europe live Broadcasting

ഇംഗ്ലണ്ടിലെ കേരളപ്പൂരം വള്ളംകളിയിൽ റോയൽ 20 ബർമിങ്ങാം മാറ്റുരക്കുന്നു

ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് മാന്‍വേര്‍സ് തടാകത്തില്‍ ഓഗസ്റ്റ് 31-ാം തീയതി ശനിയാഴ്ച നടക്കുന്ന കേരളപ്പൂരം 2019 എന്ന ജലോത്സവത്തിനായി ക്‌നാനായിത്തൊമ്മന്റെ പാരമ്പര്യവും ക്‌നാനായ കരുത്തുമായി Royal 20 Birmingham ടീം പരിശീലനം പൂര്‍ത്തിയായി വരുന്നു. ബര്‍മ്മിങ്ഹാം ക്‌നാനായക്കാരുടെ കൂട്ടായ്മയാണ് Royal 20 Birmingham എന്ന പേരില്‍ ഇത്തവണ ഓളപ്പരപ്പില്‍ ഇറങ്ങുന്നത്.


വള്ളവും വെള്ളവും എന്നും ഉള്‍ക്കൊണ്ട കുമരകം എന്ന ചെറു ഗ്രാമത്തില്‍ നിന്ന് വള്ളംകളിയുടെ എല്ലാ വികാരങ്ങളുമായി ഇംഗ്ലണ്ടിലെത്തിയ ജോമോന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് കുമരകം വള്ളത്തില്‍  Royal 20 Birmingham ടീം ഇത്തവണ ഇറങ്ങുന്നത്. ക്‌നായിത്തൊമ്മന്റെയും ഉറഹാമാര്‍ യൗസേപ്പിന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കെത്തിയ ക്‌നാനായ ജനതയുടെ പിന്‍തലമുറ ഇന്ന് ജോമോന്റെ നേതൃത്വത്തില്‍ മറ്റ് ടീമുകള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
കേരളത്തിലെ ജലോത്സവത്തില്‍ തൊടുകന്‍ വള്ളത്തില്‍ തുടങ്ങി 2016 ല്‍ നെഹൃുട്രോഫി നേടിയ ജലചക്രവര്‍ത്തി കാരിച്ചാല്‍ വള്ളത്തിന്റെ വരെ മുഖ്യ ഭാഗമാകുവാന്‍ ഭാഗ്യം സിദ്ധിച്ച ജോമോന് ഇവിടെ തന്റെ സ്വന്തം ഗ്രാമമായ കുമരകത്തിന്റെ പേരിലുള്ള വള്ളത്തിന്റെ ക്്യാപ്റ്റനായി ക്‌നാനായക്കാരുടെ സ്വന്തം കൈക്കരുത്തില്‍ മത്സരിക്കാന്‍ സാധിച്ചത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായി ജോമോന്‍ പറഞ്ഞു.


കാരിച്ചാല്‍ വള്ളത്തില്‍ ഹാട്രിക് നേടിയ നെല്ലാനിക്കല്‍ പാപ്പച്ചന്‍ എന്ന കുമരകത്തിന്റെ വള്ളംകളിനായകനെപ്പോലെ ഇന്ന് ഇംഗ്ലണ്ടില്‍ ജോമോന്‍ തേര് തെളിക്കുമ്പോള്‍ ക്‌നാനായക്കാരുടെ കുമരകം വള്ളം 2-ാം രീറ്റ്‌സില്‍ 4-ാം ട്രാക്കില്‍ റിക്കോര്‍ഡ് വേഗത സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. മലബാര്‍ മുതല്‍ കുമരകം വരെയുള്ള നിരവധി ഇടവകകളില്‍ നിന്നുള്ള പരിചയസമ്പന്നതയും കൗമാരക്കരുത്തും ഒന്നിച്ചിണചേര്‍ന്ന Royal 20 Birmingham മിന്റെ വിജയത്തിനായി എല്ലാ ക്‌നാനായ സഹോദരങ്ങളുടേയും പ്രാര്‍ത്ഥനകള്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Read more

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ പ്രഥമ യൂത്ത് കണ്‍വെന്‍ഷന്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഇരുപത്തിനാലാം തീയതി യുവജനങ്ങള്‍ക്കായി പ്രഥമ യൂത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ലണ്ടന്‍ റീജിയന്‍ കോഡിനേറ്റര്‍ ഫാ സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ ഹാന്‍സ് പുതിയാകുളങ്ങര, ഫാ ജോസഫ് അന്തിയാംകുളം , ഫാ ടോമി എടാട്ട്, ഫാ സാജു പിണക്കാട്ട്, ഫാ ബിനോയ് നിലയറ്റിന്‍കല്‍,ഫാ ജോഷി, ഫാ സാജു മുല്ലശ്ശേരി, ഫാ ജോഷി എസ്എസ് പി എന്നിവരുടെ നേതൃത്വത്തില്‍ ആണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. സ്‌പൈസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഈ പ്രഥമ ഏകദിന കണ്‍വെന്‍ഷനിലേക്ക് ലണ്ടന്‍ റീജിയണില്‍ ഉള്ള എല്ലാ യുവജനങ്ങളും പങ്കെടുക്കാന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് മാസം മാസം ഇരുപത്തിനാലാം തീയതി രാവിലെ 8: 30ന് രജിസ്‌ട്രേഷന്‍ ഓടുകൂടി ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ഫാ ടോമി എടാട്ട് ഡോക്ടര്‍ ജോണ്‍ എബ്രഹാം ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വൈകുന്നേരം നാലുമണിയോടെ സമാപിക്കുന്ന കണ്‍വെന്‍ഷനില്‍ അനില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്കായി ആയി കണ്‍വെന്‍ഷന് ശേഷം സെന്റ് മാര്‍ക്ക് മിഷനിലെ കൈകാരന്മാരും അല്‍മായരും അടങ്ങുന്ന വോളണ്ടിയേഴ്‌സ് ബാര്‍ബിക്യു ഒരുക്കും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ആയി ഉച്ചഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് വിമന്‍സ് ഫോറത്തിന്റെ അംഗങ്ങള്‍.
ബ്രോംലിയിലെ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കണ്‍വെന്‍ഷനിലെ സുഗമമായ നടത്തിപ്പിന് വേണ്ടി സെന്മാര്‍ക്ക് മിഷനിലെ ജീസണ്‍ ജോസഫ് , ജയ് ജോസഫ്, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഫെബിന്‍ ഷാജി വൈസ് പ്രസിഡന്റ് അലീന ജോയ്, ജിം സിറിയക്ക് എന്നിവരുടെ നേതൃത്വത്തില്‍ മിഷനിലെ എല്ലാ യുവജനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി സീറോ മലബാര്‍ 

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഇരുപത്തിനാലാം തീയതി യുവജനങ്ങള്‍ക്കായി പ്രഥമ യൂത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ലണ്ടന്‍ റീജിയന്‍ കോഡിനേറ്റര്‍ ഫാ സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ ഹാന്‍സ് പുതിയാകുളങ്ങര, ഫാ ജോസഫ് അന്തിയാംകുളം , ഫാ ടോമി എടാട്ട്, ഫാ സാജു പിണക്കാട്ട്, ഫാ ബിനോയ് നിലയറ്റിന്‍കല്‍,ഫാ ജോഷി, ഫാ സാജു മുല്ലശ്ശേരി, ഫാ ജോഷി എസ്എസ് പി എന്നിവരുടെ നേതൃത്വത്തില്‍ ആണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. സ്‌പൈസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഈ പ്രഥമ ഏകദിന കണ്‍വെന്‍ഷനിലേക്ക് ലണ്ടന്‍ റീജിയണില്‍ ഉള്ള എല്ലാ യുവജനങ്ങളും പങ്കെടുക്കാന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഹ്വാനം ചെയ്തു.

ഓഗസ്റ്റ് മാസം മാസം ഇരുപത്തിനാലാം തീയതി രാവിലെ 8: 30ന് രജിസ്‌ട്രേഷന്‍ ഓടുകൂടി ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ഫാ ടോമി എടാട്ട് ഡോക്ടര്‍ ജോണ്‍ എബ്രഹാം ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വൈകുന്നേരം നാലുമണിയോടെ സമാപിക്കുന്ന കണ്‍വെന്‍ഷനില്‍ അനില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്കായി ആയി കണ്‍വെന്‍ഷന് ശേഷം സെന്റ് മാര്‍ക്ക് മിഷനിലെ കൈകാരന്മാരും അല്‍മായരും അടങ്ങുന്ന വോളണ്ടിയേഴ്‌സ് ബാര്‍ബിക്യു ഒരുക്കും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ആയി ഉച്ചഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് വിമന്‍സ് ഫോറത്തിന്റെ അംഗങ്ങള്‍.

ബ്രോംലിയിലെ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കണ്‍വെന്‍ഷനിലെ സുഗമമായ നടത്തിപ്പിന് വേണ്ടി സെന്മാര്‍ക്ക് മിഷനിലെ ജീസണ്‍ ജോസഫ് , ജയ് ജോസഫ്, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഫെബിന്‍ ഷാജി വൈസ് പ്രസിഡന്റ് അലീന ജോയ്, ജിം സിറിയക്ക് എന്നിവരുടെ നേതൃത്വത്തില്‍ മിഷനിലെ എല്ലാ യുവജനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി സീറോ മലബാര്‍ യൂത്ത് മൂമെന്റ് ഡയറക്ടര്‍ ഫാ. ബാബു പുത്തന്‍പുരയില്‍ അറിയിച്ചു.

Read more

കെ സി വൈ എൽ ജൂബിലി മീറ്റ് - തലമുറകളുടെ സംഗമം - ചിക്കാഗോയിൽ ഒരുക്കങ്ങൾ ആരംഭിച്ചു.

ചിക്കാഗോ : ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെ സി വൈ എൽ ) 50 വര്ഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായി ഗോൾഡൻ ജൂബിലി ഗ്ലോബൽ മീറ്റ് ചിക്കാഗോയിൽ നവംബർ 1,2,3 തീയതികളിൽ നടത്തപ്പെടുന്നു. ലോകത്തിന്റെ വിവിത സ്ഥലങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മുൻ ഇടവക, ഫൊറോനാ, രൂപതാ ഭാരവാഹികളും പ്രവർത്തകരും മാണ് കെ സി വൈ എൽ അതിരൂപതാ സമിതിയോട് ചേർന്ന് നിന്നുകൊണ്ട് ഈ വ്യത്യസ്തമായ സംഗമം സംഘടിപ്പിക്കുന്നത്. ക്നാനായ സമുദായത്തിലെ ആൽമിയ , അൽമായ നേതാക്കന്മാരും, കെ സി വൈ എൽ സ്ഥാപന കാലഘട്ടത്തിലെ പ്രധാന സംഘാടകരും, വിവിധ കാലഘട്ടങ്ങളിൽ കെ സി വൈ എൽ സംഘടനക്ക് നേതൃത്വം നൽകിയ പഴയകാല ഭാരവാഹികളും ഈ സംഗമത്തിൽ പങ്കെടുക്കുന്നതായിരിക്കും. അമേരിക്കയിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുംള്ള എല്ലാ കെ സി വൈ എൽ സംഘടനാ സ്നേഹികളെയും ഈ മഹാ സംഗമത്തിലെക്കു സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അതാത് രാജ്യത്തുള്ള കെ സി വൈ എൽ മുൻ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. വിവിത കമ്മറ്റികൾ രൂപികരിച്ചു കര്യക്ഷമമായ ഒരു സംഗമം ആണ് സംഘാടകർ വിഫവണം ഇട്ടിട്ടിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് അമേരിക്ക : ലിൻസൺ കൈതമല -+1 847 - 338 - 0965 , യു കെ - സഖറിയാ പുത്തൻകളം - +447975555184 ഓസ്‌ടേലിയ ഷിനോയ്‌ മഞ്ഞാങ്കൽ - +61424352255 ഇന്ത്യ - സൈമൺ അറുപറ - +91 9447700457 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് .

