america live Broadcasting

ഉഴവൂർ പിക്‌നിക്ക് ആഗസ്റ്റ് 26 - ന്,

 ചിക്കാഗോ. ജൻമനാടിന്റെ സൗഹൃദ സ്നേഹം പരസ്പരം പങ്കിടാൻ ചിക്കാഗോയിലെ ഉഴവൂർക്കാരായ പ്രവാസി മലയാളികൾ ഒന്നിച്ചെ ഒരുക്കുന്ന  ഉഴവൂർ പിക്‌നിക്ക് ആഗസ്റ്റ് മാസം 26-ാം തിയതി ശനിയാഴ്ച  രാവിലെ പതിനൊന്ന് മണിക്ക്  ഡെസ് പ്ലെയിൻസിലെ ക്യാബ് ഗ്രൗണ്ട് റോഡ് വുഡ്സിൽ വച്ചെ  ഈ വർഷത്തെ പിക്നിക്ക് നടത്തപ്പെടും (camp ground road woods, 1999 Algonquin Rd, Desplaines. ).
 ഗ്രഹാതുര സ്മരണകൾ ഉണർത്തുന്ന ഈ സൗഹൃദ കൂട്ടാഴ്മയിലേക്ക് ഉഴവൂർക്കാരായ ഏവരെയും സ്വാഗതം ചെയ്യൂന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരുകളിൽ  ബന്ധപെടാവുന്നതാണ്. ബെന്നി കാഞ്ഞിരപാറ-773 983 0497  ,
 മനോജ് അമ്മായിക്കുന്നേൽ-847 877  , അലക്സ് പടിഞ്ഞാറേൽ-847  962 5880,
 ഡോമിനിക് ചൊള്ള ബേൽ- 847 436 6199 , സൈമൻ ചക്കാലപടവിൽ ,
 ഫ്രാൻസീസ് കിഴക്കെക്കുറ്റ്-847 736 0438 , സാബു നടുവീട്ടിൽ-224 766 0379 , 
സാബു ഇലവുങ്കൽ-847 208 8894 , റ്റോമി നെല്ലാമറ്റം-847 486 4112 
                                                                                        
Read more

ജോയ് മുണ്ടപ്ലാക്കല്‍ 56 ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 9-ന്ഷിക്കാഗോ: ജോയ് മുണ്ടപ്ലാക്കലിന്റെ സ്മരണയ്ക്കായി 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 9-ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഷിക്കാഗോ കെ.സി.എസ് സെന്ററില്‍ (Knanaya Catholic Socity 5110 N Elston Ave, Chicago, IL 60630) വച്ചു നടത്തും. ജോയ് മുണ്ടപ്ലാക്കലിന്റെ പുത്രന്‍ സിജോ മാത്യു ഒന്നും, രണ്ടും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യും. ഒന്നാം സമ്മാനം 1000 ഡോളറും, രണ്ടാം സമ്മാനം 750 ഡോളറുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് മുല്ലപ്പള്ളില്‍ (773 908 8296). 

Read more

തനിമയില്‍ നിറയുന്ന "ക്‌നാനായം 2017" അമേരിക്കന്‍ യുവജനവേദിയുടെ സ്വപ്‌ന സാക്ഷാത്കാരം.

ഷിക്കാഗോ; അമേരിക്കയിലേക്ക് കുടിയേറിയ യുവജനങ്ങളെ യുവജനവേദി എന്ന കുടക്കീഴില്‍ അണിനിരത്താന്‍ " ക്‌നാനായം 2017 "  ഒരു തുടക്കമാകട്ടെ. ജൂലൈ 14 വെളളിയാഴ്ച വൈകിട്ട് തുടങ്ങുന്ന പരിപാടികള്‍ ജൂലൈ 16 ഞായറാഴ്ച വൈകുന്നേരത്തോടുകൂടി അവസാനിക്കുന്നതാണ്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിജ്ഞാന പ്രദമായ ക്ലാസ്സുകളും, ആക്ടിവിറ്റികളും, ക്യാമ്പ്ഫയറും, സിറ്റി ടൂറും മറക്കാനാവാത്ത അനുഭവങ്ങള്‍ ആയിരിക്കും.

മോർട്ടൺഗ്രോവ് സെ.മേരിസ് ദൈവാലയത്തിൽ മാർത്തോമാസ്ലിഹായുടെ ദുക് റാന തിരുന്നാൾ ആചരിച്ചു.

മാർത്തോമാസ്ലിഹായുടെ ദുക് റാന തിരുന്നാൾ ആചരിച്ചു. 
മോർട്ടൺഗ്രോവ് സെ.മേരിസ് ദൈവാലയത്തിൽ മാർത്തോമാസ്ലിഹായുടെ ദുക് റാന തിരുന്നാൾ ആചരിച്ചു.
  ചിക്കാഗോ :   മോർട്ടൺഗ്രോവ് സെ.മേരിസ് ദൈവാലയത്തിൽ ക്രിസ്തു ശിഷ്യനായ മാർത്തോമാസ്ലിഹായുടെ ദുക് റാന തിരുന്നാൾ ഭക്തിയാദരപൂർവം ആചരിച്ചു.  താൻ വിശ്വസിച്ച സത്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച് മദ്ധ്യപൂർവ്വദേശത്തും, ഭാരതത്തിലും ക്രിസ്തിയ സഭ യ്ക് അടിത്തറയിട്ട വിശൂദ്ധൻ AD 72 , ജൂലൈ 3 ന് മദ്രാസിലെ ചിന്ന മലയിൽ വച്ചാണ് രക്തസാക്ഷിത്വ മഹുടം ചൂടിയത്. കൽദായ സുറിയാനി സഭയെ സംബന്ധിച്ച് വിശ്വാസികളുടെ പിതാവാണ് മാർ.തോമാസ്ലി ഹ. വി. സ്ലീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ച മാർത്തോമാ ക്രിസ്ത്യാനികൾ നൂറ്റാണ്ടുകളിലൂടെ വളർന്ന് ഇന്ന് ലോക സുവിശേഷവൽക്കരണത്തിൽ സജീവ സാന്നിദ്ധ്യമാണ്. ജൂലൈ 3 ന് രാവിലെ 10 മണിക്ക് അഭി.മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് മോർട്ടൺഗ്രോവ് പള്ളിയിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നല്കി. മോൺ. തോമസ് മുളവനാൽ , റവ.ഫാ ജോസ് ചിറപ്പുറത്ത് എന്നിവർ സഹകാർമികരായിരുന്നു.വൈകുന്നേരം 7 മണിക്ക് റവ.ഫാ തോമസ് മുളവനാൽ ദിവ്യബലിയർപ്പിച്ചു. തുടർന്ന് ലദിഞ്ഞും  നെവേനയും നടത്തി. വി. തോമാസ്ലീഹായുടെ തിരുസൊരൂപമുoമ്പാകെ  കഴുന്നെടുത്ത് പ്രാർത്ഥിക്കുന്നതിനുംമുളള  സൗകര്യവും ക്രിമികരിച്ചിരുന്നു  .തിരുനാളിൽ സംബന്ധിക്കുവാൻ വന്നെത്തിയ എല്ലാ വിശ്വാസികൾക്കും പുന്നത്തറ ഇടവകാംഗങ്ങളുടെ  നേതൃത്വത്തിൽ ഒരുക്കിയ സ്നേഹവിരുന്നോടെയായിരുന്നു സമാപനം 
.                                                                                                                                  സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ.)

