america live Broadcasting

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ പിതാവ് കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ ജോണ്‍ ജോര്‍ജ് (90) നിര്യാതനായി.

ഭാര്യ മേരി ജോര്‍ജ് 2008-ല്‍ നിര്യാതയായി. മാറിക പെരുമ്പനാനിക്കല്‍ കുടുംബാംഗമായിരുന്നു. 12 മക്കളില്‍ ഒരാള്‍ നിരാതനായി. എട്ടു പേര്‍ അമേരിക്കയിലുണ്ട്.

മക്കള്‍: റിട്ട. വിംഗ് കമാന്‍ഡര്‍ എന്‍.വി ജോണ്‍ (ആചാര്യ ജോണ്‍ സച്ചിദാനന്ദ (ലളിത), ഇന്ത്യ; പരേതനായ സെബാസ്റ്റ്യന്‍ ജോര്‍ജ്, ഇന്ത്യ; ഡോ. ആനി പോള്‍ (അഗസ്റ്റിന്‍ പോള്‍-റോക്കലാന്‍ഡ്); ജോര്‍ജ് ജോസഫ്. മെറ്റ്‌ലൈഫ് (തങ്കമ്മ-റോക്ക് ലാന്‍ഡ്);കറക്ഷന്‍ ഓഫീസര്‍ തോമസ് ജോര്‍ജ് (ഫിലോമിന-റോക്ക് ലാന്‍ഡ്); മറിയ തോട്ടുകടവില്‍ (തോമസ്-ന്യു ജെഴ്‌സി); റെന്നി ജോര്‍ജ് (റോക്ക് ലാന്‍ഡ്); ചേച്ചമ്മ തോമസ് (തോമസ്-ലോംഗ് ഐലന്റ്); അലോഷ്യസ് ജോര്‍ജ് (ലിന്‍സി-ഇന്ത്യ); എറണാകുളത്ത് വികലാംഗര്‍ക്കായുള്ള പ്രത്യാശ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സൈമണ്‍ ജോര്‍ജ് (ഹണി-ഇന്ത്യ); സബീന സെബാസ്റ്റ്യന്‍ (സെബാസ്റ്റ്യന്‍-ന്യു ജെഴ്‌സി); ജെറി ജോര്‍ജ് (ലിസ-ന്യു ജെഴ്‌സി)

28 കൊച്ചു മക്കളുണ്ട്. യു.എസ്. മറീനില്‍ വിശിഷ്ട സേവനമനുഷ്ടിച്ച ചാര്‍ലി ജയിംസ് പൗത്രരില്‍ ഒരാളാണ്.

പുത്രന്‍ ജോര്‍ജ് ജോസഫിന്റെ (മെറ്റ്‌ലൈഫ്) വസതിയില്‍ ഇന്നു വൈകിട്ട് 6 മണിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ഡയറകടര്‍ ഫാ. തദ്ദേവുസ് അരവിന്ദത്തിന്റെ നേത്രുത്വത്തില്‍ പ്രാര്‍ഥന ഉണ്ടായിരിക്കും. (73 ഗില്‍ക്രെസ്റ്റ് റോഡ്, വാലി കോട്ടേജ്, ന്യു യോര്‍ക്ക്-10989

Read more

ഷിക്കാഗോ കെ സി എസ് പ്രവർത്ത നോത്ഘാടനം ഒരുക്കങ്ങൾ പൂർത്തിയായി

ചിക്കാഗോ : കെ. സി. എസ് പുതിയ ഭരണസമിതിയുടെ ഉൽഘാടനവും ഭാഗ്യസ്മരണാർഹരായ ദൈവദാസൻ മാർ മാത്യു മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ എന്നീ പിതാക്കന്മാരുടെ ഓർമചാരണവും , പുതിയ കമ്മ്യൂണിറ്റി സെന്റർ വാങ്ങുന്നതിനുള്ള ഫണ്ട് റൈസിംഗ് കിക്ക്‌ ഓഫും ജനുവരി 21 തിയതി വൈകുന്നേരം 7 മണിക്ക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു . കെ സി എസിന്റെ ചിരകാല സ്വപ്നമായ മൾട്ടി പർപ്പസ് കമ്മ്യൂണിറ്റി സെന്റർ വാങ്ങുന്നതിനുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാം "ദിലീപ് ഷോ 2017 " മെയ് 13 തിയതി ഗെയിറ്റുവേ തിയേറ്ററിൽ വച്ച് നടത്തപ്പെടുന്നു. യോഗത്തോടനുബന്ധിച്ചു വിവിധ പോഷക സംഘടനകളുടെ കലാ പരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണ് . എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു

Read more

ചെട്ടിയാത്ത് ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ഗാനോപഹാരം : എനിക്കായ് എന്റെ "അമ്മ റിലീസ് ചെയ്തു.