Read more

പക്ഷി​ക്കൂ​ട്ട​ത്തി​ല്‍‌ ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് റ​ഷ്യ​ന്‍ വി​മാ​നം ​വ​യ​ലി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ലാന്‍ഡ് ചെയ്തു

മോ​സ്കോ : റഷ്യയിലെ മോസ്‌കോയില്‍ പ​റ​ക്കു​ന്ന​തി​നി​ടെ പക്ഷി​ക്കൂ​ട്ട​ത്തി​ല്‍‌ ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് റ​ഷ്യ​ന്‍ യാ​ത്രാ വി​മാ​നം ചോ​ള​വ​യ​ലി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ലാന്‍ഡ് ചെയ്തു. പക്ഷിക്കൂ​ട്ട​ത്തി​ല്‍‌ ഇ​ടി​ച്ച​തോ​ടെ വി​മാ​ന​ത്തി​ന്‍റെ എ​ന്‍​ജി​ന്‍ ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തി​ല്‍ 23 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മോ​സ്കോ​യി​ല്‍​നി​ന്നും ക്രി​മി​യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഉ​റ​ല്‍ എ​യ​ര്‍​ലൈ​ന്‍​സ് എ​യ​ര്‍​ബ​സ് 321 ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​നം പ​റ​ന്ന​യു​ര്‍​ന്ന​യു​ട​നെ ക​ട​ല്‍​പ്പ​ക്ഷി​ക​ളു​ടെ കൂ​ട്ടം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. എന്‍ജിന്‍ തകരാറിലായതോടെ പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് വി​മാ​നം ഭാ​ഗീ​ക​മാ​യി ത​ക​ര്‍​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ല്‍ 233 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Read more

വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സമ്മര്‍ഫെസ്റ്റും നടത്തി.

കൊളോണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സമ്മര്‍ഫെസ്റ്റും സംയുക്തമായി നടത്തി. കൊളോണ്‍ റ്യോസ്‌റാത്തിലെ സെന്റ് സെര്‍വാറ്റിയൂസ് പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുന്പിളുവേലില്‍ അധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. 
ഡബ്ല്യുഎംസി മുന്‍ ഗ്ലോബല്‍, റീജിയന്‍, പ്രൊവിന്‍സ് ഭാരവാഹിയും ജര്‍മന്‍ മലയാളിയുമായ ജോണ്‍ കൊച്ചുകണ്ടത്തിലിന്റെ നിര്യാണത്തില്‍ യോഗം ശ്രദ്ധാജ്ജ്ഞലിയര്‍പ്പിച്ചു. 
സംഘടനയുടെ ആനുകാലിക വിഷയങ്ങളില്‍ ഊന്നിയ ചര്‍ച്ചകളില്‍ ജോസഫ് കില്ലിയാന്‍ (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി),തോമസ് അറന്പന്‍കുടി (ഗ്ലോബല്‍ ട്രഷറാര്‍), ജോളി തടത്തില്‍ (യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍),ഗ്രിഗറി മേടയില്‍ (യൂറോപ്പ് റീജിയന്‍ പ്രസിഡന്റ്), ജോസുകുട്ടി കളത്തിപ്പറന്പില്‍ (പ്രൊവിന്‍സ് ട്രഷറര്‍), ബാബു ചെന്പകത്തിനാല്‍, സോമശേഖരപിള്ളൈ, ജോണ്‍ മാത്യു, മാത്യു തൈപ്പറന്പില്‍, അച്ചാമ്മ അറന്പന്‍കുടി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പ്രൊവിന്‍സ് സെക്രട്ടറി മേഴ്‌സി തടത്തില്‍ നന്ദി പറഞ്ഞു. ചിന്നു പടയാട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന ബാര്‍ബിക്യു പാര്‍ട്ടിയോടെ പരിപാടികള്‍ സമാപിച്ചു.
കാല്‍നൂറ്റാണ്ടിലേയ്ക്കു കടക്കുന്ന ഡബ്ല്യുഎംസിയുടെ സില്‍വര്‍ ജൂബിലിയാഘോഷങ്ങള്‍ 2020 ജൂലൈ മൂന്നു മുതല്‍ അഞ്ചുവരെ കോഴിക്കോട് നടക്കുമെന്ന് ഗ്ലോബല്‍ സെക്രട്ടറി അറിയിച്ചു. പ്രൊവിന്‍സില്‍ നിന്നും കൂടുതല്‍ അംഗങ്ങള്‍ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. കേരള സര്‍ക്കാരിന്റെ കേരള പുനര്‍ നിര്‍മിതി ത്വരിത ഗതിയിലാക്കി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ എത്രയും വേഗം പരിഹരിക്കണമെന്നും യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് സഹായധനമായി ഡബ്ല്യുഎംസി ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയിരുന്നു. 
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

കൊളോണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സമ്മര്‍ഫെസ്റ്റും സംയുക്തമായി നടത്തി. കൊളോണ്‍ റ്യോസ്‌റാത്തിലെ സെന്റ് സെര്‍വാറ്റിയൂസ് പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുന്പിളുവേലില്‍ അധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. ഡബ്ല്യുഎംസി മുന്‍ ഗ്ലോബല്‍, റീജിയന്‍, പ്രൊവിന്‍സ് ഭാരവാഹിയും ജര്‍മന്‍ മലയാളിയുമായ ജോണ്‍ കൊച്ചുകണ്ടത്തിലിന്റെ നിര്യാണത്തില്‍ യോഗം ശ്രദ്ധാജ്ജ്ഞലിയര്‍പ്പിച്ചു. 

സംഘടനയുടെ ആനുകാലിക വിഷയങ്ങളില്‍ ഊന്നിയ ചര്‍ച്ചകളില്‍ ജോസഫ് കില്ലിയാന്‍ (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി),തോമസ് അറന്പന്‍കുടി (ഗ്ലോബല്‍ ട്രഷറാര്‍), ജോളി തടത്തില്‍ (യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍),ഗ്രിഗറി മേടയില്‍ (യൂറോപ്പ് റീജിയന്‍ പ്രസിഡന്റ്), ജോസുകുട്ടി കളത്തിപ്പറന്പില്‍ (പ്രൊവിന്‍സ് ട്രഷറര്‍), ബാബു ചെന്പകത്തിനാല്‍, സോമശേഖരപിള്ളൈ, ജോണ്‍ മാത്യു, മാത്യു തൈപ്പറന്പില്‍, അച്ചാമ്മ അറന്പന്‍കുടി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പ്രൊവിന്‍സ് സെക്രട്ടറി മേഴ്‌സി തടത്തില്‍ നന്ദി പറഞ്ഞു. ചിന്നു പടയാട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന ബാര്‍ബിക്യു പാര്‍ട്ടിയോടെ പരിപാടികള്‍ സമാപിച്ചു.

കാല്‍നൂറ്റാണ്ടിലേയ്ക്കു കടക്കുന്ന ഡബ്ല്യുഎംസിയുടെ സില്‍വര്‍ ജൂബിലിയാഘോഷങ്ങള്‍ 2020 ജൂലൈ മൂന്നു മുതല്‍ അഞ്ചുവരെ കോഴിക്കോട് നടക്കുമെന്ന് ഗ്ലോബല്‍ സെക്രട്ടറി അറിയിച്ചു. പ്രൊവിന്‍സില്‍ നിന്നും കൂടുതല്‍ അംഗങ്ങള്‍ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. കേരള സര്‍ക്കാരിന്റെ കേരള പുനര്‍ നിര്‍മിതി ത്വരിത ഗതിയിലാക്കി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ എത്രയും വേഗം പരിഹരിക്കണമെന്നും യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് സഹായധനമായി ഡബ്ല്യുഎംസി ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയിരുന്നു. 

Read more

യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ മലയാളിയും

യൂറോപ്പ് : യൂറോപ്പില്‍ മൂല്യമേറിയ ആസ്തികള്‍ സ്വന്തമായുള്ള മിഡില്‍ ഈസ്റ്റ് വ്യവസായികളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഒരു മലയാളി. ട്വന്റി14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഹോട്ടലാണ് പട്ടികയില്‍ ഇടം നേടിയത്.

അദീബ് അഹ്മദിനു പുറമെ ഈ ഫോര്‍ബ്‌സ് പട്ടികയില്‍ ഇടംപിടിച്ചവരെല്ലാം അറബ് വ്യവസായികളാണ്. ലണ്ടനിലെ ലോകപ്രശസ്തമായ പൈതൃക കെട്ടിടമായ ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് 2014ലാണ് ട്വന്റി14 ഹോള്‍ഡിങ്‌സ് 1,100 കോടി രൂപ മുടക്കി സ്വന്തമാക്കിയത്.

ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ ആസ്ഥാനമായിരുന്ന ഈ പൗരാണിക കെട്ടിടം ഇപ്പോള്‍ പഞ്ചനക്ഷത്ര സൗകര്യമുള്ള ആഢംബര ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. 92,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡില്‍ 153 ആഢംബര മുറികള്‍, അഞ്ച് എഫ് ആന്റ് ബി കോണ്‍സെപ്റ്റ്, ജിം, കോണ്‍ഫറന്‍സ് മുറികള്‍, മറ്റു വിനോദ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്.

യു.കെ, യൂറോപ്പ്, ജിസിസി രാജ്യങ്ങള്‍, ഇന്ത്യ എന്നിവിടങ്ങളിലായി ഹോട്ടല്‍ വ്യവസായ രംഗത്ത് ട്വന്റി14 ഹോള്‍ഡിങ്‌സിന് 750 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തികളുണ്ട്. കൊച്ചിയിലെ പോര്‍ട്ട് മുസിരിസ്, യുഎഇയിലെ ദുബായ് സ്റ്റൈഗന്‍ബര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേ, മസക്കറ്റിലെ ഷെരാട്ടണ്‍ ഒമാന്‍, സ്‌കോട്‌ലാന്‍ഡില്‍ വാല്‍ഡോര്‍ഫ് അസ്റ്റോറിയ എഡിന്‍ബര്‍ഗ്, ദി കാലിഡോണിയന്‍ എന്നിവയാണ് നിലവിലുള്ള ഹോട്ടലുകള്‍.

ചരിത്രത്തെ കുറിച്ചുള്ള അനേകം ഭാവനകള്‍ ഉണര്‍ത്തുന്നതാണ് ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് കെട്ടിടത്തിന്റെ കാഴ്ച. 1829-1890 കാലഘട്ടത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് സേനയുടെ ആസ്ഥാനമായിരുന്നു. പ്രവേശന കവാടം സ്‌കോട്‌ലന്‍ഡ് യാര്‍ഡ് തെരുവില്‍ നിന്നായതിനാല്‍ പിന്നീട് പോലീസിന്റെ പേര് തന്നെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് എന്നായി.

പ്രശസ്ത സാഹിത്യകാരന്മാരായ ചാള്‍സ് ഡിക്കന്‍സ്, സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്നിവരുടെ നോവലുകളില്‍ ഈ കെട്ടിടം പല തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിലവിലെ കെട്ടിടം പണികഴിച്ചത് 1910ലാണ്. തുടര്‍ന്ന് ബ്രിട്ടീഷ് സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രവും റോയല്‍ സൈനിക പോലീസ് ആസ്ഥാനവും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു. 1982-ല്‍ കെട്ടിടം നവീകരിക്കുകയും, പിന്നീട് 2004 വരെ പ്രതിരോധ മന്ത്രാലയ ലൈബ്രറിയായും പ്രവര്‍ത്തിച്ചു.

