america live Broadcasting

ഹൂസ്റ്റണ്‍ കെ.സി.എസ്‌. 2018 ലെ പ്രവര്‍ത്തനോദ്‌ഘാടനം വര്‍ണാഭമായ തുടക്കം.

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ 2018 ലെ പ്രവര്‍ത്തനോദ്‌ഘാടനം ഫെബ്രുവരി 17 ന്‌ മിസോറി സിറ്റിയിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ എച്ച്‌.കെ.സി.എസ്‌. പ്രസിഡന്റ്‌ തോമസ്‌ കൊരട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഫൊറോന പള്ളി വികാരിയും, സ്‌പിരിച്വല്‍ ഡയറക്‌ടറുമായ ഫാ. സജി പിണര്‍ക്കയില്‍ നിര്‍വ്വഹിച്ചു. നമ്മള്‍ ഒരുമിച്ചു നിന്നാല്‍ പലതും നേടാന്‍ കഴിയുമെന്നും സഭയുടെയും സമുദായത്തിന്റെയും ഐക്യം നിലനിര്‍ത്തിക്കൊണ്ട്‌ മുമ്പോട്ടുപോകണമെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ ഫാ. സജി പിണര്‍ക്കയില്‍ അഭ്യര്‍ത്ഥിച്ചു. കെ.സി.സി.എന്‍.എ. പ്രസിഡന്റ്‌ ബേബി മണക്കുന്നേല്‍ ആശംസാപ്രസംഗം നടത്തി. എച്ച്‌.കെ.സി.എസ്‌. 2018 ടീമിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു. ജൂലൈ 19 മുതല്‍ 22 വരെ അറ്റ്‌ലാന്റയില്‍ നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ വിജയകരമാക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു. വൈസ്‌ പ്രസിഡന്റ്‌ ലിന്‍സി കരിമ്പുംകാലായില്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സിറിള്‍ തൈപ്പറമ്പില്‍, ട്രഷറര്‍ ജോസ്‌ നെടുമാക്കല്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജോയിന്റ്‌ സെക്രട്ടറി റെജി പെരുമനത്തേട്ട്‌ നന്ദിപറഞ്ഞു. എച്ച്‌.കെ.സി.എസിന്റെ പോഷകസംഘടനകളായ കിഡ്‌സ്‌ ക്ലബ്‌, കെ.സി.വൈ.എല്‍, വിമന്‍സ്‌ ഫോറം ബയോള്‍ മുതലായ സംഘടനകളുടെ വര്‍ണ്ണോജ്വലമായ കലാപാടിയും ജോബി കിടാരം & ടീമിന്റെ സംഗീത സന്ധ്യയും ചടങ്ങിന്‌ മോടിപിടിപ്പിച്ചു. റോജര്‍ നെല്ലാമറ്റം, ജിറ്റി അജീഷ്‌ പുതുക്കേരില്‍ എന്നിവര്‍ കലാപരിപാടികളുടെ അവതാരകരായിരുന്നു. 

Read more

അറ്റ്ലാന്റ ക്നാനായ കൺവെൻഷ ന്റെ രജിസ്ട്രേഷൻ മാർച്ച് 31 ന്സമാപിക്കും.

ഈവരുന്നുജൂലായ് 19, മുതൽ 22  തീയതി വരെ അറ്റ്ലാന്റയിൽ ടത്തപ്പെടുന്ന ക്നാനായ കൺവെൻഷന്റെരജിസ്ട്രേഷൻമാർച്ച് 31 അവസാനിക്കും എ ന്ന്കെസിസിഎൻഎപ്രസിഡന്റ്ബേബിമണക്കുന്നഅറിയിച്ചു. ചുരുങ്ങിയകാലംകൊണ്ട് 600 ൽകൂടുതൽരജിസ്ട്രേഷൻനടത്താൻസാധിച്ചതിനാൽ, ഓംനിഹോട്ടലിൽകൂടുതൽമുറികൾ , ഈകൺവെൻഷൻവേണ്ടീലഭിച്ചുഎന്നുംഅറിയിച്ചു.

മറ്റ്കൺവെൻഷനുകളെഅപേക്ഷിച്ച്പുതുമനിറഞ്ഞപരിപാടികളായക്നാനായ idol , ക്നാനായപ്രിൻസ്&പ്രിൻസസ് ,  ക്നാനായമന്നൻ&മൻക, മുദായത്തിലെആനുകാലികപ്രശ്നങ്ങളെപറ്റിചർച്ചകളും, വിചിന്തനങ്ങളും, സെമിനാറുകൾ, വിവിധയിനംക്ലാസുകൾ2016 നുശേഷംക്നാനായസമുദായത്തിൽനിന്നുംവിവാഹംകഴിച്ച

നവദമ്പതിമാരെപ്രശംസിക്കുകഎന്നിവയാൽതികച്ചും

വ്യത്യസ്തംആയിരിക്കുംഈകൺവെൻഷൻഎന്നചെയർമാൻ സൈമൺഇല്ലിക്കാട്ടിൽഅറിയിച്ചു.

ക്നാനായസമുദായം ഇന്ന്അഭിമുഖീകരിക്കുന്ന സഭാപരമായപ്രശ്നങ്ങളെ നേരിടുവാനും, നമ്മുടെ സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തിതെളിയിക്കുവാനും , എല്ലാ ക്നാനായസമുദായ അംഗങ്ങളും ഈകൺവെൻഷനിൽസംബന്ധിക്കണം എന്ന കെസിസിഎൻഎ എക്സിക്യൂട്ടീവ്അംഗങ്ങൾ ആഹ്വാനം ചെയ്തു.

കൂടുതൽവിവരങ്ങൾക്ക്ബന്ധപ്പെടുകകെ.സി. ന്എ, പ്രസിഡന്റ്ബേബിമണക്കുന്നേൽ (713 291-9721),  വി .പി . ശ്രീമതി . മേയമ്മവെട്ടിക്കാട്ടിൽ  (847 - 890-1057),   സെക്രട്ടറിഎബ്രഹാംപുതിയേടത്തുശ്ശേരിൽ (845- 507-3173) , ജോയിൻറ്സെക്രട്ടറി. രാജൻപാടവത്തിൽ(954 -701-3200) , ട്രഷർഅനിൽമറ്റപ്പള്ളിക്കുന്നേൽ (747- 900-3806),കൺവെൻഷൻചെയർമാൻസൈമൺഇല്ലിക്കാട്ടിൽ 678 878 8578, kcagപ്രസിഡന്റ്ജസ്റ്റിൻതോമസ്സ്പുത്തൻപുരയിൽ 706 461 3567.),. V.P  തോമസ് മുണ്ടതാനത്തു(770 -597-0620), സെക്രട്ടറി മാത്യു പുല്ലഴിയിൽ(404-982-2587), ജോ . സെക്രട്ടറി. ജെസ്സി പുതിയകുന്നേൽ(678- 764-8042), ട്രഷറർ സാജു വട്ടകുന്നത് (678) 656-8362) , റീജിയണൽ  വി. പി. ജോബി വാഴക്കാലയിൽ (678) 372-9081), നാഷണൽ മെമ്പർ ഷാജുമോൻ തെക്കേൽ(678) 361-5188),

Read more

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം; സമ്മാനങ്ങളുടെ പെരുമഴ

ചിക്കാഗോ: സോഷ്യല്‍ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം 2018 മാര്‍ച്ച് 17-ാം തീയതി രാവിലെ 9.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും 10 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നതാണ്. ചിക്കാഗോ ക്‌നാനായ സെന്ററില്‍ (1800 Oakton Street, Desplaines IL 60018) വച്ച് നടക്കാന്‍ പോകുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ നാഷണല്‍ ചീട്ടുകളി മത്സരത്തിന് ഇക്കുറി 28 (ലേലം)ന് നാലാം സ്ഥാനം വരെയും റമ്മിക്ക് അഞ്ചാം സ്ഥാനം വരെയും സമ്മാനങ്ങള്‍ കൊടുക്കുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു. 

28 (ലേലം) ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് പടിഞ്ഞാറേല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ട ാം സ്ഥാനം ലഭിക്കുന്ന ടീമിന് ശ്രീ. സിറിയക്ക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ശ്രീ. പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് ശ്രീ. ബെന്നി കളപ്പുരയ്ക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 151 ഡോളറും ട്രോഫിയും യഥാക്രമം ലഭിക്കും.

റെമ്മി ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ശ്രീ. ടിറ്റോ കണ്ട ാരപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജേക്കബ് തോമസ് കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ട ാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ശ്രീ. ജിബി കൊല്ലപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ശ്രീ. സജി മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും, നാലാം സ്ഥാനത്തിന് ശ്രീ. സൈമണ്‍ ചക്കാലപ്പടവന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറും ട്രോഫിയും, അഞ്ചാം സ്ഥാനത്തിന് ശ്രീ. സാജു കണ്ണമ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 101 ഡോളറും ട്രോഫിയും യഥാക്രമം നല്‍കുന്നതാണ്.

