europe live Broadcasting

മാൾട്ട ക്നാനായ അസോസിയേഷന്റെ ഒന്നാം വാർഷികവും,കെ.സി.വൈ.എൽ ഉദ്​ഘടനവും നവംബർ 29 ന്​ .

മാൾട്ട ക്നാനായ അസോസിയേഷന്റെ ഒന്നാം വാർഷികവും,യുവജന സംഘടനായ  കെ.സി.വൈ.എൽ മാൾട്ടയുടെ  ഔദ്യോഗിക  ഉദ്​ഘടനവും പുതിയ  അസോസിയേഷൻ  ഭാരവാഹികളുടെ  തിരഞ്ഞെടുപ്പും നവംബർ 29 ന്​ വൈകുന്നേരം ആറിന്​ മോസ്​റ്റാ പള്ളിയിൽ വച്ച്​ വി. കുർബാനയോടെ ആ​രംഭിക്കും. Fr Domy  Thomas  Vallomkunnel  MSFS ന്റെ കാർമികത്തിൽ  ആയിരിക്കും വി.കുർബ്ബാന. തുടർന്ന്പൊതു സമ്മേളനവും   KCYL ഒൗദ്യോഗിക ഉദ്​ഘടനവും ഇലക്ഷനും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും .പ്രോഗ്രാമിന് ശേഷം വാഹനസൗകര്യം ഉണ്ടായിരിക്കും. 

ന്റെ
Read more

തെക്കൻസ് 2018 - UKKCYL യുവജന കൺവൻഷൻ | LIVE ON KVTV

ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് തെക്കൻ സ് 2018 ന്‌ കവൻട്രിയിൽ ഇന്ന് തിരിതെളിയുന്നു .ആയിരത്തിൽപരം ക്നാനായയുവജനങ്ങൾ  കവൻട്രിയിൽ ഒഴുകിയെത്തും. 
നടവിളികളും ക്നാനായ പാട്ടുകളും മാർഗ്ഗംകളിയും DJ യും   വിശുദ്ധ കുർബാനയും എല്ലാം കോർത്ത്  ഇണക്കി കൊണ്ട്  ക്‌നാനയ യുവജനങ്ങൾ coventry യിൽ ഇന്ന് ഒരു പുതിയ ചരിത്ര മെഴുതും..!
UKKCYL ലിന്റെ യുകെയിലെങ്ങോളമുള്ള 38 യൂണിറ്റുകളിൽ നിന്നായി എത്തുന്ന ആയിരത്തോളം വരുന്ന യുവജന ങ്ങളാണ് ഇന്ന് കവന്റെയിലെ Mercia Venu വിലെത്തുക. 
കോട്ടയം രൂപതയുടെ സഹായ മെത്രാൻ  മാർ ജോസഫ്  പണ്ടാരശേരി പിതാവ്  തെക്കൻ സ് 2018 ന് മുഖ്യ അതിഥി ആയിരിക്കും.  യുകെയിൽ ആദ്യമായി  യുവജനങ്ങൾ  ചെയ്യുന്ന live orchestra and Music performance  ഈ സംഗമത്തിന് ഒരു പുതുമയായിരിക്കും.
രാവിലെ 9.30 കുർബാന യോടെ ആരംഭിക്കുന്ന പരിപാടി, വൈകുന്നേരം 7.30 ന് അടിപൊളി DJ  യോടുകൂടി പരിയവസാനിക്കും.
Thekkans 2018 ലൈവ് ടെലികാസ്റ്റ് ക്നാനായ വോയിസ് ടിവിയിൽ ലഭ്യമായിരിക്കും.
Read more

യു കെ KCYL ഒരുക്കുന്ന ഏകദിന കൺവെൻഷന് മുഖ്യാതിഥിയായി എത്തുന്ന മാർ ജോസഫ് പണ്ടാരശ്ശേരിയിക്കു മാഞ്ചസ്റ്റർ എയർപോർട്ടിൽ ഉജ്വല സ്വീകരണം .

ക്നാനായ യുവജന മാമാങ്കം തെക്കൻസ് 2018 ; തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ!
വിശിഷ്ട അതിഥി യയി എത്തുന്ന മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിനെ മാഞ്ചസ്റ്റർ  എയർപോർട്ടിൽ സ്വീകരിച്ചു!
__________. ___________. ________"________"
യുകെയിലെ ക്നാനായ യുവജന ചരിത്രത്തിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന,  ആയിരത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന ക്നാനായ യുവജന മാമാങ്കം , തെക്കൻസ് 2018  അതിൻറെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാ നെന്ന് യുകെകെസിഎ പ്രസിഡണ്ട് ജോൺ മലേമുണ്ടയ്ക്കൽ അറിയിച്ചു. നവംബർ 24 ആം തീയതി കവൻട്രിയിൽ Mercia Venue യിൽ വെച്ച്  നടക്കുന്ന മാമാങ്കത്തിന് വിശിഷ്ട അതിഥിയായി എത്തുന്ന മാർ ജോസഫ് പണ്ടാരശേരി പിതാവിനെ  യുകെകെസിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ക്നാനായ വികാരി ജനറാൽ ഫാദർ സജി മലയിൽ പുത്തൻപുരയിലും ചേർന്ന്  സ്വീകരിച്ചു. 
മാസങ്ങളോളമായി നടക്കുന്ന  തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് കെസിവൈ ൽ പ്രസിഡണ്ട് ശ്രീ ജോണി മലേ മുണ്ടക്കൽ അറിയിച്ചു.
രാവിലെ ഒമ്പതരയ്ക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന തെക്കൻ സ് 2018 ഡാൻസുകളും, ടോക്കുകളും, ക്നാനായ പാട്ടുകളും മാർഗംകളിയും , യുകെയുടെ പലഭാഗത്തുനിന്നും എത്തുന്ന വിവിധ  യൂണിറ്റുകളുടെ വിസ്മയം തീർക്കുന്ന സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസുകളും അവസാനം യുവജനങ്ങളുടെ ആവേശമായ DJ ഡിജെ യും ഒത്തുചേരുമ്പോൾ ക്നാനായ മാമാങ്കം കവൻട്രിയിൽ  ക്നാനായ യുവജനങ്ങൾക്ക് ഒരു പുതിയ ആവേശവും ഉണർവും നൽകും. 
വീകുന്നേരം എട്ടുമണിയോടുകൂടി ഈ മാമാങ്കത്തിന് തിരശ്ശീലവീഴും.
തെക്കൻ 2018 ന്റെ ഭാഗമായി ഒരുക്കുന്ന 
UKKCYL തീം സോങ് അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.   ഇൗ തീം സോങ്ങിന് വരികളെഴുതിയിരിക്കുന്നത് റീത്ത ജിജി രാജപുരം ആണ് അതുപോലെ ഇതിൻറെ മ്യൂസിക് ചെയ്തിരിക്കുന്നത് പ്രശസ്ത പ്രശസ്ത സംഗീതജ്ഞൻ ഷാന്റി  ആൻറണിയാണ്. പാടിയിരിക്കുന്നത് ജയ്സൺ മാത്യു വും  Stoke on Trent ഇൽ നിന്നുള്ള  ജിഷ ബിനോയിയും ആണ്. ഇൗ സോങ്ങ് കെസിവൈൽ നു വേണ്ടി സ്പോൺസർ ചെയ്തിരിക്കുന്നത്  സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ള ബിനോയി തോമസ് ആണ്. ഈ തീം സോങിന്റെ പ്രകാശന കർമ്മം തെക്കൻ  2018  പ്രോഗ്രാമിന് ഇടയിൽ  നടക്കുന്നതായിരിക്കും. ഈ ഗാനം യുകെകെസിഎയുടെ യുവജനങ്ങളിൽ ആവേശം വിതറും എന്ന് ഉറപ്പാണ്.
അതുപോലെ " തെക്കൻസ് 2018" ന്റെ welcome dance മുൻ ഡാൻസ് ഒളിമ്പ്യൻ  ശ്രീ ടോണി വഞ്ചിന്താനതിന്റെ  നേതൃത്വത്തിൽ അമ്പതോളം വരുന്ന യുവജനങ്ങൾ അതിഗംഭീരമായി ചുവടു വക്കുന്നു. ഇതിനകം  തന്നെ ശ്രദ്ധ നേടിയ    "താരകളേ.. എന്ന് തുടങ്ങുന്ന സ്വാഗത ഗാനം എഴുതിയത്,  ടോമി  പടപുരയും സിന്റോ വെട്ടുകല്ലെലും ചേർന്നാണ്. ഇതിന്റെ music ചെയ്തിരിക്കുന്നത് ബിനീഷ് ഉഴവൂർ ആണ്.

യുകെയിലെ ക്നാനായ യുവജന ചരിത്രത്തിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന,  ആയിരത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന ക്നാനായ യുവജന മാമാങ്കം , തെക്കൻസ് 2018  അതിൻറെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാ നെന്ന് യുകെകെസിഎ പ്രസിഡണ്ട് ജോൺ മലേമുണ്ടയ്ക്കൽ അറിയിച്ചു. നവംബർ 24 ആം തീയതി കവൻട്രിയിൽ Mercia Venue യിൽ വെച്ച്  നടക്കുന്ന മാമാങ്കത്തിന് വിശിഷ്ട അതിഥിയായി എത്തുന്ന മാർ ജോസഫ് പണ്ടാരശേരി പിതാവിനെ  യുകെകെസിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ക്നാനായ വികാരി ജനറാൽ ഫാദർ സജി മലയിൽ പുത്തൻപുരയിലും ചേർന്ന്  സ്വീകരിച്ചു. 

മാസങ്ങളോളമായി നടക്കുന്ന  തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് കെസിവൈ ൽ പ്രസിഡണ്ട് ശ്രീ ജോണി മലേ മുണ്ടക്കൽ അറിയിച്ചു.രാവിലെ ഒമ്പതരയ്ക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന തെക്കൻ സ് 2018 ഡാൻസുകളും, ടോക്കുകളും, ക്നാനായ പാട്ടുകളും മാർഗംകളിയും , യുകെയുടെ പലഭാഗത്തുനിന്നും എത്തുന്ന വിവിധ  യൂണിറ്റുകളുടെ വിസ്മയം തീർക്കുന്ന സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസുകളും അവസാനം യുവജനങ്ങളുടെ ആവേശമായ DJ ഡിജെ യും ഒത്തുചേരുമ്പോൾ ക്നാനായ മാമാങ്കം കവൻട്രിയിൽ  ക്നാനായ യുവജനങ്ങൾക്ക് ഒരു പുതിയ ആവേശവും ഉണർവും നൽകും. 

തെക്കൻ 2018 ന്റെ ഭാഗമായി ഒരുക്കുന്ന UKKCYL തീം സോങ് അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.   ഇൗ തീം സോങ്ങിന് വരികളെഴുതിയിരിക്കുന്നത് റീത്ത ജിജി രാജപുരം ആണ് അതുപോലെ ഇതിൻറെ മ്യൂസിക് ചെയ്തിരിക്കുന്നത് പ്രശസ്ത പ്രശസ്ത സംഗീതജ്ഞൻ ഷാന്റി  ആൻറണിയാണ്. പാടിയിരിക്കുന്നത് ജയ്സൺ മാത്യു വും  Stoke on Trent ഇൽ നിന്നുള്ള  ജിഷ ബിനോയിയും ആണ്. ഇൗ സോങ്ങ് കെസിവൈൽ നു വേണ്ടി സ്പോൺസർ ചെയ്തിരിക്കുന്നത്  സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ള ബിനോയി തോമസ് ആണ്. ഈ തീം സോങിന്റെ പ്രകാശന കർമ്മം തെക്കൻ  2018  പ്രോഗ്രാമിന് ഇടയിൽ  നടക്കുന്നതായിരിക്കും. ഈ ഗാനം യുകെ കെസിഎയുടെ യുവജനങ്ങളിൽ ആവേശം വിതറും എന്ന് ഉറപ്പാണ്.അതുപോലെ "തെക്കൻസ് 2018" ന്റെ welcome dance മുൻ ഡാൻസ് ഒളിമ്പ്യൻ  ശ്രീ ടോണി വഞ്ചിന്താനതിന്റെ  നേതൃത്വത്തിൽ അമ്പതോളം വരുന്ന യുവജനങ്ങൾ അതിഗംഭീരമായി ചുവടു വക്കുന്നു. ഇതിനകം  തന്നെ ശ്രദ്ധ നേടിയ    "താരകളേ.. എന്ന് തുടങ്ങുന്ന സ്വാഗത ഗാനം എഴുതിയത്,  ടോമി  പടപുരയും സിന്റോ വെട്ടുകല്ലെലും ചേർന്നാണ്. ഇതിന്റെ music ചെയ്തിരിക്കുന്നത് ബിനീഷ് ഉഴവൂർ ആണ്.