Read more

കേരളം നേരിടുന്ന മഴക്കെടുതിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് സഹായം തേടി യുകെ കോൺഗ്രസ് നേതാവ്

ലണ്ടൻ ∙ കേരളം നേരിടുന്ന കനത്ത മഴക്കെടുതിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി 
ബോറിസ് ജോൺസന്റെ സഹായം തേടി കോൺഗ്രസ് നേതാവും ബ്രിട്ടിഷ്
മലയാളിയുമായ ഡോ. ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ. കനത്ത മഴയിൽ
വലയുന്ന കേരളത്തെ മറക്കാതെ വയനാട്ടിലും കോഴിക്കോടും ദുരിത കേന്ദ്രങ്ങളിൽ
സജീവമാകുകയാണ് ലക്സൺ. ബോറിസ് ജോൺസണുമായി വ്യക്തിപരമായ ബന്ധം
കാത്തു സൂക്ഷിക്കുന്ന ലക്‌സന്റെ നീക്കം കേരളത്തിലെ മഴക്കെടുതി യൂറോപ്പിൽ
എത്തിക്കുന്നതിൽ സവിശേഷ ശ്രദ്ധ നേടുന്നു. കൺസർവേറ്റീവ് പാർട്ടിയിലും ലേബർ 
പാർട്ടിയിലുമുള്ള നിരവധി എംപിമാരുമായുള്ള ആത്മബന്ധം കേരളത്തിന് വേണ്ടി 
പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ലക്സൺ.
2017ൽ ബ്രിട്ടിഷ് പാർലമെന്റിലേക്ക് മത്സരിച്ച ലക്സൺ കല്ലുമാടിക്കലിന്
കൺസർവേറ്റീവ് ലേബർ പാർട്ടി നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട് .ഏറ്റവും
ഹൃദയ സ്‌പർശിയായി ജന്മ നാടിനു വേണ്ടി സഹായം അഭ്യർഥിക്കുന്ന ലക്‌സന്റെ കത്ത് 
ബ്രിട്ടിഷ് മാധ്യമങ്ങളിൽ ശ്രദ്ധനേടി. 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള 
ലക്സൺ, 2014 ൽ പാർട്ടിയുടെ കോൺസ്റ്റിറ്റ്യുവൻസി എക്സിക്യൂട്ടീവ് അംഗമായും 
മെമ്പർഷിപ്പ് കാംപയിൻ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. പാർട്ടിയിൽ
കൗൺസിലർ  സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി യുകെ
ജോയിന്റ് കൺവീനറും എഐസിസിയുടെ കീഴിലുള്ള ഇന്ത്യൻ ഓവർസീസ്
കോൺഗ്രസ് (ഐഎൻഒസി) യൂറോപ്പ് കേരള ചാപ്റ്റർ കോർഡിനേറ്ററുമായ ലക്സൺ
ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്.

ലണ്ടൻ : കേരളം നേരിടുന്ന കനത്ത മഴക്കെടുതിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സഹായം തേടി കോൺഗ്രസ് നേതാവും ബ്രിട്ടിഷ് മലയാളിയുമായ ഡോ. ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ. കനത്ത മഴയിൽ വലയുന്ന കേരളത്തെ മറക്കാതെ വയനാട്ടിലും കോഴിക്കോടും ദുരിത കേന്ദ്രങ്ങളിൽ സജീവമാകുകയാണ് ലക്സൺ. ബോറിസ് ജോൺസണുമായി വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കുന്ന ലക്‌സന്റെ നീക്കം കേരളത്തിലെ മഴക്കെടുതി യൂറോപ്പിൽ എത്തിക്കുന്നതിൽ സവിശേഷ ശ്രദ്ധ നേടുന്നു. കൺസർവേറ്റീവ് പാർട്ടിയിലും ലേബർ പാർട്ടിയിലുമുള്ള നിരവധി എംപിമാരുമായുള്ള ആത്മബന്ധം കേരളത്തിന് വേണ്ടി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ലക്സൺ.

2017ൽ ബ്രിട്ടിഷ് പാർലമെന്റിലേക്ക് മത്സരിച്ച ലക്സൺ കല്ലുമാടിക്കലിന് കൺസർവേറ്റീവ് ലേബർ പാർട്ടി നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട് . ഏറ്റവും ഹൃദയ സ്‌പർശിയായി ജന്മ നാടിനു വേണ്ടി സഹായം അഭ്യർഥിക്കുന്ന ലക്‌സന്റെ കത്ത് ബ്രിട്ടിഷ് മാധ്യമങ്ങളിൽ ശ്രദ്ധനേടി. 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള ലക്സൺ, 2014 ൽ പാർട്ടിയുടെ കോൺസ്റ്റിറ്റ്യുവൻസി എക്സിക്യൂട്ടീവ് അംഗമായും മെമ്പർഷിപ്പ് കാംപയിൻ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. പാർട്ടിയിൽ കൗൺസിലർ  സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്.

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി യുകെ ജോയിന്റ് കൺവീനറും എഐസിസിയുടെ കീഴിലുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) യൂറോപ്പ് കേരള ചാപ്റ്റർ കോർഡിനേറ്ററുമായ ലക്സൺ ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്.

Read more

കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന് യുവനേതൃത്വം.

കേംബ്രിഡ്ജ്: ലണ്ടനിലെ കേംബ്രിഡ്ജ് ആസ്ഥാനമായുള്ള മലയാളി സംഘടനയായ കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന് യുവനേതൃത്വം. അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് ചെറി ഹില്‍ഡിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ പ്രസിഡന്റായി രാമപുരം സ്വദേശി വള്ളവന്‍കോട്ട് വിവിന്‍ സേവ്യര്‍ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ അസോസിയേഷന്റെ സെക്രട്ടറിയായും ട്രഷറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
മറ്റു ഭാരവാഹികളായി ഡിക്‌സണ്‍ ജോര്‍ജ്‌സെക്രട്ടറി, ഇന്ദു ഫ്രാന്‍സിസ്‌വൈസ് പ്രസിഡന്റ്, സുധ ഷാജിജോയിന്റ് സെക്രട്ടറി, ഷെബി ഏബ്രഹാംട്രഷറര്‍, ജെസി റോബര്‍ട്ട്, ബിജു ആന്റണി, ഡെന്നി തോമസ്, ആന്റണി ജോപ്പന്‍, സിനേഷ് മാത്യു, അനില്‍ ജോസഫ്, തോമസ് കുര്യന്‍എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു. എല്ലാ അംഗങ്ങളുടെയും പൂര്‍ണപിന്തുണ ആവശ്യപ്പെട്ട പ്രസിഡന്റ് വിവിന്‍ സേവ്യര്‍ സാമൂഹികപ്രതിബന്ധതിയിലൂന്നിയ പുതിയ കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും പ്രഖ്യാപിച്ചു. സെക്രട്ടറി ഡിക്‌സണ്‍ ജോര്‍ജ് കൃതജ്ഞത പറഞ്ഞു.

കേംബ്രിഡ്ജ്: ലണ്ടനിലെ കേംബ്രിഡ്ജ് ആസ്ഥാനമായുള്ള മലയാളി സംഘടനയായ കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന് യുവനേതൃത്വം. അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് ചെറി ഹില്‍ഡിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ പ്രസിഡന്റായി രാമപുരം സ്വദേശി വള്ളവന്‍കോട്ട് വിവിന്‍ സേവ്യര്‍ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ അസോസിയേഷന്റെ സെക്രട്ടറിയായും ട്രഷറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

മറ്റു ഭാരവാഹികളായി ഡിക്‌സണ്‍ ജോര്‍ജ്‌സെക്രട്ടറി, ഇന്ദു ഫ്രാന്‍സിസ്‌വൈസ് പ്രസിഡന്റ്, സുധ ഷാജിജോയിന്റ് സെക്രട്ടറി, ഷെബി ഏബ്രഹാംട്രഷറര്‍, ജെസി റോബര്‍ട്ട്, ബിജു ആന്റണി, ഡെന്നി തോമസ്, ആന്റണി ജോപ്പന്‍, സിനേഷ് മാത്യു, അനില്‍ ജോസഫ്, തോമസ് കുര്യന്‍എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു. എല്ലാ അംഗങ്ങളുടെയും പൂര്‍ണപിന്തുണ ആവശ്യപ്പെട്ട പ്രസിഡന്റ് വിവിന്‍ സേവ്യര്‍ സാമൂഹികപ്രതിബന്ധതിയിലൂന്നിയ പുതിയ കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും പ്രഖ്യാപിച്ചു. സെക്രട്ടറി ഡിക്‌സണ്‍ ജോര്‍ജ് കൃതജ്ഞത പറഞ്ഞു.

Read more

യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റസിഡൻഷ്യൽ റിട്രീറ്റ് നടക്കുന്നു.

ബർമിങ്ഹാം∙യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 
മലയാളം റസിഡൻഷ്യൽ റിട്രീറ്റ് യുകെ യിലെ ഡെർബിഷെയറിൽ 
നടക്കുന്നു.
ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ അഭിഷേകാഗ്നി 
ശുശ്രൂഷകളുടെ സ്ഥാപകൻ    റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ
ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി 
കാത്തലിക് മിനിസ്ട്രിയുടെ മലയാളം റസിഡൻഷ്യൽ റിട്രീറ്റ് " എഫാത്ത 
കോൺഫറൻസ് " 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെയാണ് നടക്കുക.
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു 
നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ യുകെ 
കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ
ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

ബർമിങ്ഹാം∙യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റസിഡൻഷ്യൽ റിട്രീറ്റ് യുകെ യിലെ ഡെർബിഷെയറിൽ നടക്കുന്നു. ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റസിഡൻഷ്യൽ റിട്രീറ്റ് " എഫാത്ത കോൺഫറൻസ് " 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെയാണ് നടക്കുക.

അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

Read more

തൊടുപുഴ സ്വദേശി എബിന്‍ ജോ എബ്രഹാം ജര്‍മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.

ബര്‍ലിന്‍ : ജര്‍മനിയിലെ ഹാംബുര്‍ഗിനടുത്തുള്ള ടാറ്റന്‍ബര്‍ഗ് തടാകത്തില്‍ കുളിയ്ക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. തൊടുപുഴ മാര്‍ക്കറ്റ് റോഡ് വൈക്കം ബ്രദേഴ്‌സ് ഉടമ മുതലക്കോടം കുന്നം തട്ടയില്‍ ടി.ജെ. ഏബ്രഹാമിന്റെ (അപ്പച്ചന്‍) മകന്‍ എബിന്‍ ജോ എബ്രഹാം (26) ആണ് ദാരുണമായി മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
മ്യൂണിക്കില്‍ മാസ്റ്റര്‍ ബരുദ വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ നിന്നും സുഹൃത്തളോടൊപ്പം വിനോദ സഞ്ചാരത്തിനു പോയ എബിന്‍ തടാകത്തില്‍ കുളിയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വാഴക്കുളം വിശ്വജ്യോതി കോളേജില്‍ നിന്നും ബി ടെക് പഠനത്തിനു ശേഷം എബിന്‍ ജര്‍മനിയിലെത്തിയിട്ട് രണ്ടര വര്‍ഷമായി.
മാതാവ് ബീന മുഹമ്മ വള്ളാപ്പാട്ടില്‍ കുടുംബാംഗം.
സഹോദരന്‍: അലക്‌സ് ജോ എബ്രഹാം (ഇന്‍ഫോ പാര്‍ക്ക്, ചെന്നൈ ). സംസ്‌ക്കാരം സ്വദേശത്ത് പിന്നീട്. മൃതദേഹം നാട്ടില്‍ എത്തിയ്ക്കാനുള്ള ശ്രമം നടന്നു വരുന്നു.
ജര്‍മനിയില്‍ ചൂടുകാലം ആതുകൊണ്ട് മിക്കവരും തടാകത്തിലും, പുഴയിലും അരുവിയിലും ഒക്കെ കുളിയ്ക്കുക പതിവാണ്. എന്നാല്‍ ജര്‍മനിയില്‍ പഠനത്തിനായും ജോലിയ്ക്കായും എത്തുന്ന വിദ്യാര്‍ത്ഥികളും, യുവജനങ്ങളും ജര്‍മനിയിലെ തടാകങ്ങളിലും, പുഴയിലുമൊക്ക കുളിയ്ക്കുവാനും നീന്തുവാനും കാണിയ്ക്കുന്ന ഉല്‍സാഹം തീരെ കുറവല്ല. എന്നാല്‍ ഇവകളില്‍ ഇറങ്ങുന്നവര്‍ അതിന്റെ ആഴത്തെപ്പറ്റിയോ, അതിന്റെ അടിത്തണുപ്പിനേപ്പറ്റിയോ ശരിയായ ബോധം ഇല്ലാത്തതുകൊണ്ട് അപകട മരണങ്ങള്‍ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ഇതിനു മുമ്പും ജര്‍മനിയില്‍ പഠിയ്ക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ തടാകത്തില്‍ മുങ്ങി മരിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇനി നീന്തല്‍ അറിയാമെങ്കില്‍ക്കൂടി കേരളത്തില്‍ നടത്തുന്ന നീന്തല്‍ സാഹസികത മിക്കപ്പോഴും ജര്‍മനിയിലെ തടാകങ്ങളില്‍ കാണിച്ചാല്‍ ജീവന്‍ പോകുന്ന അവസ്ഥയാണുണ്ടാവുക. അതുകൊണ്ട് ജര്‍മനിയില്‍ പഠിയ്ക്കുന്നവരും ഇനിയും ജര്‍മനിയിലേയ്ക്ക് എത്തുന്നവരും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ അപകടം ഒഴിവാക്കുക മാത്രമല്ല ജീവന്‍തന്നെ രക്ഷിയ്ക്കാനാവും.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബര്‍ലിന്‍ : ജര്‍മനിയിലെ ഹാംബുര്‍ഗിനടുത്തുള്ള ടാറ്റന്‍ബര്‍ഗ് തടാകത്തില്‍ കുളിയ്ക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. തൊടുപുഴ മാര്‍ക്കറ്റ് റോഡ് വൈക്കം ബ്രദേഴ്‌സ് ഉടമ മുതലക്കോടം കുന്നംതട്ടയില്‍ ടി.ജെ. ഏബ്രഹാമിന്റെ (അപ്പച്ചന്‍) മകന്‍ എബിന്‍ ജോ എബ്രഹാം (26) ആണ് ദാരുണമായി മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.മ്യൂണിക്കില്‍ മാസ്റ്റര്‍ ബരുദ വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ നിന്നും സുഹൃത്തളോടൊപ്പം വിനോദ സഞ്ചാരത്തിനു പോയ എബിന്‍ തടാകത്തില്‍ കുളിയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.വാഴക്കുളം വിശ്വജ്യോതി കോളേജില്‍ നിന്നും ബി ടെക് പഠനത്തിനു ശേഷം എബിന്‍ ജര്‍മനിയിലെത്തിയിട്ട് രണ്ടര വര്‍ഷമായി.മാതാവ് ബീന മുഹമ്മ വള്ളാപ്പാട്ടില്‍ കുടുംബാംഗം.