ബോസ്റ്റൺ: നിരവധി ഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങൾ സമ്മാനിച്ച കെ ജി പീറ്റർ ചെട്ടിയാത്ത് ക്രിയേഷൻസിന്റെ ബാനറിൽ സംഗീത സംവിധാനം നിർവ്വഹിച്ച് പുറത്തിറക്കുന്ന ചെട്ടിയാത്ത് ക്രിയേഷൻസിന്റെ ക്രിസ്തീയ ഗാനോപഹാരം "എനിക്കായി എന്റെ "അമ്മ" പുറത്തിറക്കി. മലയാള പിന്നണി ഗാനരംഗത്തെ പ്രമുഖ ഗായകർ ആലപിച്ച കവ്യാത്മക ഗീതങ്ങൾ രചിച്ചത് ജെയിംസ് ചെട്ടിയാത്ത് ആണ്. പ്രമുഖ സംഗീത സംവിധായകൻ കെ ജി പീറ്റർ ഈണമിട്ട ഗാനങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് ഭക്തിഗാന രംഗത്ത് തന്റേതായ സ്ഥാനം അരക്കിട്ടുറപ്പിച്ച കെസ്റ്റർ, വിത്സൺ പിറവം തുടങ്ങിയ പ്രമുഖരാണ്. കോട്ടയം മെഡിക്കൽ കോളേചില പി ടി എ ഹാളിൽ വച്ചാണ് സിഡിയുടെ പ്രകാശനം നിർവഹിച്ചത്. കാർഡിയോളജി വിഭാഗം ഡോക്ടറും സുപ്രസിദ്ധ വയലിനിസ്റ്റുമായ ഡോ. വി എൽ ജയപ്രകാശ് ഈ ആൽബത്തിന്റെ പ്രകാശന കർമ്മം ആദ്യ കോപ്പി ആർ എം ഓ ഡോ. രജ്ഞന് കൈമാറികൊണ്ട് നിർവ്വഹിച്ചു. തദവസരത്തിൽ ഈ ആൽബത്തിന്റെ കോർഡിനേറ്ററും ആശുപത്രി സർജനുമായ ശ്രീ ജോയിസ് മണലേൽ ആൽബത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും അർത്ഥവും വിവരിക്കുകയുണ്ടായി. സംഗീത സംവിധാനം നിർവ്വഹിച്ച കെ ജി പീറ്റർ, ഗാനങ്ങൾ ആലപിച്ച ഗായകർ, അനേകം സംഗീത പ്രേമികൾ, ജീവനക്കാർ എന്നിവർ ഈ പ്രാക്ഷണ കർമ്മത്തിന് സാക്ഷികളായി. ഗാനങ്ങൾ ആലപിച്ച ഗായകർ തന്നെ ഗാനങ്ങളെ സദസ്സിനു പാടി പരിചയപ്പെടുത്തിയത് തികച്ചും ഹൃദ്യമായി മാറി. ആൽബത്തിന്റെ അമേരിക്കക്കയിലെ പ്രകാശന കർമ്മം ലാസ്വേഗാസിൽ വച്ചാണ് നടത്തപ്പെടുന്നത്.

Read more

ശോശാമ്മ (മോളി) വര്‍ഗീസ് നിര്യാതയായി | LIVE on KVTV

Sosamma (Molly) Varghese
November 24, 1948 - January 7, 2017

Husband: Chacko P. Varghese (Monachen)

Children: Melissa, James, Keegan & Kennedy Whittle Minoy, Jessa, Christian, Ethan, Gianna, & Julianna Varghese Milani, Jacob, & Ariyah Philip

Her mother Mariamma abraham,

Sibling: Kunjumol/Joy Varghese Abraham/Santamma In Saudi Arabia:

Abraham Varghese/Kochumol In USA:

Thomas abraham (Sajan)/ Jolly

The Funeral Arrangements of Mrs. Sosamma (Molly) Varghese are as follows:

Visitation
Adolf Funeral Home
7000 S. Madison St.
Willowbrook, IL 60527
3:00 PM – 8:00 PM
Sunday, January 15, 2017

Funeral Service
St. Mary"s Syro-Malankara Catholic Church
1208 Ashland Ave.
Evanston, IL 60202
10:30 AM
Monday, January 16, 2017
(Followed by Final Interment)

Final Interment
Clarendon Hills Cemetery
6900 Cass Ave.
Darien, IL 60561

Read more

ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസിന് വിപുലമായ കമ്മറ്റികൾ

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ നടത്തിപ്പിന് വിപുലമായ കമ്മറ്റികൽ രൂപീകരിച്ചു. ക്നാനായ കാത്തലിക്ക് റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ പ്രസിഡണ്ട് ആയും, ചിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത് വൈസ് പ്രസിഡണ്ട് ആയും ചിക്കാഗോയിലെ അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത് സെക്രട്ടറിയായും ഉള്ള കമ്മറ്റിയിൽ ജനറൽ കൺവീനർ ആയി ഫാമിലി കമ്മീഷൻ ചെയർമാൻ ടോണി പുല്ലാപ്പള്ളിയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജോയി വാച്ചാച്ചിറയും (ചിക്കാഗോ) തിയോഫിൻ ചാമക്കാലായും (ഡാളസ്) ഉണ്ട്. ഇവരെ കൂടാതെ മറ്റ് കമ്മറ്റികളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ഫൈനാൻസ്: സ്റ്റീഫൻ ചൊള്ളമ്പേൽ (ചിക്കാഗോ) & ജോസഫ് വള്ളിപ്പടവിൽ (ലോസാഞ്ചൽസ്)

രെജിസ്ട്രേഷൻ: പോൾസൺ കുളങ്ങര (ചിക്കാഗോ) & ജോണി മക്കോറ (ഹൂസ്റ്റൺ)

പബ്ലിസിറ്റി : അനിൽ മറ്റത്തിക്കുന്നേൽ (ചിക്കാഗോ) & എബി തെക്കനാട്ട് (മയാമി)

പ്രോഗ്രാം / സ്റ്റേജ് : തോമസ് പാലച്ചേരി (ന്യൂയോർക്ക്) & റോയിസ് ചിറയ്ക്കൽ (അറ്റ്ലാന്റ)

ഫുഡ് : ഷാജി വെമ്പേനി (ന്യൂജേഴ്‌സി) & പീറ്റർ കുളങ്ങര (ചിക്കാഗോ)

റിട്രീറ്റ്: ബീബി തെക്കനാട്ട് (ഡിട്രോയിറ്റ്‌) & സാബു മഠത്തിപ്പറമ്പിൽ (ചിക്കാഗോ)

യൂത്ത് മിനിസ്ട്രി: റ്റീനാ നെടുവാമ്പുഴ (ചിക്കാഗോ) & ടോബിൻ കണ്ടാരപ്പള്ളി (ചിക്കാഗോ)

