america live Broadcasting

ഡാളസ് : ഗാർലാന്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകയിൽ ഇത്തവണ ഒരുക്കിയ മിനിയേച്ചർ പുൽക്കൂട് കരവിരുതിനാൽ വിസ്‌മയമായി.

ഡാളസ് : ഗാർലാന്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകയിൽ ഇത്തവണ ഒരുക്കിയ മിനിയേച്ചർ പുൽക്കൂട് കരവിരുതിനാൽ  വിസ്‌മയമായി. 
വി. ലൂക്കായുടെ സുവിശേഷത്തിലെ ഒന്നും രണ്ടും അധ്യായത്തിലെ  യേശുവിന്റെ ജനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഒരു പ്ലോട്ടിൽ ഒരുക്കി ഹോളിലാൻഡിന്റെ ഒരു മിനിയേച്ചർ മാതൃക തന്നെ തീർത്താണ്  ഈ നേറ്റിവിറ്റി ഷോ ദേവാലയത്തിലെത്തിയവരുടെ പ്രത്യേക  ശ്രദ്ധ പിടിച്ചുപറ്റിയത്. 
പരി. കന്യകാമറിയത്തിനു  മാലാഖ പ്രത്യക്ഷപെട്ടു മംഗളവാർത്ത അറിയിക്കുന്നതു  മുതൽ, മറിയം യഹൂദിയാ മലമ്പ്രദേശത്തു കൂടി എലിസബത്തിനെ  കാണാൻ പോകുന്നതും, മറിയത്തിന്റെ ഭവനവും, ബെത്‌ലഹേമിൽ ജോസഫും  മറിയവും പേരെഴുതിക്കാൻ പോകുന്നതും, ബെത്‌ലഹേമിലെ സത്രവും, ജോസഫും മറിയവും  ഉണ്ണിയേശുവിനെ ജെറുസലേം ദേവാലയത്തിൽ കാഴ്ചവക്കുവാൻ കൊണ്ടുവരുന്നതും,   ജ്ഞാനികൾ ഹേറോദേസ് രാജാവിന്റെ കൊട്ടാരത്തിൽ യേശുവിനെ അന്വേഷിക്കുന്നതും,  വയലിൽ തീ കായുന്ന ആട്ടിടയന്മാർക്കു മാലാഖാ പ്രത്യക്ഷപെടുന്നതും,  കിഴക്കു നക്ഷത്രമുദിക്കുന്നതും,  രാജാക്കന്മാർ ഉണ്ണി യേശുവിനു കാഴ്ചകൾ അർപ്പിക്കുവാൻ പോകുന്നതും,  ഗലീലിയും, ഗലീലി തടാകവും, നസ്രത്തും, അഗസ്ത്യർ സീസറുടെ  കൊട്ടാരവും, തിരുകുടുംബവും പുൽക്കൂടും എല്ലാം  ക്രമമായി തീർത്തു   മനോഹരമായി ലേബൽ  ചെയ്തു മിനിയേച്ചർ മാതൃകയിൽ ഒരുക്കിയിരിക്കുന്നു.
ചങ്ങനാശേരി ചെത്തിപ്പുഴ  മതിച്ചിപറമ്പിൽ മാത്യു ആന്റണിയും (മത്തായിച്ചൻ) പത്നി  ആലീസ് മാത്യുവുമാണ് ഈ കരവിരുതിനു  പിന്നിൽ. വികാരി ഫാ ജോഷി എളമ്പാശേരിലിന്റെ അനുഗ്രഹവും   കമ്മറ്റിഅംഗങ്ങളുടെ പ്രോത്സാഹനവും ഒപ്പം ഉണ്ടായിരുന്നു.  നാട്ടിൽ നിന്ന് ഗാർലാന്റ്റ് ഇടവകാംഗമായ മകൾ ബ്ലെസ്സിയെയും, ഭർത്താവ്  ലാൽസണെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.  ഇടവകാംഗം  പോൾ  ഫ്രാൻസ്സീസ് നിർമാണ സാമഗ്രികൾ കണ്ടുപിടിച്ചു  വാങ്ങിക്കുന്നതിൽ  സഹായമേകി.  12 അടി നീളത്തിലും 15 അടി വീതിയിലുമാണ് തയാറാക്കിയത്. നിർമാണത്തിനായി കാർഡ് ബോർഡ്, അറക്കപ്പൊടി,  സ്കെച്ച്പെൻ, കളർ ഡ്രോയിങ്, എന്നിവ ഉപയോഗിച്ചിരിക്കുന്നു. ഏകദേശം  ഒരു മാസത്തെ പ്രയത്നമുണ്ട്. ദൈവമഹത്വത്തിനായും,   പ്രത്യേകിച്ച്  ക്രിസ്തുമസ് ആഘോഷവേളയിൽ   യേശുവിന്റെ ജനനത്തിരുനാളിന്റെ  മഹത്വവും സന്ദേശവും അമേരിക്കയിലെ കുട്ടികളിൽ എത്തിക്കുകയായിരുന്നു  ലക്ഷ്യമെന്നു  മാത്യു പറഞ്ഞു.  
നാട്ടിൽ സ്വന്തം ഇടവകയിലും പുറത്തും പുൽക്കൂട്  മത്സരങ്ങളിൽ  പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് ഇദ്ദേഹം. ചങ്ങനാശേരിയിൽ അറുപതോളം അംഗങ്ങളുളള  രക്ഷാഭവൻ എന്ന അഗതിമന്ദിരത്തിൽ കഴിഞ്ഞ 23 വർഷമായി പങ്കാളിയായി  ജീവകാരുണ്യപ്രവർത്തിയിലും സേവനതല്പരനാണ് മാത്യു.

വി. ലൂക്കായുടെ സുവിശേഷത്തിലെ ഒന്നും രണ്ടും അധ്യായത്തിലെ  യേശുവിന്റെ ജനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഒരു പ്ലോട്ടിൽ ഒരുക്കി ഹോളിലാൻഡിന്റെ ഒരു മിനിയേച്ചർ മാതൃക തന്നെ തീർത്താണ്  ഈ നേറ്റിവിറ്റി ഷോ ദേവാലയത്തിലെത്തിയവരുടെ പ്രത്യേക  ശ്രദ്ധ പിടിച്ചുപറ്റിയത്. പരി. കന്യകാമറിയത്തിനു  മാലാഖ പ്രത്യക്ഷപെട്ടു മംഗളവാർത്ത അറിയിക്കുന്നതു  മുതൽ, മറിയം യഹൂദിയാ മലമ്പ്രദേശത്തു കൂടി എലിസബത്തിനെ  കാണാൻ പോകുന്നതും, മറിയത്തിന്റെ ഭവനവും, ബെത്‌ലഹേമിൽ ജോസഫും  മറിയവും പേരെഴുതിക്കാൻ പോകുന്നതും, ബെത്‌ലഹേമിലെ സത്രവും, ജോസഫും മറിയവും  ഉണ്ണിയേശുവിനെ ജെറുസലേം ദേവാലയത്തിൽ കാഴ്ചവക്കുവാൻ കൊണ്ടുവരുന്നതും,   ജ്ഞാനികൾ ഹേറോദേസ് രാജാവിന്റെ കൊട്ടാരത്തിൽ യേശുവിനെ അന്വേഷിക്കുന്നതും,  വയലിൽ തീ കായുന്ന ആട്ടിടയന്മാർക്കു മാലാഖാ പ്രത്യക്ഷപെടുന്നതും,  കിഴക്കു നക്ഷത്രമുദിക്കുന്നതും,  രാജാക്കന്മാർ ഉണ്ണി യേശുവിനു കാഴ്ചകൾ അർപ്പിക്കുവാൻ പോകുന്നതും,  ഗലീലിയും, ഗലീലി തടാകവും, നസ്രത്തും, അഗസ്ത്യർ സീസറുടെ  കൊട്ടാരവും, തിരുകുടുംബവും പുൽക്കൂടും എല്ലാം  ക്രമമായി തീർത്തു   മനോഹരമായി ലേബൽ  ചെയ്തു മിനിയേച്ചർ മാതൃകയിൽ ഒരുക്കിയിരിക്കുന്നു.