സഹോദരന്‍: അലക്‌സ് ജോ എബ്രഹാം (ഇന്‍ഫോ പാര്‍ക്ക്, ചെന്നൈ ). സംസ്‌ക്കാരം സ്വദേശത്ത് പിന്നീട്. മൃതദേഹം നാട്ടില്‍ എത്തിയ്ക്കാനുള്ള ശ്രമം നടന്നു വരുന്നു.

Read more

യുക്മ സാംസ്‌കാരികവേദിക്ക് നവനേതൃത്വം

ലണ്ടന്‍: യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനും വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തിയുമാണ്. സി.എ ജോസഫ് (രക്ഷാധികാരി), കുര്യന്‍ ജോര്‍ജ് (ദേശീയ കോഓര്‍ഡിനേറ്റര്‍), തോമസ് മാറാട്ടുകളം, ജയ്‌സണ്‍ ജോര്‍ജ് ( സാംസ്‌ക്കാരികവേദി ജനറല്‍ കണ്‍വീനര്‍മാര്‍) 
കൂടുതല്‍ വ്യക്തതയോടും ദിശാബോധത്തോടും കൂടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് യുക്മ സാംസ്‌ക്കാരികവേദിയുടെ വിവിധ ഉപസമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. ലോക പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ജ്വാല ഇമാഗസിന്‍ യുക്മ സാംസ്‌ക്കാരികവേദിയുടെ തിലകക്കുറിയാണ്. ഈ ഭരണ സമിതിയുടെ തുടക്കത്തില്‍ത്തന്നെ "ജ്വാല" ഉപസമിതി പ്രഖ്യാപിച്ചിരുന്നു. 
പ്രസിദ്ധീകരണത്തിന്റെ അന്‍പതാം ലക്കം പിന്നിട്ട "ജ്വാല"യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാട്ട് പ്രവര്‍ത്തിക്കും. മാനേജിങ് എഡിറ്ററായി യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസും, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായി ജോര്‍ജ്ജ് അറങ്ങാശ്ശേരി, മോനി ഷീജോ, റോയ് സി ജെ, നിമിഷ ബേസില്‍ എന്നിവരും "ജ്വാല"ക്ക് ശോഭയേകും. 
ജേക്കബ് കോയിപ്പള്ളി, ജയപ്രകാശ് പണിക്കര്‍, ജോയ്പ്പാന്‍, ടോം ജോസ് തടിയമ്പാട്, മീരാ കമല എന്നിവര്‍ സാഹിത്യ വിഭാഗം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. 
ജിജി വിക്റ്റര്‍, ടോമി തോമസ്, തോമസ് പോള്‍, സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍, ഹരീഷ് പാലാ, സാന്‍ ജോര്‍ജ് തോമസ് എന്നിവരായിരിക്കും യുക്മ സാംസ്‌ക്കാരികവേദിയുടെ കലാവിഭാഗം സാരഥികള്‍. യുക്മയുടെ ഏറ്റവും ജനകീയ പ്രോഗ്രാമായ സ്റ്റാര്‍സിംഗര്‍ പരിപാടിയുടെ ചുമതല സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍ നിര്‍വഹിക്കും. സ്റ്റാര്‍സിംഗറിന്റെ ആദ്യ രണ്ടു സീസണുകളുടെയും മുഖ്യ സംഘാടകനായിരുന്ന ഹരീഷ് പാലാ, സീസണ്‍ 3 വിജയി സാന്‍ ജോര്‍ജ് തോമസ് തുടങ്ങിയവരുടെ സഹകരണത്തോടെ ആയിരിക്കും യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍4 രൂപകല്‍പ്പന ചെയ്യപ്പെടുക. 
ഡോ. സിബി വേകത്താനം, ബേയ്ബി കുര്യന്‍, ജോബി അയത്തില്‍, റോബി മേക്കര, ജിജോമോന്‍ ജോര്‍ജ്ജ്, ബിജു പി മാണി എന്നിവര്‍ നാടകക്കളരിക്ക് നേതൃത്വം നല്‍കും. തനത് നാടക ശില്‍പ്പശാലകളും, നാടക മത്സരങ്ങളും നാടകക്കളരിയുടെ മുന്‍ഗണനകളാണ്.
ബിനോ അഗസ്റ്റിന്‍, ബിജു അഗസ്റ്റിന്‍, സാം ജോണ്‍, സാബു മാടശ്ശേരി, ജോസഫ് മാത്യു, ജെയ്‌സണ്‍ ലോറന്‍സ്, റോനു സക്കറിയ, ചിന്തു ജോണി എന്നിവര്‍ അംഗങ്ങളായുള്ള ഫിലിം ക്ലബ് ആണ് യുക്മ സാംസ്‌ക്കാരികവേദിയുടെ മറ്റൊരു ഉപസമിതി. 
യു കെ മലയാളി സമൂഹത്തിന്റെ കല സാംസ്‌ക്കാരിക രംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂടുതല്‍ വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ട് യുക്മ സാംസ്‌ക്കാരിക വേദി പ്രവര്‍ത്തനങ്ങള്‍ യു കെ മലയാളി പൊതുസമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുവാന്‍ യുക്മ പ്രതിജ്ഞാബദ്ധമാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാംസ്‌ക്കാരികവേദി നേതൃനിരക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് യുക്മ ദേശീയ നിര്‍വാഹക സമിതി അറിയിച്ചു.

ലണ്ടന്‍: യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനും വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തിയുമാണ്. സി.എ ജോസഫ് (രക്ഷാധികാരി), കുര്യന്‍ ജോര്‍ജ് (ദേശീയ കോഓര്‍ഡിനേറ്റര്‍), തോമസ് മാറാട്ടുകളം, ജയ്‌സണ്‍ ജോര്‍ജ് ( സാംസ്‌ക്കാരികവേദി ജനറല്‍ കണ്‍വീനര്‍മാര്‍) കൂടുതല്‍ വ്യക്തതയോടും ദിശാബോധത്തോടും കൂടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് യുക്മ സാംസ്‌ക്കാരികവേദിയുടെ വിവിധ ഉപസമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. ലോക പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ജ്വാല ഇമാഗസിന്‍ യുക്മ സാംസ്‌ക്കാരികവേദിയുടെ തിലകക്കുറിയാണ്. ഈ ഭരണ സമിതിയുടെ തുടക്കത്തില്‍ത്തന്നെ "ജ്വാല" ഉപസമിതി പ്രഖ്യാപിച്ചിരുന്നു. 

പ്രസിദ്ധീകരണത്തിന്റെ അന്‍പതാം ലക്കം പിന്നിട്ട "ജ്വാല"യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാട്ട് പ്രവര്‍ത്തിക്കും. മാനേജിങ് എഡിറ്ററായി യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസും, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായി ജോര്‍ജ്ജ് അറങ്ങാശ്ശേരി, മോനി ഷീജോ, റോയ് സി ജെ, നിമിഷ ബേസില്‍ എന്നിവരും "ജ്വാല"ക്ക് ശോഭയേകും. ജേക്കബ് കോയിപ്പള്ളി, ജയപ്രകാശ് പണിക്കര്‍, ജോയ്പ്പാന്‍, ടോം ജോസ് തടിയമ്പാട്, മീരാ കമല എന്നിവര്‍ സാഹിത്യ വിഭാഗം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. ജിജി വിക്റ്റര്‍, ടോമി തോമസ്, തോമസ് പോള്‍, സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍, ഹരീഷ് പാലാ, സാന്‍ ജോര്‍ജ് തോമസ് എന്നിവരായിരിക്കും യുക്മ സാംസ്‌ക്കാരികവേദിയുടെ കലാവിഭാഗം സാരഥികള്‍. യുക്മയുടെ ഏറ്റവും ജനകീയ പ്രോഗ്രാമായ സ്റ്റാര്‍സിംഗര്‍ പരിപാടിയുടെ ചുമതല സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍ നിര്‍വഹിക്കും. സ്റ്റാര്‍സിംഗറിന്റെ ആദ്യ രണ്ടു സീസണുകളുടെയും മുഖ്യ സംഘാടകനായിരുന്ന ഹരീഷ് പാലാ, സീസണ്‍ 3 വിജയി സാന്‍ ജോര്‍ജ് തോമസ് തുടങ്ങിയവരുടെ സഹകരണത്തോടെ ആയിരിക്കും യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍4 രൂപകല്‍പ്പന ചെയ്യപ്പെടുക. 

ഡോ. സിബി വേകത്താനം, ബേയ്ബി കുര്യന്‍, ജോബി അയത്തില്‍, റോബി മേക്കര, ജിജോമോന്‍ ജോര്‍ജ്ജ്, ബിജു പി മാണി എന്നിവര്‍ നാടകക്കളരിക്ക് നേതൃത്വം നല്‍കും. തനത് നാടക ശില്‍പ്പശാലകളും, നാടക മത്സരങ്ങളും നാടകക്കളരിയുടെ മുന്‍ഗണനകളാണ്.ബിനോ അഗസ്റ്റിന്‍, ബിജു അഗസ്റ്റിന്‍, സാം ജോണ്‍, സാബു മാടശ്ശേരി, ജോസഫ് മാത്യു, ജെയ്‌സണ്‍ ലോറന്‍സ്, റോനു സക്കറിയ, ചിന്തു ജോണി എന്നിവര്‍ അംഗങ്ങളായുള്ള ഫിലിം ക്ലബ് ആണ് യുക്മ സാംസ്‌ക്കാരികവേദിയുടെ മറ്റൊരു ഉപസമിതി. യു കെ മലയാളി സമൂഹത്തിന്റെ കല സാംസ്‌ക്കാരിക രംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂടുതല്‍ വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ട് യുക്മ സാംസ്‌ക്കാരിക വേദി പ്രവര്‍ത്തനങ്ങള്‍ യു കെ മലയാളി പൊതുസമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുവാന്‍ യുക്മ പ്രതിജ്ഞാബദ്ധമാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാംസ്‌ക്കാരികവേദി നേതൃനിരക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് യുക്മ ദേശീയ നിര്‍വാഹക സമിതി അറിയിച്ചു.

