europe live Broadcasting

17 മത് UKKCA കണ്‍വന്‍ഷന്റെ യൂണിറ്റ് തല ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി.

കാർഡിഫ്:17 മത് UKKCA കണ്‍വന്‍ഷന്റെ യൂണിറ്റ് തല ടിക്കറ്റ് വിതരണോദ്ഘാടനം ബ്രിന്മാവർ, കാർഡിഫ്, ന്യൂ പോർട്ട് യൂണിറ്റ് പ്രസിഡൻറ് Binu കുര്യാക്കോസ് പറമ്പേട്ടിൽ നിന്ന്  ആദ്യ Family Ticket Vice President Benny Philip ഉം ഭാര്യ പുഷ്പാ ബന്നിയും ചേർന്ന് ഏറ്റുവാങ്ങി. സെക്രട്ടറി സുനിൽ മലയിൽ, ട്രഷർ ജോസി മുടക്കോടിൽ, ജോ: സെക്രട്ടറി ഷൈനി മാത്യു, ജോ: ട്രഷർ ജോസഫ് കട്ടപ്പുറം, റീജണൽ കോർഡിനേറ്റർ ജോസ് കൊച്ചാപ്പള്ളി,  എക്സ് ഒഫീഷൽ മാരായ  തങ്കച്ചൻ ജോർജ്,  തോമസ് ഉതുപ്പുകുട്ടി ,ഏരിയാ കോർഡിനേറ്റർ ടോം ജോസ്, സ്പോർട്ട് ക്ലബ്  കോർഡിനേറ്റർ ജറിൻ T അലക്സ്,KCYL പ്രസിഡന്റ് Tenin Jose എന്നിവർ സമീപം

കണ്‍വന്‍ഷന്റെ നടത്തി
Read more

സ്‌കോട്ടിഷ് ക്‌നാനായ സംഗമത്തിന് ഇന്ന് തിരിതെളിയും | Live Broadcast Avaiable on KVTV LIVE

സ്‌കോട്ടിഷ് ക്‌നാനായ സംഗമത്തിന് നാളെ തിരിതെളിയും
 സ്‌കോട്ടിഷിലെ തലസ്ഥാനമായ എഡിന്‍ബറോയിലെ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നഗറില്‍ നടക്കുന്ന സ്‌കോട്ടിഷ് ക്‌നാനായ സംഗമത്തിന് നാളെ തിരിതെളിയും. രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട വികാരി ജനറാള്‍ സജി മലയില്‍ പുത്തന്‍പുരയിലിന്റെ വി. കുര്‍ബാനയോടു കൂടി സംഗമം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോജോ മേലേടം അദ്ധ്യക്ഷത വഹിക്കും. U.K.K.C.A പ്രസിഡന്റ് തോമസ് ജോസഫ്, വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, സീറോ മലബാര്‍ എഡിന്‍ബറോ വികാരി ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിളളി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. U.K.K.C യുടെ മുഴുവന്‍ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളോടൊപ്പം Glasgow യൂണിറ്റ് പ്രസിഡന്റ് ബെന്നി കുടിലില്‍, അബര്‍ദീന്‍ യൂണിറ്റ് പ്രസിഡന്റ് റ്റിജോ കറുത്തേടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് Glasgow,എഡിന്‍ബറോ, അബര്‍ദീന്‍ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കലാസന്ധ്യ. ആഘോഷപരിപാടികള്‍ക്ക് എഡിന്‍ബറോ യൂണിറ്റ് സെക്രട്ടറി ജോസ് സൈമണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മിനി റ്റോമി നന്ദിയും അര്‍പ്പിക്കും.

സ്‌കോട്ടിഷിലെ തലസ്ഥാനമായ എഡിന്‍ബറോയിലെ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നഗറില്‍ നടക്കുന്ന സ്‌കോട്ടിഷ് ക്‌നാനായ സംഗമത്തിന്ഇന്ന്  തിരിതെളിയും. രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട വികാരി ജനറാള്‍ സജി മലയില്‍ പുത്തന്‍പുരയിലിന്റെ വി. കുര്‍ബാനയോടു കൂടി സംഗമം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോജോ മേലേടം അദ്ധ്യക്ഷത വഹിക്കും. U.K.K.C.A പ്രസിഡന്റ് തോമസ് ജോസഫ്, വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, സീറോ മലബാര്‍ എഡിന്‍ബറോ വികാരി ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിളളി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. U.K.K.C യുടെ മുഴുവന്‍ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളോടൊപ്പം Glasgow യൂണിറ്റ് പ്രസിഡന്റ് ബെന്നി കുടിലില്‍, അബര്‍ദീന്‍ യൂണിറ്റ് പ്രസിഡന്റ് റ്റിജോ കറുത്തേടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് Glasgow,എഡിന്‍ബറോ, അബര്‍ദീന്‍ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കലാസന്ധ്യ. ആഘോഷപരിപാടികള്‍ക്ക് എഡിന്‍ബറോ യൂണിറ്റ് സെക്രട്ടറി ജോസ് സൈമണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മിനി റ്റോമി നന്ദിയും അര്‍പ്പിക്കും.

Click the link below to watch the Live Broadcast of the Feast | On Roku Telecast will be Available on KVTV LIVE Channel 

http://knanayavoice.in/index.php?menu=media 

https://www.facebook.com/KnanayaVoice/ 

https://www.youtube.com/user/knanayavoice

Read more

ബർമിങ്ങാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തോലിക് മിഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.

ബർമിങ്ങാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തോലിക് മിഷന്റെ പ്രാരംഭ നടപടികളുടെ ഭാഗമായ വി. കുർബാന ukkca കമ്മ്യൂണിറ്റി സെന്ററിലെ St. Michaels ചാപ്പലിൽ വച്ച് സിറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറാൾ ഫാ. സജി മലയിൽപുത്തൻപുരയിൽ അർപ്പിച്ചു. ബർമിങ്ങാം ക്നാനായ കത്തോലിക് അസോസിയേഷന്റെ നേതൃത്തത്തിൽ ഒത്തുകൂടിയ ബിർമിങ്ങാമിലെ ക്നാനായ കാതോലിക്കാ വിശ്വസ സമൂഹം ഏറെ പ്രതീക്ഷയോടെ ഒത്തുചേർന്നു തിരിതെളിച്ചു മിഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. വി. കുർബാനയെ തുടർന്ന് പൊതുയോഗവും ചേർന്നു

Read more

ഇറ്റലിയില്‍ ഏഴാമത്തെ ക്നാനായ അസോസിയേഷന്‍ KCA കമ്പാനിയ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ

റോം: ഇറ്റാലിയൻ ഫെഡറേഷന്റെയും, കമ്പാനിയ അഡ്ഹോബ് കമ്മറ്റിയുടേയും പരിശ്രമഭലമായ് നാളെ ജൂൺ മൂന്നാം തീയതി നാപ്പൊളി നൊച്ചേര സ്ഥലങ്ങളെ കൂട്ടിയിണക്കി KCA കമ്പാനിയ എന്ന പേരിൽ പുതിയൊരു ക്നാനായ കാത്തലിക് അസോസിയേഷൻ ഫാ. സനീഷ് കയ്യാലക്കാകത്തച്ചൻ ഔപചാരികമായ് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.

