europe live Broadcasting

സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി "ക്‌നാനായ ദര്‍ശന്‍"

ബര്‍മിങ്ഹാം: സഭാ സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ സമുദായത്തിന്റെ ശുഭകരമായ ഭാവി ലക്ഷ്യമാക്കി സഭയിലൂടെ, സംഘടനയിലൂടെ യുകെയിലെ ക്‌നാനായ സമുദായ വളര്‍ച്ചയ്ക്കാവശ്യമായ കൃയാത്മകമായ ചര്‍ച്ചയ്ക്കു വഴി തെളിച്ചു ഓപ്പണ്‍ ചര്‍ച്ച വേദിയായ "ക്‌നാനായ ദര്‍ശന്‍" പുതുചരിത്രമെഴുതി.നൂറ്റാണ്ടുകളായി കാത്തു പരിപാലിക്കുന്ന സഭാസമുദായ സ്‌നേഹങ്ങള്‍ മുറുകെ പിടിച്ചു സമുദായ തനിമ നിലനിറുത്തുവാനും വരും തലമുറയ്ക്ക് മാര്‍ഗ്ഗ ദീപമാകുവാനും വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതിഫലിച്ച വേദിയായിരുന്നു" ക്‌നാനായ ദര്‍ശന്‍".

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സമുദായാംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പും ചര്‍ച്ച ചെയ്തു അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ കൃയാത്മകമായിരുന്നു.

യുകെകെസിഎയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് "ക്‌നാനായ ദര്‍ശന്‍" എന്ന നാമത്തില്‍ തുറന്ന സംവാദം നടത്തപ്പെടുന്നത്.

പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്‌നാനായ ദര്‍ശന്‍ സംവാദത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പ്പുര മോഡറേറ്റര്‍ ആയിരുന്നു. ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനൈല്‍ കളത്തില്‍കോട്ട് എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മുന്‍ പ്രസിഡന്റുമാരായ ലെവി പടപ്പുരയ്ക്കല്‍, ബെന്നി മാവേലി എന്നിവര്‍ ആശംസയര്‍പ്പിച്ചു.

Read more

പേരെൻറ്റിങ് വർക്ക്ഷോപ് മെയ് 21 നു ക്നാനായ കാത്തലിക് വിമൻസ് ഫോറം(UKKCWF) സംഘടിപ്പിക്കുന്നു

യു.കെ: യു.കെ യിലെ വ്യത്യസ്തങ്ങളായ സംസ്ക്കാരത്തിൽ ജീവിക്കുന്ന നമ്മുടെ ടീനേജേഴ്സ് ജീവിതചക്രവും അവർ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളും എന്തൊക്കെയാണ്. ഇത് KCYL കുട്ടികൾ അവരുടെ അമ്മമാർക്ക് എഴുതുന്ന ഒരു എഴുത്തിലൂടെ അവതരിപ്പിക്കുകയാണ് "പേരെൻറ്റിങ് വർക്ക്ഷോപ്" എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായ ഒരു ആശയത്തിലൂടെ. UKKCA ആസ്ഥാനമന്ദിരത്തിൽ വച്ച് മെയ് മാസം 21 നു 11 മുതൽ 4 മണി വരെയാണ് ഈ പരിപാടി നടക്കുക. സമകാലീനമായി നമ്മുടെ കുട്ടികൾ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണെന്നും, നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ഇവയൊക്കെ അഭിമുഖീകരിക്കാൻ എങ്ങിനെ അവരെ പ്രാപ്തരാക്കിത്തീർക്കാൻ നമുക്കോരോരുത്തർക്കും കഴിയുമെന്നു മനസിലാക്കുകവഴി നമ്മുടെ വളർന്നു വരുന്ന യുവ തലമുറയെ ജീവിത വിജയം കൈവരിക്കുവാൻ പ്രാപ്തരാക്കുവാൻ സഹായിക്കുന്നതിനുള്ള ഒരു സുവർണ്ണാവസരമാണ് ഇത്. യു. കെ ക്നാനായ കത്തോലിക്ക് അസോസിയേഷനിലുള്ള എല്ലാ വിമൺസ് ഫോറം അംഗങ്ങൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.

സ്പീക്കേഴ്സ് ആയി എത്തുന്നത് ടീച്ചർ റീന മാത്യു, ആൽബിൻ എബ്രാഹം എന്നിവരാണ്.

UKKCYL കുട്ടികൾ അമ്മമാർക്ക് എഴുതുന്ന കത്തുകൾ നേരിട്ട് അന്നത്തെ ദിവസത്തെ ക്ലാസ് നയിക്കാനെത്തുന്ന "സ്പീക്കേഴ്സിന്" കൈമാറും (കുട്ടികൾ അവരെഴുതുന്ന കത്തിൽ പേരുകൾ വെയ്ക്കണ്ട ആവശ്യമില്ല – ഇക്കാര്യത്തിൽ UKKCWF, ഈ എഴുത്തുകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതായിരിക്കും). കൂടുതൽ വിവരങ്ങൾക്കായി വിമൺസ് ഫോറം അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായ ലിറ്റി ജിജോയെയോ,(07828424575), ജോമോൾ സന്തോഷി(07833456034) നെയോ ബന്ധപ്പെടാവുന്നതാണ് എന്ന് യൂ കെ കെ സി എ സെൻട്രൽ കമ്മറ്റി അറിയിച്ചു.

Read more

റോമില്‍ വി. പത്താംപീയൂസിന്‍െറയും പരി. കന്യാകാമറിയത്തിന്‍െറയും തിരുനാള്‍ ആഘോഷിച്ചു

റോമം: ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വി. പത്താംപീയൂസിന്‍െറയും പരി. കന്യാകാമറിയത്തിന്‍െറയും തിരുനാള്‍ ആഘോഷിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു. ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടന്നു.

Read more

ബാബു ചാഴികാടൻ - മരിക്കാത്ത ഓര്മ്മകള്‍ക്ക് ഇരുപത്തിയാറാണ്ട്

ബാബു ചാഴികാടൻ എന്ന യുവജന നേതാവിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് നാളെ  ഇരുപത്താറു വയസ്. ആർക്കും അനുകരണീയമായ വ്യക്തിത്വത്തിനു ഉടമയായിരുന്നു ബാബു ചാഴികാടൻ.തികഞ്ഞ ആത്മാർത്ഥത, വ്യക്തമായ ലക്ഷ്യബോധം, ലാളിത്യം ഇതെല്ലാം അദ്ധേഹത്തിന്റെ വെക്തി മുദ്രയായിരുന്നു.