ചിൽഡ്രൻസ് മിനിസ്ട്രി : ആൻസി ചേലക്കൽ (ചിക്കാഗോ) & ജോയിസൺ പഴയമ്പള്ളി (താമ്പാ)

സെമിനാർ : പീറ്റർ ചാഴികാട്ട് (ഹൂസ്റ്റൺ) & ജോസ് കോരക്കുടിലിൽ (ന്യൂയോർക്ക്)

ലിറ്റർജി: കുര്യൻ നെല്ലാമറ്റം (ചിക്കാഗോ) & ജോൺ അരയത്തിൽ (ടോറോന്റോ)

ലൈറ്റ് & സൗണ്ട് : സൂരജ് കോലടി (ചിക്കാഗോ) & ഷിനോ മറ്റം (ന്യൂയോർക്ക്)

അക്കമഡേഷൻ : ജിനോ കക്കാട്ടിൽ (ചിക്കാഗോ) & റെനി ചെറുതാന്നി (താമ്പാ)

ബിബ്ലിക്കൽ പ്രോഗ്രാം: ഗ്രെസി വാച്ചാച്ചിറ (ചിക്കാഗോ) & ജോൺസൻ വാരിയത്ത് (ഡാളസ്)

ട്രഡീഷണൽ പ്രോഗ്രാം : മേരി ആലുങ്കൽ (ചിക്കാഗോ) & ചിന്നു ഇല്ലിക്കൽ (ഫിലാഡൽഫിയ)

റിസപ്‌ഷൻ: നീതാ ചെമ്മാച്ചേൽ (ചിക്കാഗോ) & ജെയിംസ് പാലക്കൻ (സാൻ ഹൊസെ).

ട്രാൻസ്‌പോർട്ടേഷൻ: ജോയി ചെമ്മാച്ചേൽ (ചിക്കാഗോ) & റെജി ഒഴുങ്ങാലിൽ (ന്യൂയോർക്ക്)

സുവനീർ : ബിജോ കാരക്കാട്ട് (സാൻ അന്റോണിയോ) & മത്തിയാസ് പുല്ലാപ്പള്ളി (ചിക്കാഗോ).

ഔട്ട്ഡോർ ആക്ടിവിറ്റീസ് : സൻജോയ് കുഴിപ്പറമ്പിൽ (ന്യൂയോർക്) & ജെയിംസ് വെട്ടിക്കാട്ട് (ചിക്കാഗോ).

കൊയർ: സജി മാലിത്തുരുത്തേൽ (ചിക്കാഗോ) & ജോസ് കുറുപ്പംപറമ്പിൽ (ഹൂസ്റ്റൺ).

ഹെൽത്ത് & സേഫ്റ്റി : ഡോ. ഫിലിപ്പ് ചാത്തംപടം (ലോസാഞ്ചൽസ്) & ബെന്നി കാഞ്ഞിരപ്പാറ (ചിക്കാഗോ)

വിഡിയോ & ഫോട്ടോ : സജി പണയപറമ്പിൽ (ചിക്കാഗോ) & ഡൊമിനിക് ചൊള്ളമ്പേൽ (ചിക്കാഗോ)

ഇവർക്ക് പുറമെ ഓരോ ഇടവകയിൽ നിന്നും മിഷനുകളിൽ നിന്നും കമ്മറ്റികളിൽ നിരവധി പേര് പ്രവർത്തിക്കുന്നുന്നുണ്ട്. നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം ഉൾപ്പെടുന്ന ചിക്കാഗോ സീറോ മലബാർ രൂപത, 2017 യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫാമിലി കോൺഫ്രൻസിൽ യുവതീ യുവാക്കൾക്കായി ഏറ്റവും അനുയോജ്യമായ രീതിയിൽ സഭാത്മകവും സാമുദായികവുമായ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി ഫാ. തോമസ് മുളവനാൽ ഓർമ്മിപ്പിച്ചു. കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ പുരോഗതിക്കും ശാക്തീരണത്തിനും ഊന്നൽ കൊടുത്തുകൊണ്ട്, സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഫാമിലി കോൺഫ്രൻസ് വിഭാവനം ചെയ്തിരിക്കുന്നത്.

കോൺഫ്രൻസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. തോമസ് മുളവനാൽ : 310 709 5111

ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254

ഫാ. ബോബൻ വട്ടംപുറത്ത് :773 934 1644

ടോണി പുല്ലാപ്പള്ളി: 630 205 5078

ജോയി വാച്ചാച്ചിറ 630 731 6649

തിയോഫിൻ ചാമക്കാലാ 972 877 7279

Read more

ക്നാനായ ഫാമിലി കോൺഫ്രൻസിനെ വചന സമ്പുഷ്ടമാക്കുവാൻ ഫാ. ജോസഫ് പാബ്ലാനിയും ബ്ര. റെജി കൊട്ടാരവും നേതൃത്വം നൽകുന്ന ധ്യാന പരിപാടികൾ.

ചിക്കാഗോ: ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസിനെ വചന സമ്പുഷ്ടമാക്കുവാൻ പ്രശസ്ത ദൈവ ശാസ്ത്ര പണ്ഡിതനും വചന പ്രഘോഷകനുമായ ഫാ. ജോസഫ് പാബ്ലാനിയിൽ, കൈറോസ് ധ്യാന ടീമിലെ വചന പ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം, സുപ്രസിദ്ധ സംഗീത സംവിധായകൻ ബ്രദർ പീറ്റർ ചേരാനല്ലൂർ, നോർത്ത് അമേരിക്കയിൽ ജനിച്ചു വളർന്ന  യുവജനങ്ങളാൽ  നയിക്കപ്പെടുന്ന കൈറോസ് യൂത്ത് ടീം അംഗങ്ങൾ എന്നിവർ എത്തുന്നു.  കൈറോസ് യൂത്ത് ടീമിന്റെ നേതൃത്വത്തിൽ ആയിരത്തോളം യുവതീ യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട്, ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ നടത്തപ്പെട്ട ക്രൈസ്റ്റ് വിൻ നൈറ്റും ഫാമിലി കോൺഫറൻസിന്റെ ഭാഗമായി നടത്തപെടുന്നുണ്ട്. കൈറോസ് യു എസ്  എ യുടെ കോർഡിനേറ്റർമാരായ ബബ്‌ലു ചാക്കോ ജിസ് നെടുംതുരുത്തിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഫാമിലി കോൺഫ്രൻസിലെ കൈറോസിന്റെ ആധ്യാത്മിക പരിപാടികൾ നടത്തപ്പെടുക.