ഈ മത്സരത്തില്‍ സീനിയര്‍ സിറ്റിസണും (65 വയസ്സിന് മുകളില്‍) അതുപോലെ 18 വയസ്സ് മുതല്‍ 25 വയസ്സു വരെയുള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് ഉണ്ട ായിരിക്കുന്നതാണ്. അന്നേദിവസം സ്വാദിഷ്ടമായ ഭക്ഷണം സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അലക്‌സ് പടിഞ്ഞാറേല്‍ - 18479625880, സജി മുല്ലപ്പള്ളി - 18479128172, അഭിലാഷ് നെല്ലാമറ്റം - 12243884530, ജില്‍സ് മാത്യു -12244109745


Read more

ചിക്കാഗോയില്‍ ടീന്‍ പേരന്റിംഗ് സെമിനാര്‍ ഫെബ്രുവരി 24-ന്

ചിക്കാഗോയില്‍ ടീന്‍ പേരന്റിംഗ് സെമിനാര്‍ ഫെബ്രുവരി 24-ന്
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: അമേരിക്കയില്‍ ടീനേജ് പ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളികളും അവയോടുള്ള പ്രായോഗിക സമീപനങ്ങളും എന്ന വിഷയത്തില്‍ ചിക്കാഗോയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഈ മേഖലയിലെ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. 
കെ.സി.എസ് ചിക്കാഗോയുമായി സഹകരിച്ച് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സ് ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 24-നു ശനിയാഴ്ച 5 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുന്ന സെമിനാറില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ടോമി കണ്ണാല (224 625 0632), ലിന്‍സണ്‍ കൈതമലയില്‍ (847 338 0968) എന്നിവരുമായി ബന്ധപ്പെടുക. 

ചിക്കാഗോ: അമേരിക്കയില്‍ ടീനേജ് പ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളികളും അവയോടുള്ള പ്രായോഗിക സമീപനങ്ങളും എന്ന വിഷയത്തില്‍ ചിക്കാഗോയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഈ മേഖലയിലെ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. കെ.സി.എസ് ചിക്കാഗോയുമായി സഹകരിച്ച് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സ് ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 24-നു ശനിയാഴ്ച 5 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുന്ന സെമിനാറില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോമി കണ്ണാല (224 625 0632), ലിന്‍സണ്‍ കൈതമലയില്‍ (847 338 0968) എന്നിവരുമായി ബന്ധപ്പെടുക. 

Read more

വനിതാ ദിനത്തോടനു ബന്ധിച്ച് ചിക്കാഗോ മലയാളി അസോസിയേഷന്‍ -വിമന്‍സ് ഫോറം ഡിബേറ്റ് പ്രസംഗ മത്സരങ്ങള്‍ നടത്തുന്നു.

ചിക്കാഗോ: അന്തര്‍ദ്ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ ഫോറം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മത്സര ഇനങ്ങളില്‍ ഡിബേറ്റും പ്രസംഗ മത്സരവും ഉള്‍പ്പെടുത്തിയിരിക്കുന്നു. വനിതകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ കണ്ടെത്തി അത് പ്രകാശിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉള്ള ഒരു വേദി ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് വിമന്‍സ് ഫോറം ഇത്തരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നത്. ചുറ്റും നടക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങ ളില്‍ അവബോധം ഉണ്ടാക്കുക, അതിനെപ്പറ്റി പ്രതികരിക്കാന്‍ സാധിക്കുക, അതുവഴി സാമൂഹിക മാറ്റങ്ങളില്‍ തങ്ങളും ഭാഗഭാക്കാകുക എന്നുള്ളതായിരിക്കട്ടെ ഓരോ സ്ത്രീയുടേയും ചിന്ത. മാര്‍ച്ച് 10-ാം തീയതി ഉച്ചയ്ക്ക് 2 മണിമുതല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ പാരീഷ്ഹാ ളില്‍ വെച്ചാണ് പരിപാടിയും മത്സരങ്ങളും നടക്കുന്നത്. ഡിബേറ്റിനുള്ള വിഷയം സാമ്പത്തിക നേട്ടങ്ങളും കുടുംബ മൂല്യങ്ങളും എന്നുള്ളതാണ്. അനുകൂലിച്ചോ പ്രതികൂ ലിച്ചോ മൂന്ന് മിനിട്ട് സംസാരിക്കാവുന്നതാണ്. പ്രസംഗത്തിനുള്ള വിഷയം സ്ത്രീ സമത്വം- സ്ത്രീകളുടെ പങ്ക് എന്നുള്ളതാണ്. മൂന്ന് മിനിട്ട് ഇംഗ്ലീഷിലോ മലയാളത്തിലോ പ്രസംഗിക്കാവുന്നതാണ്. ആത്മവിശ്വാസം,വിഷയ ജ്ഞാനം, അവതരണം എന്നഘടക ങ്ങളെ ആസ്പദ മാക്കായിയിരിക്കും വിധി നിര്‍ണ്ണയം. സമ്മാനം നേടുക എന്നുള്ള തല്ല, ആത്മവിശ്വാസത്തോടെ സംസാരിക്കുക എന്ന ഉദ്ദേശത്തോടെ ഈ മത്സരങ്ങളില്‍ പങ്കെടു ക്കണമേ എന്ന് എല്ലാ വനിതകളോടും അപേക്ഷിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് : സിബിള്‍ ഫിലിപ്പ് - 630 697 2241, ടീനാ സിബു കുളങ്ങര -224 425 3592, ഷിജി അലക്‌സ് - 224 436 9371.വനിതാ ദിന ത്തോട നുബ ന്ധിച്ച് 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ചിക്കാഗോ മലയാളി അസോസി യേഷന്‍ അംഗങ്ങ ളായ നേഴ്‌സുമാരെ ആദരി ക്കുന്നു മുണ്ട്. കൂടുതല്‍ വിവര ങ്ങള്‍ക്ക്: ചിന്നമ്മ സാബു-224 475 2866, ടീനാ കുളങ്ങര - 224 425 3592, ലിജി ഷാബു മാത്യു - 630 730 6221 എന്നിവ രുമായി ബന്ധപ്പെ ടുക. മാര്‍ച്ച് ഒന്നിനാണ് പേര് നല്‍കേണ്ട അവസാന തീയതി.

വനിതാ ദിനത്തോ ടനു ബന്ധിച്ച് ചിക്കാഗോ മല
യാളി അസോസി യേഷന്‍ -വിമന്‍സ് ഫോറം ഡിബേറ്റ്
പ്രസംഗ മത്സ രങ്ങള്‍ നടത്തു ന്നു
ചിക്കാഗോ: അന്തര്‍ദ്ദേശീയ വനിതാ ദിനാച രണ ത്തിന്റെ ഭാഗമായി ചിക്കാഗോ മല
യാളി അസോസി യേഷന്‍ വനിതാ ഫോറം വിവിധ പരിപാ ടികള്‍ സംഘടി പ്പിക്കു ന്നു. മത്സര
ഇനങ്ങ ളില്‍ ഡിബേറ്റും പ്രസംഗ മത്സ രവും ഉള്‍പ്പെടു ത്തിയി രിക്കു ന്നു. വനിത കള്‍ക്ക്
തങ്ങളുടെ കഴിവു കള്‍ കണ്ടെത്തി അത് പ്രകാശി പ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉള്ള ഒരു വേദി
ഒരുക്കുക എന്ന ഉദ്ദേശ ത്തോടെയാണ് വിമന്‍സ് ഫോറം ഇത്തര ത്തിലുള്ള മത്സര ങ്ങള്‍ നടത്തു ന്ന
ത്. ചുറ്റും നടക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങ ളില്‍ അവബോധം ഉണ്ടാ
ക്കുക, അതിനെ പ്പറ്റി പ്രതിക രിക്കാന്‍ സാധിക്കുക, അതുവഴി സാമൂഹിക മാറ്റങ്ങ ളില്‍ തങ്ങളും
ഭാഗഭാ ക്കാകുക എന്നുള്ള തായി രിക്കട്ടെ ഓരോ സ്ത്രീയുടേയും ചിന്ത. മാര്‍ച്ച് 10
-ാം തീയതി ഉച്ചയ്ക്ക് 2 മണിമു തല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ
കാത്തലിക് ചര്‍ച്ചിന്റെ പാരീഷ്ഹാ ളില്‍ വെച്ചാണ് പരിപാ ടിയും മത്സര ങ്ങളും നടക്കു
ന്നത്. ഡിബേറ്റി നുള്ള വിഷയം സാമ്പത്തിക നേട്ടങ്ങളും കുടുംബ മൂല്യങ്ങളും" എന്നുള്ള താ
ണ്. അനുകൂ ലിച്ചോ പ്രതികൂ ലിച്ചോ മൂന്ന് മിനിട്ട് സംസാരി ക്കാവു ന്നതാ ണ്.
പ്രസംഗ ത്തിനുള്ള വിഷയം സ്ത്രീ സമത്വം- സ്ത്രീകളുടെ പങ്ക്" എന്നുള്ള താണ്. മൂന്ന്
മിനിട്ട് ഇംഗ്ലീഷിലോ മലയാ ളത്തിലോ പ്രസംഗി ക്കാവു ന്നതാ ണ്. ആത്മവി ശ്വാസം,
വിഷയ ജ്ഞാനം, അവത രണം എന്ന ഘടക ങ്ങളെ ആസ്പദ മാക്കാ യിയി രിക്കും വിധി
നിര്‍ണ്ണയം. സമ്മാനം നേടുക എന്നുള്ള തല്ല, ആത്മവി ശ്വാസ ത്തോടെ സംസാരി ക്കുക എന്ന ഉദ്ദേശ
ത്തോടെ ഈ മത്സര ങ്ങളില്‍ പങ്കെടു ക്കണമേ എന്ന് എല്ലാ വനിത കളോടും അപേക്ഷി ക്കുന്നു.
കൂടുതല്‍ വിവര ങ്ങള്‍ക്ക് : സിബിള്‍ ഫിലിപ്പ് - 630 697 2241, ടീനാ സിബു കുളങ്ങര -
224 425 3592, ഷിജി അലക്‌സ് - 224 436 9371.
വനിതാ ദിന ത്തോട നുബ ന്ധിച്ച് 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ചിക്കാഗോ മല
യാളി അസോസി യേഷന്‍ അംഗങ്ങ ളായ നേഴ്‌സുമാരെ ആദരി ക്കുന്നു മുണ്ട്. കൂടുതല്‍
വിവര ങ്ങള്‍ക്ക്: ചിന്നമ്മ സാബു-224 475 2866, ടീനാ കുളങ്ങര - 224 425 3592,
ലിജി ഷാബു മാത്യു - 630 730 6221 എന്നിവ രുമായി ബന്ധപ്പെ ടുക. മാര്‍ച്ച് ഒന്നി
നാണ് പേര് നല്‍കേണ്ട അവസാന തീയതി.
Read more

മിഷിഗണിലെ ക്നാനായ ദേവാലയം ഇനി ക്നാനായക്കാർക്ക് സ്വന്തം .