Read more

യു.കെ KCYL ഒരുക്കുന്ന ക്നാനായ യുവജന കൺവെൻഷൻTHEKKANS 2018 നവംബര്‍ 24ന്.Live Telecast Available

യു.കെ യിലെ ക്നാനായ യുവജനങ്ങൾക്കായി ഇദംപ്രഥമമായി നടത്തപ്പെടുന്ന യുവജന കൺവെൻഷൻ "തെക്കൻ സ് 2018"  സംഘാടകർ  പ്രതീക്ഷിച്ചതിലും കൂടുതൽ  രജിസ്ട്രേഷൻ  നടന്നതിനാൽ  ആയിരത്തിൽ കൂടുതൽ സീറ്റ് കപ്പാസിറ്റിയുള്ള Coventry യി ലുള്ള Mercia Venue വിലേക്ക് "തെക്കൻസ്‌ 2018"  മാറ്റിയതായി സംഘാടകർ ആയ UKKCYL  അറിയിച്ചു. 
ഈ കൺവെൻഷൻ യുവജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചതോടെ സംഘാടകർ അങ്കലാപ്പിലാവുകയും 500 ഓളം  കപ്പാസിറ്റിയുള്ള ലിസ്റ്റിൽനിന്നും അവസാനനിമിഷം ആയിരത്തിലധികം സിറ്റിംഗ് കപ്പാസിറ്റിയുള്ള Coventry യിലേക്ക് ഇൗ യുവജന മാമാങ്കം മാറ്റുകയാണ്  ഉണ്ടായത്. "തെക്കൻ സ്‌ 2018" ൽ വിശിഷ്ട അതിഥിയായി എത്തുന്നത്  കോട്ടയം ക്നാനായ അതി രൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവാണ്.
UKKCYL ന്റെ  യുകെയിൽ അങ്ങോളം ഇങ്ങോളം ഉള്ള   38 യൂണിറ്റുകളിൽ നിന്നും  വരുന്ന  എണ്ണൂറോളം  യുവജനങ്ങളാണ് ഇതുവരെ  രജിസ്റ്റർ ചെയ്തിരിക്കുന്നത് .  അവരുടെ കൂടെ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ അവരുടെ  മാതാപിതാക്കളും മറ്റു സംഘടനാ പ്രവർത്തകരും  ഒഴുകിയെത്തുമ്പോൾ ആയിരത്തിലധികം ആളുകളെ കൊണ്ട് നവംബർ ഇരുപത്തിനാലാം തീയതി കവൻട്രി ഒരു ക്നാനായ സമുദ്രമായി മാറും.
യുവജനങ്ങളെ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള പ്രോഗ്രാമുകളാണ് UKKCYL  അണിയറയിൽ സജ്ജമാക്കുന്നത് എന്ന് സെൻട്രൽ കമ്മിറ്റി അറിയിച്ചു.  വിസ്മയം തീർക്കുന്ന ഗ്രൂപ്പ് ഡാൻസുകളും സംഗീതവും,  കുർബാനയും അവസാനം യുവജനങ്ങളുടെ ആവേശമായ DJ കൂടി  ഒത്തുചേരുമ്പോൾ  " തെക്കൻസ്‌ 2018" യുകെയിലെ ക്നാനായക്കാരുടെ തന്നെയല്ല  , യുകെയിലെ മലയാളി  സമൂഹത്തിന്റെ  തന്നെ  ചരിത്രത്താളുകളിൽ "THEKKANS 2018 " ഇടം പിടിക്കുമെന്ന് ഉറപ്പാണ്.   
സ്വാഗത നൃത്തത്തിന്റെ റിഹേഴ്സൽ 50 ഓളം വരുന്ന യുവജനങ്ങളെ അണിനിരത്തിക്കൊണ്ട്മുൻ ഡാൻസ് ഒളിമ്പ്യൻ  ടോണി വഞ്ചിന്താനത്തിന്റെ നേതൃത്വത്തിൽ  ബിർമിംഘമിൽ  പുരോഗമിക്കുന്നു..
യു.കെ KCYL ഒരുക്കുന്ന ക്നാനായ യുവജന കൺവെൻഷൻTHEKKANS 2018 നവംബര്‍ 24ന്.Live Telecast Available

യു.കെ യിലെ ക്നാനായ യുവജനങ്ങൾക്കായി ഇദംപ്രഥമമായി നടത്തപ്പെടുന്ന യുവജന കൺവെൻഷൻ "തെക്കൻ സ് 2018"  സംഘാടകർ  പ്രതീക്ഷിച്ചതിലും കൂടുതൽ  രജിസ്ട്രേഷൻ  നടന്നതിനാൽ  ആയിരത്തിൽ കൂടുതൽ സീറ്റ് കപ്പാസിറ്റിയുള്ള Coventry യി ലുള്ള Mercia Venue വിലേക്ക് "തെക്കൻസ്‌ 2018"  മാറ്റിയതായി സംഘാടകർ ആയ UKKCYL  അറിയിച്ചു. 

ഈ കൺവെൻഷൻ യുവജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചതോടെ സംഘാടകർ അങ്കലാപ്പിലാവുകയും 500 ഓളം  കപ്പാസിറ്റിയുള്ള ലിസ്റ്റിൽനിന്നും അവസാനനിമിഷം ആയിരത്തിലധികം സിറ്റിംഗ് കപ്പാസിറ്റിയുള്ള Coventry യിലേക്ക് ഇൗ യുവജന മാമാങ്കം മാറ്റുകയാണ്  ഉണ്ടായത്. "തെക്കൻ സ്‌ 2018" ൽ വിശിഷ്ട അതിഥിയായി എത്തുന്നത്  കോട്ടയം ക്നാനായ അതി രൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവാണ്.

UKKCYL ന്റെ  യുകെയിൽ അങ്ങോളം ഇങ്ങോളം ഉള്ള   38 യൂണിറ്റുകളിൽ നിന്നും  വരുന്ന  എണ്ണൂറോളം  യുവജനങ്ങളാണ് ഇതുവരെ  രജിസ്റ്റർ ചെയ്തിരിക്കുന്നത് .  അവരുടെ കൂടെ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ അവരുടെ  മാതാപിതാക്കളും മറ്റു സംഘടനാ പ്രവർത്തകരും  ഒഴുകിയെത്തുമ്പോൾ ആയിരത്തിലധികം ആളുകളെ കൊണ്ട് നവംബർ ഇരുപത്തിനാലാം തീയതി കവൻട്രി ഒരു ക്നാനായ സമുദ്രമായി മാറും.

യുവജനങ്ങളെ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള പ്രോഗ്രാമുകളാണ് UKKCYL  അണിയറയിൽ സജ്ജമാക്കുന്നത് എന്ന് സെൻട്രൽ കമ്മിറ്റി അറിയിച്ചു.  വിസ്മയം തീർക്കുന്ന ഗ്രൂപ്പ് ഡാൻസുകളും സംഗീതവും,  കുർബാനയും അവസാനം യുവജനങ്ങളുടെ ആവേശമായ DJ കൂടി  ഒത്തുചേരുമ്പോൾ  " തെക്കൻസ്‌ 2018" യുകെയിലെ ക്നാനായക്കാരുടെ തന്നെയല്ല  , യുകെയിലെ മലയാളി  സമൂഹത്തിന്റെ  തന്നെ  ചരിത്രത്താളുകളിൽ "THEKKANS 2018 " ഇടം പിടിക്കുമെന്ന് ഉറപ്പാണ്.   

Read more

യുകെ ക്നാനായ കാത്തലിക്ക് വിമണ്‍സ്‌ഫോറത്തിന്റെ പ്രഥമ വാര്‍ഷികം വന്‍വിജയമായി. നവദമ്പതികളെ ആദരിച്ചു

