europe live Broadcasting

ഡോ. മേഴ്‌സി ജോണ്‍ മൂലക്കാടിന് U.K KCWF ന്റെ ഊഷ്മളവരവേല്‍പ്പ്

ഡോ. മേഴ്‌സി ജോണ്‍ മൂലക്കാടിന് U.K  KCWF ന്റെ ഊഷ്മളവരവേല്‍പ്പ് 
നവംബര്‍ 17-ാം തീയതി നടക്കുന്ന ഡ.ഗ  ഗഇണഎ ന്റെ വാര്‍ഷിക പരിപാടിയില്‍ മുഖ്യ അതിഥിയായി എത്തുന്ന ഡോ. മേഴ്‌സി ജോണ്‍ മൂലക്കാടിന് മാഞ്ചസ്റ്റര്‍ എയര്‍പോട്ടില്‍ കമ്മറ്റി അംഗങ്ങളും മറ്റു വനിത പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

മാഞ്ചസ്റ്റര്‍ : നവംബര്‍ 17-ാം തീയതി നടക്കുന്ന U.K  KCWF ന്റെ വാര്‍ഷിക പരിപാടിയില്‍ മുഖ്യ അതിഥിയായി എത്തുന്ന ഡോ. മേഴ്‌സി ജോണ്‍ മൂലക്കാടിന് മാഞ്ചസ്റ്റര്‍ എയര്‍പോട്ടില്‍ കമ്മറ്റി അംഗങ്ങളും മറ്റു വനിത പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

Read more

യു.കെ.കെ.സി.എയുടെ ക്നാനായ സമുദായ ചരിത്രപഠനം എന്ന പാഠ്യപദ്ധതിക്ക് തുടക്കമായി.

യു കെ കെ സി എയുടെ ക്നാനായ സമുദായ ചരിത്രപഠനം എന്ന പാഠ്യപദ്ധതിക്ക് തുടക്കമായി.
യുകെ: കഴിഞ്ഞ നവംബർ മൂന്നാം തീയതി യുകെകെസിഎ ആസ്ഥാനമന്ദിരം ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. യുകെയിൽ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം യുവാക്കളാണ് ഈ സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കിയത്. അന്നേ ദിവസം നടന്ന യോഗത്തിൽ ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമ്മിറ്റി അംഗം ശ്രീ സണ്ണി ജോസഫ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. നമ്മുടെ പൂർവ പിതാക്കളിൽ നിന്നും പകർന്നുകിട്ടിയ ക്നാനായ പൈതൃകം വരും തലമുറയിലേക്ക് കൈമാറേണ്ടത് ഈ കാലഘട്ടത്തിൽ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതി ഭൗതികതലത്തിലെ വളർച്ചഅയതിനാൽ മറ്റ് കലാപരിപാടികളുടെ ആകർഷണീയത കൈവരിക്കാൻ കഴിയില്ല . അതുകൊണ്ട് നമ്മൾ കൂടുതൽ പ്രയത്നിച്ചാൽ മാത്രമേ ഇത് വിജയിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം യോഗത്തെ ബോധ്യപ്പെടുത്തി.
ബഹുമാനപ്പെട്ട തോമസ് ജോസഫ് തൊണ്ണാ മാവുങ്കലിൻ നേതൃത്വത്തിൽ വന്ന സെൻട്രൽ കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഈ കർമ്മപദ്ധതി. ഈ വർഷത്തെ നാഷണൽ കൗൺസിൽ തെരഞ്ഞെടുത്ത ശ്രീ ജിമ്മി ചെറിയാനും ശ്രീ ബോബൻ ഇലവുങ്കൽ ആയിരുന്നു ഈ പദ്ധതി ഏറ്റെടുത്ത് വിജയത്തിലെത്തിച്ചത്. ഇവർക്കൊപ്പം വിവിധ യൂണിറ്റുകളിലെ പാഠ്യവിഷയങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ളവർകൂടി അണിചേർന്നപ്പോൾ പദ്ധതി അനായസം ഫലപ്രാപ്തിയിൽ എത്തി.
യു കെ കെ സി എ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു സമ്മേളനത്തിൽ ഈ പദ്ധതിയുമായി സഹകരിച്ച് എല്ലാവരെയും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. തുടർന്ന് യുകെകെസിഎ ജനറൽ സെക്രട്ടറി നഷ്ടപ്പെട്ടുപോയ നമ്മുടെ പല ചരിത്ര തെളിവുകളെ പറ്റി സംസാരിക്കുകയും അക്കാരണത്താൽ തന്നെ നാം കൂടുതൽ പ്രയത്നിക്കേണ്ട തിൻറെ അനിവാര്യതയെ പറ്റി പരാമർശിക്കുകയുണ്ടായി.
തുടർന്ന് ബഹുമാനപ്പെട്ട ജിമ്മിയും, ബോബനും പദ്ധതിയുടെ ആവിഷ്കാരവും , 51 യൂണിറ്റിലേക്ക് ഉള്ള ക്ലാസുകളെ പറ്റിയും സംസാരിച്ചു. തുടർന്നുള്ള ചോദ്യോത്തരവേളയിൽ കോട്ടയം അതിരൂപതയുടെ അധികാര ഗ്രന്ഥങ്ങൾ ആയിരിക്കും റഫറൻസ് ബുക്ക് ആയി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കി. യുവതലമുറയിലെക്ക് ക്നാനായ ചരിത്രം എത്താത്തതിനെ ഒരു കാരണം മാതാപിതാക്കളുടെ വിമുഖത യാണെന്ന് പരാമർശിക്കപ്പെടുകയുണ്ടായി. കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുവാൻ കാണിക്കുന്ന വ്യഗ്രത മാതാപിതാക്കൾ ഇത്തരം സമുദായ പഠനത്തിന് താല്പര്യപ്പെടുന്നില്ല എന്നതിന് പ്രധാന കാരണമാണ്. ആയതിനാൽ എല്ലാവരുടെയും അഭിപ്രായത്തെ മാനിച്ച് ജനുവരി 19 മുതൽ 20 വരെ നീളുന്ന നാഷണൽ കൗൺസിലിൽ ഇത്തരം ഒരു ക്ലാസ്സ് എടുക്കുവാനും അത് യൂണിറ്റ് തലത്തിൽ ഒരു ഉണർവ് ഉണ്ടാക്കുവാനും സാധിക്കുമെന്ന് സെക്രട്ടറി saju ലൂക്കോസ് അഭിപ്രായപ്പെട്ടു.
ഇനി ഈ പദ്ധതി ഏറ്റെടുക്കേണ്ടത് 51 യൂണിറ്റുകളിലും ഭാരവാഹികളാണ് യൂണിറ്റുകളിലെ കൂടാരയോഗത്തിന് മുൻപായി ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കും. ഓരോ യൂണിറ്റും ഈ പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു. യൂണിറ്റുകളിൽ ക്ലാസ്സുകൾ എടുക്കുവാൻ യൂണിറ്റ് ഭാരവാഹികൾ യുകെകെസിഎ ജോയിൻ സെക്രട്ടറി സണ്ണി ജോസഫ്മായി ബന്ധപ്പെടേണ്ടതാണ്.

യുകെ: കഴിഞ്ഞ നവംബർ മൂന്നാം തീയതി യുകെകെസിഎ ആസ്ഥാനമന്ദിരം ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. യുകെയിൽ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം യുവാക്കളാണ് ഈ സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കിയത്. അന്നേ ദിവസം നടന്ന യോഗത്തിൽ ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമ്മിറ്റി അംഗം ശ്രീ സണ്ണി ജോസഫ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. നമ്മുടെ പൂർവ പിതാക്കളിൽ നിന്നും പകർന്നുകിട്ടിയ ക്നാനായ പൈതൃകം വരും തലമുറയിലേക്ക് കൈമാറേണ്ടത് ഈ കാലഘട്ടത്തിൽ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതി ഭൗതികതലത്തിലെ വളർച്ചഅയതിനാൽ മറ്റ് കലാപരിപാടികളുടെ ആകർഷണീയത കൈവരിക്കാൻ കഴിയില്ല . അതുകൊണ്ട് നമ്മൾ കൂടുതൽ പ്രയത്നിച്ചാൽ മാത്രമേ ഇത് വിജയിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം യോഗത്തെ ബോധ്യപ്പെടുത്തി.

ബഹുമാനപ്പെട്ട തോമസ് ജോസഫ് തൊണ്ണാ മാവുങ്കലിൻ നേതൃത്വത്തിൽ വന്ന സെൻട്രൽ കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഈ കർമ്മപദ്ധതി. ഈ വർഷത്തെ നാഷണൽ കൗൺസിൽ തെരഞ്ഞെടുത്ത ശ്രീ ജിമ്മി ചെറിയാനും ശ്രീ ബോബൻ ഇലവുങ്കൽ ആയിരുന്നു ഈ പദ്ധതി ഏറ്റെടുത്ത് വിജയത്തിലെത്തിച്ചത്. ഇവർക്കൊപ്പം വിവിധ യൂണിറ്റുകളിലെ പാഠ്യവിഷയങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ളവർകൂടി അണിചേർന്നപ്പോൾ പദ്ധതി അനായസം ഫലപ്രാപ്തിയിൽ എത്തി.യു കെ കെ സി എ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു സമ്മേളനത്തിൽ ഈ പദ്ധതിയുമായി സഹകരിച്ച് എല്ലാവരെയും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. തുടർന്ന് യുകെകെസിഎ ജനറൽ സെക്രട്ടറി നഷ്ടപ്പെട്ടുപോയ നമ്മുടെ പല ചരിത്ര തെളിവുകളെ പറ്റി സംസാരിക്കുകയും അക്കാരണത്താൽ തന്നെ നാം കൂടുതൽ പ്രയത്നിക്കേണ്ട തിൻറെ അനിവാര്യതയെ പറ്റി പരാമർശിക്കുകയുണ്ടായി.

തുടർന്ന് ബഹുമാനപ്പെട്ട ജിമ്മിയും, ബോബനും പദ്ധതിയുടെ ആവിഷ്കാരവും , 51 യൂണിറ്റിലേക്ക് ഉള്ള ക്ലാസുകളെ പറ്റിയും സംസാരിച്ചു. തുടർന്നുള്ള ചോദ്യോത്തരവേളയിൽ കോട്ടയം അതിരൂപതയുടെ അധികാര ഗ്രന്ഥങ്ങൾ ആയിരിക്കും റഫറൻസ് ബുക്ക് ആയി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കി. യുവതലമുറയിലെക്ക് ക്നാനായ ചരിത്രം എത്താത്തതിനെ ഒരു കാരണം മാതാപിതാക്കളുടെ വിമുഖത യാണെന്ന് പരാമർശിക്കപ്പെടുകയുണ്ടായി. കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുവാൻ കാണിക്കുന്ന വ്യഗ്രത മാതാപിതാക്കൾ ഇത്തരം സമുദായ പഠനത്തിന് താല്പര്യപ്പെടുന്നില്ല എന്നതിന് പ്രധാന കാരണമാണ്. ആയതിനാൽ എല്ലാവരുടെയും അഭിപ്രായത്തെ മാനിച്ച് ജനുവരി 19 മുതൽ 20 വരെ നീളുന്ന നാഷണൽ കൗൺസിലിൽ ഇത്തരം ഒരു ക്ലാസ്സ് എടുക്കുവാനും അത് യൂണിറ്റ് തലത്തിൽ ഒരു ഉണർവ് ഉണ്ടാക്കുവാനും സാധിക്കുമെന്ന് സെക്രട്ടറി saju ലൂക്കോസ് അഭിപ്രായപ്പെട്ടു.ഇനി ഈ പദ്ധതി ഏറ്റെടുക്കേണ്ടത് 51 യൂണിറ്റുകളിലും ഭാരവാഹികളാണ് യൂണിറ്റുകളിലെ കൂടാരയോഗത്തിന് മുൻപായി ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കും. ഓരോ യൂണിറ്റും ഈ പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു. യൂണിറ്റുകളിൽ ക്ലാസ്സുകൾ എടുക്കുവാൻ യൂണിറ്റ് ഭാരവാഹികൾ യുകെകെസിഎ ജോയിൻ സെക്രട്ടറി സണ്ണി ജോസഫ്മായി ബന്ധപ്പെടേണ്ടതാണ്.

