america live Broadcasting

ചിക്കാഗോ സെ.മേരിസിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് തുടക്കമായി.

ചിക്കാഗോ സെ.മേരിസിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് തുടക്കമായി. മോർട്ടൺഗ്രോവ് സെ.മേരിസ് ക്നനായ ദൈവാലയത്തിൽ.ഒക്ടോബർ 18 മുതൽ 25 വരെ പത്തുദിവസം നീണ്ടുനിൽക്കുന്നവി.യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് തുടക്കമായി. ഒക്ടോബർ പതിനെട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് വി. കുർബാനയും തുടർന്ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും തിരുസ്വരൂപ വണക്കവും നടത്തപ്പെട്ടു. സെ. മേരീസ് ഇടവക വികാരി ഫാദർ. തോമസ് മുളവനാലും അസി. വികാരി ഫാ.ബിൻസ് ചേത്തലിലും വിശുദ്ധ ബലിയിലും തുടർ കർമ്മങ്ങളിലും കാർമികത്വം വഹിച്ചു. പത്തു ദിവസം തുടർച്ചയായി നടത്തുന്ന നോവേന വൈകിട്ട് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും. നിരവധി വിശ്വാസികൾ വ്യാഴാഴ്ച വൈകിട്ട് നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുക്കുകയും നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ; മോർട്ടൺഗ്രോവ് സെ.മേരിസ് ക്നനായ ദൈവാലയത്തിൽ.ഒക്ടോബർ 18 മുതൽ 25 വരെ പത്തുദിവസം നീണ്ടുനിൽക്കുന്നവി.യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് തുടക്കമായി. ഒക്ടോബർ പതിനെട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് വി. കുർബാനയും തുടർന്ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും തിരുസ്വരൂപ വണക്കവും നടത്തപ്പെട്ടു. സെ. മേരീസ് ഇടവക വികാരി ഫാദർ. തോമസ് മുളവനാലും അസി. വികാരി ഫാ.ബിൻസ് ചേത്തലിലും വിശുദ്ധ ബലിയിലും തുടർ കർമ്മങ്ങളിലും കാർമികത്വം വഹിച്ചു. പത്തു ദിവസം തുടർച്ചയായി നടത്തുന്ന നോവേന വൈകിട്ട് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും. നിരവധി വിശ്വാസികൾ വ്യാഴാഴ്ച വൈകിട്ട് നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുക്കുകയും നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു.

Read more

കാനഡായിലെ ലണ്ടനിൽ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ഉദ്ഘാടനം ചെയ്തു.

ഒന്റാരിയോ: കാനഡായിലെ ലണ്ടനിൽ താമസിക്കുന്ന
ക്നാനായ കത്തോലിക്കാ വിശ്വാസികളുടെ ചിരകാല സ്വപ്നമായ ഈശോയുടെ തിരുഹൃദയ നാമധേയത്തിലുള്ള പുതിയ ക്നാനായ മിഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടു.
ഒക്ടോബർ 14ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കനേഡിയൻ സീറോമലബാർ സഭ എക്സാർക്കേറ്റ് അഭിവന്ദ്യ മാർ ജോസ് കല്ലുവേലി പിതാവാണ് മിഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. ലണ്ടൻ മദർ തെരേസ കാത്തലിക് സെക്കൻഡറി സ്കൂൾ ചാപ്പലിൽ വച്ച് നടത്തിയ സമൂഹബലിയിൽ അഭിവന്ദ്യ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. ഇന്ന് സഭ നേരിടുന്ന വെല്ലുവിളികളെ ചെറുത്തുനിൽക്കാൻ നാം പ്രാപ്തരാകണമെന്നും പരിശുദ്ധാത്മാവിന്റെ നിറവും, വിശുദ്ധ ഗ്രന്ഥത്തിന്മേലുള്ള വിശ്വാസവും, ആത്മാർത്ഥമായ പ്രാർത്ഥനയും ആകുന്ന ആത്മീയ ആയുധങ്ങൾ ഉപയോഗിച്ച് നാം ഇവയെ നേരിടണമെന്ന് പിതാവ് തൻറെ പ്രസംഗത്തിൽ ജനങ്ങളോട് ആഹ്വാനം ചെയ്തു. ചിക്കാഗോ ക്നാനായ റീജിയൻ വികാരി ജനറാൽ മോൺസിഞ്ഞോർ തോമസ് മുളവനാൽ പുതിയ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ മിഷൻ ഡയറക്ടറായി ടൊറാൻഡോ സെ. മേരീസ് ക്നാനായ ഇടവകയുടെ സ്പിരിച്വൽ ഡയറക്ടറായ ഫാ. പത്രോസ് ചമ്പക്കരയുടെ നിയമന ഉത്തരവും വിശുദ്ധ കുർബാനമധ്യേ വായിച്ചു. ഫാ. പത്രോസ് ചമ്പക്കര, ഫാ.ജോർജ് പാറയിൽ, ഫാ. ജെമി പുതുശ്ശേരി, ഫാ. റ്റോബി പുളിക്കശ്ശേരി, ഫാ.മാത്യു ഇളമ്പളക്കാട്ട് തുടങ്ങിയവർ വിശുദ്ധ ബലിയിൽ സഹകാർമികരായിരുന്നു.
തദവസരത്തിൽ നടന്ന കളമ്പകുഴിയിൽ ബൈജു & സിമി ദമ്പതികളുടെ മകൾ റ്റെസി മരിയായുടെ മാമോദിസ ചടങ്ങും പിതാവ് ആശീർവദിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ റെവ.ഫാ.പത്രോസ് ചമ്പക്കര ഏവരെയും സ്വാഗതം ചെയ്യത് സദസ്സിലേക്ക് ആനയിച്ചു. മോൺ. തോമസ് മുളവനാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ക്നാനായക്കാരുടെ തനിമയും പാരമ്പര്യവും ഏറെ ശ്ലാഘനീയമാണെന്ന് മുഖ്യാതിഥിയായി എത്തിയ അഭിവന്ദ്യ ജോസ് കല്ലുവേലി പിതാവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ടൊറാൻഡോ സെ. മേരീസ് ക്നാനായ ഇടവകയുടെ മുൻ ഡയറക്ടർ റെവ.ഫാ. ജോർജ് പാറയിൽ, സീറോ
മലബാർ ചർച്ച് ലണ്ടൻ ഇടവക വികാരി റെവ. ഫാ. റ്റോബി പുളിക്കശ്ശേരി, ഡിട്രോയിറ്റ് സെൻറ് മേരീസ് ക്നാനായ ഇടവക വികാരി റെവ.ഫാ. ജെമി പുതുശ്ശേരി, റെവ.ഫാ. മാത്യു ഇളമ്പളക്കാട്ട് (ലണ്ടൻ), ടൊറാൻഡോ സെ. മേരീസ് ക്നാനായ ഇടവക ട്രസ്റ്റി ശ്രീ.സാബു തറപ്പേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ടോറോണ്ടോ ക്നാനായ കമ്മ്യൂണിറ്റിയിലുള്ള വിവിധ
കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ കലാകായിക മത്സരങ്ങളിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ലണ്ടൻ കൂടാരയോഗത്തിന് വേണ്ടി പ്രസിഡന്റെ ശ്രീ.പ്രീത് പൂത്തറ്റേലും സെക്രട്ടറി ശ്രീ.സാബു തോട്ടുങ്കലും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. യോഗാവസാനം ശ്രീ.സാബു തോട്ടുങ്കൽ ഏവർക്കും നന്ദി പറഞ്ഞു. ശ്രീ.ബിനീഷ് മേലേപ്പറമ്പിൽ ചടങ്ങുകളുടെ മാസ്റ്റർ ഓഫ്
സെറിമണിയായിരുന്നു. ചടങ്ങുകളുടെ സമാപനത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. 
റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളമ്പേൽ
(ചിക്കാഗോ.)

Read more

Wedding Ceremony of Johny Cheruvelil & Adreen Godwin | Live Broadcast Available on KVTV from Houston

Congratunations to Johny Cheruvelil and Adreen Godwin. 

Houston: Live Broadcast of Marriage Celibration of Johny Cheruvelil and Adreen Godwin from Holy Family Catholic Church Houston ( Missouri City).

Live Telecast available on KVTV Main Channel, KVTV app(Andriod & IOS) Keralavoice.in (website), KVTV Facebook Page, You Tube KVTV WORLD Channel and Roku KVTV Main Channel. Also this Ceremoney will available for a week in KVTV VOD Channel at the ROKU 

Live Telecast will be starting on Saturday 1:30pm (CST)

Read more

ചിക്കാഗോ സെന്റ് മേരീസിൽ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാർ സംഘടിപ്പിച്ചു.