യുകെ ക്നാനായ കാത്തലിക്ക് വിമെന്‍സ് ഫോറത്തിന്റെ പ്രഥമ വാര്‍ഷികം വര്‍ണ്ണാഭമായി; നവദമ്പതിമാര്‍ക്ക് ആദരം
2018-11-22/ മോളമ്മ ചെറിയാന്‍ മഴുവഞ്ചേരില്‍
നവംബര്‍ 17 നു ബര്‍മിംഗ്ഹാമിന്റെ രാവുണര്‍ന്നത് നൂപുരധ്വനികളുടേയും താളവാദ്യങ്ങളുടേയും ലയ സാന്ദ്രമായ പ്രഭാതത്തിലേയ്ക്കാണ്. യു കെ ക്നാനായ കാത്തലിക്‌ സമുദായത്തിന്റെ വനിതാ വിഭാഗം അണിയിച്ചൊരുക്കിയ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ സംഘാടക പാടവം കൊണ്ടും പരിപാടികള്‍ കൊണ്ടും മികച്ചു നിന്നു. കണ്ണും കാതും മനസ്സും പൂത്തു നിറത്ത ആഘോഷ പരിപാടികള്‍ ആയിരുന്നു.
യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തിലെ സെന്റ് മൈക്കിള്‍സ് ചാപ്പലില്‍
വികാരി ജനറല്‍ ഫാ.സജി മലയില്‍പുത്തന്‍പുരയിലിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ , ഫാ.ജോസ് തേക്കുനിക്കുന്നതില്‍ , ഫാ.ഫിലിപ് കുഴി പറമ്പില്‍ , ഫാ.ഷഞ്ചു . കൊച്ചുപറമ്പില്‍
എന്നിവര്‍ ചേര്‍ന്നര്‍പ്പിച്ച ദിവ്യബലിയോടെ ആഘോഷ പരിപാടികള്‍ക്ക്
തുടക്കം കുറിച്ചു. ദിവ്യബലിക്കു ശേഷം നടന്ന ഒരു മണിക്കൂര്‍ നര്‍മ്മസല്ലാപം
അംഗങ്ങള്‍ക്ക് നവ്യാനുഭൂതിയായി.
തുടര്‍ന്ന് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ടെസ്സി ബെന്നി മാവേലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മുഖ്യ അതിഥി ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വ്യക്തി ജീവിതത്തിലും വിദ്യാഭ്യാസത്തിലും സാമൂഹിക സാമുദായിക രംഗത്തും കഴിവു തെളിയിച്ച ഇപ്പോഴും പ്രവര്‍ത്തനനിരതയായ വനിതാരത്നമാണ് ഡോ.
മേഴ്‌സി ജോണ്‍ മൂലക്കാട്ട് എന്ന് ടെസ്സി ബെന്നി അനുസ്മരിച്ചു. വിമെന്‍സ് ഫോറത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ടെസ്സി ബെന്നി ഓര്‍മ്മിപ്പിച്ചു. ക്നാനായ സമുദായം ശക്തിപ്പെടണമെങ്കില്‍ സ്വവംശ വിവാഹനിഷ്ട മാത്രം പാലിച്ചാല്‍ പോരാ, കുടുംബത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവേണ്ട ആവശ്യവും ഉണ്ട് എന്ന് ഡോ. മേഴ്‌സി ജോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു .സ്ത്രീകളുടെ ഉറങ്ങി കിടക്കുന്ന കഴിവുകളെ ഉണര്‍ത്താനുള്ള വേദികളാണ് വിമന്‍സ് ഫോറം എന്നും അങ്ങനെയുള്ള വേദികള്‍
എല്ലാവരും ഉപയോഗിക്കണമെന്നും കടന്നുവരാന്‍ മടിച്ചു നില്‍ക്കുന്നവരോടായി അവര്‍ പറഞ്ഞു .
ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ , യു.കെ.കെ.സി.എ പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാവുങ്കല്‍ യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണ്‍ സജി , സമ്മേളനത്തിന്റെ മുഖ്യസ്പോണ്‍സേഴ്സായ അലയിഡ് ഗ്രൂപ്പ് പ്രതിനിധി കിഷോര്‍ ബേബി എന്നിവര്‍
ആശംസകള്‍ അര്‍പ്പിച്ചു. സമ്മേളനത്തില്‍ മറ്റു യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളും യു.കെ.കെ.സി.വൈ.എല്‍ ഭാരവാഹികളും ചടങ്ങിന് നിറസാന്നിദ്ധ്യമായി.
യു.കെ.കെ.സി.എ പ്രസിഡന്റ് തോമസ് ജോസഫ് വിമന്‍സ് ഫോറത്തിന്റെ ലോഗോ പ്രകാശനം ചെയ്തു . ലോഗോ മത്സരത്തില്‍ വിജയിയായ മാഞ്ചസ്റ്റര്‍ യൂണിറ്റിലെ മേയ് മോള്‍ തോമസിനു ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 28 ന് വിമന്‍സ് ഫോറം നടത്തിയ നാഷണല്‍ ബൈബിള്‍ ക്വിസ് മത്സര വിജയികള്‍ക്കും, ജൂലൈ 7 ന് വിമന്‍സ് ഫോറം സംഘടിപ്പിച്ച തനിമ തന്‍ ചിലമ്പൊലി എന്ന മനോഹരമായ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച ജീവന്‍തുടിക്കുന്ന പരിശുദ്ധ മാതാവിന്റെ ചിത്രമൊരുക്കിയ വുസ്റ്റര്‍ യൂണിറ്റിലെ വര്‍ഷ റെജിക്കും ട്രോഫി യും ക്യാഷ് അവാര്‍ഡും നല്‍കി. തനിമ തന്‍ ചിലമ്പൊലിയുടെ നൃത്തസംവിധാനം നിര്‍വ്വഹിച്ച മാഞ്ചസ്റ്റര്‍
യൂണിറ്റിലെ നിമിഷ ബേബി യേയും പ്രത്യേകം ട്രോഫി നല്‍കി ആദരിച്ചു. 
കലാപരിപാടികള്‍ക്കിടയില്‍ റാഫിള്‍ ടിക്കറ്റ് നടത്തി വിജയികളായവര്‍ക്ക് സമ്മാനമായ സാരികളും നല്‍കി. യുകെയില്‍ ഈ വര്‍ഷം സ്വ സമുദായത്തില്‍ നിന്നും വിവാഹിതരായ ഇരുപതോളം നവദമ്പതിമാരെ സമ്മേളനത്തില്‍ ആദരിക്കുകയും ഉപഹാരം നല്‍കി അനുമോദിക്കുകയും ചെയ്തതു സദസ്സിനു അഭിമാനവും ആവേശവും ഉണര്‍ത്തുന്ന കാഴ്ചയായി.
വൂസ്റ്റര്‍ ,കാര്‍ഡിഫ് , കവന്‍ട്രി , ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍ , വിഗാന്‍ യൂണിറ്റിലെ
വനിതകള്‍ വേദിനിറഞ്ഞാടിയ അവതരണ നൃത്തം സമ്മേളനത്തിന്റെ മുഖ്യ
ആകര്‍ഷണമായി. വിവിധ യൂണിറ്റുകളില്‍ നിന്നെത്തിയ വനിതകള്‍ അവതരിപ്പിച്ച
കലാപരിപാടികള്‍ ഒന്നിനൊന്നു മികവു പുലര്‍ത്തി.
മാഞ്ചസ്റ്റര്‍ യൂണിറ്റിലെ ഷെറി ബേബി, ബര്‍മിംഗ്ഹാം യൂണിറ്റിലെ ലൈബി ജയ്, ബ്രിസ്റ്റോള്‍ യൂണിറ്റിലെ ജെയിന്‍ സ്റ്റീഫന്‍ എന്നിവര്‍ മികച്ച അവതരണ പാടവമാണ് പരിപാടിയിലുടനീളം പ്രകടമാക്കിയത്. സാംസ്കാരിക പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ബ്രിസ്റ്റോള്‍ യൂണിറ്റിലെ മോളിപീറ്റര്‍ , റെജി തോമസ് , സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജാന്‍സി ജിം, ഒരു വര്‍ഷം കൊണ്ടു തന്നെ വിമന്‍സ് ഫോറത്തിനെ യു കെ ക്നാനായസമുദായത്തില്‍ അവിഭാജ്യ ഘടകവും അഭിമാനവുമാക്കി തീര്‍ത്ത കമ്മറ്റി അംഗങ്ങള്‍ ടെസ്സി ബെന്നി , ലീനുമോള്‍ ചാക്കോ , മോളമ്മ ചെറിയാന്‍ , മിനു തോമസ് , മിനി ബെന്നി , ജെസ്സി ബൈജു എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സമ്മേളനത്തിന് വൈകിട്ട് ഏഴുമണിയോടെ തിരശീല വീണു .സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കമ്മറ്റി അംഗങ്ങള്‍ പ്രത്യേകം നന്ദി അറിയിച്ചു.

യു.കെ; നവംബര്‍ 17 നു ബര്‍മിംഗ്ഹാമിന്റെ രാവുണര്‍ന്നത് നൂപുരധ്വനികളുടേയും താളവാദ്യങ്ങളുടേയും ലയസാന്ദ്രമായ പ്രഭാതത്തിലേയ്ക്കാണ്. യു കെ ക്നാനായ കാത്തലിക്‌ സമുദായത്തിന്റെ വനിതാ വിഭാഗം അണിയിച്ചൊരുക്കിയ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ സംഘാടക പാടവം കൊണ്ടും പരിപാടികള്‍ കൊണ്ടും മികച്ചു നിന്നു. കണ്ണും കാതും മനസ്സും പൂത്തു നിറത്ത ആഘോഷ പരിപാടികള്‍ ആയിരുന്നു.

യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തിലെ സെന്റ് മൈക്കിള്‍സ് ചാപ്പലില്‍ വികാരി ജനറല്‍ ഫാ.സജി മലയില്‍പുത്തന്‍പുരയിലിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ , ഫാ.ജോസ് തേക്കുനിക്കുന്നതില്‍,ഫാ.ഫിലിപ് കുഴിപറമ്പില്‍, ഫാ.ഷഞ്ചു കൊച്ചുപറമ്പില്‍ എന്നിവര്‍ ചേര്‍ന്നര്‍പ്പിച്ച ദിവ്യബലിയോടെ ആഘോഷ പരിപാടികള്‍ക്ക്തുടക്കം കുറിച്ചു. ദിവ്യബലിക്കു ശേഷം നടന്ന ഒരു മണിക്കൂര്‍ നര്‍മ്മസല്ലാപം അംഗങ്ങള്‍ക്ക് നവ്യാനുഭൂതിയായി.തുടര്‍ന്ന് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ടെസ്സി ബെന്നി മാവേലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മുഖ്യ അതിഥി ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വ്യക്തി ജീവിതത്തിലും വിദ്യാഭ്യാസത്തിലും സാമൂഹിക സാമുദായിക രംഗത്തും കഴിവു തെളിയിച്ച ഇപ്പോഴും പ്രവര്‍ത്തനനിരതയായ വനിതാരത്നമാണ് ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട് എന്ന് ടെസ്സി ബെന്നി അനുസ്മരിച്ചു. വിമെന്‍സ് ഫോറത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ടെസ്സി ബെന്നി ഓര്‍മ്മിപ്പിച്ചു. ക്നാനായ സമുദായം ശക്തിപ്പെടണമെങ്കില്‍ സ്വവംശ വിവാഹനിഷ്ട മാത്രം പാലിച്ചാല്‍ പോരാ, കുടുംബത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവേണ്ട ആവശ്യവും ഉണ്ട് എന്ന് ഡോ. മേഴ്‌സി ജോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു .സ്ത്രീകളുടെ ഉറങ്ങി കിടക്കുന്ന കഴിവുകളെ ഉണര്‍ത്താനുള്ള വേദികളാണ് വിമന്‍സ് ഫോറം എന്നും അങ്ങനെയുള്ള വേദികള്‍ എല്ലാവരും ഉപയോഗിക്കണമെന്നും കടന്നുവരാന്‍ മടിച്ചു നില്‍ക്കുന്നവരോടായി അവര്‍ പറഞ്ഞു .

ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, യു.കെ.കെ.സി.എ പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാവുങ്കല്‍ യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണ്‍ സജി , സമ്മേളനത്തിന്റെ മുഖ്യസ്പോണ്‍സേഴ്സായ അലയിഡ് ഗ്രൂപ്പ് പ്രതിനിധി കിഷോര്‍ ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമ്മേളനത്തില്‍ മറ്റു യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളും യു.കെ.കെ.സി.വൈ.എല്‍ ഭാരവാഹികളും ചടങ്ങിന് നിറസാന്നിദ്ധ്യമായി. യു.കെ.കെ.സി.എ പ്രസിഡന്റ് തോമസ് ജോസഫ് വിമന്‍സ് ഫോറത്തിന്റെ ലോഗോ പ്രകാശനം ചെയ്തു . ലോഗോ മത്സരത്തില്‍ വിജയിയായ മാഞ്ചസ്റ്റര്‍ യൂണിറ്റിലെ മേയ് മോള്‍ തോമസിനു ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 28 ന് വിമന്‍സ് ഫോറം നടത്തിയ നാഷണല്‍ ബൈബിള്‍ ക്വിസ് മത്സര വിജയികള്‍ക്കും, ജൂലൈ 7 ന് വിമന്‍സ് ഫോറം സംഘടിപ്പിച്ച തനിമ തന്‍ ചിലമ്പൊലി എന്ന മനോഹരമായ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച ജീവന്‍ തുടിക്കുന്ന പരിശുദ്ധ മാതാവിന്റെ ചിത്രമൊരുക്കിയ വുസ്റ്റര്‍ യൂണിറ്റിലെ വര്‍ഷ റെജിക്കും ട്രോഫി യും ക്യാഷ് അവാര്‍ഡും നല്‍കി. തനിമ തന്‍ ചിലമ്പൊലിയുടെ നൃത്തസംവിധാനം നിര്‍വ്വഹിച്ച മാഞ്ചസ്റ്റര്‍ യൂണിറ്റിലെ നിമിഷ ബേബിയേയും പ്രത്യേകം ട്രോഫി നല്‍കി ആദരിച്ചു. 

കലാപരിപാടികള്‍ക്കിടയില്‍ റാഫിള്‍ ടിക്കറ്റ് നടത്തി വിജയികളായവര്‍ക്ക് സമ്മാനമായ സാരികളും നല്‍കി. യുകെയില്‍ ഈ വര്‍ഷം സ്വസമുദായത്തില്‍ നിന്നും വിവാഹിതരായ ഇരുപതോളം നവദമ്പതിമാരെ സമ്മേളനത്തില്‍ ആദരിക്കുകയും ഉപഹാരം നല്‍കി അനുമോദിക്കുകയും ചെയ്തതു സദസ്സിനു അഭിമാനവും ആവേശവും ഉണര്‍ത്തുന്ന കാഴ്ചയായി. വൂസ്റ്റര്‍,കാര്‍ഡിഫ്, കവന്‍ട്രി, ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, വിഗാന്‍ യൂണിറ്റിലെ വനിതകള്‍ വേദിനിറഞ്ഞാടിയ അവതരണ നൃത്തം സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണമായി. വിവിധ യൂണിറ്റുകളില്‍ നിന്നെത്തിയ വനിതകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഒന്നിനൊന്നു മികവു പുലര്‍ത്തി.