കഴിഞ്ഞ കുറേ നാളുകളായ് നടന്ന ചർച്ചകളുടെയൊടുവിലാണ് യൂണിറ്റ് രൂപീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് KCA കമ്പാനിയ അഡ് ഹോബ് കമ്മറ്റി രൂപീകരിക്കുയും ചെയ്തു. തോമസ് കാവിൽ (IKCF പ്രസിഡന്റ്) കൺവീനറും, അജോ ഉറുമ്പേൽ, മായാ പയസ് എന്നിവർ അഡ് ഹോബ് കമ്മറ്റി കോ ഓർഡിനേറ്റർമാരും, ബിജോയി ഉറുമ്പേൽ, ഷിബി, അഖിൽ, ഷൈബി, നിമിഷ്, സിബി, ജോൺസൻ, ജിമ്മി, അനീഷ്, പ്രിൻസ്, ജെസലി തടത്തിൽ, സൗമ്യ, ബിനു, സാലി എന്നിവർ അഡ് ഹോബ് കമ്മറ്റി അംഗങ്ങളുമാണ്. Fr. പ്രിൻസ് മുളകു മറ്റത്തിലച്ചനാണ് നിയോഗിക്കപ്പെട്ടിട്ടുള്ള ചാപ്ലയിനച്ചൻ.

KCA കമ്പാനിയ യൂണിറ്റിന്റെ ഉൽഘാടന പരിപാടികളിൽ പങ്കെടുക്കുന്നതിനായ് ഇറ്റലിയിലും, സമീപ രാജ്യങ്ങളിലും താമസിക്കുന്ന ഏവരെയും പ്രോഗ്രാമിലേക്ക് ഹാർദ്ധവമായ് സ്വാഗതം ചെയ്യുകയും, ക്ഷണിക്കുകയും ചെയ്യുന്നതായി ഇറ്റാലിയൻ ക്നാനായ കാത്തലിക് ഫെഡറേഷൻ സെക്രട്ടറി മാത്യു കൊച്ചുവീട്ടിൽ അറിയിച്ചു.

പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് ചുവടെ ചേർക്കുന്നു.

Monastero DI Santa Chiara,

Via Raffaele Libroia 86,

84014,

Nocera Inferiore.

Read more

UKKCA പ്രസിഡണ്ടിനോട് ചോദിക്കാം - KVTV LIVE ഒരുക്കുന്ന തത്സമയ സംവാദം

UKKCA പ്രസിഡണ്ടിനോട് ചോദിക്കാം - KVTV ഒരുക്കുന്ന തത്സമയ സംവാദം 
ബര്മിങ്ഹാം : UKKCA കൺവെൻഷൻ വിശേഷങ്ങളും , സമകാലീന ക്നാനായ വിഷയങ്ങളും  UKKCA പ്രസിഡണ്ടിനോട് ഏവർക്കും നേരിട്ട്  ചോദിക്കാം - KVTV ഒരുക്കുന്ന തത്സമയ സംവാദം, ജൂൺ 3 ഞായറാഴ്ച വൈകിട്ട് UK സമയം രാത്രി 9 PM ന്. ക്നാനായ വോയിസ് ഒരുക്കുന്ന "നേരെ വാ നേരെ പോ"  എന്ന പരിപാടിയാണ് "UKKCA പ്രസിഡണ്ടിനോട് ചോദിക്കാം" എന്ന വ്യത്യസ്തമായ ഒരു LIVE പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 
UKKCA കൺവെൻഷൻ വിശേഷങ്ങളും , സമകാലീന ക്നാനായ വിഷയങ്ങളും നിങ്ങൾക്ക് +44 7737909395 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്, UKKCA കൺവെൻഷൻ, ക്നാനായ ഇടവകകളുടെ ആവിർഭാവം, സമകാലിക ക്നാനായ വിഷയങ്ങൾ സംബന്ധിച്ചു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.   ചോദ്യങ്ങൾ വ്യക്തിപരമായി ആക്ഷേപിക്കുന്ന താരത്തിലാകാൻ പാടില്ല എന്നതാണ് മാനദണ്ഡം. ഞായറാഴ്ച വൈകുന്നേരം രാത്രി 9 മണിക്ക് UKKCA  പ്രെസിഡൻറ് തോമസ് ജോസഫ് ഏവരുടയും ചോദ്യങ്ങൾക്ക് തത്സമയം മറുപടി പറയുന്നു. ഈ അവസരം ചോദ്യങ്ങളുമായി നിങ്ങൾക്ക് പ്രസിഡന്റിനെ സമീപിക്കാനുള്ള സുവർണ്ണാവസരം വിനയോഗിക്കുക. 
ഈ തത്സമയ പരിപാടികളിലേക്ക് ഇവരുടയും സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നു. 

UKKCA പ്രസിഡണ്ടിനോട് ചോദിക്കാം - KVTV ഒരുക്കുന്ന തത്സമയ സംവാദം 

ബര്മിങ്ഹാം : UKKCA കൺവെൻഷൻ വിശേഷങ്ങളും , സമകാലീന ക്നാനായ വിഷയങ്ങളും  UKKCA പ്രസിഡണ്ടിനോട് ഏവർക്കും നേരിട്ട്  ചോദിക്കാം - KVTV ഒരുക്കുന്ന തത്സമയ സംവാദം, ജൂൺ 3 ഞായറാഴ്ച വൈകിട്ട് UK സമയം രാത്രി 9 PM ന്. ക്നാനായ വോയിസ് ഒരുക്കുന്ന "നേരെ വാ നേരെ പോ"  എന്ന പരിപാടിയാണ് "UKKCA പ്രസിഡണ്ടിനോട് ചോദിക്കാം" എന്ന വ്യത്യസ്തമായ ഒരു LIVE പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

UKKCA കൺവെൻഷൻ വിശേഷങ്ങളും , സമകാലീന ക്നാനായ വിഷയങ്ങളും നിങ്ങൾക്ക് +44 7737909395 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്, UKKCA കൺവെൻഷൻ, ക്നാനായ ഇടവകകളുടെ ആവിർഭാവം, സമകാലിക ക്നാനായ വിഷയങ്ങൾ സംബന്ധിച്ചു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.   ചോദ്യങ്ങൾ വ്യക്തിപരമായി ആക്ഷേപിക്കുന്ന താരത്തിലാകാൻ പാടില്ല എന്നതാണ് മാനദണ്ഡം. ഞായറാഴ്ച വൈകുന്നേരം രാത്രി 9 മണിക്ക് UKKCA  പ്രെസിഡൻറ് തോമസ് ജോസഫ് ഏവരുടയും ചോദ്യങ്ങൾക്ക് തത്സമയം മറുപടി പറയുന്നു. ഈ അവസരം ചോദ്യങ്ങളുമായി നിങ്ങൾക്ക് പ്രസിഡന്റിനെ സമീപിക്കാനുള്ള സുവർണ്ണാവസരം വിനയോഗിക്കുക. 

ഈ തത്സമയ പരിപാടികളിലേക്ക് ഇവരുടയും സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നു. 