ജൂൺ 28 നു ആരംഭിച്ച് ജൂലൈ 1 ന് അവസാനിക്കുന്ന പ്രഥമ ഫാമിലി കോൺഫ്രൻസിൽ പങ്കെടുക്കുന്ന സഭാ മേലധ്യക്ഷന്മാർക്കും വൈദീകർക്കും പുറമെയാണ് വചന പ്രഘോഷണത്തിലൂടെ അനേകം ദൈവാനുഗ്രഹങ്ങൾ സഭയുടെ ചൊരിഞ്ഞിട്ടുള്ള അനുഗ്രഹീതരായ ധ്യാന ടീം എത്തുന്നത്. വചന പ്രഘോഷണത്തിനു പുറമെ സഭാ സാമുദായിക വിഷയങ്ങളെപ്പറ്റി പ്രദിപാദിക്കപ്പെടുന്ന നിരവധി സെമിനാറുകളും നടത്തപെടുന്നുണ്ട്. ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ചാണ് ചരിത്രം കുറിക്കുവാൻ പോകുന്ന പ്രഥമ ഫാമിലി കോൺഫറൻസ് നടത്തപ്പെടുക. സഭാ - സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന കോൺഫ്രൻസിന്റെ വിജയത്തിനായി നിരവധി കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾക്ക് പുറമെ, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്നാനായ സമൂഹത്തിലെ സഭാ- സാമുദായിക വളർച്ചക്ക് ആക്കം കൂട്ടുവാൻ ഉതകുന്ന പരിപാടികളും നടപ്പിലാക്കുവാൻ സാധിക്കത്തക്ക വിധത്തിലാണ് ഫാമിലി കോൺഫ്രൻസ് ആസൂത്രണം ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങൾക്ക് അനുയോജ്യമായ പരിപാടികൾ അവരാൽ തന്നെ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞു.

ഹോട്ടൽ മുറിയും ഭക്ഷണവും മറ്റു ചിലവുകളും ഉൾപ്പെടെ രണ്ടു പേര് അടങ്ങുന്ന ഒരു കുടുംബത്തിന് $ 855 ആണ് രജിഷ്ട്രേഷൻ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ രജിഷ്ട്രേഷനും ഭക്ഷണവും ലഭിക്കും. ആറ് വയസ്സിനു മുകളിൽ പ്രായമുള്ള, മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്ന കുട്ടികൾക്ക് $140 കൂടി ഭക്ഷണത്തിനും മറ്റു ചിലവുകൾക്കുമായി നിശയിക്കപ്പെട്ടിരിക്കുന്നു. 21 വയസ്സിനു മുകളിൽ പ്രായമുള്ള യുവജനങ്ങൾക്ക് $ 395 ആണ് രജിഷ്ട്രേഷൻ ഫീസ് ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. രജിഷ്ട്രേഷൻ ഫീസിന് പുറമെ $ 300 കൂടി നൽകി സ്പോൺസർ ആകുവാനും, $ 750 കൂടി നൽകി വി ഐ പി സ്പോൺസർ ആകുവാനും ഉള്ള സൗകര്യവും റെജിഷ്ട്രേഷന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഓരോ ഇടവകയിലെയും രജിസ്‌ട്രേഷൻ കമ്മറ്റി അംഗങ്ങളുമായോ , ഇടവക വികാരിമാരുമായോ രെജിസ്ട്രേഷൻ കമ്മറ്റിയുടെ നാഷണൽ കമ്മറ്റി ചെയർമാൻ പോൾസൺ കുളങ്ങരയുമായോ (8472071274) ബന്ധപ്പെടുക

Read more

താമ്പാ : ചാക്കോ ജോൺ | Live Broadcast on KVTV.COM

താമ്പാ : ചാക്കോ ജോൺ (79) താമ്പായിൽ നിര്യാതനായി. ഭാര്യ തങ്കമ്മ ജോൺ,  മക്കൾ :ആൻ  കോരത്ത് , വർഗീസ് ജോൺ, മറിയാമ്മ ജോൺ, ജോ ജോൺ, മിനി ജോൺ . പൊതുദർശനം, വെള്ളിയാഴ്ച വൈകുന്നേരം ആറ് മണി  മുതൽ ഒൻപതു മണിവരെ താംമ്പായിലും സംസ്കാരം പിന്നീട് കേരളത്തിൽ. 

Hillsboro Memorial Funeral Home,

2323 W Brandon Blvd, Brandon, FL 33511

Click the below link for watching Live Broadcasting

http://www.youtube.com/user/knanayavoice1/live

Read more

ഡാലസ് / പത്തനാപുരം: മങ്ങാട്ടേത്ത് പുത്തന്‍വീട്ടില്‍ എം.എസ്. ബേബി | LIVE on KVTV

>ഡാലസ്: പത്തനാപുരം മങ്ങാട്ടേത്ത് പുത്തന്‍വീട്ടില്‍ എം.എസ്. ബേബി(76) നിര്യാതനായി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദയറാ ഇടവകാംഗമായിരുന്ന പരേതന്‍ 30 വര്‍ഷത്തോളം ജോര്‍ജ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സേവനം ചെയ്തതിനു ശേഷം 1999 മുതല്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.