Read more

യു.കെ.കെ.സി.എ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 1 ന്

കായിക പ്രേമികള്‍ക്കായി യുകെകെസിഎ ഒരുക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ഒന്നിന് ഡെര്‍ബിയില്‍ നടക്കും. 51 യൂണിറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് പുതിയ വിജയികള്‍ക്കായി കാതോര്‍ക്കുന്നു.
ആതിഥ്യമരുളുന്ന ഡെര്‍ബി യൂണിറ്റിലെ താരങ്ങള്‍ കന്നിയങ്കത്തിനിറങ്ങുന്നു. 50 ഓളം ടീമുകള്‍ മത്സരത്തില്‍ വെറും വാശിയോടെയും പോരാടുമ്പോള്‍ ആവേശം അലതല്ലും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ യുകെകെസിഎ ട്രഷറര്‍ വിജി ജോസഫുമായി ബന്ധപ്പെടേണ്ടതാണ്.

കായിക പ്രേമികള്‍ക്കായി യു.കെ.കെ.സി.എ ഒരുക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ഒന്നിന് ഡെര്‍ബിയില്‍ നടക്കും. 51 യൂണിറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് പുതിയ വിജയികള്‍ക്കായി കാതോര്‍ക്കുന്നു. ആതിഥ്യമരുളുന്ന ഡെര്‍ബി യൂണിറ്റിലെ താരങ്ങള്‍ കന്നിയങ്കത്തിനിറങ്ങുന്നു. 50 ഓളം ടീമുകള്‍ മത്സരത്തില്‍ വെറും വാശിയോടെയും പോരാടുമ്പോള്‍ ആവേശം അലതല്ലും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ യുകെകെസിഎ ട്രഷറര്‍ വിജി ജോസഫുമായി ബന്ധപ്പെടേണ്ടതാണ്.

Read more

(KCAI) റോമിന്റെ സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

റോം; സില്‍വര്‍ ജൂബിലി നിറവില്‍ നില്‍ക്കുന്ന ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ഓഫ് ഇറ്റലി(KCAI) റോമിന്റെ 2019 മെയ് 4,5 തീയതികളില്‍ റോമിലെ Fraterna Domus കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്കു മുന്നോടിയായിട്ടുളള ജൂബിലി ലോഗോ പ്രകാശനവും, പ്രൊമോ വീഡിയോയും 2018 നവംബര്‍ 11 ഞായറാഴ്ച നടന്ന ഫാമിലിഡേ ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോജി അച്ചേട്ടിന്റെ സാന്നിധ്യത്തില്‍ ഫാ.പ്രിന്‍സ് മുളകുമറ്റം പ്രകാശനം ചെയ്തു.

ഇറ്റലി ക്നാനായ കാത്തലിക് അസോസിയേഷൻ “ഫാമിലിഡേ” ആഘോഷങ്ങള്‍ നവംബര്‍ 11 ഞായറാഴ്ച.

ഇറ്റലി ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ “ഫാമിലിഡേ” ആഘോഷിക്കുന്നു
റോം:ക്നാനായ കാത്തലിക് അസോസിയേഷൻ ഇറ്റലി-റോമിലെ അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ ഞായറാഴ്ച (11/11/18) “ഫാമിലിഡേ” via casaletto 538-ൽ വെച്ച് രാവിലെ 10മണിക്ക് വിശുദ്ധകുർബാനയോടു കൂടി ആരംഭിച്ചു വൈകുന്നേരം 7മണിയോടുകൂടി സമാപിക്കുന്നതാണ്. പരിപാടിയിലേക്ക് അസോസിയേഷന്റെ എല്ലാ മെമ്പർമാരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു .
നാളത്തെ പരിപാടികൾ:
10.00 മണിക്ക് വിശുദ്ധ കുർബാന 
11.30 ക്വിസ് മത്സരം 
12.30 പുരാതനപ്പാട്ട് 
13.00 ഭക്ഷണം 
14.30 സുന്ദരിക്ക് പൊട്ടുതൊടിൽ 
15.00സാരിയുടുപ്പിക്കൽ 
15.30 വടംവലി 
അതിനു ശേഷം പൊതുസമ്മേളനം. മുതിർന്നവരുടെ മത്സരങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ മത്സരങ്ങൾ മറ്റൊരു സൈഡിൽ ഉണ്ടായിരിക്കുന്നതാണ്. 
NB : - എത്തിച്ചേരുവാനുള്ള ബസ് നമ്പറുകൾ 160 , 719 , 786 , 785 . KC ROME

റോം:ക്നാനായ കാത്തലിക് അസോസിയേഷൻ ഇറ്റലി-റോമിലെ അസോസിയേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച (11/11/18) “ഫാമിലിഡേ” via casaletto 538-ൽ വെച്ച് രാവിലെ 10മണിക്ക് വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ചു വൈകുന്നേരം 7 മണിയോടുകൂടി സമാപിക്കുന്നതാണ്. പരിപാടിയിലേക്ക് അസോസിയേഷന്റെ എല്ലാ മെമ്പർമാരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു .

10.00 മണിക്ക് വിശുദ്ധ കുർബാന 

11.30 ക്വിസ് മത്സരം 

12.30 പുരാതനപ്പാട്ട് 

13.00 ഭക്ഷണം 

14.30 സുന്ദരിക്ക് പൊട്ടുതൊടിൽ 

15.00 സാരിയുടുപ്പിക്കൽ 

15.30 വടംവലി 

Read more

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി.
മാഞ്ചസ്റ്റര്‍; സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഞായറാഴ്ച വിഥിന്‍ഷോ പീല്‍ ഹാളിലെ സെന്റ് എലിസബത്ത് പളളിയിലാണ് വി.കുര്‍ബാനയോടു കൂടി ആഘോഷങ്ങള്‍ നടന്നത്. 4 മണിക്ക് സീറോ മലബാര്‍ ക്‌നാനായ വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും അദ്ധ്യാപകരും പ്രദിക്ഷിണമായി ദൈവാലയത്തില്‍ പ്രവേശിച്ചതോടു കൂടി ആഘോഷമായ വി.കുര്‍ബാന ആരംഭിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ എല്ലാവരും വിവിത വിശുദ്ധരുടെ രൂപത്തിലാണ് ദിവ്യബലിക്ക് എത്തിയത്. കുര്‍ബാന മധ്യേ വിശ്വാസം കുടുംബത്തില്‍ നിന്ന് തുടങ്ങുവാനും ആവിശ്വാസത്തില്‍ ദൈവീക ചിത്തയില്‍ മക്കളെ വളര്‍ത്തുവാനും അതു വഴി കുട്ടികള്‍ വുശുദ്ധരായി തീരട്ടെ എന്നും ഫാ.സജി മലയില്‍പുത്തന്‍പുര പ്രസംഗത്തില്‍ പറയുകയുണ്ടായി. ഓരോരുത്തരും തങ്ങളുടെ വിശുദ്ധരോട് പ്രത്രേകം മാദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുവാന്‍ കുട്ടികളോടു പറഞ്ഞു.
 ജോണ്‍പോള്‍ Sunday School-യിലെ വിവിധ ഗ്രൂപ്പുകളിലുളള കുട്ടികള്‍ തങ്ങളുടെ അനുഭവങ്ങള്‍ ഗ്രൂപ്പ് പ്രസന്റേഷന്‍ വഴി പങ്കുവച്ചു. Sunday School അദ്ധ്യാപകര്‍ പരുപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരുനാളില്‍ പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും ഇടവക വികാരി ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ തിരുനാള്‍ ആശംസകളും നന്ദിയും രേഖപ്പെടുത്തി 

മാഞ്ചസ്റ്റര്‍; സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഞായറാഴ്ച വിഥിന്‍ഷോ പീല്‍ഹാളിലെ സെന്റ് എലിസബത്ത് പളളിയിലാണ് വി.കുര്‍ബാനയോടു കൂടി ആഘോഷങ്ങള്‍ നടന്നത്. 4 മണിക്ക് സീറോ മലബാര്‍ ക്‌നാനായ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും അദ്ധ്യാപകരും പ്രദിക്ഷിണമായി ദൈവാലയത്തില്‍ പ്രവേശിച്ചതോടു കൂടി ആഘോഷമായ വി.കുര്‍ബാന ആരംഭിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ എല്ലാവരും വിവിത വിശുദ്ധരുടെ രൂപത്തിലാണ് ദിവ്യബലിക്ക് എത്തിയത്. കുര്‍ബാന മധ്യേ വിശ്വാസം കുടുംബത്തില്‍ നിന്ന് തുടങ്ങുവാനും ആവിശ്വാസത്തില്‍ ദൈവീക ചിത്തയില്‍ മക്കളെ വളര്‍ത്തുവാനും അതു വഴി കുട്ടികള്‍ വുശുദ്ധരായി തീരട്ടെ എന്നും ഫാ.സജി മലയില്‍പുത്തന്‍പുര പ്രസംഗത്തില്‍ പറയുകയുണ്ടായി. ഓരോരുത്തരും തങ്ങളുടെ വിശുദ്ധരോട് പ്രത്രേകം മാദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുവാന്‍ കുട്ടികളോടു പറഞ്ഞു.

 ജോണ്‍പോള്‍ Sunday School-യിലെ വിവിധ ഗ്രൂപ്പുകളിലുളള കുട്ടികള്‍ തങ്ങളുടെ അനുഭവങ്ങള്‍ ഗ്രൂപ്പ് പ്രസന്റേഷന്‍ വഴി പങ്കുവച്ചു. Sunday School അദ്ധ്യാപകര്‍ പരുപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരുനാളില്‍ പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും ഇടവക വികാരി ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ തിരുനാള്‍ ആശംസകളും നന്ദിയും രേഖപ്പെടുത്തി 

Read more

2019 ലെ ഉഴവൂർ സംഗമം ജൂൺ 22, 23 തീയതികളിൽ കവന്‍ട്രിയില്‍ വച്ച് നടത്തപ്പെടും

യുക്കെയിലെ സംഗമങ്ങളിൽ വച്ചേറ്റവും വലിയതും, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്നതും, എല്ലാ വർഷവും പുതുമയേറിയ കലാപരുപാടികൾ കൊണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും, നൂറ് ശതമാനം ജന പങ്കാളിത്തം എല്ലാ വർഷവും തന്നെ ഉള്ളതും ആയ ഉഴവൂർ സംഗമം അടുത്ത വർഷവും വളരെ വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ കവന്റിയിൽ തുടങ്ങി. 2019 ലെ ഉഴവൂർ സംഗമം ജൂൺ 22, 23 തീയതികളിൽ കവന്റിയിൽ വച്ച് നടത്താൻ തീരുമാനിച്ചു എന്ന് സംഘാടകരായ കവന്റി ടീമംഗങ്ങൾ അറിയിച്ചു.
യുക്കെയിലുള്ള എല്ലാ ഉഴവൂർക്കാരും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്ന് സംഘാടകർ അറിയിച്ചു.