Call at  +44 7737909395 on Sunday 9pm UK Time   

Read more

ബർമിങ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തോലിക് മിഷന്റെ ആദ്യ വിശുദ്ധ കുർബാന ജൂൺ 3 ന്

ബർമിങ്ഹാം : സ്ലൈകീക സിംഹാസനത്തിന്റെ പാരമ്പര്യത്തോടെയും അധികാരത്തോടയും ബർമിങ്ഹാംമിലുള്ള ക്‌നാനായ കാത്തോലിക്കർകായി അനുവദിച്ചിരിക്കുന്ന ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തോലിക്  മിഷന്റെ ആദ്യ വിശുദ്ധ കുർബാന ജൂൺ 3 ന്  10.30 AM ന്  സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ  ക്‌നാനായ  വികാരി  ജനറാൾ  ഫാ. സജി മലയിൽ പുത്തൻപുരയിൽ UKKCA കമ്മ്യൂണിറ്റി സെന്റെറിലെ St. Michael"s ചാപ്പലിൽ വച്ച് അർപ്പിക്കുന്നു. തദവസരത്തിൽ ബർമിങ്ങാമിയുള്ള എല്ലാ ക്‌നാനായ മക്കളെയും വിശുദ്ധ ബലിയിലേക്കും തുടർന്നുള്ള മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം അനുസ്മരണ ശ്രശ്രുഷകളിലേയ്യ്ക്കും  ക്‌നാനായ കാത്തോലിക് അസോസിയേഷൻ വിനയപൂർവംക്ഷണിക്കുന്നു.

ചരിത്രപ്രദാനമായ ഈ ശ്രശ്രുഷകളിൽ പങ്കെടുത്ത്‌ അനുഗ്രഹിതരാവു.

 സ്നേഹപൂർവ്വം. ബർമിങ്ങ്ഹാം ക്‌നാനായ കാത്തോലിക് അസോസിയേഷൻ 

Read more

ഇറ്റലിയില്‍ ഏഴാമത്തെ ക്നാനായ അസോസിയേഷന്‍ ഉദ്ഘാടനം ജൂണ്‍ മൂന്നിന്

റോം: ഇറ്റലിയില്‍ ഏഴാമത്തെ ക്നാനായ അസോസിയേഷന്‍ ഉദ്ഘാടനം ജൂണ്‍ മൂന്നിന്. ഇറ്റാലിയന്‍ ഫെഡറേഷന്‍്റെയും, കമ്പാനിയ അഡ്ഹോക് കമ്മറ്റിയുടേയും പരിശ്രമഭലമായി ജൂണ്‍മൂന്നാം തീയതി നാപ്പൊളി നൊച്ചരേ സ്ഥലങ്ങളെ കൂട്ടിയിണക്കി KCA കമ്പാനിയ എന്ന പേരില്‍ പുതിയൊരു ക്നാനായ കാത്തലിക് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്യും. ഫാ. സനീഷ് കയ്യലക്കാകത്ത് ഉദ്ഘാടനം നിര്‍വഹിക്കും. തോമസ് കാവില്‍ (IKCF പ്രസിഡന്‍്റ്) കണ്‍വീനറും, അജോ ഉറുമ്പേല്‍, മായാ പയസ് എന്നിവര്‍ അഡ് ഹോക് കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍മാരും, ബിജോയി ഉറുമ്പേല്‍, ഷിബി, അഖില്‍, ഷൈബി, നിമിഷ, സിബി, ജോണ്‍സണ്‍, ജിമ്മി, അനീഷ്, പ്രിന്‍സ്, ജെസലി തടത്തില്‍, സൗമ്യ, ബിനു, സാലി എന്നിവര്‍ അഡ് ഹോക് കമ്മറ്റി അംഗങ്ങളുമാണ്.

Read more

സ്വര്‍ണ്ണമഴ- UKKCA കണ്‍വെന്‍ഷനില്‍

സ്വര്‍ണ്ണമഴ- UKKCA കണ്‍വെന്‍ഷനില്‍ 
ജൂലൈ- 7-ാം തീയതി നടക്കുന്ന UKKCA കണ്‍വെന്‍ഷന്റെ കലാശക്കൊട്ടിലായിരിക്കും ഈ സ്വര്‍ണ്ണ നാണയങ്ങളുടെ പേമാരിപെയ്തിറങ്ങുന്നത്. രജിസ്‌ട്രേഷന്‍ കമ്മറ്റിക്കു നേതൃത്ത്വം കൊടുക്കുന്ന UKKCA യുടെ ട്രഷറര്‍ വിജി ജോസഫ് യിന്റെ മാറാപ്പിലായിരിക്കും ഈ സ്വര്‍ണ്ണ നാണയങ്ങളുടെ അപൂര്‍വശേഹരം. വില്‍ക്കപ്പെടുന്ന ഓരോ ടിക്കറ്റിലും ഈ സ്വര്‍ണ്ണനാണയങ്ങള്‍ക്കുളള സാധ്യത ഒളിഞിരിപ്പുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ ടിക്കറ്റിന്റെ കൗണ്ടര്‍ മെയിന്‍ ഗെയിറ്റില്‍ സജ്ജമാക്കിയിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കുക. മറക്കാതെ നിങ്ങളൂടെ യൂണിറ്റും Mobil നമ്പരും രേഖപ്പെടുത്തിയിരിക്കണം. വിജയിയെ അപ്പോള്‍ത്തന്നെ ടെലിഫോണില്‍ വിവരമറിയിക്കുന്നതായിരിക്കും. വിജി ജോസഫിനൊപ്പം രജിസ്‌ട്രേഷന്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്യു, ബിജു, റോജി, സോജന്‍, അനീഷ്, ഷിന്‍ന്റോ എന്നിവരായിരിക്കും. 
UKKCA Centeral Committee ക്കു വേണ്ടി 

ജൂലൈ- 7-ാം തീയതി നടക്കുന്ന UKKCA കണ്‍വെന്‍ഷന്റെ കലാശക്കൊട്ടിലായിരിക്കും ഈ സ്വര്‍ണ്ണ നാണയങ്ങളുടെ പേമാരിപെയ്തിറങ്ങുന്നത്. രജിസ്‌ട്രേഷന്‍ കമ്മറ്റിക്കു നേതൃത്ത്വം കൊടുക്കുന്ന UKKCA യുടെ ട്രഷറര്‍ വിജി ജോസഫ് യിന്റെ മാറാപ്പിലായിരിക്കും ഈ സ്വര്‍ണ്ണ നാണയങ്ങളുടെ അപൂര്‍വശേഹരം. വില്‍ക്കപ്പെടുന്ന ഓരോ ടിക്കറ്റിലും ഈ സ്വര്‍ണ്ണനാണയങ്ങള്‍ക്കുളള സാധ്യത ഒളിഞിരിപ്പുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ ടിക്കറ്റിന്റെ കൗണ്ടര്‍ മെയിന്‍ ഗെയിറ്റില്‍ സജ്ജമാക്കിയിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കുക. മറക്കാതെ നിങ്ങളൂടെ യൂണിറ്റും Mobil നമ്പരും രേഖപ്പെടുത്തിയിരിക്കണം. വിജയിയെ അപ്പോള്‍ത്തന്നെ ടെലിഫോണില്‍ വിവരമറിയിക്കുന്നതായിരിക്കും. വിജി ജോസഫിനൊപ്പം രജിസ്‌ട്രേഷന്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്യു, ബിജു, റോജി, സോജന്‍, അനീഷ്, ഷിന്‍ന്റോ എന്നിവരായിരിക്കും. 