Read more

ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര പ്രവാസി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ബര്‍ലിന്‍: ജര്‍മനി ലാനമായുള്ള ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ഇക്കൊല്ലത്തെ അന്താരാഷ്ട്ര പ്രവാസി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ജിഎംഎഫിന്റെ മുപ്പതാമത് അന്തര്‍ദേശീയ പ്രവാസി സംഗമത്തിന്റെ നാലാം ദിവസമായ ജൂലൈ 23 ന് ചൊവ്വാഴ്ച നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ ബെസ്റ്റ് സ്‌കോളര്‍ എക്‌സലന്‍സ് ആന്റ് ഫിലാന്ത്രോപ്പിസ്റ്റ് അവാര്‍ഡ് ഡോ. ജോസ് വി. ഫിലിപ്പ് (ഇറ്റലി), ഹ്യൂമന്‍ ഡെവലപ്‌മെന്റ് അവാര്‍ഡ് ഡോ.കെ. തോമസ് ജോര്‍ജ് (ഇന്ത്യ), ഫി?ലിം ആന്റ് കള്‍ച്ചറല്‍ അവാര്‍ഡ് ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ് (ദുബായ്) എന്നിവര്‍ ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കലില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ജൂലൈ 20 മുതല്‍ 24 വരെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഐഫലിലെ ഡാലം ബില്‍ഡൂംഗ്‌സ് സെന്ററിലാണ് വര്‍ണശബളമായ പരിപാടികള്‍ അരങ്ങേറിയത്.
മൂന്നു കാറ്റഗറിയിലായിട്ടാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ബാബു ഹാംബുര്‍ഗ്, പോള്‍ പ്‌ളാമൂട്ടില്‍, ബേബി കുറിയാക്കോസ് എന്നിവര്‍ പുരസ്‌ക്കാര ജേതാക്കളെ സദസിനു പരിചയപ്പെടുത്തി. 
വിശിഷ്ടാഥിതികളായ ഡോ.ജോസ് വി.ഫിലിപ്പ്, ഡോ.കെ.തോമസ് ജോര്‍ജ്, സോഹന്‍ റോയ്, ഡോ. ബേബി എളംകുന്നപ്പുഴ, ഡോ.കെ.പി.രാജപ്പന്‍ നായര്‍, സിറിയക് ചെറുകാട് എന്നിവര്‍ ഭദ്രദീപം കൊളുത്തി അവാര്‍ഡ്ദാന സായാഹ്നം ഉദ്ഘാടനം ചെയ്തു. സിറിയക് ചെറുകാട് പ്രാര്‍ഥനാഗാനം ആലപിച്ചു. തോമസ് ചക്യാത്ത് സ്വാഗതം ആശംസിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുന്പിളുവേലില്‍, ഡോ. സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത്, അഗസ്റ്റിന്‍ ഇലഞ്ഞിപ്പിള്ളി, സെബാസ്റ്റ്യന്‍ കോയിക്കര, പീറ്റര്‍ കോപ്പാറ്റ്‌സ്് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. അവാര്‍ഡുകള്‍ സ്വീകരിച്ച ജേതാക്കള്‍ മറുപടി പ്രസംഗത്തില്‍ നന്ദി അറിയിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി. എല്‍സി വേലൂക്കാരന്‍ നന്ദി പറഞ്ഞു. മേരി വെള്ളാരംകാലായില്‍, വില്യം പത്രോസ് എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.
ഡോ. ജോസ് ഫിലിപ്പ് വട്ടക്കോട്ടായില്‍ ഇറ്റലിയിലെ സാപിയെന്‍സാ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്റര്‍നാഷണല്‍ ഡിവിഷനില്‍ പ്രഫസറാണ്. യൂണിവേഴ്‌സിറ്റിലെ ആദ്യത്തെ മലയാളി പ്രഫസറെന്ന സ്ഥാനവും ഇറ്റലിയിലെ ടോര്‍ വെര്‍ഗെട്ട യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറുമാണ് ഡോ.ജോസ്. 
ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദവും, എംബിഎ സിസ്റ്റം എന്നതില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ഡോ. തോമസ് ജോര്‍ജ് എംഎസ്സി അപ്ലൈഡ് സൈക്കോളജി, എംഫില്‍ സൈക്കോളജി, എംഫില്‍ മാനേജ്‌മെന്റ് എന്നിവയിലും മാസ്റ്റര്‍ ബിരുദവും, എന്‍ജിനിയറിങ്, മാനേജ്‌മെന്റ് വിദ്യാര്‍ഥികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നു എന്ന പ്രബന്ധത്തില്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
മറൈന്‍ എന്‍ജിനീയറായി കരിയര്‍ ആരംഭിച്ച സോഹന്‍ റോയ് ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ 2011 ലെ ഹോളിവുഡ് ചിത്രം ഡാം 999 ന്റെ സംവിധായകനാണ്. 2017 ല്‍ പുറത്തിറങ്ങിയ ജാലം എന്ന മലയാളം സിനിമയുടെ നിര്‍മ്മാതാവുകൂടിയാണ് റോയ്. ചെറിയ സ്ഥലത്ത് മികച്ച ഡുവല്‍ 4 കെ മള്‍ട്ടിപ്ലക്‌സ് സ്ഥാപിക്കുന്ന സംരംഭം സോഹന്‍ റോയിയുടേതാണ്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

ബര്‍ലിന്‍: ജര്‍മനി ലാനമായുള്ള ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ഇക്കൊല്ലത്തെ അന്താരാഷ്ട്ര പ്രവാസി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ജിഎംഎഫിന്റെ മുപ്പതാമത് അന്തര്‍ദേശീയ പ്രവാസി സംഗമത്തിന്റെ നാലാം ദിവസമായ ജൂലൈ 23 ന് ചൊവ്വാഴ്ച നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ ബെസ്റ്റ് സ്‌കോളര്‍ എക്‌സലന്‍സ് ആന്റ് ഫിലാന്ത്രോപ്പിസ്റ്റ് അവാര്‍ഡ് ഡോ. ജോസ് വി. ഫിലിപ്പ് (ഇറ്റലി), ഹ്യൂമന്‍ ഡെവലപ്‌മെന്റ് അവാര്‍ഡ് ഡോ.കെ. തോമസ് ജോര്‍ജ് (ഇന്ത്യ), ഫി?ലിം ആന്റ് കള്‍ച്ചറല്‍ അവാര്‍ഡ് ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ് (ദുബായ്) എന്നിവര്‍ ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കലില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ജൂലൈ 20 മുതല്‍ 24 വരെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഐഫലിലെ ഡാലം ബില്‍ഡൂംഗ്‌സ് സെന്ററിലാണ് വര്‍ണശബളമായ പരിപാടികള്‍ അരങ്ങേറിയത്.

മൂന്നു കാറ്റഗറിയിലായിട്ടാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ബാബു ഹാംബുര്‍ഗ്, പോള്‍ പ്‌ളാമൂട്ടില്‍, ബേബി കുറിയാക്കോസ് എന്നിവര്‍ പുരസ്‌ക്കാര ജേതാക്കളെ സദസിനു പരിചയപ്പെടുത്തി. 

വിശിഷ്ടാഥിതികളായ ഡോ.ജോസ് വി.ഫിലിപ്പ്, ഡോ.കെ.തോമസ് ജോര്‍ജ്, സോഹന്‍ റോയ്, ഡോ. ബേബി എളംകുന്നപ്പുഴ, ഡോ.കെ.പി.രാജപ്പന്‍ നായര്‍, സിറിയക് ചെറുകാട് എന്നിവര്‍ ഭദ്രദീപം കൊളുത്തി അവാര്‍ഡ്ദാന സായാഹ്നം ഉദ്ഘാടനം ചെയ്തു. സിറിയക് ചെറുകാട് പ്രാര്‍ഥനാഗാനം ആലപിച്ചു. തോമസ് ചക്യാത്ത് സ്വാഗതം ആശംസിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുന്പിളുവേലില്‍, ഡോ. സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത്, അഗസ്റ്റിന്‍ ഇലഞ്ഞിപ്പിള്ളി, സെബാസ്റ്റ്യന്‍ കോയിക്കര, പീറ്റര്‍ കോപ്പാറ്റ്‌സ്് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. അവാര്‍ഡുകള്‍ സ്വീകരിച്ച ജേതാക്കള്‍ മറുപടി പ്രസംഗത്തില്‍ നന്ദി അറിയിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി. എല്‍സി വേലൂക്കാരന്‍ നന്ദി പറഞ്ഞു. മേരി വെള്ളാരംകാലായില്‍, വില്യം പത്രോസ് എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

ഡോ. ജോസ് ഫിലിപ്പ് വട്ടക്കോട്ടായില്‍ ഇറ്റലിയിലെ സാപിയെന്‍സാ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്റര്‍നാഷണല്‍ ഡിവിഷനില്‍ പ്രഫസറാണ്. യൂണിവേഴ്‌സിറ്റിലെ ആദ്യത്തെ മലയാളി പ്രഫസറെന്ന സ്ഥാനവും ഇറ്റലിയിലെ ടോര്‍ വെര്‍ഗെട്ട യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറുമാണ് ഡോ.ജോസ്. 

ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദവും, എംബിഎ സിസ്റ്റം എന്നതില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ഡോ. തോമസ് ജോര്‍ജ് എംഎസ്സി അപ്ലൈഡ് സൈക്കോളജി, എംഫില്‍ സൈക്കോളജി, എംഫില്‍ മാനേജ്‌മെന്റ് എന്നിവയിലും മാസ്റ്റര്‍ ബിരുദവും, എന്‍ജിനിയറിങ്, മാനേജ്‌മെന്റ് വിദ്യാര്‍ഥികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നു എന്ന പ്രബന്ധത്തില്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

മറൈന്‍ എന്‍ജിനീയറായി കരിയര്‍ ആരംഭിച്ച സോഹന്‍ റോയ് ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ 2011 ലെ ഹോളിവുഡ് ചിത്രം ഡാം 999 ന്റെ സംവിധായകനാണ്. 2017 ല്‍ പുറത്തിറങ്ങിയ ജാലം എന്ന മലയാളം സിനിമയുടെ നിര്‍മ്മാതാവുകൂടിയാണ് റോയ്. ചെറിയ സ്ഥലത്ത് മികച്ച ഡുവല്‍ 4 കെ മള്‍ട്ടിപ്ലക്‌സ് സ്ഥാപിക്കുന്ന സംരംഭം സോഹന്‍ റോയിയുടേതാണ്.

Read more

മരിയന്‍ മിനിസ്റ്റ്രിയുടെ നേത്രുത്വത്തില്‍ മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിറ്റ്രീറ്റ് ഓഗസ്റ്റ് 3 ന്‌.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്റ്റ്രിയുടെ നേത്രുത്വത്തില്‍ ഓഗസ്റ്റ് മൂന്നാം തീയതി മരിയന്‍  ഫസ്റ്റ് സാറ്റര്‍ഡേ റിറ്റ്രീറ്റ് നടത്തും. അന്നേ ദിവസം വിമലഹ്രുദയ സമര്‍പ്പണവും വിമലഹ്രുദയ ജപമാലയും ഉണ്ടായിരിക്കും. മരിയന്‍  മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട റ്റോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലും ഡീക്കന്‍ ജോയിസ് ജെയിംസിനുമൊപ്പം മരിയന്‍ മിനിസ്റ്റ്രി റ്റീമും ശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കുന്നു. രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും.
കുട്ടികള്‍ക്ക് പ്രെത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ ചെറിയാന്‍ സാമുവേലിനെയോ  ( 07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുക.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്റ്റ്രിയുടെ നേത്രുത്വത്തില്‍ ഓഗസ്റ്റ് മൂന്നാം തീയതി മരിയന്‍  ഫസ്റ്റ് സാറ്റര്‍ഡേ റിറ്റ്രീറ്റ് നടത്തും. അന്നേ ദിവസം വിമലഹ്രുദയ സമര്‍പ്പണവും വിമലഹ്രുദയ ജപമാലയും ഉണ്ടായിരിക്കും. മരിയന്‍  മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട റ്റോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലും ഡീക്കന്‍ ജോയിസ് ജെയിംസിനുമൊപ്പം മരിയന്‍ മിനിസ്റ്റ്രി റ്റീമും ശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കുന്നു. രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും.കുട്ടികള്‍ക്ക് പ്രെത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ ചെറിയാന്‍ സാമുവേലിനെയോ  ( 07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുക.