യുക്കെയിലെ സംഗമങ്ങളിൽ വച്ചേറ്റവും വലിയതും, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്നതും, എല്ലാ വർഷവും പുതുമയേറിയ കലാപരുപാടികൾ കൊണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും, നൂറ് ശതമാനം ജനപങ്കാളിത്തം എല്ലാ വർഷവും തന്നെ ഉള്ളതും ആയ ഉഴവൂർ സംഗമം 2019 ജൂൺ 22, 23 തീയതികളിൽ കവന്‍ട്രിയില്‍ വച്ച് വളരെ വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ കവന്‍ട്രിയില്‍ തുടങ്ങി. 

Read more

ഫാ. സജിത്ത് പറപ്പള്ളിൽ എസ്. എസ്. പി.ക്ക് ഡോക്ടറേറ്റ്

റോം: റോമിലെ സലേഷ്യൻ ഫൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് ഫാ. സജിത്ത് പറപ്പള്ളിൽ എസ്. എസ്. പി.ക്ക് ഡോക്ടറേറ്റ് ലഭിച്ചു. മീഡിയ എഡ്യൂക്കേഷണിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. സൊസൈറ്റി ഓഫ് സെന്റ് പോൾസ് സന്യാസ സമൂഹ അംഗമാണ് ഫാ. സജിത്ത്. വളരെ കാലം ഇൻസ്പിരേഷണൽ  കോട്ടസ് എന്ന മാസികയുടെ എഡിറ്ററായിരുന്ന അദ്ദേഹം, നിരവധി ഗ്രന്ഥങ്ങളുടെ  രചിതാവുമാണ്.  കട്ടച്ചിറ സെന്റ് മേരീസ് ഇടവക പറപ്പള്ളിൽ സിറിയക് - ആലിസ് ദമ്പതികളുടെ പുത്രനാണ്‌ 
Read more

യുകെ ക്നാനായ കാത്തലിക്‌ വിമൻസ് ഫോറം വാർഷികവും സാംസ്‌കാരിക സമ്മേളനവും 2018 നവം 17ന്

യുകെ  ക്നാനായ  കാത്തലിക്‌ വിമൻസ്   ഫോറം  പ്രഥമ വാർഷികവും കലാ സാംസ്‌കാരിക സമ്മേളനവും 2018  നവംബർ   പതിനേഴിന്  യുകെ കെസി എ  ആസ്ഥാനമന്ദിരത്തിൽ  വെച്ച്  നടത്തപ്പെടുന്നു .
     
                         യു.കെ ക്നാനായ കാത്തലിക് വുമൻസ് ഫോറത്തിന്റെ പ്രഥമ വാർഷികവും, കലാ സാംസ്‌കാരിക സമ്മേളനവും 2018 നവംബർ പതിനേഴിന്  ബർമിംഗ്ഹാമിലെ യുകെ കെസി എ ആസ്ഥാന മന്ദിരത്തിൽ വച്ച് നടത്തപെടുന്നു . ഈ ആഘോഷ വേളയിലേക്കു എല്ലാ ക്നാനായ കാത്തലിക്ക് കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്യുന്നു.

നവംബർ   പതിനേഴിന്  രാവിലെ  പതിനൊന്ന് മണിക്ക്  യുകെ കെസി എ  യുടെ ആസ്ഥാന മന്ദിരത്തിലെ  സെന്റ് മൈക്കൾസ്  ചാപ്പലിൽ
യൂകെയിലെ  ക്നാനായ വൈദീകർ ഒന്ന് ചേർന്ന് അർപ്പിക്കുന്ന ദിവ്യബലിയോടെ ആഘോഷങ്ങൾ സമാരംഭിക്കും.

യുകെ കെസി വിമൻസ് ഫോറം  കമ്മിറ്റി അംഗങ്ങളുട ക്ഷണം സ്വീകരിച്ചു വിശിഷ്ടാതിഥിയായി കേരളത്തിൽ നിന്നും എത്തുന്നത്, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ്
റിട്ടയേർഡ് പ്രിൻസിപ്പാളും  ഇപ്പോൾ കോട്ടയം അതി രൂപതയുടെ വിമെൻസ് ഫോറം പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചു വരുന്ന Dr. മേഴ്‌സി ജോൺ മൂലക്കാട്ട്  ആണ്.

തുടർന്നു  യുകെ കെസി എ  സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ  സാന്നിധ്യത്തിൽ   നടത്തുന്ന പബ്ലിക്  മീറ്റിംഗിൽ  യുകെ കെസി വിമൻസ് ഫോറം ചെയർ പേഴ്സൺ  ടെസ്സി ബെന്നി മാവേലി   അധ്യക്ഷത
വഹിക്കുന്നതാണ്  .

    Dr.  മേഴ്‌സി ജോൺ  മൂലക്കാട്ട്  മീറ്റിംഗിന്റ   ഉൽഘാടനം നിർവഹിക്കും. വിമൻസ് ഫോറത്തിന്റെ ലോഗോ പ്രകാശനം, വിമൻസ് ഫോറം  2018 ഏപ്രിൽ മാസത്തിൽ നടത്തിയ   നാഷണൽ ബൈബിൾ ക്വിസ് വിജയികൾക്കുള്ള  സമ്മാന   ദാനവും ഉണ്ടായിരിക്കുന്നതാണ്.

പബ്ലിക്  മീറ്റിംഗിന്  ശേഷം നടക്കുന്ന കലാ പരിപാടികൾക്ക് നാന്ദി കുറിച്ചു കൊണ്ട്  വിമെൻസ്  ഫോറത്തിന്റെ വിവിധ  യൂണിറ്റുകളിലെ  അൻപതോളം വനിതകൾ ഒന്ന് ചേർന്ന് അവതരിപ്പിക്കുന്ന സ്വാഗത നൃത്തം ആഘോഷങ്ങൾക്ക് മാറ്റു  കൂട്ടുമെന്നതിനു സംശയം ഇല്ല.  യുകെ കെസി എ യുടെ വുസ്റ്റർ യൂണിറ്റ് അംഗമായ ടോമി ജോസ് പടപുരയ്‌ക്കൽ  രചിച്ച ഗാനത്തിന് പ്രശസ്ത സംഗീത സംവിധായകൻ ഗണേശ് കുംബ്ലൈ ഈണം നൽകി യുകെയിലെ പ്രശസ്ത ഗായകരായ റെക്സ് ജോസും  ബിർമിങ്ങാം യൂണിറ്റ് അംഗമായ പ്രിയാ ജോമോനും ചേർന്ന് ആലപിച്ചു കലാഭവൻ നൈസ്  സേവ്യർ  കൊറിയോഗ്രഫി ചെയ്യുന്ന സ്വാഗത  നൃത്ത്വവുമായി  യുകെ യിലെ ക്നാനായ വനിതകൾ അരങ്ങത്ത്   എത്തുന്നു.

അന്നേ ദിവസം വിമൻസ് ഫോറം  കമ്മിറ്റി  അംഗങ്ങളുട  പ്രത്യേക ക്ഷണ പ്രകാരം എത്തുന്ന നമ്മുട സമുദായത്തിൽ നിന്നും ഈ വർഷം വിവാഹിതരായ നവദമ്പതികളെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നു. വളർന്നു വരുന്ന നമ്മുടെ യുവ തലമുറയ്ക്ക് ഇവർ മാതൃകാ ദമ്പതികൾ ആകട്ടെ എന്ന് ആശംസിക്കുന്നു.

തുടർന്ന് വനിതകൾ മാത്രം അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഈ പരിപാടികൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും  യുകെ കെസി വിമൻസ് ഫോറം അംഗങ്ങളായ  ടെസ്സി ബെന്നി മാവേലി,   ലീനുമോൾ  ചാക്കോ  , മോളമ്മ  ചെറിയാൻ,  മിനു  തോമസ് , മിനി ബെന്നി, ജെസ്സി  ബൈജു എന്നിവർ നടത്തിവരുന്നു.

ഈ വാർഷിക ആഘോഷം ഒരു വൻ വിജയമാക്കി തീർക്കുവാൻ നിങ്ങൾ ഏവരെയും കുടുംബ സമേതം
സ്വാഗതം ചെയ്യുന്നു .

നോട്ടിങ്ഹാം ചിന്നാസ് കേറ്ററിംഗിന്റെ സ്വാദിഷ്ടമായ വിവിധ തരത്തിലുള്ള ഫുഡ്‌ സ്റ്റാളുകൾ അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ് .

മോളമ്മ ചെറിയാൻ മഴുവഞ്ചേരിൽ
UKKCWF  Treasurer

Read more

ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഇറ്റലി (KCAI) സിൽവർ ജൂബിലി നിറവില്‍.

സുഹൃത്തുക്കളേ,
            1993 -ൽ റോമിൽ  നാമമാത്രമായി  ഉണ്ടായിരുന്ന ക്നാനായ സുഹൃത്തുക്കൾക്ക്  പരസ്പരം കാണുവാനും സൗഹൃദം പങ്ക് വെയ്ക്കുവാനുമായി  അബ്രാഹം കല്ലടാന്തിയിലിൻ്റെ നേതൃത്വത്തിൽആരംഭിച്ച ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഇറ്റലി (KCAI) അതിൻ്റെ മഹത്തായ 25 വർഷം പിന്നിട്ട വിവരം സന്തോഷത്തോടേയും അഭിമാനത്തോടേയും അറിയിക്കുന്നു.
         