ചങ്ങനാശേരി ചെത്തിപ്പുഴ  മതിച്ചിപറമ്പിൽ മാത്യു ആന്റണിയും (മത്തായിച്ചൻ) പത്നി  ആലീസ് മാത്യുവുമാണ് ഈ കരവിരുതിനു  പിന്നിൽ. വികാരി ഫാ ജോഷി എളമ്പാശേരിലിന്റെ അനുഗ്രഹവും   കമ്മറ്റിഅംഗങ്ങളുടെ പ്രോത്സാഹനവും ഒപ്പം ഉണ്ടായിരുന്നു.  നാട്ടിൽ നിന്ന് ഗാർലാന്റ്റ് ഇടവകാംഗമായ മകൾ ബ്ലെസ്സിയെയും, ഭർത്താവ്  ലാൽസണെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.  ഇടവകാംഗം  പോൾ  ഫ്രാൻസ്സീസ് നിർമാണ സാമഗ്രികൾ കണ്ടുപിടിച്ചു  വാങ്ങിക്കുന്നതിൽ  സഹായമേകി.  12 അടി നീളത്തിലും 15 അടി വീതിയിലുമാണ് തയാറാക്കിയത്. നിർമാണത്തിനായി കാർഡ് ബോർഡ്, അറക്കപ്പൊടി,  സ്കെച്ച്പെൻ, കളർ ഡ്രോയിങ്, എന്നിവ ഉപയോഗിച്ചിരിക്കുന്നു. ഏകദേശം  ഒരു മാസത്തെ പ്രയത്നമുണ്ട്. ദൈവമഹത്വത്തിനായും,   പ്രത്യേകിച്ച്  ക്രിസ്തുമസ് ആഘോഷവേളയിൽ   യേശുവിന്റെ ജനനത്തിരുനാളിന്റെ  മഹത്വവും സന്ദേശവും അമേരിക്കയിലെ കുട്ടികളിൽ എത്തിക്കുകയായിരുന്നു  ലക്ഷ്യമെന്നു  മാത്യു പറഞ്ഞു.  

നാട്ടിൽ സ്വന്തം ഇടവകയിലും പുറത്തും പുൽക്കൂട്  മത്സരങ്ങളിൽ  പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് ഇദ്ദേഹം. ചങ്ങനാശേരിയിൽ അറുപതോളം അംഗങ്ങളുളള  രക്ഷാഭവൻ എന്ന അഗതിമന്ദിരത്തിൽ കഴിഞ്ഞ 23 വർഷമായി പങ്കാളിയായി  ജീവകാരുണ്യപ്രവർത്തിയിലും സേവനതല്പരനാണ് മാത്യു.

Read more

ലോസ് ഏഞ്ചൽസിൽ ക്രിസ്മസ് ആഘോഷങ്ങൾ അവിസ്മരണീയമായി

ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയിൽ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ക്രിസ്മസ് ആഘോഷങ്ങൾ അവിസ്മരണീയമായി.

ക്രിസ്മസ് രാവിൽ സെന്റ് പയസ് ടെൻത് ദേവാലയത്തിൽ വച്ച് നടന്ന വിശുദ്ധ കുർബാനയിലും ക്രിസ്മസ് തിരുക്കർമ്മങ്ങളിലും വികാരി ഫാ. സിജു മുടക്കോലിൽ കാര്‍മികത്വം വഹിച്ചു. ക്രിസ്മസ് തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, ഗായകസംഘത്തിനും, അലങ്കാരങ്ങൾ ഒരുക്കാൻ നേതൃത്വം നൽകിയ സ്റ്റീഫൻ കട്ടപ്പുറത്തിനും, സിസ്റ്റേഴ്സിനും, ട്രസ്റ്റിമാരായ ജോൺ മുട്ടത്തിൽ, റോജി കണ്ണാലിൽ എന്നിവര്‍ക്കും പാരിഷ് കൗൺസിൽ അംഗങ്ങൾക്കും വികാരി നന്ദി പറഞ്ഞു. ഇടവകയിലെ കായിക ദിനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കൂടാരയോഗത്തിനുള്ള റിസി കള്ളിപ്പുറത്ത് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും വി. കുർബാനക്ക് ശേഷം വിതരണം ചെയ്‌തു.

തുടർന്ന് ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് സതേൺ കാലിഫോർണിയ (കെ.സി.സി.എസ്.സി)യുടെ  ആഭിമുഖ്യത്തിൽ എൽക്സ് ലോഡ്ജ് ഹാളിൽ വച്ച് ക്രിസ്മസ് ഡിന്നറും കലാസന്ധ്യയും നടത്തി. ആഘോഷങ്ങളിൽ കെ.സി.സി.എസ്.സി പ്രസിഡണ്ട് ഷിജു അപ്പോഴിയിൽ അധ്യക്ഷനായിരുന്നു. കെ.സി.സി.എസ്.സി സെക്രട്ടറി ജോൺ വള്ളിപ്പടവിൽ, വികാരി ഫാ. സിജു മുടക്കോലിൽ, കെ.സി.സി.എൻ.എ. ട്രഷറർ അനിൽ മറ്റപ്പള്ളിക്കുന്നേൽ, പള്ളി ട്രസ്റ്റീ ജോൺ മുട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. കുട്ടികളും മുതിന്നവരും ഒരുപോലെ പങ്കെടുത്ത കലാസന്ധ്യ ഏവരുടെയും മനം കവർന്നു.

Read more

ന്യൂയോർക്കിൽ മോൺ.പീറ്റർ ഊരാളിൽ സ്മരണാർത്ഥം പ്രസംഗ മത്സരം നടത്തി

ന്യൂയോർക്കിൽ മോൺ.പീറ്റർ ഊരാളിൽ സ്മരണാർത്ഥം പ്രസംഗ മത്സരം നടത്തി 
---------------------------------------------------------------------------------------------------------------
ന്യൂയോർക്കിലെ സെൻറ് സ്റ്റീഫൻ  ക്നാനായ ഫൊറോനാ പള്ളിയിൽ കുട്ടികൾക്കുവേണ്ടി പ്രസംഗ മത്സരം നടത്തി. മോൺ പീറ്റർ ഊരാളിയുടെ നാമത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ അലീന സഞ്ജു പുത്തൻപുരയിൽ ഒന്നാം സ്ഥാനവും ,അലീസ ജോണി ആകംപറമ്പിൽ രണ്ടാം സ്ഥാനവും രേഷ്മ ലൂക്കോസ് കരിപ്പറമ്പിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ക്രിസ്തുമസ് കുര്ബാനയോടനുബന്ധിച്ചു  വികാരി ഫാദർ ജോസ് തറക്കൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .  ഈ പരിപാടികൾക്ക് നേതൃത്വം കൊടുത്തത് കോർഡിനേറ്റർസ് ആയ സാബു തടിപ്പുഴ ,മെർലിൻ പുത്തൻപുരയിൽ എന്നിവരാണ്. ഈ പ്രസംഗ മത്സരത്തിന്റെ ജഡ്ജ് ആയി കുട്ടികളെ വിലയിരുത്തിയത് അനി നെടുംതുരുത്തിൽ ,നിക്കോളാസ് തോട്ടം എന്നിവരാണ്.

ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ കരോള്‍ സന്ദേശ ശുശ്രൂഷയും ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളും ആഘോഷിച്ചു

ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍
കരോള്‍ സന്ദേശ ശുശ്രൂഷയും ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളും
ആഘോഷിച്ചു
ഡിട്രോയിറ്റ്: ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഡിട്രോയിറ്റ് വിന്‍സര്‍ കെ.സി.എസ്. ഭാരവാഹികളുടെയും സംയുക്ത നേതൃത്വത്തില്‍ ഇടവക അംഗങ്ങളുടെ ഭവനങ്ങളില്‍ ക്രിസ്തുമസ് സന്ദേശവുമായി  കരോള്‍  നടത്തി. ഡിസംബര്‍ 24-ാം തീയതി വൈകുന്നേരം 6.30 ന് ദിവ്യകാരുണ്യാരാധാനയോടെ പിറവി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ഇടവക വികാരി  റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ നേതൃത്വത്തില്‍ വി.കുര്‍ബ്ബാനയിലും സ്‌നേഹവിരുന്നിലും ഇടവകജനങ്ങളും ബന്ധുമിത്രാദികളും ഭക്തിയോടും സ്‌നേഹത്തോടും ഐക്യത്തോടും പങ്കെടുത്തു. തണുപ്പും ശക്തമായ മഞ്ഞുവീഴ്ചക്കിടയിലും ജനങ്ങള്‍ പൈതൃകമായി ലഭിച്ച വിശ്വാസം ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് പരിപാലിക്കുന്നത് വളരെ പ്രത്യാശ നല്‍കുന്നു. കപ്പൂച്ചിന്‍ സഭാംഗങ്ങളായ റെവ. ഫാ. ബിജു ചൂരപ്പാടത്തും, റെവ. ഫാ. ബിനോയി നെടുംപറമ്പിലും സഹകാര്‍മ്മികരായിരുന്നു. കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട്, ജെയിസ് കണ്ണച്ചാന്‍പറമ്പില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങളോടൊപ്പം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഷിക്കാഗോ മലയാളികൾ പുതുവത്സരത്തെ മെയിൻ ലാൻഡ് ഇന്ത്യയിൽ വരവേൽക്കുന്നു | സംഗീത സാന്ദ്രമായ പുതുവത്സരാഘോഷം തത്സമയം | Live on KVTV

ഷിക്കാഗോ മലയാളികൾ പുതുവത്സരത്തെ മെയിൻ ലാൻഡ് ഇന്ത്യയിൽ വരവേൽക്കുന്നു | സംഗീത സാന്ദ്രമായ പുതുവത്സരാഘോഷം തത്സമയം.