Read more

മുപ്പതാമത് അന്തര്‍ദേശീയ പ്രവാസി സംഗമത്തിന് തുടക്കമായി.

കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പതാമത് അന്തര്‍ദേശീയ പ്രവാസി സംഗമത്തിന് തുടക്കമായി.
ജര്‍മനിയിലെ ഐഎഫിലെ ഒയ്‌സ്‌കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ ജൂലൈ 20 ശനിയാഴ്ച വൈകുന്നേരം എട്ടുമണിയ്ക്ക് ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, സണ്ണി വേലൂക്കാരന്‍ (പ്രസിഡന്റ്, ജിഎംഎഫ് ജര്‍മനി), അപ്പച്ചന്‍ ചന്ദ്രത്തില്‍(ട്രഷറര്‍, ജിഎംഎഫ് ജര്‍മനി), തോമസ് ചക്യാത്ത് എന്നിവര്‍ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. സിസിലിയാമ്മ തൈപ്പറന്പില്‍, മാത്യു തൈപ്പറന്പില്‍, റോസമ്മ യോഗ്യാവീട്, ബാബു ഹാംബുര്‍ഗ്, സെബാസ്റ്റ്യന്‍ കിഴക്കേടത്ത്, ജോയി വെള്ളാരംകാലായില്‍ എന്നവരടങ്ങുന്ന സംഘം പ്രാര്‍ഥനാഗാനം ആലപിച്ചു. സണ്ണി വേലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. ഫാ.സന്തോഷ് കരിങ്ങടയില്‍ ആശംസാപ്രംഗം നടത്തി. പരിപാടികള്‍ മോഡറേറ്റ് ചെയ്ത പോള്‍ പ്‌ളാമൂട്ടില്‍ നന്ദി പറഞ്ഞു.
യൂറോപ്പിലെ പ്രശസ്ത ഗായകനായ സിറിയക് ചെറുകാട് (വിയന്ന) നയിച്ച ഗാനമേള സംഗമത്തിന്റെ ആദ്യദിവസത്തെ കൊഴുപ്പുള്ളതാക്കി. 
അഞ്ചുദിനങ്ങളിലായി അരങ്ങേറുന്ന പരിപാടികളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ, സാഹിത്യ സായാഹ്നങ്ങള്‍, യോഗ, ഗാനമേള തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂലൈ 24 ന് സംഗമത്തിന് തിരശീല വീഴും.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പതാമത് അന്തര്‍ദേശീയ പ്രവാസി സംഗമത്തിന് തുടക്കമായി.ജര്‍മനിയിലെ ഐഎഫിലെ ഒയ്‌സ്‌കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ ജൂലൈ 20 ശനിയാഴ്ച വൈകുന്നേരം എട്ടുമണിയ്ക്ക് ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, സണ്ണി വേലൂക്കാരന്‍ (പ്രസിഡന്റ്, ജിഎംഎഫ് ജര്‍മനി), അപ്പച്ചന്‍ ചന്ദ്രത്തില്‍(ട്രഷറര്‍, ജിഎംഎഫ് ജര്‍മനി), തോമസ് ചക്യാത്ത് എന്നിവര്‍ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. സിസിലിയാമ്മ തൈപ്പറന്പില്‍, മാത്യു തൈപ്പറന്പില്‍, റോസമ്മ യോഗ്യാവീട്, ബാബു ഹാംബുര്‍ഗ്, സെബാസ്റ്റ്യന്‍ കിഴക്കേടത്ത്, ജോയി വെള്ളാരംകാലായില്‍ എന്നവരടങ്ങുന്ന സംഘം പ്രാര്‍ഥനാഗാനം ആലപിച്ചു. സണ്ണി വേലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. ഫാ.സന്തോഷ് കരിങ്ങടയില്‍ ആശംസാപ്രംഗം നടത്തി. പരിപാടികള്‍ മോഡറേറ്റ് ചെയ്ത പോള്‍ പ്‌ളാമൂട്ടില്‍ നന്ദി പറഞ്ഞു.

യൂറോപ്പിലെ പ്രശസ്ത ഗായകനായ സിറിയക് ചെറുകാട് (വിയന്ന) നയിച്ച ഗാനമേള സംഗമത്തിന്റെ ആദ്യദിവസത്തെ കൊഴുപ്പുള്ളതാക്കി. അഞ്ചുദിനങ്ങളിലായി അരങ്ങേറുന്ന പരിപാടികളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ, സാഹിത്യ സായാഹ്നങ്ങള്‍, യോഗ, ഗാനമേള തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂലൈ 24 ന് സംഗമത്തിന് തിരശീല വീഴും.

Read more

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: കേരളവും ബ്രിട്ടനിലെ (എച്ച്ഇഇ) കരാര്‍ ഒപ്പിട്ടു

ലണ്ടന്‍: യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി (എച്ച്ഇഇ) കേരള സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു. ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍നിന്ന് നഴ്‌സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ചാണ് കരാര്‍.
റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഞായറാഴ്ച യുകെയില്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്‌സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. 
വിവിധ കോഴ്‌സുകള്‍ക്ക് ചെലവാകുന്ന തുകയും വീസ ചാര്‍ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യ താമസവും നല്‍കും. അയ്യായിരത്തിലധികം നഴ്‌സുമാരെ യുകെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍ എച്ച്ഇഇ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. യുകെ ഗവണ്‍മെന്റിനു കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രികളിലേക്ക് തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് (ഒഡെപെക്) മുഖേനയാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍. ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ദീപു പി. നായര്‍ എന്നിവരാണ് യുകെ സന്ദര്‍ശിച്ചത്.

ലണ്ടന്‍: യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി (എച്ച്ഇഇ) കേരള സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു. ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍നിന്ന് നഴ്‌സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ചാണ് കരാര്‍.റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഞായറാഴ്ച യുകെയില്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്‌സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. 

വിവിധ കോഴ്‌സുകള്‍ക്ക് ചെലവാകുന്ന തുകയും വീസ ചാര്‍ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യ താമസവും നല്‍കും. അയ്യായിരത്തിലധികം നഴ്‌സുമാരെ യുകെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍ എച്ച്ഇഇ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. യുകെ ഗവണ്‍മെന്റിനു കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രികളിലേക്ക് തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് (ഒഡെപെക്) മുഖേനയാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍. ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ദീപു പി. നായര്‍ എന്നിവരാണ് യുകെ സന്ദര്‍ശിച്ചത്.

Read more

19–ാം നൂറ്റാണ്ടിലെ രാജകുമാരിമാരെ അടക്കം ചെയ്ത കല്ലറകളിൽ അവരുടെ അസ്ഥിക്കഷ്ണങ്ങൾ കാണാനില്ല.

വത്തിക്കാൻ ∙ 36 വർഷം മുൻപു കാണാതായ പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്താമെന്ന പ്രതീക്ഷയിൽ തുറന്നു 
കണ്ടെത്താമെന്ന പ്രതീക്ഷയിൽ തുറന്നു പരിശോധിച്ച വത്തിക്കാനിലെ 2 
ശവക്കല്ലറകൾ ശൂന്യം. 19–ാം നൂറ്റാണ്ടിലെ രാജകുമാരിമാരെ അടക്കം ചെയ്ത 
കല്ലറകളിൽ അവരുടെ അസ്ഥിക്കഷ്ണങ്ങൾ പോലും കാണാഞ്ഞതോടെ 
ദുരൂഹതയേറി.
1983 ൽ ഒന്നര മാസത്തെ ഇടവേളയിൽ ഇമ്മാന്വേല ഒർലാൻഡി, മിറെല ഗ്രിഗോറി 
എന്നീ പെൺകുട്ടികളെ കാണാതായിരുന്നു. വത്തിക്കാനിലെ ക്ലാർക്കിന്റെ മകളായ 
ഇമ്മാന്വേലയുടെ മൃതദേഹാവശിഷ്ടം ഉണ്ടെന്ന ധാരണയിലാണ് 2 ശവക്കല്ലറകൾ 
തുറന്നത്.
ഇമ്മാന്വേലയുടെ കുടുംബത്തിന് ഇതു സംബന്ധിച്ച് അജ്ഞാതകേന്ദ്രത്തിൽ നിന്ന് 
വിവരം ലഭിച്ചിരുന്നു. പെൺകുട്ടികളുടെ തിരോധാനം ഇറ്റലിയിലും വത്തിക്കാനിലും 
ഇനിയുമടങ്ങാത്ത വിവാദവും ദുരൂഹതയുമാണ്. ജർമനി, ഓസ്ട്രിയ വംശജരായ 
പ്രഭുകുടുംബാംഗങ്ങളെ സംസ്കരിച്ചിരുന്ന ശ്മശാനത്തിലെ കല്ലറകളാണ് തുറന്നു 
പരിശോധിച്ചത്.  1836 ൽ മരിച്ച സോഫി വോൻ ഹോൻലോഹ്, 1840 ൽ മരിച്ച 
കാർലോട്ട ഫെഡറിക എന്നീ രാജകുമാരിമാരുടെ കല്ലറകളാണ് തുറന്നത്.
കാണാതായ പെൺകുട്ടിയെക്കുറിച്ച് വിവരമൊന്നും കിട്ടാത്തതിനാൽ, ശ്മശാനത്തിൽ 
19 –ാം നൂറ്റാണ്ടിന്റെ ഒടുവിലും 60 വർഷം മുൻപും ശ്മശാനത്തിൽ വരുത്തിയ 
മാറ്റങ്ങളെക്കുറിച്ചുള്ള രേഖകൾ പരിശോധിക്കുമെന്ന് വത്തിക്കാൻ വക്താവ് 
അലസാൻഡ്രോ ഗിസോട്ടി പറഞ്ഞു. 

വത്തിക്കാൻ : 36 വർഷം മുൻപു കാണാതായ പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്താമെന്ന പ്രതീക്ഷയിൽ തുറന്നു പരിശോധിച്ച വത്തിക്കാനിലെ 2 ശവക്കല്ലറകൾ ശൂന്യം. 19–ാം നൂറ്റാണ്ടിലെ രാജകുമാരിമാരെ അടക്കം ചെയ്ത കല്ലറകളിൽ അവരുടെ അസ്ഥിക്കഷ്ണങ്ങൾ പോലും കാണാഞ്ഞതോടെ ദുരൂഹതയേറി.

1983 ൽ ഒന്നര മാസത്തെ ഇടവേളയിൽ ഇമ്മാന്വേല ഒർലാൻഡി, മിറെല ഗ്രിഗോറി എന്നീ പെൺകുട്ടികളെ കാണാതായിരുന്നു. വത്തിക്കാനിലെ ക്ലാർക്കിന്റെ മകളായ ഇമ്മാന്വേലയുടെ മൃതദേഹാവശിഷ്ടം ഉണ്ടെന്ന ധാരണയിലാണ് 2 ശവക്കല്ലറകൾ തുറന്നത്. ഇമ്മാന്വേലയുടെ കുടുംബത്തിന് ഇതു സംബന്ധിച്ച് അജ്ഞാതകേന്ദ്രത്തിൽ നിന്ന് വിവരം ലഭിച്ചിരുന്നു. പെൺകുട്ടികളുടെ തിരോധാനം ഇറ്റലിയിലും വത്തിക്കാനിലും ഇനിയുമടങ്ങാത്ത വിവാദവും ദുരൂഹതയുമാണ്. ജർമനി, ഓസ്ട്രിയ വംശജരായ പ്രഭുകുടുംബാംഗങ്ങളെ സംസ്കരിച്ചിരുന്ന ശ്മശാനത്തിലെ കല്ലറകളാണ് തുറന്നു പരിശോധിച്ചത്.  1836 ൽ മരിച്ച സോഫി വോൻ ഹോൻലോഹ്, 1840 ൽ മരിച്ച കാർലോട്ട ഫെഡറിക എന്നീ രാജകുമാരിമാരുടെ കല്ലറകളാണ് തുറന്നത്. കാണാതായ പെൺകുട്ടിയെക്കുറിച്ച് വിവരമൊന്നും കിട്ടാത്തതിനാൽ, ശ്മശാനത്തിൽ 19 –ാം നൂറ്റാണ്ടിന്റെ ഒടുവിലും 60 വർഷം മുൻപും ശ്മശാനത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള രേഖകൾ പരിശോധിക്കുമെന്ന് വത്തിക്കാൻ വക്താവ് അലസാൻഡ്രോ ഗിസോട്ടി പറഞ്ഞു. 