ചിക്കാഗോ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് ദേവാലയത്തിൽ “വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കളുടെ പങ്ക് “ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തപ്പെട്ടു.ചിക്കാഗോ സെന്റ് തോമസ് രൂപത മതബോധന കമ്മീഷൻ ഡയറക്ടർ റെവ.ഡോ. ജോർജ് ദാനവേലിൽ സെമിനാറിന് നേതൃത്വം നൽകി . കുട്ടികളുടെ വിശ്വാസപരിശീലനത്തിലും സ്വഭാവ രൂപവത്കരണത്തിലും മതബോധന സ്കൂളിനേക്കാളും അധ്യാപകരേക്കാളും ഉപരിയായി മാതാപിതാക്കൾക്കും കുടുംബത്തിനും ഉള്ള പങ്ക് വലുതാണെന്ന് ജോർജ് അച്ഛൻ ക്ലാസ്സിൽ പറഞ്ഞു.സെമിനാർ ഏറെ പ്രയോജനപ്രദം ആയിരുന്നു എന്ന് മാതാപിതാക്കൾ ഒന്നടങ്കം അഭിപ്രയപ്പെട്ടു . അസിസ്റ്റന്റ് വികാരി ഫാ . ബിൻസ് ചേത്തലിൽ , സ്കൂൾ ഡയറക്ടർ സജി പൂത്തൃക്കയിൽ, കൈക്കാരന്മാർ , അധ്യാപകർ എന്നിവർ സെമിനാറിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു .വികാരി ഫാ . തോമസ് മുളവനാൽ സെമിനാറിന് ആശംസകൾ അറിയിച്ചു .

ക്കള്‍ക്കുവേണ്ടി സംഘടിപ്പിച്ചു
Read more

ചിക്കാഗോ:സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മതാദ്ധ്യാപകര്‍ക്കുള്ള പരിശീലന ക്ലാസ്‌ നടത്തപ്പെട്ടു.

ചിക്കാഗോ:സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മതാദ്ധ്യാപകര്‍ക്കുള്ള പരിശീലന ക്ലാസ്‌ നടത്തപ്പെട്ടു. ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപത മതബോധന കമ്മീഷന്‍ ഡയറക്‌ടര്‍ റവ. ഡോ. ജോര്‍ജ്‌ ദാനവേലില്‍ ട്രെയിനിങ്‌ ക്ലാസിന്‌ നേതൃത്വം നല്‍കി. വിശ്വാസ പരിശീലന രംഗത്ത്‌ അനുവര്‍ത്തിക്കേണ്ട വിവിധ അധ്യാപന രീതികളെപ്പറ്റി ട്രെയിനിങ്‌ ക്ലാസില്‍ സമഗ്രമായ ചര്‍ച്ച നടന്നു. നാല്‌പതോളം അധ്യാപകര്‍ ട്രെയിനിങ്‌ ക്ലാസില്‍ പങ്കുചേര്‍ന്നു. സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂള്‍ ഡയറക്‌ടര്‍ സജി പൂതൃക്കയില്‍ സ്വാഗതവും സെന്റ്‌ മേരീസ്‌ അസിസ്റ്റന്റ്‌ വികാരി ഫാ. ബിന്‍സ്‌ ചേത്തലില്‍ നന്ദിയും പറഞ്ഞു.

Read more

താമ്പ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഏലക്ക മാല ലേലം നടത്തി.

താമ്പ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഏലക്ക മാല ലേലം നടത്തി
താമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ പ്രധാന തിരുനാളായ തിരുഹൃദയ തിരുനാൾ ഒക്ടോബർ 5 ,6 ,7 തീയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടു. തിരുനാളിനോടനുബന്ധിച്ച് കേരളത്തിലെ പ്രളയബാധിത ദുരിതാശ്വാസത്തിന് ഭാഗമായി ഏലക്ക മാല ലേലം നടത്തപ്പെടുകയുണ്ടായി. 18400 ഡോളർ ഇതിലേക്കായി സമാഹരിക്കാൻ സാധിച്ചു .ശ്രീമതി കൊച്ചീരൃം മണലേൽ ആണ് വാശിയേറിയ ലേലം വിളിയുടെ അവസാനം ഏലക്ക മാല സ്വന്തമാക്കിയത്. തിരുനാൾ പ്രസുദേന്തി മാരിൽ ഒരാളായ എബി പ്രാലേൽ ആണ് ഏലക്ക മാല ദേവാലയത്തിലേക്ക് സംഭാവനയായി നൽകിയത്. റെനി ചെറുതാനി, ജോസ്മോൻ തത്തംകുളം എന്നിവർ കൈക്കാരന്മാരായ ലൂക്കോസ് മൂന്നു പറയിൽ, ജോസ് ചക്കുങ്ങൽ, തോമസ് കണ്ടാരപ്പള്ളിൽ , വികാരി റവ ഫാദർ മാത്യു മേലേടം എന്നിവർക്കൊപ്പം ലേലത്തിന് നേതൃത്വം നൽകി. ലേലത്തിൽ പങ്കെടുത്ത ഏവർക്കും വികാരി അച്ഛൻ നന്ദി രേഖപ്പെടുത്തി. ഏലക്ക മാല വിജയി ശ്രീമതി കൊച്ചീരൃം മണലേൽ വികാരി റവ ഫാദർ മാത്യു മേലേടത്തു നിന്നും മാല ഏറ്റുവാങ്ങി

ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ രൂപം അമേരിക്കയിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു

അമേരിക്കയിൽ ബൈബിളിലെ നോഹയുടെ പെട്ടകം സന്ദർശകർക്കായി തുറന്നു
അറ്റ്ലാന്റ: ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ രൂപം അമേരിക്കയിൽ കെന്റക്കിയിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ദൈവം നോഹക്ക് വെളിപ്പെടുത്തി നൽകിയ അതേ അളവിലും രൂപത്തിലും തന്നെയാണ് പെട്ടകം പണിതിരിക്കുന്നത്.
100 മില്യൺ ഡോളർ (ഏകദേശം 600 കോടി രൂപ) ചെലവിലാണ് പെട്ടകം നിർമ്മിച്ചിരിക്കുന്നത്. ആൻസേഴ്സ് ഇൻ ജെനസിസ് (Answers in Genesis) എന്ന മിനിസ്ട്രിയുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂർത്തിയായിരിക്കുന്നത്. സംഭാവനകളും, കെന്റക്കി സ്റ്റേറ്റിന്റെയും, ഗ്രാന്റ് കൗണ്ടിയുടെയും, വില്യംസ് ടൗൺ പട്ടണത്തിന്റേയും സാമ്പത്തിക സഹായം പദ്ധതിയ്ക്കു പിന്നിലുണ്ടെന്ന് ആൻസേഴ്സ് ഇൻ ജെനസിസ് സ്ഥാപകൻ കെൻ ഹാം പറഞ്ഞു.
ബൈബിളിനെ പൂർണമായും വിശ്വസിക്കുന്ന കെന്നിന് ഇത് വെറും ഒരു മ്യൂസിയമല്ല. ഇതു സന്ദർശിക്കുന്ന ഓരോ വ്യക്തിയും ദൈവത്തിന്റെ സൃഷ്ടിയും, ദൈവ പദ്ധതികളും തിരിച്ചറിയണമെന്ന് ആഗ്രഹമുണ്ട്.
342 ഏക്കർ ഭൂമിയിലാണ് ആർക്ക് എൻകൗണ്ടർ എന്ന ഈ പ്രൊജക്റ്റ്റ്റ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനമാരംഭിച്ച് ആദ്യ വർഷം തന്നെ 20 ലക്ഷം സന്ദർശകരെ ലഭിക്കുമെന്നാണ് പിന്നണി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

അറ്റ്ലാന്റ: ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ രൂപം അമേരിക്കയിൽ കെന്റക്കിയിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ദൈവം നോഹക്ക് വെളിപ്പെടുത്തി നൽകിയ അതേ അളവിലും രൂപത്തിലും തന്നെയാണ് പെട്ടകം പണിതിരിക്കുന്നത്.

100 മില്യൺ ഡോളർ (ഏകദേശം 600 കോടി രൂപ) ചെലവിലാണ് പെട്ടകം നിർമ്മിച്ചിരിക്കുന്നത്. ആൻസേഴ്സ് ഇൻ ജെനസിസ് (Answers in Genesis) എന്ന മിനിസ്ട്രിയുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂർത്തിയായിരിക്കുന്നത്. സംഭാവനകളും, കെന്റക്കി സ്റ്റേറ്റിന്റെയും, ഗ്രാന്റ് കൗണ്ടിയുടെയും, വില്യംസ് ടൗൺ പട്ടണത്തിന്റേയും സാമ്പത്തിക സഹായം പദ്ധതിയ്ക്കു പിന്നിലുണ്ടെന്ന് ആൻസേഴ്സ് ഇൻ ജെനസിസ് സ്ഥാപകൻ കെൻ ഹാം പറഞ്ഞു.