.                                                                                                                                  

Read more

ഷിക്കാഗോ K.C.S "സമ്മർഫെസ്റ്റ് 2017" ജൂലൈ 16ന്

ഷിക്കാഗോ: ഷിക്കാഗോ K.C.S വെസ്റ്റ് & സൗത്ത് വെസ്റ്റ് സബർബു വാർഡുകളുടെ "സമ്മർഫെസ്റ്റ് 2017" ജൂലൈ 16 ഞായറാഴ്ച. ഷിക്കാഗോ KCS വാർഡ്-2 നേതൃത്വം നൽകി 2017 ഫെബ്രുവരിയിൽ ഇദംപ്രഥമമായി നടത്തപ്പെട്ട വാർഡ് തല കൂട്ടായ്മയുടെ വിജയത്തിന് ശേഷം , KCS വെസ്റ്റ് & സൗത്തവെസ്ററ് വാർഡുകളായ Ward 1 ,2 ,3 എന്നീ വാർഡുകളുടെ ഒത്തുചേരലിനായി "SUMMERFEST 2017" ജൂലൈ 16 ഞായറാഴ്ച 11 A.M. മുതൽ Hidden Lake Forest Preserve, Downers Grove പിക്‌നിക് ലൊക്കേഷനിൽ വച്ച് നടത്തപ്പെടുന്നു. ഫെബ്രുവരിയിൽ നടത്തപ്പെട്ട "Winterfest 2017" ന് വളരെ മികച്ച പ്രതികരണമായിരുന്നു ക്നാനായ കുടുംബങ്ങൾ നൽകിയത്. ഈ മേഖലയിൽ താമസിക്കുന്ന ക്നാനായ കുടുംബങ്ങൾക്ക് യാത്രാ ക്ലേശങ്ങൾ ഒഴിവാക്കി അതിവേഗം എത്തിച്ചേരാവുന്ന ഒരു ലൊക്കേഷൻ ആണ് "SUMMERFEST 2017 " ആയി തിരഞ്ഞെടുത്തിരിക്കുന്നത്. 393 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന Hidden Lake Forest Preserve, I-355 ,I-88 ഹൈവേകളോട്ചേർന്ന് കിടക്കുന്നതും പിക്നിക് ആൻഡ് ഗെയിംസ് ഗ്രൗണ്ട് , ഷെൽട്ടർ , ഫിഷിങ്, ബോട്ടിംഗ് , ഹൈക്കിങ് , Cycling & Trail walk , ഓൺസൈറ്റ് ഗ്രിൽ, Restroomsഎന്നീ സൗകര്യങ്ങളോടു കൂടിയതുമാണ്.ക്നാനായ കുടുംബങ്ങൾ ഒത്തുചേരുന്നത്.

Read more

കെസിഎസ് ഒളിംപിക്‌സ് എട്ടിന്

ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഒളിംപിക്‌സ് ജൂലൈ എട്ടിന് (ശനി) മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്‍റ് പോള്‍ വുഡ്‌സ് പാര്‍ക്കില്‍ (6500 Oakton St. Morton Gove, IL 60053) നടക്കും.

രാവിലെ 10ന് മാര്‍ച്ച് പാസ്‌റ്റോടെ ആരംഭിക്കുന്ന ഒളിംപിക്‌സ് വൈകുന്നേരം ഏഴു വരെ ഉണ്ടായിരിക്കും. ഷിക്കാഗോയിലെ ക്‌നാനായ കുടുംബങ്ങളെ നാല് ഫൊറോന ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്ന ഒളിംപിക്‌സില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ തരത്തിലുള്ള കായിക മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഔട്ട് ഡോര്‍ കമ്മിറ്റി അംഗങ്ങളായ ജോജോ ആലപ്പാട്ട് (ചെയര്‍മാന്‍), ടോമി എടത്തില്‍, കുഞ്ഞുമോന്‍ തത്തംകുളം, മോനിച്ചന്‍ പുല്ലാഴിയില്‍, ഉണ്ണി നേവര്‍മറ്റത്തില്‍, പ്രദീപ് മുരിങ്ങോത്ത് എന്നിവര്‍ ഒളിംപിക്‌സിന് നേതൃത്വം നല്‍കും.

Read more

ചിക്കാഗോ കരിങ്കുന്നം സംഗമം ജൂലൈ 15 ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ : ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന കരിങ്കുന്നം നിവാസികളുടെ സംഗമം 2017 ജൂലൈ 15 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ Desplaines epÅ (92 BENDER RD, DESPLAINES IL 60016) വച്ച് നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായി. ഈ കൂട്ടായ്മയുടെ ഭാഗമായി ജൂലൈ 1 ന് സജി മുല്ലപ്പള്ളിയുടെ ഭവനത്തില്‍ വച്ച് ചിക്കാഗോ കരിങ്കുന്നം നിവാസികളുടെ ഒരു സൗഹൃദ കൂട്ടായ്മ നടക്കുകയുണ്ടായി. ആ കൂട്ടായ്മയില്‍ 2017 ജൂലൈ 15 ന് നടക്കാന്‍ പോകുന്ന ചിക്കാഗോ കരിങ്കുന്നം സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഈ കൂട്ടായ്മയുടെ കണ്‍വീനേഴ്‌സ് ആയ സാജന്‍ ഉറുമ്പില്‍, ബിജോയി നടുപ്പറമ്പില്‍, ജെയിംസ് പാട്ടപ്പതിയില്‍ എന്നിവര്‍ സംയുക്തമായി പറഞ്ഞു. 