Watch the live Musical night from Midland India 

https://www.facebook.com/kvtvusa/

http://keralavoice.in/index.php?menu=media&cat=kvtv

Read more

ചിക്കാഗോ കെ സി എസ് മൈലാഞ്ചിയിടീൽ മത്സരവും ക്രിസ്തുമസ് ന്യൂഇയർ ആഘോഷവും | Live on Kvtv.com

വിവാഹ തലേന്ന് വധുവിന്റെ വീട്ടിൽ നടക്കുന്ന മൈലാഞ്ചിയിടീൽ ചടങ്ങു് വ്യക്തമായും ഒട്ടും മൂല്യം നഷ്ടപ്പെടാതെയും അവൈഷ്കരിക്കുക എന്നതാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത് . കൊച്ചുകുട്ടികൾ മുതൽ പ്രായമായ അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും വരെ ഈ മത്സരത്തിന്റെ ഭാഗമാകാൻ സാധിക്കും എന്നതാണ് ഈ മത്സരത്തിന്റെ പ്രേത്യകത . ഒരു ടീമിന് 10 മിനിറ്റ് സമയമാണ്‌ അനുവദിക്കുന്നത്. 
കൂടുതൽ വിവരങ്ങൾ കെ സി എസ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

ചിക്കാഗോ : ചിക്കാഗോ കെ സി എസ് ന്റെ ആഭിമുഖ്യത്തിൽ ക്നാനായ ആചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി കൊണ്ട് ഏവർക്കും പങ്കെടുക്കാവുന്ന മൈലാഞ്ചിയിടീൽ മത്സരം ഡിസംബർ 30 ന് നടത്ത പ്പെടുന്നു. 

വിവാഹ തലേന്ന് വധുവിന്റെ വീട്ടിൽ നടക്കുന്ന മൈലാഞ്ചിയിടീൽ ചടങ്ങു് വ്യക്തമായും ഒട്ടും മൂല്യം നഷ്ടപ്പെടാതെയും അവൈഷ്കരിക്കുക എന്നതാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത് . കൊച്ചുകുട്ടികൾ മുതൽ പ്രായമായ അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും വരെ ഈ മത്സരത്തിന്റെ ഭാഗമാകാൻ സാധിക്കും എന്നതാണ് ഈ മത്സരത്തിന്റെ പ്രേത്യകത . ഒരു ടീമിന് 10 മിനിറ്റ് സമയമാണ്‌ അനുവദിക്കുന്നത്. 

കൂടുതൽ വിവരങ്ങൾ കെ സി എസ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

More info  ജോണിക്കുട്ടി പിള്ളവീട്ടിൽ - 773-377-5276

Watch Live kvtv.com and Knanayavoice.com

https://www.facebook.com/kvtvusa/ 

http://knanayavoice.in/index.php?menu=media&cat=kvtv 

https://www.youtube.com/channel/UCYtQnW_hZcNlg--tTAAuh0w/live

Read more

കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതാ നവനേതൃത്വം

കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതാ നവനേതൃത്വം
കോ്ട്ടയം : ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്ന വാശിയേറിയ മത്സരത്തില്‍ കെ.സി.വൈ.എല്‍. ന്റെ പുതിയ സാരഥികളെ തെരഞ്ഞെടുക്കുകയുണ്ടായി. പ്രസിഡന്റായി ബിബിഷ് ജോസ് ഓലക്കമുറിയില്‍ (കിടങ്ങൂര്‍ ഫൊറോന), സെക്രട്ടറിയായി റ്റിജിന്‍ സി. എബ്രഹാം ചേന്നാത്ത് (ഇടയ്ക്കാട്ട് ഫൊറോന), ട്രഷററായി ജോണി പി. സ്റ്റീഫന്‍ പാണ്ടായാംകുന്നേല്‍ (ഉഴവൂര്‍ ഫൊറോന), വൈസ് പ്രസിഡന്റായി സ്റ്റെഫി കെ. റെജി കപ്ലങ്ങാട്ട് (പടമുഖം ഫൊറോന), ജോ. സെക്രട്ടറിയായി ജിസ്മി ഷാജു മണക്കാട്ടും (പിറവം ഫൊറോന) തെരഞ്ഞെടുക്കപ്പെട്ടു.

കോട്ടയം : ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്ന വാശിയേറിയ മത്സരത്തില്‍ കെ.സി.വൈ.എല്‍. ന്റെ പുതിയ സാരഥികളെ തെരഞ്ഞെടുക്കുകയുണ്ടായി. പ്രസിഡന്റായി ബിബിഷ് ജോസ് ഓലക്കമുറിയില്‍ (കിടങ്ങൂര്‍ ഫൊറോന), സെക്രട്ടറിയായി റ്റിജിന്‍ സി. എബ്രഹാം ചേന്നാത്ത് (ഇടയ്ക്കാട്ട് ഫൊറോന), ട്രഷററായി ജോണി പി. സ്റ്റീഫന്‍ പാണ്ടായാംകുന്നേല്‍ (ഉഴവൂര്‍ ഫൊറോന), വൈസ് പ്രസിഡന്റായി സ്റ്റെഫി കെ. റെജി കപ്ലങ്ങാട്ട് (പടമുഖം ഫൊറോന), ജോ. സെക്രട്ടറിയായി ജിസ്മി ഷാജു മണക്കാട്ടും (പിറവം ഫൊറോന) തെരഞ്ഞെടുക്കപ്പെട്ടു.

Read more

കെ സി വൈ എൽ അതിരൂപത ഇലക്ഷൻ സമാപിച്ചു ഇനി കാത്തിരിപ്പിന്റെ രണ്ടു ദിനം

കേരളത്തിലെ ആദ്യത്തെ കാതോലിക്ക യുവജന സംഘടനയും കോട്ടയം അതിരൂപതയിലെ യുവജന യുവജന സംഘടനയുമായ   കെ സി വൈ എൽ ന്റെ 2018-2019 പ്രവർത്തന വർഷത്തെ  അതിരൂപതാതല  തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. മൂന്നുസ്ഥലങ്ങളിലായി  നടത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ബാറുമറിയം പാസ്റ്റര്‍ സെന്ററില്‍ 70 വോട്ടും NR സിറ്റി  സെന്റ്‌ മെരീസ് പള്ളിയില്‍ 24 വോട്ടും  ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ 166 വോട്ടും രേഖപ്പെടുത്തി . 
     