1991 മെയ്‌ 15 ലെ സായാഹ്നത്തിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ UDF സ്ഥാനാർത്ഥിയായിരുന്ന ബാബു തിരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആർപ്പൂക്കര വാര്യമുട്ടത്തു വെച്ചാണ്‌ ഇടിമിന്നൽ ഏറ്റു മരിച്ചത്. അന്ന് കോട്ടയം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന രമേശ്‌ ചെന്നിത്തലയും ചാഴികാടനൊപ്പം ജീപ്പിൽ ഉണ്ടായിരുന്നു. മിന്നലേറ്റ് ബാബുവിന്റെ കഴുത്തിലെ പൂമാല പൊട്ടിച്ചിതറി. ചെന്നിത്തല പിന്നോട്ട് മറിഞ്ഞു വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപെട്ടു. കൂടെ ഉണ്ടായിരുന്ന പ്രവർത്തകർ ഇരുവരെയും അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു അപ്പോഴേക്കും ബാബുവിന്റെ ജീവിതം പൊളിഞ്ഞിരുന്നു. കേരളാ കോൺഗ്രസ്‌ പാർട്ടി ചെയർമാൻ മാണിസാറിന്റെ ഭാഷയിൽ പറഞ്ഞാൽ വിടരും മുൻപേ കൊഴിഞ്ഞ പനിനീർ പൂവായിരുന്നു ബാബു ചാഴികാടൻ.

കേരളാ യൂത്ത്ഫ്രണ്ട്(എ൦) മുന്‍ സംസ്ഥാന പ്രസിഡന്റ്‌, കേരള രാഷ്ടീയ൦ പ്രതീക്ഷയോടെ കാത്തിരുന്ന യുവജനനേതാവ്, കേരളാ കോണ്ഗ്രസ്‌ പ്രസ്ഥാനത്തിന്റെ ഭാവി വാഗ്ദാനം, വിദ്യാര്ത്ഥി പ്രസ്ഥാനത്തിന്റെയും യുവജനങ്ങളുടെയും ആവേശമായ നേതാവ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയില്‍ ബാബു ചാഴികാടന്‍ സര്ക്കാ്രിന്റെ മദ്യനയം തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് അന്ന് എക്സൈസ് മന്ത്രി ആയിരുന്ന കെ. ആര്‍ ഗൗരിയമ്മയെ കരിംകൊടി കാണിക്കുകയും അതേ വിഷയത്തില്‍ തന്നെ കോട്ടയം ഗാന്ധിസ്ക്വയറില്‍ 10 ദിവസം അദ്ദേഹം നടത്തിയ നിരാഹാര സമരവും ശ്രദ്ധെയമായിരുന്നു. ഉജ്ജ്വല വാഗ്മിയും മദ്യനിരോധന സമിതി സംസ്ഥാന സെക്രെട്ടറിയും ആയിരുന്ന  ബാബു ചഴികാടന്റെ ജ്വലിക്കുന്ന ഓര്മ്മകള്ക്ക് മുന്പി ല്‍ അശ്രുപൂജകള്‍ അര്പ്പി്ക്കുന്നു.

ബാബുവിന്റെ മരണത്തെ തുടർന്ന് ഏറ്റുമാനൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചു. പിന്നീട് ബാബുവിന്റെ സഹോദരൻ തോമസ്‌ ചാഴികാടൻ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചു.

Read more

Flash News | ക്നാനായ യുവാവ്‌ വിയന്നയില്‍ അപകടത്തില്‍ കൊല്ലപെട്ടു

വിയന്ന: കൂടല്ലൂര്‍  പുത്തന്‍പുരയില്‍ ഫെലിക്‌സ്, മാര്‍ട്ടീന ദമ്പതികളുടെ പുത്രന്‍ ഫെബിന്‍ വിയന്നയിലെ മോട്ടോര്‍ വെയില്‍ അപകടത്തില്‍ (28) നിര്യാതനായി. ഫെബിന്റെ വിവാഹം ആഗസ്റ്റില്‍ നടത്താനിരിക്കെയാണ് മരണം അദ്ദേഹത്തെ കവര്‍ന്നത്.

മരണവിവരം അറിഞ്ഞു വിയന്ന മലയാളികള്‍ കുടുംബത്തെ ആശ്വസിപ്പിക്കാനും, അനുശോചനം അറിയിക്കാനും എത്തിക്കൊണ്ടിരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. 

Read more

വ്യത്യസ്തത കൊണ്ട് കവൻടി ആൻ വാർവിക്ക് ഷെയർ ക്നാനായ യൂണിറ്റിന്റെ ഈസ്റ്റർ പോഗ്രാം ശ്രദ്ധയമായി

കവൻടി: കവൻടി ആൻ വാർവിക്ക് ഷെയർ ക്നാനായ യൂണിറ്റിന്റെ ഈ വർഷത്തെ ഈസ്റ്റർ പോഗ്രാം വ്യത്യസ്തത കൊണ്ട് ശ്രദ്ധയമായി. ഫിലിപ്പച്ചന്റെ ഭക്‌തിസാഗരമായ വിശുദ്ധ കുർബാനയോടു കൂടി തുടങ്ങിയ ഈസ്റ്റർ പ്രോഗ്രാമുകൾക്ക് കെസിവൈഎൽ മിടുക്കന്മാരും മിടുക്കികളും ചേർന്ന് നേതൃത്വം നൽകിയത്. ഇവരാണ് വിശുദ്ധ കുർബാനക്ക് കൂടിയതും, ലേഖനങ്ങൾ വായിച്ചതും, കാഴ്ചവെപ്പു നടത്തിയതും, പ്രാർത്ഥനകൾ ചെല്ലിയതും എല്ലാം.