മാഞ്ചസ്റ്റര്‍ യൂണിറ്റിലെ ഷെറി ബേബി, ബര്‍മിംഗ്ഹാം യൂണിറ്റിലെ ലൈബി ജയ്, ബ്രിസ്റ്റോള്‍ യൂണിറ്റിലെ ജെയിന്‍ സ്റ്റീഫന്‍ എന്നിവര്‍ മികച്ച അവതരണ പാടവമാണ് പരിപാടിയിലുടനീളം പ്രകടമാക്കിയത്. സാംസ്കാരിക പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ബ്രിസ്റ്റോള്‍ യൂണിറ്റിലെ മോളിപീറ്റര്‍ , റെജി തോമസ് , സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജാന്‍സി ജിം, ഒരു വര്‍ഷം കൊണ്ടു തന്നെ വിമന്‍സ് ഫോറത്തിനെ യു കെ ക്നാനായസമുദായത്തില്‍ അവിഭാജ്യ ഘടകവും അഭിമാനവുമാക്കി തീര്‍ത്ത കമ്മറ്റി അംഗങ്ങള്‍ ടെസ്സി ബെന്നി , ലീനുമോള്‍ ചാക്കോ , മോളമ്മ ചെറിയാന്‍ , മിനു തോമസ് , മിനി ബെന്നി , ജെസ്സി ബൈജു എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സമ്മേളനത്തിന് വൈകിട്ട് ഏഴുമണിയോടെ തിരശീല വീണു .സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കമ്മറ്റി അംഗങ്ങള്‍ പ്രത്യേകം നന്ദി അറിയിച്ചു.

Read more

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 25ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയും,മാര്‍ ജോസഫ് പണ്ടാരശേരിയും നിര്‍വഹിക്കും

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സി ഉദ്ഘാടനം 25ന്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോട്ടയം അതിരൂപത സഹാ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയും സംയുക്തമായി ഉദ്ഘാടനംനിര്‍വഹിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിലാവും സെന്റ് മേരീസ് മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തപ്പെടുന്നത്.
മിഷന്‍ പ്രഖ്യാപിക്കപ്പെടുന്നതിലൂടെ യുകെയിലുള്ള എല്ലാ ക്നാനായക്കാരുടെയും ചിരകാല അഭിലാഷമാണ് പൂവണിയുന്നത്. മാഞ്ചസ്റ്ററിലെ ക്നാനായ സമുദായത്തിന് തങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാനും കുട്ടികളെ എന്‍ഡോഗമിയില്‍ വളര്‍ത്തുവാനും ഈ പ്രഖ്യാപനത്തോടെ സാധ്യമാകും. 
മാഞ്ചസ്റ്ററിലെ ക്നാനായ സമൂഹം ഈ വളര്‍ച്ചയുടെ പാതയില്‍ എത്തുവാന്‍ കാരണം ഗ്രേറ്റ് ബ്രിട്ടണ്‍ ക്നാനായ വികാരി ജനറാള്‍ ഫാ: സജി മലയില്‍ പുത്തന്‍ പുരയുടെ അക്ഷീണ പരിശ്രമമാണ്. അദ്ദേഹത്തോടൊപ്പം കാലാകാലമായി ഉള്ള യുകെകെസിഎ നേതൃത്വവും യുകെകെസിവൈഎല്‍ നേതൃത്വവും മാഞ്ചസ്റ്ററിലെയും യുകെയിലെയും ക്നാനായ ജനങ്ങളും ഈ നേട്ടത്തില്‍ പങ്കാളികളാണ് .
മിഷന്റെ ഒദ്യോഗിക പ്രഖ്യാപനത്തിന് സാക്ഷികളാകുവാന്‍ മാഞ്ചസ്റ്ററിലെയും പരിസര പ്രദേശത്തുള്ള എല്ലാ ക്നാനായ സമുദായ അംഗങ്ങളെയും 25ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സിക്ക് വേണ്ടി ഫാ: സജി മലയില്‍ പുത്തന്‍ പുര സ്വാഗതം ചെയ്തു.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സി ഉദ്ഘാടനം 25ന്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോട്ടയം അതിരൂപത സഹാ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയും സംയുക്തമായി ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിലാവും സെന്റ് മേരീസ് മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തപ്പെടുന്നത്.മിഷന്‍ പ്രഖ്യാപിക്കപ്പെടുന്നതിലൂടെ യുകെയിലുള്ള എല്ലാ ക്നാനായക്കാരുടെയും ചിരകാല അഭിലാഷമാണ് പൂവണിയുന്നത്. മാഞ്ചസ്റ്ററിലെ ക്നാനായ സമുദായത്തിന് തങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാനും കുട്ടികളെ എന്‍ഡോഗമിയില്‍ വളര്‍ത്തുവാനും ഈ പ്രഖ്യാപനത്തോടെ സാധ്യമാകും. 

മാഞ്ചസ്റ്ററിലെ ക്നാനായ സമൂഹം ഈ വളര്‍ച്ചയുടെ പാതയില്‍ എത്തുവാന്‍ കാരണം ഗ്രേറ്റ് ബ്രിട്ടണ്‍ ക്നാനായ വികാരി ജനറാള്‍ ഫാ: സജി മലയില്‍ പുത്തന്‍ പുരയുടെ അക്ഷീണ പരിശ്രമമാണ്. അദ്ദേഹത്തോടൊപ്പം കാലാകാലമായി ഉള്ള യുകെകെസിഎ നേതൃത്വവും യുകെകെസിവൈഎല്‍ നേതൃത്വവും മാഞ്ചസ്റ്ററിലെയും യുകെയിലെയും ക്നാനായ ജനങ്ങളും ഈ നേട്ടത്തില്‍ പങ്കാളികളാണ് .മിഷന്റെ ഒദ്യോഗിക പ്രഖ്യാപനത്തിന് സാക്ഷികളാകുവാന്‍ മാഞ്ചസ്റ്ററിലെയും പരിസര പ്രദേശത്തുള്ള എല്ലാ ക്നാനായ സമുദായ അംഗങ്ങളെയും 25ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സിക്ക് വേണ്ടി ഫാ: സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.

Read more

യു.കെ ക്നാനായ കാത്തലിക് വുമൻസ് ഫോറത്തിന്റെ വാർഷിക ആഘോഷങ്ങൾ ഇന്ന് | Live on KnanayaVoice

യുകെ ക്നാനായ കാത്തലിക്‌ വിമൻസ് ഫോറത്തിന്റ പ്രഥമവാർഷിക ആഘോഷത്തിന്റ ഒരുക്കങ്ങൾ ചെയർപേഴ്സൺ ടെസ്സി ബെന്നി മാവേലിയുടേയും മറ്റ്‌ കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തിൽ പൂർത്തിയായി. 

ഈ വാർഷികാഘോഷചടങ്ങിന് മുഖ്യാഥിതിയായി നാട്ടിൽ നിന്നും എത്തിച്ചേർന്ന Dr . മേഴ്‌സി ജോൺ മൂലക്കാട്ടിനെ വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങളും വനിതാ പ്രതിനിധികളും ചേർന്ന് ബുധനാഴ്ച മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്വീകരിച്ചു .

നവംബർ പതിനേഴാം തിയതി ശനിയാഴ്ച് യുകെ കെസി യുടെ ആസ്ഥാന മന്ദിരത്തിൽ രാവിലെ  പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയിലും
തുടർന്ന് നടക്കുന്ന പബ്ലിക് മീറ്റിംഗിലും ,കലാ സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കുന്നതിനായി എല്ലാ ക്നാനായ കുടുംബങ്ങളേയും വളരെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു .

യുകെ കെസി യുടെ മാഞ്ചസ്റ്റർ , വിഗൺ ,കോവെന്ററി , ബിർമിങ്ഹാം , വുസ്റ്റർ ആൻഡ് കാർഡിഫ് എന്നീ യൂണിറ്റുകളിൽ നിന്നുള്ള വനിതാ അംഗങ്ങൾ  ഒന്ന് ചേർന്ന് അവതരിപ്പിക്കുന്ന സ്വാഗതനൃത്തം ആഘോഷപരിപാടിയിയുടെ മുഖ്യ ആകർഷണമാണ് . 
   ഈ വാർഷിക ആഘോഷം ഒരു വൻ വിജയമാക്കി തീർക്കുവാൻ നിങ്ങൾ ഏവരുടെയും സഹകരണം ഞങ്ങൾ പ്രതീഷിക്കുന്നു . 

Live Telecast available on KVTV, KnanayaVoice and KVTV app, Also Available on KVTV Main Channel in Roku TV

Read more

ഡോ. മേഴ്‌സി ജോണ്‍ മൂലക്കാടിന് U.K KCWF ന്റെ ഊഷ്മളവരവേല്‍പ്പ്

ഡോ. മേഴ്‌സി ജോണ്‍ മൂലക്കാടിന് U.K  KCWF ന്റെ ഊഷ്മളവരവേല്‍പ്പ് 
നവംബര്‍ 17-ാം തീയതി നടക്കുന്ന ഡ.ഗ  ഗഇണഎ ന്റെ വാര്‍ഷിക പരിപാടിയില്‍ മുഖ്യ അതിഥിയായി എത്തുന്ന ഡോ. മേഴ്‌സി ജോണ്‍ മൂലക്കാടിന് മാഞ്ചസ്റ്റര്‍ എയര്‍പോട്ടില്‍ കമ്മറ്റി അംഗങ്ങളും മറ്റു വനിത പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

മാഞ്ചസ്റ്റര്‍ : നവംബര്‍ 17-ാം തീയതി നടക്കുന്ന U.K  KCWF ന്റെ വാര്‍ഷിക പരിപാടിയില്‍ മുഖ്യ അതിഥിയായി എത്തുന്ന ഡോ. മേഴ്‌സി ജോണ്‍ മൂലക്കാടിന് മാഞ്ചസ്റ്റര്‍ എയര്‍പോട്ടില്‍ കമ്മറ്റി അംഗങ്ങളും മറ്റു വനിത പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

Read more

യു.കെ.കെ.സി.എയുടെ ക്നാനായ സമുദായ ചരിത്രപഠനം എന്ന പാഠ്യപദ്ധതിക്ക് തുടക്കമായി.