Read more

ക്‌നാനായ തനിമയില്‍ മണവാട്ടിമാര്‍ക്ക് മൈലാഞ്ചിയിട്ടു, മധുരം വെച്ചു വിശുദ്ധിയും പാരമ്പര്യവും സമന്വയിച്ച് യു കെ വിമൻസ് ഫോറം

യു.കെ: പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം... ക്‌നാനായ തനിമയുടെ മഹത്വവും ക്‌നാനായ സഹോദര്യവും സമന്വയിച്ച വേദിയില്‍ ക്‌നാനായ പുതുമണവാട്ടിമാര്‍ക്ക് പ്രതീകാത്മകമായി മൈലാഞ്ചി. ഇന്നലെ ബര്‍മിങഹാമിലെ ക്‌നാനായ ആസ്ഥാന മന്ദിരത്തിലാണ് പുതുമയാര്‍ന്ന, മണവാട്ടിമാര്‍്ക്ക് മൈലാഞ്ചി ചടങ്ങ് ആഘോഷപൂര്‍വം നടന്നത്. ക്നാനായ വനിതാ ഫോറം യു.കെ.കെ.സി.എ യുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പതിവ്‌പോലെ ക്‌നാനായക്കാര്‍ ഒരുമിക്കുമ്പോഴുള്ള ആവേശവും ഈണവും താളവും ചടങ്ങിനെ കൊഴുപ്പിച്ചു. പാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കുന്ന യുവതലമുറക്കുള്ള ഏറ്റവും വലിയ അംഗീകാരവും അഭിനന്ദനവുമായിരുന്നു ചടങ്ങുകള്‍. ക്നാനായ വനിതകള്‍ സംഘടിപ്പിച്ച തനിമയില്‍ ഒരു സംഗമം പരിപാടിയോട് അനുബന്ധിച്ചായിരുന്നു ക്‌നാനായ വിവാഹ ആചാരങ്ങളുടെ പവിത്രതയും വിശുദ്ധിയും വ്യക്തമാക്കുന്ന ചടങ്ങ്. സ്വസമുദായത്തില്‍ നിന്ന് വിവാഹത്തിന് ഒരുങ്ങുന്ന മണവാട്ടിമാരെ പ്രത്യേകമായി ക്ഷണിച്ച് ക്‌നാനായ തനത് ആചാരങ്ങളുടെ അര്‍ത്ഥവും വിശുദ്ധിയും വിശദീകരിക്കുകയും മൈലാഞ്ചി ഇടീല്‍ ചടങ്ങ് പ്രതീകാത്മകമായി നടത്തുകയുമായിരുന്നു. അതിന് നേതൃത്വം നല്‍കിയ വനിതാഫോറം ഭാരവാഹികളെ ചടങ്ങില്‍ ആശംസയര്‍പ്പിച്ചവരെല്ലാം പ്രത്യേകമായി അഭിനന്ദിച്ചു.

വനിതാ ഫോറം പ്രവര്‍ത്തനംതുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിലാണ് യുവതലമുറക്ക് പാരമ്പര്യങ്ങളെക്കുറിച്ച് അറിവും ആവേശവം പകരുന്ന ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ചടങ്ങില്‍ ആശംസ അര്‍പ്പിച്ചവരെല്ലാം ചൂണ്ടിക്കാട്ടി. വൈകുന്നേരം നാലുമണിയോടെയായിരുന്നു മൈലാഞ്ചി ചടങ്ങ്. അതിന് മുന്നോടിയായി ക്‌നാനായ മണവാട്ടിമാര്‍ക്ക് പൂച്ചെണ്ട് നല്‍കി വേദിയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ സ്വയം സദസിന് പരിചയപ്പെടുത്തി. തുടര്‍ന്ന് വനിതാഫോറം പ്രസിഡന്റ് ടെസി ബെന്നി നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യങ്ങള്‍ എടുത്തു പറഞ്ഞു. തുടര്‍ന്ന് മൈലാഞ്ചി ഇടുന്നതിന്റെയും മധുരം കൊടുക്കുന്നതിന്റെയും പിന്നിലുളള ചരിത്ര പശ്ചാത്തലവും ആധ്യാത്മികതയും വിശദീകരിച്ചു.

ക്‌നാനായ സമുദായം യുവജനങ്ങളില്‍ സുരക്ഷിതമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച പ്രസ്റ്റണ്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍ പറഞ്ഞു. ക്‌നാനായ സമുദായത്തില്‍ നിന്ന് തന്നെ ഭര്‍ത്താക്കന്‍മ്മാരെ കണ്ടെത്തുന്ന യുവതികളെ അദ്ദേഹം അഭിനന്ദിച്ചു. യുവജനങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ ഒട്ടും ആശങ്കപ്പെടേണ്ടന്നാണ ഈ ചടങ്ങ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്‌നാനായ സമുദായത്തില്‍ നിന്ന് തന്നെ വിവാഹം ചെയ്യുന്ന യുവതികളെ അഭിന്ദിച്ച യു.കെ.കെ.സി.എ പ്രസിഡന്റ തോമസ് തൊണ്ണമമ്മാവുങ്കല്‍ വിവാഹജീവിതം വിശുദ്ധിയോടെ സംരക്ഷിക്കപ്പെടുന്നതിനും സന്തോഷകരമാകുന്നതിനും വിശു്ദ്ധഗ്രന്ഥത്തില്‍ നിന്ന് സ.ന്ദേശങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് നിര്‍ദേശിച്ചു. ഇങ്ങനെയൊരു ചടങ്ങ് ചരിത്രപരമാണെന്ന് യു.കെ.കെ.സി.എ സെക്രട്ടറി സാജു പാണാപറമ്പില്‍ പറഞ്ഞു.

തുടര്‍ന്ന് മൈലാഞ്ചി ഇടീല്‍ ചടങ്ങും തുടര്‍ന്ന് മധുരം വെക്കലും നടന്നു. ക്നാനായ വനിതകളുടെ പരമ്പരാഗത വേഷമായ അടുക്കിട്ട മുണ്ടും ചട്ടയും കവിണിയും ധരിച്ച് കാതില്‍ കുണുക്കും അണിഞ്ഞാണ് ക്‌നാനായ വനിതകള്‍ ഇന്നലെ തനിമയില്‍ ഒരു സംഗമം പരിപാടിക്ക് എത്തിയത്. ഉച്ചക്ക് ക്നാനായക്കാരുടെ പരമ്പരാഗത ഭക്ഷണമായ പിടിയും കോഴിയും വിളമ്പിയത് ചടങ്ങിന മാറ്റ് കൂട്ടി.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ സൗഹൃദത്തിനും സന്തോഷത്തിനും അല്‍പം നേരം ഒരുമിച്ച് എന്ന ചിന്തയിലായിരുന്നു തനിമയില്‍ ഒരു സംഗമം സംഘടിപ്പിച്ചത്. അതിന്റെ സമാപനമായിട്ടായിരുന്നു തുവതലമുറക്ക് ആവേശം പകരുന്ന മണവാട്ടിമാര്‍ക്ക് ഒരു മൈലാഞ്ചി ചടങ്ങ്. വിമന്‍സ് ഫോറം പ്രസിഡന്റ് ടെസി ബെന്നി, വൈസ് പ്രസിഡന്റ് മിനു തോമസ്, സെക്രട്ടറി ലീനുമോള്‍ ചാക്കോ, ട്രഷറര്‍ മോളമ്മ ചെറിയാന്‍, ജോയിന്റ് സെക്രട്ടറി മിനി ബെന്നി, ജോയിന്റ് ട്രഷറര്‍ ജെസി ബൈജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യു.കെ.കെ.സി.എയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി ക്‌നാനായക്കാര്‍ ചടങ്ങിന് എത്തി.