വിശുദ്ധ കുർബാനമധ്യേ യുകെ യുടെ മണ്ണിൽ നിന്നും കൂടുതൽ ദൈവവിളി ഉണ്ടാകുന്നതിനുവേണ്ടി മാതാപിതാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഫിലിപ്പച്ചെൻ എല്ലാവരെയും ഉൽബോധിപ്പിച്ചു. ഫിലിപ്പച്ചൻ എല്ലാ കെസിവൈഎൽ കുട്ടികളെയും കുർബാനക്ക് ശേഷം പ്രത്യേകം അഭിനന്ദിക്കുകയും ഇവർക്ക് നേതൃതവും പ്രോത്സാഹനം നല്കികൂടെ നിൽക്കുന്ന കെസിവൈഎൽ ഡയറക്ടേഴ്‌സ് ബിപിൻ പണ്ടാരശേരിയേയും, മേറിനേയ്യം പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

ഇതിനു ശേഷം നടന്ന പൊതുസമ്മേളനം ഫിലിപ്പച്ചൻ ഉൽഘാടനം ചെയ്‌തു. വിശിഷ്ടാതിഥിയായി എത്തിയ ഇടവക വികാരി ഫാദർ ടോണി കേരളത്തിൽ നിന്നും ഉള്ള വിശ്വാസികളുടെ വിശ്വാസ തീഷ്ണതയേയും കുട്ടികൾക്ക് വിശ്വാസം പകർന്നു നൽകുന്നത് എല്ലാവർക്കും ഒരു മാതൃകയാണെന്ന് പറഞ്ഞു. യുകെകെസിഎ കായിക ഒളിംപിക്‌സിലും, കരോൾ സിംഗിങ്ങിലും, പുൽക്കൂട് മത്സരത്തിലും സമ്മാനം നേടിയവരെ മെഡൽ നല്കിയും കായിക മേളയിൽ ചാംപ്യൻഷിപ് നേടിയ സ്പോർട്സ് ദംബതികളായ സുമ നിബു തച്ചാപറമ്പിലിനെ മൊമെന്റോ നൽകിയും ആദരിച്ചു. സ്റ്റീഫൻ കുര്യാക്കോസും സ്മിതാ ഷിജോയും ആണ് കലാപരിപാടികൾക്ക് നേതൃത്വം നൽകിയത്.

പ്രസിഡെന്റ് ശുഭ ബിപിൻ, സെക്രട്ടറി സോജി പഴയിട്ടത്ത്, ട്രെഷറർ മോൻസി തോമസ്, ജോസ് – വൈസ്‌ പ്രസിഡന്റ്, ഷിൻസൺ – ജോയിന്റ് സെക്രെട്ടറി, എന്നിവരോടൊപ്പം മറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളായ റോയിയും, ഷൈജിയും എല്ലാ പരിപാടികൾക്കും നേതൃത്വം നൽകി.

Read more

ഡ്യൂക്ക് ഓഫ് വെസ്റ്റ്മിനിസ്റ്റർ അവാർഡ് ക്‌നാനായ വിദ്യാർത്ഥിക്ക്

യുകെ: ഈ വർഷത്തെ ഡ്യൂക്ക് ഓഫ് വെസ്റ്റ്മിനിസ്റ്റർ അവാർഡ് അലൻ തോമസ് കരസ്ഥമാക്കി . യുകെയിൽ ഉടനീളം വിവിധ വിഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനു കേഡറ്റുകളിൽ നിന്നു തിരഞ്ഞെടുക്കുന്ന അവസാന പത്ത്‌ കേഡറ്റുകൾക്കാണ് ഈ അവാർഡ് നൽകന്നത്. എയർ കേഡറ്റു വിഭാഗത്തിൽ നിന്നാണ് അലൻ ഈ അവാർഡ് കരസ്ഥമാക്കിയത്.

  ജൂൺ മാസം ഹൗസ് ഓഫ് ലോർഡ്‌സിൽ വച്ചു നടക്കുന്ന ചടങ്ങിലാണ് അവാർഡ് വിതരണം ചെയുന്നത്‌. തുടർന്നു രണ്ടാഴ്ച്ചത്തേക്ക് ഒരുസൗത്ത് ആഫ്രിക്കൻ ട്രിപ്പും ഉണ്ടായിരിക്കും. കഴിഞ്ഞ വർഷത്തെ ഡ്യൂക്ക് ഓഫ് എഡിൻബ്രോ ഗോൾഡ് മെഡൽ ജേതാവ് കൂടിയായ ഈ മിടുക്കൻ യു.കെ.കെ.സി.വൈ.എല്‍ ബിസിൻ യൂണിറ്റ് ജോ: സെക്രട്ടറി കൂടി ആണ്.

യുകെകെസിഎ ബിസിൻ യൂണിറ്റ് സെക്രട്ടറി തോമസ് പൊക്കത്തേൽ (കണ്ണങ്കര) - ജിജി ചെറുകുഴിയിൽ (കരിപ്പാടം) ദമ്പതികളുടെ മകനും പോണ്ടിപൂൾ സെന്റ്.ആൽബൻസ് RC സ്കൂൾ A ലെവൽ വിദ്യാർത്ഥിയുമാണ്. അതേ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി അയ ആൽവിൻ സഹോദരനാണ്. വർഷങ്ങളായി ഈ കുടുംബം സൗത്ത് വെയിൽസിലെ ബ്രന്മാവൂറിൽ താമസിച്ചു വരുന്നു.

Read more

ബിർമിങ്ങ്ഹാമിൽ നീണ്ടൂർ പള്ളി തിരുന്നാൾ മെയ് 13-ന്

ബിർമിങ്ങ്ഹാം: നീണ്ടൂർ പള്ളിയുടെ മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാൾ, മെയ് 13 ശനിയാഴ്ച്ച, രാവിലെ 11 മണി മുതൽ ബിർമിങ്ങ്ഹാമിലെ ഹോളിക്രോസ് & സെൻറ്റ് ഫ്രാൻസിസ് കാത്തലിക് ചർച്ചിൽ ആഘോഷിക്കുന്നു. കൊടിയേറ്റിനു ശേഷം ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന, നൊവേന, പ്രദക്ഷിണം, ഗാനമേള, സ്നേഹവിരുന്ന് എന്നിങ്ങനെയാണ് കാര്യപരിപാടികൾ. ഫാ. അബ്രാഹം അരീപ്പറമ്പിൽ, ഫാ. ജസ്റ്റിൻ കാരക്കാട്ട്, ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ എന്നിവർ ചേർന്നാണ് ദിവ്യബലി അർപ്പിക്കുന്നത്.

യു. കെ യിലെ ക്നാനായ കാത്തലിക് അസ്സോസിയേഷൻറ്റെ ആസ്ഥാനമന്ദിരത്തിൽ പുതുതായി പണികഴിപ്പിച്ച ചാപ്പലിനു സെൻറ്റ് മൈക്കിൾസ് എന്ന് നാമകരണം ചെയ്തത് യു. കെ യിലെ നീണ്ടൂർ ഇടവകക്കാരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ വർഷത്തെ തിരുന്നാളിനു മധുരം കൂടുതലാണ്.