ബൈബിളിനെ പൂർണമായും വിശ്വസിക്കുന്ന കെന്നിന് ഇത് വെറും ഒരു മ്യൂസിയമല്ല. ഇതു സന്ദർശിക്കുന്ന ഓരോ വ്യക്തിയും ദൈവത്തിന്റെ സൃഷ്ടിയും, ദൈവ പദ്ധതികളും തിരിച്ചറിയണമെന്ന് ആഗ്രഹമുണ്ട്.342 ഏക്കർ ഭൂമിയിലാണ് ആർക്ക് എൻകൗണ്ടർ എന്ന ഈ പ്രൊജക്റ്റ്റ്റ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനമാരംഭിച്ച് ആദ്യ വർഷം തന്നെ 20 ലക്ഷം സന്ദർശകരെ ലഭിക്കുമെന്നാണ് പിന്നണി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

Read more

കോറൽ സ്പ്രിങ്സിൽ സീറോ മലബാര്‍ നാഷണൽ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു

കോറൽ സ്പ്രിങ്സിൽ സീറോ മലബാര്‍ നാഷണൽ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു
മാർട്ടിൻ വിലങ്ങോലിൽ 
ഫ്ലോറിഡ:  ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷൻ  കിക്കോഫ്  സൗത്ത് ഫ്ലോറിഡ കോറൽ സ്പ്രിങ്സ് അവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ കാത്തലിക്  ദേവാലയത്തിൽ ഒക്റ്റോബർ  7  ഞായറാഴ്ച രാവിലെ വി. കുർബാനക്ക് ശേഷം നടന്നു.
രൂപതാ  സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ  മാർ ജോയ് ആലപ്പാട്ട് ഇടവകയിലെ ആദ്യ രജിസ്‌ട്രേഷൻ മുൻ സിസിഡി  കോ-ഓർഡിനേറ്റർ ജിമ്മി എമ്മാനുവേലിൽ നിന്നും സ്വീകരിച്ചു. രൂപതാ ചാൻസലർ ഫാ ജോണിക്കുട്ടി പുലിശ്ശേരി, ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി, ഹൂസ്റ്റണിൽ നിന്നും എത്തിയ കൺവൻഷൻ എക്സിക്യു്ട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 
വിശ്വാസത്തിനു  വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ ഏവരും,  പ്രത്യകിച്ചു  യുവജങ്ങൾ സീറോ മലബാർ വിശ്വാസവും പൈതൃകവും പ്രഘോഷിക്കപെടുന്ന ഈ കൺവൻഷനിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത  മാർ. ആലപ്പാട്ട്‌ ഓർമ്മിപ്പിച്ചു. 
 
കൺവൻഷൻ  ഫൈനാൻസ് ചെയർ ബോസ് കുര്യൻ നാല് ദിവസത്തെ കൺവൻഷൻ പരിപാടികളെ പറ്റി വിശദീകരിച്ചു. കൺവൻഷന് യൂത്ത് കോ-ഓർഡിനേറ്റർ തരുൺ മത്തായി യുവജനങ്ങളെ അഭിസംബോധന ചെയ്തു.  കൺവൻഷനിൽ യുവജന പ്രോഗ്രാമുകളെ പറ്റി വിവരിച്ച തരുൺ, യുവജനങ്ങളേവരേയും കൺവൻഷനിൽ പങ്കെടുക്കുവാൻ  ഹൂസ്റ്റണിലേക്ക്  ഹാർദ്ദവമായി സ്വാഗതം ചെയ്തു.
കൺവൻഷന്റെ പ്രത്യക റാഫിൾ ടിക്കറ്റ്  കിക്കോഫ് ചടങ്ങിൽ മാർ ജോയ് ആലപ്പാട്ട്‌  നിർവഹിച്ചു. ആദ്യ റാഫിൾ സജി സക്കറിയ്ക്ക് മാർ .ആലപ്പാട്ട് കൈമാറി. 
കൺവൻഷന്റെ ലോക്കൽ കോർഡിനേറ്റേഴ്‌സ്  ടോം ആന്റണി സെഞ്ചോയ്, ജോസഫ് ജോസ് ചാഴൂർ , ജോയ് കുറ്റിയാനി തുടങ്ങിയവരും, ട്രസ്റ്റിമാരായ ആന്റണി തോട്ടത്തിൽ, ബിനോയ് ജോർജ് , സ്കറിയ പോരുന്നക്കരോട്ട് , മനോജ് എബ്രഹാം,  പാരീഷ്  കൗൺസിൽ അംഗങ്ങൾ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.  
ഉദ്ഘാടനത്തിൽ തന്നെ അൻപതോളം കുടുംബങ്ങൾ ഇടവകയിൽ നിന്ന് രജിസ്റ്റർ ചെയ്തത് വൻ വിജയമാണെന്ന് ഭാരവാഹികൾ പറഞ്ഞു.  കൺവൻഷൻ എക്സിക്യു്ട്ടീവ് കമ്മറ്റി വൈസ് ചെയർമാൻ  ജോസ് മണക്കളം കിക്കോഫ് വിജയമാക്കിയ ഏവർക്കും നന്ദി പ്രകടിപ്പിച്ചു.
സീറോ മലബാർ രൂപതാ  മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്   കൺവൻഷൻ രക്ഷാധികാരിയായി  ഹൂസ്റ്റൺ ഫൊറോനായുടെ ആതിഥേയത്തിൽ  കൺവൻഷൻ കൺവീനറും ഫൊറോനാ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ  നേതൃത്വത്തിൽ   ഹൂസ്റ്റണിൽ  2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെയാണ്  ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കൺവൻഷൻ.
3 Attachments

ഫ്ലോറിഡ:  ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷൻ  കിക്കോഫ്  സൗത്ത് ഫ്ലോറിഡ കോറൽ സ്പ്രിങ്സ് അവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ കാത്തലിക്  ദേവാലയത്തിൽ ഒക്റ്റോബർ  7  ഞായറാഴ്ച രാവിലെ വി. കുർബാനക്ക് ശേഷം നടന്നു.

രൂപതാ  സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ  മാർ ജോയ് ആലപ്പാട്ട് ഇടവകയിലെ ആദ്യ രജിസ്‌ട്രേഷൻ മുൻ സിസിഡി  കോ-ഓർഡിനേറ്റർ ജിമ്മി എമ്മാനുവേലിൽ നിന്നും സ്വീകരിച്ചു. രൂപതാ ചാൻസലർ ഫാ ജോണിക്കുട്ടി പുലിശ്ശേരി, ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി, ഹൂസ്റ്റണിൽ നിന്നും എത്തിയ കൺവൻഷൻ എക്സിക്യു്ട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. വിശ്വാസത്തിനു  വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ ഏവരും,  പ്രത്യകിച്ചു  യുവജങ്ങൾ സീറോ മലബാർ വിശ്വാസവും പൈതൃകവും പ്രഘോഷിക്കപെടുന്ന ഈ കൺവൻഷനിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത  മാർ. ആലപ്പാട്ട്‌ ഓർമ്മിപ്പിച്ചു. 

കൺവൻഷൻ  ഫൈനാൻസ് ചെയർ ബോസ് കുര്യൻ നാല് ദിവസത്തെ കൺവൻഷൻ പരിപാടികളെ പറ്റി വിശദീകരിച്ചു. കൺവൻഷന് യൂത്ത് കോ-ഓർഡിനേറ്റർ തരുൺ മത്തായി യുവജനങ്ങളെ അഭിസംബോധന ചെയ്തു.  കൺവൻഷനിൽ യുവജന പ്രോഗ്രാമുകളെ പറ്റി വിവരിച്ച തരുൺ, യുവജനങ്ങളേവരേയും കൺവൻഷനിൽ പങ്കെടുക്കുവാൻ  ഹൂസ്റ്റണിലേക്ക്  ഹാർദ്ദവമായി സ്വാഗതം ചെയ്തു.കൺവൻഷന്റെ പ്രത്യക റാഫിൾ ടിക്കറ്റ്  കിക്കോഫ് ചടങ്ങിൽ മാർ ജോയ് ആലപ്പാട്ട്‌  നിർവഹിച്ചു. ആദ്യ റാഫിൾ സജി സക്കറിയ്ക്ക് മാർ .ആലപ്പാട്ട് കൈമാറി. 

കൺവൻഷന്റെ ലോക്കൽ കോർഡിനേറ്റേഴ്‌സ്  ടോം ആന്റണി സെഞ്ചോയ്, ജോസഫ് ജോസ് ചാഴൂർ , ജോയ് കുറ്റിയാനി തുടങ്ങിയവരും, ട്രസ്റ്റിമാരായ ആന്റണി തോട്ടത്തിൽ, ബിനോയ് ജോർജ് , സ്കറിയ പോരുന്നക്കരോട്ട് , മനോജ് എബ്രഹാം,  പാരീഷ്  കൗൺസിൽ അംഗങ്ങൾ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.  