വോട്ടെണ്ണല്‍ ഡിസംബര്‍ 30ന് ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും. വളരെ ആവേശത്തോടെയാണ് ഇത്തവണ യുവജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് രാവിലെ തന്നെ എത്തിചേര്‍ന്നത്‌. 
താഴെ പറയുന്നവരാണ് ഇക്കുറി KCYL തെരെഞ്ഞെടുപ്പിൽ മാറ്റുരക്കുന്നവർ 
 പ്രസിഡന്‍റ് സ്ഥാനത്തേക്ക്  ബിബീഷ് ഓലിക്കമുറിയില്‍, ജോമി ജോസ് കൈപ്പാറേട്ട് സെക്രട്ടറി സ്ഥാനത്തേക്ക്  ജോയിസ് ചാമക്കാല, റ്റിജിൻ  ചേന്നാത്ത്‌,വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സിജിൻമോൻ  ഒഴുകയിൽ, സ്റ്റെഫി കപ്ലങ്ങാട്ടു, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജിസ്മി മണക്കാട്ട്, സ്വർണ കണ്ടാരപ്പള്ളിൽ, ട്രെഷറർ സ്ഥാനത്തേക്ക് അനിറ്റ് ചാക്കോ, ജോണീസ് സ്റ്റീഫൻ,  ജ്യോതിഷ് ലൂക്കോസ് 
ഏവർക്കും വിജയാശംസകൾ നേർന്നുകൊള്ളുന്നു . ഇനി കാത്തിരുപ്പിന്റെ രണ്ടു ദിനം. KCYL തെരെഞ്ഞെടുപ്പ് ഇത്ര സുതാര്യമായ രീതിയിൽ സംഘടപ്പിച്ച ഭാരവാഹികളായെയും വൈദീകരയെയും പ്രസിഡന്റ് മെൽബിൻ പുളിയംതോട്ടി അഭിനന്ദിച്ചു . 
 
കേരളത്തിലെ ആദ്യത്തെ കാതോലിക്ക യുവജന സംഘടനയും കോട്ടയം അതിരൂപതയിലെ  യുവജന സംഘടനയുമായ   കെ സി വൈ എൽ ന്റെ 2018-2019 പ്രവർത്തന വർഷത്തെ  അതിരൂപതാതല  തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. മൂന്നുസ്ഥലങ്ങളിലായി  നടത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ബാറുമറിയം പാസ്റ്റര്‍ സെന്ററില്‍ 70 വോട്ടും NR സിറ്റി  സെന്റ്‌ മെരീസ് പള്ളിയില്‍ 24 വോട്ടും  ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ 166 വോട്ടും രേഖപ്പെടുത്തി .      

വോട്ടെണ്ണല്‍ ഡിസംബര്‍ 30ന് ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും.മലബാറിലും ഹൈറേഞ്ചിലുമുള്ള ബാൾറ്റ് പേപ്പർ ചൈതന്യയിൽ എത്തിച്ചതിനു ശേഷം ചൈതന്യയിൽ ഒരുമിച്ച് എണ്ണുന്നത് .ആവേശത്തോടെയാണ് ഇത്തവണ യുവജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് രാവിലെ തന്നെ എത്തിചേര്‍ന്നത്‌. 

താഴെ പറയുന്നവരാണ് ഇക്കുറി KCYL തെരെഞ്ഞെടുപ്പിൽ മാറ്റുരക്കുന്നവർ 

 പ്രസിഡന്‍റ് സ്ഥാനത്തേക്ക്  ബിബീഷ് ഓലിക്കമുറിയില്‍, ജോമി ജോസ് കൈപ്പാറേട്ട് സെക്രട്ടറി സ്ഥാനത്തേക്ക്  ജോയിസ് ചാമക്കാല, റ്റിജിൻ  ചേന്നാത്ത്‌,വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സിജിൻമോൻ  ഒഴുകയിൽ, സ്റ്റെഫി കപ്ലങ്ങാട്ടു, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജിസ്മി മണക്കാട്ട്, സ്വർണ കണ്ടാരപ്പള്ളിൽ, ട്രെഷറർ സ്ഥാനത്തേക്ക് അനിറ്റ് ചാക്കോ, ജോണീസ് സ്റ്റീഫൻ,  ജ്യോതിഷ് ലൂക്കോസ് 

ഏവർക്കും വിജയാശംസകൾ നേർന്നുകൊള്ളുന്നു . ഇനി കാത്തിരുപ്പിന്റെ രണ്ടു ദിനം. KCYL തെരെഞ്ഞെടുപ്പ് ഇത്ര സുതാര്യമായ രീതിയിൽ സംഘടപ്പിച്ച ഭാരവാഹികളായെയും വൈദീകരയെയും പ്രസിഡന്റ് മെൽബിൻ പുളിയംതോട്ടി അഭിനന്ദിച്ചു . 

Read more

KCYL മലബാർ റീജിന് ശക്തമായ നവനേതൃത്വം

കണ്ണൂർ: ഇന്ന് കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന മലബാർ റീജിനൽ KCYL ഇലക്ഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫാ. അബ്രഹാം പറമ്പേട്ട്, ഫാ. ബിൻസ് ജോസ് , സിസ്റ്റർ. അജിത എന്നിവർ ഇലക്ഷനു നേതൃത്വം നല്കി. ഭാരവാഹികൾക്ക് “മലബാർ ക്നാനായ അപ്നാദേശിന്റെ” അഭിനന്ദനങ്ങളും , പ്രാർത്ഥനാശംസകളും നേരുന്നു.

🌹പ്രസിഡന്റ്റ് : ജോബിഷ് ജോസ് , ക്രൈസ്റ്റ്നഗർ ( പെരിക്കല്ലൂർ ഫൊറാന) , 
🌹സെക്രട്ടറി : ആൽബർട്ട് തോമസ് , തിരൂർ ( മടമ്പം ഫൊറോന ) , 
🌹വൈ. പ്രസിഡന്റ് : രജ്ജിത്ത് സൈമൺ , കണ്ടകശ്ശേരി ( മടമ്പം ഫൊറോന ) , 
🌹ട്രഷറർ : അജി സജി , പയ്യാവൂർ ടൗൺ ( മടമ്പം ഫൊറോന ) 
🌹ജോ. സെക്രട്ടറി: റ്റിനു ആൻ ജോസ് ചുള്ളിക്കര ( രാജപുരം ഫൊറോന )

Read more

ലോസ് ഏഞ്ചൽസിൽ പുൽക്കൂട് മത്സരം നടത്തി

ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയിൽ കുട്ടികൾക്കായി പുൽക്കൂട് നിർമ്മാണ മത്സരം നടത്തി. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.

മത്സരത്തിൽ സെന്റ് ഫ്രാൻസിസ് സേവ്യർ ഗ്രൂപ്പ് ഒന്നാം സ്ഥാനവും സെന്റ് തെരേസാ ഗ്രൂപ്പ് രണ്ടാം സ്ഥാനവും നേടി. സെന്റ് തോമസ് ഗ്രൂപ്പ്, സെന്റ് അൽഫോൻസാ ഗ്രൂപ്പ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. വികാരി ഫാ. സിജു മുടക്കോലിൽ സമ്മാനങ്ങൾ വിതരണം ചെയ്‌തു.

മതാദ്ധ്യാപകരായ ഷീബ കണ്ണാലിൽ, സ്‌മിത അമ്മായിക്കുന്നേൽ, അഷിത വട്ടാടികുന്നേൽ, മഞ്ജു മൂക്കൻചാത്തിയിൽ, ലില്ലി ഓട്ടപ്പള്ളിൽ, മരിയൻ വിരിപ്പിൽ, ഷീനാ കള്ളിപ്പുറത്ത്, മാത്യുക്കുട്ടി അമ്മായിക്കുന്നേൽ എന്നിവർ ഓരോ ഗ്രൂപ്പിനും നേതൃത്വം നൽകി. ബിനീഷ് മനുങ്കലായിരുന്നു പ്രോഗ്രാം കൺവീനർ.

Read more

മുളവനാൽ തോമസച്ചന്റെ ജന്മദിനം ആഘോഷിച്ചു .