2010-ൽ മാഞ്ചെസ്റ്ററിൽ തുടക്കം കുറിച്ച യു. കെ യിലെ നീണ്ടൂർ തിരുന്നാൾ പിന്നത്തെ മൂന്നു വർഷം ലെസ്റ്ററിലും കഴിഞ്ഞ രണ്ടു വർഷം ബിർമിങ്ങ്ഹാമിലുമാണ് ആഘോഷിച്ചത്. നീണ്ടൂർ സംഗമം യു. കെ യുടെ നേതൃത്വത്തിൽ തിരുന്നാൾ കമ്മിറ്റി അംഗങ്ങളായ ഷാജി വരാക്കുടിലിൽ, ബെന്നി ഓണശ്ശേരിൽ, ഷെല്ലി നെടുംതുരുത്തി പുത്തൻപുരയിൽ, റോയ്‌മോൻ മണ്ണാർക്കാട്ടിൽ, ജോബി പാറേപ്പറമ്പിൽ, സജി കാഞ്ഞിരത്തിങ്കൽ, ജോണി കല്ലിടാന്തിയിൽ, ജെയിംസ് കദളിക്കാട്ടിൽ, അജി പാറേപ്പറമ്പിൽ, അബ്രാഹം കല്ലിടാന്തിയിൽ, പീറ്റർ കല്ലിടാന്തിയിൽ എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് കാര്യപരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.

കോട്ടയം അതിരൂപതയുടെ കീഴിൽ, വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള മൂന്നു ഇടവകകളിൽ ഒന്നാണ് നീണ്ടൂർ പള്ളി. മാലാഖയുടെ മാദ്ധ്യസ്ഥം വഴി ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കാത്തവരും, അനുഗ്രഹങ്ങൾ പ്രാപിക്കാത്തവരും നീണ്ടൂർ ഇടവകയിലില്ല. അതുകൊണ്ട് തന്നെ ദേശവാസികളുടെ വിശ്വാസവും ഭക്തിയും അവർണ്ണനീയമാണ്. ദൈവദാസന്മാരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ട പൂതത്തിൽ തൊമ്മിയച്ചനു ജന്മം നൽകിയ പുണ്യനാടാണ് നീണ്ടൂർ. വിളിച്ചാൽ വിളി കേൾക്കുന്ന, ഒരു നാടിൻറ്റെ മുഴുവൻ സംരക്ഷകനായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി ഏവരെയും ബിർമിങ്ങ്ഹാമിലേയ്ക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Read more

ലിവര്‍പൂള്‍ ക്‌നാനായ അസോസിയേഷന്‍ ഈസ്റ്റര്‍ ആഘോഷം നടവിളിയില്‍ മുഖരിതമായി

ലിവര്‍പൂള്‍ ക്‌നാനായ അസോസിയേഷന്റെ നേതൃത്തത്തില്‍ വളരെ മനോഹരമായി ഈസ്റ്റര്‍ ആഘോഷിച്ചു. ലിവര്‍പൂള്‍ സൈന്റ് ഗിലെസ് ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്. പരിപാടികള്‍ക്ക് ബിജു അബ്രഹാം സ്വാഗതം ആശംസിച്ചു. ക്‌നാനായ യുവജന വിഭാഗം അവതരിപ്പിച്ച മനോഹരമായ ഡാന്‍സ് അണികള്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വികരിച്ചത് .കുട്ടികളും യുവജനങ്ങളും അവധരിപ്പിച്ച വിവിധകലാപരിപാടികള്‍ പരിപാടികള്‍ക്ക് കോഴുപ്പേകി.

UKKCA ആസ്ഥാനമന്ദിരത്തില്‍ പുതിയതായി ആരംഭിക്കാന്‍ ഉദേശിക്കുന്ന ചാപ്പലിനെപറ്റിയും മറ്റു പലവിഷയങ്ങളിലും വിശദമായമായ ചര്‍ച്ചനടന്നു. ചര്‍ച്ചകള്‍ക്ക് ലിവര്‍പൂള്‍ ക്‌നാനായ അസോസിയേഷന്‍ പ്രസിഡണ്ട് സിന്റോ ജോണ്‍ .സെക്രട്ടറി സാജു ലുക്കോസ് എന്നിവര്‍ മറുപടി പറഞ്ഞു. ഇടയ്ക്ക് കുട്ടികളുടെയും വലിയവരുടെയും നടവിളികള്‍കൊണ്ട് ഹാള്‍ ശബ്ദമുഖരിതമായി.

Read more

BKCA ബൈബിൾ ക്വിസ് സമ്മാനങ്ങൾ വിതരണം ചെയ്തു

ബര്‍മ്മിങ്ഹാം: ബര്‍മ്മിങ്ഹാം ക്നാനായ കാത്തലിക് അസോസിയേഷന്‍്റെ നേതൃത്തത്തില്‍ നടത്തിയ ബെബിള്‍ ക്വിസ് മത്സര വിജയികള്‍ക്ക് ഈസ്റ്റര്‍ ആഘോഷ പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബെന്നി – ടെസി മാവേലില്‍, സിനു – ബേബി മുപ്രാപ്പള്ളില്‍, സന്തോഷ് – സ്റ്റെല്ലാ മoത്തി മ്യാലില്‍ എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലത്തെിയത്.

വിജയികള്‍ക്ക് ഉള്ള കാഷ് അവാര്‍ഡുകള്‍ ജെസിന്‍ ജോണ്‍ കെഴുവന്താനത്ത് , തോമസ് പാലകന്‍, ജയിംസ് പടിഞ്ഞാത്ത് എന്നിവരാണ് സ്പോണ്‍സര്‍ ചെയ്തത്.

Read more

ആവേശം അലതല്ലി യു. കെ. കെ. സി. എ ക്നാനായ കായികമേള; കൊവെൻട്രിയും ബിർമിംഗ്ഹാമും സംയുക്ത ജേതാക്കൾ

ബിർമിംഗ്ഹാം: യു. കെ ക്നാനായ കാത്തലിക് അസോസിയേഷൻറ്റെ ഈ വർഷത്തെ കായികമേള കൂടുതൽ യൂണിറ്റുകളുടെ പങ്കാളിത്തം കൊണ്ടും മത്സരാർത്ഥികളുടെ വീറും വാശി കൊണ്ടും ശ്രേദ്ധേയമായി. ട്രാക്ക് ആൻഡ് ഫീൽഡിൽ ഓരോ ഇനത്തിലും തീ പാറുന്ന പോരാട്ടമാണ് എല്ലാ യൂണിറ്റുകളും കാഴ്ചവെച്ചത്. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന എല്ലാ വിഭാഗങ്ങളിലും മത്സരാർത്ഥികൾ ആവേശം നിറച്ച പ്രകടനം പുറത്തെടുത്തപ്പോൾ, തുല്യപോയിൻറ്റുകൾ നേടി ബിർമിംഗ്ഹാം യൂണിറ്റും കൊവെൻട്രി & വാർവിക്ക്ഷെയർ യൂണിറ്റും സംയുക്ത ജേതാക്കളായി, ഓവറോൾ ചാംപ്യൻഷിപ് പട്ടം പങ്കിട്ടു.