ഉദ്ഘാടനത്തിൽ തന്നെ അൻപതോളം കുടുംബങ്ങൾ ഇടവകയിൽ നിന്ന് രജിസ്റ്റർ ചെയ്തത് വൻ വിജയമാണെന്ന് ഭാരവാഹികൾ പറഞ്ഞു.  കൺവൻഷൻ എക്സിക്യു്ട്ടീവ് കമ്മറ്റി വൈസ് ചെയർമാൻ  ജോസ് മണക്കളം കിക്കോഫ് വിജയമാക്കിയ ഏവർക്കും നന്ദി പ്രകടിപ്പിച്ചു.

സീറോ മലബാർ രൂപതാ  മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്   കൺവൻഷൻ രക്ഷാധികാരിയായി  ഹൂസ്റ്റൺ ഫൊറോനായുടെ ആതിഥേയത്തിൽ  കൺവൻഷൻ കൺവീനറും ഫൊറോനാ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ  നേതൃത്വത്തിൽ   ഹൂസ്റ്റണിൽ  2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെയാണ്  ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കൺവൻഷൻ.

Read more

ജാന്‍സി മാത്യു രണ്ടാം റാങ്കോടെ തീയോളജിയില്‍ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

??????????? ?????????? ?? ????? ??????? ????????????? ?????? ??????? ???????? ?????????????? ?????????????????? ??? ??????? ?????????? ??????? ?????? ???????? ????????????????????? ?????? ???????????. ??????????????? ???? ??????? ??? ????? ???????????????? ??????? ??? ????? ???????????????????????? ?????????. ???????? ????? ????????????????? ?????? ???? ???????????  ??????????????????? ???? ??????? ???????????????? ??????????? ?????.  
ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ഇടവകാംഗംജാന്‍സി മാത്യു എബ്രഹാം തലശ്ശേരി അതിരൂപതയുടെആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തീയോളജി ആന്‍ഡ്സയന്‍സില്‍ നിന്നും രണ്ടാം റാങ്കോടെ തീയോളജിയില്‍ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തലശ്ശേരിഅതിരൂപത ആര്‍ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടുംസഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയുമാണ്ബിരുദദാനം നടത്തിയത്. കൂടല്ലൂര്‍ പള്ളി ഇടവകമന്നതുമാക്കില്‍ മാത്യു- മേരി ദമ്പതികളുടെ  മകളുംമാങ്ങിടപ്പള്ളി ഇടവക വൈപ്പേല്‍ സാബുഅബ്രഹാമിന്റെ ഭാര്യയുമാണ് ജാന്‍സി.  

ന്യൂജേഴ്‌സി ;ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ഇടവകാംഗംജാന്‍സി മാത്യു എബ്രഹാം തലശ്ശേരി അതിരൂപതയുടെആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തീയോളജി ആന്‍ഡ്സയന്‍സില്‍ നിന്നും രണ്ടാം റാങ്കോടെ തീയോളജിയില്‍ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തലശ്ശേരിഅതിരൂപത ആര്‍ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടുംസഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയുമാണ്ബിരുദദാനം നടത്തിയത്. കൂടല്ലൂര്‍ പള്ളി ഇടവകമന്നതുമാക്കില്‍ മാത്യു- മേരി ദമ്പതികളുടെ  മകളുംമാങ്ങിടപ്പള്ളി ഇടവക വൈപ്പേല്‍ സാബുഅബ്രഹാമിന്റെ ഭാര്യയുമാണ് ജാന്‍സി.  

Read more

ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ കൊന്ത പത്തിന് ഭക്തിനിര്‍ഭരമായ സമാപനം.

???????? ????? ??????  ??????????? ????? ??????? ????????????? ??????. ????????????? ????? ??? ???? ???????????, ???????? ???? ????? ???? ???? ??????? ??? ???? ??????????, ???? ?????? ????. ????? ???????,??. ????? ????????, ??. ???????? ??????????? ??????? ????? ????????? ???????????  ??????? 10 ???????? ???????? 7 ??????? ??.??????? ??????? ?????????????.
ചിക്കാഗോ സെന്റ് മേരീസ്  ദൈവാലയത്തില്‍ കൊന്ത പത്തിന് ഭക്തിനിര്‍ഭരമായ സമാപനം. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍,ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. സ്റ്റീഫന്‍ നടക്കുയക്കല്‍ എന്നിവര്‍ കൊന്ത പത്തിന്റെ സമാപനദിനമായ  ഒക്ടോബര്‍ 10 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സെ.മേരിസില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു.

ചിക്കാഗോ; സെന്റ് മേരീസ്  ദൈവാലയത്തില്‍ കൊന്ത പത്തിന് ഭക്തിനിര്‍ഭരമായ സമാപനം. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍,ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. സ്റ്റീഫന്‍ നടക്കുയക്കല്‍ എന്നിവര്‍ കൊന്ത പത്തിന്റെ സമാപനദിനമായ  ഒക്ടോബര്‍ 10 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സെ.മേരിസില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു.

Read more

ന്യൂയോർക്ക് ക്നാനായ ഫൊറോനാ ബൈബിൾ കലോത്സവം നവംബർ 3ന് ന്യൂജേഴ്‌സിയിൽ.

ന്യൂയോർക്ക് ക്നാനായ ഫൊറോനാ  ബൈബിൾ  കലോത്സവം നവംബർ മൂന്നിന്  ന്യൂജേഴ്‌സിയിൽ 
---------------------------------------------------------------------------------------------------------------------------------------------------------------
 ന്യൂയോർക്കിലെ ക്നാനായ ഫൊറോനായുടെ കിഴിലുള്ള  ഇടവകകളുടെയും മിഷന്റെയും സംയുക്‌താഭിമുഖയത്തിൽ  എല്ലാ വർഷവും നടത്തിവരാറുള്ള ഫൊറോനാ ബൈബിൾ കലോത്സവം ഈ  വർഷം  നവംബര് മൂന്നാം തിയതി ശനിയാഴ്ച  ന്യൂജേഴ്സിയിലുള്ള  പാറ്റേഴ്സൺ സിറോ മലബാർ പള്ളിയുടെ ആഡിറ്റോറിയത്തിൽ നടത്തപെടുമെന്നു . വിവിധ പ്രായത്തിലുള്ളവർക്കായി വിവിധതരം ബൈബിളിലധിഷിതമായ കലാമത്സരങ്ങൾ നടത്തപെടുന്നു . മാർഗംകളി ,പുരാതനപ്പാട്ട് ,പള്ളിപ്പാട്ടുകൾ,ടാബ്ലോ ,പ്രസംഗം ,ക്നാനായ കലകൾ ,തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തപെടുമെന്നു . അഭിവന്യ മാത്യു മൂലെക്കാട്ട്  പിതാവിന്റെ നേതൃത്വത്തിൽ  ദിവ്യബലിയും തുറന്ന്  പിതാവിന്റെ  സാനിധ്യം  പരിപാടിയിലുടനീളം ഉണ്ടായിരിക്കുകയും ചെയ്യും . ഫൊറോനാ വികാരി ഫാദർ ജോസ് തറക്കൽ, ഫാദർ ജോസഫ് ആദോപ്പള്ളി ,റെന്നി കട്ടേൽ ,ഫോർപ്പണ സെക്രട്ടറി  തോമസ് പാലച്ചേരി ,അനി നെടുംതുരുത്തി ,ടോംസ് കടിയംപള്ളി ,ലിൻഡ വില്ലുതറ ,ജിപി കട്ടപ്പുറം ,ഷീബ കറുത്തേടം  തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം വഹിക്കുന്നു .

SHEEJO KURIAN PAZHAYAMPALLY അമിഗോസ് എന്ന ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്യുന്നു.