ഹ്രസ്വസന്ദര്‍ശനത്തിനായി ചിക്കാഗോയില്‍ എത്തിയ കരിങ്കുന്നം നിവാസിയായ ഫെല്ക്‌സ് തോട്ടുങ്കലിന് ഈ കൂട്ടായ്മയില്‍ വച്ച് ഊഷ്മളമായ സ്വീകരണം നല്‍കി.

കരിങ്കുന്നം നിവാസിയും ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മാനുങ്കല്‍ ഈ സംഗമത്തില്‍ പങ്കെടുക്കുമെന്ന് സന്തോഷപൂര്‍വ്വം അറിയിച്ചിട്ടുണ്ട്.

ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കിടാനും സുഹൃദ്ബന്ധങ്ങള്‍ പുതുക്കുന്നതിനും അമേരിക്കയിലെ എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തു നിന്ന് വിവാഹം കഴിച്ചു വിട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Read more

വിമൻസ് സമ്മിറ്റ് - 2017 : രജിസ്ട്രേഷന്‍ ജൂലൈ 5 വരെ

ലാസ് വെഗാസ്: ക്നാനായ കാത്തലിക്ക് വിമന്‍സ് ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.ഡബ്ല്യൂ. എഫ്.എൻ.എ.) യുടെ നേതൃത്വത്തില്‍ ലാസ് വെഗാസിൽ വച്ചു നടത്തുന്ന വിമൻസ് സമ്മിറ്റിന്റെ രജിസ്ട്രേഷന്‍ ജൂലൈ 5ന് അവസാനിക്കും പ­ങ്കെ­ടു­ക്കു­വാ­നാ­ഗ്ര­ഹി­ക്കു­ന്ന­വര്‍ എ­ത്ര­യും വേ­ഗം ര­ജി­സ്റ്റര്‍ ചെ­യ്യ­ണ­മെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ 13 മുതല്‍ 15 വരെ തീയതികളില്‍ ലാസ് വെഗാസിലുള്ള ബാലിസ് ഹോട്ടലിലാണ് സമ്മേളനം നടക്കുക. കെ.സി.ഡബ്ല്യൂ. എഫ്.എൻ.എ. യുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ക്നാനായ വനിതാ ദേശീയ സമ്മേളനം നടത്തുന്നത്. വടക്കേ അമേരിക്കയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള വനിതകൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ വനിതാ ശാക്തീകരണത്തിന് ഉതുകുന്ന വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്യപ്പെടും. വിവിധ യൂണിറ്റുകളില്‍ സമ്മേളനത്തിന്‍െറ രജിസ്ട്രേഷന്‍ കിക്കോഫ് നടന്നു വരികയാണ്. വടക്കേ അമേരിക്കയിലെ എല്ലാ ക്നാനായ വനിതകളേയും ഈ സമ്മേളനത്തിലേക്ക്‌ ക്ഷണിക്കുന്നതായി കെ.സി.ഡബ്ല്യൂ. എഫ്.എൻ.എ. പ്രസിഡന്റ് സ്മിത വെട്ടുപാറപ്പുറവും ഭാരവാഹികളും അറിയിച്ചു.

Read more

ക്‌നാനായ മിഷനുകളില്‍ ആത്മീയ ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ റോക്ക് ലാന്‍ഡ് ക്‌നാനായ മിഷനുകളുടെ സംയുക്ത കൂടാരയോഗത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു. ജോയ് തറതട്ടേലിന്റെ വസതിയില്‍ കൂടിയ യോഗം മിഷന്‍ അംഗങ്ങള്‍ക്ക് അല്‍മിയമായ ഉണര്‍വേകുന്നതായിരുന്നു . ക്‌നാനായ മിഷനു മാതാവിന്റെ പേരിലുള്ള ദേവാലയം തന്നെ കിട്ടിയത് വലിയ ദിവ്യാനുഭവമെന്നു ബിഷപ്പ് ജോയ് ആലപ്പാട്ട് പറഞ്ഞു. മിഷന്‍ അംഗങ്ങളുടെ കഠിനാദ്ധാനവും പ്രാത്ഥനയും ജോസ് ആദോപ്പിള്ളി അച്ചന്റെ തീവ്രമായ ശ്രമവും ഇക്കാര്യത്തില്‍എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ധേഹം പറഞ്ഞു . രണ്ടു മെത്രന്മാരും മിഷന്‍ ഡയറക്ടര്‍ക്കൊപ്പം പുതിയ ദേവാലയം സന്ദര്‍ശിച്ചു . റോക്ക് ലാന്‍ഡില്‍ ക്‌നാനായ സമൂഹത്തിനു ഒരു ദേവാലയം ഉണ്ടായതില്‍ സന്തോഷിക്കുന്നതായി അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവ്പറഞ്ഞു.

ന്യൂയോര്‍ക്കിലെ ക്‌നാനായ മക്കള്‍ സമാധാനത്തിലും സ്‌നേഹത്തിലും പോകാന്‍ എല്ലായ്‌പ്പോഴും പ്രാര്‍ഥിക്കണമെന്നും പിതാവ് പറഞ്ഞു. റോക്ക് ലാന്‍ഡില്‍ ക്‌നാനായ സെന്റര്‍, സെന്റര്‍ ആയി നിലനില്‍ക്കുകയും പുതിയ ദേവാലയത്തിലെ അള്‍ത്താരയില്‍ ക്‌നാനായ മക്കള്‍ എല്ലാവരും ദിവ്യബലിയില്‍ ഒത്തുകൂടുകയും വേണമെന്നു ആഗ്രഹിക്കുന്നതായി അദ്ധേഹം പറഞ്ഞു. ന്യൂയോര്‍ക് ആര്‍ച്ചു ഡയസിന്റെയോ, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെയൊ അനുവാദമില്ലാതെ മറ്റു സ്ഥലങ്ങളില്‍ ദിവ്യ ബലി അര്‍പ്പിക്കരുതെന്നും പിതാവ് പറഞ്ഞു. സഭയെ അനുസരിച്ചു ഒന്നായി പോവുകയാണ് ക്‌നാനയക്കരുടെ പാരമ്പര്യമെന്നും ബിഷപ്പ് പണ്ടാരശ്ശേരി കൂടാരയോഗ അംഗങ്ങളുടെ വിവിധ സംശയങ്ങള്‍ക്കു മറുപടിയായി ചൂണ്ടിക്കാട്ടി.

