america live Broadcasting

ഫിലഡല്‍ഫിയയിലെ ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വര്‍ണാഭമായി.

ഫിലഡല്‍ഫിയ ഫിലഡല്‍ഫിയയിലെ ഇന്ത്യന്‍ കാത്തലിക് ഇന്ത്യന്‍ കാത്തലിക്
ഹെറിറ്റേജ് ഡേ ആഘോഷം   വര്‍ണാഭമായി
 ജോസ് മാളേയ്
്ക്കല്‍
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ: കേരളീയക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും
അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന വിശാലഫിലാഡല്‍ഫിയ
റീജിയണിലെ സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ
ഭാരതീയകത്തോലിക്കര്‍ ഒന്നുചേര്‍ന്ന് സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച നടത്തിയ
റൂബി ജൂബിലി ആന്റ് ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍
വര്‍ണാഭമായിരുന്നു. ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന
ആപ്തവാക്യത്തിലൂന്നി ഐ. എ. സി. എ. യുടെ റൂബി ജൂബിലി വര്‍ഷത്തില്‍
നടത്തപ്പെട്ട കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി
പങ്കെടുത്തത് പേപ്പല്‍ നുണ്‍ഷ്യോ (വത്തിക്കാന്‍ സ്ഥാനപതി) ആര്‍ച്ച് ബിഷപ്
ക്രിസ്റ്റോഫ് പിയര്‍ ആയിരുന്നു അദ്ദേഹത്തോടൊപ്പം ഫിലാഡല്‍ഫിയ
ആക്‌സിലിയറി ബിഷപ് അഭിവന്ദ്യ ജോണ്‍ മക്കിന്‍ടയര്‍, കോട്ടയം
ആര്‍ച്ച്ബിഷപ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോമലബാര്‍
രൂപതാബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, അമേരിക്ക-കാനഡ
സീറോമലങ്കരസഭയുടെ ബിഷപ് ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ്
എന്നിവരും തിരുക്കര്‍മ്മങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.
സീറോമലബാര്‍ പള്ളിയില്‍ ശനിയാഴ്ച്ച മൂന്നരമണിക്ക് വിശിഷ്ടാതിഥി
കള്‍ക്കുളള സ്വീകരണഘോഷയാത്രക്ക് ആദ്യകുര്‍ബാനസ്വീകരിച്ച കുട്ടികളും,
താലപ്പൊലിയേന്തിയ വനിതകളും, വൈദികസന്യസ്തരും,
വിശ്വാസിസമൂഹവും പങ്കെടുത്തു. യുവജനങ്ങള്‍ നേതൃത്വം നല്‍കിയ
ശിങ്കാരിമേളം, മുത്തുകുടകളുടെ അകമ്പടി എന്നിവ സ്വീകരണഘോഷ
യാത്രക്ക് പ്രൗഡിയേകി. 
സ്വീകരണഘോഷയാത്രയെതുടര്‍ന്ന് പേപ്പല്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്
ക്രിസ്റ്റോഫ് പിയര്‍ മുഖ്യകാര്‍മ്മികനായുള്ള കൃതജ്ഞതാബലിയര്‍പ്പണം
നടന്നു. നാലു വൈദിക ശ്രേഷ്ടരും, വൈദികരും സഹകാര്‍മ്മികരായി.
ദിവ്യബലിമദ്ധ്യേ അഭിവന്ദ്യ ക്രിസ്റ്റോഫ് പിയര്‍ നല്‍കിയ സന്ദേശത്തില്‍
നമ്മുടെ മഹത്തായ പൈതൃകം പ്രവാസിമണ്ണിലും
കാത്തുസൂക്ഷിക്കേതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട
പൊതുസമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 24 കുടുംബങ്ങള്‍ക്കുള്ള പേപ്പല്‍
ബ്ലസിംഗ്, ഇരുപത്തിയഞ്ച്, നാല്പത്, അന്‍പത് എന്നീ മൈല്‍സ്റ്റോണ്‍
ജൂബിലികള്‍ ആഘോഷിക്കുന്ന ദമ്പതിമാര്‍ക്കുള്ള വിശേഷാശീര്‍വാദം, ഐ.
എ. സി. എ. യുവജന വിഭാഗത്തിന്റെ ഉത്ഘാടനം എന്നിവ നടന്നു
ഫിലാഡല്‍ഫിയ അതിരൂപതയുടെ പാസ്ചറല്‍ കെയര്‍ ഫോര്‍ റഫ്യുജീസ്
ആന്റ് മൈഗ്രന്റ്‌സ് ഡയറക്ടര്‍ മാറ്റ് ഡേവീസും ആഘോഷപരിപാടികളില്‍
പങ്കെടുത്തു. ജനറല്‍ സെക്രട്ടറി തോമസ്‌കുട്ടി സൈമണ്‍, ജോയിന്റ്
സെക്രട്ടറി മെര്‍ലിന്‍ അഗസ്റ്റിന്‍ എന്നിവര്‍ എം. സി മാരായി.
ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യുമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍
ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുംം, സെന്റ്
ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ്
ചെയര്‍മാനും, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ്
മഠത്തിപ്പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ.
ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായ ഐ. എ. സി. എ.
എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, ഫിലിപ് ജോണ്‍
(ബിജു) വൈസ് പ്രസിഡന്റ്, തോമസകുട്ടി സൈമണ്‍ ജനറല്‍ സെക്രട്ടറി,
മെര്‍ലിന്‍ അഗസ്റ്റിന്‍ ജോയിന്റ് സെക്രട്ടറി, സണ്ണി പടയാറ്റില്‍ ട്രഷറര്‍,
സാമുവേല്‍ ചാക്കോ ജോയിന്റ് ട്രഷറര്‍, സബ്കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍സ്
ആയ ജോസ് മാളേയ്ക്കല്‍, മെര്‍ലി പാലത്തിങ്കല്‍, ജോസഫ് മാണി, അനീഷ്
ജയിംസ്, ജോര്‍ജ് നടവയല്‍, റോമിയോ ഡാല്ഫി, സേവ്യര്‍ മൂഴിക്കാട്ട്,
ഫിലിപ് എടത്തില്‍, അലക്‌സ് ജോണ്‍, തോമസ് നെടുമാക്കല്‍, ജോസഫ്
സക്കറിയാ, ജസ്റ്റിന്‍ തോമസ് എന്നിവര്‍ റൂബി ജൂബിലി, ഇന്ത്യന്‍ കാത്തലിക്
ഹെറിറ്റേജ് ഡേ എന്നീ സംയുകത ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഫിലഡല്‍ഫിയ: കേരളീയക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന വിശാലഫിലാഡല്‍ഫിയ റീജിയണിലെ സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒന്നുചേര്‍ന്ന് സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച നടത്തിയ റൂബി ജൂബിലി ആന്റ് ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ വര്‍ണാഭമായിരുന്നു. ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി ഐ. എ. സി. എ. യുടെ റൂബി ജൂബിലി വര്‍ഷത്തില്‍ നടത്തപ്പെട്ട കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് പേപ്പല്‍ നുണ്‍ഷ്യോ (വത്തിക്കാന്‍ സ്ഥാനപതി) ആര്‍ച്ച് ബിഷപ്ക്രിസ്റ്റോഫ് പിയര്‍ ആയിരുന്നു അദ്ദേഹത്തോടൊപ്പം ഫിലാഡല്‍ഫിയ ആക്‌സിലിയറി ബിഷപ് അഭിവന്ദ്യ ജോണ്‍ മക്കിന്‍ടയര്‍, കോട്ടയം ആര്‍ച്ച്ബിഷപ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, അമേരിക്ക-കാനഡ സീറോമലങ്കരസഭയുടെ ബിഷപ് ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ്എന്നിവരും തിരുക്കര്‍മ്മങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.

സീറോമലബാര്‍ പള്ളിയില്‍ ശനിയാഴ്ച്ച മൂന്നരമണിക്ക് വിശിഷ്ടാതിഥികള്‍ക്കുളള സ്വീകരണഘോഷയാത്രക്ക് ആദ്യകുര്‍ബാനസ്വീകരിച്ച കുട്ടികളും,താലപ്പൊലിയേന്തിയ വനിതകളും, വൈദികസന്യസ്തരും,വിശ്വാസിസമൂഹവും പങ്കെടുത്തു. യുവജനങ്ങള്‍ നേതൃത്വം നല്‍കിയ ശിങ്കാരിമേളം, മുത്തുകുടകളുടെ അകമ്പടി എന്നിവ സ്വീകരണഘോഷയാത്രക്ക് പ്രൗഡിയേകി. സ്വീകരണഘോഷയാത്രയെതുടര്‍ന്ന് പേപ്പല്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്ക്രിസ്റ്റോഫ് പിയര്‍ മുഖ്യകാര്‍മ്മികനായുള്ള കൃതജ്ഞതാബലിയര്‍പ്പണം നടന്നു. നാലു വൈദിക ശ്രേഷ്ടരും, വൈദികരും സഹകാര്‍മ്മികരായി.ദിവ്യബലിമദ്ധ്യേ അഭിവന്ദ്യ ക്രിസ്റ്റോഫ് പിയര്‍ നല്‍കിയ സന്ദേശത്തില്‍ നമ്മുടെ മഹത്തായ പൈതൃകം പ്രവാസിമണ്ണിലും കാത്തുസൂക്ഷിക്കേതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 24 കുടുംബങ്ങള്‍ക്കുള്ള പേപ്പല്‍ ബ്ലസിംഗ്, ഇരുപത്തിയഞ്ച്, നാല്പത്, അന്‍പത് എന്നീ മൈല്‍സ്റ്റോണ്‍ ജൂബിലികള്‍ ആഘോഷിക്കുന്ന ദമ്പതിമാര്‍ക്കുള്ള വിശേഷാശീര്‍വാദം, ഐ.എ. സി. എ. യുവജന വിഭാഗത്തിന്റെ ഉത്ഘാടനം എന്നിവ നടന്നു.ഫിലാഡല്‍ഫിയ അതിരൂപതയുടെ പാസ്ചറല്‍ കെയര്‍ ഫോര്‍ റഫ്യുജീസ്ആന്റ് മൈഗ്രന്റ്‌സ് ഡയറക്ടര്‍ മാറ്റ് ഡേവീസും ആഘോഷപരിപാടികളില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി തോമസ്‌കുട്ടി സൈമണ്‍, ജോയിന്റ്സെക്രട്ടറി മെര്‍ലിന്‍ അഗസ്റ്റിന്‍ എന്നിവര്‍ എം. സി മാരായി.ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യുമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുംം, സെന്റ്ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ്ചെയര്‍മാനും, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ്മഠത്തിപ്പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ.ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായ ഐ. എ. സി. എ.എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, ഫിലിപ് ജോണ്‍(ബിജു) വൈസ് പ്രസിഡന്റ്, തോമസകുട്ടി സൈമണ്‍ ജനറല്‍ സെക്രട്ടറി,മെര്‍ലിന്‍ അഗസ്റ്റിന്‍ ജോയിന്റ് സെക്രട്ടറി, സണ്ണി പടയാറ്റില്‍ ട്രഷറര്‍,സാമുവേല്‍ ചാക്കോ ജോയിന്റ് ട്രഷറര്‍, സബ്കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍സ്ആയ ജോസ് മാളേയ്ക്കല്‍, മെര്‍ലി പാലത്തിങ്കല്‍, ജോസഫ് മാണി, അനീഷ്ജയിംസ്, ജോര്‍ജ് നടവയല്‍, റോമിയോ ഡാല്ഫി, സേവ്യര്‍ മൂഴിക്കാട്ട്,ഫിലിപ് എടത്തില്‍, അലക്‌സ് ജോണ്‍, തോമസ് നെടുമാക്കല്‍, ജോസഫ്സക്കറിയാ, ജസ്റ്റിന്‍ തോമസ് എന്നിവര്‍ റൂബി ജൂബിലി, ഇന്ത്യന്‍  കാത്തലിക്  ഹെറിറ്റേജ് ഡേ എന്നീ സംയുകത ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Read more

ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരീസിൽ ഇരട്ടകളുടെ സംഗമം.