യു കെ കെ സി എയുടെ ക്നാനായ സമുദായ ചരിത്രപഠനം എന്ന പാഠ്യപദ്ധതിക്ക് തുടക്കമായി.
യുകെ: കഴിഞ്ഞ നവംബർ മൂന്നാം തീയതി യുകെകെസിഎ ആസ്ഥാനമന്ദിരം ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. യുകെയിൽ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം യുവാക്കളാണ് ഈ സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കിയത്. അന്നേ ദിവസം നടന്ന യോഗത്തിൽ ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമ്മിറ്റി അംഗം ശ്രീ സണ്ണി ജോസഫ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. നമ്മുടെ പൂർവ പിതാക്കളിൽ നിന്നും പകർന്നുകിട്ടിയ ക്നാനായ പൈതൃകം വരും തലമുറയിലേക്ക് കൈമാറേണ്ടത് ഈ കാലഘട്ടത്തിൽ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതി ഭൗതികതലത്തിലെ വളർച്ചഅയതിനാൽ മറ്റ് കലാപരിപാടികളുടെ ആകർഷണീയത കൈവരിക്കാൻ കഴിയില്ല . അതുകൊണ്ട് നമ്മൾ കൂടുതൽ പ്രയത്നിച്ചാൽ മാത്രമേ ഇത് വിജയിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം യോഗത്തെ ബോധ്യപ്പെടുത്തി.
ബഹുമാനപ്പെട്ട തോമസ് ജോസഫ് തൊണ്ണാ മാവുങ്കലിൻ നേതൃത്വത്തിൽ വന്ന സെൻട്രൽ കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഈ കർമ്മപദ്ധതി. ഈ വർഷത്തെ നാഷണൽ കൗൺസിൽ തെരഞ്ഞെടുത്ത ശ്രീ ജിമ്മി ചെറിയാനും ശ്രീ ബോബൻ ഇലവുങ്കൽ ആയിരുന്നു ഈ പദ്ധതി ഏറ്റെടുത്ത് വിജയത്തിലെത്തിച്ചത്. ഇവർക്കൊപ്പം വിവിധ യൂണിറ്റുകളിലെ പാഠ്യവിഷയങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ളവർകൂടി അണിചേർന്നപ്പോൾ പദ്ധതി അനായസം ഫലപ്രാപ്തിയിൽ എത്തി.
യു കെ കെ സി എ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു സമ്മേളനത്തിൽ ഈ പദ്ധതിയുമായി സഹകരിച്ച് എല്ലാവരെയും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. തുടർന്ന് യുകെകെസിഎ ജനറൽ സെക്രട്ടറി നഷ്ടപ്പെട്ടുപോയ നമ്മുടെ പല ചരിത്ര തെളിവുകളെ പറ്റി സംസാരിക്കുകയും അക്കാരണത്താൽ തന്നെ നാം കൂടുതൽ പ്രയത്നിക്കേണ്ട തിൻറെ അനിവാര്യതയെ പറ്റി പരാമർശിക്കുകയുണ്ടായി.
തുടർന്ന് ബഹുമാനപ്പെട്ട ജിമ്മിയും, ബോബനും പദ്ധതിയുടെ ആവിഷ്കാരവും , 51 യൂണിറ്റിലേക്ക് ഉള്ള ക്ലാസുകളെ പറ്റിയും സംസാരിച്ചു. തുടർന്നുള്ള ചോദ്യോത്തരവേളയിൽ കോട്ടയം അതിരൂപതയുടെ അധികാര ഗ്രന്ഥങ്ങൾ ആയിരിക്കും റഫറൻസ് ബുക്ക് ആയി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കി. യുവതലമുറയിലെക്ക് ക്നാനായ ചരിത്രം എത്താത്തതിനെ ഒരു കാരണം മാതാപിതാക്കളുടെ വിമുഖത യാണെന്ന് പരാമർശിക്കപ്പെടുകയുണ്ടായി. കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുവാൻ കാണിക്കുന്ന വ്യഗ്രത മാതാപിതാക്കൾ ഇത്തരം സമുദായ പഠനത്തിന് താല്പര്യപ്പെടുന്നില്ല എന്നതിന് പ്രധാന കാരണമാണ്. ആയതിനാൽ എല്ലാവരുടെയും അഭിപ്രായത്തെ മാനിച്ച് ജനുവരി 19 മുതൽ 20 വരെ നീളുന്ന നാഷണൽ കൗൺസിലിൽ ഇത്തരം ഒരു ക്ലാസ്സ് എടുക്കുവാനും അത് യൂണിറ്റ് തലത്തിൽ ഒരു ഉണർവ് ഉണ്ടാക്കുവാനും സാധിക്കുമെന്ന് സെക്രട്ടറി saju ലൂക്കോസ് അഭിപ്രായപ്പെട്ടു.
ഇനി ഈ പദ്ധതി ഏറ്റെടുക്കേണ്ടത് 51 യൂണിറ്റുകളിലും ഭാരവാഹികളാണ് യൂണിറ്റുകളിലെ കൂടാരയോഗത്തിന് മുൻപായി ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കും. ഓരോ യൂണിറ്റും ഈ പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു. യൂണിറ്റുകളിൽ ക്ലാസ്സുകൾ എടുക്കുവാൻ യൂണിറ്റ് ഭാരവാഹികൾ യുകെകെസിഎ ജോയിൻ സെക്രട്ടറി സണ്ണി ജോസഫ്മായി ബന്ധപ്പെടേണ്ടതാണ്.

യുകെ: കഴിഞ്ഞ നവംബർ മൂന്നാം തീയതി യുകെകെസിഎ ആസ്ഥാനമന്ദിരം ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. യുകെയിൽ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം യുവാക്കളാണ് ഈ സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കിയത്. അന്നേ ദിവസം നടന്ന യോഗത്തിൽ ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമ്മിറ്റി അംഗം ശ്രീ സണ്ണി ജോസഫ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. നമ്മുടെ പൂർവ പിതാക്കളിൽ നിന്നും പകർന്നുകിട്ടിയ ക്നാനായ പൈതൃകം വരും തലമുറയിലേക്ക് കൈമാറേണ്ടത് ഈ കാലഘട്ടത്തിൽ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതി ഭൗതികതലത്തിലെ വളർച്ചഅയതിനാൽ മറ്റ് കലാപരിപാടികളുടെ ആകർഷണീയത കൈവരിക്കാൻ കഴിയില്ല . അതുകൊണ്ട് നമ്മൾ കൂടുതൽ പ്രയത്നിച്ചാൽ മാത്രമേ ഇത് വിജയിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം യോഗത്തെ ബോധ്യപ്പെടുത്തി.

ബഹുമാനപ്പെട്ട തോമസ് ജോസഫ് തൊണ്ണാ മാവുങ്കലിൻ നേതൃത്വത്തിൽ വന്ന സെൻട്രൽ കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഈ കർമ്മപദ്ധതി. ഈ വർഷത്തെ നാഷണൽ കൗൺസിൽ തെരഞ്ഞെടുത്ത ശ്രീ ജിമ്മി ചെറിയാനും ശ്രീ ബോബൻ ഇലവുങ്കൽ ആയിരുന്നു ഈ പദ്ധതി ഏറ്റെടുത്ത് വിജയത്തിലെത്തിച്ചത്. ഇവർക്കൊപ്പം വിവിധ യൂണിറ്റുകളിലെ പാഠ്യവിഷയങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ളവർകൂടി അണിചേർന്നപ്പോൾ പദ്ധതി അനായസം ഫലപ്രാപ്തിയിൽ എത്തി.യു കെ കെ സി എ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു സമ്മേളനത്തിൽ ഈ പദ്ധതിയുമായി സഹകരിച്ച് എല്ലാവരെയും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. തുടർന്ന് യുകെകെസിഎ ജനറൽ സെക്രട്ടറി നഷ്ടപ്പെട്ടുപോയ നമ്മുടെ പല ചരിത്ര തെളിവുകളെ പറ്റി സംസാരിക്കുകയും അക്കാരണത്താൽ തന്നെ നാം കൂടുതൽ പ്രയത്നിക്കേണ്ട തിൻറെ അനിവാര്യതയെ പറ്റി പരാമർശിക്കുകയുണ്ടായി.

തുടർന്ന് ബഹുമാനപ്പെട്ട ജിമ്മിയും, ബോബനും പദ്ധതിയുടെ ആവിഷ്കാരവും , 51 യൂണിറ്റിലേക്ക് ഉള്ള ക്ലാസുകളെ പറ്റിയും സംസാരിച്ചു. തുടർന്നുള്ള ചോദ്യോത്തരവേളയിൽ കോട്ടയം അതിരൂപതയുടെ അധികാര ഗ്രന്ഥങ്ങൾ ആയിരിക്കും റഫറൻസ് ബുക്ക് ആയി സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കി. യുവതലമുറയിലെക്ക് ക്നാനായ ചരിത്രം എത്താത്തതിനെ ഒരു കാരണം മാതാപിതാക്കളുടെ വിമുഖത യാണെന്ന് പരാമർശിക്കപ്പെടുകയുണ്ടായി. കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുവാൻ കാണിക്കുന്ന വ്യഗ്രത മാതാപിതാക്കൾ ഇത്തരം സമുദായ പഠനത്തിന് താല്പര്യപ്പെടുന്നില്ല എന്നതിന് പ്രധാന കാരണമാണ്. ആയതിനാൽ എല്ലാവരുടെയും അഭിപ്രായത്തെ മാനിച്ച് ജനുവരി 19 മുതൽ 20 വരെ നീളുന്ന നാഷണൽ കൗൺസിലിൽ ഇത്തരം ഒരു ക്ലാസ്സ് എടുക്കുവാനും അത് യൂണിറ്റ് തലത്തിൽ ഒരു ഉണർവ് ഉണ്ടാക്കുവാനും സാധിക്കുമെന്ന് സെക്രട്ടറി saju ലൂക്കോസ് അഭിപ്രായപ്പെട്ടു.ഇനി ഈ പദ്ധതി ഏറ്റെടുക്കേണ്ടത് 51 യൂണിറ്റുകളിലും ഭാരവാഹികളാണ് യൂണിറ്റുകളിലെ കൂടാരയോഗത്തിന് മുൻപായി ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കും. ഓരോ യൂണിറ്റും ഈ പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു. യൂണിറ്റുകളിൽ ക്ലാസ്സുകൾ എടുക്കുവാൻ യൂണിറ്റ് ഭാരവാഹികൾ യുകെകെസിഎ ജോയിൻ സെക്രട്ടറി സണ്ണി ജോസഫ്മായി ബന്ധപ്പെടേണ്ടതാണ്.

Read more

യു.കെ.കെ.സി.എ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 1 ന്

കായിക പ്രേമികള്‍ക്കായി യുകെകെസിഎ ഒരുക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ഒന്നിന് ഡെര്‍ബിയില്‍ നടക്കും. 51 യൂണിറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് പുതിയ വിജയികള്‍ക്കായി കാതോര്‍ക്കുന്നു.
ആതിഥ്യമരുളുന്ന ഡെര്‍ബി യൂണിറ്റിലെ താരങ്ങള്‍ കന്നിയങ്കത്തിനിറങ്ങുന്നു. 50 ഓളം ടീമുകള്‍ മത്സരത്തില്‍ വെറും വാശിയോടെയും പോരാടുമ്പോള്‍ ആവേശം അലതല്ലും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ യുകെകെസിഎ ട്രഷറര്‍ വിജി ജോസഫുമായി ബന്ധപ്പെടേണ്ടതാണ്.

കായിക പ്രേമികള്‍ക്കായി യു.കെ.കെ.സി.എ ഒരുക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ഒന്നിന് ഡെര്‍ബിയില്‍ നടക്കും. 51 യൂണിറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് പുതിയ വിജയികള്‍ക്കായി കാതോര്‍ക്കുന്നു. ആതിഥ്യമരുളുന്ന ഡെര്‍ബി യൂണിറ്റിലെ താരങ്ങള്‍ കന്നിയങ്കത്തിനിറങ്ങുന്നു. 50 ഓളം ടീമുകള്‍ മത്സരത്തില്‍ വെറും വാശിയോടെയും പോരാടുമ്പോള്‍ ആവേശം അലതല്ലും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ യുകെകെസിഎ ട്രഷറര്‍ വിജി ജോസഫുമായി ബന്ധപ്പെടേണ്ടതാണ്.

Read more

(KCAI) റോമിന്റെ സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

റോം; സില്‍വര്‍ ജൂബിലി നിറവില്‍ നില്‍ക്കുന്ന ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ഓഫ് ഇറ്റലി(KCAI) റോമിന്റെ 2019 മെയ് 4,5 തീയതികളില്‍ റോമിലെ Fraterna Domus കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്കു മുന്നോടിയായിട്ടുളള ജൂബിലി ലോഗോ പ്രകാശനവും, പ്രൊമോ വീഡിയോയും 2018 നവംബര്‍ 11 ഞായറാഴ്ച നടന്ന ഫാമിലിഡേ ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോജി അച്ചേട്ടിന്റെ സാന്നിധ്യത്തില്‍ ഫാ.പ്രിന്‍സ് മുളകുമറ്റം പ്രകാശനം ചെയ്തു.

ഇറ്റലി ക്നാനായ കാത്തലിക് അസോസിയേഷൻ “ഫാമിലിഡേ” ആഘോഷങ്ങള്‍ നവംബര്‍ 11 ഞായറാഴ്ച.