SHEEJO KURIAN PAZHAYAMPALLY
ഒരുപാട് മലയാളികൾ തന്റെ നാട് വിട്ടു അന്യനാടുകളിൽ പോയി ജീവിക്കുന്നുണ്ട്. പലരും തന്റെ കുടുംബത്തിനു മികച്ച ഒരു ജീവിതനിലവാരം ഉണ്ടാക്കുവാനായി സ്വന്തം നാട് ഉപേക്ഷിച്ചു അന്യനാടുകളിലേക്ക് യാത്രത്തിരിക്കുന്നു. ഇവരിൽ ഭൂരിഭാഗം ആളുകളും ആ യാത്രയിൽ, അതുവരെ തന്റെ മനസ്സിലുള്ള സ്വപ്നങ്ങളെ ഒരു ചില്ലിൻക്കൂട്ടിൽ അടച്ചുവച്ചാണ് യാത്ര തിരിക്കുന്നത്. ഇവിടെയാണ് ഷീജോ കുര്യൻ എന്ന വ്യക്തി വ്യത്യസ്തൻ ആകുന്നത്. തന്റെ പ്രവാസ ജീവിതത്തിലും തന്റെ കുട്ടിക്കാലം മുതൽ കൂടെ കൂടിയ അഭിനയമോഹത്തെ അദ്ദേഹം മറന്നില്ല.
അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹം അദ്ദേഹം തന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ ഉടനീളം കൊണ്ടുനടന്നു. ഒടുവിൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആ സ്വപ്നം പൂവണിയുന്നു. നവാഗതനായ കിരൺ ആർ നായർ സംവിധാനം നിർവഹിക്കുന്ന അമിഗോസ് എന്ന ചിത്രത്തിലെ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ഷീജോ ആണ്. ഷീജോയുടെ മനസ്സിനുള്ളിൽ കെടാതെ സൂക്ഷിച്ച ആ കനൽ ഒന്നു ആളികത്തിക്കുക എന്നത് മാത്രമായിരുന്നു സംവിധായകനായ കിരണിന്റെയും തിരക്കഥാകൃത്തായ ഡോ.ജിസ്സ് തോമസിന്റെയും തൊഴിൽ. ആദ്യം ചിത്രത്തിന്റെ നിർമാതാവായി കടന്നുവന്ന ഷീജോയുടെ കഴിവ് മനസ്സിലാക്കി, അദ്ദേഹത്തിനായി ചിത്രത്തിലെ പരമപ്രധാനമായ വേഷം മാറ്റിവക്കുകയായിരുന്നു സംവിധായകൻ.
താൻ പഠനകാലം ചെലവിട്ട കോട്ടയം സി എം എസ് കോളേജിലെ നാടകങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഷീജോ. മഹാനായ വില്യം ഷേക്ക്‌സ്പിയറിന്റെ കിംഗ്‌ ലിയർ എന്ന നോവൽ സി എം എസ് ഇൽ അരങ്ങേറിയപ്പോൾ ഷീജോ അവതരിപ്പിച്ച എട്മണ്ട് രാജകുമാരന്റെ വേഷം അന്നു ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്.
അതിനുശേഷം ഷീജോയെ നമ്മൾ കാണുന്നത് ദൂരദർശനിലെ ഒരു സീരിയലിലൂടെയാണ് .അതിനുശേഷം കൽക്കട്ട ഹോസ്പിറ്റൽ എന്ന സീരിയലിലും അദ്ദേഹം അഭിനയിച്ചിരുന്നു. കാലചക്രം വീണ്ടും നീങ്ങി ഷോർട്ട് ഫിലിമുകൾ പ്രചാരത്തിലെത്തിയപ്പോൾ അദ്ദേഹം തന്റെ സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് കുറച്ച ഷോർട്ട് ഫിലിമുകളിലും തിളങ്ങി. ഏറ്റവും ഒടുവിൽ യു എസ് എയിൽ വച്ചു നടന്ന ക്നാനായ കൺവൻഷനിൽ വച്ചു ക്നാനായ മന്നനായി തിരഞ്ഞെടുത്തതും ഷീജോയുടെ ജീവിതത്തിലെ സുവർണ്ണ നേട്ടങ്ങളിൽ ഒന്ന് മാത്രമാണ്.
ഇന്ന് ഈ വഴികളെല്ലാം താണ്ടി ഷീജോ അമിഗോസിലെത്തി നിൽക്കുമ്പോൾ നമുക്ക് അഭിമാനത്തോടെ പറയാം ഷീജോ ഒരു മാതൃകയാണ്. തന്റെ സ്വപ്നങ്ങൾ കീഴടക്കുവാൻ, ഷീജോയെ പോലെ കാത്തിരുന്നു, കാത്തിരുന്നു പടിപടിയായി ഉയരങ്ങളിലേക്ക് എത്തുവാൻ. അഭിനന്ദനങ്ങൾ... ഷീജോ താങ്കൾ കണ്ട സ്വപ്നങ്ങൾ ഉടനെ യാഥാർഥ്യം ആകട്ടെ...

പിറവം വാർഷിക സംഗമം ഒക്ടോബർ 13 ന്

പിറവം വാർഷിക സംഗമം ഒക്ടോബർ 13 ന് 
===========================================
ജോസ് കാടാപുറം :
---------------------------
ന്യൂയോർക് :പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികൾ ഒത്തുകൂടുന്നു .1995-ല്‍ ബിനോയ് തെന്നശ്ശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 23വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍  എത്തിക്കാന്‍  ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു. പിറവം നേറ്റീവ് അസോസിയേഷന്റെ ഈ വർഷത്തെ വാർഷിക സംഗമം യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ്‌ റെസ്റ്റോറന്റ് ( 1727 Central Park Ave, Yonkers, NY 10710) വച്ച് ഒക്ടോബർ 13 ന് ശനിയാഴ്ച 6  പിഎം ന്   വിവിധ പരിപാടികളോടെ  ആഘോഷിക്കുന്നു.  .ഇക്കാലയളവിൽ സ്കൂൾ, കോളേജു കളിൽ ഗ്രാഡ്യൂയറ്റ് ചെയിത കുട്ടികളെ ആദരിക്കുന്ന ചടങ്ങു നടക്കും , കലാപരിപാടികൾക്ക് പുറമെ സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.കൂടുതൽ വിവരങ്ങൾക്ക് പ്രെസിഡെന്റ് ഷെൽബി ഐസക് 914 345 2003 റെഞ്ചു   അബ്രാഹം  718 578 5515 renchuabraham @gmail.com

ന്യൂയോർക് :പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികൾ ഒത്തുകൂടുന്നു .1995-ല്‍ ബിനോയ് തെന്നശ്ശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 23വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍  എത്തിക്കാന്‍  ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു. പിറവം നേറ്റീവ് അസോസിയേഷന്റെ ഈ വർഷത്തെ വാർഷിക സംഗമം യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ്‌ റെസ്റ്റോറന്റ് ( 1727 Central Park Ave, Yonkers, NY 10710) വച്ച് ഒക്ടോബർ 13 ന് ശനിയാഴ്ച 6  പിഎം ന്   വിവിധ പരിപാടികളോടെ  ആഘോഷിക്കുന്നു.  .ഇക്കാലയളവിൽ സ്കൂൾ, കോളേജു കളിൽ ഗ്രാഡ്യൂയറ്റ് ചെയിത കുട്ടികളെ ആദരിക്കുന്ന ചടങ്ങു നടക്കും , കലാപരിപാടികൾക്ക് പുറമെ സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.കൂടുതൽ വിവരങ്ങൾക്ക് പ്രെസിഡെന്റ് ഷെൽബി ഐസക് 914 345 2003 റെഞ്ചു   അബ്രാഹം  718 578 5515 renchuabraham @gmail.com.

Read more

മോർട്ടൺഗ്രോവ് സെ.മേരിസ് ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിസ്കോ ദർശൻ’ വിനോദയാത്ര ഉല്ലാസപ്രദമായി.

മോർട്ടൺഗ്രോവ് സെ.മേരിസ് ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിസ്കോ ദർശൻ’ വിനോദയാത്ര ഉല്ലാസപ്രദമായി.
വിസ്കോൺസിൻ സ്റ്റേറ്റിലെ ഡെവിൾസ് ലേയ്ക്കിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഒക്ടോബർ 6 ശനിയാഴ്ച രാവിലെ 7.30 ന് ഇടവക വികാരി മോൺ. തോമസ് മുളവനാലിന്റെ കാർമികത്വത്തിൽ നടത്തിയ വിശുദ്ധ കുർബാനയ്ക്കുശേഷം പുറപ്പെട്ട യാത്രയിൽ 43 പേർ പങ്കെടുത്തു. ആഡംബര വാഹനത്തിൽ നടത്തിയ വിനോദയാത്ര കളിചിരി തമാശകൾ കൊണ്ട് ആനന്ദവും ആഹ്ലാദപ്രദവുമാക്കി. ഉച്ചഭക്ഷണത്തിനായി യാത്രാസംഘം പ്രശസ്തമായ ഡെവിൾസ് നദീതടകതീരത്ത് ഒരുമിക്കുകയും ഗൃഹാതുരസ്മരണകൾ വിളിച്ചോതുന്നവിധത്തിൽ പൊതിച്ചോറ് ക്രമീകരിച്ചത് ആസ്വദിക്കുകയും ചെയ്യതു. തുടർന്നു പ്രകൃതിരമണീയമായ വഴിയോരക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള നദീതീര നടയാത്ര, കല്ലിടുക്കുകൾ നിറഞ്ഞ ഉയർന്ന മലമുകളിലേക്കുള്ള സാഹസികയാത്ര തുടങ്ങിയ വിനോദങ്ങളിൽ പങ്കെടുത്തുകൊണ്ട് സമയം ചിലവഴിച്ചു.
ഭാവിയിൽ ഉചിതമായ അവസരങ്ങളിൽ ഇനിയും ഉല്ലാസയാത്രകൾ സംഘടിപ്പിക്കണമെന്ന് യാത്രയിൽ പങ്കെടുത്തവർ സംഘാടകരോട് ആവശ്യപ്പെടുകയും അതനുസരിച്ച് ക്രമീകരണങ്ങൾ ഒരുക്കുമെന്നവർ ഉറപ്പുനൽകുകയും ചെയ്തു. ടിറ്റോ കണ്ടാരപ്പള്ളിൽ, പോൾസൺ കുളങ്ങര, സിബി കൈതക്ക തൊട്ടിയിൽ, ജോൺ പാട്ടപൊതിയിൽ, സാബു നടുവീട്ടിൽ എന്നിവർ "വിസ്കോദർശൻ"വിനോദ യാത്രയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. 