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരിയും ക്നാനായ റീജിയൻ ഡയറക്ടറും ആയ ബഹു.മുളവനാൽ തോമസച്ചന്റെ ജന്മദിനം ആഘോഷിച്ചു .റവ .ഫാ ബോബൻ വട്ടം പുറത്ത് , റവ.ഫാ പോൾ ചാലിശ്ശേരി എന്നിവർ സന്നി ഹിതരായിരുന്നു . നിരവധി വിശ്വാസികൾ പങ്കെടുത്ത ചടങ്ങിന് ഇടകവകയിലെ കൈക്കാരന്മാരും സിസ്റ്റേഴ്സും നേതൃത്വം നല്കി

Read more

ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ ചിക്കാഗോയിൽ നിന്നും തത്സമയം | Live on KVTV | Chicago

ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ  കോട്ടയത്ത് നിന്നും , ലണ്ടനിൽ നിന്നും ചിക്കാഗോയിൽ നിന്നും തത്സമയം 
കോട്ടയം : ക്നാനായ സമുദായത്തിന്റെ ആദ്യത്തെ ഓൺലൈൻ മീഡിയ ക്നാനായവോയിസിലും ആദ്യത്തെ ചാനൽ ആയ KVTV യിലൂടെയും ലോകം മുഴുവനുമുള്ള ക്നാനായ മക്കൾക്കായി ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ  കോട്ടയത്ത് നിന്നും , ലണ്ടനിൽ നിന്നും ചിക്കാഗോയിൽ നിന്നും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.
ക്നാനായ മക്കളുടെ ആസ്ഥാനമായ കോട്ടയം ക്രിസ്തുരാജ് കത്തിത്തീഡ്രലിൽ ഇന്ന് വൈകുന്നേരം അഭി മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാർമിക്കത്തിൽ നടക്കുന്ന തിരുപ്പിറവി ശുശ്രുഷകൾ കാണാവുന്നതാണ്. 
ലണ്ടനിൽ നിന്നും ലണ്ടൻ സമയം വൈകുന്നേരം 6 മണിയ്ക്ക് ലണ്ടൺ & കെന്റ് ക്നാനായ ചാപ്ലയൻസിയുടെ ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ തത്സമയം Our ലേഡി ആൻഡ് സെന്റ് ജോസഫ് ചർച്ചിൽ നിന്നും തത്സമയം ഉണ്ടായിരിക്കുന്നതാണ് . 
അമേരിക്കയിലെ  ചിക്കാഗോയിൽ നിന്നും ചിക്കാഗോ സമയം 7pm ന് ഷിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ  ഫാ തോമസ് മുളവനാലിന്റെ മുഖ്യ കാര്മ്മികത്തിലുള്ള തിരുപ്പിറവി ശുശ്രുഷകൾ തത്സമയം ഉണ്ടായിരിക്കുന്നതാണ് . 

ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ  കോട്ടയത്ത് നിന്നും , ലണ്ടനിൽ നിന്നും ചിക്കാഗോയിൽ നിന്നും തത്സമയം 

കോട്ടയം : ക്നാനായ സമുദായത്തിന്റെ ആദ്യത്തെ ഓൺലൈൻ മീഡിയ ക്നാനായവോയിസിലും ആദ്യത്തെ ചാനൽ ആയ KVTV യിലൂടെയും ലോകം മുഴുവനുമുള്ള ക്നാനായ മക്കൾക്കായി ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ  കോട്ടയത്ത് നിന്നും , ലണ്ടനിൽ നിന്നും ചിക്കാഗോയിൽ നിന്നും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

ആഗോള ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ആസ്ഥാനമായ കോട്ടയത്തെ ക്രിസ്തുരാജാ കത്തീഡ്രലില്‍ നിന്നുള്ള തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ കെവി ടിവിയിലും ക്‌നാനായവോയ്‌സിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബര്‍ 24 വൈകിട്ട് പത്തുമണിക്ക് കോട്ടയം അതിരൂപതാധ്യക്ഷന്‍ അഭി. മാര്‍. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടും. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ.അലക്‌സ് ആക്കപറമ്പില്‍, വികാരി ഫാ.ജെയിമോന്‍ ചേന്നാക്കുഴി, ഫാ.അലക്‌സ് ഓലിക്കര എന്നിവര്‍ സഹകാര്‍മ്ികത്വം വഹിക്കും.. 

ലണ്ടനിൽ നിന്നും ലണ്ടൻ സമയം വൈകുന്നേരം 6 മണിയ്ക്ക് ലണ്ടൺ & കെന്റ് ക്നാനായ ചാപ്ലയൻസിയുടെ ക്രിസ്തുമസ് തിരുപ്പിറവി ശുശ്രുഷകൾ തത്സമയം Our ലേഡി ആൻഡ് സെന്റ് ജോസഫ് ചർച്ചിൽ നിന്നും തത്സമയം ഉണ്ടായിരിക്കുന്നതാണ് . 

അമേരിക്കയിലെ  ചിക്കാഗോയിൽ നിന്നും ചിക്കാഗോ സമയം 7pm ന് ഷിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ  ഫാ തോമസ് മുളവനാലിന്റെ മുഖ്യ കാര്മ്മികത്തിലുള്ള തിരുപ്പിറവി ശുശ്രുഷകൾ തത്സമയം ഉണ്ടായിരിക്കുന്നതാണ് .

Click the link below to watch live Broadcast 

https://www.facebook.com/kvtvusa/ 

http://knanayavoice.in/index.php?menu=media&cat=kvtv 

https://www.youtube.com/channel/UCYtQnW_hZcNlg--tTAAuh0w/live

Read more

നിത്യപ്രകാശമേ !....നിന്നിൽ അലിയാൻ - ഫാ സജി പിണറ്കയിൽ | Video Available

നിത്യപ്രകാശമേ !....നിന്നിൽ അലിയാൻ - ഫാ സജി പിണറ്കയിൽ
ഹ്യുസ്റ്റൻ : ഹ്യുസ്റ്റൻ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ സജി പിണർകയിൽ ഈ ക്രിസ്തുമസ് നോയമ്പിൽ 25 ദിവസവും വിവിധങ്ങളായ ചിന്തകൾ ഉണ്ണി യേശുവിനെ പ്രെകീർത്തിച്ചുകൊണ്ടു നടത്തുകയുണ്ടായി . ഓരോ ദിവസവും 5 , 6  മിനിറ്റുകൾ ഉള്ള ലഘു ചിന്തകളാണ് ഈ നൊയമ്പിൽ സജി അച്ഛൻ എല്ലാ വിശ്വാസികൾക്കും ആയി നൽകുന്നത്. 
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ലൂടെ അച്ഛന്റെ യൂ ട്യൂബ് ചാനൽ കാണാവുന്നതാണ്  

ഹ്യുസ്റ്റൻ : ഹ്യുസ്റ്റൻ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ സജി പിണർകയിൽ ഈ ക്രിസ്തുമസ് നോയമ്പിൽ 25 ദിവസവും വിവിധങ്ങളായ ചിന്തകൾ ഉണ്ണി യേശുവിനെ പ്രെകീർത്തിച്ചുകൊണ്ടു നടത്തുകയുണ്ടായി . ഓരോ ദിവസവും 5 , 6  മിനിറ്റുകൾ ഉള്ള ലഘു ചിന്തകളാണ് ഈ നൊയമ്പിൽ സജി അച്ഛൻ എല്ലാ വിശ്വാസികൾക്കും ആയി നൽകുന്നത്. 

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ലൂടെ അച്ഛന്റെ യൂ ട്യൂബ് ചാനൽ കാണാവുന്നതാണ് .

https://www.youtube.com/channel/UCQ8gvOUZgpa_j5HFYzjyz6w

Read more

കെ സി സി എൻ എ കൺവെൻഷന് പുത്തൻ ഗാനവുമായി എബ്രഹാം പുതിയിടത്തുശേരിയും സിജിൻ ഒളശ്ശയും

കെ സി സി എൻ എ  കൺവെൻഷന് പുത്തൻ ഗാനവുമായി എബ്രഹാം പുതിയിടത്തുശേരിയും സിജിൻ ഒളശ്ശയും 
അറ്റ്ലാന്റ : ക്നാനായ കത്തോലിക്ക കോൺഗ്രസ് നോർത്ത് അമേരിക്ക (കെ സി സി എൻ എ ) 2018 ജൂലൈയിൽ നടക്കുന്ന അറ്റ്ലാന്റ കൺവെൻഷന് ഉണർവ്എകികൊണ്ട് കെ സി സി എൻ എ സെക്രട്ടറി എബ്രഹാം പുതിയിടത്ത്ശ്ശേരി രചനയും ഈണവും പകർന്ന ഗാനം ക്നാനായ സമുദായത്തിന്റെയും കെ സി വൈ എൽ സംഘടനയുടെയും ഏറ്റവും പ്രിയപ്പെട്ട ഗായകൻ സിജിൻ ഒളശ്ശ ആലപിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് . 
കെ സി സി എൻ എ കൺവെൻഷന് മുന്നോടിയായി ക്നാനായ സിരകളിൽ ആവേശം പകരുന്ന ഇത്തരത്തിലുള്ള ഒരു ഗാനം ആദ്യമായാണ് ഇങ്ങനെ ഒരുക്കുന്നത് . ഈ ഗാനത്തിന്റെ വരവോടെ കൺവെൻഷന് ഒരു ആവേശം പകരം സാധിക്കും എന്ന വിശ്വാസമാണ് തനിക്കുള്ളത് എന്ന് സെക്രട്ടറി എബ്രഹാം അഭിപ്രായപ്പെടുന്നു. 
ഏകദേശം പതിനായിരത്തോളം ക്നാനായ മക്കൾ പങ്കെടുക്കാൻ സാദ്യതയുള്ള ഈ കൺവെൻഷന് തന്റെ സ്വരത്തിലൂടെ ഒരു ഗാനം ആലപിക്കാൻ അവസരം ലഭിച്ചതിലുള്ള ചാരിതാർഥ്യത്തിലാണ് സിജിൻ ഒളശ്ശ . 
ഈ ഗാനത്തിലൂടെയും കെ സി സി എൻ എ മുഴുവനിലും ഒര് ഒളശ്ശ ചുവ നേരെത്തെ തന്നെ ശ്രേധേയമായിരുന്നു . 
വിവിധ കലാരൂപങ്ങളിൽ , നാടകം സ്കിറ്റ് , സംഗീതം എന്നി മേഖലകളിൽ ഇതിനു മുൻപും കഴിവ് തെളിയിച്ച വ്യക്തിയാണ് എബ്രഹാം പുതിയിടത്തുശേരി. 