പത്തനാപുരം കടയ്ക്കാമണ്‍ പുത്തന്‍പുരയില്‍ ലീലാമ്മയാണ് സഹധര്‍മ്മിണി. മക്കള്‍: സലിത(ഫ്രസിനിയസ് കിഡ്‌നി കെയര്‍ ഇര്‍വിംഗ്, യു.എസ്. റീനല്‍ കെയര്‍, ഫോര്‍ത്ത് വര്‍ത്ത്), സന്തോഷ്(ടൊയോട്ട സര്‍വ്വീസ് സെന്റര്‍ അസ്സോസിയേറ്റ് മാനേജര്‍, ഇര്‍വിംഗ്), സംഗീത(യു.എസ്. റീനല്‍ കെയര്‍, ഫോര്‍ത്ത് വര്‍ത്ത്), സജേഷ്(എന്‍.ടി.ടി. ഡാറ്റാ, പ്ലാനോ).

മല്ലശ്ശേരി ളാക്കൂര്‍ കൊല്ലംപറമ്പില്‍ ജോസ് തോമസ്(ഡാലസ് ഷെരീഫ് ഡിപ്പാര്‍ട്ടുമെന്റ്), തിരുവല്ലാ തച്ചേടത്ത് മഞ്ജു(യു.റ്റീ സൗത്ത് വെസ്റ്റേണ്‍), മൈലാടുംപ്പാറ കളീക്കല്‍ ബിനു(യു.എസ്. റീനല്‍ കെയര്‍), അയിരൂര്‍ കുറ്റികണ്ടത്തില്‍ ആഷ്‌ലി(യു.റ്റി. സൗത്ത് വെസ്റ്റേണ്‍) എന്നിവര്‍ മരുമക്കളും ജയ്ക്ക് തോമസ്, ജെയ്മി, ഹാന, ആല്‍വിന്‍, ജെനീസ എന്നിവര്‍ കൊച്ചുമക്കളും ആണ്.

ജനുവരി 6 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 8.30 മണി വരെ ഇര്‍വിംഗ് ക്രൈസ്റ്റ് ചര്‍ച്ചില്‍(1750 E Airport Fwy, irving, TX 75062) വെച്ച് പൊതുദര്‍ശനവും, ശനിയാഴ്ച രാവിലെ 9 മണിക്ക് ഇര്‍വിംഗ് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍(1627 E Shady Grove Rd, Irving TX 75062) വെച്ച് സംസ്‌കാര ശ്രുശ്രൂഷയും തുടര്‍ന്ന് ഇര്‍വിംഗ് ഓക്‌ഗ്രോവ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ സംസ്‌കാരം നടത്തുന്നതുമാണ്.

സംസ്കാര ശുശ്രൂഷകൾ തത്സമയം കെവി ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്നു. കെ വി ടിവി ലൈവ് ചാനൽ കാണുവാനായി http://kvtv.com/index.php?mnu=kvtv-live എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

യുണൈറ്റഡ് മീഡിയയിലും ( മലയാളം ഐ പി ടിവി & ബോം ടിവി) റോക്കു ബോക്സിലും Religious സെക്ഷനിൽ കെ വി ടിവി സൗജന്യമായി ലഭ്യമാണ്

സ്മാർട്ട് ഫോണിൽ ആൻഡ്രോയിസ് & ആപ്പിൾ സ്റ്റോറിൽ KVTV എന്ന് സെർച്ച് ചെയ്‌താൽ കെവിടിവി യുടെ ആപ്പ് സൗജന്യമായി ഡൌൺലോഡ് ചെയ്തും തത്സമയ സംപ്രേക്ഷണം കാണുവാൻ സാധിക്കും

കെവിടിവിയുടെ യൂട്യൂബ് ചാനലിലും തത്സമയം വീഡിയോ കാണുവാൻ സാധിക്കും. http://www.youtube.com/c/KnanayaVoicetv/live എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=6YeAQHrughw

Read more

കാനഡയിൽ ക്രിസ്തുമസ് - പുതുവത്സര ബാങ്ക്വറ്റ് ജനുവരി 7 ന്

മിസ്സിസാഗാ: ക്നാനായ കാത്തലിക്ക്ക് അസോസിയേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതുവത്സര ബാങ്ക്വറ്റ് നടത്തപ്പെടുന്നു. ജനുവരി ഏഴാം തിയതി മിസ്സിസ്സാഗയിലെ സ്വാഗത് ബാങ്ക്വറ്റ് ഹാളിൽ വച്ച് നടത്തപ്പെടുന്നത് കെ സി എ സി യുടെ പ്രഥമ ബാങ്ക്വറ്റ് ആണ്. നിരവധി കലാ പരിപാടികളും ഏവർക്കും ആസ്വദിക്കാട്ടുവാൻ സാധിക്കത്തക്ക വിധത്തിൽ യുവതീ യുവാക്കളുടെ നേതൃത്വത്തിൽ കൗതുകകരമായ ഗെയിമുകളും ഒക്കെ ചേർത്തിണക്കിക്കൊണ്ടാണ് ബാങ്ക്വറ്റ് ക്രമീകരിക്കപ്പെടുന്നത്. ബാങ്ക്വറ്റ് വേദിയിൽ വച്ച് വിമൻസ് ഫോറത്തിന്റെ ഉദ്ഘാടനവും പുരാതനപ്പാട്ട് മത്സരവും നടത്തപെടുന്നുണ്ട്. ടോറോന്റോ ഏരിയയിലെ സിറ്റികളെ കോർത്തിണക്കിക്കൊണ്ടുള്ള ടീമുകൾ പങ്കെടുക്കുന്ന പുരാതനപ്പാട്ട് മത്സരത്തിൽ ഒന്നാം സമ്മാനമായി $ 300, രണ്ടാം സമ്മാനമായി $ 200 എന്നിവ നൽകപ്പെടും. സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് ജൈമോൻ തമ്പലക്കാട്ട് ആണ്. പ്രസിഡണ്ട് ജോഷി എടാട്ട്കാലായിൽ, വൈസ് പ്രസിഡണ്ട് ജെറിൻ നീറ്റുകാട്ട്, സെക്രട്ടറി തങ്കച്ചൻ വെള്ളരിമറ്റം, ട്രഷറർ റോയി ചെമ്മലക്കുഴി എന്നിവരുടെ നേതൃത്വത്തിലുള്ള കെ സി എ സി കമ്മറ്റി പരിപാടികൾക്ക് നേതൃത്വം നൽകും. ടോറോന്റോ ഏരിയയിലെ എല്ലാ ക്നാനായ കുടുംബങ്ങളും യുവതീ യുവാക്കളും ഈ പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