                    പ്രാരംഭഘട്ടത്തിൽ നാമംമാത്രമായ അംഗങ്ങളാൽ ആരംഭിച്ച ഈ സംഘടന മുൻകാല കമ്മിറ്റി അംഗങ്ങളുടേ പ്രവർത്തന ഭലമായി 25 വർഷം പിന്നിടുമ്പോൾ ഇന്ന് ഏകധേശം 600-ൽ പരം അംഗങ്ങളുമായി യൂറോപ്പിലേയുംകോട്ടയം അതിരൂപതയിലേ തന്നേയും  മികച്ച ഒരു സംഘടനയായി പ്രവർത്തിച്ച് വരുന്നു എന്നതിൽ  നമ്മുക്ക് ഏവർക്കുംഅഭിമാനിക്കാവുന്നതാണ് ഈ സംഘനയെ ഈ നിലയിൽ എത്താൻ സഹായിച്ച മുൻ കാല കമ്മിറ്റികളേയും മറ്റ്എല്ലാ അംഗങ്ങളേയും ഈ അവസരത്തിൽനന്ദിയോടേ ഓർക്കുന്നു.KCAI റോമിന്റെ ഇപ്പോഴുത്തേ പ്രസിഡൻ്റ് ജൊജി അച്ചേട്ടിന്റെ നേതൃത്തത്തിൽ ഉള്ള കമ്മറ്റിയുടെ പ്രഥമ പൊതുയോഗത്തിൽ വെച്ച് KCAI rome അതിൻ്റെ സിൽവർ ജൂബിലി 2019 മെയ്4,5 തിയതികളിൽ റോമിലേ Fratena Domus കൺവൻഷൻ സെറ്ററിൽ വെച്ച് പ്രൌഡഗംഭീരമായി നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷത്തോടും അഭിമാനത്തോടും കൂടിഅറിയിച്ച് കൊള്ളുന്നു.
        ഈ  ജൂബിലിയുടേ സുഖുമമായ നടത്തിപ്പിനുംവിജയത്തിനും വേണ്ടി സംഘടനയുടേ സ്പിരിച്ചൽ ഡ
യറക്ടർ ആയ Fr. പ്രിൻസ്മുളക്മറ്റത്തിനേ രക്ഷാതി കാരിയായും,ചെയർമാനായി പ്രസിഡൻ്റ് ജോജി അച്ചേട്ടിനേയും കൺവീനർമാരായി.പ്രോഗ്രാം കമ്മിറ്റി കൗൺവീനർ ആയി ശ്രീ സാബു കണ്ണാടിപ്പുഴ .ഫൈനാൻസ് കമ്മിറ്റി കൺവീനർ ആയി ജിമ്മി പരപ്പനാട്ടുപടവിൽ ..കൾച്ചറൽ കമ്മിറ്റി കൺവീനർ  ജെയിംസ് മാവേലിൽ&ജെഫി ജോസ്  റെജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ജോർജ് മഠത്തിൽ ..റിസപ്ഷൻ കമ്മിറ്റി കൺവീനർ ജോർജ് വാക്കേൽ .ട്രാൻസ്പോട്ടേഷൻ കമ്മിറ്റി കൺവീനർ റെജി പൂതൃക്കയിൽ ..പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സിബി കൊള്ളിയിൽ എന്നിവർ ...................... അടങ്ങിയ 40 അംഗ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
   സിൽവർ ജൂബിലിയുടെ ലോഗോ പ്രകാശനവും പ്രവർത്തനോദ്ഘാടനവും നവംബർ 4 തിയതി VIA CASALETTO 538 ഇൽ  നടക്കുന്ന KCAI യുടേ ഫാമിലി ഡേയൊടനുബദ്ധിച്ച് നടത്തപ്പെടുന്നതാണ്.  നമ്മുടെ അസോസിയേഷൻ  സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ ധന്യ നിമിഷത്തിൽ എല്ലാവരുടെയും സാന്യത്ത്വവും സഹായ സഹകരണവുംഅഭ്യർത്തിക്കുന്നു.. 
      എന്ന് പബ്ലിസിറ്റി കമ്മിറ്റിക്ക് വേണ്ടി,
  സിബി കൊള്ളിയിൽ, സിറിൾ സിറിയക്ക്, മജു കൗന്നുംപാറയിൽ

റോം;1993 -ൽ റോമിൽ  നാമമാത്രമായി  ഉണ്ടായിരുന്ന ക്നാനായ സുഹൃത്തുക്കൾക്ക്  പരസ്പരം കാണുവാനും സൗഹൃദം പങ്ക് വെയ്ക്കുവാനുമായി  അബ്രാഹം കല്ലടാന്തിയിലിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഇറ്റലി (KCAI) അതിന്റെ  മഹത്തായ 25 വർഷം പിന്നിട്ട വിവരം സന്തോഷത്തോടേയും അഭിമാനത്തോടേയും അറിയിക്കുന്നു.

 പ്രാരംഭഘട്ടത്തിൽ നാമമാത്രമായ അംഗങ്ങളാൽ ആരംഭിച്ച ഈ സംഘടന മുൻകാല കമ്മിറ്റി അംഗങ്ങളുടേ പ്രവർത്തന ഫലമായി 25 വർഷം പിന്നിടുമ്പോൾ ഇന്ന് ഏകദേശം 600-ൽ പരം അംഗങ്ങളുമായി യൂറോപ്പിലേയും കോട്ടയം അതിരൂപതയിലേയും മികച്ച ഒരു സംഘടനയായി പ്രവർത്തിച്ച് വരുന്നു എന്നതിൽ  നമ്മുക്ക് ഏവർക്കും അഭിമാനിക്കാവുന്നതാണ്. ഈ സംഘടനയെ  ഈ നിലയിൽ എത്താൻ സഹായിച്ച മുൻ കാല കമ്മിറ്റികളേയും മറ്റ്എല്ലാ അംഗങ്ങളേയും ഈ അവസരത്തിൽ നന്ദിയോടേ ഓർക്കുന്നു. KCAI റോമിന്റെ ഇപ്പോഴുത്തേ പ്രസിഡൻ്റ് ജൊജി അച്ചേട്ടിന്റെ നേതൃത്തത്തിൽ ഉള്ള കമ്മറ്റിയുടെ പ്രഥമ പൊതുയോഗത്തിൽ വെച്ച് KCAI rome അതിൻ്റെ സിൽവർ ജൂബിലി 2019 മെയ് 4,5 തിയതികളിൽ റോമിലേ Fratena Domus കൺവൻഷൻ സെന്ററില്‍  വെച്ച് പ്രൌഡഗംഭീരമായി നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷത്തോടും അഭിമാനത്തോടും കൂടി അറിയിച്ച് കൊള്ളുന്നു.

ഈ  ജൂബിലിയുടെ സുഖമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി സംഘടനയുടെ സ്പിരിച്ചൽ ഡയറക്ടർ ആയി ഫാ.പ്രിന്‍സ് മുളകമറ്റത്തിനേയും, ചെയർമാനായി പ്രസിഡൻ്റ് ജോജി അച്ചേട്ടിനേയും, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആയി ശ്രീ സാബു കണ്ണാടിപ്പുഴ, ഫൈനാൻസ് കമ്മിറ്റി കൺവീനർ  ജിമ്മി പരപ്പനാട്ടുപടവിൽ, കൾച്ചറൽ കമ്മിറ്റി കൺവീനർ  ജെയിംസ് മാവേലിൽ & ജെഫി ജോസ്, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ജോർജ് മഠത്തിൽ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ജോർജ് വാക്കേൽ, ട്രാൻസ്പോട്ടേഷൻ കമ്മിറ്റി കൺവീനർ റെജി പൂതൃക്കയിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സിബി കൊള്ളിയിൽ എന്നിവർ  അടങ്ങിയ 40 അംഗ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

സിൽവർ ജൂബിലിയുടെ ലോഗോ പ്രകാശനവും പ്രവർത്തനോദ്ഘാടനവും നവംബർ 4 ന് VIA CASALETTO 538 -ല്‍ നടക്കുന്ന KCAI യുടെ ഫാമിലി ഡേയോടനുബദ്ധിച്ച് നടത്തപ്പെടുന്നതാണ്.  നമ്മുടെ അസോസിയേഷൻ  സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ ധന്യ നിമിഷത്തിൽ എല്ലാവരുടെയും സാനിധ്യവും സഹായ സഹകരണവും അഭ്യർത്ഥിക്കുന്നു.. 

 എന്ന് പബ്ലിസിറ്റി കമ്മിറ്റിക്ക് വേണ്ടി,

 സിബി കൊള്ളിയിൽ, സിറിൾ സിറിയക്ക്, മജു കൗന്നുംപാറയിൽ

Read more

സഭയുടെ അജപാലന ശുശ്രൂഷകള്‍ കൂടുതല്‍ യൂവജന സൗഹൃദമാകണം: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

സഭയുടെ അജപാലന ശുശ്രൂഷകള്‍ കൂടുതല്‍ യൂവജന സൗഹൃദമാകണം: 
മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
റോം: സഭയുടെ അജപാലന ശുശ്രൂഷകള്‍ കൂടുതല്‍ യൂവജന സൗഹൃദമാകണമെന്ന് സീറോ മലബാര്‍ സഭാ യുവജന കമ്മീഷന്‍ ചെയര്‍മാനും കോട്ടയം അതിരൂപതാ സഹായ മെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. റോമില്‍ നടക്കുന്ന യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ പ്രത്യേക സിനഡില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കന്മാരുടെ മാതൃകാപരമായ ജീവിതവും കൂദാശകളിലധിഷ്ഠിതമായ സഭാജീവിതവും സഭയെ സ്‌നേഹിക്കുവാനും പൗരോഹിത്യ സന്യാസ ആഭിമുഖ്യങ്ങള്‍ യുവജനങ്ങളില്‍ വളര്‍ത്തുവാനും വഴിയൊരുക്കുമെന്ന് പിതാവ് പറഞ്ഞു. ആഴമായ വിശ്വാസ പരിശീലനത്തിലൂടെയും പ്രത്യേകിച്ച് മിഷന്‍ലീഗ് സംഘടനയുടെ പ്രവര്‍ത്തനങ്ങളിലൂടെയും ദൈവവിളി പ്രോത്സാഹനത്തിന് സീറോ മലബാര്‍ സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ടെന്ന കാര്യം പിതാവ് സിനഡില്‍ പങ്കുവച്ചു.  ഒക്‌ടോബര്‍ 3 ന് ആരംഭിച്ച സിനഡ് 28 ന് സമാപിക്കും. 

ലണ്ടൻ ക്നാനായ അസോസിയേഷൻ സമ്മർ ഫെസ്റ്റ് വർണ്ണാഭമായി

ശനിയാഴ്ച രാവിലെ 10 മണി മുതൽ ലണ്ടൻ അബ്മിനിസ്റ്റർ സെൻ പീറ്റേഴ്സ് മാസ്സെൻട്രിൽ വെച്ച് നടത്തിയ ലണ്ടൻ ക്നാനായ കാത്തലിക് അസോസിയേഷൻ സമ്മർ ഫെസ്റ്റ് വളരെയധികം ഭംഗിയായി നടത്തപ്പെട്ടു രാവിലെ പത്തരയ്ക്ക് ബഹുമാനപ്പെട്ട ബേബി കിട്ടിയാങ്കിൽ അച്ഛൻറെ  കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാന യോടുകൂടി ആരംഭിച്ച പരിപാടിയിൽ UKKCWA പ്രസിഡണ്ട് ശ്രീമതി ടെസി മാവേലി നടത്തിയ ക്വിസ് കോമ്പറ്റീഷൻ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. 

വളരെയധികം വാശിയേറിയ വടംവലി മത്സരത്തിൽ ഹാർലോ, ഈസ്റ്റ് ലണ്ടൺ  ടീമുകൾ ഒന്നും രണ്ടും  സ്ഥാനങ്ങൾ കരസ്ഥമാക്കി വനിതകളുടെ വടംവലി മത്സരത്തിൽ ബാസിൽഡൺ ഹാർലോ ടീമുകൾ വിജയികളായി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായികമത്സരങ്ങൾകു ശേഷം നടത്തിയ മീറ്റിങ്ങിൽ ലണ്ടൻ ക്നാനായ ചാപ്ലൈൻ ഫാദർ ബേബി കട്ടിയാക്കൽ ഉദ്ഘാടനം  നടത്തുകയും UKKCA പ്രസിഡൻറ് തോമസ് തൊണ്ണമാവുങ്കൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു LKCA പ്രസിഡന്റ് മാത്യു വില്ലൂത്തറ അധ്യക്ഷനായ മീറ്റിംഗിൽ സെക്രട്ടറി സാജൻ പടിക്കമാലിൽ വിശിഷ്ടവ്യക്തികളെ സ്വാഗതം  ചെയ്തു.  ക്നാനായ കാത്തലിക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് തൂഫാൻ തോമസ് LKCYL  പ്രസിഡൻറ് ജെസോ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡണ്ട് ബാബു കല്ലോലിൽ നന്ദി പറഞ്ഞു. ഈ വർഷത്തെ സമ്മർ ഓവറോൾ ചാമ്പ്യൻഷിപ്പ് ഈസ്റ്റ് ലണ്ടൻ  യൂണിറ്റ് കരസ്ഥമാക്കി. പരിപാടിയുടെ വിജയത്തിനായി മാത്യു  വില്ലൂത്തറയുടെ നേതൃത്വത്തിൽ സാജൻ പടിക്കമാലിൽ, ജോർജ്ജ് കാഞ്ഞിരത്തിങ്കൽ, മിനിമോൾ സൈമൺ,  റെനി ഇല്ലിക്കാട്ടിൽ, ജോബി ചരളേൽ, ഫ്രാൻസിസ് സൈമൺ മച്ചാനിക്കൽ മധു പുല്ലാട്ട് കാലായി എന്നിവർ നേതൃത്വം നൽകി.