Click the link below to watch the song.

https://drive.google.com/file/d/1HIJoTh8AqhB5sAa8BtiGMmxAhPuRCr_a/view

Read more

ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ Men"s Ministry - ക്ക് പുതിയ നേതൃത്വം

ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ വളരെ പ്രശസ്ത മായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന Men"s Ministry - ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അടുത്ത 3 വര്‍ഷത്തേക്കുളള ഭാരവാഹികളായി സിജു ചാക്കോ തുരുത്തിക്കാട് (പ്രസിഡന്റ്), റോബിന്‍ എബ്രഹാം മേമനകളിയിക്കല്‍ (സെക്രട്ടറി), ബാബു തൊഴുത്തുങ്കല്‍, ഫെബിന്‍ കണ്ടാരപ്പളളി (എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഇടവക വികാരി ഫാ. ജോസ് തറക്കലിന്റെ നേതൃത്വത്തില്‍  വൈവിധ്യമാര്‍ന്ന പരിപാടികളാണ് സെന്റ് സ്റ്റീഫന്‍സ് ദേവാലത്തില്‍ Men"s Ministry നടപ്പിലാക്കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച് ഇടവകയുടെ എല്ലാ തലങ്ങളിലും നിറഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ സിജുവിന്റെ നേതൃത്വത്തിലുളള പൂതിയ ടീമിന് സാധിക്കട്ടെയെന്ന് ഫാ. ജോസ് തറക്കല്‍ ആശംസിച്ചു.
 ന്യൂയോര്‍ക്ക് പുതിയ നേതൃത്വം

മൈക്രോ ആർട്ടിൽ വിസ്മയം തീർക്കുന്നു തോമസ് ജേക്കബ് | ക്നാനായ സമുദായത്തിന് അഭിമാനം | KnanayaVoice.com

ചെറിയ കാര്യങ്ങളുടെ തമ്പുരാൻ തോമസ് ജോൺ ക്നാനായ സമുദായത്തിന് അഭിമാനം 
കൊച്ചി കാക്കനാട് : ചെറിയ കാര്യങ്ങളിൽ നിന്നും വലിയകാര്യങ്ങൾ സൃഷ്ട്ടിക്കുന്ന കാരിത്താസ് വഞ്ചീപുരക്കൽ തോമസ് ജോൺ മൈക്രോ ആർട്ടിൽ വിസ്മയം തീർക്കുന്നു. ചെറിയ ചോക്കിൽ നിന്നും പെൻസിലിലും , കടലാസിലും വലിയ ശില്പങ്ങൾ സൃഷ്ടിച്ചുകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നു. ക്നാനായ സമുദായത്തിന് അഭിമാനമായി ഈ കലാകാരൻ എന്ജിറിങ്ങും MBA യ്ക്കും ശേഷം IT ജോലി ഉപേക്ഷിച്ചു മുഴുവൻ സമയം മൈക്രോ ആർട്ടിൽ ഒരു കൈ നോക്കാൻ തന്നെ തോമസ് തീരുമാനിച്ചു കഴിഞ്ഞു. 
തോമസിന് പിന്തുണയുമായി ഭാര്യ പ്രിയയും , പിതാവ് ജേക്കബും , മാതാവ് ഡേയ്സിയും ഒപ്പമുണ്ട് . തോമസിന് മൂന്ന് മക്കൾ  റയാൻ , എതാൻ , എസക്കിയേൽ . 
തോമസിന്റെ ഈ അത്ഭുത സിദ്ധിക്ക് ക്നാനായ വോയിസിന്റെ എല്ലാ ആശംസകളും നേരുന്നു . ഒപ്പം ഈ വാർത്ത തോമസിനും കുടുംബത്തിനും ഞങളുടെ ക്രിസ്തുമസ് സമ്മാനമായി നൽകുന്നു.  

ചെറിയ കാര്യങ്ങളുടെ തമ്പുരാൻ തോമസ് ജേക്കബ്  ക്നാനായ സമുദായത്തിന് അഭിമാനം 

കൊച്ചി കാക്കനാട് : ചെറിയ കാര്യങ്ങളിൽ നിന്നും വലിയകാര്യങ്ങൾ സൃഷ്ട്ടിക്കുന്ന കാരിത്താസ് വഞ്ചീപുരക്കൽ തോമസ് ജേക്കബ്  മൈക്രോ ആർട്ടിൽ വിസ്മയം തീർക്കുന്നു. ചെറിയ ചോക്കിൽ നിന്നും പെൻസിലിലും , കടലാസിലും വലിയ ശില്പങ്ങൾ സൃഷ്ടിച്ചുകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നു. ക്നാനായ സമുദായത്തിന് അഭിമാനമായി ഈ കലാകാരൻ എന്ജിറിങ്ങും MBA യ്ക്കും ശേഷം IT ജോലി ഉപേക്ഷിച്ചു മുഴുവൻ സമയം മൈക്രോ ആർട്ടിൽ ഒരു കൈ നോക്കാൻ തന്നെ തോമസ് തീരുമാനിച്ചു കഴിഞ്ഞു. 

video by manorama 

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ ഗുഡലൂപ്പെ മാതാവിന്റെ തിരുന്നാൾ ആഘോഷിച്ചു

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ ഗുഡലൂപ്പെ മാതാവിന്റെ തിരുന്നാൾ ആഘോഷിച്ചു
 
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, ഗുഡലൂപ്പെ മാതാവിന്റെ തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു. ഡിസംബർ 10 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ.എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.
 
തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ, ഗുഡലൂപ്പെയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിനേപ്പറ്റിയും, മനുഷ്യകരങ്ങളിലൂടെ അല്ലാതെയുള്ള റ്റിൽമയിലുള്ള മാതാവിന്റെ ചിത്രത്തേപ്പറ്റിയും, മെൿസ്സിക്കോയിൽ നടന്ന അത്ഭുതങ്ങളേപ്പറ്റിയും ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ വിശദീകരിച്ചു. വചന സന്ദേശം, നേർച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകൾ തിരുന്നാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ഐക്കരപറമ്പിൽ മത്തായി & സാലി, സക്കറിയ & ആൻസി ചേലക്കൽ കുടുംബാംഗങ്ങളാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ. ബഹുമാനപ്പെട്ട വികാരി ഫാദർഎബ്രാഹം മുത്തോലത്ത് ഇതിന്റെ പ്രസുദേന്തിമാരേയും, ഈ തിരുന്നാൾ ഭംഗിയായി നടത്തുന്നതിന് നേത്യുത്വംനൽകിയ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, എന്നിവരേയും അഭിനന്ദിക്കുകയുണ്ടായി.