Read more

പൗരോഹിത്യ ജീവിതത്തിൽ 50 വർഷം, റവ.ഫാ. ജോസഫ് നരിക്കുഴിക്ക് കൺവൻഷൻ അനുഗ്രഹാശംസകൾ നേരുന്നു.

ബർമിങ്ഹാം : പൗരോഹിത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കുന്ന റവ.ഫാ. ജോസഫ് നരിക്കുഴിക്ക്  രണ്ടാം ശനിയാഴ്ച കൺവൻഷൻ അനുഗ്രഹാശംസകൾ നേരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ്. മാർ.ജോസഫ്  സ്രാമ്പിക്കൽ മുഖ്യകാർമ്മികനാവുന്ന ദിവ്യബലിയിൽ ഫാ. നരിക്കുഴിയും കാർമ്മികത്വം വഹിക്കും. സെഹിയോൻ  യുകെ  ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന  രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവൻഷൻ 13 നാണ് ബർമിങ്ഹാമിൽ  നടക്കുക.

1939 ൽ ജനിച്ച ഫാ. നരിക്കുഴി 1969 ൽ  കോട്ടയം  ക്രിസ്തുരാജ കത്തീഡ്രലിൽവച്ച് മാർ. കുര്യാക്കോസ് കുന്നശ്ശേരിയിൽ നിന്നും ഛത്തീസ്ഗഡിലെ റായ്‌പൂർ രൂപതയ്ക്കു വേണ്ടി വൈദിക പട്ടം സ്വീകരിച്ചു. 1997 ൽ യുകെ യിലെത്തിയ അച്ചൻ ബിർമിങ്ഹാം രൂപതയിലെ വിവിധ ഇടവകകളിലും വിവിധ സിറോ മലബാർ കമ്മ്യൂണിറ്റികളിലും സേവനം ചെയ്തു. അഭിഷേകാഗ്നി  കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനി , യൂറോപ്പിലെ പ്രശസ്ത സുവിശേഷപ്രവർത്തകൻ. ഗ്ലാഡ്‌സൺ ദെബ്രോ അഭിഷേകാഗ്നി മിനിസ്ട്രിയുടെ മുഴുവൻസമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ  ബ്രദർ നോബിൾ ജോർജ് , യുകെ കോ ഓർഡിനേറ്ററും ആത്മീയ ശുശ്രൂഷകനുമായ  ബ്രദർ സാജു വർഗീസ് ‌ എന്നിവരും  വിവിധ ശുശ്രൂഷകൾ നയിക്കും. അവധിക്കാല കൺവൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും വിടുതലും സൗഖ്യവുമായി വ്യക്തികളിലും  കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധ ശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി  പ്രത്യേക പ്രോഗ്രാമോടു കൂടിയ കൺവൻഷൻ നടക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവൻഷൻ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ്  ഓരോ രണ്ടാംശനിയാഴ്ച കൺവൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു.

ലിറ്റിൽ ഇവാഞ്ചലിസ്റ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.കൺവൻഷന്റെ ആത്മീയ വിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13ന്‌  രണ്ടാം  ശനിയാഴ്ച ബർമിങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് : ബഥേൽ കൺവെൻഷൻ സെന്റർ ,വെസ്റ്റ് ബ്രോംവിച്ച്, ബർമിങ്ഹാം .( Near J1 of the M5)B70 7JW.കൂടുതൽ വിവരങ്ങൾക്ക് ;ജോൺസൻ ‭07506 810177,‬ അനീഷ്.07760254700, ബിജുമോൻ മാത്യു ‭07515 368239‬.

Read more

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കൊളോണില്‍ തുടക്കമായി.

കൊളോണ്‍ : ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ 
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കൊളോണില്‍ 
തുടക്കമായി. കൊളോണ്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ഡൊമിനിക്കുസ് 
ഷ്വാഡെര്‍ലാപ്പ്  ഉദ്ഘാടനം ചെയ്തു. 
ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം 
ആശംസിച്ചു. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ 
ചിറപ്പണത്ത് ആശംസകള്‍ നേര്‍ന്നു. പരിപാടികളുടെ അവതാരകയായ ലീബ ചിറയത്ത് 
കമ്യൂണിറ്റിയുടെ നാളിതുവരെയുള്ള ചരിത്രം ഹ്രസ്വമായി അവതരിപ്പിച്ചു. കമ്യൂണിറ്റി 
കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി കമ്യൂണിറ്റിയുടെ 
പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായി വിവരിച്ചു. 
കമ്യൂണിറ്റിയുടെ മുദ്ര ആലേഖനം ചെയ്ത കത്തിച്ച മെഴുതിരികള്‍ പിതാവില്‍ നിന്നും 
സ്വീകരിച്ചതോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ സമാരംഭിച്ചു. 
വൈവിധ്യങ്ങളായ  കലാപരിപാടികളും അരങ്ങേറി.
യൂറോപ്പിലെ ആദ്യത്തെ മലയാളി കമ്യൂണിറ്റിയെന്നു വിശേഷിപ്പിയ്ക്കുന്ന  പരിശുദ്ധ 
ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള കൊളോണിലെ ഇന്‍ഡ്യന്‍ 
കമ്യൂണിറ്റിസ്ഥാപിതമായിട്ട് അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്.
ഏതാണ്ട് അറുപതുകളുടെ തുടക്കത്തിലാണ് കേരളത്തില്‍ നിന്നും ആദ്യമായി 
നഴ്സുമാര്‍ ജര്‍മനിയില്‍ എത്തിത്തുടങ്ങിയത്. ഒപ്പം വിവിധ സഭയിലെ കന്യാസ്ത്രീകളും 
ഇവിടേയ്ക്ക് എത്തി. താമസിയാതെ  കൊളോണ്‍ അതിരൂപത കര്‍ദ്ദിനാള്‍ ജോസഫ് 
ഫ്രിംഗ്സ് ഇവര്‍ക്കായി പ്രത്യേക ഇടയ പരിചരണത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞു. 
1950 കളുടെ അവസാനം മുതല്‍ കൊളോണില്‍ താമസിച്ചിരുന്ന ഫാ. വെര്‍ണര്‍ 
ചക്കാലക്കല്‍ സി.എം.ഐയെ നഴ്സ്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമുള്ള ആത്മീയ
വഴികാട്ടിയായി അനൗദ്യോഗികമായി അദ്ദേഹം നിയമിയ്ക്കുകയും ചെയ്തു.
മാസത്തിലെ മൂന്നാം ഞായറാഴ്ച വൈകുന്നേരം കൊളോണില്‍ സിറോ മലബാര്‍ 
റീത്തില്‍ ദിവ്യബലിയും നടക്കുന്നു. കുട്ടികളുടെ വേദപാഠം മാസത്തിലെ ഒന്നും മൂന്നും 
ഞായറാഴ്ചകളിലും നടക്കുന്നു. 
യൂത്ത് കൊയര്‍, മുതിര്‍ന്നവരുടെ ഗെസാങ് ഗ്രൂപ്പ്, ഫ്രൈസൈറ്റ് ഗ്രൂപ്പ്, വനിതാ 
കൂട്ടായ്മ, യുവ ഫാമിലി കൂട്ടായ്മ, നാലു പ്രെയര്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ 
പ്രവര്‍ത്തനവും സജീവമാണ്. നോമ്പുകാലങ്ങളില്‍ ധ്യാനങ്ങളും നടത്തിവരുന്നു. 
ചാപ്ളെയിനെ സഹായിക്കാനായി 2004 മുതല്‍ ഒന്‍പതുപേരടങ്ങുന്ന ഒരു 
കോഓര്‍ഡിനേഷന്‍ കമ്മറ്റിയും പ്രവര്‍ത്തിയ്ക്കുന്നു.  സന്ദേശം എന്ന പേരില്‍ ഒരു 
ബുക്ക്‌ലറ്റ് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം തയാറാക്കി എല്ലാ കുടുംബങ്ങള്‍ക്കും 
അയച്ചുകൊടുക്കുന്നു. 
ആദ്യകാലങ്ങളില്‍ ജര്‍മനിയിലെ കൊളോണും പ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ച് 
കുടിയേറിയ മലയാളികളെ സംബന്ധിച്ചിടത്തോളം കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി 
ഏറെ പ്രധാനമാണ്. പുതുതലമുറയ്ക്ക്  ജര്‍മനിയുടെ മണ്ണില്‍ മാര്‍ത്തോമാ വിശ്വാസ 
പൈതൃകം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നു.
കൊളോണ്‍ അതിരൂപതയുടെ രാജ്യാന്തര കത്തോലിക്കാ പാസ്റ്ററല്‍ കെയറിന്‍റെ 
ഭാഗമായി നിലകൊള്ളുന്ന ഇന്ത്യന്‍ സമൂഹത്തിന്‍റെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും 
സാമ്പത്തിക സഹായവും മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതും കൊളോണ്‍ 
അതിരൂപതയും കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുമാണ്.

കൊളോണ്‍ : ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കൊളോണില്‍ തുടക്കമായി. കൊളോണ്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ഡൊമിനിക്കുസ് ഷ്വാഡെര്‍ലാപ്പ്  ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ആശംസിച്ചു. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ആശംസകള്‍ നേര്‍ന്നു. പരിപാടികളുടെ അവതാരകയായ ലീബ ചിറയത്ത് കമ്യൂണിറ്റിയുടെ നാളിതുവരെയുള്ള ചരിത്രം ഹ്രസ്വമായി അവതരിപ്പിച്ചു. കമ്യൂണിറ്റി കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായി വിവരിച്ചു. കമ്യൂണിറ്റിയുടെ മുദ്ര ആലേഖനം ചെയ്ത കത്തിച്ച മെഴുതിരികള്‍ പിതാവില്‍ നിന്നും സ്വീകരിച്ചതോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ സമാരംഭിച്ചു. വൈവിധ്യങ്ങളായ  കലാപരിപാടികളും അരങ്ങേറി.യൂറോപ്പിലെ ആദ്യത്തെ മലയാളി കമ്യൂണിറ്റിയെന്നു വിശേഷിപ്പിയ്ക്കുന്ന  പരിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിസ്ഥാപിതമായിട്ട് അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്.