രണ്ടാം സ്ഥാനം ലെസ്റ്റർ യൂണിറ്റും, മൂന്നാം സ്ഥാനം വൂസ്റ്റർ യൂണിറ്റും കരസ്ഥമാക്കി. പ്രായത്തിൻറ്റെ അടിസ്ഥാനത്തിൽ ആറ് കാറ്റഗറിയായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബിർമിംഗ്ഹാമിലെ വിൻഡ്‌ലി ലെയ്ഷർ സെൻറ്ററിലാണ് കായികമേള അരങ്ങേറിയത്. വിജയികളായവർക്ക് ജോസ്. കെ. മാണി എം. പി ട്രോഫികൾ സമ്മാനിച്ചു.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ, പ്രസിഡൻറ്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിൽ, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡൻറ്റ് ജോസ് മുഖച്ചിറ, ജോയിൻറ്റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിൻറ്റ്ട്രഷറർ ഫിനിൽ കളത്തിക്കോട്ടിൽ ഉപദേശക അംഗം ബെന്നി മാവേലിൽ എന്നിവർ ചേർന്ന് ദീപശിഖ തെളിയിച്ചാണ് ക്നാനായ ഒളിമ്പിക്സ് ഉത്‌ഘാടനം ചെയ്തത്.

ആറു കാറ്റഗറിയിലും വ്യക്തിഗത ചാമ്പ്യന്മാരായവർ ചുവടെ.

കിഡീസ് : ഏഡ്രിയാൻ, ലെസ്റ്റർ യൂണിറ്റ്

സബ് ജൂനിയേഴ്‌സ് : ജെഫ് തോമസ്, നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റ് & നിയ രഞ്ജിത് ബിർമിംഗ്ഹാം യൂണിറ്റ്.

ജൂണിയേഴ്സ് : കെസ്റ്റർ, ഈസ്ററ് ലണ്ടൻ യൂണിറ്റ് & അലീന രാമച്ചനാട്ട്, ബിർമിംഗ്ഹാം യൂണിറ്റ്

സീനിയേഴ്സ് : ഡോൺ പന്നിവേലിൽ, ഡെർബി യൂണിറ്റ് & ടോളിൻ ടോമി, ബിർമിംഗ്ഹാം യൂണിറ്റ്

സൂപ്പർ സീനിയേഴ്സ് : നെബു സിറിയക്, കൊവെൻട്രി യൂണിറ്റ് & സുമ നെബു കൊവെൻട്രി യൂണിറ്റ്

റോയൽ സീനിയേഴ്സ് : ഷിജു, വൂസ്റ്റർ യൂണിറ്റ് & ജീന സഖറിയ, കെറ്ററിംഗ്‌ യൂണിറ്റ്.

Read more

ബ്രിസ്‌ബേൻ ക്നാനായ സമൂഹം മരിയൻ വാലി തീർഥാടന തീർത്ഥയാത്ര നടത്തി

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ ക്നാനായ സമൂഹം ദുഖവെള്ളിയോടനുബന്ധിച്ചു മരിയൻ വാലി തീർഥാടന കേന്ദ്രത്തിലേക്ക് തീർത്ഥയാത്രയും, കുരിശിന്റെ വഴിയും നടത്തി. ഫാദർ ആൽബർട്ട് അനുഗ്രഹ പ്രഭാക്ഷണം നടത്തിയ പ്രസ്തുത പരിപാടിയിൽ ക്വീൻസ്ലാൻഡിലെ വിവിധ മേഖലയിൽ നിന്നെത്തിയ നൂറോളം കുടുംബങ്ങൾ പങ്കെടുത്തു. ആദമീയ സാമുദായിക കാര്യങ്ങളിൽ ഇത്ര വലിയ ജനസമൂഹത്തിന് നേതൃത്വം നൽകുന്ന BKCC യൂടെ പ്രവർത്തനങ്ങളെ ഫാദർ ആൽബർട്ട് പ്രശംസിച്ചു. BKCC യുടെ നേതൃത്വത്തിൽ കഴിഞ്ഞ 8 വർഷങ്ങളായി എല്ലാ ദുഖവെള്ളിയാഴ്ചയും മുടങ്ങാതെ നടത്തുന്ന പീഡാനുഭവ സ്മരണയും കുരിശിന്റെ വഴിയും മറ്റു സംഘടനകൾക്ക് മാതൃകയാണെന്ന് പരിപാടിയിൽ പങ്കെടുത്ത Superior General Fr Gilberto അഭിപ്രായപ്പെട്ടു. തുടർന്ന് നടന്ന സമൂഹ വിരുന്നു, കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ഉദാത്തമാതൃക വിളിച്ചോടുന്നതായിരുന്നു.

ഈസ്‌റ്റർ ഞായർ വൈകിട്ട് St Pious X ഹാളിൽ നടന്ന വർണ്ണാഭമായ ഈസ്റ്റർ ആഘോഷം വിവിധങ്ങളായ പരിപാടികൾകൊണ്ട് ശ്രദ്ധേയമായിരുന്നു. KCYLO യുടെ നേതൃത്വത്തിൽ അഡ്‌ലെയ്‌ഡിയിൽ നടക്കുന്ന യുവജനങ്ങളുടെ ഗ്ലോബൽ കൺവെൻഷന് ബ്രിസ്ബനിൽ നിന്നും പങ്കെടുക്കുന്ന കുട്ടികളുടെ ചിലവിലേക്കായി നടത്തിയ ലേലം വിളി ഗൃഹാതുരത്വം ഉണർത്തുന്ന അനുഭവമായിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ ബ്രിസ്ബൻ ക്നാനായ മക്കൾക്കു സ്വന്തമായ ഒരു കമ്മ്യൂണിറ്റി സെന്റർ വേണമെന്ന അഭിപ്രായമുയരുകയും, ആയതിന്റെ സാധ്യതകളെപ്പറ്റി പഠിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗം ചുമതലപ്പെടുത്തുകയും ചെയ്തു.