ഡിട്രോയ്റ്റിലെ സെ .മേരീസ് ക്നാനായ കത്തോലിക്കാ ദേവലായത്തിന്റെ മോർറ്റ്‌ഗേജ്‌ ദൈവ കൃപയാൽ അടച്ചു തീർന്നു .
മിഷിഗണിലെ ക്നാനായക്കാർക്കായി സ്ഥാപിതമായ ദേവാലയം ഇനി ക്നാനായക്കാർക്ക് സ്വന്തം .ദൈവ കൃപയാൽ മിഷിഗണിലെ ഇടവകാംഗങ്ങളുടെയും നാനാ ജാതി മതസ്ഥരുടെയും അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളിലെ സന്മനസ്സുള്ള ക്നാനായക്കാരുടെയും സഹായമാണ് ഈ സ്വപ്നം യാഥാർഥ്യമായത് .2009 -ൽ മിഷൻ സ്ഥാപിതമാകുകയും 2010 ജൂലൈയിൽ ഇടവകയായി ഉയർത്തപ്പെട്ടു .2009 ൽ ഒരു കാറ്  റാഫിളും 2016 -ൽ Y-FI എന്ന സ്റ്റേജ് ഷോയും നടത്തി നല്ല തുക സമാഹരിച്ചിരുന്നു .ഇടവകയ്ക്ക്  കാലാകാലങ്ങളിൽ നേത്ര്ത്വം നല്‌കിയ റെവ.ഫാ .എബ്രഹാം മുത്തോലത്ത് ,റെവ  .ഫാ .മാത്യു മേലേടത്ത് ,റെവ .ഫാ .ഫിലിപ്പ് രാമച്ചനാട്ട് എന്നീ ഞങ്ങളുടെ പ്രിയ വൈദീകരെയും മുൻ കൈക്കാരന്മാരായ ജെയിംസ് തോട്ടം ,ബിജു ഫ്രാൻസിസ് കല്ലേലിമണ്ണിൽ ,ജോമോൻ മാന്തുരുത്തിൽ ,റെജി കൂട്ടോത്തറ ,ജോ  മൂലക്കാട്ട് ,തമ്പി  ചാഴികാട്ടു,രാജു  തൈമാലിൽ എന്നിവരെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു .
മിഷിഗണിലെ അനാർബറിലുള്ള ലൂഥറൻ ആസ്ഥാനത്തുവച്ചു ടൈറ്റിൽ -രേഖകൾ കൈമാറി 
ജോയി വെട്ടിക്കാട്ട് (കൈക്കാരൻ )
ജെയിസ് കണ്ണച്ചാൻപറമ്പിൽ (കൈക്കാരൻ )

മിഷിഗണിലെ ക്നാനായക്കാർക്കായി സ്ഥാപിതമായ ദേവാലയം ഇനി ക്നാനായക്കാർക്ക് സ്വന്തം .ദൈവ കൃപയാൽ മിഷിഗണിലെ ഇടവകാംഗങ്ങളുടെയും നാനാ ജാതി മതസ്ഥരുടെയും അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളിലെ സന്മനസ്സുള്ള ക്നാനായക്കാരുടെയും സഹായമാണ് ഈ സ്വപ്നം യാഥാർഥ്യമായത് .2009 -ൽ മിഷൻ സ്ഥാപിതമാകുകയും 2010 ജൂലൈയിൽ ഇടവകയായി ഉയർത്തപ്പെട്ടു .2009 ൽ ഒരു കാറ്  റാഫിളും 2016 -ൽ Y-FI എന്ന സ്റ്റേജ് ഷോയും നടത്തി നല്ല തുക സമാഹരിച്ചിരുന്നു .ഇടവകയ്ക്ക്  കാലാകാലങ്ങളിൽ നേത്ര്ത്വം നല്‌കിയ റെവ.ഫാ .എബ്രഹാം മുത്തോലത്ത് ,റെവ  .ഫാ .മാത്യു മേലേടത്ത് ,റെവ .ഫാ .ഫിലിപ്പ് രാമച്ചനാട്ട് എന്നീ ഞങ്ങളുടെ പ്രിയ വൈദീകരെയും മുൻ കൈക്കാരന്മാരായ ജെയിംസ് തോട്ടം ,ബിജു ഫ്രാൻസിസ് കല്ലേലിമണ്ണിൽ ,ജോമോൻ മാന്തുരുത്തിൽ ,റെജി കൂട്ടോത്തറ ,ജോ  മൂലക്കാട്ട് ,തമ്പി  ചാഴികാട്ടു,രാജു  തൈമാലിൽ എന്നിവരെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു .മിഷിഗണിലെ അനാർബറിലുള്ള ലൂഥറൻ ആസ്ഥാനത്തുവച്ചു ടൈറ്റിൽ -രേഖകൾ കൈമാറി 

Read more

സെന്റ് മേരീസ് ടൊറണ്ടോ ക്‌നാനായ മിഷ്യന്‍ ഇടവകയായി ഉയര്‍ത്തി.

ടൊറണ്ടോ ; 2014 മുതൽ കാനഡയിലെ ടൊറൊണ്ടോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ  മിഷ്യൻ ഇടവകയായി ഉയർത്തപ്പെട്ടു . കാനഡയിലെ  ക്നാനായ വേണ്ടി രൂപീകരിക്കപ്പെട്ട പ്രഥമ ഇടവകയാണ് ഇത്.2018 ഫെബ്രുവരി പതിനെട്ടാം തിയതി ആഘോഷമായ കുർബാനയോടുകൂടി അഭിവന്ദ്യ ജോസ് കല്ലുവേലില്‍ പിതാവ് ഈ മിഷന് ഒരു ഇടവകയായി ഉയർത്തി കൽപ്പന പുറപ്പെടുവിച്ചു. ക്നാനായ സമുദായം ഒരു സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റിന്റ് അഭിഭാജ്യ ഘടകമാണെന്നും അവരുടെ തനിമയും ഒരുമയും പൈതൃകവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും സന്ദേശത്തിൽ പിതാവ് ഓർമിപ്പിച്ചു. കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റിലുളള ക്നാനായക്കാരുടെ അജപാലന പരവും സഭാപരവുമായ  ഉന്നതിക്കുവേണ്ടി ബഹുമാനപ്പെട്ട ഫാദർ പത്രോസ് ചമ്പക്കരയെ ക്നാനായ വിശ്വാസികളുടെ ഡയറക്ടറായി നിയമിച്ചു.  ദീർഘനാളായ കാത്തിരുപ്പിന്റെ ഫലമായി ലഭിച്ച നിയമനത്തെ ക്നാനായ ജനം കരഘോഷത്തോടെയും നടവിളികളോടെയും സ്വീകരിച്ചത്.വേറിട്ടൊരു അനുഭവമായി. വികാരി ജനറൽ മോൺസിഞ്ഞോർ ഫാദർ സെബാസ്റ്റ്യൻ അരീക്കാട്ട് തന്റെ ആശംസയിലൂടെ യുവജനങ്ങളാല്‍ സമൃദ്ധമായ ഈ മിഷ്യന് എല്ലാവിധ ആശംസകളും വിജയങ്ങളും നേര്‍ന്നു. സെന്റ് മേരീസ് ക്നാനായ മിഷന്റെ ആദ്യ ഡയറക്ടറായ ഫാദർ ജോർജ് പാറയിലിന്റെ സാന്നിധ്യം ഇടവക ജനങ്ങളിൽ വളരെ സന്തോഷം ഉളവാക്കി. താൻ തുടങ്ങിവച്ച സെന്റ് മേരീസ് ക്നാനായ മിഷ്യന്റെ പിൻഗാമിയായി ശക്തനായ ഫാദർ പത്രോസ് ചമ്പക്കര യുടെ നേതൃത്വത്തിൽ ഇടവകയായി  ഉയര്‍ത്തപ്പെട്ടതില്‍  അത്യധികം സന്തോഷം ഫാ. ജോർജ് പാറയിൽ പ്രകടിപ്പിച്ചു. പുരാതന പാട്ടുകൾ പാടിയും  നടവിളിച്ചും  ഇടവകജനം തങ്ങളുടെ സന്തോഷം പരസ്പരം പങ്കുവെച്ചു.