മോർട്ടൺഗ്രോവ്  സെ.മേരീസിൽ ഇരട്ടകളുടെ സംഗമം. 
        സ്റ്റീഫൻ ചൊള്ളമ്പേൽ.(പി.ആർ.ഒ)
ചിക്കാഗോ:  മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇരട്ട സഹോദരങ്ങളായ വിശുദ്ധ ഗർവ്വാസീസന്റെയും വി. പ്രോത്താസീസന്റെയും തിരുനാൾ ആഘോഷിക്കുന്നു. 
ഒക്ടോബർ ഏഴാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്കാണ് തിരുനാൾ ആഘോഷിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് ഇടവക ദേവാലയത്തിലെ എല്ല ഇരട്ട സഹോദരങ്ങളുടെ സംഗമവും ക്രമീകരിക്കുമെന്ന് അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ അറിയിച്ചു. പുതുമയാർന്ന ക്രമീകരണ ഒരുക്കത്തോടെ ആദ്യമായി സെ.മേരീസ് ദേവാലയത്തിൽ നടത്തുന്ന ഈ ഇരട്ട സംഗമം ഇടവക ജനങ്ങൾക്കിതൊരു നവ്യാനുഭവ മായിരിക്കുമെന്ന് വികാരി ഫാ. തോമസ് മുളവനാൽ അഭിപ്രായപ്പെട്ടു. 

ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇരട്ട സഹോദരങ്ങളായ വിശുദ്ധ ഗർവ്വാസീസന്റെയും വി. പ്രോത്താസീസന്റെയും തിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ ഏഴാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്കാണ് തിരുനാൾ ആഘോഷിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് ഇടവക ദേവാലയത്തിലെ എല്ല ഇരട്ട സഹോദരങ്ങളുടെ സംഗമവും ക്രമീകരിക്കുമെന്ന് അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ അറിയിച്ചു. പുതുമയാർന്ന ക്രമീകരണ ഒരുക്കത്തോടെ ആദ്യമായി സെ.മേരീസ് ദേവാലയത്തിൽ നടത്തുന്ന ഈ ഇരട്ട സംഗമം ഇടവക ജനങ്ങൾക്കിതൊരു നവ്യാനുഭവ മായിരിക്കുമെന്ന് വികാരി ഫാ. തോമസ് മുളവനാൽ അഭിപ്രായപ്പെട്ടു. 

Read more

സാക്രമെന്റോ ക്‌നാനായ കത്തോലിക്ക മിഷനില്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ ഒക്ടോബര്‍ 6 ന്‌

സാക്രമെന്റോ ക്‌നാനായ കത്തോലിക്ക മിഷനില്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ 2018 ഒക്ടോബര്‍ 6 ശനിയാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 4.30 ന് തിരുനാള്‍ കൊടിയേറ്റ്, ലദീഞ്ഞ് ഫാ.എബ്രഹാം കളരിക്കല്‍.തുടര്‍ന്ന് ഫാ.സജി പിണര്‍ക്കയിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ. ജോസി വട്ടോത്ത് തിരുനാള്‍ സന്ദേശം നല്‍കും. 6.30 ന് തിരുനാള്‍ പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശീര്‍വാദം. തുടര്‍ന്ന് ചണ്ടമേളം& സ്‌നേഹവിരുന്ന്.   ന്‌

സാക്രമെന്റോ ക്‌നാനായ കത്തോലിക്ക മിഷനില്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ 2018 ഒക്ടോബര്‍ 6 ശനിയാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 4.30 ന് തിരുനാള്‍ കൊടിയേറ്റ്, ലദീഞ്ഞ് ഫാ.എബ്രഹാം കളരിക്കല്‍.തുടര്‍ന്ന് ഫാ.സജി പിണര്‍ക്കയിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ. ജോസി വട്ടോത്ത് തിരുനാള്‍ സന്ദേശം നല്‍കും. 6.30 ന് തിരുനാള്‍ പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശീര്‍വാദം. തുടര്‍ന്ന് ചണ്ടമേളം& സ്‌നേഹവിരുന്ന്.   

Read more

എസ്രാ മീറ്റ് 2018’ ചിക്കാഗോയിൽ ഉത്ഘാടനം ചെയ്തു.

എസ്രാ മീറ്റ് 2018’ ചിക്കാഗോയിൽ ഉത്ഘാടനം ചെയ്തു.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)
ചിക്കാഗോ രൂപതയിലെ ക്നാനായ
റീജിയന്റെ ആഭിമുഖ്യത്തിൽ ആത്മീയ പഠനശിബിരം (എസ്രാ മീറ്റ് )ആരംഭിച്ചു.
റീജിയണിലെ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ ആണ് ഈ ത്രിദിന നേതൃത്വ പഠന ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇടവകകളിൽ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നവരും വചനപ്രഘോഷണം രംഗത്ത്
പ്രവർത്തിക്കുന്നവരും പ്രാർത്ഥന ഗ്രൂപ്പുകളുടെ നേതൃത്വ നിരയിലുള്ളവരുമാണ് ചിക്കാഗോ 
സെ. മേരീസ് ക്നാനായ കത്തോലിക്കാ
പള്ളിയിൽ സെപ്റ്റംബർ 21,22 ,23 തീയതികളിൽ നടക്കുന്ന ട്രെയിനിങ്
പ്രോഗ്രാമിൽ സംബന്ധിക്കുന്നത്. ചിക്കാഗോ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റീൻ ഡയറക്ടർ
സന്തോഷ് റ്റി, റവ.ഫാദർ തോമസ് മുളവനാൽ ,ഫാ.ബിൻസ് ചേത്തലിൽ, ജെൻസൺ കൊല്ലാപറമ്പിൽ , ബിബി തെക്കനാട്ട് ,ജോബി മണിമലേത്ത്, സ്റ്റീഫൻ പുതുപ്പള്ളി മ്യാലിൽ, തുടങ്ങിയവരാണ് ക്ലാസുകൾക്ക് നേതൃത്വം നല്കുന്നത്. റീജിയണിലെ വിവിധ മിനിസ്ട്രികളിൽ നേതൃത്വം നൽകുന്നവരുടെ ആത്മീയ കൃപകൾ ഇടവകകളുടെ അജപാലന പ്രവർത്തനങ്ങൾക്കും സഹായകമാകുംവിധം
പ്രയോജനപ്പെടുത്തുവാനും ആഗോള സുവിശേഷ വത്കരണത്തിൽ പങ്കാളികളാകുവാനുള്ള
പരിശീലനമാണിവിടെ നടക്കുക.കുട്ടികൾ, യുവജനങ്ങൾ, മാതാപിതാക്കൾ തുടങ്ങി
മുതിർന്നവർവരെയുള്ളവർക്കു വേണ്ടിയുള്ള പ്രത്യേക ശുശ്രൂഷകൾക്ക്
നേതൃത്വം നൽകുവാൻ സഹായകമാക തക്കവിധമുള്ള ക്ലാസുകളാണ് വിഭാവന
ചെയ്തിട്ടുള്ളത്.ബൈബിൾ പഠനം, പ്രാർത്ഥനാ പരിശീലനം, വചന വ്യാഖ്യാന
പരിശീലനം, ശിൽപശാലകൾ, സെമിനാറുകൾ എന്നിവ പഠനശിബിരത്തിന്റെ
പ്രത്യേകതകളാണ്. ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ ഫോറോനാ തലത്തിൽ
നടന്നുവരുന്ന സെനക്കിൽ മീറ്റുകൾക്ക് പുറമേയാണ് റീജിയണൽ തലത്തിലുള്ള
എസ്രാ മീറ്റ് നടന്നുവരുന്നത്.

ചിക്കാഗോ രൂപതയിലെ ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ ആത്മീയ പഠനശിബിരം (എസ്രാ മീറ്റ് )ആരംഭിച്ചു.റീജിയണിലെ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ ആണ് ഈ ത്രിദിന നേതൃത്വ പഠന ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇടവകകളിൽ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നവരും വചനപ്രഘോഷണം രംഗത്ത്പ്രവർത്തിക്കുന്നവരും പ്രാർത്ഥന ഗ്രൂപ്പുകളുടെ നേതൃത്വ നിരയിലുള്ളവരുമാണ് ചിക്കാഗോ സെ. മേരീസ് ക്നാനായ കത്തോലിക്കാപള്ളിയിൽ സെപ്റ്റംബർ 21,22 ,23 തീയതികളിൽ നടക്കുന്ന ട്രെയിനിങ്പ്രോഗ്രാമിൽ സംബന്ധിക്കുന്നത്. ചിക്കാഗോ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റീൻ ഡയറക്ടർ സന്തോഷ് റ്റി, റവ.ഫാദർ തോമസ് മുളവനാൽ ,ഫാ.ബിൻസ് ചേത്തലിൽ, ജെൻസൺ കൊല്ലാപറമ്പിൽ , ബിബി തെക്കനാട്ട് ,ജോബി മണിമലേത്ത്, സ്റ്റീഫൻ പുതുപ്പള്ളി മ്യാലിൽ, തുടങ്ങിയവരാണ് ക്ലാസുകൾക്ക് നേതൃത്വം നല്കുന്നത്.

റീജിയണിലെ വിവിധ മിനിസ്ട്രികളിൽ നേതൃത്വം നൽകുന്നവരുടെ ആത്മീയ കൃപകൾ ഇടവകകളുടെ അജപാലന പ്രവർത്തനങ്ങൾക്കും സഹായകമാകുംവിധം പ്രയോജനപ്പെടുത്തുവാനും ആഗോള സുവിശേഷ വത്കരണത്തിൽ പങ്കാളികളാകുവാനുള്ള പരിശീലനമാണിവിടെ നടക്കുക.കുട്ടികൾ, യുവജനങ്ങൾ, മാതാപിതാക്കൾ തുടങ്ങി മുതിർന്നവർവരെയുള്ളവർക്കു വേണ്ടിയുള്ള പ്രത്യേക ശുശ്രൂഷകൾക്ക്നേതൃത്വം നൽകുവാൻ സഹായകമാക തക്കവിധമുള്ള ക്ലാസുകളാണ് വിഭാവന ചെയ്തിട്ടുള്ളത്.ബൈബിൾ പഠനം, പ്രാർത്ഥനാ പരിശീലനം, വചന വ്യാഖ്യാന പരിശീലനം, ശിൽപശാലകൾ, സെമിനാറുകൾ എന്നിവ പഠനശിബിരത്തിന്റെ പ്രത്യേകതകളാണ്. ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ ഫോറോനാ തലത്തിൽ നടന്നുവരുന്ന സെനക്കിൽ മീറ്റുകൾക്ക് പുറമേയാണ് റീജിയണൽ തലത്തിലുള്ള എസ്രാ മീറ്റ് നടന്നുവരുന്നത്.