Read more

പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നത്: മാർ ആൻഡ്രൂസ് താഴത്ത്

പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നത്: മാർ ആൻഡ്രൂസ് താഴത്ത്
പ്രെസ്റ്റൺ: പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നതെന്ന് തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെസ്ഥാപനത്തിന്റെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷകത്തിന്റെയും രണ്ടാം വാർഷികത്തോട് അനുബന്ധിച്ച പ്രെസ്റ്റൻ സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസപ്‌ഷൻ കത്തീഡ്രലിൽ കൃതജ്ഞത ബലിയിൽ പ്രധാന കാർമികനായി സുവിശേഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിരുസഭയുടെ നിലനിൽപ്പും ഭാവിയും യുവജനങ്ങളിൽ ആണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അംഗങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നത് ഏറെ പ്രതീക്ഷ നൽകുന്നു. നമ്മുടെ ഉറവിടങ്ങളിലേക്കു തിരിച്ചു പോകുകയും നമ്മുടെ തനിമയും, വ്യക്തിത്വവും അറിയുകയും, പുതിയ തലമുറക്ക് അവയിൽ പരിശീലനം നൽകുകയും ചെയ്യൂമ്പോഴാണ് ആത്മ ബോധവും, വിശ്വാസതീഷ്‌ണതയും ഉള്ള ഒരു സമൂഹമായി നമുക്ക് വളരാൻ സാധിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രൂപതയിലെ വൈദികർ ഒന്ന് ചേർന്ന് അർപ്പിച്ച സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആമുഖ സന്ദേശം നൽകി, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലൂടെ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയണ്ട സമയം ആണിതെന്നും, രൂപതയുടെ വളർച്ചക്കുവേണ്ടി രൂപതാ അംഗങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം എന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
വിശുദ്ധ കുർബാനക്കുശേഷം രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നും എത്തിയ വൈദികരുടെയും, അല്‍മായ പ്രതിനിധികളുടെയും സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് മുൻപ്, ബ്രിട്ടനിലെ സീറോ മലബാർ സഭാ കോർഡിനേറ്റർ ആയും, കഴിഞ്ഞ രണ്ടു വർഷമായി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ്‌ ആയും സ്തുത്യർഹമായി സേവനം അനുഷ്ഠിച്ച ശേഷം ഇന്ത്യയിലേക്ക്‌ മടങ്ങുന്ന വെരി. റവ. ഡോ. തോമസ് പാറയടിക്ക് സമ്മേളനത്തിൽ യാത്രയയപ്പു നൽകി.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചുകൊണ്ടു ഉള്ള വിഡിയോ പ്രദർശനവും, വിവിധ റീജിയണൽ കോഡിനേറ്റേഴ്‌സ് ആയ വൈദികരുടെ നേതൃത്വത്തിൽ അല്മായ പ്രതിനിധികളുടെ റീജിയണൽ സമ്മേളനവും നടന്നു. പ്രസ്തുത സമ്മേളനത്തിൽ രൂപതയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും, ചർച്ചകൾക്കു ശേഷം ഉണ്ടായ നിർദേശങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
ഒക്ടോബർ ഇരുപതുമുതൽ നവംമ്പർ നാലുവരെ ഗ്രേറ്റ് ബ്രിട്ടനിലെ എട്ടു നഗരങ്ങളിൽ വച്ച് റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ അച്ചൻ നേതൃത്വം നൽകുന്ന രൂപതയുടെ രണ്ടാമത് ബൈബിൾ കൺവെൻഷൻ, നവംമ്പർ പത്താം തീയതി ബ്രിസ്റ്റോളിൽ വച്ച് നടത്തപെടുന്ന രണ്ടാമത് രൂപത ബൈബിൾ കലോത്സവം, കുട്ടികളുടെ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ ഡിസംബർ ഒന്നിന് നടക്കുന്ന കുട്ടികളുടെ കൺവെൻഷൻ, മേജർ ആര്‍ച്ച് ബിഷപ്പ് മാർ ജോർജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവ് നടത്തുന്ന അജപാലന സന്ദർശനത്തെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ രൂപതാധ്യക്ഷൻ സമ്മേളനത്തിൽ അറിയിച്ചു.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ . തോമസ് പാറയടി, വികാരി ജനറൽമാരായ റവ. ഫാ. സജിമോൻ മലയിൽപുത്തൻപുര, റവ. ഡോ .മാത്യു ചൂരപൊയ്കയിൽ, റവ . ഡോ. മാത്യു പിണക്കാട്, റവ. ഡോ. വർഗീസ് പുത്തൻപുരക്കൽ റവ. ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ കാര്യ പരിപാടികൾക്ക് നേതൃത്വം നൽകി. റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിലുള്ള രൂപത ഗായക സംഘം തിരുക്കർമ്മങ്ങളെ ഭക്തിസാന്ദ്രമാക്കി

UKKCYL തെക്കൻസ് 2018 നവംബർ 24ന് ലെസ്റ്ററിൽ .ടിക്കറ്റ് വിതരണ ഉദ്ഘാടനം ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു

തെക്കൻ സ് 2018 യു കെ കെ സി വൈ എം കൺവെൻഷൻ നവംബർ 24ന് ലെസ്റ്ററിൽ!!. ടിക്കറ്റ് വിതരണ ഉദ്ഘാടനം ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു.
===================================
 യുകെയുടെ ചരിത്രത്തിലാദ്യമായി യുകെയിലെ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന യുവജന ക്നാനായ മാമാങ്കം UKKCYL "തെക്കൻസ്  2018" നവംബർ  24 ആം തീയതി leceister ലെ Judgemeadow കമ്മ്യൂണിറ്റി കോളേജിൽ വച്ച് അതിഗംഭീരമായി നടത്തപ്പെടുന്നു. ഈ മാമാങ്കത്തിൻറെ ടിക്കറ്റ് വിതരണ ഉദ്ഘാടനം വെയിൽസിൽ വച്ച് നടന്ന UKKCYL ക്യാമ്പിൽ വച്ച് , യു കെ കെ സി വൈ എൽ എ നാഷണൽ ചാപ്ലയിൻ സജി മലയിൽ  പുത്തൻപുരയിൽ  മുൻ ട്രഷറർ ഡേവിഡ്  ജേക്കബിനും Stoke on Trent Director  ശ്രീമതി ജോൺസി കിഷോറിനും നൽകികൊണ്ട്  നിർവഹിച്ചു. യൂണിറ്റുകൾ ക്കുള്ള ടിക്കറ്റ് ബു ക്കുകൾ  ഓരോ യൂണിറ്റുകളുടെ പ്രതിനിധികൾ ചടങ്ങിൽ  ഏറ്റുവാങ്ങി. 
കമ്മറ്റി അംഗങ്ങൾ ആയ ജോൺ മാലേമുണ്ടക്കക്കൽ സ്റ്റീഫൻ ടോം, സ്റെഫിൻ ഫിലിപ്സ്, നയന ബാബു, നവീന തോമസ്, നാഷണൽ ഡയറക്ടർ directors  ആയ സിന്റോ വേട്ടുകല്ലേൽ , ജോ മോൾ സന്തോഷ് അതുപോലെ Fr. ജോസ്   , Fr shanjo എന്നിവർ സന്നിഹിതരായിരുന്നു. 
ഏകദേശം 1500-ഓളം ക്നാനായ യുവജനങ്ങളെ പ്രതീക്ഷിക്കുന്ന "THEKKANS 2018" മാമാങ്കത്തിൽ,  യുവജനങ്ങൾ  ആസ്വദിക്കുന്ന തരത്തിൽ ചർച്ചകൾ,  മ്യൂസിക്,  ഡാൻസ് , ഡിജെ, കോമഡി   മുതലായവ സമ്മിശ്ര  മായി കോർത്തിണക്കി യുവജനങ്ങളെ  ആവേശത്തിൽ ആറാടിക്കാൻ പാകത്തിൽ അവർക്ക് ഒരു കലാവിസ്മയം ഒരുക്കാനാണ് UKKCYL  പ്രസിഡണ്ട് ശ്രീ ജോൺ മലേമുണ്ട ക്കലിന്റെ നേതൃത്വത്തിലുള്ള UKKCYL കേന്ദ്ര കമ്മറ്റിയുടെ പദ്ധതികൾ.
ഈ മാമാങ്കം അവിസ്മരണീയമാകാൻ യുകെയിലും പുറത്തുനിന്നുമുള്ള വിവിധ കലാകാരന്മാർ ഈ കലാ വിസ്മയത്തിൽ കൈകോർക്കുന്നു. നവംബർ ഇരുപത്തിനാലാം തീയതി രാവിലെ ഒമ്പതുമണിക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന "തെക്കൻ സ് 2018" വൈകുന്നേരം എട്ടുമണിയോടു കൂടി പര്യവസാനിക്കും. UK യുടെ  പലഭാഗങ്ങളിൽനിന്നും ഉള്ള  38 ഓളം UKKCYL  യൂണിറ്റുകളിൽ നിന്നും ക്നാനായ യുവജനങ്ങൾ നവംബർ ഇരുപത്തിനാലാം തീയതി ഒഴുകിയെത്തുമ്പോൾ നട വിളിക കളാലും പുരാതന  പാട്ടുകളാലും ലെസ്റ്റർ നഗരം ശബ്ദമുഖരിതമാകും. 
ഈ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന " തെക്കൻ 2018 " മാമാങ്കത്തിൽ UKKCYL ലിൽ നിന്നു  തന്നെ    വിവാഹം കഴിച്ച യുവ ദമ്പതികളെ  അഭിനന്ദിക്കുകയും  ഇൗ വർഷം 25 ആം  വിവാഹവാർഷികം ആഘോഷിക്കുന്ന മാതാപിതാക്കളെ ആദരിക്കുകയും ചെയ്യുന്നത് ഈ മാമാങ്കത്തി ന്റെ  മറ്റൊരു പ്രത്യേകതയാണ്. 38 ഓളം യൂണിറ്റുകളിൽ ടിക്കറ്റ് എത്തിയപ്പോൾ തന്നെ പകുതിയോളം ടിക്കറ്റുകൾ ആദ്യവാരത്തിൽ തന്നെ വിറ്റു തീർന്നത്  , യുവജനങ്ങൾ "THEKKANS 2018"  ആവേശത്തോടെ സ്വീകരിക്കുന്നതി ന്റെ തെളിവാണ്. യുകെയുടെ അങ്ങോളമിങ്ങോളമുള്ള എല്ലാ യുവജനങ്ങളെയും യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റി ഇൗ ചരിത്ര മോഹൂർത്ത്തിലേക്കു  സാദരം ക്ഷണിച്ചു കൊള്ളുന്നു. സ്കിറ്റുകളും,  ചർച്ചകളും,  ഡാൻസുകളും കോമഡികളും, സംഗീതവും DJ  യും ഒരുമിക്കുന്ന THEKKANS 2018  ആവേശം ഉയർത്തും എന്നത് ഉറപ്പാണ്.
ഇൗ സംഗമത്തിന് ആവേശം പകരാൻ "THEKKANS 2018 " ന്റെ  സ്വാഗത നൃത്തത്തിനു ള്ള ഗാനവും, തീം സോങ്ങ് ഉം അണിയറയിൽ  ഒരു ങ്ങി കഴിഞ്ഞു.