ജൂലൈ മാസം അഡ്‌ലെയ്ഡിൽ നടക്കാനിരിക്കുന്ന ആഗോള ക്നാനായ യുവജന കൺവെൻഷനിൽ ബ്രിസ്ബനിൽ നിന്നും പങ്കെടുക്കുന്ന ഇരുപത്തഞ്ചോളം KCYL കുട്ടികളുടെ ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതോടൊപ്പം, മെയ് 20നു നടക്കുന്ന mens night ഔട്ടിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു.

Read more

BKCA ഈസ്റ്റർ- ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾ ഗംഭീരമായി.

ബർമിങ്ഹം: UKKCA യുടെ ഏറ്റവും ശക്തമായ യൂണിറ്റായ ബർമിങ്ഹം ക്നാനായ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷവും ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഏപ്രിൽ 30ന് വൂൾവർഹാംപ്ടനിലെ ക്നാനായ കമ്യുണിറ്റി സെന്ററിൽ വച്ച് നടന്നു. BKCA പ്രസിഡന്റ് ജെസിൻ ജോൺ കെഴുവന്താനത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീ .ജോസ് K മാണി MP ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തിങ്ങി നിറഞ്ഞ ഹാളിലേക്ക് തനത് ക്നാനായ ശൈലിയിൽ കോൽ വിളക്കേ ന്തി മാർഗംകളിയുടെ അകമ്പടിയോടെ നടവിളികളോടെ ആണ് ശ്രീ.ജോസ്‌ K മാണിയെ ബർമ്മിങ്ഹാം ക്നാനായക്കാർ എതിരേറ്റത്. ക്രിസ്റ്റൽ ജൂബിലിയോട് അനുബന്ധിച്ച് ഇറങ്ങുന്ന സ്മരണികയുടെ കവർ പേജ് പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ കേരളത്തിന് വെളിയിൽ ആദ്യമായാണ് ഭാര്യയോടൊത്ത് ഇത്രയും പ്രൗഢ ഗംഭീരമായ ചടങ്ങിൽ പങ്കെടുക്കുന്നത് എന്ന് പറഞ്ഞപ്പോൾ നിലയ്ക്കാത്ത കൈയ്യടിയോടെയാണ് സദസ് പ്രതികരിച്ചത്. തന്റെ പ്രസംഗത്തിലുടനീളം ക്നാനായ സമുദായ അംഗങ്ങളുടെ ഒരുമയും സ്നേഹവും ആഥിത്യ മര്യാദയും എന്നും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം അനുസ്മരിച്ചു.

തുടർന്ന് 15 വർഷങ്ങളിലെ കമ്മറ്റി അംഗങ്ങളെ ആദരിച്ച ചടങ്ങിൽ അവർ BKCA യുടെ നാൾവഴികൾ വിവരിച്ചു. റവ:ഫാ: ജസ്റ്റിൻ കാരക്കാട് ,UKKCA പ്രസിഡന്റ് ബിജു മടക്കകുഴി, ട്രഷറർ ബാബു തോട്ടം എന്നിവർ ആശംസകൾ അർപ്പിച്ചു. ജോഷി പുലിക്കൂട്ടിലിന്റെ സ്വാഗതത്തോടെ ആരംഭിച്ച പൊതു സമ്മേളനം ജോസ് എബ്രഹാമിന്റെ നന്ദി പ്രകടനത്തോടെ സമംഗളം പര്യവസാനിച്ചു.

തുടർന്ന് കലാസന്ധ്യയിൽ BKCA യുടെയും BKKCYL ന്റെയും നേതൃത്തത്തിൽ നടന്ന കലാപരിപാടികൾ ഉന്നത നിലവാരം പുലർത്തി. വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള അവാർഡ് വിതരണത്തിന് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണത്തോടു കൂടിയാണ് പരിപാടികൾ അവസാനിച്ചത്. പരിപാടികൾക്ക് ജെസിൻ ജോൺ കെഴുവന്താനം , ടിസി ചക്കാലയ്ക്കൽ, അജേഷ് കടുതോടി, ജോസ് എബ്രഹാം, അഭിലാഷ് മൈലപ്പറമ്പിൽ, ബീന ഓണശ്ശേരി, ജോഷി പുലിക്കൂട്ടിൽ, സിബി ജോസഫ്, ലിറ്റി ജിജോ, സുനിൽ കുന്നിരിയ്ക്കൽ, ബിന്ദു തോമസ് എന്നിവർ നേതൃത്തം നൽകി.

Read more

സമ്മാനങ്ങൾ വാരിക്കൂട്ടി കോവെന്ററി ആൻഡ് വാർവിക്ഷെയർ ക്നാനായക്കാർ ഓൾ യുകെ ചാമ്പ്യന്മാരായി

യുകെ: ഈ വർഷത്തെ ഓൾ യുകെ ക്‌നാനായ ഒളിംബിക്‌സിൽ കോവെന്ററി ആൻഡ് വാർവിക്ക്ഷയർ ക്‌നാനായ ചുണക്കുട്ടന്മാരുടെയും ചുണകുട്ടികളുടെയും ആവേശോജ്ജുലമായ മത്സരങ്ങളിൽ ആൻജെല ഷിൻസൺ ആൻഡ് അനഘ ഷിജോ എന്നിവർ മിഠായി പെറുക്കി മേടിച്ച സമ്മാനത്തിൽ തുടങ്ങിയ സമ്മാന വേട്ട ചെന്നെത്തിയത് ഓൾ യുകെ ഓവറോൾ ക്നാനായ ചാംപ്യൻഷിപ് കിരീടത്തിലാണ്.

പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനം മേടിച്ച്‌ തുടക്കം മുതൽ അവസാനം വരെ കോവെന്ററി ആൻഡ് വാർവിക്ക്ഷയർ ആധിപത്യം നിലനിർത്തി. സൂപ്പർ സീനിയേഴ്സിന്റെ വ്യെക്തിഗത ചാംപ്യൻഷിപ് ദംബതികളായ നിബു സിറിയക്കും സുമ നിബുവും നേടി താര പരിവേഷമണിഞ്ഞതോടൊപ്പം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

ശുഭ ബിപിൻ പ്രെസിഡെന്റ്, ജോസ് വൈസ്‌ പ്രസിഡന്റ്, സോജി സെക്രെട്ടറി, ഷിൻസൺ മാത്യു ജോയിന്റ് സെക്രെട്ടറി, മോൻസി തോമസ് ട്രെഷറർ സ്പോർട്സ് കോർഡിനേറ്റർസ് ബിജു ജോണും റോയ് എന്നിവർ കോവെന്ററി ആൻഡ് വാർവിക്ഷയർ ടീമിന്‌ എല്ലാവിധ പിന്തുണയും നൽകി.