Read more

സെൻറ് ജോസഫ് ക്നാനായ ചാപ്ലൈൻസി തിരുനാൾ മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യ കാർമികത്വത്തിൽ വർണാഭമായി.

ലണ്ടനിലെ സെൻറ് ആൽബൻസ് ചർച്ചിൽ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ലണ്ടൻ ആൻഡ് കെൻറ്റ് ക്നാനായ ചാപ്ലൈൻസിയുടെ യുടെ നേതൃത്വത്തിൽ വർണാഭമായികൊണ്ടാടി. വെള്ളിയാഴ്ച വൈകുന്നേരം 6 30ന് ചാപ്ളയിൻ ഫാദർ മാത്യു കട്ടിയാക്കൽ കൊടി ഉയർത്തിയതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചൂ.  ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുടെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച തിരുനാൾ കുർബാനയിൽ. ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോടൊപ്പം മറ്റ് വൈദികരും സഹകാർമികരായി പങ്കെടുത്തു.

വാദ്യ മേളങ്ങളോടെയും വർണ്ണ കുടകളുടെയും അകംമ്പടിയോടെ നടന്ന തിരുനാൾ പ്രിദിഷണം നാട്ടിലെ തിരുനാളാഘോഷങ്ങൾ ഒരിക്കൽക്കൂടി ഇവിടെയും ഓർമിപ്പിച്ചു. തുടർന്നുനടന്ന സ്നേഹ വിരുന്ന് ക്നാനായ കൂട്ടായ്മ വിളിച്ചോതുന്നതായിരുന്നു.

സെൻറ് ജോസഫ് സൺഡേ സ്കൂളിന്റെ ഉദ്ഘാടനവും . ലണ്ടൺ ക്നാനായ റീജൺ (LKCA) പ്രവർത്തന ഉദ്ഘാടനവും ഫ: സജി മലയിൽ പുത്തൻപുര അധ്യക്ഷനായ മീറ്റിംഗിൽ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിർവഹിചു ഫാദർ മാത്യു കട്ടിയാക്കൽ സ്വാഗതം ആശംസിച്ച മീറ്റിംഗിൽ തിരുനാൾ കമ്മിറ്റി കൺവീനർ മാത്യു വില്ലൂത്തറയുടെ നന്ദിയോടെ അവസാനിക്കുകയും യുകെകെസിഎ പ്രസിഡൻറ് തോമസ് തൊണ്ണമാവുക്കൽ .LKCA സെക്രട്ടറി സാജൻ പടിക്കമാലിൽ എന്നിവർ ആശംസകൾ സമർപ്പിക്കുകയും ചെയ്തു. തിരുനാളിലും തുടർന്ന് നടന്ന കലാ സായാന്നത്തിലും പങ്കെടുക്കുവാൻ വിവിധ പ്രദേശങ്ങളിൽനിന്നും ജനങ്ങൾ എത്തിയിരുന്നും. തിരുനാളിന്റെ പ്രവർത്തനങ്ങൾക്ക് ജനറൽ കൺവീനറായി മാതു വില്ലൂത്തറ. ട്രസ്റ്റിമാരായ സജീ ഉതുപ്പ് കൊപ്പഴയിൽ , ജോർജ് പാറ്റിയാൽ, ഫിലിപ്പ് വള്ളിനായിൽ , സിറിൽ പടപുരയ്ക്കൽ, ആൽബി കുടുംബ കുഴിയിൽ, സിജു മഠത്തിപ്പറമ്പിൽഎന്നിവരോടൊപ്പം വിവിധ കമ്മിറ്റികളിലയി ബാബു കല്ലോലിൽ, ഷാജി മഠത്തിപറമ്പിൽ ജോർജ്ജ് കാഞ്ഞിരത്തിങ്ങൽ , ജിമ്മി ചെറിയാൻ , മിനി സൈമൺ, സാജൻ പഠിക്കമ്യാലിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read more

യു.കെ - മടമ്പം സംഗമം “ഓർമ്മയിലെ മടമ്പം” മെയ് 27ന് വോർസെസ്റ്ററിൽ

വോർസെസ്റ്റർ: മലബാറിലെ പ്രശസ്ത കുടിയേറ്റ ഗ്രാമമായ മടമ്പം, അലക്സ്നഗർ പ്രദേശങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെയും, വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ മടമ്പം സംഗമം മെയ്  27 ന് രാവിലെ 10 മണിമുതൽ രാത്രി 10 വരെ ക്രൗൾ പാരിഷ് ഹാൾ, വോർസെസ്റ്ററിൽ വച്ച് നടത്തപ്പെടുന്നു. 1943 - ൽ മലബാർ മേഖലയിലേക്ക് നടത്തിയ സംഘടിത കുടിയേറ്റത്തിനുശേഷം അവരുടെ പിൻതലമുറക്കാരും, അതുപോലെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മറ്റുള്ളവരും, 2000 ത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് മറ്റൊരു കുടിയേറ്റം നടത്തുകയുണ്ടായി അവരുടെ ഒത്തുചേരലാണ് " ഓർമ്മയിലെ മടമ്പം" എന്ന പേരിൽ എല്ലാവർഷവും നടത്തുന്നത്. കുടിയേറ്റതിന്റെയും ഒപ്പം ജന്മനാടിന്റെയും ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്‌ എല്ലാ മടമ്പം, അലക്സ്നഗർ നിവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. സംഗമത്തില്‍ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Venue Address:
Crowle Parish Hall, Worcester
Church Road,
WR 7 4AZ.

Read more

കോട്ടയത്ത്‌ നിന്നും ക്നാനായ തീർത്ഥാടക സംഘം യൂറോപ്പിൽ..

കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള തീർത്ഥാടന സംഘം 15 ദിവസത്തെ യാത്രക്കായി റോമിൽ എത്തി... 45 പേരുൾപ്പെടുന്ന സംഘത്തിൽ msgr  മാത്യു ഇളപ്പണിക്കൽ,  fr ജെയിംസ് പൊങ്ങാനായിൽ,  fr സാബു മാലിതിരുത്തേൽ എന്നിവർ നേതൃത്വം നൽകുന്നു.. നാട്ടിൽ നിന്നുമുള്ള യാത്രക്കാരോടൊപ്പം അമേരിക്കയിൽ നിന്നുമുള്ള ഏതാനും  തീർത്ഥാടകരും സംഘത്തിൽ ഉണ്ട്... ഇന്നലെ വത്തിക്കാനിൽ പേപ്പൽ ആശീർവാദം സ്വീകരിച്ച സംഘം വത്തിക്കാനിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.. ഇവിടെ നിന്നും പിസ, വെനീസ് തുടങ്ങിയ ഇറ്റാലിയൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയതിനു ശേഷം മറ്റു രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും... ജൂൺ 05 നു പാരിസിൽ നിന്നാണ് മടക്കയാത്ര... കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന Tripco Holidays Pvt Ltd എന്ന ട്രാവൽ കമ്പനിയാണ് ഈ ടൂർ ഒരുക്കിയിരിക്കുന്നത്... 