യോഗം അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരിയുടെ നിര്യാണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഫെറോന സെക്രട്ടറി തോമസ് പാലച്ചേരി, സാബു മേക്കാട്ട്, ലൂക്കോസ് ചാമക്കാല, ജോസഫ് കീഴങ്ങാട്ടു എന്നിവര്‍ സംസാരിച്ചു.

ജൂണ്‍ 25 ഞയറാഴ്ച പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഫാ ജോസഫ് ആദോപ്പിള്ളി , ഫാ. റെനി കട്ടേല്‍, ഫാ സജി കുന്നക്കാട്ടുമലയില്‍ എന്നിവര്‍ സഹകാര്‍മികരായി മരിയന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മിഷന്‍ അംഗങ്ങള്‍ പള്ളി വാങ്ങുന്നതിലേക്കു നല്‍കിയ പ്ലെഡ്ജ് സംഭാവന കുര്‍ബാന മദ്ധ്യ പിതാവ് മിഷന് വേണ്ടി സ്വീകരിച്ചു.

സിസിഡി ഗ്രാഡ്വേഷനും സ്‌കൂള്‍ കോളേജ് തലത്തില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും പണ്ടാരശ്ശേരി പിതാവ് നിര്‍വഹിച്ചു . സിസിഡി കുട്ടികളുടെ കലാപരിപാടികളും നടന്നു . എല്ലാ പരിപാടികളും വിജയപ്രദമാക്കാന്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി , സാബു മേക്കാട്ടു , ട്രസ്റ്റീമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫിലിപ്പ് ചാമക്കാല നന്ദി പറഞ്ഞു സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

Read more

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു.

ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത്, രൂപതാ ചാൻസിലർ റെവ. ഫാ. ജോണികുട്ടി പുലിശ്ശേരിഎന്നിവരുടെ സഹകാർമ്മികത്വത്തിലും അർപ്പിച്ച ദിവ്യബലിയോടൊപ്പം പിത്യദിനം ആഘോഷിക്കുകയും അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.  

ജൂൺ 25 ഞായറാഴ്ച 9:45 ന് റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലുള്ള ബലിയർപ്പണത്തിനുശേഷം, പിതാക്കന്മാർക്കുവേണ്ടി വിമെൻസ് മിനിസ്ട്രിയുടെ നേത്യുത്വത്തിൽ ഫാദേഴ്സ് ഡെ ആഘോഷിച്ചു. കോർഡിനേറ്റേർ ഷീബ മുത്തോലം സ്വാഗതവും, പിതാക്കന്മാരെ അനുസ്മരിച്ച് സിസിമോൾ കാമച്ചേരിയും ജോസ്ന മുകളേലും ചേർന്ന് ആലപിച്ച ഗാനവും, പിതാക്കന്മാരുടെ സ്നേഹവും സമയവും മക്കൾക്കുവേണ്ടി ചെലവഴിക്കേണ്ട, ചെലവഴിക്കുന്ന പിതാക്കന്മാർക്കുള്ള മുത്തോലത്തച്ചന്റെ സന്ദേശവും, നേവ തോട്ടത്തിന്റെ റിഫ്ലക്ഷനും ഹ്യദയസ്പർശിയായിരുന്നു. ഡെന്നി പുല്ലാപ്പള്ളീയായിരുന്നു എം സി, ഫാദർ എബ്രാഹം മുത്തോലത്ത് പാരീഷ് എക്സ്സിക്കൂട്ടീവിനോടും, വുമെൻസ് മിനിസ്ട്രി ഭാരവാഹികളോടും, എല്ലാ പിതാക്കന്മാരോടും ചേർന്ന് കേക്കു മുറിച്ച് മധുരം പങ്കുവച്ചു. തുടർന്ന് നീതാ ചെമ്മാച്ചേൽ, സോണിയ ഓട്ടപ്പള്ളിൽ, റ്റയർലി കടവിൽ എന്നിവരുടെ നേത്യുത്വത്തിൽ മാതാ-പിതാക്കന്മാർ, യുവതി-യുവാക്കൾ, കുട്ടികൾ എന്നീകുടുംബാംഗങ്ങളേയും ഉൾപ്പെടുത്തി ആഹ്ലാദകരമായ വിവിധതരം മത്സരങ്ങൾ നടത്തുകയും, മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ഇൻഡിക്കുഴി സണ്ണിയും ബീനയും, അവരുടെ കുടുംബാംഗങ്ങളുമാണ്. വുമെൻസ് മിനിസ്ട്രിയുടേയും നേത്യുത്വത്തിൽ വീടുകളിൽ തയ്യാറാക്കിയ നാടൻ ഭക്ഷണം ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ഇത്ര മനോഹരമായി പിത്യദിനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഷീബ മുത്തോലത്തിന്റെ നേത്യുത്വത്തിലുള്ള വുമെൻസ് മിനിസ്ട്രിയിലെ എല്ലാവർക്കും, ഇടവകയിലെ എല്ലാവരുടേയും പിതാവായ മുത്തോലത്തച്ചനും, എല്ലാപിതാക്കന്മാർക്കും മെൻസ് മിനിസ്ട്രി കോർഡിനേറ്റർ ജോയി കുടശ്ശേരിൽ  നന്ദി പറഞ്ഞു.

Read more

മോർട്ടൺഗ്രോവ് സെന്റെ മേരിസ് ദൈവാലയത്തിലെ പ്രധാന തിരുന്നാൾ ഓഗസ്റ്റ് 11, 12, 13 തിയതികളിൽ.