Read more

ന്യൂയോർക്ക് ക്നാനായ ഫൊറോനാ പള്ളിയിൽ നോമ്പുകാല ധ്യാനം

ന്യൂയോർക്ക് ക്നാനായ ഫൊറോനാ പള്ളിയിൽ നോമ്പുകാല  ധ്യാനം 
------------------------------------------------------------------------------------------------------------------------------------
 ന്യൂയോർക്കിലെ സെന്റ് സ്റ്റീഫൻ ക്നാനായ ഫൊറോനാ ഇടവകയിൽ  ഫെബ്രുവരി 23 ,24 ,25 എന്നി ദിവസങ്ങളിൽ നൊയമ്പിനോടനുബന്ധിച്ചു  കുടുംബ നവീകരണ ധ്യാനം നടത്തുന്നു .പ്രശസ്ത വചനപ്രഘോഷകനായ  കർമ്മലീത്ത വൈദികൻ ഫാദർ .ദേവസി കാനാട്ട് നയിക്കുന്ന ധ്യാനത്തിൽ  പങ്കെടുത്തു ജീവിതത്തിൽ നവീകരണം വരുത്തുവാൻ ഈ അവസരം ഉപയോഗിക്കണമെന്ന് വികാരി ഫാദർ ജോസ് തറക്കൽ അഭ്യർത്ഥിക്കുന്നു . കുട്ടികൾക്കു ,യുവജനങ്ങൾക്കുമായി ബഹുമാനപെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ധ്യാനം നടത്തുന്നു .

 ന്യൂയോർക്കിലെ സെന്റ് സ്റ്റീഫൻ ക്നാനായ ഫൊറോനാ ഇടവകയിൽ  ഫെബ്രുവരി 23 ,24 ,25 എന്നി ദിവസങ്ങളിൽ നൊയമ്പിനോടനുബന്ധിച്ചു  കുടുംബ നവീകരണ ധ്യാനം നടത്തുന്നു .പ്രശസ്ത വചനപ്രഘോഷകനായ  കർമ്മലീത്ത വൈദികൻ ഫാദർ .ദേവസി കാനാട്ട് നയിക്കുന്ന ധ്യാനത്തിൽ  പങ്കെടുത്തു ജീവിതത്തിൽ നവീകരണം വരുത്തുവാൻ ഈ അവസരം ഉപയോഗിക്കണമെന്ന് വികാരി ഫാദർ ജോസ് തറക്കൽ അഭ്യർത്ഥിക്കുന്നു . കുട്ടികൾക്കു ,യുവജനങ്ങൾക്കുമായി ബഹുമാനപെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ധ്യാനം നടത്തുന്നു .

Read more

ഫാ. പത്രോസ് ചമ്പക്കര ക്നാനായ കാനഡ ഇടവകയുടെ പ്രഥമ ഇടവക വികാരി.

ടൊറണ്ടോ:കാനഡയിലുള്ള സീറോ മലബാർ കത്തോലിക്ക സഭയുടെ അപ്പസ്‌തോലിക് എക്‌സാർക്ക് ബിഷപ്പ് ജോസ് കല്ലുവേലിൽ ടൊറണ്ടോ സെന്റ് മേരീസ് ക്‌നാനായ മിഷനെ 2018 ഫെബ്രുവരി മാസം 18-ാം തീയതി പൗരസ്ത്യ സഭാനിയമം (CCEO cc. 279303) അനുസരിച്ച് ക്‌നാനായ ഇടവകയായി ഉയർത്തി. ചമ്പക്കരയിൽ ബഹു. പത്രോസ് അച്ചനെ പ്രഥമ ഇടവക വികാരിയായും കാനഡയിലുള്ള എല്ലാ ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെയും ഡയറക്ടറായും നിയമിച്ചു. കാനഡയിൽ അധിവസിക്കുന്ന ക്‌നാനായ സമൂഹാംഗങ്ങൾ കാനഡയിലെ എക്‌സാർക്കേറ്റിന്റെ അവിഭാജ്യ ഘടകമാണെന്നും ക്‌നാനായ സമൂഹത്തിന്റെ അതിപുരാതനമായ പാരമ്പര്യവും ആചാരങ്ങളും ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും മാർ ജോസ് കല്ലുവേലിൽ പുതിയ ഇടവക സ്ഥാപന ഉത്തരവിലൂടെ അറിയിച്ചു.

Read more

ചിക്കാഗോ കെ.സി.എസ്. പേത്രത്തയും പിതാക്കډാരുടെ അനുസ്മരണവും സംയുക്തമായി ആചരിച്ചു

ചിക്കാഗോ കെ.സി.എസ്. പേത്രത്തയും 
പിതാക്കډാരുടെ അനുസ്മരണവും 
സംയുക്തമായി ആചരിച്ചു
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ക്നാനായ സെന്‍ററില്‍ വച്ച് പേത്രത്ത 2018 ഉം, ക്നാനായ സമുദായത്തില്‍നിന്ന് മണ്‍മറഞ്ഞുപോയ അഭിവന്ദ്യ പിതാക്കډാരുടെ ഓര്‍മ്മാചരണവും സംയുക്തമായി ആചരിച്ചു. കോട്ടയം അതിരൂപതയില്‍നിന്നും മണ്‍മറഞ്ഞുപോയ ദൈവദാസന്‍ മാര്‍ മാത്യു മാക്കിയില്‍, മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി എന്നീ പിതാക്കډാരെ അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും റവ. ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ബോബന്‍ വട്ടംപുറം എന്നിവര്‍ നേതൃത്വം നല്‍കുകയുണ്ടായി. തുടര്‍ന്ന് കെ.സി.എസ്. പ്രസിഡന്‍റ് ബിനു പൂത്തുറയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്ത് പേത്രത്ത 2018 ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പേത്രത്ത ആഘോഷങ്ങളോടുകൂടി വലിയനോമ്പിലേക്ക് പ്രവേശിക്കുന്ന ചിക്കാഗോയിലെ ക്നാനായ മക്കള്‍ക്ക് നോമ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ച് റവ. ഫാ. ബോബന്‍ വട്ടംപുറം ക്ലാസ്സെടുത്തു. കത്തോലിക്കരായ നമ്മള്‍ നോമ്പുകാലത്ത് പ്രത്യേക തരത്തിലുള്ള ജീവിതചര്യകള്‍ കാത്തുസൂക്ഷിക്കണമെന്ന് ബോബന്‍ വട്ടംപുറം ക്നാനായ ജനതയെ ഉത്ബോധിപ്പിച്ചു. വ്യത്യസ്തമായ ചിന്തകളാലും, പരിപാടികളാലും ശ്രദ്ധേയമായ ചിക്കാഗോ കെ.സി.എസിന്‍റെ  നേതൃത്വത്തെ പ്രത്യേകം അഭിനന്ദിക്കുകയും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയുമുണ്ടായി. ക്നാനായ സമുദായത്തിന്‍റെ പുരാതന ഭക്ഷണമായ പിടിയും കോഴിയും ഉള്‍പ്പെട്ട സ്നേഹവിരുന്ന് എല്ലാവരിലും സന്തോഷം പരത്തി. ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, പേത്രത്താ കണ്‍വീനര്‍ സന്‍ജു പുളിക്കത്തൊട്ടിയില്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ക്രമീകരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ക്നാനായ സെന്‍ററില്‍ വച്ച് പേത്രത്ത 2018 ഉം, ക്നാനായ സമുദായത്തില്‍നിന്ന് മണ്‍മറഞ്ഞുപോയ അഭിവന്ദ്യ പിതാക്കډാരുടെ ഓര്‍മ്മാചരണവും സംയുക്തമായി ആചരിച്ചു. കോട്ടയം അതിരൂപതയില്‍നിന്നും മണ്‍മറഞ്ഞുപോയ ദൈവദാസന്‍ മാര്‍ മാത്യു മാക്കിയില്‍, മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി എന്നീ പിതാക്കډാരെ അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും റവ. ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ബോബന്‍ വട്ടംപുറം എന്നിവര്‍ നേതൃത്വം നല്‍കുകയുണ്ടായി. തുടര്‍ന്ന് കെ.സി.എസ്. പ്രസിഡന്‍റ് ബിനു പൂത്തുറയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്ത് പേത്രത്ത 2018 ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പേത്രത്ത ആഘോഷങ്ങളോടുകൂടി വലിയനോമ്പിലേക്ക് പ്രവേശിക്കുന്ന ചിക്കാഗോയിലെ ക്നാനായ മക്കള്‍ക്ക് നോമ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ച് റവ. ഫാ. ബോബന്‍ വട്ടംപുറം ക്ലാസ്സെടുത്തു. കത്തോലിക്കരായ നമ്മള്‍ നോമ്പുകാലത്ത് പ്രത്യേക തരത്തിലുള്ള ജീവിതചര്യകള്‍ കാത്തുസൂക്ഷിക്കണമെന്ന് ബോബന്‍ വട്ടംപുറം ക്നാനായ ജനതയെ ഉത്ബോധിപ്പിച്ചു. വ്യത്യസ്തമായ ചിന്തകളാലും, പരിപാടികളാലും ശ്രദ്ധേയമായ ചിക്കാഗോ കെ.സി.എസിന്‍റെ  നേതൃത്വത്തെ പ്രത്യേകം അഭിനന്ദിക്കുകയും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയുമുണ്ടായി. ക്നാനായ സമുദായത്തിന്‍റെ പുരാതന ഭക്ഷണമായ പിടിയും കോഴിയും ഉള്‍പ്പെട്ട സ്നേഹവിരുന്ന് എല്ലാവരിലും സന്തോഷം പരത്തി. ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, പേത്രത്താ കണ്‍വീനര്‍ സന്‍ജു പുളിക്കത്തൊട്ടിയില്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ക്രമീകരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Read more