ഇറ്റലി ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ “ഫാമിലിഡേ” ആഘോഷിക്കുന്നു
റോം:ക്നാനായ കാത്തലിക് അസോസിയേഷൻ ഇറ്റലി-റോമിലെ അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ ഞായറാഴ്ച (11/11/18) “ഫാമിലിഡേ” via casaletto 538-ൽ വെച്ച് രാവിലെ 10മണിക്ക് വിശുദ്ധകുർബാനയോടു കൂടി ആരംഭിച്ചു വൈകുന്നേരം 7മണിയോടുകൂടി സമാപിക്കുന്നതാണ്. പരിപാടിയിലേക്ക് അസോസിയേഷന്റെ എല്ലാ മെമ്പർമാരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു .
നാളത്തെ പരിപാടികൾ:
10.00 മണിക്ക് വിശുദ്ധ കുർബാന 
11.30 ക്വിസ് മത്സരം 
12.30 പുരാതനപ്പാട്ട് 
13.00 ഭക്ഷണം 
14.30 സുന്ദരിക്ക് പൊട്ടുതൊടിൽ 
15.00സാരിയുടുപ്പിക്കൽ 
15.30 വടംവലി 
അതിനു ശേഷം പൊതുസമ്മേളനം. മുതിർന്നവരുടെ മത്സരങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ മത്സരങ്ങൾ മറ്റൊരു സൈഡിൽ ഉണ്ടായിരിക്കുന്നതാണ്. 
NB : - എത്തിച്ചേരുവാനുള്ള ബസ് നമ്പറുകൾ 160 , 719 , 786 , 785 . KC ROME

റോം:ക്നാനായ കാത്തലിക് അസോസിയേഷൻ ഇറ്റലി-റോമിലെ അസോസിയേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച (11/11/18) “ഫാമിലിഡേ” via casaletto 538-ൽ വെച്ച് രാവിലെ 10മണിക്ക് വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ചു വൈകുന്നേരം 7 മണിയോടുകൂടി സമാപിക്കുന്നതാണ്. പരിപാടിയിലേക്ക് അസോസിയേഷന്റെ എല്ലാ മെമ്പർമാരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു .

10.00 മണിക്ക് വിശുദ്ധ കുർബാന 

11.30 ക്വിസ് മത്സരം 

12.30 പുരാതനപ്പാട്ട് 

13.00 ഭക്ഷണം 

14.30 സുന്ദരിക്ക് പൊട്ടുതൊടിൽ 

15.00 സാരിയുടുപ്പിക്കൽ 

15.30 വടംവലി 

Read more

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി.
മാഞ്ചസ്റ്റര്‍; സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഞായറാഴ്ച വിഥിന്‍ഷോ പീല്‍ ഹാളിലെ സെന്റ് എലിസബത്ത് പളളിയിലാണ് വി.കുര്‍ബാനയോടു കൂടി ആഘോഷങ്ങള്‍ നടന്നത്. 4 മണിക്ക് സീറോ മലബാര്‍ ക്‌നാനായ വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും അദ്ധ്യാപകരും പ്രദിക്ഷിണമായി ദൈവാലയത്തില്‍ പ്രവേശിച്ചതോടു കൂടി ആഘോഷമായ വി.കുര്‍ബാന ആരംഭിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ എല്ലാവരും വിവിത വിശുദ്ധരുടെ രൂപത്തിലാണ് ദിവ്യബലിക്ക് എത്തിയത്. കുര്‍ബാന മധ്യേ വിശ്വാസം കുടുംബത്തില്‍ നിന്ന് തുടങ്ങുവാനും ആവിശ്വാസത്തില്‍ ദൈവീക ചിത്തയില്‍ മക്കളെ വളര്‍ത്തുവാനും അതു വഴി കുട്ടികള്‍ വുശുദ്ധരായി തീരട്ടെ എന്നും ഫാ.സജി മലയില്‍പുത്തന്‍പുര പ്രസംഗത്തില്‍ പറയുകയുണ്ടായി. ഓരോരുത്തരും തങ്ങളുടെ വിശുദ്ധരോട് പ്രത്രേകം മാദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുവാന്‍ കുട്ടികളോടു പറഞ്ഞു.
 ജോണ്‍പോള്‍ Sunday School-യിലെ വിവിധ ഗ്രൂപ്പുകളിലുളള കുട്ടികള്‍ തങ്ങളുടെ അനുഭവങ്ങള്‍ ഗ്രൂപ്പ് പ്രസന്റേഷന്‍ വഴി പങ്കുവച്ചു. Sunday School അദ്ധ്യാപകര്‍ പരുപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരുനാളില്‍ പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും ഇടവക വികാരി ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ തിരുനാള്‍ ആശംസകളും നന്ദിയും രേഖപ്പെടുത്തി 

മാഞ്ചസ്റ്റര്‍; സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഞായറാഴ്ച വിഥിന്‍ഷോ പീല്‍ഹാളിലെ സെന്റ് എലിസബത്ത് പളളിയിലാണ് വി.കുര്‍ബാനയോടു കൂടി ആഘോഷങ്ങള്‍ നടന്നത്. 4 മണിക്ക് സീറോ മലബാര്‍ ക്‌നാനായ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും അദ്ധ്യാപകരും പ്രദിക്ഷിണമായി ദൈവാലയത്തില്‍ പ്രവേശിച്ചതോടു കൂടി ആഘോഷമായ വി.കുര്‍ബാന ആരംഭിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ എല്ലാവരും വിവിത വിശുദ്ധരുടെ രൂപത്തിലാണ് ദിവ്യബലിക്ക് എത്തിയത്. കുര്‍ബാന മധ്യേ വിശ്വാസം കുടുംബത്തില്‍ നിന്ന് തുടങ്ങുവാനും ആവിശ്വാസത്തില്‍ ദൈവീക ചിത്തയില്‍ മക്കളെ വളര്‍ത്തുവാനും അതു വഴി കുട്ടികള്‍ വുശുദ്ധരായി തീരട്ടെ എന്നും ഫാ.സജി മലയില്‍പുത്തന്‍പുര പ്രസംഗത്തില്‍ പറയുകയുണ്ടായി. ഓരോരുത്തരും തങ്ങളുടെ വിശുദ്ധരോട് പ്രത്രേകം മാദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുവാന്‍ കുട്ടികളോടു പറഞ്ഞു.

 ജോണ്‍പോള്‍ Sunday School-യിലെ വിവിധ ഗ്രൂപ്പുകളിലുളള കുട്ടികള്‍ തങ്ങളുടെ അനുഭവങ്ങള്‍ ഗ്രൂപ്പ് പ്രസന്റേഷന്‍ വഴി പങ്കുവച്ചു. Sunday School അദ്ധ്യാപകര്‍ പരുപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരുനാളില്‍ പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും ഇടവക വികാരി ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ തിരുനാള്‍ ആശംസകളും നന്ദിയും രേഖപ്പെടുത്തി 

Read more

2019 ലെ ഉഴവൂർ സംഗമം ജൂൺ 22, 23 തീയതികളിൽ കവന്‍ട്രിയില്‍ വച്ച് നടത്തപ്പെടും

യുക്കെയിലെ സംഗമങ്ങളിൽ വച്ചേറ്റവും വലിയതും, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്നതും, എല്ലാ വർഷവും പുതുമയേറിയ കലാപരുപാടികൾ കൊണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും, നൂറ് ശതമാനം ജന പങ്കാളിത്തം എല്ലാ വർഷവും തന്നെ ഉള്ളതും ആയ ഉഴവൂർ സംഗമം അടുത്ത വർഷവും വളരെ വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ കവന്റിയിൽ തുടങ്ങി. 2019 ലെ ഉഴവൂർ സംഗമം ജൂൺ 22, 23 തീയതികളിൽ കവന്റിയിൽ വച്ച് നടത്താൻ തീരുമാനിച്ചു എന്ന് സംഘാടകരായ കവന്റി ടീമംഗങ്ങൾ അറിയിച്ചു.
യുക്കെയിലുള്ള എല്ലാ ഉഴവൂർക്കാരും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്ന് സംഘാടകർ അറിയിച്ചു.

യുക്കെയിലെ സംഗമങ്ങളിൽ വച്ചേറ്റവും വലിയതും, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്നതും, എല്ലാ വർഷവും പുതുമയേറിയ കലാപരുപാടികൾ കൊണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും, നൂറ് ശതമാനം ജനപങ്കാളിത്തം എല്ലാ വർഷവും തന്നെ ഉള്ളതും ആയ ഉഴവൂർ സംഗമം 2019 ജൂൺ 22, 23 തീയതികളിൽ കവന്‍ട്രിയില്‍ വച്ച് വളരെ വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ കവന്‍ട്രിയില്‍ തുടങ്ങി. 

Read more

ഫാ. സജിത്ത് പറപ്പള്ളിൽ എസ്. എസ്. പി.ക്ക് ഡോക്ടറേറ്റ്

റോം: റോമിലെ സലേഷ്യൻ ഫൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് ഫാ. സജിത്ത് പറപ്പള്ളിൽ എസ്. എസ്. പി.ക്ക് ഡോക്ടറേറ്റ് ലഭിച്ചു. മീഡിയ എഡ്യൂക്കേഷണിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. സൊസൈറ്റി ഓഫ് സെന്റ് പോൾസ് സന്യാസ സമൂഹ അംഗമാണ് ഫാ. സജിത്ത്. വളരെ കാലം ഇൻസ്പിരേഷണൽ  കോട്ടസ് എന്ന മാസികയുടെ എഡിറ്ററായിരുന്ന അദ്ദേഹം, നിരവധി ഗ്രന്ഥങ്ങളുടെ  രചിതാവുമാണ്.  കട്ടച്ചിറ സെന്റ് മേരീസ് ഇടവക പറപ്പള്ളിൽ സിറിയക് - ആലിസ് ദമ്പതികളുടെ പുത്രനാണ്‌ 
Read more

യുകെ ക്നാനായ കാത്തലിക്‌ വിമൻസ് ഫോറം വാർഷികവും സാംസ്‌കാരിക സമ്മേളനവും 2018 നവം 17ന്

യുകെ  ക്നാനായ  കാത്തലിക്‌ വിമൻസ്   ഫോറം  പ്രഥമ വാർഷികവും കലാ സാംസ്‌കാരിക സമ്മേളനവും 2018  നവംബർ   പതിനേഴിന്  യുകെ കെസി എ  ആസ്ഥാനമന്ദിരത്തിൽ  വെച്ച്  നടത്തപ്പെടുന്നു .
     
                         യു.കെ ക്നാനായ കാത്തലിക് വുമൻസ് ഫോറത്തിന്റെ പ്രഥമ വാർഷികവും, കലാ സാംസ്‌കാരിക സമ്മേളനവും 2018 നവംബർ പതിനേഴിന്  ബർമിംഗ്ഹാമിലെ യുകെ കെസി എ ആസ്ഥാന മന്ദിരത്തിൽ വച്ച് നടത്തപെടുന്നു . ഈ ആഘോഷ വേളയിലേക്കു എല്ലാ ക്നാനായ കാത്തലിക്ക് കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്യുന്നു.

നവംബർ   പതിനേഴിന്  രാവിലെ  പതിനൊന്ന് മണിക്ക്  യുകെ കെസി എ  യുടെ ആസ്ഥാന മന്ദിരത്തിലെ  സെന്റ് മൈക്കൾസ്  ചാപ്പലിൽ
യൂകെയിലെ  ക്നാനായ വൈദീകർ ഒന്ന് ചേർന്ന് അർപ്പിക്കുന്ന ദിവ്യബലിയോടെ ആഘോഷങ്ങൾ സമാരംഭിക്കും.

യുകെ കെസി വിമൻസ് ഫോറം  കമ്മിറ്റി അംഗങ്ങളുട ക്ഷണം സ്വീകരിച്ചു വിശിഷ്ടാതിഥിയായി കേരളത്തിൽ നിന്നും എത്തുന്നത്, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ്
റിട്ടയേർഡ് പ്രിൻസിപ്പാളും  ഇപ്പോൾ കോട്ടയം അതി രൂപതയുടെ വിമെൻസ് ഫോറം പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചു വരുന്ന Dr. മേഴ്‌സി ജോൺ മൂലക്കാട്ട്  ആണ്.