ഏതാണ്ട് അറുപതുകളുടെ തുടക്കത്തിലാണ് കേരളത്തില്‍ നിന്നും ആദ്യമായി നഴ്സുമാര്‍ ജര്‍മനിയില്‍ എത്തിത്തുടങ്ങിയത്. ഒപ്പം വിവിധ സഭയിലെ കന്യാസ്ത്രീകളും ഇവിടേയ്ക്ക് എത്തി. താമസിയാതെ  കൊളോണ്‍ അതിരൂപത കര്‍ദ്ദിനാള്‍ ജോസഫ് ഫ്രിംഗ്സ് ഇവര്‍ക്കായി പ്രത്യേക ഇടയ പരിചരണത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞു. 1950 കളുടെ അവസാനം മുതല്‍ കൊളോണില്‍ താമസിച്ചിരുന്ന ഫാ. വെര്‍ണര്‍ ചക്കാലക്കല്‍ സി.എം.ഐയെ നഴ്സ്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമുള്ള ആത്മീയവഴികാട്ടിയായി അനൗദ്യോഗികമായി അദ്ദേഹം നിയമിയ്ക്കുകയും ചെയ്തു. മാസത്തിലെ മൂന്നാം ഞായറാഴ്ച വൈകുന്നേരം കൊളോണില്‍ സിറോ മലബാര്‍ റീത്തില്‍ ദിവ്യബലിയും നടക്കുന്നു. കുട്ടികളുടെ വേദപാഠം മാസത്തിലെ ഒന്നും മൂന്നും ഞായറാഴ്ചകളിലും നടക്കുന്നു. യൂത്ത് കൊയര്‍, മുതിര്‍ന്നവരുടെ ഗെസാങ് ഗ്രൂപ്പ്, ഫ്രൈസൈറ്റ് ഗ്രൂപ്പ്, വനിതാ കൂട്ടായ്മ, യുവ ഫാമിലി കൂട്ടായ്മ, നാലു പ്രെയര്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും സജീവമാണ്. നോമ്പുകാലങ്ങളില്‍ ധ്യാനങ്ങളും നടത്തിവരുന്നു. ചാപ്ളെയിനെ സഹായിക്കാനായി 2004 മുതല്‍ ഒന്‍പതുപേരടങ്ങുന്ന ഒരു കോഓര്‍ഡിനേഷന്‍ കമ്മറ്റിയും പ്രവര്‍ത്തിയ്ക്കുന്നു.  സന്ദേശം എന്ന പേരില്‍ ഒരു ബുക്ക്‌ലറ്റ് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം തയാറാക്കി എല്ലാ കുടുംബങ്ങള്‍ക്കും അയച്ചുകൊടുക്കുന്നു. ആദ്യകാലങ്ങളില്‍ ജര്‍മനിയിലെ കൊളോണും പ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ച് കുടിയേറിയ മലയാളികളെ സംബന്ധിച്ചിടത്തോളം കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഏറെ പ്രധാനമാണ്. പുതുതലമുറയ്ക്ക്  ജര്‍മനിയുടെ മണ്ണില്‍ മാര്‍ത്തോമാ വിശ്വാസ പൈതൃകം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നു.കൊളോണ്‍ അതിരൂപതയുടെ രാജ്യാന്തര കത്തോലിക്കാ പാസ്റ്ററല്‍ കെയറിന്‍റെ ഭാഗമായി നിലകൊള്ളുന്ന ഇന്ത്യന്‍ സമൂഹത്തിന്‍റെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും സാമ്പത്തിക സഹായവും മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതും കൊളോണ്‍ അതിരൂപതയും കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുമാണ്.

Read more

വാല്‍താംസ്റ്റോ മരിയന്‍ ദിനശുശ്രൂഷയും റോസാ മിസ്റ്റിക്കാ മാതാവിന്റെയും വി.ബനഡിക്ട് പുണ്യവാളന്റയും തിരുനാളും

ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജൂലൈ മാസം 10ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും റോസാ മിസ്റ്റിക്കാ മാതാവിന്റെയും വി.ബനഡിക്ട് പുണ്യവാളന്റയും തിരുനാളും ദിവ്യകാരുണ്യ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
കഴിഞ്ഞ ബുധനാഴ്ച നടന്ന മരിയന്‍ ദിന ശുശ്രൂഷയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ വചന സന്ദേശത്തില്‍ ഒരു തീര്‍ത്ഥാടകനായാണ് ഓരോ തവണയും മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ ഇവിടെ വരുന്നത് എന്ന് ഉത്‌ബോധിപ്പിച്ചു.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
വൈകിട്ട് 6:30ന് ജപമാല ,7ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യപ്രദക്ഷിണവും,ആരാധനയും.
പള്ളിയുടെ വിലാസം:
Our Lady and St.George ,
Church,132 Shernhall tSreet, Walthamstow, E17. 9HU
മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം CBS അറിയിച്ചു.

ലണ്ടന്‍ : മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജൂലൈ 10ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും റോസാ മിസ്റ്റിക്കാ മാതാവിന്റെയും വി.ബനഡിക്ട് പുണ്യവാളന്റയും തിരുനാളും ദിവ്യകാരുണ്യ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. കഴിഞ്ഞ ബുധനാഴ്ച നടന്ന മരിയന്‍ ദിന ശുശ്രൂഷയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ വചന സന്ദേശത്തില്‍ ഒരു തീര്‍ത്ഥാടകനായാണ് ഓരോ തവണയും മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ ഇവിടെ വരുന്നത് എന്ന് ഉത്‌ബോധിപ്പിച്ചു.

വൈകിട്ട് 6:30ന് ജപമാല ,7ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യപ്രദക്ഷിണവും,ആരാധനയും. പള്ളിയുടെ വിലാസം:Our Lady and St.George ,Church,132 Shernhall tSreet, Walthamstow, E17. 9HU. മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം CBS അറിയിച്ചു.

Read more

ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാസ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷിച്ചു.

ലിവർപൂൾ∙ ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഇടവക 
മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും , ഭാരത അപ്പോസ്തലനായ വിശുദ്ധ 
തോമാസ്ലീഹായുടെയും സംയുക്ത തിരുനാൾ  ആഘോഷിച്ചു.
ഉത്സവ പ്രതീതി നിറഞ്ഞ അന്തരീക്ഷത്തിൽ നാട്ടിലെ തിരുന്നാൾ ആഘോഷങ്ങൾ 
പോലെ തന്നെ ക്രമീകരിച്ച തിരുനാൾ ഏവർക്കും ഗൃഹാതുരത്വം ഉണർത്തുന്ന 
ഓർമ്മയായി മാറി. ഒരാഴ്ച നീണ്ടു നിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം 
കുറിച്ചു കൊണ്ട്  പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ നടന്ന 
ആഘോഷമായ തിരുനാൾ കുർബാന ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ 
മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. 
രൂപത വികാരി ജനറലും ഇടവക വികാരിയുമായ വെരി. റെവ. ഫാ. ജിനോ അരീക്കാട്ട്
ഫാ. ജോസ് തെക്കുനിൽക്കുന്നതിൽ ഫാ.ജിൻസൺ മുട്ടത്തികുന്നേൽ ,ഫാ. ഫാൻസ്വാ 
പത്തിൽ എന്നിവർ സഹകാർമ്മികർ ആയിരുന്നു . സങ്കീർത്തകന്റെ മനോഭാവത്തോടെ 
ദൈവഹിതം നിറവേറ്റുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്നു മാർ 
ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മധ്യേ ഉള്ള സുവിശേഷ സന്ദേശത്തിൽ 
പറഞ്ഞു. 
പ്രതിഫലം പ്രതീക്ഷിക്കാതെ കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുമ്പോഴാണ് അത് 
ദൈവസന്നിധിയിൽ സ്വീകാര്യമാകുന്നത്. സഭയോടൊന്നു ചേർന്ന് 
സ്നേഹത്തോടെയാകണം നാം ജീവിക്കുകയും പ്രവൃത്തികളിൽ വ്യാപാരിക്കുകയും 
ചെയ്യേണ്ടത് .– അദ്ദേഹം കൂട്ടിച്ചേർത്തു . വിശുദ്ധ കുർബാനക്ക് ശേഷം 
കൊടിതോരണങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ 
തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് സിറോ മലബാർ സഭയുടെ പരമ്പരാഗത 
രീതിയിലുള്ള വർണ്ണ ശബളമായ തിരുനാൾ പ്രദക്ഷിണവും നടന്നു. വിമൻസ് ഫോറം 
,തുടർന്ന് സിറോ മലബാർ യൂത്ത് മൂവ്മെന്റ് ,വിവിധ ഭക്ത സംഘടനകൾ 
എന്നിവയുടെ  ആഭിമുഖ്യത്തിൽ കലാപരിപാടികളും അരങ്ങേറി.
തോമസ്കുട്ടി ഫ്രാൻസിസ്  രചനയും സംവിധാനവും നിർവഹിച്ച ദുക്റാനായും ചില 
വീട്ടു വിശേഷങ്ങളും എന്ന ലഘു നാടകവും അരങ്ങേറി. രൂപത ചാൻസിലർ റെവ. ഡോ 
. മാത്യു പിണക്കാട്ട് , ബ്രദർ തോമസ് പോൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 
ഇടവകയിലെ 21 കുടുംബ യൂണിറ്റുകളുടെയും വിമൻസ് ഫോറത്തിന്റെയും സിറോ 
മലബാർ യൂത്ത് മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ചിട്ടയായ 
പ്രവർത്തനങ്ങളും  കൂട്ടായ്മയും ഏകോപനവും ആണ് തിരുനാളിന്റെ ഭക്തിസാന്ദ്രവും 
അവിസ്മരണീയവുമാക്കിയതെന്നു വികാരി ഫാ. ജിനോ അരീക്കാട് പറഞ്ഞു. 
തിരുനാൾ ഭംഗിയായി ക്രമീകരിച്ച എല്ലാവർക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. 
സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. കൈക്കാരന്മാരായ ടോം തോമസ് , മാനുവൽ 
സി.പി ,ജോയ്‌സ് കല്ലുങ്കൽ , വിവിധ ഭക്തസംഘടന ഭാരവാഹികൾ കമ്മിറ്റി അംഗങ്ങൾ 
എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

ലിവർപൂൾ : ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും , ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാസ്ലീഹായുടെയും സംയുക്ത തിരുനാൾ  ആഘോഷിച്ചു. ഉത്സവ പ്രതീതി നിറഞ്ഞ അന്തരീക്ഷത്തിൽ നാട്ടിലെ തിരുന്നാൾ ആഘോഷങ്ങൾ പോലെ തന്നെ ക്രമീകരിച്ച തിരുനാൾ ഏവർക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയായി മാറി. ഒരാഴ്ച നീണ്ടു നിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട്  പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ തിരുനാൾ കുർബാന ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. രൂപത വികാരി ജനറലും ഇടവക വികാരിയുമായ വെരി. റെവ. ഫാ. ജിനോ അരീക്കാട്ട്ഫാ. ജോസ് തെക്കുനിൽക്കുന്നതിൽ ഫാ.ജിൻസൺ മുട്ടത്തികുന്നേൽ ഫാ.ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമ്മികർ ആയിരുന്നു . സങ്കീർത്തകന്റെ മനോഭാവത്തോടെ ദൈവഹിതം നിറവേറ്റുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്നു മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മധ്യേ ഉള്ള സുവിശേഷ സന്ദേശത്തിൽ പറഞ്ഞു. 

പ്രതിഫലം പ്രതീക്ഷിക്കാതെ കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുമ്പോഴാണ് അത് ദൈവസന്നിധിയിൽ സ്വീകാര്യമാകുന്നത്. സഭയോടൊന്നു ചേര്‍ന്ന് സ്‌നേഹത്തോടെയാകണം നാം ജീവിക്കുകയും പ്രവൃത്തികളിൽ വ്യാപാരിക്കുകയും ചെയ്യേണ്ടത്, അദ്ദേഹം കൂട്ടിച്ചേർത്തു . വിശുദ്ധ കുർബാനക്ക് ശേഷം കൊടിതോരണങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് സിറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിലുള്ള വർണ്ണ ശബളമായ തിരുനാൾ പ്രദക്ഷിണവും നടന്നു. വിമൻസ് ഫോറം തുടർന്ന് സിറോ മലബാർ യൂത്ത് മൂവ്മെന്റ് ,വിവിധ ഭക്ത സംഘടനകൾ എന്നിവയുടെ  ആഭിമുഖ്യത്തിൽ കലാപരിപാടികളും അരങ്ങേറി. തോമസ്കുട്ടി ഫ്രാൻസിസ്  രചനയും സംവിധാനവും നിർവഹിച്ച ദുക്റാനായും ചില വീട്ടു വിശേഷങ്ങളും എന്ന ലഘു നാടകവും അരങ്ങേറി. രൂപത ചാൻസിലർ റെവ. ഡോ.മാത്യു പിണക്കാട്ട് , ബ്രദർ തോമസ് പോൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഇടവകയിലെ 21 കുടുംബ യൂണിറ്റുകളുടെയും വിമൻസ് ഫോറത്തിന്റെയും സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും  കൂട്ടായ്മയും ഏകോപനവും ആണ് തിരുനാളിന്റെ ഭക്തിസാന്ദ്രവും അവിസ്മരണീയവുമാക്കിയതെന്നു വികാരി ഫാ. ജിനോ അരീക്കാട് പറഞ്ഞു. തിരുനാൾ ഭംഗിയായി ക്രമീകരിച്ച എല്ലാവർക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. കൈക്കാരന്മാരായ ടോം തോമസ് , മാനുവൽ സി.പി ,ജോയ്‌സ് കല്ലുങ്കൽ , വിവിധ ഭക്തസംഘടന ഭാരവാഹികൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Read more

Copyrights@2016.