കെസിവൈഎൽ പ്രെസിഡെന്റ് നിഖിൽ ജോണിയുടെയും കെസിവൈഎൽ ഡയറക്ടേഴ്‌സ് ബിപിൻ പണ്ടാരശേരിയുടെയും മെറീനാ ജോണിയുടെയും നേതൃത്വത്തിൽ കെസിവൈഎൽ ചുണക്കുട്ടന്മാരും മിടുക്കികളും സമ്മാനങ്ങൾ വാരിക്കൂട്ടി ചാംപ്യൻഷിപ്പിലേക്കുള്ള ദൂരം എളുപ്പമാക്കി.

ആവേശോജ്യുലവും വാശിയേറിയതും എന്നാൽ സൗഹ്രതവും സന്തോഷപ്രദവുമായ ഓൾ യുകെ കായിക മാമാങ്കത്തിൽ ബിർമിങ്ഹാം യൂണിറ്റിനെ രണ്ടാം സ്ഥാനത്തേക്കും ലെസ്റ്റർ യൂണിറ്റിനെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളിയാണ് കോവെന്ററി ആൻഡ് വാർവിക്ക്ഷയർ യൂണിറ്റ് ചാംപ്യൻഷിപ് നേടി ചരിത്ര താളുകളിൽ ഇടം നേടിയത്.

Read more

യു.കെ.കെ.സി.എ. കണ്‍വന്‍ഷന് 75 ദിനങ്ങൾ മാത്രം യൂണിറ്റുകൾ റാലി മത്സര തയ്യാറെടുപ്പിൽ

കെറ്ററിംഗ്: പ്രൗഡഗംഭീരമായ രാജകീയ പ്രൗഢിയാർന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബിൽ യു.കെ.കെ.സി.എ.യുടെ 16-ാമത് വാര്‍ഷിക ആഘോഷങ്ങൾക്ക് ഇനി 75 ദിനങ്ങൾ മാത്രം. യു കെ യിലെ ക്നാനായ സമുദായത്തിന്റെ ശക്തി പ്രകടനമാക്കുന്ന യുകെകെസിഎ കൺവൻഷനു പങ്കെടുക്കുവാൻ യൂണിറ്റുകൾ തയ്യാറായി കഴിഞ്ഞു. ശത കോടിശ്വരന്മ്മാരും ലോക പ്രശസ്ത വ്യ്കതികളും പങ്കെടുക്കുന്ന ലോകത്തിലെ പ്രമുഖ കുതിരയോട്ട വേദിയായ ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ് റേയ്‌സ് കോഴ്‌സ് സെന്ററില്‍ യു.കെ.കെ.സി.എ. കണ്‍വന്‍ഷൻ നടത്തപ്പെടുമ്പോൾ റാലി മത്സരത്തിൽ ആര് മുത്തമിടും എന്ന് ഉറ്റു നോക്കുകയാണ് ഓരോ ക്നാനായക്കാരനും. വിശ്വത്തര വേദിയിൽ റാലി മത്സരത്തിന്റെ കപ്പിൽ മുത്തമിടുവാൻ ഓരോ യൂണിറ്റുകളും വാശിയേറിയ മത്സരത്തിന് തായെറെടുക്കുകയാണ്. മൂന്ന് കാറ്റഗറിയിലായിട്ടാണ് റാലി മത്സരം നടത്തപ്പെടുന്നത്. യു.കെ.കെ.സി.എ കൺവൻഷനു കലാ പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന യൂണിറ്റുകൾ മെയ് ഏഴിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ബിജു മടുക്കക്കുഴി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയിൽ സെക്രട്ടറി ജോസി നെടും തുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍ കോട്ട് ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Read more

യു.കെ.കെ.സി.എ. കണ്‍വന്‍ഷന്‍ സ്വാഗതഗാന ഫലപ്രഖ്യാപനം അടുത്താഴ്ച

കെറ്ററിംഗ്: യു.കെ.കെ.സി.എ. 16-ാമത് യു കെ ക്നാനായ കാത്തലിക് അസോസിയേഷന്റെ അതിമനോഹരമായ സ്വാഗത ഗാനം എഴുതിയത് ആരാണ് എന്നറിയുവാൻ ഇനി ഒരാഴ്ചക്കാലം മാത്രം. യു കെ യിലെ ക്നാനായ സമുദായാംഗങ്ങളിൽ നിന്നും സ്വാഗത ഗാന കൃതികൾ ക്ഷണിച്ചപ്പോൾ മികച്ച പ്രിതികരണമാണ് ലഭ്യമായത്. ലഭ്യമായ കൃതികൾ മുന്നംഗ ജഡ്ജിങ് പാനലിനായി കൈമാറി. മലയാള ഭാഷ പണ്ഡിതൻ, സമുദായത്തിലെ വൈദികർ, സംഗീത സംവിധായകൻ എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധി നിർണ്ണയം നടത്തുക. യു.കെ.കെ.സി.എ കൺവെൻഷനിലെ ഏറ്റവും ആകർഷകമാണ് സ്വാഗത ഗാനവും സ്വാഗത നൃത്തവും ജൂലൈ 8 ന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബിലാണ്. യു.കെ.കെ.സി.എ കണ്‍വന്‍ഷൻ നടക്കുന്നത്യു. കെ.കെ.സി.എ. പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള കൺവെൻഷൻ കമ്മിറ്റിയിൽ സെക്രട്ടറി ജോസി നെടുംതുരുത്തിപ്പറമ്പില്‍ ട്രഷറാര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറാര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

Read more

നിരാലംബര്‍ക്ക് താങ്ങായി കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍

കെറ്ററിംഗ്: നിരാലംബര്‍ക്ക് കൈത്താങ്ങ് എന്ന ലക്ഷ്യവുമായി യുകെകെസിഎ ആരംഭിച്ച "ലെന്റ് അപ്പീല്‍" തുക കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കൈമാറി. ദുഃഖദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ യുകെകെസിഎ ആരംഭിച്ച ലെന്റ് അപ്പീലിന് മികച്ച പ്രതികരണമാണ് കെറ്ററിംഗ് യൂണിറ്റില്‍ നിന്നും ലഭിച്ചത്.