For more tour details contact

+91 9447701616 
+91 7025874222
+91 7025875222 (india)

00 61 478 763 920 (Australia)

Read more

Scottish ക്‌നാനായ സംഗമം ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

Scottish ക്‌നാനായ സംഗമം ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.  ജൂണ്‍ 9 ശനിയാഴ്ച Scotland ലെ തലസ്ഥാനമായ എഡിന്‍ബറോയിലെ മാര്‍. കുര്യാക്കോസ് കുന്നശ്ശേരി നഗറില്‍ നടക്കുന്ന() ക്‌നാനായ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.() ക്‌നാനായ സംഗമം ആഘോഷകമ്മറ്റി ചെയര്‍മാന്‍ ജോജോ മേലേടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വിവിധ കമ്മറ്റികളുടെ സംയുക്ത യോഗം പുരോഗതികള്‍ വിലയിരുത്തി.  വിവിധ കമ്മറ്റി കണ്‍വീനേഴ്‌സ് ആയ ജോസ് മുളവേലിപ്പുറത്ത്, ബെന്നി കുടിലില്‍, റ്റിജോ കറുത്തേടം, ബിബു പുവള്ളിമഠത്തില്‍, ജിം പഴുക്കായില്‍, ബിജു ജോസഫ്, റെജി എബ്രാഹം, തുടങ്ങിയവര്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അന്നേ ദിവസം രാവിലെ 10.30 ന് വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയിലിന്റെ മുഖ്യകാര്‍മ്മികത്തില്‍ വി.കുര്‍ബാനയോടുകൂടി ക്‌നാനായ സംഗമം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, U.K.K.C.A പ്രസിഡന്റ് തോമസ് ജോസഫ് , സീറോ മലബാര്‍ എഡിന്‍ബറോ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ തുടങ്ങി പ്രമുഖ നിരവധി സഭാ സമുദായ ,സംഘടന നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് എഡിന്‍ബറോ, ഗ്ലാസ്‌ഗോ അബര്‍ദിന്‍ യൂണിറ്റുകളുടെ നേതൃത്യത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

  ജൂണ്‍ 9 ശനിയാഴ്ച Scotland ലെ തലസ്ഥാനമായ എഡിന്‍ബറോയിലെ മാര്‍. കുര്യാക്കോസ് കുന്നശ്ശേരി നഗറില്‍ നടക്കുന്ന Scottish ക്‌നാനായ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.Scottish ക്‌നാനായ സംഗമം ആഘോഷകമ്മറ്റി ചെയര്‍മാന്‍ ജോജോ മേലേടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വിവിധ കമ്മറ്റികളുടെ സംയുക്ത യോഗം പുരോഗതികള്‍ വിലയിരുത്തി.  വിവിധ കമ്മറ്റി കണ്‍വീനേഴ്‌സ് ആയ ജോസ് മുളവേലിപ്പുറത്ത്, ബെന്നി കുടിലില്‍, റ്റിജോ കറുത്തേടം, ബിബു പുവള്ളിമഠത്തില്‍, ജിം പഴുക്കായില്‍, ബിജു ജോസഫ്, റെജി എബ്രാഹം, തുടങ്ങിയവര്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അന്നേ ദിവസം രാവിലെ 10.30 ന് വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയിലിന്റെ മുഖ്യകാര്‍മ്മികത്തില്‍ വി.കുര്‍ബാനയോടുകൂടി ക്‌നാനായ സംഗമം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, U.K.K.C.A പ്രസിഡന്റ് തോമസ് ജോസഫ് , സീറോ മലബാര്‍ എഡിന്‍ബറോ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ തുടങ്ങി പ്രമുഖ നിരവധി സഭാ സമുദായ ,സംഘടന നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് എഡിന്‍ബറോ, ഗ്ലാസ്‌ഗോ അബര്‍ദിന്‍ യൂണിറ്റുകളുടെ നേതൃത്യത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

Read more

ഹോളി കിങ്‌സ് ക്നാനായ മിഷന് ഭക്തി സാന്ദ് രമായ തുടക്കം

ഇംഗ്‌ളണ്ടിന്റ്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ ത്രീ കൗണ്ടി എന്ന് അറിയപ്പെടുന്ന വൂസ്റ്റർ , ഗ്ലോസ്റ്റെർ, ഹെർഫോർഡ് എന്നീ മൂന്നു കൗണ്ടി കളിൽ താമസിക്കുന്ന ക്നാനായ കുടുംബങ്ങളുടെ സഭാധിഷ്ഠിതവും ആത്മീയവും സാമുദായികവുമായ വളർച്ചക്കായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയതായി നൽകപ്പെട്ട പൂജ രാജാക്കന്മാരുടെ നാമധേയത്തിലുള്ള (ഹോളി കിങ്‌സ് ) ക്നാനായ മിഷന്റ്റെ ഔപചാരികമായ ഉത്ഘാടനം സഭ സ്ഥാപിതമായ പന്തക്കൂസ്താ തിരുനാൾ ദിനത്തിൽ പെർഷോറിലെ ഹോളി റെഡീമെർ കാത്തോലിക് ചർച്ചിൽ വച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാർ ജനറൽ വെരി റവ ഫാ . സജി മലയിൽ പുത്തൻപുരയിൽ ദിവ്യ ബലിഅർപ്പിച്ചു ഉത്ഘാടനം നിർവഹിച്ചു . പ്രവാസികളായ ത്രീ കൗണ്ടി യുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരുടെ ചിരകാല അഭിലാഷമായിരുന്നു സ്വന്തമായൊരു ക്നാനായ ഇടവക .

വളർന്നു വരുന്ന തലമുറയ്ക്ക് ക്നാനായ പാരമ്പര്യവും, പൈതൃകവും അനുഷ്ട്ടാനങ്ങളും പകർന്നു കൊടുക്കുവാൻ ഈ മിഷന് സാധിക്കുമാറാകട്ടെ എന്ന് ദിവ്യബലി മദ്ധ്യേ ഫാ . സജി മലയിൽ പുത്തൻപുരയിൽ ആശംസിച്ചു തുടർന്ന് നടന്ന പൊതുയോഗത്തിൽ യൂ കെ കെ സി എ പ്രസിഡന്റ് ശ്രീ. തോമസ് ജോസഫ് തൊണ്ണമാവുങ്കൽ, വൈസ് പ്രസിഡന്റ് ബിബിൻ പണ്ടാരശ്ശേരിൽ എന്നിവർ പൂജ രാജാക്കൻ മാരുടെ നാമധേയത്തിലുള്ള ത്രീ കൗണ്ടി ക്നാനായ മിഷന് ആശംസകൾ നേർന്നു സംസാരിച്ചു, യൂ കെ കെ സി എ വൂസ്റ്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീ. റെജി എബ്രഹാം കൊടിഞ്ചൂർ പൊതുയോഗത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുകയും, ഹെർഫോർഡ് യൂണിറ്റ് പ്രസിഡന്റ് സാജൻ ജോസഫ് നന്ദി രേഖപ്പെടുത്തുകയും . ശ്രീ ബോബൻ ഇലവുങ്കൽ , ശ്രീ . ലൂക്കോസ് മാത്യു പുളിയൻപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി, ഹിന്ദുവിൽ പോയാലും ബന്ധങ്ങൾ വേർപെടാതിരിക്കണം മക്കളേ... എന്ന ഗാനം ഉരുവിട്ടുകൊണ്ടു സ്നേഹ വിരുന്നിനു ശേഷം വൈകുന്നേരത്തോടെ പരിപാടികൾ അവസാനിച്ചു .