Read more

സാൻഹൊസെയിൽ ബൈബിൾ ക്വിസ് ചാലൻജ് ആരംഭിച്ചു

സാൻ ഹൊസെ : സെൻറ് മേരീസ് ക്‌നാനായ ഫൊറാന പള്ളിയിൽ 8 കൂടാരയോഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ടു ബൈബിൾ ആധികാരികമായി പഠിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബൈബിൾ ചാലൻജ് ആവേശത്തോടെ ജനം ഏറ്റെടുത്തു .ഒരു മാസം ഒരു പുസ്തകം എന്ന രീതിയിൽ ആരംഭിച്ചിരിക്കുന്ന ഈ ചാലൻജ് ലക്ഷ്യം വയ്ക്കുന്നത് ബൈബിളിലെ 73 പുസ്തകങ്ങളും ഒരിക്കലെങ്കിലും വായിച്ചു മനസിലാക്കാൻ ശ്രമിക്കുക എന്നതാണ് .ഈ മാസം യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തെ ആസ്‌പദമാക്കിയാണ് ചാലൻജ് നടക്കുന്നത് .ജനത്തെ മുന്ന് ഗ്രൂപ്പകളായി തിരിച്ചു വ്യത്യസ്തമായ ചോഥ്യങ്ങൾ കൊടുത്തു ബൈബിൾ പഠിപ്പിക്കാൻ സഹായിക്കുന്നു .കഴിഞ്ഞ ആഴ്ചത്തെ വിജയികൾക്ക് സജിയച്ചൻ രേചനയും സംഗീതവും നിർവഹിച്ച കുരിശിൻറെ വഴി എന്ന cd ആൽബം ആണ് സമ്മാനമായി കൊടുത്ത്.വിജയികളുടെ pictures താഴെ കൊടുക്കുന്നു .എല്ലാ വ്യാഴാച്ചയുംവൈകിട്ട് 9 pm മുതിർന്നവരുടെ ബൈബിൾ ചാലഞ്ചും വെള്ളിയാഴ്ച 9.15 pm ബാക്കി 2 ഗ്രൂപ്പുകളുടെയും ചാലൻജ് നടത്തപ്പെടുന്നു .വിജയികൾക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു .

Read more

ന്യൂയോർക്കിൽ രണ്ടാമത്തെ ക്‌നാനായ സെന്റർ യാഥാർഥ്യമായി

ന്യൂയോർക്ക് : IKCC യുടെ നേതൃത്വത്തിൽ ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ രണ്ടാമത്തെ ക്നാനായ കമ്മ്യൂണിറ്റി സെന്റര് സ്വന്തമാക്കി. ഇന്ന് രാവിലെ 11 മണിയോടുകൂടി IKCC  പ്രെസിഡെന്റ് സഞ്ജയ് പള്ളിവീട്ടിൽ വാങ്ങൽ സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി.  
Read more

പാലത്തുരുത്ത്‌ ഇടവകാംഗം ഡോമി തറയിലിന്റെ പുതിയ ഭക്തിഗാന ആൽബം റിലീസിങ്ങിനൊരുങ്ങുന്നു.

ഡി. റ്റി. മ്യൂസിക്കൽ ക്രിയേഷൻസിന്റെ ബാനറിൽ ഡോമി തറയിൽ സ്വന്തമായി
എഴുതി നിർമ്മിക്കുന്ന പുതിയ ഭക്തിഗാന ആൽബം റിലീസിങ്ങിനൊരുങ്ങുന്നു.
പാപികളെ തേടുന്ന നല്ല ഇടയനായ യേശുവിന്റെ നിസ്വാർഥമായ സ്നേഹത്തെ
പ്രതിഫലിപ്പിക്കുന്ന ഗാനങ്ങളടങ്ങിയ ആൽബത്തിന് ഇടയസ്നേഹം എന്നാണ്
പേരിട്ടിരിക്കുന്നത് .
കഴിവുറ്റ സംഗീത സംവിധായകനും കോട്ടയം ഗിരിദീപം സ്‌കൂളിലെ സംഗീത
അധ്യാപകനുമായ കെ എ അനീഷ് ആണ് ഈ ഗാനങ്ങൾക്ക് സംഗീതം
നൽകിയിരിക്കുന്നത്. പൂമരം സിനിമയിലെ രണ്ടു ഗാനങ്ങളുടെ
സംവിധാനത്തിലുഉടെ ശ്രദ്ധേയനായ അനീഷ് വിവിധ സിനിമകളുടെയും പല
ആല്ബങ്ങളുടെയും സംഗീത സംവിധാനവുമായി ബന്ധപ്പെട്ടു തിരക്കിലാണ്.
അനുഗ്രഹീത ഗായകരായ മധു ബാലകൃഷ്ണൻ, എം ജി ശികുമാർ, കെസ്റ്റർ,
മനോ, നിമിഷ, സിസിലി എബ്രഹാം, ശ്രേയ ജയദീപ്, നിഖിൽ രാജ്, വിൽസ്വരാജ്,
ദീപ ബിനു, തേജസ്വിനി അനീഷ് എന്നിവരാണ് ഇടയസ്നേഹത്തിലെ ഗാനങ്ങൾ
ആലപിച്ചിരിക്കുന്നത്. ഡോമിയുടെ സ്വന്തം ഇടവകയായ പാലത്തുരുത്തു സെന്റ്
തെരേസാസ് പള്ളിയുടെ സെന്റിനറി ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു
ഒക്ടോബർ 17ന് ഇടയസ്നേഹം റിലീസ് ചെയ്യും.
റിലീസിങ്ങിനുശേഷം ഇടയസ്നേഹത്തിലെ ഗാനങ്ങൾ സിഡിയിലും, കൂടാതെ
ഓൺലൈനിലും ലഭ്യമായിരിക്കും. പ്രമുഖ ഓൺലൈൻ സംഗീത വിതരണ
സൈറ്റുകളായ ഐട്യൂൺസ്, ആമസോൺ, ഗൂഗിൾ പ്ലേയ്, സി ഡി ബേബി സ്റ്റോർ,
തുടങ്ങിയ സൈറ്റുകളിൽ നിന്നും പാട്ടുകൾ നേരിട്ട് ഡൌൺലോഡ്
ചെയ്യാവുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഡി. റ്റി. മ്യൂസിക്കൽ ക്രിയേഷൻസിന്റെ ബാനറിൽ ഡോമി തറയിൽ സ്വന്തമായി എഴുതി നിർമ്മിക്കുന്ന പുതിയ ഭക്തിഗാന ആൽബം റിലീസിങ്ങിനൊരുങ്ങുന്നു.പാപികളെ തേടുന്ന നല്ല ഇടയനായ യേശുവിന്റെ നിസ്വാർഥമായ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന ഗാനങ്ങളടങ്ങിയ ആൽബത്തിന് ഇടയസ്നേഹം എന്നാണ്പേരിട്ടിരിക്കുന്നത് .കഴിവുറ്റ സംഗീത സംവിധായകനും കോട്ടയം ഗിരിദീപം സ്‌കൂളിലെ സംഗീത അധ്യാപകനുമായ കെ എ അനീഷ് ആണ് ഈ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. പൂമരം സിനിമയിലെ രണ്ടു ഗാനങ്ങളുടെ സംവിധാനത്തിലുഉടെ ശ്രദ്ധേയനായ അനീഷ് വിവിധ സിനിമകളുടെയും പല ആല്‍ബങ്ങളുടെയും സംഗീത സംവിധാനവുമായി ബന്ധപ്പെട്ടു തിരക്കിലാണ്.അനുഗ്രഹീത ഗായകരായ മധു ബാലകൃഷ്ണൻ, എം ജി ശികുമാർ, കെസ്റ്റർ,മനോ, നിമിഷ, സിസിലി എബ്രഹാം, ശ്രേയ ജയദീപ്, നിഖിൽ രാജ്, വിൽസ്വരാജ്, ദീപ ബിനു, തേജസ്വിനി അനീഷ് എന്നിവരാണ് ഇടയസ്നേഹത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഡോമിയുടെ സ്വന്തം ഇടവകയായ പാലത്തുരുത്തു  സെന്റ് ത്രേസ്യാസ് ക്‌നാനായ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു ഒക്ടോബർ 17ന് ഇടയസ്നേഹം റിലീസ് ചെയ്യും.റിലീസിങ്ങിനുശേഷം ഇടയസ്നേഹത്തിലെ ഗാനങ്ങൾ സിഡിയിലും, കൂടാതെ ഓൺലൈനിലും ലഭ്യമായിരിക്കും. പ്രമുഖ ഓൺലൈൻ സംഗീത വിതരണ സൈറ്റുകളായ ഐട്യൂൺസ്, ആമസോൺ, ഗൂഗിൾ പ്ലേയ്, സി ഡി ബേബി സ്റ്റോർ,തുടങ്ങിയ സൈറ്റുകളിൽ നിന്നും പാട്ടുകൾ നേരിട്ട് ഡൌൺലോഡ്ചെയ്യാവുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

USA-ഡോമി തറയില്‍  6518155212.

INDIA-എബി മണലേല്‍  8547965869.