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, ഗുഡലൂപ്പെ മാതാവിന്റെ തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു. ഡിസംബർ 10 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ.എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ, ഗുഡലൂപ്പെയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിനേപ്പറ്റിയും, മനുഷ്യകരങ്ങളിലൂടെ അല്ലാതെയുള്ള റ്റിൽമയിലുള്ള മാതാവിന്റെ ചിത്രത്തേപ്പറ്റിയും, മെൿസ്സിക്കോയിൽ നടന്ന അത്ഭുതങ്ങളേപ്പറ്റിയും ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ വിശദീകരിച്ചു. വചന സന്ദേശം, നേർച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകൾ തിരുന്നാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ഐക്കരപറമ്പിൽ മത്തായി & സാലി, സക്കറിയ & ആൻസി ചേലക്കൽ കുടുംബാംഗങ്ങളാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ. ബഹുമാനപ്പെട്ട വികാരി ഫാദർഎബ്രാഹം മുത്തോലത്ത് ഇതിന്റെ പ്രസുദേന്തിമാരേയും, ഈ തിരുന്നാൾ ഭംഗിയായി നടത്തുന്നതിന് നേത്യുത്വംനൽകിയ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, എന്നിവരേയും അഭിനന്ദിക്കുകയുണ്ടായി.

Read more

കാനഡ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ന് തുടക്കം കുറിച്ചു.

ടൊറന്റോ: സെൻറ്‌. മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഘ്യത്തിൽ കാനഡയിലെ യുവജനങ്ങളെ ഒത്തു ചേർത്ത് കൊണ്ട് സി.കെ.സി.വൈ.എൽ.(കാനഡ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ) ന് തുടക്കം കുറിച്ചു. 2016 ഡിസംബർ രണ്ടാം തിയ്യതി ആരംഭിച്ച സി.കെ.സി.വൈ.എൽ എന്ന വാട്സ്ആപ് ഗ്രൂപ്പ് ആണ് പ്രസ്തുത തീരുമാനത്തിന് വഴി തെളിച്ചത് . അംഗങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് മിഷൻ ഡയറക്ടർ റെവ. ഫാ . പത്രോസ് ചമ്പക്കര വിളിച്ചു ചേർത്ത യോഗത്തിൽ സി.കെ.സി.വൈ.എൽ ന് ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഭാരവാഹികളായി ശ്രീ. നിബു സി ബെന്നി ചിറ്റേത്ത് പ്രസിഡന്റ് , ശ്രീ. ജോമിൻ ജോൺ കോയിക്കൽ വൈസ് പ്രസിഡൻറ്, ശ്രീ. റിച്ചാർഡ് മാമ്പിള്ളിൽ സെക്രട്ടറി, ശ്രീമതി ആൻ മെറിൻ മാത്യു തൊട്ടിയിൽ ജോയിന്റ് സെക്രട്ടറി, ശ്രീ. മാത്യൂസ് പി ജോയ് പായിക്കാട്ടുപുത്തന്പുരയിൽ ട്രഷറർ, ശ്രീ. കെവിൻ വി കുര്യൻ വല്ലാട്ടിൽ പ്രോഗ്രാം കോർഡിനേറ്റർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. യുവജന ആനിമേറ്റേഴ്‌സ് ആയി ഷെല്ലി ജോയ് പുത്തൻപുരയിൽ , ജിസ്‌മി ഫിലിപ്സ്‌ കൂട്ടത്താമ്പറമ്പിൽ. എന്നിവർ നിയമിതരായി

സീറോ മലബാർ സഭയിലെ ആദ്യ യുവജന സംഘടനയായി കോട്ടയം അതിരൂപതയിൽ തുടക്കം കുറിച്ച കെ.സി.വൈ.എൽ-നോട് ചുവടു പിടിച്ച് സഭയോടും സഭാ അധികാരികളോടും വിധേയത്വം പുലർത്തി സി.കെ.സി.വൈ.എൽ അംഗങ്ങൾ തനിമയിലും ഒരുമയിലും വിശ്വാസ നിറവിലും വ്യതിരിക്തമായി പ്രവർത്തിക്കണമെന്ന് മിഷൻ ഡയറക്ടർ തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ സംഘടനയെ ശാക്തീകരിക്കുവാൻ ഏവരും ശ്രമിക്കണമെന്നും, ക്നാനായ യുവജന കൂട്ടായ്മയിൽ സജീവ പങ്കാളിത്തം ഉണ്ടാവണമെന്നും പ്രസിഡന്റ് ശ്രീ. നിബു സി ബെന്നി അംഗങ്ങളെ ഓർമപ്പെടുത്തി. മാർത്തോമൻ നന്മയാലോന്നു തുടങ്ങുന്നു എന്ന പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ. റിച്ചാർഡ് മാമ്പിള്ളിൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

Read more

കെസിസിഎൻ യുടെ പതിമൂന്നാ മത്കൺവെൻ ഷന്റെ നാഷണൽ കിക്ക്ഓഫ് ഉജ്വല വിജയമായി .

കെസിസിഎൻ യുടെ പതിമൂന്നാമത്കൺവെൻഷന്റെ നാഷണൽ കിക്ക്ഓഫ് ഉജ്വല വിജയമായി .
അറ്റ്ലാന്റ്റാ :കെസിസിഎൻഎയുടെ പതിമൂന്നാമത്തെകൺവെൻഷന്റെ കിക്ക്ഓഫ്ഒക്ടോബര് 26 ന്ഹോളി ഫാമിലി ക്നാനായ പള്ളിയുടെകമ്മ്യൂണിറ്റി ഹാളിൽ വച്ച്നടന്നസമ്മേളനത്തിൽ മെഗാസ്പോൺസർആയ മാത്യു&ശാന്തമ്മ പുല്ലാഴിയിൽ നിലവിളക്ക്തെളിച്ചു കൊണ്ട്ഉൽക്കാടനം നിർവഹിച്ചു .  കെസിസിഎൻയുടെചരിത്രത്തിൽ ആദ്യമായിട്ടാണ്ഒരുനാഷണൽകിക്ക്ഓഫിൽ ഒരുമെഗാസ്പോൺസർമുന്നോട്ട്വരികയും, ആമെഗാസ്പോൺസർ ആയമാത്യു&ശാന്തമ്മ പുല്ലാഴിയിൽനിന്നും  $ 10001 ന്റെചെക്ക്ശ്രീചാക്കച്ചേരിയിൽ ഫിലിപ്പ്ചേട്ടൻ സ്വീകരിച്ചുകൊണ്ട്കെസിസിഎൻഎയുടെ പതിമൂന്നാമത്തെകൺവെൻഷന്റെരെജിസ്ട്രേഷൻആരംഭിച്ചത് .  കെസിസിഎൻഎയുടെ പ്രതിനിധിയായി പ്രസിഡണ്ട്ശ്രീ. ബേബി മണക്കുന്നേലും , ചിക്കാഗോ റീജിയണൽ വൈസ്പ്രസിഡണ്ട്ശ്രീ . ജെയ്മോൻനന്തികാട്ടുംഈസമ്മേളനത്തിൽസന്നിഹിതരായിരുന്നു .ക്നാനായകത്തോലിക്ക അസോസിയേഷൻ ഓഫ്ജോർജിയായുടെ ഭാരവാഹികൾ തലപൊലിയുടെയും ,ചെണ്ടമേളങ്ങളുടെയും , മുത്തുക്കുടയുടെയും അകമ്പടിയോടുകൂടി ശ്രീ ബേബി മണക്കുന്നേലിനെയും ശ്രീജൈമോൻനന്തികാട്ടിനെയും ക്നായിത്തൊമ്മൻ കമ്മ്യൂണിറ്റി ഹാളിലേക്ക്ആനയിക്കുകയും ചെയ്തു .
കെസിസിഎൻഎയുടെപതിമൂന്നാമത്കൺവെൻഷൻകിക്ക്ഓഫിൽഗ്രാൻഡ്സ്പോൺസർആയി ($ 5000 )ഡോളർവാഗ്ദാനംചെയ്തശ്രീസാബുചെമ്മലകുഴി , സാബുമന്നാകുളം , സൈമൺഇല്ലിക്കാട്ടിൽഎന്നിവർമുന്നോട്ടുവരികയുംഅതുപോലെതന്നെസ്പോൺസർആയി ($ 3000 ) ലൂക്കോസ്ചക്കാലപടവിൽ , ചാക്കോച്ചൻപുല്ലാനപ്പള്ളിൽ , മാത്യുകുപ്ലിക്കാട്ടും, ജോബിവാഴക്കാലയിലുംഫാമിലിസ്പോൺസർഷിപ്എടുത്തുകൊണ്ട്അൻപതുകുടുംബങ്ങളുംവാഗ്ദാനംചെയ്തുമുന്നോട്ടുവരികയുംചെയ്തു .  ഏകദേശം 100000 ഡോളറിൽകൂടുതൽതുക വാഗ്ദാനംകിട്ടിയ കെസിസിഎൻഎ യുടെനാഷണൽ കിക്ക്ഓഫ്ഒരുചെറിയയൂണിറ്റായകെസിഎജിക്കുഒരുറെക്കോർഡ്നേട്ടം തന്നെയാണ്എന്നകാര്യത്തിൽയാതൊരുസംശയവുംഎല്ലാഎന്ന്കെസിസിഎൻഎയുടെകൺവെൻഷൻ ചെയർമാൻശ്രീസൈമൺ ഇല്ലിക്കാട്ടിൽ പ്രസ്താവിച്ചു .
കെസിസിഎൻഎയുടെപതിമൂന്നാമത്കൺവെൻഷന്വേണ്ടിതിരഞ്ഞെടുത്തജോർജിയവേൾഡ്കൺവെൻഷൻസെന്റർ&ഓംനിഹോട്ടൽഅറ്റ്സിഎൻഎൻസെന്റർ  (OMNI HOTEL AT CNN CENTER )  എല്ലാവിധസൗകര്യങ്ങളോടുകൂടിയുള്ളതും അമേരിക്കയിലെ മൂന്നാമത്തെ വലിയകൺവെൻഷൻ സെന്ററുംആണ് .  
കെസിസിഎൻഎയുടെ പതിമൂന്നാമത്കൺവെൻഷന്വേണ്ടിയുള്ള ഡിസ്കൗണ്ടോടുകൂടിയുള്ള രെജിസ്ട്രേഷൻനവംബർ 9 ന്ആ രംഭിച്ചുകഴിഞ്ഞു .KCCNA.COM  എന്നവെബ്സൈറ്റിൽക്കൂടിലോകത്തുള്ള എല്ലാക്നാനായക്കാർക്കുംരജിസ്റ്റർചെയ്യാവുന്നതാണ് . ഡിസ്കൗണ്ടോടുകൂടിയുള്ള രെജിസ്ട്രേഷൻഡിസംബർ 31 നോടുകൂടി അവസാനിക്കും 
.കൂടുതൽവിവരങ്ങൾക്കായികെസിസിഎൻഎയുടെവെബ്സൈറ്റ് KCCNA .COM ഇത്ക്ലിക്ക്ചെയ്യുക .