യുകെയുടെ ചരിത്രത്തിലാദ്യമായി യുകെയിലെ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന യുവജന ക്നാനായ മാമാങ്കം UKKCYL "തെക്കൻസ്  2018" നവംബർ  24 ആം തീയതി leceister ലെ Judgemeadow കമ്മ്യൂണിറ്റി കോളേജിൽ വച്ച് അതിഗംഭീരമായി നടത്തപ്പെടുന്നു. ഈ മാമാങ്കത്തിൻറെ ടിക്കറ്റ് വിതരണ ഉദ്ഘാടനം വെയിൽസിൽ വച്ച് നടന്ന UKKCYL ക്യാമ്പിൽ വച്ച് , യു കെ കെ സി വൈ എൽ എ നാഷണൽ ചാപ്ലയിൻ സജി മലയിൽ  പുത്തൻപുരയിൽ  മുൻ ട്രഷറർ ഡേവിഡ്  ജേക്കബിനും Stoke on Trent Director  ശ്രീമതി ജോൺസി കിഷോറിനും നൽകികൊണ്ട്  നിർവഹിച്ചു. യൂണിറ്റുകൾ ക്കുള്ള ടിക്കറ്റ് ബു ക്കുകൾ  ഓരോ യൂണിറ്റുകളുടെ പ്രതിനിധികൾ ചടങ്ങിൽ  ഏറ്റുവാങ്ങി. 

കമ്മറ്റി അംഗങ്ങൾ ആയ ജോൺ മാലേമുണ്ടക്കക്കൽ സ്റ്റീഫൻ ടോം, സ്റെഫിൻ ഫിലിപ്സ്, നയന ബാബു, നവീന തോമസ്, നാഷണൽ ഡയറക്ടർ directors  ആയ സിന്റോ വേട്ടുകല്ലേൽ , ജോ മോൾ സന്തോഷ് അതുപോലെ Fr. ജോസ്   , Fr shanjo എന്നിവർ സന്നിഹിതരായിരുന്നു. ഏകദേശം 1500-ഓളം ക്നാനായ യുവജനങ്ങളെ പ്രതീക്ഷിക്കുന്ന "THEKKANS 2018" മാമാങ്കത്തിൽ,  യുവജനങ്ങൾ  ആസ്വദിക്കുന്ന തരത്തിൽ ചർച്ചകൾ,  മ്യൂസിക്,  ഡാൻസ് , ഡിജെ, കോമഡി   മുതലായവ സമ്മിശ്ര  മായി കോർത്തിണക്കി യുവജനങ്ങളെ  ആവേശത്തിൽ ആറാടിക്കാൻ പാകത്തിൽ അവർക്ക് ഒരു കലാവിസ്മയം ഒരുക്കാനാണ് UKKCYL  പ്രസിഡണ്ട് ശ്രീ ജോൺ മലേമുണ്ട ക്കലിന്റെ നേതൃത്വത്തിലുള്ള UKKCYL കേന്ദ്ര കമ്മറ്റിയുടെ പദ്ധതികൾ.

ഈ മാമാങ്കം അവിസ്മരണീയമാകാൻ യുകെയിലും പുറത്തുനിന്നുമുള്ള വിവിധ കലാകാരന്മാർ ഈ കലാ വിസ്മയത്തിൽ കൈകോർക്കുന്നു. നവംബർ ഇരുപത്തിനാലാം തീയതി രാവിലെ ഒമ്പതുമണിക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന "തെക്കൻ സ് 2018" വൈകുന്നേരം എട്ടുമണിയോടു കൂടി പര്യവസാനിക്കും. UK യുടെ  പലഭാഗങ്ങളിൽനിന്നും ഉള്ള  38 ഓളം UKKCYL  യൂണിറ്റുകളിൽ നിന്നും ക്നാനായ യുവജനങ്ങൾ നവംബർ ഇരുപത്തിനാലാം തീയതി ഒഴുകിയെത്തുമ്പോൾ നട വിളിക കളാലും പുരാതന  പാട്ടുകളാലും ലെസ്റ്റർ നഗരം ശബ്ദമുഖരിതമാകും. 

ഈ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന " തെക്കൻ 2018 " മാമാങ്കത്തിൽ UKKCYL ലിൽ നിന്നു  തന്നെ    വിവാഹം കഴിച്ച യുവ ദമ്പതികളെ  അഭിനന്ദിക്കുകയും  ഇൗ വർഷം 25 ആം  വിവാഹവാർഷികം ആഘോഷിക്കുന്ന മാതാപിതാക്കളെ ആദരിക്കുകയും ചെയ്യുന്നത് ഈ മാമാങ്കത്തി ന്റെ  മറ്റൊരു പ്രത്യേകതയാണ്. 38 ഓളം യൂണിറ്റുകളിൽ ടിക്കറ്റ് എത്തിയപ്പോൾ തന്നെ പകുതിയോളം ടിക്കറ്റുകൾ ആദ്യവാരത്തിൽ തന്നെ വിറ്റു തീർന്നത്  , യുവജനങ്ങൾ "THEKKANS 2018"  ആവേശത്തോടെ സ്വീകരിക്കുന്നതി ന്റെ തെളിവാണ്. യുകെയുടെ അങ്ങോളമിങ്ങോളമുള്ള എല്ലാ യുവജനങ്ങളെയും യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റി ഇൗ ചരിത്ര മോഹൂർത്ത്തിലേക്കു  സാദരം ക്ഷണിച്ചു കൊള്ളുന്നു. സ്കിറ്റുകളും,  ചർച്ചകളും,  ഡാൻസുകളും കോമഡികളും, സംഗീതവും DJ  യും ഒരുമിക്കുന്ന THEKKANS 2018  ആവേശം ഉയർത്തും എന്നത് ഉറപ്പാണ്.

ഇൗ സംഗമത്തിന് ആവേശം പകരാൻ "THEKKANS 2018 " ന്റെ  സ്വാഗത നൃത്തത്തിനുള്ള ഗാനവും, തീം സോങ്ങ്  അണിയറയിൽ  ഒരു ങ്ങികഴിഞ്ഞു.

Read more

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

മാഞ്ചസ്റ്റര്‍ : ക്‌നാനായ ജനതയുടെ ശക്തമായ പ്രാര്‍ഥന പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ കര്‍ത്താവിലേക്ക് ഉയര്‍ന്നപ്പോള്‍, ക്‌നാനായ ജനതയുടെ വിശ്വസ തീവ്രത ബോദ്ധ്യപെട്ട തിരുസഭ നേതൃത്വം ഷൂഷ്ബറി രൂപതയിലൂടെ മാഞ്ചസ്റ്ററില്‍ അനുവദിച്ചു നല്കിയ യുകെയിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിലെ (മിഷന്‍) മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ നടന്ന ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ വിഥിന്‍ഷോയിലെ മനോഹരമായ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.
രാവിലെ പത്തുമണിക്ക് ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ കൊടിയേറ്റിയതോടെ തിരുന്നാളിന് തുടക്കമായി. തുടര്‍ന്ന് ദേവാലയത്തില്‍ ബഹുമാനപ്പെട്ട വൈദികര്‍ പ്രദിക്ഷണമായി ദിവ്യബലിക്കായി എത്തിച്ചേര്‍ന്നപ്പോള്‍ ഇടവക വികാരി ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ ഏവരേയും തിരുന്നാളിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് വര്‍ഷങ്ങളായി ഇടവകയില്‍ പിതാക്കന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നുവരുന്ന തിരുന്നാളാഘോഷങ്ങളില്‍ നിന്നും വിത്യസ്തമായി ഈ വര്‍ഷം ഗായകന്‍ കൂടിയായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട തിരുന്നാള്‍ റാസയില്‍ വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചു. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, വിഥിന്‍ഷോ സെന്റ്.ആന്റണീസ് ഇടവക വികാരി ഫാ.നിക്ക് കേന്‍, ഫാ.സാജന്‍ നൊട്ടപൊങ്ങ്, ഫാ.സജി തോട്ടത്തില്‍, ഫാ.ബേബി കട്ടിയാങ്കല്‍, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കിനിക്കുന്നേല്‍, ഫാ.ജസ്റ്റിന്‍ കാരക്കാട്ട്, ഫാ.ഷന്‍ജു കൊച്ചു പറമ്പില്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു.. ഫാ.ജോസ് അഞ്ചാനിക്കല്‍ വചന സന്ദേശം നല്കി. മാതാവ് ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായിരുന്നുവെന്നും, മാതാവിന്റെ മാതൃക പിന്തുടര്‍ന്ന് തീഷ്ണമായ വിശ്വാസത്തോടെ ജീവിക്കുവാന്‍ ഏവരേയും ജോസച്ചന്‍ ഉദ്‌ബോധിപ്പിച്ചു
റെക്‌സ് ജോസ്, റോയ് മാത്യു ജോസ് പടപുരയ്ക്കല്‍, തുsങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയില്‍ ഗാനങ്ങള്‍ ആലപിച്ച് തിരുന്നാള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തസാന്ദ്രമാക്കി. തിരുനാള്‍ കുര്‍ബാനക്ക് ശേഷം നഗരം ചുറ്റി നടന്ന പ്രദക്ഷിണത്തില്‍ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നൂറ് കണക്കിന് വിശ്വാസികള്‍ ജപമാല ചൊല്ലിക്കൊണ്ട് പങ്കു ചേര്‍ന്നു. ഐറിഷ് ബാന്റിന്റെ അകമ്പടിയില്‍ പൊന്‍ വെള്ളിക്കുരിശുകള്‍, മുത്തുക്കുടകള്‍, പതാകകള്‍ എന്നിവയേന്തി ഭക്തജനങ്ങള്‍ വിശ്വാസ പൂര്‍വ്വം പങ്കുചേര്‍ന്നു. തിരുന്നാള്‍ പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം വാഴ് വും സമാപന ആശീര്‍വാദവും നടന്നു. കഴുന്ന് എടുക്കുവാനും, മുടി എടുക്കുന്നതിനും സൗകര്യം ഉണ്ടായിരുന്നു.
മാഞ്ചസ്റ്റര്‍ മിഷനിലെ വിവിധ പ്രദേശങ്ങളായ സ്റ്റോക്ക് ഓണ്‍ ട്രെന്റ്, വാറിംഗ്ടണ്‍, വിഗന്‍, ബറി, ബോള്‍ട്ടന്‍, ഓള്‍ധാം, റോച്ച് ഡെയില്‍, സാല്‍ഫോര്‍ഡ്, ട്രാഫോര്‍ഡ്, മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്നും നൂറ് കണക്കിന് വിശ്വാസികള്‍ തിരുനാളാഘോഷങ്ങളില്‍ പങ്കു ചേര്‍ന്നിരുന്നു. ഇടവകയില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിവാഹിതരായ നവദമ്പതികളെ അനുമോദിച്ചു. ഇടവകയിലെ മതബോധത്തില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്കും മറ്റ് മത്സര വിജയികള്‍ക്കും സമാനങ്ങള്‍ വിതരണം ചെയ്തു. പാച്ചോര്‍ നേര്‍ച്ചയോട് കൂടി തിരുനാളാഘോഷങ്ങള്‍ സമാപിച്ചു,
തിരുനാളാഘോഷത്തിന് കമ്മിറ്റി ജനറള്‍ കണ്‍വീനര്‍ റെജി മടത്തിലേട്ട്, ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നടന്നത്. ജയ്‌മോന്‍ തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റര്‍ജി കമ്മിറ്റിയും അള്‍ത്താര ബാലന്‍മാരും ദിവ്യബലിയില്‍ സഹായിച്ചു. മതബോധന അദ്ധ്യാപകരും കൂടാരയോഗം ഭാരവാഹികളും ഉള്‍പ്പെടെ മുഴുവന്‍ ഇടവകാംഗങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് തിരുനാളിന്റെ ദിവസം കാണുവാന്‍ കഴിഞ്ഞത്.
പരിശുദ്ധ അമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുവാന്‍ സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാവര്‍ക്കും തിരുന്നാള്‍ കമ്മിറ്റിക്കു വേണ്ടി വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നന്ദി രേഖപ്പെടുത്തി.