Read more

ടൊറൊന്റോ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി

ടൊറൊന്റോ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി 
ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തിൽ ആരംഭിച്ച ടൊറൊന്റോ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും സെപ്റ്റംബർ 1 മുതൽ 9 വരെയുളള തീയതികളിൽ ഭക്തിയാദരപൂർവം കൊണ്ടാടി .പ്രധാന തിരുന്നാൾ ദിവസമായ സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി റവ . ഫാ . പത്രോസ് ചമ്പക്കര പതാക ഉയർത്തിയതോടെ ആരംഭിച്ച തിരുകർമങ്ങൾക്കും ,വചന ശുശ്രുഷക്കും റെവ. ഫാ . ഷിബിൾ പരിയാത്തുപടവിൽ  മുഖ്യ കാർമികനായി .തിരുന്നാൾ കുർബാനക്കും ലദീഞ്ഞിനും ശേഷം പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തിൽ വിശ്വാസികൾ ഭക്തിയാദരപൂർവം പങ്കെടുത്തു .നയാഗ്ര തരംഗത്തിന്റെ വാദ്യമേളം പ്രദിക്ഷണത്തിനു മാറ്റുകൂട്ടി .തുടർന്നു നടന്ന സ്നേഹവിരുന്നിലും ,ഏലക്കാമാല ലേലത്തിലും എല്ലാവരും പങ്കാളികളായി .തിരുന്നാൾ പ്രസുദേന്തി മാത്യു & ആലീസ്  കുടിയിരുപ്പിൽ , കൈക്കാരന്മാരായ സാബു തറപ്പേൽ ,ബിജു കിഴക്കെപുറത്തു , സെക്രട്ടറി സിനു മുളയാനിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവി

ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തിൽ ആരംഭിച്ച ടൊറൊന്റോ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും സെപ്റ്റംബർ 1 മുതൽ 9 വരെയുളള തീയതികളിൽ ഭക്തിയാദരപൂർവം കൊണ്ടാടി .പ്രധാന തിരുന്നാൾ ദിവസമായ സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി റവ . ഫാ . പത്രോസ് ചമ്പക്കര പതാക ഉയർത്തിയതോടെ ആരംഭിച്ച തിരുകർമങ്ങൾക്കും ,വചന ശുശ്രുഷക്കും റെവ. ഫാ . ഷിബിൾ പരിയാത്തുപടവിൽ  മുഖ്യ കാർമികനായി .തിരുന്നാൾ കുർബാനക്കും ലദീഞ്ഞിനും ശേഷം പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തിൽ വിശ്വാസികൾ ഭക്തിയാദരപൂർവം പങ്കെടുത്തു .നയാഗ്ര തരംഗത്തിന്റെ വാദ്യമേളം പ്രദിക്ഷണത്തിനു മാറ്റുകൂട്ടി .തുടർന്നു നടന്ന സ്നേഹവിരുന്നിലും ,ഏലക്കാമാല ലേലത്തിലും എല്ലാവരും പങ്കാളികളായി .തിരുന്നാൾ പ്രസുദേന്തി മാത്യു & ആലീസ്  കുടിയിരുപ്പിൽ , കൈക്കാരന്മാരായ സാബു തറപ്പേൽ ,ബിജു കിഴക്കെപുറത്തു , സെക്രട്ടറി സിനു മുളയാനിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ തിരുനാള്‍ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. 

Read more

ചിക്കാഗോ കത്തീഡ്രലിൽ സീറോ മലബാര്‍ നാഷണൽ കണ്‍വന്‍ഷന്‍ കിക്കോഫ് 23 ന്

ചിക്കാഗോ കത്തീഡ്രലിൽ സീറോ മലബാര്‍ നാഷണൽ കണ്‍വന്‍ഷന്‍ കിക്കോഫ് 23 ന്  
മാർട്ടിൻ വിലങ്ങോലിൽ 
ചിക്കാഗോ :  ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷൻ  കിക്കോഫ്  ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് കത്തീഡ്രലിൽ  23 ന്  ഞായാറാഴ്ച്ച നടക്കും.  സീറോ മലബാർ രൂപതാ  മെത്രാനും കൺവൻഷൻ രക്ഷാധികാരിയുമായ മാർ. ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ  രാവിലെ 9:30 നു  വി. കുർബാനയും തുടർന്ന്  കിക്കോഫ് ചടങ്ങുകളും നടക്കും.  മാർ. ജേക്കബ് അങ്ങാടിയത്ത്  ഇടവകാംഗങ്ങളിൽ  നിന്നും രജിസ്‌ട്രേഷൻ സ്വീകരിച്ചു  ഉദ്ഘാടനം നിർവഹിക്കും.
രൂപതാ സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ  മാർ ജോയ് ആലപ്പാട്ട് , കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പിലിൽ, സഹ വികാരിമാരായ ഫാ കെവിൻ മുണ്ടക്കൽ, ഫാ. നിക്കോളാസ് തലക്കോട്ടൂര്‍ , ഹൂസ്റ്റൺ ഫൊറോനാ വികാരിയും കൺവൻഷൻ കണ്‍വീനറുമായ  ഫാ. കുര്യൻ നെടുവേലിചാലുങ്കൽ തുടങ്ങിയവർക്കൊപ്പം, ഹൂസ്റ്റണിലെ നിന്നും എത്തി ചേരുന്ന കൺവൻഷൻ നാഷണൽ എക്സസികുട്ടീവ് കമ്മറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരാകും. 
ഹൂസ്റ്റൺ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിന്റെ ആതിഥേയത്തിൽ  2019 ആഗസ്ത് ഒന്ന് മുതൽ നാല് ഹൂസ്റ്റണിലാണ് ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ നടക്കുന്നത്. കൺവൻഷൻ  വിജയമാക്കുവാൻ ഷിക്കാഗോ  റീജണിൽ നിന്നുമുള്ള  വിശ്വാസ സമൂഹത്തിന്റെ എല്ലാ പ്രാർത്ഥനാ  സഹകരണങ്ങളും ഫാ.  അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പിലിൽ വാഗ്ദാനം ചെയ്തു. കൺവൻഷൻ ഇടവക കോർഡിനേറ്റർ സണ്ണി വള്ളിക്കളം ചടങ്ങുകൾക്ക്  നേതൃത്വം നൽകും,

ന്യൂജേഴ്‌സിയിലെ ക്രൈസ്റ്റ്‌ കിംഗ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയം വെഞ്ചരിച്ചു.

ന്യൂജേഴ്‌സിയിലെ ക്രൈസ്റ്റ്‌ കിംഗ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയം വെഞ്ചരിച്ചു
ന്യൂജേഴ്‌സി: വടക്കേ അമേരിക്കയിലെ 14-ാമത്തെ ക്‌നാനായ കത്തോലിക്കാ ദേവാലയം യാഥാര്‍ത്ഥ്യമായി. ന്യൂജേഴ്‌സിയിലെ ക്രൈസ്റ്റ്‌ കിംഗ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തോടെയാണ്‌ 14-ാമത്തെ പള്ളി നിലവില്‍ വന്നത്‌. പള്ളിയുടെ കൂദാശാകര്‍മ്മം മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലിത്ത, മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മാര്‍ ജോയി ആലപ്പാട്ട്‌ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിച്ചു. രാവിലെ 9.30-ന്‌ അഭിവന്ദ്യ മെത്രാന്മാരെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന്‌ വെഞ്ചരിപ്പിനുശേഷം അഭിവന്ദ്യ മെത്രാന്മാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. പൊതുസമ്മേളനവും സ്‌നേഹവിരുന്നും ഇതോടനുബന്ധിച്ച്‌ നടന്നു. ഞായറാഴ്‌ച നടന്ന ആദ്യത്തെ ദിവ്യബലിയില്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഇതോടൊപ്പം മൂലക്കാട്ടിന്റെ പിതാവിന്റെ നാമഹേതുക തിരുനാളും ആഘോഷിച്ചു. 135 ഇടവകക്കാരാണ്‌ ഈ പള്ളിയില്‍ ഉള്ളത്‌. ചടങ്ങില്‍ ക്‌നാനായ റീജിയണ്‍ ഡയറക്‌ടര്‍ ഫാ. തോമസ്‌ മുളവനാല്‍, ചിക്കാഗോ രൂപതാ ചാന്‍സില്‍ ഫാ. ജോണിക്കിട്ടു പുലിശേരില്‍, ഫൊറോനാ വികാരി ഫാ. ജോസ്‌ തറയ്‌ക്കല്‍ തുടങ്ങി മുപ്പതോളം വൈദികരും സിസ്റ്റേഴ്‌സും ഇടവകാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.ഫാ.റെനി കട്ടേലാണ്‌ വികാരി.

സൗഹൃദ സ്മരണകൾ തൊട്ടുണർത്തി ഉഴവൂർ പിക്നിക്ക് അവിസ്മരണീയമായി.

സൗഹൃദ സ്മരണകൾ തൊട്ടുണർത്തി ഉഴവൂർ പിക്നിക്ക്
അവിസ്മരണീയമായി. ഷിക്കാഗോ: ഉഴവൂരും സമീപപ്രദേശങ്ങളില്‍ നിന്നുമായി
ഷിക്കാഗോയില്‍ വസിക്കുന്ന പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍
സെപ്റ്റംബർ 8 ശനിയാഴ്ച രാവിലെ നടന്ന പിക്‌നിക്‌ സംഗമത്തില്‍ നിരവധി
പേർ പങ്കെടുത്തു. ഡെസ്പ്ലെയിൻസ്‌ വില്ലേജിലുള്ള ലയൺസ് വുഡ്‌
പാര്‍ക്കില്‍ വച്ച്‌ നടത്തിയ പിക്‌നിക്കില്‍ മുഖ്യാതിഥിയായി എത്തിയ
ഉഴവൂർ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ് വൈസ് പ്രിൻസിപ്പാൾ ജോസ് തോമസ്
സംഗമം ഉദ്‌ഘാടനം ചെയ്യതു സംസാരിച്ചു. കോളേജ് അലുമിനി അസോസിയേഷൻ
പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേക്കുറ്റ്‌ തദവസരത്തിൽ ആശംസ പ്രസംഗം
നടത്തി.കുട്ടികളുടെ മിഠായി പെറുക്കലോടുകൂടി തുടക്കമിട്ട
പിക്‌നിക്കില്‍ യുവജനങ്ങള്‍ക്കായി നിരവധി കായിക മത്സരങ്ങള്‍
ഒരുക്കിയിരുന്നു. തല്‍സമയം പാചകം ചെയ്‌തെടുത്ത ആഹാര ക്രമീകരണങ്ങളും,
നര്‍മ്മരസം കലര്‍ന്ന കളിചിരികളുമായി ഏവരും ഒത്തുചേരല്‍
ആസ്വാദകരമാക്കി. ജന്മനാടിന്റെ ഗൃഹാതുര സ്‌മരണകള്‍ തൊട്ടുണര്‍ത്തി
ഏവരിലും സൗഹൃദത്തിന്റെ ആവേശം ജനിപ്പിച്ച ഈ സംഗമത്തിന് ഷിക്കാഗോയുടെ
വിവിധ സബേര്‍ബുകളില്‍ നിന്നുമായി നൂറുകണക്കിനു ഉഴവൂര്‍ക്കാര്‍
ഒന്നിച്ചുകൂടിയത്‌ ‌ ഏറെ തിളക്കമായി. കാലാകാലങ്ങളായി ഉഴവൂർ പിക്നിക്
സംഗമത്തിലെ സജീവ പ്രവർത്തകരും നിറസാന്നിധ്യവും ആയിരുന്ന കാരാപ്പള്ളിൽ
കുര്യൻ സാറിന്റെയും കരമാലി മത്തായിടെയും വേർപാടിന്റെ ദുഃഖവും സ്മരണയും
പങ്കുവെച്ച് കൊണ്ട് സംഗമത്തിന്റെ മുഖ്യസംഘാടകൻ ബെന്നി കാഞ്ഞിരപാറ
സംസാരിക്കുകയും ഏവർക്കും നന്ദി പറയുകയും ചെയ്യുതു. സൈമണ്‍
ചക്കാലപടവില്‍, ‌ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, സാബു നടുവീട്ടില്‍, ബെന്നി
പടിഞ്ഞാറേല്‍, സാബു ഇലവുങ്കല്‍, മനോജ്‌ അമ്മായികുന്നേല്‍, അബി
കീപാറയിൽ, അജീഷ് കാരപ്പള്ളി. എന്നിവരുടെ നേതൃത്വത്തില്‍ പരിപാടികളുടെ
വിജയത്തിന്‌ വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. (റിപ്പോർട്ട് ) സ്റ്റീഫൻ
ചൊള്ളമ്പേല്‍.