അറ്റ്ലാന്റ്റാ :കെസിസിഎൻഎയുടെ പതിമൂന്നാമത്തെകൺവെൻഷന്റെ കിക്ക്ഓഫ്ഒക്ടോബര് 26 ന്ഹോളി ഫാമിലി ക്നാനായ പള്ളിയുടെകമ്മ്യൂണിറ്റി ഹാളിൽ വച്ച്നടന്നസമ്മേളനത്തിൽ മെഗാസ്പോൺസർആയ മാത്യു&ശാന്തമ്മ പുല്ലാഴിയിൽ നിലവിളക്ക്തെളിച്ചു കൊണ്ട്ഉൽക്കാടനം നിർവഹിച്ചു .  കെസിസിഎൻയുടെചരിത്രത്തിൽ ആദ്യമായിട്ടാണ്ഒരുനാഷണൽകിക്ക്ഓഫിൽ ഒരുമെഗാസ്പോൺസർമുന്നോട്ട്വരികയും, ആമെഗാസ്പോൺസർ ആയമാത്യു&ശാന്തമ്മ പുല്ലാഴിയിൽനിന്നും  $ 10001 ന്റെചെക്ക്ശ്രീചാക്കച്ചേരിയിൽ ഫിലിപ്പ്ചേട്ടൻ സ്വീകരിച്ചുകൊണ്ട്കെസിസിഎൻഎയുടെ പതിമൂന്നാമത്തെ കൺവെൻഷന്റെരെജിസ്ട്രേഷൻആരംഭിച്ചത് .  കെസിസിഎൻഎയുടെ പ്രതിനിധിയായി പ്രസിഡണ്ട്ശ്രീ. ബേബി മണക്കുന്നേലും , ചിക്കാഗോ റീജിയണൽ വൈസ്പ്രസിഡണ്ട്ശ്രീ . ജെയ്മോൻ നന്തികാട്ടും ഈസമ്മേളനത്തിൽ സന്നിഹിതരായിരുന്നു .ക്നാനായകത്തോലിക്ക അസോസിയേഷൻ ഓഫ്ജോർജിയായുടെ ഭാരവാഹികൾ തലപൊലിയുടെയും ,ചെണ്ടമേളങ്ങളുടെയും , മുത്തുക്കുടയുടെയും അകമ്പടിയോടുകൂടി ശ്രീ ബേബി മണക്കുന്നേലിനെയും ശ്രീജൈമോൻനന്തികാട്ടിനെയും ക്നായിത്തൊമ്മൻ കമ്മ്യൂണിറ്റി ഹാളിലേക്ക്ആനയിക്കുകയും ചെയ്തു .

കെസിസിഎൻഎയുടെപതിമൂന്നാമത്കൺ വെൻഷൻ കിക്ക്ഓഫിൽ ഗ്രാൻഡ്സ്പോൺസർ ആയി ($ 5000 )ഡോളർവാഗ്ദാനം ചെയ്ത സാബുചെമ്മലകുഴി , സാബുമന്നാകുളം , സൈമൺ ഇല്ലിക്കാട്ടിൽ എന്നിവർ മുന്നോട്ടുവരികയും അതുപോലെതന്നെസ്പോൺസർആയി ($ 3000 ) ലൂക്കോസ്ചക്കാലപടവിൽ , ചാക്കോച്ചൻപുല്ലാനപ്പള്ളിൽ , മാത്യുകുപ്ലിക്കാട്ടും, ജോബിവാഴക്കാലയിലുംഫാമിലിസ്പോൺസർഷിപ്എടുത്തുകൊണ്ട്അൻപതുകുടുംബങ്ങളുംവാഗ്ദാനംചെയ്തുമുന്നോട്ടുവരികയുംചെയ്തു .  ഏകദേശം 100000 ഡോളറിൽകൂടുതൽതുക വാഗ്ദാനംകിട്ടിയ കെസിസിഎൻഎ യുടെനാഷണൽ കിക്ക്ഓഫ്ഒരുചെറിയയൂണിറ്റായകെസിഎജിക്കുഒരുറെക്കോർഡ്നേട്ടം തന്നെയാണ്എന്നകാര്യത്തിൽയാതൊരുസംശയവുംഎല്ലാഎന്ന്കെസിസിഎൻഎയുടെകൺവെൻഷൻ ചെയർമാൻശ്രീസൈമൺ ഇല്ലിക്കാട്ടിൽ പ്രസ്താവിച്ചു .

കെസിസിഎൻഎയുടെപതിമൂന്നാമത്കൺവെൻഷന്വേണ്ടിതിരഞ്ഞെടുത്തജോർജിയവേൾഡ്കൺവെൻഷൻസെന്റർ&ഓംനിഹോട്ടൽഅറ്റ്സിഎൻഎൻസെന്റർ  (OMNI HOTEL AT CNN CENTER )  എല്ലാവിധസൗകര്യങ്ങളോടുകൂടിയുള്ളതും അമേരിക്കയിലെ മൂന്നാമത്തെ വലിയകൺവെൻഷൻ സെന്ററുംആണ് .  

കെസിസിഎൻഎയുടെ പതിമൂന്നാമത്കൺവെൻഷന്വേണ്ടിയുള്ള ഡിസ്കൗണ്ടോടുകൂടിയുള്ള രെജിസ്ട്രേഷൻനവംബർ 9 ന്ആ രംഭിച്ചുകഴിഞ്ഞു .KCCNA.COM  എന്നവെബ്സൈറ്റിൽക്കൂടിലോകത്തുള്ള എല്ലാക്നാനായക്കാർക്കുംരജിസ്റ്റർചെയ്യാവുന്നതാണ് . ഡിസ്കൗണ്ടോടുകൂടിയുള്ള രെജിസ്ട്രേഷൻഡിസംബർ 31 നോടുകൂടി അവസാനിക്കും 

.കൂടുതൽവിവരങ്ങൾക്കായികെസിസിഎൻഎയുടെവെബ്സൈറ്റ് KCCNA .COM ഇത്ക്ലിക്ക്ചെയ്യുക .

Read more

Copyrights@2016.