  ചിക്കാഗോ .  പരി.കന്യകമാതാവിന്റെ നാമദേയത്തിലുള്ള മോർട്ടൺഗ്രോവ് സെന്റെ മേരിസ് ഇടവക ദൈവാലയത്തിലെ പ്രധാന തിരുന്നാൾ ഓഗസ്റ്റ് 6 ന്  ഞായറാഴ്ച രാവിലെ കൊടിയേറുന്നതോടുകൂടി  തിരുന്നാൾ ആചാരക്കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. ചിക്കാഗോ സീറോ മലബാർ രൂപതയുടെ മേലദ്ധ്യക്ഷൻ മാർ.ജേക്കബ് അങ്ങാടിയാത്തു അന്ന് നടക്കുന്ന കൊടിയേറ്റ കർമ്മങ്ങൾക്കും ദിവ്യബലിയിലും മുഖ്യകാർമികത്വം വഹിക്കും.  ഓഗസ്റ്റ് 11ന്  ആറ് മണിക്കാരംഭിക്കുന്ന വി.ബലിയെ തുടർന്ന് C. C.D കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ  കലാപരിവാടികളും അതുപോലെ  ഇടവകയിലെയും പ്രഗൽഭരായ കലാകാരന്മാരെയും കലാകാരികളെയും കോർത്തിണക്കികൊണ്ടുളള കോമഡി സ്കിറ്റ് എന്നിവയും   ഉണ്ടായിരിക്കും  . ഓഗസ്റ്റ് 12 ശനിയാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കന്ന വി.ബലിയർപ്പണത്തിന് ശേഷം ഇടവകയിലെ വിവിധകൂടാരയേഗങ്ങളുടെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന കലാസന്ധ്യയും  ഉണ്ടായിരിക്കും. മയാമി സെൻറ് ജൂഡ് ഇടവക ദൈവാലയത്തിലെ വികാരി റവ .ഫാ സുനി പടിഞ്ഞാറക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ ഓഗസ്റ്റ് 13 ഞായാറാഴ്ച രാവിലെ 10 മണിക്കാരംഭിക്കുന്ന ആഘോക്ഷമായ തിരുന്നാൾ റാസയും ലതിഞ്ഞും .തുടർന്ന എല്ലാ വിശുദ്ധരുടെയും തിരുസൊരൂപം വഹിച്ചുകൊണ്ടുള്ള  ആഘോക്ഷമായ ദൈവലായനഗരിചുറ്റി  പ്രദീക്ഷണവും ഉണ്ടായിരിക്കും. അന്നേ ദിവസം കഴുന്ന് എടുത്ത്‌ പ്രാർത്ഥിക്കുന്നതിനും അടിമ വയ്ക്കുന്നതിനുംമുള്ള  സൗകര്യവും  ഉണ്ടായിരിക്കും.
ഈ വർഷത്തെ തിരുന്നാൾ ആഘോക്ഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ തിരുന്നാൾ ആഘാക്ഷ ക്കമ്മറ്റിയെ ജൂൺ 20ന് ചേർന്ന ഇടവക പ്രതിനിധി യോഗത്തിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ടു.   ജനറൽ കൺവീന്യയർ: സാബു തറത്തട്ടേൽ, ജോയിന്റെ കൺവീന്യയർ :ബിനോയി പൂത്തറ. എന്റെർറ്റെയിൻമെന്റെ : ചാക്കോ മറ്റത്തിപ്പറബിൽ, ജെയിൽ മാക്കിയിൽ, മേരി ആലുങ്കൽ .  ഔട്ട് ഡോർ ഡെക്കറേഷൻ: ജോയി ചെമ്മാച്ചേൽ ആൻഡ്‌ യൂത്ത് മിനിസ്റ്ററി അഗംങ്ങൾ.  ഇൻ ഡോർ ഡെക്കറേഷൻ :സി.സിൽവേറിയുസ്, ആൻഡ്‌ വുമൺ മിനിസ്റ്ററി അഗംങ്ങൾ. പ്രൊസഷൻ: ഷിബു കുളങ്ങര. ഫുഡ് :ബൈജു കുന്നേൽ.  സെക്കുരിറ്റി: ജിനോ കക്കാട്ടിൽ. ചെൻണ്ട: ചാക്കോമറ്റത്തിപ്പറന്പിൽ, ജോസ് മണക്കാട്ട്, ജോണിക്കുട്ടി പിള്ള വീട്ടിൽ.  കഴുന്ന്: ജോസ് പിണർക്കയിൽ . ദർശനസമൂഹം: സണ്ണി കണ്ണാല, ജോസ് ഐക്കരപ്പറന്പിൽ . പബളി സിറ്റി: സ്റ്റീഫൻ ചൊള്ള്ബേൽ. ലൈറ്റ് ആൻഡ് സൗണ്ട് :സജി കോച്ചേരി . അഷേഴ്സ്: റോയി നെടുംഞ്ചിറ ആൻഡ് യൂത്ത് മിനിസ്റ്ററി അഗംങ്ങൾ .ലേലം: സജി പൂതൃക്കയിൽ, ഷാജു കണ്ണംബള്ളി.  ദൈവാലയ ഗായകശുത്രുക്ഷ: അനിൽ മറ്റത്തിക്കുന്നേൽ. ഫസ്റ്റ്‌ എയിഡ്: സാലിക്കുട്ടി കുളങ്ങര എന്നിവരാണ്.ബിനു ആൻഡ് ജോസ്‌മി  കൈതക്കതൊട്ടിയിൽലാണ്‌ ഈ വർഷത്തെ തിരുനാൾ പ്രിസുദേന്തി. 
Read more

മാർ പണ്ടാരശേരിയും കെ സി സി എൻ എ ഭാരവാഹികളും ചിക്കാഗോയിൽ കൂടിക്കാഴ്ച നടത്തി

മാർ പണ്ടാരശേരിയും കെ സി സി എൻ എ ഭാരവാഹികളും ചിക്കാഗോയിൽ കൂടിക്കാഴ്ച നടത്തി 
ചിക്കാഗോ : കോട്ടയം അതിരൂപതാ സഹായ മെത്രാൻ അഭി: മാർ ജോസഫ് പണ്ടാരശ്ശേരിയും കെ സി സി എൻ എ ഭാരവാഹികളും ചിക്കാഗോയിൽ കൂടിക്കാഴ്ച നടത്തി. ക്നാനായ സമുദായം നേരിടുന്ന പ്രശനങ്ങളും, കോട്ടയം അതിരൂപതയും കെ സി സി എൻ യും തമ്മിൽ കൂടുതൽ ദൃഢമായ ബന്ധം പുലർത്താനും കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു എന്ന് കൂടികാഴ്‌ചയുമായി ബന്ധപ്പെട്ടർ അഭിപ്രായപ്പെട്ടു. അമേരിയ്ക്കയിൽ ക്നാനായ സമുദായത്തിന്റെ വളർച്ചയിൽ ആല്മീയ ആൽമയാ നേതൃത്വങ്ങൾ നൽകിയ ശ്രമങ്ങൾ വിസ്മരിക്കാൻ ആവില്ല എന്ന് ഇരു വിഭാഗങ്ങളും അഭിപ്രായപെട്ടു. 
വളരെ ശ്രേദ്ധേയമായി നോക്കികണ്ട ഈ കൂടിക്കാഴ്ചയിൽ ക്നാനായ റീജിയൻ ഡയറക്ടർ ഫാ തോമസ് മുളവനാൽ , കെ സി സി എൻ എ പ്രസിഡന്റ് ബേബി മണകുന്നേൽ സെക്രട്ടറി എബ്രഹാം പുതിയേടത്ത്ശ്ശേരി, വൈസ് പ്രെസിഡന്റ്  മേയമ്മ വെട്ടിക്കാട്ട് , റീജിയണൽ വൈസ് പ്രെസിഡിന്റെമാരായ ജെയ്‌മോൻ നന്ദികാട്ട് , സോമൻ കോട്ടൂർ എന്നിവർ സന്നിഹിതരായി .  