Read more

UKKCA വിമൻസ് ഫോറം സംഘടപ്പിക്കുന്ന മണവാട്ടിക്കൊരു മൈലാഞ്ചി മെയ് 26ന് രണ്ടുമണിക്ക്

UKKCA വിമൻസ് ഫോറം സംഘടപ്പിക്കുന്ന മണവാട്ടിക്കൊരു മൈലാഞ്ചി മെയ് 26ന് രണ്ടുമണിക്ക് ബെർമിങ്ങ്ഹാം ക്നാനായ സെന്ററിൽ.
UKKCA യുടെ പോഷക സംഘടനയായ വിമൻസ് ഫോറം സംഘടപ്പിക്കുന്ന ചടങ്ങിലായിരിക്കും അത്യ അപൂർവമായ ഈ  പരിപാടി അരങ്ങേറുന്നത്. UKKCA യുടെ 51 യൂണിറ്റുകളിലെയും പ്രതിനിഥികൾ ഈ ചടങ്ങിന് സാക്ഷികളായിത്തീരും. ഈ വർഷം  വിവാഹം എന്ന കൂദാശ  സ്വീകരിക്കാൻ തയ്യറെടുക്കുന്ന എല്ലാ യൂണിറ്റികളിലെയും 9 ഓളം  യുവതികൾക്കായിരിക്കും  ഈ പ്രതീകാത്മക മയിലാഞ്ചി ഇടീൽ നടത്തുക ക്നാനായസമുദായത്തിൻറെ ആചാര അനുഷ്ടാനങ്ങളും ഭക്ഷണ ക്രമവുംI കോർത്തിണക്കിയായിരിക്കും പരിപാടി സംഘടിപ്പിക്കുക .
 സെൻട്രൽ കമ്മറ്റി ക്കുവേണ്ടി 
സണ്ണി ജോസഫ്‌ രാഗമാലിക
UKKCA Joint Secretary
Read more

സ്റ്റെബിയുടെ പ്രേമാഞ്ജലി മെയ് 25ന് | യു കെ ക്നാനായ മക്കൾക്ക് അഭിമാനം

സ്റ്റെബിയുടെ പ്രേമാഞ്ജലി മെയ് 25ന് | യു കെ ക്നാനായ മക്കൾക്ക് അഭിമാനം 
കരിംകുന്നം : UKKCA മുൻ ഭാരവാഹിയായ സ്റ്റെബി മലയാളം സിനിമാ നിർമ്മാണ രംഗത്തേക്ക്‌ . കരിംകുന്നം ഫിലിംസിന്റെ ബാനറിൽ സുരേഷ് നാരായണൻ സംവിധാനം ചെയുന്ന പ്രേമാഞ്ജലി എന്ന സിനിമ മെയ് 25നു പുറത്തിറങ്ങും. സ്റ്റെഫി ആദ്യമായി നിർമ്മിക്കുന്ന ഈ സിനിമയിൽ ശേതമേനോൻ , ദേവൻ , ഭാഗ്യലക്ഷ്മി തുടങ്ങിയ മലയാള സിനിമയിലെ മുൻ നിര നടി നടൻമാർ അഭിനയിക്കുന്നു. 
സ്റ്റെഫിക്കും കരിംകുന്നം ഫിലിംസിനും ക്നാനായ വോയിസിന്റെ ആശംസകൾ 

സ്റ്റെബിയുടെ പ്രേമാഞ്ജലി മെയ് 25ന് | യു കെ ക്നാനായ മക്കൾക്ക് അഭിമാനം 

കരിംകുന്നം : UKKCA മുൻ ഭാരവാഹിയായ സ്റ്റെബി മലയാളം സിനിമാ നിർമ്മാണ രംഗത്തേക്ക്‌ . കരിംകുന്നം ഫിലിംസിന്റെ ബാനറിൽ സുരേഷ് നാരായണൻ സംവിധാനം ചെയുന്ന പ്രേമാഞ്ജലി എന്ന സിനിമ മെയ് 25നു പുറത്തിറങ്ങും. സ്റ്റെഫി ആദ്യമായി നിർമ്മിക്കുന്ന ഈ സിനിമയിൽ ശേതമേനോൻ , ദേവൻ , ഭാഗ്യലക്ഷ്മി തുടങ്ങിയ മലയാള സിനിമയിലെ മുൻ നിര നടി നടൻമാർ അഭിനയിക്കുന്നു. 

സ്റ്റെഫിക്കും കരിംകുന്നം ഫിലിംസിനും ക്നാനായ വോയിസിന്റെ ആശംസകൾ 

Read more

യു കെ കെ സി എ കൺവെൻഷൻ കൾച്ചറൽ കമ്മറ്റി നിലവിൽ വന്നു

യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു.കെ.കെ.സി.എ. തന്റെ പ്രയാണമാരംഭിച്ചിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. തനിമയും ഒരുമയും നിറഞ്ഞ ദൈവംതന്നെ തിരഞ്ഞെടുത്ത ഈ ജനതയെ ഒരു കുടക്കീഴിലാക്കി ചരിത്രത്താളുകളിലേക്ക് നിരത്താന്‍ പ്രബുദ്ധരായ ഒരുപിടി കലാകാരന്മാരും, കലാകാരികളുംഎന്നേ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
യു.കെ.യില്‍ അങ്ങോളമിങ്ങളമുള്ള 51 യൂണിറ്റുകളിലെ കലാകാരന്മാരും, കലാകാരികളും നിറഞ്ഞാടാന്‍ പോകുന്ന കലാസന്ധ്യയെ ഓരോവര്‍ഷവും പുതുമയാര്‍ന്ന ആശയങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം തീര്‍ക്കാന്‍ പ്രായഭേദമെന്യേ ഒരുമിക്കുമ്പോള്‍ കാണികളുടെ കണ്ണിനും കാതിനും ഇമ്പമാര്‍ന്ന വിഭവങ്ങള്‍ സ്റ്റേജില്‍ തകര്‍ത്താടും. മനുഷ്യമനസ്സിനെ ഒരുതരം മാസ്മരികതയിലേക്ക് നയിച്ച് ഹൃദയങ്ങളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുവാന്‍ ഓരോ കലാകാരനും കലാകാരിയും തങ്ങളുടെ കഴിവുകളുടെ പാരമ്യതയിലേക്കെത്താന്‍ മത്സരിക്കുന്ന കാഴ്ചകളാകും നിങ്ങളെത്തേടിയെത്തുക. കയ്യും, മെയ്യും മറന്നുള്ള ചടുലനൃത്തങ്ങളും കണ്ഠനാളങ്ങളില്‍ നിന്നുമുള്ള സ്വര്‍ഗ്ഗീയനാദങ്ങളും അനിര്‍വചനീയമായ ഭാവങ്ങള്‍ കണ്ണിലൊളിപ്പിച്ച വേഷപ്പകര്‍ച്ചകളും ഒരു ദൃശ്യവിരുന്നായി നിങ്ങള്‍ക്കു ലഭിച്ചേക്കാം. 2018 ജൂലൈ 7-ാം തീയതി ചെല്‍ട്ടന്‍ഹാമില്‍ വച്ചുനടക്കുന്ന 17-ാമത് യു.കെ.കെ.സി.എ. കണ്‍വന്‍ഷന്‍ വേദിയില്‍ നടക്കുന്ന
ഈ  ദൃശ്യശ്രവണകലാമാമാങ്കം നിങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ സംഭവമായി ഹൃദയത്തില്‍ സൂക്ഷിക്കുവാനും ഓര്‍ത്തോര്‍ത്തയവിറക്കാനും കാരണഭൂതമാകും.
ഈ കലാതീർദ്ധം  അനുവാചകരിലേക്ക് യഥാവിധം സന്നിവേശിപ്പിക്കുവാന്‍ ഒരു കൂട്ടം കലാകാരന്മാരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുക എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. സെന്‍ട്രല്‍ കമ്മറ്റിയംഗം സണ്ണി ജോസഫ് രാഗമാലികക്കൊപ്പം ജോണ്‍ മുളയെങ്കില്‍, സോജന്‍ തോമസ്, ടെസ്സി മാവേലി, സ്മിതാ ബാബു, മുതലായവരാണ്.
ആയതിനാല്‍ ജൂലൈ 7-ാം തീയതി ശനിയാഴ്ച എന്ന മാസ്മരിക സുദിനം നിങ്ങളുടെ ഡയറിത്താളുകളില്‍ പതിഞ്ഞങ്ങനെ കിടക്കട്ടെ.
യു.കെ.കെ.സി.എ. സെൻട്രൽ കമ്മറ്റിക്കുവേണ്ടി
സണ്ണി ജോസഫ് രാഗമാലിക
ജോ. സെക്രട്ടറി
Read more