Read more

KCS പ്രവർത്ത നോൽഘാടനവും അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണവും ജനു 21 ന്

ചിക്കാഗോ : കെ. സി. എസ് പുതിയ ഭരണസമിതിയുടെ ഉൽഘാടനവും ഭാഗ്യസ്മരണാർഹരായ ദൈവദാസൻ മാർ മാത്യു മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ എന്നീ പിതാക്കന്മാരുടെ ഓർമചാരണവും , പുതിയ കമ്മ്യൂണിറ്റി സെന്റർ വാങ്ങുന്നതിനുള്ള ഫണ്ട് റൈസിംഗ് കിക്ക്‌ ഓഫും ജനുവരി 21 തിയതി വൈകുന്നേരം 7 മണിക്ക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു . കെ സി എസിന്റെ ചിരകാല സ്വപ്നമായ മൾട്ടി പർപ്പസ് കമ്മ്യൂണിറ്റി സെന്റർ വാങ്ങുന്നതിനുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാം "ദിലീപ് ഷോ 2017 " മെയ് 13 തിയതി ഗെയിറ്റുവേ തിയേറ്ററിൽ വച്ച് നടത്തപ്പെടുന്നു. യോഗത്തോടനുബന്ധിച്ചു വിവിധ പോഷക സംഘടനകളുടെ കലാ പരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണ് . എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു

Read more

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് (എച്ച്.കെ.സി.എസ്.) പുതിയ നേതൃത്വം

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്.) 2017ലേക്കുള്ള ഭാരവാഹികളേയും പ്രവര്‍ത്തക സമിതിയേയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ (പ്രസിഡന്റ്), ഷാജു ചക്കുങ്കല്‍ (വൈസ് പ്രസിഡന്റ്), തോമസ് കൊരട്ടിയില്‍ (സെക്രട്ടറി), ടിജി പള്ളിക്കിഴക്കേതില്‍ (ജോയിന്റ് സെക്രട്ടറി), സൈമണ്‍ തോട്ടപ്ലാക്കില്‍ (ട്രഷറര്‍), എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.

കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സിലിലേക്ക് ബേബി മണക്കുന്നേല്‍, സണ്ണി കാരിക്കല്‍, എല്‍സി മാന്തുരിത്തില്‍, തോംസണ്‍ കൊരട്ടിയില്‍, ജോസഫ് ഇല്ലിക്കാട്ടില്‍, ഷാജി കൊണ്ടൂര്‍, ഫ്രാന്‍സിസ് ചെറുകര, ജെറി ചാമക്കാലയില്‍, സജി ഇടപ്പറമ്പില്‍, പ്രദീഷ് മഠത്തില്‍, എന്നിവരേയും തെരഞ്ഞെടുത്തു.

ജിമ്മി കുന്നച്ചേരില്‍ (ഓഡിറ്റര്‍), സാം മുടിയൂര്‍ കുന്നേല്‍ (ബില്‍ഡിംഗ് ബോഡി സെക്രട്ടറി), ജോസ് ചാമക്കാലയില്‍ (ബില്‍ഡിംഗ് ബോഡി ട്രഷറര്‍),  സാജു കൈതമറ്റത്തില്‍ (ലയിസന്‍ ബോര്‍ഡ് - ചെയര്‍മാന്‍) ബെന്നി പീടികയില്‍, ബിജോ കറുകപറമ്പില്‍ എന്നിവരെ ലയിസന്‍ ബോഡി മെമ്പര്‍മാരായും എതിരില്ലാതെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. റവ. ഫാദര്‍ സജി പിണര്‍കയിലാണ് സ്പിരിച്ച്വല്‍ ഡയറക്ടര്‍.

ഡിസംബര്‍ 25ന് ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടന്ന ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷപരിപാടിയില്‍ പുതിയ പ്രവര്‍ത്തക സമിതിയും ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തു.

മുന്‍ പ്രസിഡന്റ് എബ്രഹാം പറയന്‍കാലായിലും മുന്‍ കമ്മറ്റി അംഗങ്ങളും, പുതിയ ഭാരവാഹികള്‍ക്കും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും എല്ലാ വിധ പിന്‍തുണയും ആശംസകളും അര്‍പ്പിച്ചു. 2017 ജനുവരി ഒന്നുമുതലാണ് പുതിയ നേതൃത്വവും പ്രവര്‍ത്തക സമിതിയും ചുമതലകള്‍ ഏല്‍ക്കുക. എച്ച്.കെ.സി.എസ് 2017 പുതിയ കമ്മറ്റിയുടെ ഉല്‍ഘാടനം ഫെബ്രുവരി 19ന് ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തും.
Read more

ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ് നവവത്സരാ ഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ: ജനുവരി 7 ശനിയാഴ്ച 5 മണി മുതല്‍ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിന്റെ (7800 W Lyons St Morton Grove, IL - 600 53) പാരിഷ് ഹാളില്‍ വെച്ചു നടക്കുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളുടെയും പ്രവര്‍ത്തനോദ്ഘാടനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.