മാഞ്ചസ്റ്റര്‍ : ക്‌നാനായ ജനതയുടെ ശക്തമായ പ്രാര്‍ഥന പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ കര്‍ത്താവിലേക്ക് ഉയര്‍ന്നപ്പോള്‍, ക്‌നാനായ ജനതയുടെ വിശ്വസ തീവ്രത ബോദ്ധ്യപെട്ട തിരുസഭ നേതൃത്വം ഷൂഷ്ബറി രൂപതയിലൂടെ മാഞ്ചസ്റ്ററില്‍ അനുവദിച്ചു നല്കിയ യുകെയിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിലെ (മിഷന്‍) മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ നടന്ന ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ വിഥിന്‍ഷോയിലെ മനോഹരമായ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

രാവിലെ പത്തുമണിക്ക് ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ കൊടിയേറ്റിയതോടെ തിരുന്നാളിന് തുടക്കമായി. തുടര്‍ന്ന് ദേവാലയത്തില്‍ ബഹുമാനപ്പെട്ട വൈദികര്‍ പ്രദിക്ഷണമായി ദിവ്യബലിക്കായി എത്തിച്ചേര്‍ന്നപ്പോള്‍ ഇടവക വികാരി ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ ഏവരേയും തിരുന്നാളിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് വര്‍ഷങ്ങളായി ഇടവകയില്‍ പിതാക്കന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നുവരുന്ന തിരുന്നാളാഘോഷങ്ങളില്‍ നിന്നും വിത്യസ്തമായി ഈ വര്‍ഷം ഗായകന്‍ കൂടിയായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട തിരുന്നാള്‍ റാസയില്‍ വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചു. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, വിഥിന്‍ഷോ സെന്റ്.ആന്റണീസ് ഇടവക വികാരി ഫാ.നിക്ക് കേന്‍, ഫാ.സാജന്‍ നൊട്ടപൊങ്ങ്, ഫാ.സജി തോട്ടത്തില്‍, ഫാ.ബേബി കട്ടിയാങ്കല്‍, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കിനിക്കുന്നേല്‍, ഫാ.ജസ്റ്റിന്‍ കാരക്കാട്ട്, ഫാ.ഷന്‍ജു കൊച്ചു പറമ്പില്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു.. ഫാ.ജോസ് അഞ്ചാനിക്കല്‍ വചന സന്ദേശം നല്കി. മാതാവ് ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായിരുന്നുവെന്നും, മാതാവിന്റെ മാതൃക പിന്തുടര്‍ന്ന് തീഷ്ണമായ വിശ്വാസത്തോടെ ജീവിക്കുവാന്‍ ഏവരേയും ജോസച്ചന്‍ ഉദ്‌ബോധിപ്പിച്ചു റെക്‌സ് ജോസ്, റോയ് മാത്യു ജോസ് പടപുരയ്ക്കല്‍, തുsങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയില്‍ ഗാനങ്ങള്‍ ആലപിച്ച് തിരുന്നാള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തസാന്ദ്രമാക്കി. തിരുനാള്‍ കുര്‍ബാനക്ക് ശേഷം നഗരം ചുറ്റി നടന്ന പ്രദക്ഷിണത്തില്‍ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നൂറ് കണക്കിന് വിശ്വാസികള്‍ ജപമാല ചൊല്ലിക്കൊണ്ട് പങ്കു ചേര്‍ന്നു. ഐറിഷ് ബാന്റിന്റെ അകമ്പടിയില്‍ പൊന്‍ വെള്ളിക്കുരിശുകള്‍, മുത്തുക്കുടകള്‍, പതാകകള്‍ എന്നിവയേന്തി ഭക്തജനങ്ങള്‍ വിശ്വാസ പൂര്‍വ്വം പങ്കുചേര്‍ന്നു. തിരുന്നാള്‍ പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം വാഴ് വും സമാപന ആശീര്‍വാദവും നടന്നു. കഴുന്ന് എടുക്കുവാനും, മുടി എടുക്കുന്നതിനും സൗകര്യം ഉണ്ടായിരുന്നു.

മാഞ്ചസ്റ്റര്‍ മിഷനിലെ വിവിധ പ്രദേശങ്ങളായ സ്റ്റോക്ക് ഓണ്‍ ട്രെന്റ്, വാറിംഗ്ടണ്‍, വിഗന്‍, ബറി, ബോള്‍ട്ടന്‍, ഓള്‍ധാം, റോച്ച് ഡെയില്‍, സാല്‍ഫോര്‍ഡ്, ട്രാഫോര്‍ഡ്, മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്നും നൂറ് കണക്കിന് വിശ്വാസികള്‍ തിരുനാളാഘോഷങ്ങളില്‍ പങ്കു ചേര്‍ന്നിരുന്നു. ഇടവകയില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിവാഹിതരായ നവദമ്പതികളെ അനുമോദിച്ചു. ഇടവകയിലെ മതബോധത്തില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്കും മറ്റ് മത്സര വിജയികള്‍ക്കും സമാനങ്ങള്‍ വിതരണം ചെയ്തു. പാച്ചോര്‍ നേര്‍ച്ചയോട് കൂടി തിരുനാളാഘോഷങ്ങള്‍ സമാപിച്ചു,

തിരുനാളാഘോഷത്തിന് കമ്മിറ്റി ജനറള്‍ കണ്‍വീനര്‍ റെജി മടത്തിലേട്ട്, ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നടന്നത്. ജയ്‌മോന്‍ തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റര്‍ജി കമ്മിറ്റിയും അള്‍ത്താര ബാലന്‍മാരും ദിവ്യബലിയില്‍ സഹായിച്ചു. മതബോധന അദ്ധ്യാപകരും കൂടാരയോഗം ഭാരവാഹികളും ഉള്‍പ്പെടെ മുഴുവന്‍ ഇടവകാംഗങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് തിരുനാളിന്റെ ദിവസം കാണുവാന്‍ കഴിഞ്ഞത്.പരിശുദ്ധ അമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുവാന്‍ സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാവര്‍ക്കും തിരുന്നാള്‍ കമ്മിറ്റിക്കു വേണ്ടി വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നന്ദി രേഖപ്പെടുത്തി.

Read more

യുവജനങ്ങള്‍ക്കുവേണ്ടിയുള്ള മെത്രാന്‍ സിനഡില്‍ സംബന്ധിക്കുന്നത്‌ 346 പേര്‍.

റോം: യുവജനങ്ങള്‍ക്കുവേണ്ടിയുള്ള 15-ാമത്‌ മെത്രാന്‍ സിനഡില്‍ സംബന്ധിക്കുന്നത്‌ 346 പേര്‍. ഇതില്‍ 264 ബിഷപ്പുമാരെ കൂടാതെ വൈദികരുടെയും സന്യസ്‌തരുടെയും യുവജനങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നു. യുവജനങ്ങളുടെ പ്രതിനിധികള്‍ 34 പേരാണ്‌. പോള്‍ ആറാമന്‍ ഹാളില്‍ നടക്കുന്ന സിനഡില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ മുഴുവന്‍ സമയവും സംബന്ധിച്ചുവരുന്നു. വിഷയ അവതരണ രേഖയിലുള്ള ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച്‌ ഓരോ സിനഡ്‌ പിതാക്കന്മാര്‍ക്കും നാല്‌ മിനിറ്റ്‌ സമയം അവതരണം നടത്താനുള്ള അവസരമുണ്ട്‌. ഇംഗ്ലീഷ്‌ ഉള്‍പ്പെടെയുള്ള പ്രധാന ഭാഷകളില്‍ കേള്‍ക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. ഭാഷാ അടിസ്ഥാനത്തിലുള്ള ചെറിയ ഗ്രൂപ്പ്‌ ചര്‍ച്ചകളും യുജവനങ്ങളോടൊത്തുള്ള സംവാദങ്ങളും നടക്കുന്നു.യുവജനങ്ങള്‍ വിശ്വാസവും വിളിയും സംബന്ധമായ വിവേചിച്ചറിയലും എന്ന വിഷയത്തിന്മേലാണ്‌ ഈ മാസം 28 വരെ സിനഡ്‌ നടക്കുന്നത്‌. ഇന്‍ഡ്യയില്‍ നിന്ന്‌ ഒന്‍പത്‌ അംഗപിതാക്കന്മാരുടെ സംഘമാണ്‌ സിനഡില്‍ സംബന്ധിക്കുന്നത്‌. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, മാര്‍ ജോസഫ്‌ പാംബ്ലാനി തുടങ്ങിയവരാണ്‌ സീറോ മലബാര്‍ സഭയില്‍ നിന്ന്‌ സംബന്ധിക്കുന്ന പിതാക്കന്മാര്‍.

