാടനവും മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നുവെന്നതു ആകസ്മികമാണെങ്കിലും മലയാളി മാതൃഭക്തര്‍ക്കും ഇതിനോടൊപ്പം അഭിമാനിക്കാം. 

2015 ഡിസംബര്‍ 27 നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ മരിയന്‍ പുണ്യ കേന്ദ്രത്തെ ഒരു മൈനര്‍ ബസലിക്കയുടെ പദവിയിലേക്ക് ഉയര്‍ത്തിയത്. ആംഗ്ലിക്കന്‍ മതപരിവര്‍ത്തനത്തോടെ നശിക്കപ്പെട്ട സ്ലിപ്പര്‍ ചാപ്പല്‍ പുനര്‍നിര്‍മ്മാണത്തിനായി 1897 ഫെബ്രുവരി 6നു ലിയോ പത്താമന്‍ മാര്‍പാപ്പയാണ് ഔദ്യോഗിക അംഗീകാരം വാല്‍സിംഹാമിന് നല്‍കിയത്. സ്ലിപ്പര്‍ ചാപ്പല്‍ പുനര്‍നിര്‍മ്മാണത്തിനു ശേഷം 1934 ഓഗസ്റ്റ് 15 ന് നോര്‍ത്ത് ആംപ്റ്റന്‍ ബിഷപ്പ് ലോറന്‍സ് യൂനുസ് സ്ലിപ്പര്‍ ചാപ്പലില്‍ പൊതുജനങ്ങള്‍ക്കായി നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ദിവ്യബലി അര്‍പ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം കര്‍ദിനാള്‍ ഫ്രാന്‍സിസ് ബോണ്‍ ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാന്‍മാരുടെ നേതൃത്വത്തില്‍ ദേശീയ തീര്‍ഥാടനം വാല്‍സിംഹാമില്‍ സംഘടിപ്പിക്കുകയും,അതില്‍ വെയില്‍സ് അടക്കം പ്രദേശങ്ങളില്‍ നിന്നും പതിനായിരത്തിലധികം പേര്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. ഈ ദിവസം മുതല്‍ ആണ് സ്ലിപ്പര്‍ ചാപ്പല്‍ കത്തോലിക്കരുടെ ദേശീയ ആരാധനാലയമായി മാറിയത്. ബസിലിക്കയുടെ ഉള്ളില്‍ സ്ഥാപിച്ച ഔവര്‍ ലേഡി ഓഫ് വാല്‍സിംഹാം രൂപത്തില്‍ കാണുന്ന കിരീടം 1946 ഓഗസ്റ്റ് 15ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ ധരിപ്പിച്ച കാനോനിക്കല്‍ ക്രൗണ്‍ ആണെന്നന്നതും ഏറെ ശ്രദ്ധേയമാണ്. 

ജൂലൈ 20 ശനിയാഴ്ച ആഘോഷമായി നടത്തപ്പെടുന്ന തീര്‍ഥാടന മരിയോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ കോള്‍ചെസ്റ്റര്‍ കമ്മ്യുണിറ്റിയാണ് പ്രസുദേന്തിത്വം വഹിക്കുന്നത്. മാര്‍ സ്രാന്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ സമൂഹ തിരുനാള്‍ കുര്‍ബാനയും, മരിയന്‍ സ്തുതി ഗീതങ്ങളും, പ്രാര്‍ഥനകളും അര്‍പ്പിച്ചു നടത്തുന്ന തീര്‍ഥാടനവും, മാതൃ ഭക്തി പ്രഘോഷണവും ഈ തീര്‍ഥാടനത്തെ അനുഗ്രഹ സാന്ദ്രമാക്കും. ആല്‍മീയ അജപാലന നേതൃത്വം നല്‍കി പോരുന്ന ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കോള്‍ചെസ്റ്റര്‍ കുടുംബാംഗങ്ങള്‍ തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946

Read more

ഉഴവൂർക്കാരെ വരവേക്കാൻ കവന്റി ഒരുങ്ങി; സംഗമങ്ങളുടെ സംഗമത്തിന് ഇനി ദിവസങ്ങൾ മാത്രം

ഈ വർഷത്തെ ഉഴവൂർ സംഗമം ഈ മാസം 21, 22, 23 തീയതികളിൽ കവന്റിയിൽ വെച്ച് നടത്തപ്പെടും.യുക്കെയിലെ സംഗമങ്ങളിൽ വച്ചേറ്റവും വലിയതും, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്നതും, എല്ലാ വർഷവും പുതുമയേറിയ കലാപരുപാടികൾ കൊണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും, നൂറ് ശതമാനം ജന പങ്കാളിത്തം എല്ലാ വർഷവും തന്നെ ഉള്ളതും ആയ ഉഴവൂർ സംഗമം വളരെ വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ കവന്റിയിൽ പൂർത്തിയായി. ഈ വർഷത്തെ ഉഴവൂർ സംഗമം ജൂൺ 21, 22, 23 തീയതികളിൽ കവന്റിയിൽ വച്ച് നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞതായി സംഘാടകരായ കവന്റി ടീമംഗങ്ങൾ അറിയിച്ചു.
യുക്കെയിലുള്ള എല്ലാ ഉഴവൂർക്കാരും ഇത് ഒരു അറിയിപ്പായി സ്വീകരിക്കുകയും, ആർക്കെങ്കിലും ഇനി താമസ സൗകര്യങ്ങൾ ആവശ്യമെങ്കൽ എത്രയും പെട്ടെന്ന് സംഘാടകരെ അറിയിക്കണമെന്നും സംഘാടകർ അറിയിച്ചു

ഈ വർഷത്തെ ഉഴവൂർ സംഗമം ജൂൺ 21, 22, 23  തീയതികളിൽ കവന്റിയിൽ വെച്ച് നടത്തപ്പെടും.യുക്കെയിലെ സംഗമങ്ങളിൽ വച്ചേറ്റവും വലിയതും, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്നതും, എല്ലാ വർഷവും പുതുമയേറിയ കലാപരുപാടികൾ കൊണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും, നൂറ് ശതമാനം ജന പങ്കാളിത്തം എല്ലാ വർഷവും തന്നെ ഉള്ളതും ആയ ഉഴവൂർ സംഗമം വളരെ വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ കവന്റിയിൽ പൂർത്തിയായി. ഈ വർഷത്തെ ഉഴവൂർ സംഗമം ജൂൺ 21, 22, 23 തീയതികളിൽ കവന്റിയിൽ വച്ച് നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞതായി സംഘാടകരായ കവന്റി ടീമംഗങ്ങൾ അറിയിച്ചു.യുക്കെയിലുള്ള എല്ലാ ഉഴവൂർക്കാരും ഇത് ഒരു അറിയിപ്പായി സ്വീകരിക്കുകയും, ആർക്കെങ്കിലും ഇനി താമസ സൗകര്യങ്ങൾ ആവശ്യമെങ്കൽ എത്രയും പെട്ടെന്ന് സംഘാടകരെ അറിയിക്കണമെന്നും സംഘാടകർ അറിയിച്ചു.

Read more

Copyrights@2016.