തുടർന്നു  യുകെ കെസി എ  സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ  സാന്നിധ്യത്തിൽ   നടത്തുന്ന പബ്ലിക്  മീറ്റിംഗിൽ  യുകെ കെസി വിമൻസ് ഫോറം ചെയർ പേഴ്സൺ  ടെസ്സി ബെന്നി മാവേലി   അധ്യക്ഷത
വഹിക്കുന്നതാണ്  .

    Dr.  മേഴ്‌സി ജോൺ  മൂലക്കാട്ട്  മീറ്റിംഗിന്റ   ഉൽഘാടനം നിർവഹിക്കും. വിമൻസ് ഫോറത്തിന്റെ ലോഗോ പ്രകാശനം, വിമൻസ് ഫോറം  2018 ഏപ്രിൽ മാസത്തിൽ നടത്തിയ   നാഷണൽ ബൈബിൾ ക്വിസ് വിജയികൾക്കുള്ള  സമ്മാന   ദാനവും ഉണ്ടായിരിക്കുന്നതാണ്.

പബ്ലിക്  മീറ്റിംഗിന്  ശേഷം നടക്കുന്ന കലാ പരിപാടികൾക്ക് നാന്ദി കുറിച്ചു കൊണ്ട്  വിമെൻസ്  ഫോറത്തിന്റെ വിവിധ  യൂണിറ്റുകളിലെ  അൻപതോളം വനിതകൾ ഒന്ന് ചേർന്ന് അവതരിപ്പിക്കുന്ന സ്വാഗത നൃത്തം ആഘോഷങ്ങൾക്ക് മാറ്റു  കൂട്ടുമെന്നതിനു സംശയം ഇല്ല.  യുകെ കെസി എ യുടെ വുസ്റ്റർ യൂണിറ്റ് അംഗമായ ടോമി ജോസ് പടപുരയ്‌ക്കൽ  രചിച്ച ഗാനത്തിന് പ്രശസ്ത സംഗീത സംവിധായകൻ ഗണേശ് കുംബ്ലൈ ഈണം നൽകി യുകെയിലെ പ്രശസ്ത ഗായകരായ റെക്സ് ജോസും  ബിർമിങ്ങാം യൂണിറ്റ് അംഗമായ പ്രിയാ ജോമോനും ചേർന്ന് ആലപിച്ചു കലാഭവൻ നൈസ്  സേവ്യർ  കൊറിയോഗ്രഫി ചെയ്യുന്ന സ്വാഗത  നൃത്ത്വവുമായി  യുകെ യിലെ ക്നാനായ വനിതകൾ അരങ്ങത്ത്   എത്തുന്നു.

അന്നേ ദിവസം വിമൻസ് ഫോറം  കമ്മിറ്റി  അംഗങ്ങളുട  പ്രത്യേക ക്ഷണ പ്രകാരം എത്തുന്ന നമ്മുട സമുദായത്തിൽ നിന്നും ഈ വർഷം വിവാഹിതരായ നവദമ്പതികളെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നു. വളർന്നു വരുന്ന നമ്മുടെ യുവ തലമുറയ്ക്ക് ഇവർ മാതൃകാ ദമ്പതികൾ ആകട്ടെ എന്ന് ആശംസിക്കുന്നു.

തുടർന്ന് വനിതകൾ മാത്രം അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഈ പരിപാടികൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും  യുകെ കെസി വിമൻസ് ഫോറം അംഗങ്ങളായ  ടെസ്സി ബെന്നി മാവേലി,   ലീനുമോൾ  ചാക്കോ  , മോളമ്മ  ചെറിയാൻ,  മിനു  തോമസ് , മിനി ബെന്നി, ജെസ്സി  ബൈജു എന്നിവർ നടത്തിവരുന്നു.

ഈ വാർഷിക ആഘോഷം ഒരു വൻ വിജയമാക്കി തീർക്കുവാൻ നിങ്ങൾ ഏവരെയും കുടുംബ സമേതം
സ്വാഗതം ചെയ്യുന്നു .

നോട്ടിങ്ഹാം ചിന്നാസ് കേറ്ററിംഗിന്റെ സ്വാദിഷ്ടമായ വിവിധ തരത്തിലുള്ള ഫുഡ്‌ സ്റ്റാളുകൾ അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ് .

മോളമ്മ ചെറിയാൻ മഴുവഞ്ചേരിൽ
UKKCWF  Treasurer

Read more

ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഇറ്റലി (KCAI) സിൽവർ ജൂബിലി നിറവില്‍.

സുഹൃത്തുക്കളേ,
            1993 -ൽ റോമിൽ  നാമമാത്രമായി  ഉണ്ടായിരുന്ന ക്നാനായ സുഹൃത്തുക്കൾക്ക്  പരസ്പരം കാണുവാനും സൗഹൃദം പങ്ക് വെയ്ക്കുവാനുമായി  അബ്രാഹം കല്ലടാന്തിയിലിൻ്റെ നേതൃത്വത്തിൽആരംഭിച്ച ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഇറ്റലി (KCAI) അതിൻ്റെ മഹത്തായ 25 വർഷം പിന്നിട്ട വിവരം സന്തോഷത്തോടേയും അഭിമാനത്തോടേയും അറിയിക്കുന്നു.
         
                    പ്രാരംഭഘട്ടത്തിൽ നാമംമാത്രമായ അംഗങ്ങളാൽ ആരംഭിച്ച ഈ സംഘടന മുൻകാല കമ്മിറ്റി അംഗങ്ങളുടേ പ്രവർത്തന ഭലമായി 25 വർഷം പിന്നിടുമ്പോൾ ഇന്ന് ഏകധേശം 600-ൽ പരം അംഗങ്ങളുമായി യൂറോപ്പിലേയുംകോട്ടയം അതിരൂപതയിലേ തന്നേയും  മികച്ച ഒരു സംഘടനയായി പ്രവർത്തിച്ച് വരുന്നു എന്നതിൽ  നമ്മുക്ക് ഏവർക്കുംഅഭിമാനിക്കാവുന്നതാണ് ഈ സംഘനയെ ഈ നിലയിൽ എത്താൻ സഹായിച്ച മുൻ കാല കമ്മിറ്റികളേയും മറ്റ്എല്ലാ അംഗങ്ങളേയും ഈ അവസരത്തിൽനന്ദിയോടേ ഓർക്കുന്നു.KCAI റോമിന്റെ ഇപ്പോഴുത്തേ പ്രസിഡൻ്റ് ജൊജി അച്ചേട്ടിന്റെ നേതൃത്തത്തിൽ ഉള്ള കമ്മറ്റിയുടെ പ്രഥമ പൊതുയോഗത്തിൽ വെച്ച് KCAI rome അതിൻ്റെ സിൽവർ ജൂബിലി 2019 മെയ്4,5 തിയതികളിൽ റോമിലേ Fratena Domus കൺവൻഷൻ സെറ്ററിൽ വെച്ച് പ്രൌഡഗംഭീരമായി നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷത്തോടും അഭിമാനത്തോടും കൂടിഅറിയിച്ച് കൊള്ളുന്നു.
        ഈ  ജൂബിലിയുടേ സുഖുമമായ നടത്തിപ്പിനുംവിജയത്തിനും വേണ്ടി സംഘടനയുടേ സ്പിരിച്ചൽ ഡ
യറക്ടർ ആയ Fr. പ്രിൻസ്മുളക്മറ്റത്തിനേ രക്ഷാതി കാരിയായും,ചെയർമാനായി പ്രസിഡൻ്റ് ജോജി അച്ചേട്ടിനേയും കൺവീനർമാരായി.പ്രോഗ്രാം കമ്മിറ്റി കൗൺവീനർ ആയി ശ്രീ സാബു കണ്ണാടിപ്പുഴ .ഫൈനാൻസ് കമ്മിറ്റി കൺവീനർ ആയി ജിമ്മി പരപ്പനാട്ടുപടവിൽ ..കൾച്ചറൽ കമ്മിറ്റി കൺവീനർ  ജെയിംസ് മാവേലിൽ&ജെഫി ജോസ്  റെജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ജോർജ് മഠത്തിൽ ..റിസപ്ഷൻ കമ്മിറ്റി കൺവീനർ ജോർജ് വാക്കേൽ .ട്രാൻസ്പോട്ടേഷൻ കമ്മിറ്റി കൺവീനർ റെജി പൂതൃക്കയിൽ ..പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സിബി കൊള്ളിയിൽ എന്നിവർ ...................... അടങ്ങിയ 40 അംഗ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
   സിൽവർ ജൂബിലിയുടെ ലോഗോ പ്രകാശനവും പ്രവർത്തനോദ്ഘാടനവും നവംബർ 4 തിയതി VIA CASALETTO 538 ഇൽ  നടക്കുന്ന KCAI യുടേ ഫാമിലി ഡേയൊടനുബദ്ധിച്ച് നടത്തപ്പെടുന്നതാണ്.  നമ്മുടെ അസോസിയേഷൻ  സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ ധന്യ നിമിഷത്തിൽ എല്ലാവരുടെയും സാന്യത്ത്വവും സഹായ സഹകരണവുംഅഭ്യർത്തിക്കുന്നു.. 
      എന്ന് പബ്ലിസിറ്റി കമ്മിറ്റിക്ക് വേണ്ടി,
  സിബി കൊള്ളിയിൽ, സിറിൾ സിറിയക്ക്, മജു കൗന്നുംപാറയിൽ

റോം;1993 -ൽ റോമിൽ  നാമമാത്രമായി  ഉണ്ടായിരുന്ന ക്നാനായ സുഹൃത്തുക്കൾക്ക്  പരസ്പരം കാണുവാനും സൗഹൃദം പങ്ക് വെയ്ക്കുവാനുമായി  അബ്രാഹം കല്ലടാന്തിയിലിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഇറ്റലി (KCAI) അതിന്റെ  മഹത്തായ 25 വർഷം പിന്നിട്ട വിവരം സന്തോഷത്തോടേയും അഭിമാനത്തോടേയും അറിയിക്കുന്നു.

 പ്രാരംഭഘട്ടത്തിൽ നാമമാത്രമായ അംഗങ്ങളാൽ ആരംഭിച്ച ഈ സംഘടന മുൻകാല കമ്മിറ്റി അംഗങ്ങളുടേ പ്രവർത്തന ഫലമായി 25 വർഷം പിന്നിടുമ്പോൾ ഇന്ന് ഏകദേശം 600-ൽ പരം അംഗങ്ങളുമായി യൂറോപ്പിലേയും കോട്ടയം അതിരൂപതയിലേയും മികച്ച ഒരു സംഘടനയായി പ്രവർത്തിച്ച് വരുന്നു എന്നതിൽ  നമ്മുക്ക് ഏവർക്കും അഭിമാനിക്കാവുന്നതാണ്. ഈ സംഘടനയെ  ഈ നിലയിൽ എത്താൻ സഹായിച്ച മുൻ കാല കമ്മിറ്റികളേയും മറ്റ്എല്ലാ അംഗങ്ങളേയും ഈ അവസരത്തിൽ നന്ദിയോടേ ഓർക്കുന്നു. KCAI റോമിന്റെ ഇപ്പോഴുത്തേ പ്രസിഡൻ്റ് ജൊജി അച്ചേട്ടിന്റെ നേതൃത്തത്തിൽ ഉള്ള കമ്മറ്റിയുടെ പ്രഥമ പൊതുയോഗത്തിൽ വെച്ച് KCAI rome അതിൻ്റെ സിൽവർ ജൂബിലി 2019 മെയ് 4,5 തിയതികളിൽ റോമിലേ Fratena Domus കൺവൻഷൻ സെന്ററില്‍  വെച്ച് പ്രൌഡഗംഭീരമായി നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷത്തോടും അഭിമാനത്തോടും കൂടി അറിയിച്ച് കൊള്ളുന്നു.