Read more

മാൾട്ടയിൽ കെ.സി.വൈ.എല്‍ രൂപീകൃതമായി

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായ മാള്‍ട്ടയില്‍ കെ.സി.വൈ.എല്‍ പുതിയ യൂണിറ്റ് രുപികരിച്ചു. 40 ഓളം വരുന്ന യുവജനങ്ങള്‍ പങ്കടെുത്ത യോഗം മാള്‍ട്ട ക്നാനായ അസോസിയേഷന്‍ വൈസ് പ്രസിഡന്‍്റ് മരിയ തോമസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പ്രസിഡന്‍്റ് :പ്രിന്‍സ് ജോര്‍ജ് കുളങ്ങാരാത്ത് മാറിക ,വൈസ് പ്രസിഡന്‍്റ് : ജീന ജോര്‍ജ് താന്നിമൂട്ടില്‍ മോനിപ്പള്ളി ,സെക്രട്ടറി : ജെയിന്‍ തോമസ് മരങ്ങാട്ടില്‍ പെരിക്കല്ലൂര്‍ , ജോയിന്‍്റ് സെക്രട്ടറി : സിനു തോമസ് വഞ്ചിപുരക്കല്‍ ഉഴവൂര്‍, ട്രഷറര്‍: സുബിന്‍ ചാക്കോ തൊഴുത്തുകര മാലക്കല്ല് ,ഉപദേശകസമിതി: ജെയിന്‍ ജോസഫ് വേണ്ടാത്തുശേരിയില്‍ ,കുമരകം ,ലിദിയ ബിനോയ് കടിയംപള്ളി രാജപുരം, പ്രാഗ്രാം കോര്‍ഡിനേറ്റര്‍ : അജീഷ് സണ്ണി പഴയംപള്ളില്‍ മാലക്കല്ല് . എക്സിക്യൂട്ടീവ് അംഗങ്ങള്‍: രാജപുരം :ഡിബിന്‍ ജെയ്സ് പുത്തന്‍പുരയില്‍ചുള്ളിക്കര , മടമ്പം : അഖില്‍ ജോണി കീരിമുകളേല്‍, പെരിക്കല്ലൂര്‍ : സാനു സണ്ണി കല്ലുവാലില്‍ കാപ്പിസെറ്റ് , ഉഴവൂര്‍ : ചിസിന്‍. എം. മാത്യു മഴുപ്പേല്‍ മോനിപ്പള്ളി ,കിടങ്ങൂര്‍ : അരുണ്‍ മാത്യു ചത്തേലില്‍ കൂടല്ലൂര്‍, ഇടയ്ക്കാട്ട് : നീപിന്‍ ജോസഫ് പുത്തന്‍പുരക്കല്‍ കുമരകം ,കടുത്തുരുത്തി : മനു ബാബു പാലയില്‍ കടുത്തുരുത്തി , പിറവം : ദിലു സ്റ്റീഫന്‍ ചമ്പത്തില്‍ വെള്ളൂര്‍,കൈപ്പുഴ : ജോമിഷ് ജോയ് പറമല നീണ്ടൂര്‍, കിരണ്‍ ആന്‍ ജോസ് ഞാറോത്ത് കരിപ്പാടം.

മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷനിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്.

മാഞ്ചസ്റ്റർ ;ജൂത ക്രിസ്ത്യ പാരമ്പര്യത്തിൽ പെട്ട ഏഴ് ഇല്ലങ്ങളിലെ എഴുപത്തിരണ്ട് കുടുബങ്ങളിൽ നിന്നും നാനൂറ് യഹൂദ ക്രിസ്ത്യാനികൾ ക്നായി തൊമ്മന്റെ നേതൃത്വത്തിൽ ബിഷപ് ഉർഹാ മാർ യൗസേപ്പിന്റെയും നാല് വൈദികരുടേയും ഡീക്കൻമാരുടേയും അകമ്പടിയോടെ AD 345 ൽ ദക്ഷിണ മെസോപൊട്ടാമിയയിൽ നിന്നും കൊടുങ്ങല്ലൂരിൽ വന്ന് താമസിക്കുകയും അങ്ങനെ ക്നാനായ പാരമ്പര്യം കേരളത്തിൽ ആരംഭിക്കുകയും ചെയ്തു. തങ്ങളുടെ അടിയുറച്ച വിശ്വാസത്തിലും പാരമ്പര്യത്തിലും സ്വയവംശ ശുദ്ധിയിലും ദൈവപരിപാലനയിൽ  ആ ജനത വളന്നുവന്നു. കാലക്രമേണ കേരളത്തിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും അവരുടെ കുടിയേറ്റം തുർന്നു കൊണ്ടേയിരിക്കുന്നു.ഏത് ദേശത്ത് ആയിരുന്നാലും തങ്ങൾക്ക് തലമുറ തലമുറയായി പകർന്നു കിട്ടിയ വിശ്വസ ജീവിതവും പാരമ്പര്യങ്ങളും സ്വവംശശുദ്ധിയും നെഞ്ചിലേറ്റി അവർ അടുത്ത തലമുറക്ക് പകർന്ന് കൊണ്ടിരിക്കുന്നു.യുകെയിലേക്ക് കുടിയേറിയ ക്നാനായ ജനത UKKCA എന്ന വടാ വൃക്ഷത്തിന്റെ തണലിൽ ഒന്നായി മാറി.  ക്നാനായ ജനതയുടെ ശക്തമായ പ്രാർഥന പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിൽ കർത്താവിലേക്ക് ഉയർന്നപ്പോൾ ,ക്നാനായ ജനതയുടെ വിശ്വസ തീവ്രത ബോദ്ധ്യപെട്ട തിരുസഭ നേതൃത്വം ഷൂഷ്ബറി രൂപതയിലൂടെ മാഞ്ചസ്റ്ററിൽ പ്രഥമ സെന്റ് മേരീസ് ക്‌നാനയ ചാപിളിയൻസി അനുവദിച്ചു നല്കി. ഇപ്പോൾ 15 മിഷനുകളുമായി സഭയോടൊത്ത് വിശ്വാസ തീവ്രതയും പാരമ്പര്യവും മുറുകെ പിടിച്ച് ക്നാനായ ജനത ദൈവപരിപാലനയിൽ വളർന്നുകൊണ്ടെയിരിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് ഈ ജനത്തെ നയിക്കുവാൻ വേണ്ട ശ്രേഷ്ഠമായ വൈദികരെ നല്കി ദൈവം തന്റെ ജനത്തെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു.

 യുകെയിലെ പ്രഥമ ക്നാനായ മിഷനായ മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷനിൽ ആറാം തിയതി ശനിയാഴ്ച വിഥിൻഷോയിലെ മനോഹരമായ സെന്റ് ആന്റണീസ് ദേവാലത്തിൽ രാവിലെ പത്തുമണിക്ക് പ്രസുദേന്തി വാഴ്ചയോടെ തിരുന്നാൾ കർമ്മങ്ങൾക്ക് തുടക്കമാകും .വർഷങ്ങളായി ഇടവകയിൽ നടന്നുവരുന്ന തിരുന്നാളിൽ നിന്നും വിത്യസ്തമായി ഈ വർഷം ബഹു: റവ: ഫ. സെബാസ്റ്റ്യൻ ചാമക്കാലയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന തിരുന്നാൾ റാസ, നിരവധി വൈദികരുടെ സഹകാർമ്മികത്വത്തിൽ ഭക്തി സാന്ദ്രമാകും. നമ്മുടെ കർത്താവിന്റെ ഈ ബലിയർപ്പണത്തിൽ സ്വർഗ്ഗത്തിലെ മാലഖ വ്രന്തത്തോടും വിശുദ്ധ രോടൊപ്പം പരിശുദ്ധ അമ്മയും നമ്മുക്ക് വേണ്ടി മാദ്ധ്യസ്ഥ്യം അപേഷിക്കുവാൻ ബലി പീഠത്തിന്റെ ചുറ്റിലും അൾത്താരയിൽ ഉണ്ടാവും. അങ്ങനെ സ്വർഗത്തിന്റെ വാതിൽ കർത്താവ്  നമ്മുക്കായി തുറക്കും. നമ്മുക്ക് ഒരുങ്ങാം ആ പുണ്യ നിമിഷങ്ങൾക്കായി . നമ്മുടെ പ്രാർഥകളെ പരിശുദ്ധ അമ്മ വഴി കർത്താവിലേക്ക് അർപ്പിക്കാം, നിരവധിയായ അനുഗ്രഹങ്ങൾ നമ്മുക്ക് പ്രാപിക്കാം. നമ്മുക്ക് ലഭിച്ച  നിരവധിയായ അനുഗ്രഹങ്ങക്ക് പരിശുദ്ധ അമ്മ വഴി കർത്തവിനോട് നന്ദി പറയാം. പരിശുദ്ധ അമ്മയെ നമ്മുടെ ജിവിതത്തോട് ചേർത്ത് പിടിക്കാം.ഈ പുണ്യ നിമിഷങ്ങളിലേക്ക് നിങ്ങളെ എല്ലാവരേയും ക്ഷണിക്കുന്നു.          ദൈവം നിങ്ങളേയും കുടുബത്തേയും അനുഗ്രഹിക്കട്ടെ. തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി വികാരി ജനറൽ ഫ. സജി മലയിൽ പുത്തൻപുരയിൽ.

കന്യകാമറിയത്തിന്റെ
Read more

“നവ ദമ്പതികൾക്ക് വിരുന്നൊരുക്കി UKKCA”

“നവ ദമ്പതികൾക്ക് വിരുന്നൊരുക്കി UKKCA” 2018 ൽ വിവാഹിതരായ യു.കെ യിലുള്ള ക്നാനായ നവദമ്പതികളെ ഒക്ടോബർ 14ന് ആദരിക്കുന്നു
മാഞ്ചസ്റ്റർ: 2018 ൽ വിവാഹിതരായ UKKCA-യിൽ അംഗങ്ങളായ നവദമ്പതികൾക്ക് നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്വീകരണമൊരുക്കുന്നു. ഒക്ടോബർ മാസം 14 നു നടക്കുന്ന നാഷണൽ കൗൺസിൽ മീറ്റിങ്ങിലാണ് ഇവർക്ക് വിരുന്നൊരുക്കുന്നത്. UKKCA യുടെ വിവിധ യൂണിറ്റുകളിലെ അംഗങ്ങളായ 11 നവദമ്പതികളെയാണ് അന്നേ ദിവസം ആദരിക്കുന്നത്.

ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷനിൽ ഫാ.ഷഞ്ചു കൊച്ചുപറമ്പിലിന് സ്വീകരണവും സൺഡേ സ്കൂൾ ഉത്ഘടനവും നടന്നു.

കോട്ടയം അതിരൂപതയിലെ രാജപുരം ഫൊറാനയുടെ കീഴിലെ വിവിധ പള്ളികളിൽ പ്രശംസിനീയമായ സേവനത്തിനു ശേഷം യു കെ യിലെ ക്നാനായ മക്കളെ ആത്മീയവും സഭാപരവുമായി നയിക്കുക എന്ന പുതിയ അജപാലന ദൗത്യവുമായി യു കെ യിൽ എത്തിയ ഫാ.ഷഞ്ചു കൊച്ചുപറമ്പിലിന് ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷനിൽ ആവേശോജ്ജലമായ സ്വീകരണം നൽകി.പെർഷോറിലെ ഹോളി റെഡീമർ പള്ളിയിൽ ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് മാർത്തോമൻ ഗാനാലാപനത്തോടും , മുത്തുക്കുടകളുടെയും താലപൊലിയുടെയും അകമ്പടിയോടുകൂടി ദേവാലയാങ്കണത്തിലേക്കു ആനയിച്ചു, സ്വന്തമായി ഒരു വൈദികനെ ലഭിച്ച ഹോളി കിങ്സ് ക്നാനായ മിഷൻ അംഗങ്ങൾക്ക് ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും അനർഘ നിമിഷങ്ങളായിരുന്നു, തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാർ ജനറൽ റവ. ഫാ .സജി മലയിൽപുത്തന്‍പുരയിലിനോടൊപ്പം യു.കെ യിലെ പ്രഥമ ദിവ്യബലി അർപ്പിച്ചു,അന്യ നാട്ടിൽ വന്ന് ദൈവ ജനത്തോടൊപ്പം ആദ്യമായി ബലി അർപ്പിക്കുവാൻ സാധിച്ചത് വലിയ ദൈവ കൃപയായി കരുതുന്നു എന്ന് ഫാ ഷഞ്ചു പറഞ്ഞു . ദിവ്യ ബലിക്കുശേഷം കുട്ടികൾക്ക് വേണ്ടിയുള്ള സൺഡേ സ്കൂൾ ഉത്ഘടനവും വികാർ ജനറാൾ നിർവഹിച്ചു.

താലപൊലിയു പുത്തന്‍  സ്വീകരണവും നടന്നു
Read more

Copyrights@2016.