വൈകുന്നേരം 5 മണിക്ക് ഡിന്നറോടുകൂടി ആയിരിക്കും ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കുക. കൃത്യം 6.30 ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോ വൈസ് പ്രസിഡന്റ് റവ. ഫാ ബാബു മഠത്തില്‍പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്യും. ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം, ഫൊക്കാന ഓഡിറ്റര്‍ ടോമി അമ്പനാട്ട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

തുടര്‍ന്ന് 7 മണി മുതല്‍ കലാപരിപാടികളാരംഭിക്കും. ആഘോഷകമ്മറ്റി ചെയര്‍മാന്‍ ചാക്കോ തോമസ് മറ്റത്തിപ്പറമ്പിലിന്റെയും കോ- ചെയര്‍മാന്‍ അച്ചന്‍കുഞ്ഞു മാത്യുവിന്റെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ മനോഹരമാക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു. ഡിന്നര്‍ സമയത്ത് സാന്താക്ലോസിനോടൊപ്പം ഫാമിലി ഫോട്ടോ എടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. പരിപാടികളുടെ അവസാനം നടക്കുന്ന റാപ്പിള്‍ ഡ്രോയില്‍ 55” TV കരസ്ഥമാക്കുവാനുള്ള അവസരം ഉണ്ടായിരിക്കും.
ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഒറ്റക്കെട്ടായി ഈ പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൃത്യസമയത്ത് തന്നെ പരിപാടികള്‍ തുടങ്ങി മറ്റ് സംഘടനകള്‍ക്ക് മാതൃകയാകുവാനുള്ള ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പരിശ്രമം വിജയിപ്പിക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ എല്ലാ പരിപാടികളും കുടുംബസംഗമവേദികളാക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ചിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Read more

കെ സി എസ് പ്രവർത്തന മുദ്രാവാക്യം പ്ര ഖ്യാപിച്ചു, "ഉണരണം കെ സി എസ് നിറയണം മനസ്സുകളിൽ"

ഷിക്കാഗോ : ഷിക്കാഗോ ക്നാനായ കത്തോലിക്ക സൊസൈറ്റി കെ സി എസ് ഈവർഷത്തെ പ്രവർത്തന മുദ്രാവാക്യം പ്രഖ്യാപിച്ചു. "ഉണരണം കെ സി എസ് നിറയണം മനസ്സുകളിൽ" 2017ലെ പ്രവത്തനങ്ങൾ കെ സി എസ് എന്ന ലോകത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ക്നാനായ സംഘടന എന്ന നിലയിൽ കൂടുതൽ ഉണർവ് നൽകുക , അതോടൊപ്പം എല്ലാ ക്നാനായ ജനതാക്കുളുടെയും മനസ്സിൽ സംഘടനാ സ്നേഹം നിറക്കുക എന്നതാണ് ഈ മുദ്രാവാക്യത്തിലൂടെ ഭാരവാഹികൾ ഉദ്ദേശിക്കുന്നത് . സംഘടന കൂടുതൽ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുക , ഒപ്പം എല്ലാ ക്നാനായ ജനതയെയും ഉൾക്കൊള്ളുക , എല്ലാവരെയും എല്ലാ പരിപാടികളിലും പങ്കെടുപ്പിക്കുക എന്നതാണ് ഈ മുദ്രവാ ക്യത്തി ലൂടെ തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡന്റ് ബിനു പൂത്തുറയിൽ അറിയിച്ചു. വൈസ് പ്രെസിഡന്റ്റ് സാജു കണ്ണമ്പള്ളി സെക്രട്ടറി ജോണി കുട്ടി പിള്ളവീട്ടിൽ, ജോയിന്റ് സെക്രട്ടറി ഡിബിൻ വിലങ്ങുകല്ലേൽ , ട്രഷറർ ഷിബു മുളയാനികുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും ഈ വര്ഷം നടക്കുന്ന എല്ലാപരിപാടികളിലും കൂടുതൽ ക്നാനായ ജനതയുടെ പങ്കാളിത്തമാണ് കെ സി എസ് ഈ മുദ്രവാഖ്യത്തിലൂടെ ഉദ്ദേശിക്കുന്നത്. 

Read more

കെ സി എസ് വുമൻസ് ഫോറം ഹോളിഡേ പാർട്ടി ഫെബ്രുവരി 18ന്

ചിക്കാഗോ : ചിക്കാഗോ കെ സി എസ് പോഷക സംഘടനയായ വുമൻസ് ഫോറം നേതൃത്വം നൽകുന്ന ഹോളിഡേ പാർട്ടി ഫെബ്രുവരി 18ന് ചിക്കാഗോയിലുള്ള ലിഡോ ബായ്ങ്കറ്റ് ഹോളിൽ നടക്കും. ചിക്കാഗോ യിലെ മുഴുവൻ ക്നാനായ വനിതകളെയും ഉൾപ്പെടുത്തിയുള്ള ഈ കൂട്ടായ്മയ്ക്ക് വുമൻസ് ഫോറം ഭാരവാഹികൾ പ്രത്യേക ക്രമീകരണങ്ങൾ നടത്തിവരുന്നു. ചിക്കാഗോയിലെ മുഴുവൻ ക്നാനായ വനിതകളും ഈ സംരഭത്തിൽ പങ്കെടുത്ത് ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയും കെ സി എസ് നുള്ള ജന പിന്തുണയും അറിയിക്കണമെന്ന് പ്രസിഡന്റ് ജിജി നെല്ലാമറ്റം അഭിപ്രായപ്പെട്ടു . ഇക്കുറി നടത്തുന്ന വ്യത്യസ്തമായ ഹോളിഡേ പാർട്ടിക്കു ജിജി നെല്ലാമറ്റം , അനി വാച്ചാച്ചിറ , ബിനി തെക്കനാട്ട്, ആൻസി കുപ്ലിക്കാട്ട് , ആൻ കരകുളം എന്നിവർ നേതൃത്വം നൽകും.