മോർട്ടൺഗ്രോവ് സെ.മേരിസ് ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിസ്കോ ദർശൻ’ വിനോദയാത്ര ഉല്ലാസപ്രദമായി.വിസ്കോൺസിൻ സ്റ്റേറ്റിലെ ഡെവിൾസ് ലേയ്ക്കിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഒക്ടോബർ 6 ശനിയാഴ്ച രാവിലെ 7.30 ന് ഇടവക വികാരി മോൺ. തോമസ് മുളവനാലിന്റെ കാർമികത്വത്തിൽ നടത്തിയ വിശുദ്ധ കുർബാനയ്ക്കുശേഷം പുറപ്പെട്ട യാത്രയിൽ 43 പേർ പങ്കെടുത്തു. ആഡംബര വാഹനത്തിൽ നടത്തിയ വിനോദയാത്ര കളിചിരി തമാശകൾ കൊണ്ട് ആനന്ദവും ആഹ്ലാദപ്രദവുമാക്കി. ഉച്ചഭക്ഷണത്തിനായി യാത്രാസംഘം പ്രശസ്തമായ ഡെവിൾസ് നദീതടകതീരത്ത് ഒരുമിക്കുകയും ഗൃഹാതുരസ്മരണകൾ വിളിച്ചോതുന്നവിധത്തിൽ പൊതിച്ചോറ് ക്രമീകരിച്ചത് ആസ്വദിക്കുകയും ചെയ്യതു. തുടർന്നു പ്രകൃതിരമണീയമായ വഴിയോരക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള നദീതീര നടയാത്ര, കല്ലിടുക്കുകൾ നിറഞ്ഞ ഉയർന്ന മലമുകളിലേക്കുള്ള സാഹസികയാത്ര തുടങ്ങിയ വിനോദങ്ങളിൽ പങ്കെടുത്തുകൊണ്ട് സമയം ചിലവഴിച്ചു.

ഭാവിയിൽ ഉചിതമായ അവസരങ്ങളിൽ ഇനിയും ഉല്ലാസയാത്രകൾ സംഘടിപ്പിക്കണമെന്ന് യാത്രയിൽ പങ്കെടുത്തവർ സംഘാടകരോട് ആവശ്യപ്പെടുകയും അതനുസരിച്ച് ക്രമീകരണങ്ങൾ ഒരുക്കുമെന്നവർ ഉറപ്പുനൽകുകയും ചെയ്തു. ടിറ്റോ കണ്ടാരപ്പള്ളിൽ, പോൾസൺ കുളങ്ങര, സിബി കൈതക്ക തൊട്ടിയിൽ, ജോൺ പാട്ടപൊതിയിൽ, സാബു നടുവീട്ടിൽ എന്നിവർ "വിസ്കോദർശൻ"വിനോദ യാത്രയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. 

Read more

മോർട്ടൺഗ്രോവ് സെ. മേരീസിൽ വിശുദ്ധ കന്തീശങ്ങളുടെ തിരുനാളും ഇരട്ട സംഗമവും സംയുക്തമായി ആഘോഷിച്ചു.

മോർട്ടൺഗ്രോവ് സെ. മേരീസിൽ വിശുദ്ധ
കന്തീശങ്ങളുടെ തിരുനാളും ഇരട്ട സംഗമവും സംയുക്തമായി ആഘോഷിച്ചു.
ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ
ഇരട്ട സഹോദരങ്ങളായ വിശുദ്ധ ഗർവ്വാസീസന്റെയും വി. പ്രോത്താസീസന്റെയും
തിരുനാളും ഇരട്ട സംഗമവും സംയുക്തമായി ആഘോഷിച്ചു. ഒക്ടോബർ ഏഴാം തീയതി
ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ ബലിയോടെയാണ് തിരുനാൾ
ആഘോഷവും അതിനോടനുബന്ധിച്ച് ഇരട്ട സംഗമവും സംഘടിപ്പിച്ചത്. ഇടവക വികാരി റവ.ഫാ. തോമസ് മുളവനാൽ വിശുദ്ധ ബലിയിലും തുടർന്ന് നടന്ന തിരുകർമ്മങ്ങളിലും
മുഖ്യകാർമികനായിരുന്നു. ഇടവക ദേവാലയത്തിലെ ഇരുപത്തിയൊന്ന് ഇരട്ട
സഹോദരങ്ങൾ സംഗമത്തിൽ പങ്കെടുത്തു . രാവിലെ 9.45ന് ആരംഭിച്ച പ്രൊസഷനിൽ വർണപ്പകിട്ടാർന്ന ഒരെ ജോഡി വസ്ത്രങ്ങൾ അണിഞ്ഞ് ഇരുനിരയായി അണിനിരന്ന
ഇരട്ട സഹോദരങ്ങൾ കാഴ്ച വസ്തുക്കൾ അടങ്ങിയ താലവുമേന്തി
ബലിപീഠത്തിനരികെയെത്തി കാഴ്ചവസ്തുക്കൾ സമർപ്പിച്ചു. പുതുമയാർന്ന ഒരുക്കത്തോടെ ആദ്യമായി സെ.മേരീസ് ദേവാലയത്തിൽ നടത്തിയ ഇരട്ടസംഗമം ഇടവക ജനങ്ങൾക്കിതൊരു നവ്യാനുഭവമായിരുന്നു. സംഗമത്തിൽ പങ്കെടുത്ത എല്ലാ ഇരട്ട സഹോദരങ്ങൾക്കും സമ്മാനങ്ങൾ നൽകി ഇടവക ഇവരെ ആദരിച്ചു.
സ്റ്റീഫൻ  ചൊള്ളംമ്പേൽ( പി. ആർ.ഒ)

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇരട്ട സഹോദരങ്ങളായ വിശുദ്ധ ഗർവ്വാസീസന്റെയും വി. പ്രോത്താസീസന്റെയും തിരുനാളും ഇരട്ട സംഗമവും സംയുക്തമായി ആഘോഷിച്ചു. ഒക്ടോബർ ഏഴാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ ബലിയോടെയാണ് തിരുനാൾ ആഘോഷവും അതിനോടനുബന്ധിച്ച് ഇരട്ട സംഗമവും സംഘടിപ്പിച്ചത്. ഇടവക വികാരി റവ.ഫാ. തോമസ് മുളവനാൽ വിശുദ്ധ ബലിയിലും തുടർന്ന് നടന്ന തിരുകർമ്മങ്ങളിലും മുഖ്യകാർമികനായിരുന്നു. ഇടവക ദേവാലയത്തിലെ ഇരുപത്തിയൊന്ന് ഇരട്ട സഹോദരങ്ങൾ സംഗമത്തിൽ പങ്കെടുത്തു . രാവിലെ 9.45ന് ആരംഭിച്ച പ്രൊസഷനിൽ വർണപ്പകിട്ടാർന്ന ഒരെ ജോഡി വസ്ത്രങ്ങൾ അണിഞ്ഞ് ഇരുനിരയായി അണിനിരന്ന ഇരട്ട സഹോദരങ്ങൾ കാഴ്ച വസ്തുക്കൾ അടങ്ങിയ താലവുമേന്തി ബലിപീഠത്തിനരികെയെത്തി കാഴ്ചവസ്തുക്കൾ സമർപ്പിച്ചു. പുതുമയാർന്ന ഒരുക്കത്തോടെ ആദ്യമായി സെ.മേരീസ് ദേവാലയത്തിൽ നടത്തിയ ഇരട്ടസംഗമം ഇടവക ജനങ്ങൾക്കിതൊരു നവ്യാനുഭവമായിരുന്നു. സംഗമത്തിൽ പങ്കെടുത്ത എല്ലാ ഇരട്ട സഹോദരങ്ങൾക്കും സമ്മാനങ്ങൾ നൽകി ഇടവക ഇവരെ ആദരിച്ചു.