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹ മാമോദീസായും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തി മാതൃകയായി

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ 
കത്തോലിക്കാ ഇടവക സമൂഹ മാമോദീസായും 
പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും 
നടത്തി മാതൃകയായി
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജൂണ്‍ 18 ന് ഇടവകാംഗങ്ങളായ ബിജോയിസ് & എമിലി കവണാന്‍, സോണി & സ്മിനു പുത്തന്‍പറമ്പില്‍, ഡേവിസ് & ജോസിനി എരുമത്തറ, ജിത്തു & ഷീജ പൊക്കന്താനം, ജൂള്‍സ് & രാജി കാലായില്‍, ഫ്രാന്‍സിസ് & മിനി ചെമ്പോല, മനു & മാഡ്‌ലിന്‍ കുഴിപറമ്പില്‍, ജെയ്‌സ് & അനു കണ്ണച്ചാന്‍പറമ്പില്‍ എന്നീ 8 കുടുംബങ്ങളില്‍നിന്നും 5 കുട്ടികള്‍ക്ക് മാമോദീസായും 6 കുട്ടികള്‍ക്ക് പ്രഥമ ദിവ്യകാരുണ്യസ്വീകരണവും നല്‍കി മറ്റിടവക സമൂഹത്തിന് മാതൃകയായി. ആഢംബരങ്ങളുടെ അകമ്പടിയില്ലാതെ എന്നാല്‍ ഡിട്രോയിറ്റിലെ ഇതര സമൂഹങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളെയും നാനാ സംസ്ഥാനങ്ങളിലുള്ള ബന്ധുമിത്രാദികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. ഈ കുടുംബങ്ങള്‍ തങ്ങള്‍ ഒറ്റയ്ക്ക് നടത്തി ചെലവഴിക്കേണ്ടിവരുന്ന തുകയില്‍നിന്നും 1000 ഡോളര്‍ വീതം ദേവാലയ വാഷ്‌റൂം റീമോഡലിംഗ് ഫണ്ടിലേക്ക് സംഭാവന ചെയ്തത് മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനമായി. പാര്‍ട്ടി സംസ്‌ക്കാരം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കൗദാശിക കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് ഈ കുടുംബങ്ങള്‍ പരിശ്രമിച്ചത്. 
അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ  കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനാല്‍ ഇടവക വികാരി ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനാണ് മാമോദീസായ്ക്കും പ്രഥമ ദിവ്യകാരുണ്യസ്വീകരണകര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. ബഹു. ലിജു കുന്നക്കാട്ടുമലയില്‍ അച്ചന്‍ വചനസന്ദേശം നല്‍കി.  ബഹു. പള്ളിപ്പറമ്പില്‍ ജോര്‍ജച്ചനും  ബഹു. ചക്കിയാന്‍ ജോയിയച്ചനും വിശുദ്ധകര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു. ഇടവകാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ ചടങ്ങുകള്‍ ഒരാഘോഷമായി. 
പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിനായി കുട്ടികളെ ഒരുക്കിയ സിമി തൈമാലിയെയും മീനു മൂലക്കാട്ടിനെയും പ്രത്യേകം അനുമോദിച്ചു. കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട്, ജെയ്‌സ് കണ്ണച്ചാന്‍പറമ്പില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 
റിപ്പോര്‍ട്ട്: 
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍

ഒരു ചക്കയുടെ വില മൂന്നുലക്ഷത്തിനാല്‍പതിനായിരം രൂപ

മിയാമി : പാലക്കാട് ജില്ലയിലുള്ള മയിലമ്പള്ളിയിൽ പുതിയതായി നിർമ്മിക്കുന്ന ക്നാനായ ദൈവാലയത്തിന്റെ ധനശേഖരണാർത്ഥം മിയാമി സെൻറ് ജൂഡ് ക്‌നാനായ ദേവാലയത്തിൽ നടത്തിയ ജനകീയ ചക്ക ലേലത്തിൽ 5200 ഡോളർ (Rs 3,40000) ലഭിച്ചു. മൊത്തം ലഭിച്ച 7500 ഡോളർ പള്ളിയുടെ മദ്‌ബഹാ നിർമ്മാണത്തിനായി വികാരി ഫാ. സുനി പടിഞ്ഞാറേക്കര, ഫാ.ജോസ് കന്നുവെട്ടിയിൽന് കൈമാറി. അത്യന്തം വാശിയേറിയ ലേലത്തിൽ തോമസ് മുണ്ടുവേലിൽ ചക്ക കരസ്ഥമാക്കി. കൈക്കാരന്മാരായ എബ്രഹാം പുതിയടത്തുശ്ശേരി, ജോസഫ് പതിയിൽ എന്നിവർ നേതൃത്വം നൽകി.