ഈ  ജൂബിലിയുടെ സുഖമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി സംഘടനയുടെ സ്പിരിച്ചൽ ഡയറക്ടർ ആയി ഫാ.പ്രിന്‍സ് മുളകമറ്റത്തിനേയും, ചെയർമാനായി പ്രസിഡൻ്റ് ജോജി അച്ചേട്ടിനേയും, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആയി ശ്രീ സാബു കണ്ണാടിപ്പുഴ, ഫൈനാൻസ് കമ്മിറ്റി കൺവീനർ  ജിമ്മി പരപ്പനാട്ടുപടവിൽ, കൾച്ചറൽ കമ്മിറ്റി കൺവീനർ  ജെയിംസ് മാവേലിൽ & ജെഫി ജോസ്, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ജോർജ് മഠത്തിൽ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ജോർജ് വാക്കേൽ, ട്രാൻസ്പോട്ടേഷൻ കമ്മിറ്റി കൺവീനർ റെജി പൂതൃക്കയിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സിബി കൊള്ളിയിൽ എന്നിവർ  അടങ്ങിയ 40 അംഗ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

സിൽവർ ജൂബിലിയുടെ ലോഗോ പ്രകാശനവും പ്രവർത്തനോദ്ഘാടനവും നവംബർ 4 ന് VIA CASALETTO 538 -ല്‍ നടക്കുന്ന KCAI യുടെ ഫാമിലി ഡേയോടനുബദ്ധിച്ച് നടത്തപ്പെടുന്നതാണ്.  നമ്മുടെ അസോസിയേഷൻ  സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ ധന്യ നിമിഷത്തിൽ എല്ലാവരുടെയും സാനിധ്യവും സഹായ സഹകരണവും അഭ്യർത്ഥിക്കുന്നു.. 

 എന്ന് പബ്ലിസിറ്റി കമ്മിറ്റിക്ക് വേണ്ടി,

 സിബി കൊള്ളിയിൽ, സിറിൾ സിറിയക്ക്, മജു കൗന്നുംപാറയിൽ

Read more

സഭയുടെ അജപാലന ശുശ്രൂഷകള്‍ കൂടുതല്‍ യൂവജന സൗഹൃദമാകണം: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

സഭയുടെ അജപാലന ശുശ്രൂഷകള്‍ കൂടുതല്‍ യൂവജന സൗഹൃദമാകണം: 
മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
റോം: സഭയുടെ അജപാലന ശുശ്രൂഷകള്‍ കൂടുതല്‍ യൂവജന സൗഹൃദമാകണമെന്ന് സീറോ മലബാര്‍ സഭാ യുവജന കമ്മീഷന്‍ ചെയര്‍മാനും കോട്ടയം അതിരൂപതാ സഹായ മെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. റോമില്‍ നടക്കുന്ന യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ പ്രത്യേക സിനഡില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കന്മാരുടെ മാതൃകാപരമായ ജീവിതവും കൂദാശകളിലധിഷ്ഠിതമായ സഭാജീവിതവും സഭയെ സ്‌നേഹിക്കുവാനും പൗരോഹിത്യ സന്യാസ ആഭിമുഖ്യങ്ങള്‍ യുവജനങ്ങളില്‍ വളര്‍ത്തുവാനും വഴിയൊരുക്കുമെന്ന് പിതാവ് പറഞ്ഞു. ആഴമായ വിശ്വാസ പരിശീലനത്തിലൂടെയും പ്രത്യേകിച്ച് മിഷന്‍ലീഗ് സംഘടനയുടെ പ്രവര്‍ത്തനങ്ങളിലൂടെയും ദൈവവിളി പ്രോത്സാഹനത്തിന് സീറോ മലബാര്‍ സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ടെന്ന കാര്യം പിതാവ് സിനഡില്‍ പങ്കുവച്ചു.  ഒക്‌ടോബര്‍ 3 ന് ആരംഭിച്ച സിനഡ് 28 ന് സമാപിക്കും. 

ലണ്ടൻ ക്നാനായ അസോസിയേഷൻ സമ്മർ ഫെസ്റ്റ് വർണ്ണാഭമായി

ശനിയാഴ്ച രാവിലെ 10 മണി മുതൽ ലണ്ടൻ അബ്മിനിസ്റ്റർ സെൻ പീറ്റേഴ്സ് മാസ്സെൻട്രിൽ വെച്ച് നടത്തിയ ലണ്ടൻ ക്നാനായ കാത്തലിക് അസോസിയേഷൻ സമ്മർ ഫെസ്റ്റ് വളരെയധികം ഭംഗിയായി നടത്തപ്പെട്ടു രാവിലെ പത്തരയ്ക്ക് ബഹുമാനപ്പെട്ട ബേബി കിട്ടിയാങ്കിൽ അച്ഛൻറെ  കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാന യോടുകൂടി ആരംഭിച്ച പരിപാടിയിൽ UKKCWA പ്രസിഡണ്ട് ശ്രീമതി ടെസി മാവേലി നടത്തിയ ക്വിസ് കോമ്പറ്റീഷൻ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. 

വളരെയധികം വാശിയേറിയ വടംവലി മത്സരത്തിൽ ഹാർലോ, ഈസ്റ്റ് ലണ്ടൺ  ടീമുകൾ ഒന്നും രണ്ടും  സ്ഥാനങ്ങൾ കരസ്ഥമാക്കി വനിതകളുടെ വടംവലി മത്സരത്തിൽ ബാസിൽഡൺ ഹാർലോ ടീമുകൾ വിജയികളായി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായികമത്സരങ്ങൾകു ശേഷം നടത്തിയ മീറ്റിങ്ങിൽ ലണ്ടൻ ക്നാനായ ചാപ്ലൈൻ ഫാദർ ബേബി കട്ടിയാക്കൽ ഉദ്ഘാടനം  നടത്തുകയും UKKCA പ്രസിഡൻറ് തോമസ് തൊണ്ണമാവുങ്കൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു LKCA പ്രസിഡന്റ് മാത്യു വില്ലൂത്തറ അധ്യക്ഷനായ മീറ്റിംഗിൽ സെക്രട്ടറി സാജൻ പടിക്കമാലിൽ വിശിഷ്ടവ്യക്തികളെ സ്വാഗതം  ചെയ്തു.  ക്നാനായ കാത്തലിക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് തൂഫാൻ തോമസ് LKCYL  പ്രസിഡൻറ് ജെസോ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡണ്ട് ബാബു കല്ലോലിൽ നന്ദി പറഞ്ഞു. ഈ വർഷത്തെ സമ്മർ ഓവറോൾ ചാമ്പ്യൻഷിപ്പ് ഈസ്റ്റ് ലണ്ടൻ  യൂണിറ്റ് കരസ്ഥമാക്കി. പരിപാടിയുടെ വിജയത്തിനായി മാത്യു  വില്ലൂത്തറയുടെ നേതൃത്വത്തിൽ സാജൻ പടിക്കമാലിൽ, ജോർജ്ജ് കാഞ്ഞിരത്തിങ്കൽ, മിനിമോൾ സൈമൺ,  റെനി ഇല്ലിക്കാട്ടിൽ, ജോബി ചരളേൽ, ഫ്രാൻസിസ് സൈമൺ മച്ചാനിക്കൽ മധു പുല്ലാട്ട് കാലായി എന്നിവർ നേതൃത്വം നൽകി.

Read more

പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നത്: മാർ ആൻഡ്രൂസ് താഴത്ത്

പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നത്: മാർ ആൻഡ്രൂസ് താഴത്ത്
പ്രെസ്റ്റൺ: പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നതെന്ന് തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെസ്ഥാപനത്തിന്റെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷകത്തിന്റെയും രണ്ടാം വാർഷികത്തോട് അനുബന്ധിച്ച പ്രെസ്റ്റൻ സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസപ്‌ഷൻ കത്തീഡ്രലിൽ കൃതജ്ഞത ബലിയിൽ പ്രധാന കാർമികനായി സുവിശേഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിരുസഭയുടെ നിലനിൽപ്പും ഭാവിയും യുവജനങ്ങളിൽ ആണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അംഗങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നത് ഏറെ പ്രതീക്ഷ നൽകുന്നു. നമ്മുടെ ഉറവിടങ്ങളിലേക്കു തിരിച്ചു പോകുകയും നമ്മുടെ തനിമയും, വ്യക്തിത്വവും അറിയുകയും, പുതിയ തലമുറക്ക് അവയിൽ പരിശീലനം നൽകുകയും ചെയ്യൂമ്പോഴാണ് ആത്മ ബോധവും, വിശ്വാസതീഷ്‌ണതയും ഉള്ള ഒരു സമൂഹമായി നമുക്ക് വളരാൻ സാധിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രൂപതയിലെ വൈദികർ ഒന്ന് ചേർന്ന് അർപ്പിച്ച സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആമുഖ സന്ദേശം നൽകി, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലൂടെ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയണ്ട സമയം ആണിതെന്നും, രൂപതയുടെ വളർച്ചക്കുവേണ്ടി രൂപതാ അംഗങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം എന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
വിശുദ്ധ കുർബാനക്കുശേഷം രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നും എത്തിയ വൈദികരുടെയും, അല്‍മായ പ്രതിനിധികളുടെയും സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് മുൻപ്, ബ്രിട്ടനിലെ സീറോ മലബാർ സഭാ കോർഡിനേറ്റർ ആയും, കഴിഞ്ഞ രണ്ടു വർഷമായി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ്‌ ആയും സ്തുത്യർഹമായി സേവനം അനുഷ്ഠിച്ച ശേഷം ഇന്ത്യയിലേക്ക്‌ മടങ്ങുന്ന വെരി. റവ. ഡോ. തോമസ് പാറയടിക്ക് സമ്മേളനത്തിൽ യാത്രയയപ്പു നൽകി.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചുകൊണ്ടു ഉള്ള വിഡിയോ പ്രദർശനവും, വിവിധ റീജിയണൽ കോഡിനേറ്റേഴ്‌സ് ആയ വൈദികരുടെ നേതൃത്വത്തിൽ അല്മായ പ്രതിനിധികളുടെ റീജിയണൽ സമ്മേളനവും നടന്നു. പ്രസ്തുത സമ്മേളനത്തിൽ രൂപതയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും, ചർച്ചകൾക്കു ശേഷം ഉണ്ടായ നിർദേശങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
ഒക്ടോബർ ഇരുപതുമുതൽ നവംമ്പർ നാലുവരെ ഗ്രേറ്റ് ബ്രിട്ടനിലെ എട്ടു നഗരങ്ങളിൽ വച്ച് റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ അച്ചൻ നേതൃത്വം നൽകുന്ന രൂപതയുടെ രണ്ടാമത് ബൈബിൾ കൺവെൻഷൻ, നവംമ്പർ പത്താം തീയതി ബ്രിസ്റ്റോളിൽ വച്ച് നടത്തപെടുന്ന രണ്ടാമത് രൂപത ബൈബിൾ കലോത്സവം, കുട്ടികളുടെ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ ഡിസംബർ ഒന്നിന് നടക്കുന്ന കുട്ടികളുടെ കൺവെൻഷൻ, മേജർ ആര്‍ച്ച് ബിഷപ്പ് മാർ ജോർജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവ് നടത്തുന്ന അജപാലന സന്ദർശനത്തെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ രൂപതാധ്യക്ഷൻ സമ്മേളനത്തിൽ അറിയിച്ചു.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ . തോമസ് പാറയടി, വികാരി ജനറൽമാരായ റവ. ഫാ. സജിമോൻ മലയിൽപുത്തൻപുര, റവ. ഡോ .മാത്യു ചൂരപൊയ്കയിൽ, റവ . ഡോ. മാത്യു പിണക്കാട്, റവ. ഡോ. വർഗീസ് പുത്തൻപുരക്കൽ റവ. ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ കാര്യ പരിപാടികൾക്ക് നേതൃത്വം നൽകി. റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിലുള്ള രൂപത ഗായക സംഘം തിരുക്കർമ്മങ്ങളെ ഭക്തിസാന്ദ്രമാക്കി

Copyrights@2016.