 ഷിക്കാഗോ: ഉഴവൂരും സമീപപ്രദേശങ്ങളില്‍ നിന്നുമായി ഷിക്കാഗോയില്‍ വസിക്കുന്ന പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബർ 8 ശനിയാഴ്ച രാവിലെ നടന്ന പിക്‌നിക്‌ സംഗമത്തില്‍ നിരവധി പേർ പങ്കെടുത്തു. ഡെസ്പ്ലെയിൻസ്‌ വില്ലേജിലുള്ള ലയൺസ് വുഡ്‌ പാര്‍ക്കില്‍ വച്ച്‌ നടത്തിയ പിക്‌നിക്കില്‍ മുഖ്യാതിഥിയായി എത്തിയ ഉഴവൂർ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ് വൈസ് പ്രിൻസിപ്പാൾ ജോസ് തോമസ് സംഗമം ഉദ്‌ഘാടനം ചെയ്യതു സംസാരിച്ചു. കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേക്കുറ്റ്‌ തദവസരത്തിൽ ആശംസ പ്രസംഗം നടത്തി.കുട്ടികളുടെ മിഠായി പെറുക്കലോടുകൂടി തുടക്കമിട്ട പിക്‌നിക്കില്‍ യുവജനങ്ങള്‍ക്കായി നിരവധി കായിക മത്സരങ്ങള്‍ ഒരുക്കിയിരുന്നു. തല്‍സമയം പാചകം ചെയ്‌തെടുത്ത ആഹാര ക്രമീകരണങ്ങളും,നര്‍മ്മരസം കലര്‍ന്ന കളിചിരികളുമായി ഏവരും ഒത്തുചേരല്‍ ആസ്വാദകരമാക്കി. ജന്മനാടിന്റെ ഗൃഹാതുര സ്‌മരണകള്‍ തൊട്ടുണര്‍ത്തി ഏവരിലും സൗഹൃദത്തിന്റെ ആവേശം ജനിപ്പിച്ച ഈ സംഗമത്തിന് ഷിക്കാഗോയുടെ വിവിധ സബേര്‍ബുകളില്‍ നിന്നുമായി നൂറുകണക്കിനു ഉഴവൂര്‍ക്കാര്‍ ഒന്നിച്ചുകൂടിയത്‌ ‌ ഏറെ തിളക്കമായി. കാലാകാലങ്ങളായി ഉഴവൂർ പിക്നിക്സംഗമത്തിലെ സജീവ പ്രവർത്തകരും നിറസാന്നിധ്യവും ആയിരുന്ന കാരാപ്പള്ളിൽ കുര്യൻ സാറിന്റെയും കരമാലി മത്തായിടെയും വേർപാടിന്റെ ദുഃഖവും സ്മരണയും പങ്കുവെച്ച് കൊണ്ട് സംഗമത്തിന്റെ മുഖ്യസംഘാടകൻ ബെന്നി കാഞ്ഞിരപാറ സംസാരിക്കുകയും ഏവർക്കും നന്ദി പറയുകയും ചെയ്യുതു. സൈമണ്‍ ചക്കാലപടവില്‍, ‌ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, സാബു നടുവീട്ടില്‍, ബെന്നി പടിഞ്ഞാറേല്‍, സാബു ഇലവുങ്കല്‍, മനോജ്‌ അമ്മായികുന്നേല്‍, അബി കീപാറയിൽ, അജീഷ് കാരപ്പള്ളി. എന്നിവരുടെ നേതൃത്വത്തില്‍ പരിപാടികളുടെ വിജയത്തിന്‌ വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. 

Read more

എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ചിക്കാഗോ കൈരളി ലയണ്‍സിന് ഹാട്രിക്കോടെ ഉജ്ജ്വലവിജയം

എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്
ചിക്കാഗോ കൈരളി ലയണ്‍സിന് ഹാട്രിക്കോടെ ഉജ്ജ്വലവിജയം
നോര്‍ത്ത് അമേരിക്കന്‍ മലയാളി വോളിബോള്‍ രംഗത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് 13-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തിരശ്ശീല വീഴുമ്പോള്‍ ചിക്കാഗോ കൈരളി ലയണ്‍സിന്റെ ചുണക്കുട്ടന്മാര്‍ ഹാട്രിക്കോടെ എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയെ നെഞ്ചോട് ചേര്‍ത്ത് മുത്തമിട്ടു.
അവസാന നിമിഷം വരെ കാണികളുടെ നെഞ്ചിടിപ്പു കൂട്ടിയ ഫൈനലില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ശക്തരായ താമ്പ ടൈഗേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്.
ചിക്കാഗോ ഉള്‍പ്പെടെ പല സ്റ്റേറ്റുകളില്‍ നിന്നായി ആയിരക്കണക്കിന് വോളിബോള്‍ പ്രേമികള്‍ ആണ് ഈ അവിസ്മരണീയ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ എത്തിയത്.
ടൂര്‍ണമെന്റിന്റെ M.V.P ആയി തെരഞ്ഞെടുത്തത് ചിക്കാഗോ കൈരളി ലയണ്‍സിന്റെ നിഥിന്‍ തോമസാണ്. ബെസ്റ്റ് ലിബറോ മെറിള്‍ മംഗലശ്ശേരില്‍ (കൈരളി ലയണ്‍സ്),  ബെസ്റ്റ് സെറ്റര്‍ ഷോണ്‍ പണയപറമ്പില്‍ (കൈരളി ലയണ്‍സ്), ബെസ്റ്റ് ഒഫന്‍സ് ടിബിള്‍ തോമസ് (താമ്പ ടൈഗേഴ്‌സ്) എന്നിവരാണ്. 
ചിക്കാഗോ കൈരളി ലയണ്‍സിന്റെ ഈ ഉജ്ജ്വലവിജയത്തിന് ചുക്കാന്‍ പിടിച്ചത് കൈരളി ലയണ്‍സിന്റെ കോച്ച് സിബി കദളിമറ്റമാണെന്ന് ക്യാപ്റ്റന്‍ റിന്റു ഫിലിപ്പ് പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ഈ ടൂര്‍ണമെന്റിന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നത് പയസ് ആലപ്പാട്ടാണ്.
അമേരിക്കന്‍ മലയാളി വോളിബോളിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ചവരില്‍ മുഖ്യനായിരുന്ന ശ്രീ. എന്‍.കെ. ലൂക്കോസിന്റെ ആകസ്മികമായ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വര്‍ഷംതോറും അമേരിക്കയിലെ പല സ്റ്റേറ്റുകളിലായി നടത്തി വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന് ഫാ. ജോയി ചക്കിയാന്റെയും മാത്യു ചെരുവിലിന്റെയും നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡെട്രോയിറ്റ് ആതിഥേയത്വം അരുളി.
എന്‍.കെ. ലൂക്കോസ് നടൂപ്പറമ്പില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആശീര്‍വ്വാദത്തോടു കൂടി ഡെട്രോയിറ്റ് ഈഗിള്‍സ് വോളിബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ Elite Sports Plex വോളിബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ടൂര്‍ണമെന്റ് നടത്തപ്പെട്ടത്.
മാത്യു തട്ടാമറ്റം

നോര്‍ത്ത് അമേരിക്കന്‍ മലയാളി വോളിബോള്‍ രംഗത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് 13-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തിരശ്ശീല വീഴുമ്പോള്‍ ചിക്കാഗോ കൈരളി ലയണ്‍സിന്റെ ചുണക്കുട്ടന്മാര്‍ ഹാട്രിക്കോടെ എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയെ നെഞ്ചോട് ചേര്‍ത്ത് മുത്തമിട്ടു.അവസാന നിമിഷം വരെ കാണികളുടെ നെഞ്ചിടിപ്പു കൂട്ടിയ ഫൈനലില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ശക്തരായ താമ്പ ടൈഗേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്.

ചിക്കാഗോ ഉള്‍പ്പെടെ പല സ്റ്റേറ്റുകളില്‍ നിന്നായി ആയിരക്കണക്കിന് വോളിബോള്‍ പ്രേമികള്‍ ആണ് ഈ അവിസ്മരണീയ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ എത്തിയത്.ടൂര്‍ണമെന്റിന്റെ M.V.P ആയി തെരഞ്ഞെടുത്തത് ചിക്കാഗോ കൈരളി ലയണ്‍സിന്റെ നിഥിന്‍ തോമസാണ്. ബെസ്റ്റ് ലിബറോ മെറിള്‍ മംഗലശ്ശേരില്‍ (കൈരളി ലയണ്‍സ്),  ബെസ്റ്റ് സെറ്റര്‍ ഷോണ്‍ പണയപറമ്പില്‍ (കൈരളി ലയണ്‍സ്), ബെസ്റ്റ് ഒഫന്‍സ് ടിബിള്‍ തോമസ് (താമ്പ ടൈഗേഴ്‌സ്) എന്നിവരാണ്. 

ചിക്കാഗോ കൈരളി ലയണ്‍സിന്റെ ഈ ഉജ്ജ്വലവിജയത്തിന് ചുക്കാന്‍ പിടിച്ചത് കൈരളി ലയണ്‍സിന്റെ കോച്ച് സിബി കദളിമറ്റമാണെന്ന് ക്യാപ്റ്റന്‍ റിന്റു ഫിലിപ്പ് പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ഈ ടൂര്‍ണമെന്റിന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നത് പയസ് ആലപ്പാട്ടാണ്.

അമേരിക്കന്‍ മലയാളി വോളിബോളിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ചവരില്‍ മുഖ്യനായിരുന്ന ശ്രീ. എന്‍.കെ. ലൂക്കോസിന്റെ ആകസ്മികമായ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വര്‍ഷംതോറും അമേരിക്കയിലെ പല സ്റ്റേറ്റുകളിലായി നടത്തി വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന് ഫാ. ജോയി ചക്കിയാന്റെയും മാത്യു ചെരുവിലിന്റെയും നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡെട്രോയിറ്റ് ആതിഥേയത്വം അരുളി.

എന്‍.കെ. ലൂക്കോസ് നടൂപ്പറമ്പില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആശീര്‍വ്വാദത്തോടു കൂടി ഡെട്രോയിറ്റ് ഈഗിള്‍സ് വോളിബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ Elite Sports Plex വോളിബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ടൂര്‍ണമെന്റ് നടത്തപ്പെട്ടത്.

Read more

ഫിലഡല്‍ഫിയ ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.