Read more

മോർട്ടൺഗ്രോവ് സെന്റെ മേരിസ് ഇടവക ഫാദേഴ് ഡേ ആഘോഷിച്ചു

ഷിക്കാഗോ: മോർട്ടൺഗ്രോവ് സെൻ മേരിസ് ദൈവാലയത്തിൽ വച്ച് ജൂൺ 18 ഞായാഴ്ച രാവിലെ പത്തുമണിക്കത്തെ വി.കുർബാനയ്ക്ക് ശേഷം ഫാദേഴ് ഡേ ആഘോഷിച്ചു. മുഖ്യകാർമികനായിരുന്ന അസി..വികാരി റവ ഫാ ബോബൻ വട്ടംപുറത്ത് ഫാദേഴ് ഡേ പ്രമാണിച്ച് നടത്തിയ വി.ബലിയിലും പ്രാർത്ഥനയിലും ഇടവകയിലെ എല്ലാ പിതാക്കാന്മാരയെയും ആശ്വിർവദിച്ചാദരിച്ചു. റവ ഫാ. ബോബൻ വട്ടംപുറത്ത് തന്റെ ആശംസ പ്രസംഗത്തിൽ എല്ലാ പിതാക്കാന്മാരയും അനുമോദിക്കയും ആശംസകൾ നേരുകയും ചെയതു. അന്നേദിവസം വളരെ വിപുലമായി നടത്തുവനിരുന്ന ഫാദേഴ്സ് ഡേ ആഘോഷങ്ങൾ ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ അഭി. മാർ. കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ ദേഹവിയോഗത്തിലുള്ള ദുഖാചരണസൂചകമായി റദ്ദു ചെയ്ത് ലളിതമായിട്ടാണ് ചടങ്ങുകൾ ക്രിമികരിച്ചത്.

Read more

ലോസ് ആഞ്ചലസിൽ കുന്നശ്ശേരി പിതാവിനുവേണ്ടി വിശുദ്ധ കുർബാനയും അനുസ്മരണ യോഗവും നടത്തി

ലോസ് ആഞ്ചലസ്: ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനു വേണ്ടി ലോസ് ആഞ്ചലസ് വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും അനുസ്മരണ യോഗവും നടത്തി. വികാരി ഫാ. സിജു മുടക്കോടില്‍, ഫാ. പോൾ തോമസ് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്ക് ശേഷം പ്രത്യേക പ്രാർഥനയും ഒപ്പീസും നടത്തി.

തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ഇടവക വികാരി ഫാ. സിജു മുടക്കോടില്‍, ഇടവക ട്രസ്‌റ്റി ജോണി മുട്ടത്തില്‍, സിസ്റ്റർ സെറീന എസ്.വി.എം., ഫാ. പോൾ തോമസ്, ഡോ. ഫിലിപ്പ് ചാത്തം, സിറിയക് പൂവത്തിങ്കൽ, ബ്രദർ അനൂപ് ആക്കകൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ശേഷം മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ചരിത്രത്തെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾക്കു റോജി കണ്ണാലില്‍, വിനോജ് വില്ലൂത്തറ, സിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി.

Read more

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ വി. അന്തോനീസിന്റെ തിരുനാൾ ആചരിച്ചു.

ഷിക്കാഗൊ: ജൂൺ 13 ന് ഷിക്കാഗൊ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ അത്ഭുതപ്രവര്‍ത്തകനും, ഉദ്ദിഷ്ടകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ പാദുവായിലെ വി. അന്തോനീസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ആഘോഷമായ ദിവ്യബലിയില്‍, ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദർഎബ്രാഹം മുത്തോലത്ത് കാർമ്മികനായിരുന്നു.

നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുവാൻ വേണ്ടി മാത്രമല്ല വി. അന്തോനീസിനോട് പ്രാർത്ഥിക്കേണ്ടതെന്നും, വളർന്നുവരുന്ന തലമുറയുടെ നഷ്ടപ്പെട്ട വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് മാധ്യസ്ഥം അപേക്ഷിക്കേണ്ടതെന്ന് മുത്തോലത്തച്ചൻ തിരുനാൾ സന്ദേശത്തിൽ അനുസ്മരിപ്പിച്ചു. വചന സന്ദേശം, ലദീഞ്ഞ്, നേർച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകൾ തിരുനാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ജിമ്മി & ലാലി മുകളേൾ കുടുംബാംഗങ്ങളായിരുന്നു ഈ തിരുന്നാളിന്റെപ്രസുദേന്തിമാർ. വി. അന്തോനീസിന്റെ തിരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹങ്ങൾ പ്രാപിച്ച എല്ലാവർക്കും, പ്രത്യേകിച്ച് പ്രസുദേന്തിമാർക്കും മുത്തോലത്തച്ചൻ നന്ദി പറഞ്ഞു.

Read more

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ 40 മണിക്കൂർ ആരാധന സമാപിച്ചു.

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുർബാനയുടെ തിരുന്നാൾ ദിവസമായ ജൂൺ 15 വ്യാഴാഴ്ച വൈകുന്നേരം 7.00 ന് ആരംഭിച്ചു. ഷിക്കാഗോ സെ. തോമസ് രൂപത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിലും, ഫൊറോനാ വികാരിവെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ജോനസ് ചെറുനിലത്ത്  എന്നിവരുടെ സഹകാർമികത്വത്തിലുമുള്ള  ദിവ്യബലിയോടെ ആരംഭിച്ച ആരാധന, ജൂൺ18 ഞായറാഴ്ച വൈകുന്നേരം സമാപിച്ചു.

ഞായറാഴ്ച വൈകുന്നേരം 5.00 ന് ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മികത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണവും, തുടർന്ന് ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോണികുട്ടി പുലിശ്ശേരി എന്നിവരുടെ സഹകാർമികത്വത്തിലുമുള്ള ദിവ്യബലിയോടു കൂടെ കഴിഞ്ഞ 4 ദിവസമായി ഭക്തി പുരസരം നടന്നു വന്ന ആരാധന സമാപിച്ചു. വിവിധ കൂടാര യോഗങ്ങൾ, മിനിസ്ട്രികൾ, ജീസസ്‌ യൂത്ത്‌, സഹോദര ഇടവക സമൂഹങ്ങൾ, മതബോധന വിദ്യാർത്ഥികൾ, തുടങ്ങി നിരവധി കൂട്ടായ്മകളുമാണ്‌ ആരാധനക്ക്‌ നേതൃത്വം നല്കിയത്. എല്ലാദിവസവും ഭക്തിനിർഭരമായ വിശുദ്ധ കുർബാന, വചനസന്ദേശം, രോഗശാന്തി ശുശ്രൂഷകൾ, ദിവ്യകാരുണ്യ പ്രദക്ഷിണം, അഭിഷേക പ്രാർത്ഥനകൾ എന്നിവ ഉണ്ടായിരിന്നു.