Read more

ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്‍ ഉത്ഘാടനം ഒക്ടോബര്‍ 14 ന്‌

ലണ്ടന്‍; കാനഡയിലെ ലണ്ടനില്‍ താമസിക്കുന്ന ക്‌നാനായ കത്തോലിക്ക വിശ്വാസികള്‍ക്കായി ഒരു സഭാസംവിധാനം സാക്ഷാത്കരിക്കപ്പെടുന്നു.2018 ഒക്ടോബര്‍ 14 -ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അഭിവന്ദ്യ മാര്‍.ജോസ് കല്ലുവേലില്‍ പിതാവ് വി.കുര്‍ബാന അര്‍പ്പിച്ച് ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്‍ ഉത്ഘാടനം ചെയ്യും. ചിക്കാഗോ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഫാ. തോമസ് മുളവനാലും മറ്റു വൈദികരും ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കും.   ന്‌

ലണ്ടന്‍; കാനഡയിലെ ലണ്ടനില്‍ താമസിക്കുന്ന ക്‌നാനായ കത്തോലിക്ക വിശ്വാസികള്‍ക്കായി ഒരു സഭാസംവിധാനം സാക്ഷാത്കരിക്കപ്പെടുന്നു.2018 ഒക്ടോബര്‍ 14 -ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അഭിവന്ദ്യ മാര്‍.ജോസ് കല്ലുവേലില്‍ പിതാവ് വി.കുര്‍ബാന അര്‍പ്പിച്ച് ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്‍ ഉത്ഘാടനം ചെയ്യും. ചിക്കാഗോ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഫാ. തോമസ് മുളവനാലും മറ്റു വൈദികരും ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കും.  

Read more

ഡാളസ് ; മലയാളി അസോസിയേഷൻ അന്താരാഷ്ട്ര ചീട്ടുകളി മത്സരത്തിൽ രാജൻ - സ്കറിയ - മാത്യു ടീം ജേതാക്കളായി

ഡാളസ് ; മലയാളി അസോസിയേഷൻ ഓഫ് ഫിലാഡൽഫിയ യുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര ചീട്ടുകളി മത്സരത്തിൽ ‘56 ‘ വിഭാഗത്തിൽ ഡാളസിൽ നിന്നുള്ള ടീം ജേതാക്കളായി. രാജൻ മാത്യു ക്യാപ്റ്റൻ ആയുള്ള ഡാളസ് ടീമിൽ സ്കറിയ തച്ചേട്ട് , മാത്യു തോട്ടപ്പുറം എന്നിവർ അംഗങ്ങളായിരുന്നു . 70 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിലെ ജേതാക്കൾക്ക് 2000 ഡോളറും ട്രോഫിയും സമ്മാനമായി ലഭിച്ചു .

രാജൻ - സ്കറിയ - മാത്യു ടീം ജേതാക്കളായി ;                              ഡാളസ് ; മലയാളി അസോസിയേഷൻ ഓഫ് ഫിലാഡൽഫിയ യുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര ചീട്ടുകളി മത്സരത്തിൽ ‘56 ‘ വിഭാഗത്തിൽ ഡാളസിൽ നിന്നുള്ള ടീം ജേതാക്കളായി. രാജൻ മാത്യു ക്യാപ്റ്റൻ ആയുള്ള ഡാളസ് ടീമിൽ സ്കറിയ തച്ചേട്ട് , മാത്യു തോട്ടപ്പുറം എന്നിവർ അംഗങ്ങളായിരുന്നു . 70 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിലെ ജേതാക്കൾക്ക് 2000 ഡോളറും ട്രോഫിയും സമ്മാനമായി ലഭിച്ചു .
Read more

കെ.സി.എസ്. ചിക്കാഗോ സ്‌പോര്‍ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിമും റമ്മി കാര്‍ഡ് ഗെയിമും നടത്തുന്നു.

കെ.സി.എസ്. ചിക്കാഗോ സ്‌പോര്‍ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍
56 കാര്‍ഡ് ഗെയിമും റമ്മി കാര്‍ഡ് ഗെയിമും നടത്തുന്നു
ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും മാത്രമേ ഇച്ഛാശക്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന ഉറച്ച വിശ്വാസത്തോടുകൂടി ചിക്കാഗോ കെ.സി.എസ്. ന്റെ ആശീര്‍വ്വാദത്തോടു കൂടി കെ.സി.എസ്. സ്‌പോര്‍ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച ചീട്ടുകളി മത്സരം നടത്തപ്പെടുന്നു.
ഇവശരമഴീ ഗിമിമ്യമ ഇലിലേൃ (1800 ഋ, ഛമസീേി ടൃേലല േഉലുെഹമശില െകഘ 60018) ഓഡിറ്റോറിയത്തില്‍ വച്ചു 2018 നവംബര്‍ 3-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. 
56 ഗെയിം ഒന്നാം സമ്മാനം മുണ്ടപ്ലാക്കല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 1501 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ടോം കാരപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും കുര്യന്‍ കാരാപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം തൊടുകയില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാം സമ്മാനം സിബി കദളിമറ്റം സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. 
ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ ആരംഭിക്കുന്ന റമ്മി ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം കൂവക്കാട്ടില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ഘശിരീാംീീറ ങീൃഴേമഴല നു വേണ്ടി സഞ്ജു പുളിക്കത്തൊട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം ബിനു പൂത്തറയില്‍ സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയുമാണ്.
കെ.സി.എസ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിനു പൂത്തറ (പ്രസിഡന്റ്), സാജു കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ജോണിക്കുട്ടി പിള്ളവീട്ടില്‍ (സെക്രട്ടറി), ഷിബു മുളയാനികുന്നേല്‍ (ട്രഷറര്‍), ഡിബിന്‍ വിലങ്ങുകല്ലേല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ ആശീര്‍വ്വാദത്തോടു കൂടി കെ.സി.എസ്. സ്‌പോര്‍ട്‌സ് ഫോറം ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍, വൈസ് ചെയര്‍മാന്‍ സിബി കദളിമറ്റം, 56 ഗെയിം കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ തൊടുകയില്‍, സണ്ണി മുണ്ടപ്ലാക്കല്‍, റെമ്മി കോ-ഓര്‍ഡിനേറ്റര്‍ ഷിജു ചെറിയത്തില്‍, മാത്യു തട്ടാമറ്റം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഔട്ട് ഓഫ് സ്റ്റേറ്റുകളില്‍ നിന്നുമായി നിരവധി ടീമുകള്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതായി സംഘാടകര്‍ പറഞ്ഞു.
ഈ ടൂര്‍ണമെന്റിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളെയും ചിക്കാഗോ ക്‌നാനായ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.
മാത്യു തട്ടാമറ്റം
എീൃ ങീൃല കിളീൃാമശേീി :
ഖീാീി ഠവീറൗസമ്യശഹ (56 ഇീീൃറശിമീേൃ)  13127193517
ടവശഷൗ ഇവലൃശ്യമവേശഹ  (ഞൗാാ്യ ഇീീൃറശിമീേൃ) 18473411088
ഇ്യൃശമര ഗീീ്മസമേേശഹ (ടുീൃെേ എീൃൗാ ഇവമശൃാമി) 16306733382

ചിക്കാഗോ;ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും മാത്രമേ ഇച്ഛാശക്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന ഉറച്ച വിശ്വാസത്തോടുകൂടി ചിക്കാഗോ കെ.സി.എസ്. ന്റെ ആശീര്‍വ്വാദത്തോടു കൂടി കെ.സി.എസ്. സ്‌പോര്‍ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച ചീട്ടുകളി മത്സരം നടത്തപ്പെടുന്നു.

ഇവശരമഴീ ഗിമിമ്യമ ഇലിലേൃ (1800 ഋ, ഛമസീേി ടൃേലല േഉലുെഹമശില െകഘ 60018) ഓഡിറ്റോറിയത്തില്‍ വച്ചു 2018 നവംബര്‍ 3-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. 

56 ഗെയിം ഒന്നാം സമ്മാനം മുണ്ടപ്ലാക്കല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 1501 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ടോം കാരപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും കുര്യന്‍ കാരാപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം തൊടുകയില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാം സമ്മാനം സിബി കദളിമറ്റം സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. 

ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ ആരംഭിക്കുന്ന റമ്മി ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം കൂവക്കാട്ടില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ഘശിരീാംീീറ ങീൃഴേമഴല നു വേണ്ടി സഞ്ജു പുളിക്കത്തൊട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം ബിനു പൂത്തറയില്‍ സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയുമാണ്.