ഫിലഡല്‍ഫിയ: ‘ആവേമരിയ’ സ്‌തോത്രഗീതങ്ങളുടെയും, വിവിധ ഭാഷകളിലുള്ള ജപമാലയര്‍പ്പണത്തിന്റെയും, രോഗശാന്തിപ്രാര്‍ത്ഥനകളുടെയും, ദൈവസ്തുതിപ്പുകളുടെയും, ‘ഹെയ്ല്‍ മേരി’ മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയസമാനമായ അന്തരീക്ഷത്തില്‍ ജര്‍മ്മന്‍ടൗണ്‍ മിറാçലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയിലെ ഒരു “”ചിന്ന വേളാങ്കണ്ണി’’യായി മാറി. കിഴക്കിന്റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ പുണ്യഭൂമിയില്‍നിന്നും ഏഴാം കടലിനക്കരെയെത്തി സഹോദരസ്‌നേഹത്തിന്‍ നഗരമായ ഫിലാഡല്‍ഫിയയ്ക്കു തിലകçറിയായി വിരാജിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ ആരോഗ്യമാതാവിന്റെ തിêസ്വരൂപം വണങ്ങി ആയിരങ്ങള്‍ ആത്മനിര്‍വൃതിയടഞ്ഞു.
ഭക്തിനിര്‍ഭരമായി ആഘോഷിക്കപ്പെട്ട വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാളില്‍ വര്‍ണ, വര്‍ഗ, ഭാഷാവ്യത്യാസം മറന്ന് തമിഴരും, തെലുങ്കരും, കന്നടക്കാരും, ഹിന്ദിക്കാരും, മലയാളികളും ഉള്‍പ്പെടെയുള്ള വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളും, ലാറ്റിനോ ക്രൈസ്തവരും, ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ മരിയഭക്തരും പങ്കെടുത്തു.
വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്റെ തിരുസ്വരൂപം സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പരിശുദ്ധകന്യാമറിയത്തിന്റെ ജനനത്തിരുനാളും, വേളാങ്കണ്ണിആരോഗ്യ മാതാവിന്റെ തിരുനാളും സംയുക്തമായി സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച്ച ഭക്തിപുരസ്സരം ആഘോഷിക്കപ്പെട്ടു. കൊപ്പേല്‍ സെ. അല്‍ഫോന്‍സാ സീറോമലബാര്‍ പള്ളിവികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്‍, സി. എം.; അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫ്രാന്‍സിസ് സാക്‌സ്, സി. എം.; സീറോമലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, സെ. ജോണ്‍ ന}മാന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, സെ. ജൂഡ് സീറോമലങ്കര പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, റവ. ഫാ. പുഷ്പദാസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
ഇറ്റാലിയന്‍, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ മാറിമാറി ചൊല്ലിയ ജപമാലപ്രാര്‍ത്ഥനയോടൊപ്പം നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ അകമ്പടിയോടെ വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയഭക്തര്‍ക്കും, രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു
2012 സെപ്റ്റംബര്‍ എട്ടിനു വേളാങ്കണ്ണിമാതാവിന്റെ തിരുസ്വരൂപം മിറാçലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആഘോഷപൂര്‍വം പ്രതിഷ്ഠിക്കപ്പെട്ടതിനുശേഷം തുടര്‍ച്ചയായി ഏഴാംവര്‍ഷമാണ് വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ആഘോഷിക്കപ്പെടുന്നത്. വൈകുന്നേരം നാലുമണിക്കാരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ ഏഴുമണിവരെ നീണ്ടുനിന്നു.
സീറോമലബാര്‍ ഇടവക നേതൃത്വം നല്‍കിയ തിരുനാള്‍ ഇന്ത്യന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ കൂടിവരവിന്റെ മകുടോദാഹരണമായിരുന്നു. സീറോമലബാര്‍ യൂത്ത് കൊയര്‍ ആലപിച്ച മരിയഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. റവ. ഡോ. സജി മുക്കൂട്ട് ദിവ്യബലിമധ്യേ തിരുനാള്‍ സന്ദേശം നല്‍കി. മിറാçലസ് മെഡല്‍ ഷ്രൈന്‍ അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫ്രാന്‍സിസ് സാക്‌സ്, സി. എം. എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.
സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ തിêനാള്‍ ക്രമീകരണങ്ങള്‍ ചെയ്തു. 

ഫിലഡല്‍ഫിയായില്‍ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ശനിയാഴ്ച്ച (സെപ്റ്റംബര്‍ 15)

ഫിലഡല്‍ഫിയ: മാസങ്ങള്‍ പിന്നിട്ട തയാറെടുപ്പുകള്‍ക്കും, കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് ഈ ശനിയാഴ്ച്ച (സെപ്റ്റംബര്‍ 15) ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ കാത്തലിക് ഹെറിറ്റേജ് ദിനം ആഘോഷിക്കുന്നു. ഐ. എ. സി. എ. യുടെ റൂബി ജൂബിലി വര്‍ഷത്തില്‍ നടത്തപ്പെടുന്ന കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പേപ്പല്‍ നൂണ്‍ഷ്യോ (മാര്‍പാപ്പയുടെ അമേരിക്കന്‍ സ്ഥാനപതി) ആര്‍ച്ച് ബിഷപ് അഭിവന്ദ്യ ക്രിസ്റ്റോഫ് പിയര്‍ ആണ്. വത്തിക്കാന്‍ സ്ഥാനപതിയോടൊപ്പം ഫിലാഡല്‍ഫിയാ അതിരൂപതയില്‍നിന്നും ആക്‌സിലിയറി ബിഷപ് അഭിവന്ദ്യ ജോണ്‍ മക്കിന്‍ടയര്‍, കോട്ടയം ആര്‍ച്ച്ബിഷപ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോമലബാര്‍ രൂപതാബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സീറോ മലങ്കരസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നിവരും തിരുക്കര്‍മ്മങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
ശനിയാഴ്ച്ച കൃത്യം മൂന്നരമണിക്ക് വിശിഷ്ടാതിഥികള്‍ക്കുളള സ്വീകരണത്തോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. സീറോമലബാര്‍ പള്ളിയില്‍ നടക്കുന്ന കമനീയമായ സ്വീകരണഘോഷയാത്രക്ക് ആദ്യകുര്‍ബാനസ്വീകരിച്ച മുപ്പതോളം കുട്ടികള്‍, താലപ്പൊലിയേന്തിയ നാന്തു വനിതകള്‍, യുവജനങ്ങള്‍ നേതൃത്വം നല്കുന്ന ശിങ്കാരിമേളം, മുത്തുക്കുടകളുടെ അകമ്പടി എന്നിവ വിശിഷ്ടാതിഥിസ്വീകരണത്തിë പ്രൌഡിയേകും. 
സ്വീകരണഘോഷയാത്രയെതുടര്‍ന്ന് വത്തിക്കാന്‍ ആംബാസഡര്‍ മുഖ്യകാര്‍മ്മികനായുള്ള കൃതജ്ഞതാബലിയര്‍പ്പണം. നാലു വൈദിക ശ്രേഷ്ഠരും, അനേകം വൈദികരും സഹകാര്‍മ്മികരാവും.
തെരഞ്ഞെടുക്കപ്പെട്ട 24 കുടുംബങ്ങള്‍çള്ള പേപ്പല്‍ ബ്ലസിംഗ്, ഇരുപത്തിയഞ്ച്, നാന്ത്, അന്‍പത് എന്നീ മൈല്‍സ്റ്റോണ്‍ ജൂബിലികള്‍ ആഘോഷിക്കുന്ന ദമ്പതിമാര്‍ക്കുള്ള വിശേഷാശീര്‍വാദം, ഐ. എ. സി. എ. യുവജന വിഭാഗത്തിന്റെ ഉത്ഘാടനം, പൊതുസമ്മേളനം, കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ഠമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേരുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.
കേരളീയ ക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി  ഒരേ കുടക്കീഴില്‍ ഒത്തുചേര്‍ന്ന് ആണ്ടുതോറും നടത്തിവരുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 15 നാണ് നടക്കുന്നത്.
ഫിലാഡല്‍ഫിയ സെ. ജോണ്‍ ന}മാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ് ചെയര്‍മാനും, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായ ഐ. എ. സി. എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, ഫിലിപ് ജോണ്‍ (ബിജു) വൈസ് പ്രസിഡന്റ്, തോമസ്കുട്ടി സൈമണ്‍ ജനറല്‍ സെക്രട്ടറി, മെര്‍ലിന്‍ അഗസ്റ്റിന്‍ ജോയിന്റ് സെക്രട്ടറി, സണ്ണി പടയാറ്റില്‍ ട്രഷറര്‍, സാമുവേല്‍ ചാക്കോ ജോയിന്റ് ട്രഷറര്‍, സബ്കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍സ് ആയി ജോസ് മാളേയ്ക്കല്‍, മെര്‍ലി പാലത്തിങ്കല്‍, ജോസഫ് മാണി, അനീഷ് ജയിംസ്, ജോര്‍ജ് നടവയല്‍, റോമിയോ ഡാല്ഫി, സേവ്യര്‍ മൂഴിക്കാട്ട്, ഫിലിപ് എടത്തില്‍, അലക്‌സ് ജോണ്‍, തോമസ് നെടുമാക്കല്‍, ഓസ്റ്റിന്‍ ജോണ്‍, ജോര്‍ജ് ഓലിക്കല്‍, ജോസഫ് സക്കറിയാ, ജസ്റ്റിന്‍ തോമസ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
40 വര്‍ഷങ്ങളിലെ തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് വിശിഷ്യാ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി പരിലസിക്കുന്ന ഫിലാഡല്‍ഫിയാ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ ചരിത്രനാളുകള്‍ പിന്നിട്ട് റൂബി ജൂബിലി നിറവില്‍ തിളങ്ങുന്നു.

റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ പരി.അമ്മയുടെ പിറവിതിരുനാളും ഇടവക വാര്‍ഷികവും 2018 സെപ്റ്റംബര്‍16 മുതല്‍ 28 വരെ

ന്യൂയോര്‍ക്ക്; റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ പരി. അമ്മയുടെ പിറവിതിരുനാളും ഇടവക വാര്‍ഷികവും 2018 സെപ്റ്റംബര്‍ 16 മുതല്‍ 28 വരെ ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുന്നു.സെപ്റ്റംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കൊടിയേറ്റ്, ലദീഞ്ഞ്. 4.15 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും നടത്തപ്പെടുന്നു. പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 23 ഞായറാഴ്ച 3 മണിക്ക് ലദീഞ്ഞ് തുടര്‍ന്ന് റവ.ഫാ. സാബു മാലിത്തുരുത്തേലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ.ജോണ്‍ ചേന്നാക്കുഴിയില്‍ തിരുനാള്‍ സന്ദേശം നല്‍കും.6.15 ന് പരി.കുര്‍ബ്ബാനയുടെ ആശീര്‍വാദം റവ.ഫാ.ജോസ് തറയ്ക്കല്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, സ്‌നേഹവിരുന്ന്.
പളളിയില്‍  

ന്യൂയോര്‍ക്ക്;റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ പരി.അമ്മയുടെ പിറവിതിരുനാളും ഇടവക വാര്‍ഷികവും 2018 സെപ്റ്റംബര്‍16 മുതല്‍ 28 വരെ ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കൊടിയേറ്റ്, ലദീഞ്ഞ്. 4.15 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും നടത്തപ്പെടുന്നു. പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 23 ഞായറാഴ്ച 3 മണിക്ക് ലദീഞ്ഞ് തുടര്‍ന്ന് റവ.ഫാ. സാബു മാലിത്തുരുത്തേലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ.ജോണ്‍ ചേന്നാക്കുഴിയില്‍ തിരുനാള്‍ സന്ദേശം നല്‍കും.6.15 ന് പരി.കുര്‍ബ്ബാനയുടെ ആശീര്‍വാദം റവ.ഫാ.ജോസ് തറയ്ക്കല്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, സ്‌നേഹവിരുന്ന്.