ക്‌നാനായ പള്ളികൾ ക്‌നാനായക്കാർക്ക് മാത്രമായിരിക്കണം ഡിട്രോയിറ്റ്‌ - വിന്സര് കെ സി എസ്

ക്‌നാനായ പള്ളികൾ ക്‌നാനായക്കാർക്ക് മാത്രമായിരിക്കണം ഡിട്രോയിറ്റ്‌ - വിന്സര് കെ സി എസ് 

ഡിട്രോയിറ്റ്‌  : ക്നാനായ പള്ളികൾ ക്‌നാനായ ക്കാർക്ക് മാത്രമുള്ളതായിരിക്കണം , യാതൊരുവിധ വിട്ടുവീഴ്ചക്കും ക്നാനായ മക്കൾ അനുവദിക്കില്ല, കോട്ടയത്തെ പോലെത്തന്നെ എന്ടോഗമസ്സ്‌ പള്ളികൾ ലോകം മുഴുവനും ഉണ്ടാകണം എന്ന് ഡിട്രോയ്റ് - വിന്സര് കെ സി എസ്  പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജു കക്കാട്ടിൽ അദ്യക്ഷത വഹിച്ച പൊതു യോഗമാണ് എതിരില്ലാതെ ഇത്തരത്തിലുള്ള പ്രമേയം പാസ്സാക്കിയത്. 
പ്രമേയത്തിന്റെ കോപ്പി താഴെ ചേർത്തിരിക്കുന്നു 
റിപ്പോർട്ട്  :ജോസഫ് തെക്കേൽ 

ഡിട്രോയിറ്റ്‌ : ക്നാനായ പള്ളികൾ ക്‌നാനായ ക്കാർക്ക് മാത്രമുള്ളതായിരിക്കണം , യാതൊരുവിധ വിട്ടുവീഴ്ചക്കും ക്നാനായ മക്കൾ അനുവദിക്കില്ല, ക്നാനായക്കാരുടെ പള്ളികൾ സോവംശവിവാഹ അധിഷ്ഠിതമായാൽ മാത്രമേ ഡെട്രോയിറ്റിൽ തങ്ങൾ സപ്പോർട്ട് ചെയ്യുകയുള്ളൂഎന്നും , കോട്ടയം ക്നാനായ അതിരൂപതയുടെ അജപാലനത്തിൽ സോവംശവിവാഹ അധിഷ്ഠിതമായ ‌ പള്ളികൾ ലോകം മുഴുവനും ഉണ്ടാകണം എന്ന് ഡിട്രോയ്റ് - വിന്സര് കെ സി എസ് എക്സൈക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജു കക്കാട്ടിൽ അദ്യക്ഷത വഹിച്ച യോഗമാണ് എതിരില്ലാതെ ഇത്തരത്തിലുള്ള പ്രമേയം പാസ്സാക്കിയത്. പ്രമേയത്തിന്റെ കോപ്പി താഴെ ചേർത്തിരിക്കുന്നു

Read more

ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രി കോളേജ് ക്യാമ്പസുകളിലേക്ക്

ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രി കോളേജ് ക്യാമ്പസുകളിലേക്ക് 
ചിക്കാഗോ : ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ ബോബൻ വട്ടംപുറത്തിന്റെ നേത്രത്വത്തിൽ വി കുർബാന അടക്കമുള്ള ശുശ്രുഷകൾ കോളേജ് ക്യാമ്പസുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംബിച്ച ക്യാമ്പസ് മിഷൻ പ്രവർത്തനത്തിന് വിസ്കോൺസിലിനുള്ള മാർഗ്ഗറ്റ് കോളജ് ക്യാമ്പസിൽ തുടക്കമിട്ടു. ക്യാമ്പസുകളിൽ ചെന്ന് ക്നാനായ യൂവജനങ്ങൾക്ക് ദൈവീക മാര്ഗ്ഗ നിർദ്ദേശങ്ങളിലൂടെ ക്നാനായ, കാത്തോലിക്ക, സമൂഹവുമായി ചേർന്ന് നിൽക്കുവാനുള്ള യുവജനങ്ങളുടെ ചിന്ത വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഫാ ബോബൻ അഭിപ്രായപ്പെട്ടു, വര്ഷങ്ങള്ക്കു മുൻപ്, ബാംഗ്ലൂർ , ഡൽഹി , ബോബെ പോലുള്ള സ്ഥലങ്ങളിൽ നഴ്സിംഗ് സ്കൂളുകളിൽ, മറ്റു കോളേജുകളിലും ഇതുപോലുള്ള പ്രവർത്തങ്ങൾ വൈദീകരും അല്മയരും ചേർന്ന് നടത്തിയതിന് അതിന്റെതായ ഫലവും ഉണ്ടായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. 
ടോണി കിഴക്കേക്കുറ്റ്, സി: ജോആൻ, സാബു മുത്തോലം , അജോമോൻ പൂത്തുറയിൽ ,എന്നിവർ അച്ഛനോടൊപ്പം ഈ പുതിയ സംരഭത്തിന് നേതൃത്വം നൽകി. ഏകദേശം അൻപതോളം യൂവജനങ്ങൾ വി: കുർബാനയിലും , തുടർന്നുള്ള മീറ്റിങ്‌ലും പങ്കെടുത്തു. യുവജനങ്ങൾക്കായി ഒരുക്കിയ വിവിധ കോളേജുകളിലേക്കു വ്യാപിപ്പിക്കാനിരിക്കുന്ന ഇത്തരത്തിലുള്ള പരിപാടികൾക്കു നേതൃത്വം നൽകുന്നവരെ ക്നാനായ റീജിയൻ ഡയറക്‌ടർ ഫാ തോമസ് മുളവനാൽ അഭിനന്ദിച്ചു.  

ചിക്കാഗോ : ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ ബോബൻ വട്ടംപുറത്തിന്റെ നേത്രത്വത്തിൽ വി കുർബാന അടക്കമുള്ള ശുശ്രുഷകൾ കോളേജ് ക്യാമ്പസുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംബിച്ച ക്യാമ്പസ് മിഷൻ പ്രവർത്തനത്തിന് വിസ്കോൺസിലിനുള്ള മാർഗ്ഗറ്റ് കോളജ് ക്യാമ്പസിൽ തുടക്കമിട്ടു. ക്യാമ്പസുകളിൽ ചെന്ന് ക്നാനായ യൂവജനങ്ങൾക്ക് ദൈവീക മാര്ഗ്ഗ നിർദ്ദേശങ്ങളിലൂടെ ക്നാനായ, കാത്തോലിക്ക, സമൂഹവുമായി ചേർന്ന് നിൽക്കുവാനുള്ള യുവജനങ്ങളുടെ ചിന്ത വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഫാ ബോബൻ അഭിപ്രായപ്പെട്ടു,

വര്ഷങ്ങള്ക്കു മുൻപ്, ബാംഗ്ലൂർ , ഡൽഹി , ബോബെ പോലുള്ള സ്ഥലങ്ങളിൽ നഴ്സിംഗ് സ്കൂളുകളിൽ, മറ്റു കോളേജുകളിലും ഇതുപോലുള്ള പ്രവർത്തങ്ങൾ വൈദീകരും അല്മയരും ചേർന്ന് നടത്തിയതിന് അതിന്റെതായ ഫലവും ഉണ്ടായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. 

ടോണി കിഴക്കേക്കുറ്റ്, സി: ജോആൻ, സാബു മുത്തോലം , അജോമോൻ പൂത്തുറയിൽ ,എന്നിവർ അച്ഛനോടൊപ്പം ഈ പുതിയ സംരഭത്തിന് നേതൃത്വം നൽകി. ഏകദേശം അൻപതോളം യൂവജനങ്ങൾ വി: കുർബാനയിലും , തുടർന്നുള്ള മീറ്റിങ്‌ലും പങ്കെടുത്തു. യുവജനങ്ങൾക്കായി ഒരുക്കിയ വിവിധ കോളേജുകളിലേക്കു വ്യാപിപ്പിക്കാനിരിക്കുന്ന ഇത്തരത്തിലുള്ള പരിപാടികൾക്കു നേതൃത്വം നൽകുന്നവരെ ക്നാനായ റീജിയൻ ഡയറക്‌ടർ ഫാ തോമസ് മുളവനാൽ അഭിനന്ദിച്ചു.  

Read more

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറാന ബൈബിള്‍ ജപ്പടി മത്സരവും ടാലെന്റ് നൈറ്റും വര്‍ണ്ണാഭമായി

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഫെബ്രുവരി 10 ന് നടന്ന ഫൊറാന സംയുക്ത ബൈബിള്‍ ജപ്പടി മത്സരവും ടാലെന്റ്‌റ് നൈറ്റും വിജയകരമായി. ഫൊറാനയിലെ ന്യൂജേഴ്‌സി, കണക്റ്റികട്ട്, ക്യുന്‍സ്, യോങ്കേഴ്‌സ്, റോക്ക് ലാന്‍ഡ്, ഫിലാഡല്‍ഫിയ ഇടവകകളിലെ അംഗങ്ങള്‍ പങ്കെടുത്ത പ്രോഗ്രാമുകള്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു.