വചന പ്രഹോഷണങ്ങൾക്ക്, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട്, ഫാ. ജോണികുട്ടി പുലിശ്ശേരി, ഫാ. പോൾ ചാലിശ്ശേരി, ഫാ. ബാബു മഠത്തിപറമ്പിൽ,ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോനസ് ചെറുനിലത്ത് എന്നിവർ നേതൃത്വം നൽകി. കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, സേക്രഡ് ഹാർട്ട് പ്രാർത്ഥന ഗ്രൂപ്പ് കോർഡിനേറ്റർ ജോസ് താഴത്തുവെട്ടത്ത് എന്നിവർ മറ്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ക്നാനായ വോയിസ് ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യബലി, തുടങ്ങിയ തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

Read more

കുന്നശ്ശേരി പിതാവിന്റെ പ്രവർത്തനങ്ങൾ മഹത്വരവും മാതൃകാപരവും : മാർ പണ്ടാരശ്ശേരിൽ

ചിക്കാഗോ : ക്നാനായ സമുദായത്തെ മുഴുവൻ ദുഖത്തിലാഴ്ത്തി കാലം ചെയ്ത അഭി : മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ ഓർമ്മകൾ അനുസ്മരിക്കുന്നതിനായി ചിക്കാഗോ കെ സി എസ് നേതൃത്വത്തിൽ നടത്തപ്പെട്ട  അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പങ്കെടുത്തു .കുന്നശ്ശേരി പിതാവിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും, പിതാവ് വഴി ക്നാനായ സമുദായത്തിന് ഉണ്ടായ നേട്ടങ്ങളെയും അദ്ദേഹം അനുസ്മരിച്ചു .
 ജൂൺ 21 ബുധനാഴ്ച്ച വൈകുന്നേരം 7 മണിക്ക് ക്നാനായ കാത്തോലിക് കമ്മ്യൂണിറ്റി സെന്ററിൽ പ്രസിഡന്റ് ബിനു പൂത്തുറയിൽ അദ്യക്ഷത വഹിച്ച്  യോഗത്തിൽ ക്നാനായ റീജിയൺ ഡയറക്റ്റർ  ഫാ തോമസ് മുളവനാൽ , പ്രാവാസി  ക്നാനായ കത്തോലിക്ക ചെയർമാന് ബിനു തുരുത്തിയിൽ , കെ സി സി എൻ എ വൈസ് പ്രെസിഡണ്ട്  മയമ്മ വെട്ടിക്കാട്ട്, കെ സി സി എൻ എ റീജിയണൽ വൈസ് പ്രെസിഡന്റ്റ് ജെയ്‌മോൻ നന്ദികാട്ട് ,  മുൻ കെ സി എസ് ഭാരവാഹികളായ ജോൺ ഏലക്കാട്ട് ,ഇടുക്കി ജില്ലാ പഞ്ചായത്തു വൈസ്  പ്രസിഡന്റ് തമ്പി മനുങ്കൽ ,  ജോണി പുത്തൻപറമ്പിൽ , ജോയ് വാച്ചാച്ചിറ , ജോസ് കണിയാലി , സൈമൺ പള്ളികുന്നേൽ , സിറിയക് കൂവക്കാട്ടിൽ, ജോർജ് തൊട്ടപ്പുറം ,ജെയ്‌ബു കുളങ്ങര , സാബു നെടുവീട്ടിൽ  , സമുദായ പ്രതിനിധികൾ തുടങ്ങി നിരവധിപേർ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു , . ചിക്കാഗോയിൽ എത്തുമ്പോഴെല്ലാം കുന്നശ്ശേരി പിതാവ് താമസിക്കാറുണ്ടായിരുന്ന ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ സിരാകേന്ദ്രം കൂടിയ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ട  അനുസ്മരണ സമ്മേളനത്തെ, അഭി: കുന്നശേരി പിതാവിനോട് ആദരവ് കാണിക്കാനുള്ള വേദിയായി മാറ്റിക്കൊണ്ട്, നൂറിൽ പരം ക്നാനായ മക്കൾ  ആന്നേ ദിവസം കമ്മ്യൂണിറ്റി സെന്ററിൽ എത്തി ചേർന്നത് . അനുസ്മരണ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് കെ സി എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു പൂത്തുറയിൽ, സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ, ഡിബിൻ വിലങ്ങുകല്ലേൽ , ഷിബു മുളയനികുന്നേൽ എന്നിവർ നേതൃത്വം നൽകി .

കുന്നശ്ശേരി തിരുമേനിയുടെ ദേഹവിയോഗത്തിൽ ന്യൂയോർക്കിലെ ക്നാനായ കമ്മ്യൂണിറ്റി അനുശോചനവും രേഖപ്പെടുത്തി.

കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലിത്തയായിരുന്ന അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി തിരുമേനിയുടെ ദേഹവിയോഗത്തിൽ ഗ്രേറ്റർ ന്യൂയോർക്കിലെ ക്നാനായ  കമ്മ്യൂണിറ്റി  അഗാദമായ ദുഃഖവും  അനുശോചനവും രേഖപ്പെടുത്തി.

    ഞായറാഴ്ച റോക്ക്‌ലാന്റിലെ ക്നാനായ സെന്ററിൽ  അഭിവന്ദ്യ പിതാവിനുവേണ്ടി  ദിവ്യബലിയും  ഒപ്പീസും നടത്തപ്പെട്ടു.

    തുടർന്നു നടന്ന അനുശോചന മീറ്റിഗിൽ ഐ. കെ. സി. സി. പ്രസിഡന്റ് ശ്രീ സജി പിള്ളവീട്ടിൽ അദ്യക്ഷത  വഹിച്ചു. ശ്രീ തോമസ് പാലനിൽക്കുംമുറി, ശ്രീ ജോൺ ആകശാല, ശ്രീ എബ്രാഹം പുതിയടത്തുശ്ശേരി, ശ്രീ മാത്യു മാണി എന്നിവർ അഭിവന്ദ്യ കുന്നശ്ശേരിപിതാവുമായുള്ള  അവരുടെ നല്ല അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി.  ശ്രീ സിജി ചെരുവുംകാലായിൽ നന്ദി പ്രകാശനം നടത്തി.  ഐ. കെ. സി. സി. സെക്രട്ടറി  ശ്രീ ജോ ചക്കുംകൽ, വൈസ് പ്രസിഡന്റ്  ശ്രീമതി മീര ഉറുമ്പേത്ത് തുടങ്ങിയവർ അനുശോചന മീറ്റിംഗിന് നേതൃത്വം നൽകി

Read more

Copyrights@2016.