കെ.സി.എസ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിനു പൂത്തറ (പ്രസിഡന്റ്), സാജു കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ജോണിക്കുട്ടി പിള്ളവീട്ടില്‍ (സെക്രട്ടറി), ഷിബു മുളയാനികുന്നേല്‍ (ട്രഷറര്‍), ഡിബിന്‍ വിലങ്ങുകല്ലേല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ ആശീര്‍വ്വാദത്തോടു കൂടി കെ.സി.എസ്. സ്‌പോര്‍ട്‌സ് ഫോറം ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍, വൈസ് ചെയര്‍മാന്‍ സിബി കദളിമറ്റം, 56 ഗെയിം കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ തൊടുകയില്‍, സണ്ണി മുണ്ടപ്ലാക്കല്‍, റെമ്മി കോ-ഓര്‍ഡിനേറ്റര്‍ ഷിജു ചെറിയത്തില്‍, മാത്യു തട്ടാമറ്റം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഔട്ട് ഓഫ് സ്റ്റേറ്റുകളില്‍ നിന്നുമായി നിരവധി ടീമുകള്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതായി സംഘാടകര്‍ പറഞ്ഞു.ഈ ടൂര്‍ണമെന്റിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളെയും ചിക്കാഗോ ക്‌നാനായ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

For More Information : Jomon Thodukayil (56 Co-ordinator) 13127193517, Shiju Cheriyathil (Rummy Co-ordinator) 8473411088, Cyriac Koovakattil (Sports Forum Chairman)- 16306733382

Read more

ക്നാനായ റീജിയൻ പ്രതിനിധി സമ്മേളനത്തിന് തിരിതെളിഞ്ഞു.

ക്നാനായ റീജിയൻ പ്രതിനിധി സമ്മേളനത്തിന്
തിരിതെളിഞ്ഞു. സ്റ്റീഫൻ ചൊള്ളമ്പേൽ. (പി.ആർ.ഒ) ചിക്കാഗോ:
മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ പള്ളിയിൽ വച്ച് ചിക്കാഗോ രൂപത
ക്നാനായ റീജിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിനിധി സമ്മേളനത്തിന്
തിരിതെളിയിച്ചു. റീജിയന്റെ എല്ലാ ഇടവകയിലെയും മിഷനിലെയും വൈദികർ,
സന്യസ്തർ, കൈക്കാരന്മാർ, പാരിഷ് കൗൺസിൽ പ്രതിനിധികൾ, ഡി.ആർ.ഇ
തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സെപ്തംബർ 28 വെള്ളിയാഴ്ച രാവിലെ 9
മണിക്ക് റീജിയണിലെ എല്ലാ വൈദികരും ചേർന്നു അർപ്പിച്ച സമൂഹബലിയിൽ
സെ.മേരിസ് ഇടവക വികാരിയും ക്നാനായ റീജിയൻ ഡയറക്ടറുമായ മോൺസിഞ്ഞോർ
തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു. തുടന്ന് നടന്ന പ്രതിനിധി
സമ്മേളനം മോൺ. തോമസ് മുളവനാൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
നിലവിലുള്ള വിവിധ കമ്മീഷനുകളുടെ പ്രവർത്തനങ്ങൾ, ഭാവി കർമപരിപാടികൾ
തുടങ്ങി ക്നനായ സമുഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും യോഗത്തിൽ
ചർച്ച ചെയ്യപ്പെട്ടു. ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ അഭിവന്ദൃ മാർ
ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കുകയും
ആശംസപ്രസംഗം നടത്തുകയും ചെയ്യതു. ക്നാനായ റീജിയന്റെ പ്രവർത്തനങ്ങൾ ഏറെ
പ്രശംസനീയമാണെന്നും വളർച്ചയ്ക്കായി നാം പ്രാർത്ഥനയോടെ കാത്തിരിക്കയും
ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം തന്റെ
ആശംസാപ്രസംഗത്തിൽ ഓർമിപ്പിച്ചു. ക്നാനായ റീജിയണിലെ എല്ലാ ഇടവകകളിൽ
നിന്നുമായി 68 ഓളം പ്രതിനിധികൾ ഈ ഏകദിന സമ്മേളനത്തിൽ പങ്കെടുത്തു.
.

ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ പള്ളിയിൽ വച്ച് ചിക്കാഗോ രൂപത ക്നാനായ റീജിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിനിധി സമ്മേളനത്തിന് തിരിതെളിയിച്ചു. റീജിയന്റെ എല്ലാ ഇടവകയിലെയും മിഷനിലെയും വൈദികർ, സന്യസ്തർ, കൈക്കാരന്മാർ, പാരിഷ് കൗൺസിൽ പ്രതിനിധികൾ, ഡി.ആർ.ഇ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സെപ്തംബർ 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റീജിയണിലെ എല്ലാ വൈദികരും ചേർന്നു അർപ്പിച്ച സമൂഹബലിയിൽ സെ.മേരിസ് ഇടവക വികാരിയും ക്നാനായ റീജിയൻ ഡയറക്ടറുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു. തുടന്ന് നടന്ന പ്രതിനിധി സമ്മേളനം മോൺ. തോമസ് മുളവനാൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.നിലവിലുള്ള വിവിധ കമ്മീഷനുകളുടെ പ്രവർത്തനങ്ങൾ, ഭാവി കർമപരിപാടികൾ തുടങ്ങി ക്നനായ സമുഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ അഭിവന്ദൃ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കുകയും ആശംസപ്രസംഗം നടത്തുകയും ചെയ്യതു. ക്നാനായ റീജിയന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും വളർച്ചയ്ക്കായി നാം പ്രാർത്ഥനയോടെ കാത്തിരിക്കയും ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം തന്റെ ആശംസാപ്രസംഗത്തിൽ ഓർമിപ്പിച്ചു. ക്നാനായ റീജിയണിലെ എല്ലാ ഇടവകകളിൽ നിന്നുമായി 68 ഓളം പ്രതിനിധികൾ ഈ ഏകദിന സമ്മേളനത്തിൽ പങ്കെടുത്തു.

.

Read more

ചിക്കാഗോ കെ.സി.എസ്‌. യുവജനോത്സവം : റൊമീന കലാതിലകം കെയിന്‍ കലാപ്രതിഭ

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി ഒരുക്കിയ ഈ വര്‍ഷത്തെ കെ.സി.എസ്‌. യുവജനോത്സവം  കൊണ്ട്‌ ശ്രദ്ധേയമായി. സെപ്‌റ്റംബര്‍ 15-ാം തീയതി ക്‌നാനായ സെന്ററില്‍ വച്ച്‌ നടത്തപ്പെട്ട യുവജനോത്സവം കഴിഞ്ഞ വര്‍ഷത്തെ കലാതിലകമായ സാന്ദ്രാ നെല്ലാമറ്റം കലാപ്രതിഭയായ ആന്‍ഡ്രൂ തേക്കുംകാട്ടില്‍ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. കെ.സി.എസ്‌. പ്രസിഡന്റ്‌ ബിനു പൂത്തറ അധ്യക്ഷത വഹിച്ചു. കെ.സി.എസ്‌. വൈസ്‌ പ്രസിഡന്റ്‌ സാജു കണ്ണംമ്പള്ളി, സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍, ജോയിന്റ്‌ സെക്രട്ടറി ഡിബിന്‍ വിലങ്ങുകല്ലേല്‍, എന്റര്‍ടൈന്‍മെന്റ്‌ കമ്മറ്റി ചെയര്‍മാന്‍ ജോബി ഓളിയില്‍, കമ്മറ്റി അംഗങ്ങളായ സജി മാലിത്തുരുത്തേല്‍, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വിവിധ മത്സര ഇനങ്ങളില്‍ ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. റൊമീന ചാലുങ്കല്‍ കലാതിലകമായും കെയിന്‍ കാരാപ്പള്ളില്‍ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ഡാനിയേല്‍ തേക്കുംകാട്ടില്‍, ലെക്‌സിയ ഇടുക്കുതറയില്‍, സാനിയ കോലടി എന്നിവരെ റൈസിംഗ്‌ സ്റ്റാര്‍സ്‌ ആയും തെരഞ്ഞെടുത്തു. വിജയികള്‍ക്ക്‌ നവംബര്‍ 17-ാം തീയതി താഫ്‌റ്റ്‌ ഹൈസ്‌കൂളില്‍ വച്ചു നടത്തുന്ന ക്‌നാനായ നൈറ്റില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. യുവജനോത്സവത്തിന്റെ നടത്തിപ്പിന്‌ ജോബി ഓളിയില്‍, ഡെന്നി പുല്ലാപ്പള്ളില്‍, സജി മാലിത്തുരുത്തേല്‍, സമയ തേക്കുംകാട്ടില്‍, ബിന്ദു പൂത്തുറയില്‍, സാജു കണ്ണംമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read more

Copyrights@2016.