Read more

ഫാദർ. ടോം ഉഴുന്നാലിൽ മോർട്ടൺഗ്രോവ് സെ.മേരിസ് ക്‌നാനായ ദൈവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ചു.

ഫാദർ ടോം ഉഴുന്നാലിൽ സെ.മേരിസിൽ വിശുദ്ധ ബലിയർപ്പിച്ചു. ചിക്കാഗോ : ദീർഘനാൾ യെമനിൽ തീവ്രവാദികളുടെ തടങ്കലിൽ കഴിയേണ്ടി വന്ന സലേഷ്യൻ സഭാംഗമായ (ഡോൺ ബോസ്കോ) ബഹുമാനപ്പെട്ട ഫാദർ ടോം ഉഴുന്നാലിൽ ആദ്യമായി മോർട്ടൺഗ്രോവ് സെ.മേരിസ് ക്നനായ ദൈവാലയത്തിൽ എത്തി വി.ബലിയർപ്പിച്ചു. 
സെപ്റ്റംബർ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് ബഹു. ടോം അച്ഛനോടൊപ്പം നിരവധി വൈദികരുടെ സാന്നിധ്യത്തിൽ നടത്തിയ സമൂഹബലിയിൽ റവ.ഫാ.ലല്ലു കൈതാരം മുഖ്യകാർമികനായിരുന്നു .
ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ, അസി.വികാരി 
ഫാ. ബിൻസ് ചേത്തലിൽ, ഫാ. ബോബൻ
വട്ടം പുറത്ത്, ഫാ. തോമസ് താഴപ്പള്ളി, ഫാ. സാൽബിൻ പോൾ. ഫാ. ജോസ്
കോയിക്കൽ. ഫാ. ഡൊമിനിക് കോട്ടിയാനി., എന്നിവർ സഹകാർമികരായിരുന്നു.
ടോം അച്ചന്റെ അനുഭവസാക്ഷ്യത്തിനായി കാതോർത്തു കടന്നുവന്ന ആയിരങ്ങൾ
അന്ന് നടന്ന തിരുകർമ്മങ്ങളിൽ സജീവമായി പങ്കെടുത്തു . 
സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ)

ചിക്കാഗോ:ദീർഘനാൾ യെമനിൽ തീവ്രവാദികളുടെ തടങ്കലിൽ കഴിയേണ്ടി വന്ന സലേഷ്യൻ സഭാംഗമായ (ഡോൺ ബോസ്കോ) ബഹുമാനപ്പെട്ട ഫാദർ ടോം ഉഴുന്നാലിൽ ആദ്യമായി മോർട്ടൺഗ്രോവ് സെ.മേരിസ് ക്‌നാനായ ദൈവാലയത്തിൽ എത്തി വി.ബലിയർപ്പിച്ചു. സെപ്റ്റംബർ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് ബഹു. ടോം അച്ഛനോടൊപ്പം നിരവധി വൈദികരുടെ സാന്നിധ്യത്തിൽ നടത്തിയ സമൂഹബലിയിൽ റവ.ഫാ.ലല്ലു കൈതാരം മുഖ്യകാർമികനായിരുന്നു .ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ, അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ, ഫാ. ബോബൻ വട്ടം പുറത്ത്, ഫാ. തോമസ് താഴപ്പള്ളി, ഫാ. സാൽബിൻ പോൾ. ഫാ. ജോസ്കോയിക്കൽ. ഫാ. ഡൊമിനിക് കോട്ടിയാനി., എന്നിവർ സഹകാർമികരായിരുന്നു.ടോം അച്ചന്റെ അനുഭവസാക്ഷ്യത്തിനായി കാതോർത്തു കടന്നുവന്ന ആയിരങ്ങൾ അന്ന് നടന്ന തിരുകർമ്മങ്ങളിൽ സജീവമായി പങ്കെടുത്തു . 

Read more

ക്നാനായ റീജിയൻ എസ്രമീറ്റ് ചിക്കാഗോ മോർട്ടൺഗ്രോവ് സെ.മേരിസിൽ.

ക്നാനായ റീജിയൻ എസ്രമീറ്റ് ചിക്കാഗോ
സെ.മേരിസിൽ. 
അമേരിക്കയിലെ ക്നാനായ റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥന പഠന പരിശീലന ധ്യാനം സെപ്തംബർ 21 മുതൽ 23 വരെ ചിക്കാഗോ മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച്
നടത്തപ്പെടുന്നു. ക്നാനായ റീജിയണിലെ 14 ഇടവകയുടെ ആഭിമുഖ്യത്തിൽ
സംയുക്തമായി നടത്തപ്പെടുന്ന ഈ എസ്രമീറ്റിൽ റീജിയണിലെ ഇതര ആത്മീയ കൂട്ടായ്മകൾക്ക് നേതൃത്വം കൊടുക്കുന്നവർ പങ്കെടുക്കുന്നു. ഭാവിയിൽ ഇത്തരം കൂട്ടായ്മകളിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഇതിൽ
പങ്കെടുക്കുവാൻ അവസരം ഒരുക്കുന്നുണ്ട്. വിവിധ പ്രായപരിധിയിലുള്ളവരുടെ
ആത്മീയ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുവാൻ താൽപര്യമുള്ളവരെ
കണ്ടെത്തി ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് നയിക്കുവാൻ വേണ്ട
പ്രോത്സാഹനം നൽകുകയും ചെയ്യുമെന്ന് ക്നാനായ റീജിയൻ ഡയറക്ടറും സെ.
മേരീസ് ഇടവക വികാരിയുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ അറിയിച്ചു.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ)

ചിക്കാഗോ;അമേരിക്കയിലെ ക്നാനായ റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥന പഠന പരിശീലന ധ്യാനം സെപ്തംബർ 21 മുതൽ 23 വരെ ചിക്കാഗോ മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച്നടത്തപ്പെടുന്നു. ക്നാനായ റീജിയണിലെ 14 ഇടവകയുടെ ആഭിമുഖ്യത്തിൽ സംയുക്തമായി നടത്തപ്പെടുന്ന ഈ എസ്രമീറ്റിൽ റീജിയണിലെ ഇതര ആത്മീയ കൂട്ടായ്മകൾക്ക് നേതൃത്വം കൊടുക്കുന്നവർ പങ്കെടുക്കുന്നു. ഭാവിയിൽ ഇത്തരം കൂട്ടായ്മകളിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഇതിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കുന്നുണ്ട്. വിവിധ പ്രായപരിധിയിലുള്ളവരുടെ ആത്മീയ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുവാൻ താൽപര്യമുള്ളവരെ കണ്ടെത്തി ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് നയിക്കുവാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുമെന്ന് ക്നാനായ റീജിയൻ ഡയറക്ടറും സെ.മേരീസ് ഇടവക വികാരിയുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ അറിയിച്ചു.

Read more

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് അന്താരാഷ്ട്ര വടംവലി മത്സരം താമ്പാ ടസ്‌കേഴ്‌സിന് ഉജ്ജ്വലവിജയം

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് അന്താരാഷ്ട്ര വടംവലി മത്സരം
താമ്പാ ടസ്‌കേഴ്‌സിന് ഉജ്ജ്വലവിജയം
നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരി അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 6-ാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന് തിരശ്ശീല വീഴുമ്പോള്‍ 2016, 2017 ലെ ചാമ്പ്യന്മാരായ കുവൈറ്റ് കെ.കെ.ബി. ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തറപറ്റിച്ചുകൊണ്ട് താമ്പാ ടസ്‌ക്കേഴ്‌സ് നെടിയകാലായില്‍ മാണി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ജോയി നെടിയകാല സ്‌പോണ്‍സര്‍ ചെയ്ത 5001 ഡോളറും കരസ്ഥമാക്കിയ അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ് ചിക്കാഗോ സെന്റ് മേരീസ് മൈതാനം സാക്ഷ്യം വഹിച്ചത്.
രണ്ടാം സ്ഥാനം ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കുവൈറ്റ് കെ.കെ.ബി. ടീം കരസ്ഥമാക്കിയപ്പോള്‍ മൂന്നാം സ്ഥാനം സാബു പടിഞ്ഞാറേല്‍ സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കാനഡ ഗ്ലാഡിയേറ്റേഴ്‌സ് കരസ്ഥമാക്കി. നാലാം സ്ഥാനം ചിക്കാഗോ മംഗല്യ ജൂവല്ലേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ന്യൂയോര്‍ക്ക് കിംഗ് കോബ്‌സ് കരസ്ഥമാക്കി. ടൂര്‍ണമെന്റ് എം.വി.പി. യായി താമ്പാ ടസ്‌കേഴ്‌സിന്റെ ജയിന്‍ മൂലക്കാട്ട്, ബെസ്റ്റ് ഫ്രണ്ട് ആയി കുവൈറ്റ് കെ.കെ.ബി. യുടെ സമദ്, ബെസ്റ്റ് ബാക്കായി കാനഡ ഗ്ലാഡിയേറ്റേഴ്‌സിന്റെ ശരത്ത്, ബെസ്റ്റ് ടീം ആയി കാനഡ ഗ്ലാഡിയേറ്റേഴ്‌സിനെയും തെരഞ്ഞെടുത്തു.
ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത് മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ങൃ. ഉമി ഉശാമൃശമ ആണ്. തുടര്‍ന്നു നടന്ന ഓണാഘോഷവും പൊതുയോഗവും സെന്റ് മേരീസ് പള്ളി അസി. വികാരി ഫാ. ബിന്‍സ് ചേത്തല ഉദ്ഘാടനം ചെയ്തു. നാട്ടില്‍ പോലും കാണാന്‍ കഴിയാത്ത വമ്പിച്ച ജനാവലി പങ്കെടുത്ത വടംവലി മത്സരവും ഓണാഘോഷവും ചെണ്ടമേളങ്ങളും ഒക്കെ മലയാളികളുടെ ഗൃഹാതുര സ്മരണകളെ ഉണര്‍ത്തുവാന്‍ പര്യാപ്തമാണെന്ന് ബിന്‍സച്ചന്‍ പറഞ്ഞു.
തുടര്‍ന്ന് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി സ്വാഗതവും, സെക്രട്ടറി ജോസ് മണക്കാട്ട് ആശംസയും, ട്രഷറര്‍ മാനി കരികുളം കൃതജ്ഞതയും പറഞ്ഞു. വടംവലി കമ്മിറ്റി ചെയര്‍മാന്‍ സിറിയക്ക് കൂവക്കാട്ടില്‍ വടംവലി വിജയികളെ പ്രഖ്യാപിച്ചു. വളരെ ചിട്ടയോടും കൃത്യനിഷ്ഠയോടെയും നടത്തിയ ഈ പരിപാടിക്ക് സോഷ്യല്‍ ക്ലബ്ബ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് ഇതിന്റെ വിജയം എന്ന് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍ പറഞ്ഞു.
ഈ പരിപാടി വിജയിപ്പിക്കാന്‍ സഹായിച്ച കെ.വി. ടി.വി., ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് ടി.വി., ഫാന്‍സി വീഡിയോ, സംഗമം പത്രം, കേരള എക്‌സ്പ്രസ്സ്, ജോയിച്ചന്‍ പുതുകുളം, ക്‌നാനായ വോയ്‌സ്, ഫോട്ടോഗ്രാഫര്‍ മോനു വര്‍ഗ്ഗീസ്, റഫറിമാരായ ജോസ് ഇടിയാലി, നിണല്‍ മുണ്ടപ്ലാക്കല്‍, കമന്റേറ്റേഴ്‌സ് ആയ സജി പൂതൃക്കയില്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, സ്വാദിഷ്ടമായ ഓണസദ്യയൊരക്കിയ മലബാര്‍ കാറ്ററിംഗ് തുടങ്ങി എല്ലാവരോടും നന്ദി സംഘാടകസമിതി അറിയിച്ചു.
കൂടാതെ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, ചിക്കാഗോയിലെയും നോര്‍ത്ത് അമേരിക്കയിലെയും എല്ലാ വടംവലി ആരാധകര്‍ക്കും, ലോകമെമ്പാടും തത്സമയം കെ.വി. ടി.വി. യിലൂടെ കണ്ട എല്ലാ പ്രേക്ഷകര്‍ക്കും, മത്സരം നടത്തുന്നതിനായി ഈ മൈതാനം തന്ന സെന്റ് മേരീസ് ചര്‍ച്ചിനും, ഈ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സറായ പേരന്റ് പെട്രോളിയത്തിനും, ഞങ്ങളെ സാമ്പത്തികമായി സഹായിച്ച എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും, ചിക്കാഗോയിലെ മറ്റ് മലയാളി ക്ലബ്ബുകള്‍ക്കും, മേയര്‍ ഡാന്‍ ഡിമരിയയ്ക്കും, ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് കാഴ്ചവച്ച ഫസ്റ്റ് എയ്ഡ് കമ്മിറ്റി, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരോടും അതിനുമപ്പുറം ഇത് വന്‍ വിജയമാക്കിത്തീര്‍ത്ത സോഷ്യല്‍ ക്ലബ്ബിലെ എല്ലാ മെമ്പര്‍മാരോടും              നന്ദിയും കടപ്പാടും അറിയിക്കുന്നു. 
                                      മാത്യു തട്ടാമറ്റം