ഫാ. റെനി കട്ടേലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫൊറാന വികാരി ഫാ. ജോസ് തറക്കല്‍, ഫാ. ജോസഫ് ആദോപ്പിള്ളി എന്നിവര്‍ സഹകാര്‍മ്മികരായി . ഫാ . ജോസ് തറക്കല്‍ ഫൊറാന കൂട്ടായ്മയില്‍ പങ്കെടുത്തവരെ അഭിനന്ദിച്ചു. സജീവമായ ഈ കൂട്ടായ്മയുടെ ആവശ്യകത എന്തെന്നും അദ്ധേഹം വിവരിച്ചു . റോക്ക് ലാന്‍ഡിലെ ദേവാലയം യാഥാര്‍ഥ്യമാക്കി മാറ്റിയ എല്ലാവരോടുമുള്ള കടപ്പാട് ഫിനാന്‍സ് കമ്മിറ്റിക്ക് വേണ്ടി ലിബിന്‍ പാണപറമ്പില്‍, അലക്‌സ് കിടാരത്തില്‍ , സനു കൊല്ലാറെട്ട് എന്നിവര്‍ അറിയിച്ചു.

തുടര്‍ന്ന് ഹാര്‍വെര്‍‌സ്റ്റോ വില്ലേജ് മേയര്‍ കോഹാട് റാഫിള്‍ ടിക്കറ്റ് നറുക്ക് എടുപ്പ് നടത്തി. ഒന്നാം സമ്മാനമായ കാര്‍ ബാബു ഫിലിപ്പ് മഠത്തിലേട്ട് നേടി. റാഫിളിലൂടെ നാലര ലക്ഷം ഡോളര്‍ സമാഹരിക്കുകയുണ്ടായി. റോക്ക് ലാന്‍ഡ് സെന്റ്മേരീസ് ഇടവകയില്‍ വിശ്വാസം അര്‍പ്പിച്ചു റാഫിളില്‍ സഹകരിച്ച എല്ലാവരെയും മേയര്‍ അഭിനന്ദിച്ചു . ഫൊറാന ബൈബിള്‍ ജപ്പടി മത്സരം പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തി. ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, ക്യുന്‍സ്, റോക്ക് ലാന്‍ഡ്, വെസ്റ്റ്‌ചെസ്റ്റര്‍ എന്നിവടങ്ങളില്‍ നിന്നായി 5 ടീമുകള്‍ മത്സരിച്ചതില്‍ ന്യൂജേഴ്‌സി ടീം ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനം ഫിലാഡല്‍ഫിയക്ക് ലഭിച്ചു.

എബി തേര്‍വാലക്കട്ടേല്‍, ഡോ. ബെറ്റ്‌സി തേര്‍വാലക്കട്ടേല്‍ എന്നിവരായിരിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍. തുടര്‍ന്ന് നടന്നു ടാലെന്റ്‌റ് ഷോ വിവിധ കലാപരിപാടികള്‍ കൊണ്ട് വര്‍ണ്ണാഭമായി. ക്യുന്‍സ് ഇടവകയുടെ കോമഡി സ്‌കിറ്റ്, വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂജേഴ്‌സി, റോക്ക് ലാന്‍ഡ് ഇടവകകളുടെ സംഗീത നൃത്ത പരിപാടികള്‍ എന്നിവ ഉന്നത നിലവാരം പുലര്‍ത്തി പ്രേക്ഷക മനം കവര്‍ന്നു റോക്ക് ലാന്‍ഡ് ഇടവകയുടെ കൂട്ടായ സഹകരണത്തില്‍ ഫാ. ജോസഫ് ആദോപ്പിള്ളി, ഫാ. റെനി കട്ടേല്‍, ഫാ. ജോസ് തറക്കല്‍, പ്രോഗ്രാം കണ്‍വിനര്‍ ഫൊറാന സെക്രട്ടറി തോമസ് പാലിച്ചേരി, ട്രസ്ടിമാര്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പരിപാടികള്‍ സ്‌നേഹ വിരുന്നോടെ സമാപിച്ചു.

Read more

കെ സി സി എൻ എ കൺവെൻഷൻ 600 ന്റെ നിറവിൽ

കെ സി സി എൻ എ കൺവെൻഷൻ 600ന്റെ നിറവിൽ 
ചിക്കാഗോ : 2018 ജൂലൈയിൽ അറ്റ്ലാന്റയിൽ നടക്കുന്ന കെ സി സി എൻ എ കൺവെൻഷന് ഏർലി ബിഡ് രജിസ്‌ട്രേഷൻ സമാപിച്ചപ്പോൾ 601 കുടുംബങ്ങൾ രജിസ്റ്റർ ചെയ്തതായി പ്രസിഡണ്ട് ബേബി മണക്കുന്നേൽ അറിയിച്ചു. 
അമേരിക്കയിൽ യൂണിറ്റ് അടിസ്ഥാനത്തിലുള്ള രജിസ്‌ട്രേഷൻ നമ്പർ താഴെ ചേർത്തിരിക്കുന്നു, ഇതിന് പ്രകാരം  601 രജിസ്‌ട്രേഷനും   2374 അംഗങ്ങളും ഉണ്ട് എന്ന വിവരമാണ് സെക്രട്ടറി പുറത്ത് വിട്ടിരിക്കുന്നത്, ഏതാണ്ട് 900 കുടുംബങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്ന് സെക്രട്ടറി എബ്രഹാം പുതിയിടത്ത്ശ്ശേരി അറിയിച്ചു. 

അറ്റ്ലാന്റ  : 2018 ജൂലൈയിൽ അറ്റ്ലാന്റയിൽ നടക്കുന്ന കെ സി സി എൻ എ കൺവെൻഷന് ഏർലി ബിഡ് രജിസ്‌ട്രേഷൻ സമാപിച്ചപ്പോൾ 601 കുടുംബങ്ങൾ രജിസ്റ്റർ ചെയ്തതായി പ്രസിഡണ്ട് ബേബി മണക്കുന്നേൽ അറിയിച്ചു. 

അമേരിക്കയിൽ യൂണിറ്റ് അടിസ്ഥാനത്തിലുള്ള രജിസ്‌ട്രേഷൻ നമ്പർ താഴെ ചേർത്തിരിക്കുന്നു, ഇതിന് പ്രകാരം  601 രജിസ്‌ട്രേഷനും   2374 അംഗങ്ങളും ഉണ്ട് എന്ന വിവരമാണ് സെക്രട്ടറി പുറത്ത് വിട്ടിരിക്കുന്നത്, ഏതാണ്ട് 900 കുടുംബങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്ന് സെക്രട്ടറി എബ്രഹാം പുതിയിടത്ത്ശ്ശേരി അറിയിച്ചു. 

ന്യൂയോർക്ക് 133 , ചിക്കാഗോ 117 , അറ്റ്ലാന്റ 82 എന്നിങ്ങനെ യൂണിറ്റുകൾ മുന്നിട്ടു നിൽക്കുന്നു 

Read more

ജോസ് ജോൺ മറ്റം (73 ) കാനഡായിലെ മോൺട്രിയാലിൽ നിര്യാതനായി

മോൺട്രിയാൽ : കോട്ടയം കിടങ്ങൂർ സ്വദേശിയായ മറ്റത്തിൽ ജോസ്  ജോൺ (73 ) കാനഡായിലെ  മോൺട്രിയാലിലുള്ള  വെസ്റ്റ് ഐലൻഡ് പാലേറ്റിവ്  കെയർ സെന്ററിൽ  ഫെബ്രുവരി 10 ശനിയാഴ്ച  നിര്യാതനായി.
ലൂസി കണ്ടാരപ്പള്ളിൽ (കളരിക്കൽ ) ആണ് ഭാര്യ.  ജോൺ മറ്റം (മോൺട്രിയാൽ ), മേരി ആൻ (സെൻറ് ലൂയിസ് ) എന്നിവർ മക്കളാണ് . സിജോ മുണ്ടപ്ലാക്കിൽ (സെൻറ് ലൂയിസ് )ജാമാതാവും, ജയ്‌ഡൻ , മെയ്‌സൺ  എന്നിവർ കൊച്ചു മക്കളുമാണ് . സഹോദരങ്ങൾ: മാത്യു  (ഫ്ലോറിഡ ),  ത്രേസിയാമ്മ (കേരളം ), പരേതരായ അമ്മിണി , മേരി , തോമസ് .
കുറേക്കാലം ഇന്ത്യൻ എയർ ഫോഴ്സിൽ സേവനമനുഷ്ടിച്ച ജോസ്  1971 -ലാണ്  കാനഡായിലെത്തിയത് . പിന്നീട്  40 വർഷത്തോളം റോൾസ് റോയ്‌സ്  ഉദ്യോഗസ്ഥനായിരുന്നു .
ഫെബ്രുവരി 18 ഞായറാഴ്ച വൈകുന്നേരം 5 .30 മുതൽ 9 മണി വരെ   Yves-Legare Funeral home  (1350 Autoroute 13, Laval, Quebec, H7X 3W) - മൃതശരീരം  പൊതുദർശനത്തിന് വെയ്ക്കുന്നതാണ് . 7 .30 - ന്  ഒപ്പീസും മറ്റ് മരണാനന്തര ശുശ്രൂഷകളും  ഉണ്ടായിരിക്കും. ഫെബ്രുവരി 19  തിങ്കളാഴ്ച  രാവിലെ 11 മണിക്ക്  Holy Name of Jesus Catholic Church  (899 Chomedey Blvd, Laval, Quebec, H7V 2X1)- ൽ  ദിവ്യബലിയും തുടർന്ന്  മൃതസംസ്കാരവും നടക്കും .
Read more