പെസഹാ തിരുന്നാള്‍ ദിവസം നടന്ന അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ കെറ്ററിംഗ് ക്‌നാനായ യൂണിറ്റ് അംഗങ്ങള്‍ നോമ്പ് വിവിഹിതം കൊണ്ട് വരികയും യുകെകെസിഎ യ്ക്ക് കൈമാറുകയും ചെയ്തു. പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി ബിജു അലക്‌സ് വടക്കേക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Read more

ഈ മാസം 22 ന് മിഡ്ലാന്‍ഡ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദി ആഘോഷവും

ലെസ്റ്റര്‍: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ മിഡ്‌ലാന്‍ഡസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയാഘോഷങ്ങളും സംയുക്തമായി ഈ മാസം 22 ന് ലെസ്റ്ററില്‍ നടത്തപ്പെടും.

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ രാവിലെ പതിനൊന്നിന് ദിവ്യബലിയോടെയാണ് ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയും മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും ആരംഭിക്കുന്നത്. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ഒന്നരക്ക് പൊതു സമ്മേളനം ആരംഭിക്കും. തദവസരത്തില്‍ ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയാഘോഷത്തിനും മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനത്തിനും തിരിതെളിയും. 

ഉച്ചകഴിഞ്ഞ് 2.30 ന് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ യൂണിറ്റുകളുടെ നടവിളി മത്സരം നടത്തപ്പെടും. മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ യൂണിറ്റുകളായ ബര്‍മിങ്ഹാം, കവന്‍ട്രി, നോട്ടിംങ്ങ്ഹാം, വൂസ്റ്റര്‍, ഡെര്‍ബി, ലെസ്റ്റര്‍, കെറ്ററിങ്, ഓക്‌സ്‌ഫോര്‍ഡ് എന്നീ യൂണിറ്റുകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും

Read more

യു.കെ.കെ.സി.എ. ലെന്റ് അപ്പീല്‍ ഏപ്രില്‍ 30 ന് സമാപിക്കും

കെറ്റിറിംഗ്: വലിയ നോമ്പിനോടനുബന്ധിച്ച് യു.കെ. ക്‌നാനായ കാത്തലിക് ്‌സോസിയേഷന്‍ പ്രഖ്യാപിച്ച "ലെന്റ് അപ്പീല്‍" ഈ മാസം 30 ന് സമാപിക്കും.

ക്രിസ്തുവിന്റെ പീഡാനുഭവ ഉത്ഥാന ഓര്‍മ്മയാചരണത്തിന്റെ മുന്നോടിയായി ആഗോള ക്രൈസ്തവര്‍ ആചരിക്കുന്ന വലിയ നോമ്പ് കാലഘട്ടത്തില്‍ ദുഃഖദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുവാന്‍ ഈ വര്‍ഷം മുതല്‍ യു.കെ.കെ.സി.എ. നടപ്പിലാക്കിയ പദ്ധതിയാണ് "ലെന്റ് അപ്പീല്‍". യു.കെ.കെ.സി.എ. യുടെ യൂണിറ്റുകളില്‍ നിന്നും ശേഖരിക്കുന്ന സംഭാവനകള്‍ അര്‍ഹരായവര്‍ക്ക് സഹായം ലഭ്യമാകും. ലെന്റ് അപ്പീല്‍ സംബന്ധമായ വിശദവിവരങ്ങള്‍ക്ക് ട്രഷറര്‍ ബാബു തോട്ടം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Read more

യു.കെ.കെ.സി.എ. കണ്‍വന്‍ഷന്‍ കലാപരിപാടികള് ക്ഷണിക്കുന്നു

കെറ്ററിംഗ്: യു.കെ.കെ.സി.എ. കാത്തലിക് അസോസിയേഷന്റെ 16-ാമത് വാര്‍ഷിക സമ്മേളനം ജൂലൈ 8 ന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ യൂണിറ്റുകളുടെ നയനമനോഹരമായ കലാപരിപാടികള്‍ ക്ഷണിക്കുന്നു.

"സഭ-സമുദായ സ്‌നേഹം ആത്മാവില്‍ അഗ്നിയായി" ക്‌നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി യു.കെ.കെ.സി.എ. കണ്‍വന്‍ഷന്‍ ഇത്തവണ രാജകീയ പ്രൗഡിയാര്‍ന്ന ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ വിവിധ യൂണിറ്റുകളുടെ വര്‍ണ്ണമനോഹരിതവും നയനാനന്തകരവുമായ കലാപരിപാടികള്‍ കണ്‍വന്‍ഷന് മാറ്റ് കൂട്ടും. യു.കെ.കെ.സി.എ. ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം ചെയര്‍മാനായിട്ടുള്ള കള്‍ച്ചറല്‍ സിറ്റിയില്‍ സോജന്‍ ലിവര്‍പൂള്‍, സാജന്‍ മാഞ്ചസ്റ്റര്‍, ശുഭ കവന്‍ട്രി, സിന്റോ ലിവര്‍പൂള്‍, തങ്കച്ചന്‍ സ്വാന്‍സി എന്നിവര്‍ അംഗങ്ങളാണ്.

ഒരു യൂണിറ്റ് പരമാവധി 8 മിനിറ്റ് ദൈര്‍ഖ്യമുള്ള ഒരു കലാപരിപാടി മാത്രം അനുവദിക്കൂ. കലാപരിപാടി അവതരിപ്പിക്കുവാന്‍ താല്പര്യമുള്ള യൂണിറ്റുകള്‍ യൂണിറ്റ് പ്രസിഡന്റ് / സെക്രട്ടറി മുഖാന്തിരം മെയ് ഏഴിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവതരിപ്പിക്കുന്ന കലാപരിപാടിയുടെ ഓഡിയോ / വീഡിയോ ജൂണ്‍ 10 ന് മുന്‍പാടിലഭിച്ചിരിക്കണം.കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ള യൂണിറ്റുകള്‍ 07975555184 എന്ന നമ്പറില്‍ മെസേജ് അയക്കേണ്ടതാണ്.

യു.കെ.കെ.സി.എ. ആരംഭിച്ചിരിക്കുന്ന ലെന്റ് അപ്പീല്‍ ഏപ്രില്‍ 30 ന് അവസാനിക്കും. യൂണിറ്റുകള്‍ ലെന്റ് അപ്പീലിനായി സമാഹരിച്ച തുകകള്‍ ഏപ്രില്‍ 30 ന് മുന്‍പാടി "ലെന്റ് അപ്പീല്‍" എന്ന റഫറന്‍സോടെ യു.കെ.കെ.സി.എ. അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. 16-ാമത് കണ്‍വന്‍ഷന്‍ വിജയത്തിനായി ബിജു മടുക്കക്കുഴി ചെയര്‍മാനായി സെക്രട്ടറി ജോസി നെടും തുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍ കോട്ട് ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Read more

Copyrights@2016.