ചിക്കാഗോ; നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരി അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 6-ാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന് തിരശ്ശീല വീഴുമ്പോള്‍ 2016, 2017 ലെ ചാമ്പ്യന്മാരായ കുവൈറ്റ് കെ.കെ.ബി. ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തറപറ്റിച്ചുകൊണ്ട് താമ്പാ ടസ്‌ക്കേഴ്‌സ് നെടിയകാലായില്‍ മാണി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ജോയി നെടിയകാല സ്‌പോണ്‍സര്‍ ചെയ്ത 5001 ഡോളറും കരസ്ഥമാക്കിയ അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ് ചിക്കാഗോ സെന്റ് മേരീസ് മൈതാനം സാക്ഷ്യം വഹിച്ചത്.

രണ്ടാം സ്ഥാനം ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കുവൈറ്റ് കെ.കെ.ബി. ടീം കരസ്ഥമാക്കിയപ്പോള്‍ മൂന്നാം സ്ഥാനം സാബു പടിഞ്ഞാറേല്‍ സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കാനഡ ഗ്ലാഡിയേറ്റേഴ്‌സ് കരസ്ഥമാക്കി. നാലാം സ്ഥാനം ചിക്കാഗോ മംഗല്യ ജൂവല്ലേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ന്യൂയോര്‍ക്ക് കിംഗ് കോബ്‌സ് കരസ്ഥമാക്കി. ടൂര്‍ണമെന്റ് എം.വി.പി. യായി താമ്പാ ടസ്‌കേഴ്‌സിന്റെ ജയിന്‍ മൂലക്കാട്ട്, ബെസ്റ്റ് ഫ്രണ്ട് ആയി കുവൈറ്റ് കെ.കെ.ബി. യുടെ സമദ്, ബെസ്റ്റ് ബാക്കായി കാനഡ ഗ്ലാഡിയേറ്റേഴ്‌സിന്റെ ശരത്ത്, ബെസ്റ്റ് ടീം ആയി കാനഡ ഗ്ലാഡിയേറ്റേഴ്‌സിനെയും തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത് മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ങൃ. ഉമി ഉശാമൃശമ ആണ്. തുടര്‍ന്നു നടന്ന ഓണാഘോഷവും പൊതുയോഗവും സെന്റ് മേരീസ് പള്ളി അസി. വികാരി ഫാ. ബിന്‍സ് ചേത്തല ഉദ്ഘാടനം ചെയ്തു. നാട്ടില്‍ പോലും കാണാന്‍ കഴിയാത്ത വമ്പിച്ച ജനാവലി പങ്കെടുത്ത വടംവലി മത്സരവും ഓണാഘോഷവും ചെണ്ടമേളങ്ങളും ഒക്കെ മലയാളികളുടെ ഗൃഹാതുര സ്മരണകളെ ഉണര്‍ത്തുവാന്‍ പര്യാപ്തമാണെന്ന് ബിന്‍സച്ചന്‍ പറഞ്ഞു.

തുടര്‍ന്ന് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി സ്വാഗതവും, സെക്രട്ടറി ജോസ് മണക്കാട്ട് ആശംസയും, ട്രഷറര്‍ മാനി കരികുളം കൃതജ്ഞതയും പറഞ്ഞു. വടംവലി കമ്മിറ്റി ചെയര്‍മാന്‍ സിറിയക്ക് കൂവക്കാട്ടില്‍ വടംവലി വിജയികളെ പ്രഖ്യാപിച്ചു. വളരെ ചിട്ടയോടും കൃത്യനിഷ്ഠയോടെയും നടത്തിയ ഈ പരിപാടിക്ക് സോഷ്യല്‍ ക്ലബ്ബ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് ഇതിന്റെ വിജയം എന്ന് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍ പറഞ്ഞു.

ഈ പരിപാടി വിജയിപ്പിക്കാന്‍ സഹായിച്ച കെ.വി. ടി.വി., ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് ടി.വി., ഫാന്‍സി വീഡിയോ, സംഗമം പത്രം, കേരള എക്‌സ്പ്രസ്സ്, ജോയിച്ചന്‍ പുതുകുളം, ക്‌നാനായ വോയ്‌സ്, ഫോട്ടോഗ്രാഫര്‍ മോനു വര്‍ഗ്ഗീസ്, റഫറിമാരായ ജോസ് ഇടിയാലി, നിണല്‍ മുണ്ടപ്ലാക്കല്‍, കമന്റേറ്റേഴ്‌സ് ആയ സജി പൂതൃക്കയില്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, സ്വാദിഷ്ടമായ ഓണസദ്യയൊരക്കിയ മലബാര്‍ കാറ്ററിംഗ് തുടങ്ങി എല്ലാവരോടും നന്ദി സംഘാടകസമിതി അറിയിച്ചു.

കൂടാതെ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, ചിക്കാഗോയിലെയും നോര്‍ത്ത് അമേരിക്കയിലെയും എല്ലാ വടംവലി ആരാധകര്‍ക്കും, ലോകമെമ്പാടും തത്സമയം കെ.വി. ടി.വി. യിലൂടെ കണ്ട എല്ലാ പ്രേക്ഷകര്‍ക്കും, മത്സരം നടത്തുന്നതിനായി ഈ മൈതാനം തന്ന സെന്റ് മേരീസ് ചര്‍ച്ചിനും, ഈ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സറായ പേരന്റ് പെട്രോളിയത്തിനും, ഞങ്ങളെ സാമ്പത്തികമായി സഹായിച്ച എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും, ചിക്കാഗോയിലെ മറ്റ് മലയാളി ക്ലബ്ബുകള്‍ക്കും, മേയര്‍ ഡാന്‍ ഡിമരിയയ്ക്കും, ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് കാഴ്ചവച്ച ഫസ്റ്റ് എയ്ഡ് കമ്മിറ്റി, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരോടും അതിനുമപ്പുറം ഇത് വന്‍ വിജയമാക്കിത്തീര്‍ത്ത സോഷ്യല്‍ ക്ലബ്ബിലെ എല്ലാ മെമ്പര്‍മാരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Read more

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ പുതിയ മതബോധന അധ്യയനവർഷം ആരംഭിച്ചു

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ പുതിയ മതബോധന അധ്യയനവർഷം ആരംഭിച്ചു
 
ബിനോയി കിഴക്കനടി.
 
ഷിക്കാഗോ: സെപ്റ്റെംബെർ 17 ഞായറാഴ്ച, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായിൽ 2017 - 2018 വർഷത്തേക്കുള്ള മതബോധന വിദ്യാർത്ഥികൾക്കായുള്ള അധ്യയന വർഷം ആരംഭിച്ചു. 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള വിശുദ്ധ ബലിക്കുശേഷം, ഡി. ർ. ഇ. റ്റീനാ നെടുവാമ്പുഴ, അസി. ഡി. ർ. ഇ. മാരായ മെർളിൻ പുള്ളോർകുന്നേൽ,  നബീസ ചെമ്മാച്ചേൽ, സ്കൂൾ സെക്രട്ടറി ഷോൺ പണയപറമ്പിൽ എന്നിവരുടെ നേത്യുത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാർത്ഥനകൾ ചൊല്ലി ആശീർവദിക്കുകയും ചെയ്തു. തുടർന്ന് ഈ വർഷം മതബോധനത്തിനു ചേർന്ന എല്ലാ കുട്ടികളേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.
  
നന്ദി.
 
ബിനോയി സ്റ്റീഫൻ കിഴക്കനടി.

ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു

ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു.
 
ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.)
 
ഷിക്കാഗൊ: സെപ്റ്റംബർ 2 ഞായറാഴ്ച, ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറൊനാ ദൈവാലയത്തിന്റെ പന്ത്രണ്ടാം വാർഷികം, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഇപ്പോഴത്തെയും മുൻ വർഷങ്ങളിലേയും പാരീഷ് എക്സിക്കൂട്ടിവിനോടൊപ്പം കേക്ക് മുറിച്ച് ലളിതമായിട്ട് ആചരിച്ചു. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ ബലിക്കുശേഷമാണ് പ്രവാസി ക്നാനായക്കാരുടെ തലപ്പള്ളിയായ ഈ ദൈവാലയത്തിന്റെ വാർഷികം, മധുരം പങ്കുവെച്ച് ആഘോഷിച്ചത്.  വളരെ സന്തോഷകരമായ ഈ വേളയിൽ, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയം സ്ഥാപിച്ച മുൻവികാരി ജനറാളും, ഫൊറോനാ വികാരിയുമായ വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ നേതൃത്വപാടവവും, പ്രചോദനവും, ദീർഘവീക്ഷണവും, സഹനശക്തിയും ഫൊറോനാംഗങ്ങൾ നന്ദിയോടെ സ്മരിച്ചു. ക്രമീകരണങ്ങൾക്ക് എക്സിക്കൂട്ടീവംഗങ്ങളായ, തോമസ് നെടുവാമ്പുഴ,  മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവർ നേത്യുത്വം നൽകി.

Copyrights@2016.