കെ സി സി എൻ എ യുടെ പതിമൂന്നാമത് കൺവെൻഷനിലേക്ക് ഏവർക്കും സ്വാഗതം

ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ കൺവെൻഷൻ സെന്റർ ആയ ജോർജിയ വേൾഡ് കോൺഗ്രസ് സെന്റർ & ഓംനി ഹോട്ടൽ സമുച്ചയങ്ങളിൽ വെച്ച് ഈ വരുന്ന ജൂലൈ മാസം 19 ,20 ,21 ,22, തീയതികളിൽ നടക്കുന്ന കെ സി സി എൻ എ യുടെ പതിമൂന്നാമത് നാഷണൽ  കൺവെൻഷനിലേക്ക്, ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ജോർജിയ എല്ലാം ക്നാനായ സമുദായ അംഗങ്ങളെയും  സ്വാഗതം ചെയ്തുകൊള്ളുന്നു.
ക്നാനായ സമുദായത്തിന്റെ മാമാങ്കമായ നമ്മുടെ കൺവൻഷന് ആതിഥ്യമരുളാൻ സാധിച്ചതിൽ അഭിമാനവും അതോടൊപ്പം സന്തോഷവുമുണ്ടെന്ന് കെ സി എ ജി  പ്രസിഡന്റ് ജസ്റ്റിൻ  പുത്തൻപുരയിൽ അറിയിച്ചു.
 കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി അറ്റ്ലാന്റയിലെ സമുദായ നേതാക്കന്മാരായ റീജണൽ വൈസ് പ്രസിഡന്റ് ജോബി് വാഴക്കാലായിൽ, പ്രസിഡന്റ് ജസ്റ്റിൻ പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് തോമസ് മുണ്ടത്താനം, സെക്രട്ടറി മാത്യുപുല്ലാഴിയിൽ, ജോയിന്റ് സെക്രട്ടറി ജെസ്സി ബെന്നി പുതിയകുന്നേൽ, ട്രഷറർ സാജു വട്ടക്കുന്നത്ത് , നാഷണൽ കൗൺസിൽ മെംബർ ഷാജുമോൻ തെക്കേൽ, കമ്മിറ്റി മെമ്പർമാരായ,  ലുക്ക് ചക്കാല പടവിൽ, ഡെന്നി എരണികകൽ,  ex officio  അലക്സ് അത്തിമറ്റത്തിൽ, kcyl ഡയറക്ടർ ജിമ്മി വെള്ളാപ്പള്ളി, വിമൻസ് ഫോറം പ്രസിഡന്റ് ബീന വാഴക്കാലായിൽ, KCJL ഡയറക്ടർ ലീലാമ്മ സാബു മന്നാകുളം, കിഡ്സ് ക്ലബ് ഡയറക്ടർ ബിന്ദു ചിറക്കൽ എന്നിവർ ഒറ്റക്കെട്ടായി  പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
പാരമ്പര്യത്തിൽ അടിയുറച്ചവരായി,  തലമുറയെ വളർത്തിയെടുക്കാൻ; സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ഒറ്റക്കെട്ടായി. നേരിടുവാൻ നമുക്കെല്ലാവർക്കും ഒന്നിക്കാൻ, ഒത്തുചേരാൻ പൊരുതി ജയിക്കാൻ , എല്ലാ സമുദായ സ്നേഹികൾക്കും അറ്റ്‌ലാന്റയിലേക്കു സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കൺവെൻഷൻ ചെയർമാൻ സൈമൺ ഇല്ലിക്കാട്ടിൽ 678 878 8578, kcag പ്രസിഡന്റ് ജസ്റ്റിൻ തോമസ്സ് പുത്തൻ പുരയിൽ 706 461 3567. regional വൈസ് പ്രസിഡന്റ് ജോബി വാഴക്കാലായിൽ 678 372 9081. കെസിസിഎൻഎ പ്രസിഡന്റ്  ബേബി മണക്കുന്നേൽ 713 291 9721.
സ്നേഹ പൂർവം 
ജസ്റ്റിൻ പുത്തൻപുരയിൽ,
Hosting Unit President Atlanta 
Read more

അറ്റ്ലാന്റ കൺവെൻഷന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു

ഈ വരുന്നു ജൂലായ് 19, മുതൽ 22 തീയതി വരെ അറ്റ്ലാന്റയിൽ വച്ച് നടത്തപ്പെടുന്ന ക്നാനായ കൺവെൻഷന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു ,എന്ന കൺവെൻഷൻ ചെയർമാൻ ശ്രീ .സൈമൺ ഇല്ലിക്കാട്ടിൽ അറിയിച്ചു. നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന കൺവെൻഷൻ സെന്ററുകളിൽ ഒന്നായ ഒമിനി ഹോട്ടൽസ് ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് ഈ കൺവെൻഷൻ നടത്താൻ സാധിക്കുന്നത് ക്നാനായ സമുദായത്തിന് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.

ചുരുങ്ങിയ കാലംകൊണ്ട് അഞ്ഞൂറിൽപരം രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഈ കൺവെൻഷൻ ചരിത്രം മാറ്റിയെഴുതും എന്ന നമുക്കുറപ്പിക്കാം. ഏതാണ്ട് അമ്പതോളം കമ്മിറ്റികളുടെ നേതൃത്വത്തിൽ് വളരെ സൂക്ഷ്മതയോടെ നടത്തുന്ന ഈ കൺവൻഷൻ ഏവർക്കും പുതിയ അനുഭവം ആയിരിക്കും എന്ന് കെസിസിഎൻഎ പ്രസിഡന്റ് ശ്രീ. baby മണക്കുന്നേൽ അറിയിച്ചു. കുട്ടികൾക്ക് വേണ്ടി പുതുമ-യാർന്ന പല പരിപാടികളും ഈ കൺവൻഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങളും ഉടനെതന്നെ അറിയിക്കുന്നതായിരിക്കും.

കൺവെൻഷൻ രജിസ്ട്രേഷന്റെ early bird rate 1299 ഈമാസം പന്ത്രണ്ടാം തീയതിയോടുകൂടി അവസാനിപ്പിക്കുന്നതായിരിക്കും. അതിനുമുമ്പായി എല്ലാവരും രജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ചു കൊള്ളുന്നു. ക്നാനായ സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ശക്തമായി നേരിടുവാൻ നമുക്ക് ഒന്നിക്കാം നമ്മുടെുടെ ശക്തി തെളിയികാം ഈ കൺവെൻഷനിലൂട്. അറ്റ്ലാന്റയിലെ ഏവർക്കും സ്വാഗതം.

Read more

പുതിയ സാരഥികളുമായി കീന്‍ പത്താം വര്‍ഷത്തിലേക്ക്.

ന്യൂജേഴ്‌സി: പ്രൊഫഷണലിസത്തിലൂന്നിയ ജനോപകാര പ്രവര്‍ത്തിയുടെ പാതയിലൂടെ കേരള എന്‍ജീയേഴ്‌സ് അസോസിയേഷന്‍ (കീന്‍) പത്തുവര്‍ഷം പിന്നിടുന്നു. വൈവിധ്യമാര്‍ന്ന കര്‍മ്മപരിപാടികളുടെ പട്ടികയുമായി പുതിയ ഭാരവാഹികള്‍ ഫെബ്രുവരി 10-ന് ന്യൂയോര്‍ക്കില്‍ സ്ഥാനമേറ്റു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാക്യങ്ങള്‍ പുതിയ പ്രസിഡന്റ് കോശി പ്രകാശിനൊപ്പം ഏറ്റുചൊല്ലിക്കൊണ്ടായിരുന്നു പുതിയ സമിതി സ്ഥാനമേറ്റത്. 
മുന്‍ ജനറല്‍ സെക്രട്ടറി, വിവിധ കമ്മിറ്റിയംഗങ്ങളുടെ ചെയര്‍മാന്‍ എന്നിങ്ങനെ കീനിന്റെ ആരംഭം മുതല്‍ നേതൃനിരയില്‍ ഉള്ള വ്യക്തിയാണ് പുതിയ പ്രസിഡന്റ് കോശി. വിവിധ തുറകളില്‍, പ്രത്യേകിച്ച് ന്യൂജേഴ്‌സിയിലെ സാമൂഹ്യ, സാംസ്കാരിക, കലാ രംഗങ്ങളില്‍ പ്രശോഭിതനായി നില്‍ക്കുന്ന വ്യക്തിയാണ് പുതിയ ജനറല്‍ സെക്രട്ടറി റെജിമോന്‍ ഏബ്രഹാം. ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട നീന സുധീറും, വൈസ് പ്രസിഡന്റ് ഷാജി കുര്യാക്കോസും വര്‍ഷങ്ങളായി കീനിനെ മുന്‍നിരയില്‍ നിന്നു നയിച്ചുകൊണ്ടിരിക്കുന്നവരാണ്. സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരായ എല്‍ദോ പോള്‍, അജിത് ചിറയില്‍, ജയ്‌സണ്‍ അലക്‌സ്, ഫിലിപ്പോസ് ഫിലിപ്പ്, പ്രീതാ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുക്കുകയും പുതിയ സമിതിക്ക് ആശംസകള്‍ നേരുകയും ചെയ്തു. പത്തു വര്‍ഷത്തെ നേതൃത്വനിര ഒരേ വേദിയില്‍ ഒന്നിച്ചുചേര്‍ന്നു ദശാബ്ദി ആഘോഷങ്ങള്‍ക്കു കുടക്കംകുറിച്ചു. 
മുന്‍ പ്രസിഡന്റുമാരെ കൂടാതെ കീനിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച പലരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ഇവര്‍ ഒന്നുചേര്‍ന്നു പുതിയ സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങളായ സോജിമോന്‍ ജയിംസ്, ദീപു വര്‍ഗീസ്, നോബിള്‍ വര്‍ഗീസ്, മെറി ജേക്കബ്, മനോജ് ജോണ്‍, ജോഫി മാത്യു, മനോജ് അലക്‌സ്, ലിസ്സി ഫിലിപ്പ്, ജേക്കബ് ഫിലിപ്പ്, ബിജു ജോണ്‍, ജയിന്‍ അലക്‌സാണ്ടര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 
ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കീന്‍ ഫാമിലി കോണ്‍ഫറന്‍സ് ഈവര്‍ഷം തുടങ്ങിവയ്ക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചു. ഏപ്രില്‍ മാസത്തില്‍ തുടങ്ങുന്ന റീജിയണല്‍ മീറ്റിംഗുകള്‍ ഒക്‌ടോബറിലെ ദശാബ്ദി ആഘോഷങ്ങള്‍ക്കു മുന്നോടിയായി നടന്നിരിക്കും. നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ എല്ലാ എന്‍ജിനീയേഴ്‌സിനേയും കീനിന്റെ പ്രൊഫഷണല്‍ വേദിയിലേക്ക് കമ്മിറ്റി സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