കുന്നശ്ശേരി പിതാവും കോട്ടയം അതിരൂപതയും: പ്രസംഗ മത്സരവും അനുസ്മരണവും ബിർമിങ്ങാമിൽ.

കുന്നശ്ശേരി പിതാവും കോട്ടയം അതിരൂപതയും: പ്രസംഗ മത്സരവും അനുസ്മരണവും ബിർമിങ്ങാമിൽ.

കോട്ടയം അതിരൂപതയുടെ ആദ്യ മെത്രാപോലിത്ത മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമ വാർഷികം അനുസ്മരിച്ചുകൊണ്ട് ബിർമിങ്ങാം ക്നാനായ കാത്തോലിക് അസോസിയേഷൻറ്റെ (BKCA) നേതൃത്വത്തിൽ UKKCA യുടെ എല്ലാ യൂണിറ്റുകൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന വിധം  ദേശീയ തലത്തിൽ പ്രസംഗ മത്സരവും അനുസ്മരണവും 2018 ജൂൺ മൂന്ന് ഞാറാഴ്ച്ച , 3 PM ന് UKKCA കമ്മ്യൂണിറ്റി സെന്റെറിൽ വച്ച് നടത്തപ്പെടുന്നു. "കുന്നശ്ശേരി പിതാവും കോട്ടയം അതിരൂപതയും" എന്നതായിരിക്കും പ്രസംഗ വിഷയം. 18 വയസ് പ്രായമായ  എല്ലാ ക്നാനായ സമുദായ അംഗങ്ങൾക്കും   ഇംഗ്ലീഷിലോ മലയാളത്തിലോ മത്സരത്തിൽ പങ്കെടുക്കാം.   ഒന്നും രണ്ടും മൂന്നും സ്ഥാനാർഘർക്ക്   £101, £75, £51 ഉം ട്രോഫിയും നൽകുന്നതായിരിക്കും. പങ്കെടുക്കുന്നവർ ജൂൺ 2 ന്  മുൻപായി  താഴെപറയുന്ന യൂണിറ്റ് ഭാരവാഹികളിൽ പേര് റെജിസ്റ്റെർ ചെയ്യെണ്ടതാണ്‌.


ജയ് തോമസ് കുരീക്കാട്ടിൽ (യൂണിറ്റ് പ്രെസിഡന്റ് - 07429359837)                 തോമസ് സ്റ്റീഫൻ പാലകൻ (യൂണിറ്റ്  സെക്രെട്ടറി - 07963469399)

Read more

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ റോമ യൂണിറ്റ് പുതിയ ഭാരവാഹികള്‍.

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ റോമ യൂണിറ്റ് പുതിയ  ഭാരവാഹികള്‍. കെ.സി.എ ഇറ്റലി റോം 2018-2020 ലെ പുതിയ  ഭാരവാഹികളായി ഫാ. പ്രിന്‍സ് (ചാപ്ലിയന്‍), ജോജി അച്ചേട്ട് (പ്രസിഡന്റ് ), റ്റിജോമോന്‍ എണ്ണംപ്ലാശ്ശേരില്‍ (വൈസ്.പ്രസിഡന്റ്), രാജു മാവേലില്‍ (സെക്രട്ടറി), ഷിബു മത്തൂര്‍ (ജോ.സെക്രട്ടറി), സജി മാവേലില്‍ (ട്രഷര്‍) എന്നിവരാണ്. കമ്മറ്റി അംഗങ്ങള്‍ റോജി പതിയില്‍, ലിജോ കണിയാറുകുന്നേല്‍, ലിബിന്‍ കുഞ്ഞുമോന്‍, റോയി മരങ്ങാട്ടില്‍, സിറിള്‍ സിറിയേക്ക്, സുജ ചേനാക്കല്‍. ഓഡിറ്റേഴ്‌സ്  ജെസ്റ്റിന്‍ മുക്കടയില്‍, അനിഷ് നെടുംതൊട്ടിയില്‍.

കെ.സി.എ ഇറ്റലി റോം 2018-2020 ലെ പുതിയ  ഭാരവാഹികളായി ഫാ. പ്രിന്‍സ് (ചാപ്ലിയന്‍), ജോജി അച്ചേട്ട് (പ്രസിഡന്റ് ), റ്റിജോമോന്‍ എണ്ണംപ്ലാശ്ശേരില്‍ (വൈസ്.പ്രസിഡന്റ്), രാജു മാവേലില്‍ (സെക്രട്ടറി), ഷിബു മത്തൂര്‍ (ജോ.സെക്രട്ടറി), സജി മാവേലില്‍ (ട്രഷര്‍) എന്നിവരാണ്. കമ്മറ്റി അംഗങ്ങള്‍ റോജി പതിയില്‍, ലിജോ കണിയാറുകുന്നേല്‍, ലിബിന്‍ കുഞ്ഞുമോന്‍, റോയി മരങ്ങാട്ടില്‍, സിറിള്‍ സിറിയേക്ക്, സുജ ചേനാക്കല്‍. ഓഡിറ്റേഴ്‌സ്  ജെസ്റ്റിന്‍ മുക്കടയില്‍, അനിഷ് നെടുംതൊട്ടിയില്‍.

Read more

മെൽബണിൽ മതേർസ് ഡേ ആഘോഷിച്ചു

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ, സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിലും സെന്റ് മാത്യൂസ് ചർച് ഫോക്‌നറിലും മതേർസ് ഡേ ആഘോഷിച്ചു. മെയ് പതിമൂന്ന് ഞായറാഴ്ച്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം എല്ലാ അമ്മമാർക്കുവേണ്ടി പ്രാർത്ഥന നടത്തുകയും വൈദികരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചും സമ്മാനങ്ങൾ വിതരണം ചെയ്‌തും അമ്മമാരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്തു. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. തോമസ് കുമ്പുക്കൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. മാതൃസ്നേഹം വിളിച്ചോതുന്ന സന്ദേശങ്ങളുമായി അണിനിരന്ന കെ.സി.വൈ.എൽ അംഗങ്ങൾ വിശുദ്ധ കുർബ്ബാനയ്ക്ക് നേതൃത്വം നൽകി.

Read more

Copyrights@2016.