ന്യൂജേഴ്‌സി: പ്രൊഫഷണലിസത്തിലൂന്നിയ ജനോപകാര പ്രവര്‍ത്തിയുടെ പാതയിലൂടെ കേരള എന്‍ജീയേഴ്‌സ് അസോസിയേഷന്‍ (കീന്‍) പത്തുവര്‍ഷം പിന്നിടുന്നു. വൈവിധ്യമാര്‍ന്ന കര്‍മ്മപരിപാടികളുടെ പട്ടികയുമായി പുതിയ ഭാരവാഹികള്‍ ഫെബ്രുവരി 10-ന് ന്യൂയോര്‍ക്കില്‍ സ്ഥാനമേറ്റു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാക്യങ്ങള്‍ പുതിയ പ്രസിഡന്റ് കോശി പ്രകാശിനൊപ്പം ഏറ്റുചൊല്ലിക്കൊണ്ടായിരുന്നു പുതിയ സമിതി സ്ഥാനമേറ്റത്. മുന്‍ ജനറല്‍ സെക്രട്ടറി, വിവിധ കമ്മിറ്റിയംഗങ്ങളുടെ ചെയര്‍മാന്‍ എന്നിങ്ങനെ കീനിന്റെ ആരംഭം മുതല്‍ നേതൃനിരയില്‍ ഉള്ള വ്യക്തിയാണ് പുതിയ പ്രസിഡന്റ് കോശി. വിവിധ തുറകളില്‍, പ്രത്യേകിച്ച് ന്യൂജേഴ്‌സിയിലെ സാമൂഹ്യ, സാംസ്കാരിക, കലാ രംഗങ്ങളില്‍ പ്രശോഭിതനായി നില്‍ക്കുന്ന വ്യക്തിയാണ് പുതിയ ജനറല്‍ സെക്രട്ടറി റെജിമോന്‍ ഏബ്രഹാം. ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട നീന സുധീറും, വൈസ് പ്രസിഡന്റ് ഷാജി കുര്യാക്കോസും വര്‍ഷങ്ങളായി കീനിനെ മുന്‍നിരയില്‍ നിന്നു നയിച്ചുകൊണ്ടിരിക്കുന്നവരാണ്. സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരായ എല്‍ദോ പോള്‍, അജിത് ചിറയില്‍, ജയ്‌സണ്‍ അലക്‌സ്, ഫിലിപ്പോസ് ഫിലിപ്പ്, പ്രീതാ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുക്കുകയും പുതിയ സമിതിക്ക് ആശംസകള്‍ നേരുകയും ചെയ്തു. പത്തു വര്‍ഷത്തെ നേതൃത്വനിര ഒരേ വേദിയില്‍ ഒന്നിച്ചുചേര്‍ന്നു ദശാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. മുന്‍ പ്രസിഡന്റുമാരെ കൂടാതെ കീനിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച പലരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ഇവര്‍ ഒന്നുചേര്‍ന്നു പുതിയ സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങളായ സോജിമോന്‍ ജയിംസ്, ദീപു വര്‍ഗീസ്, നോബിള്‍ വര്‍ഗീസ്, മെറി ജേക്കബ്, മനോജ് ജോണ്‍, ജോഫി മാത്യു, മനോജ് അലക്‌സ്, ലിസ്സി ഫിലിപ്പ്, ജേക്കബ് ഫിലിപ്പ്, ബിജു ജോണ്‍, ജയിന്‍ അലക്‌സാണ്ടര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കീന്‍ ഫാമിലി കോണ്‍ഫറന്‍സ് ഈ വര്‍ഷം തുടങ്ങിവയ്ക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചു. ഏപ്രില്‍ മാസത്തില്‍ തുടങ്ങുന്ന റീജിയണല്‍ മീറ്റിംഗുകള്‍ ഒക്‌ടോബറിലെ ദശാബ്ദി ആഘോഷങ്ങള്‍ക്കു മുന്നോടിയായി നടന്നിരിക്കും. നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ എല്ലാ എന്‍ജിനീയേഴ്‌സിനേയും കീനിന്റെ പ്രൊഫഷണല്‍ വേദിയിലേക്ക് കമ്മിറ്റി സ്വാഗതം ചെയ്തു.

Read more

ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസിൽ .

ഡാലസ് : ഡിവൈൻ റിട്രീറ്റ് സെന്റർ യുകെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘോഷകനുമായ  റവ. ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ്‌ അല്‍ഫോ​ൻസാ  കാത്തലിക് ദേവാലയത്തില്‍ (200 S. Heartz Rd, Coppel, TX 75019)  ഫെബ്രുവരി 23, 24, 25   തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന  ധ്യാനം  ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും. രോഗശാന്തി ശുശ്രൂഷ, ആന്തരികസൗഖ്യ പ്രാർഥന, പരിശുദ്ധാത്മാഭിഷേക പ്രാർഥനാ  ശുശ്രൂഷകളും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. നോമ്പുകാല ധ്യാനത്തിലേക്ക് വിശ്വാസികളേവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ  അറിയിച്ചു.
ഡാലസ് : ഡിവൈൻ റിട്രീറ്റ് സെന്റർ യുകെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘോഷകനുമായ  റവ. ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ്‌ അല്‍ഫോ​ൻസാ  കാത്തലിക് ദേവാലയത്തില്‍ (200 S. Heartz Rd, Coppel, TX 75019)  ഫെബ്രുവരി 23, 24, 25   തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന  ധ്യാനം  ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും. രോഗശാന്തി ശുശ്രൂഷ, ആന്തരികസൗഖ്യ പ്രാർഥന, പരിശുദ്ധാത്മാഭിഷേക പ്രാർഥനാ  ശുശ്രൂഷകളും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. നോമ്പുകാല ധ്യാനത്തിലേക്ക് വിശ്വാസികളേവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ  അറിയിച്ചു.
Read more

ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഫെബ്രുവരി ആറിനു (2/6/2018) പ്രസിഡന്റ് റെവ .ബിനു ജോസഫ് അച്ഛന്റെ അധ്യക്ഷതയില്‍ കൂടിയ പുതിയ വര്‍ഷത്തിലെ മീറ്റിങ്ങില്‍ 2018 വര്‍ഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ഡിട്രോയിറ്റ് മാര്‍ത്തോമാ ദൈവാലയ വികാരി റെവ .ജോജി ഉമ്മന്‍ ഫിലിപ്പ് ,വൈസ് പ്രസിഡന്റ് റെവ .ഡീ .ജോണ്‍ ശങ്കരത്തില്‍ ,സെക്രട്ടറി ജെറിക്‌സ് തെക്കേല്‍ ,ട്രെഷറര്‍ ജിജോ കുരിയന്‍ ,ജോ .സെക്രട്ടറി & പി.ആര്‍.ഒ ജെയിസ് കണ്ണച്ചാന്‍ പറമ്പില്‍ ,പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ അലീന ഫിലിപ്പ് ,റേച്ചല്‍ റോണി .യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും .പുതിയ ഭാരവാഹികള്‍ക്ക് ചാര്‍ജ് കൈമാറുകയും ചെയ്തു .
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്. 

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഫെബ്രുവരി 6നു (2/6/2018) പ്രസിഡന്റ് റെവ .ബിനു ജോസഫ് അച്ഛന്റെ അധ്യക്ഷതയില്‍ കൂടിയ പുതിയ വര്‍ഷത്തിലെ മീറ്റിങ്ങില്‍ 2018 വര്‍ഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ഡിട്രോയിറ്റ് മാര്‍ത്തോമാ ദൈവാലയ വികാരി റെവ .ജോജി ഉമ്മന്‍ ഫിലിപ്പ് ,വൈസ് പ്രസിഡന്റ് റെവ .ഡീ .ജോണ്‍ ശങ്കരത്തില്‍ ,സെക്രട്ടറി ജെറിക്‌സ് തെക്കേല്‍ ,ട്രെഷറര്‍ ജിജോ കുരിയന്‍ ,ജോ .സെക്രട്ടറി & പി.ആര്‍.ഒ ജെയിസ് കണ്ണച്ചാന്‍ പറമ്പില്‍ ,പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ അലീന ഫിലിപ്പ് ,റേച്ചല്‍ റോണി .യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും .പുതിയ ഭാരവാഹികള്‍ക്ക് ചാര്‍ജ് കൈമാറുകയും ചെയ്തു.

Read more

Copyrights@2016.