Read more

ചിക്കാഗോ കെ സി എസ് ന്റെ ദിലീപ് ഷോ 2017 മെയ് 13 ന്

ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ 2017 ലെ ധന ശേഖരണ പരിപാടിയായ ദിലീപ് ഷോ, 2017 മെയ് 13 ന് നടത്തപ്പെടും. ഈ വർഷത്തെ ഏറ്റവും താര സമ്പന്നവും മനോഹരവുമായ സ്റേജ്ജ് ഷോ ആയിരിക്കും ദിലീപ് ഷോ എന്ന് സംഘാടകർ അറിയിച്ചു. സ്റ്റേജ് ഷോ സംവിധായകൻ, സിനിമാ സംവിധായകൻ, സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിലെല്ലാം പ്രാവീണ്യം തെളിയിച്ചിട്ടുള്ള നാദിർഷാ സംവിധാനം ചെയ്യുന്ന ഈ ഷോയിൽ, ദിലീപ്, കാവ്യാ മാധവൻ, നമിത പ്രമോദ്, പിഷാരടി, റിമി ടോമി, ധർമജൻ, ഹരിശ്രീ യൂസഫ് തുടങ്ങിയ നിരവധി സിനിമാ - ടിവി രംഗത്തെ പ്രഗത്ഭർ അണിനിരക്കുന്നുണ്ട്. ജന പ്രിയ താരങ്ങളുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഈ പരിപാടി, നോർത്ത് അമേരിക്കയിലെ മലയാളി തറവാടയായ ചിക്കാഗോയിൽ അരങ്ങേറുമ്പോൾ, അതിനു ആതിഥ്യം വഹിക്കുവാൻ ചിക്കാഗോ കെ സി എസ് നു അവസരം ലഭിക്കുന്നു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ് എന്ന് ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയിൽ അറിയിച്ചു. ഈ പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണങ്ങൾ അഭ്യര്ഥിക്കുന്നതായി അദ്ദേഹം ക്നാനായ വോയിസിനോട് പറഞ്ഞു.

പരിപാടിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:

ബിനു പൂത്തുറയിൽ : 847 644 9869 

Read more

അശരണർക്ക് ക്രിസ്തുമസ് ഡിന്നർ ഒരുക്കി കെ സി എസ് കരോൾ മുന്നേറുന്നു.

ഷിക്കാഗോ : ഷിക്കാഗോ കെ സി എസ് ഒരുക്കിയ വ്യത്യസ്തമായ കരോൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുയാണ്. കാരുണ്യത്തിന്റെ ഹൃദയവുമായി ക്രിസ്തുമസ് കരോളിൻ പങ്കു ചേരുവാൻ അവസരം ഒരുക്കിയിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്തുമസ് കരോൾ ചിക്കാഗോ കെ സി എസ വ്യത്യസ്‍തമാക്കിയിരിയ്ക്കുന്നത്‌. നോർത്ത് അമേരിക്കയിലെ ക്നാനായ തറവാട് എന്ന് അറിയപ്പെടുന്ന ചിക്കാഗോയിലെ ക്നാനായ ജനതയുടെ ചരിത്രത്തിന്റെ നിർണ്ണായകമായ ഭാഗമായ കെ സി എസ് ന്റെ ഫണ്ട് സമാഹരണത്തിൽ പങ്കാളികളാകുന്നതിനൊപ്പം, തങ്ങളുടെ മാതൃ രൂപതയായ കോട്ടയം അതിരൂപതയിലെ വിവിധ അഗതി മന്ദിരങ്ങളിൽ ആശ്രിതരായി കഴിയുന്നവർക്ക് വേണ്ടി ചിക്കാഗോ കെ സി എസ് ന്റെ ആഭിമുഖ്യത്തിൽ  ഒരുക്കുന്ന ക്രിസ്തുമസ് ഡിന്നറിൽ കൂടി പങ്കാളിത്തം നൽകികൊണ്ട് ഇരട്ടി മധുരം നുണയുവാനുള്ള അവസരമാണ് ചിക്കാഗോയിലെ ക്നാനായ സമൂഹത്തിനു ലഭിച്ചിരിക്കുന്നത്. ചിക്കാഗോ കെ സി എസ് ഫാനിൻസ് കമ്മറ്റി ചെയർമാൻ ബൈജു കുന്നേൽ, ചിക്കാഗോ കെ സി എസ് നെ പ്രതിനിധീകരിച്ച് അതിരൂപതയിലെ വിവിധ അഗതി മന്ദിരങ്ങളിൽ, ക്രിസ്തുമസ് ഡിന്നറിനു ആവശ്യമായ സംഭാവന വിതരണം ചെയ്തു.

തോട്ടറയിലെ സെന്റ് ജോസഫ് കോൺവെന്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള പാലിയേറ്റിവ് കെയർ സെന്റർ, ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റുമാനൂരിലെ സാൻജോസ് വിദ്യാലയ, അശരണരായ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പൂഴിക്കോലിലെ മാർത്താ ഭവൻ, ക്യാൻസർ രോഗികളെ പരിപാലിക്കുവാൻ വേണ്ടി ഗാന്ധിനഗറിൽ സെന്റ് ജോസഫ് സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന  സെന്റ് ജോസഫ് ഹോം എന്ന ക്യാൻസർ പാലിയേറ്റിവ് കെയർ സെന്റർ, കൈപ്പുഴയിലെ സെന്റ് തോമസ് അസൈലം, എന്നിവിടങ്ങളിലാണ് ചിക്കാഗോ കെ സി എസ് ന്റെ കാരുണ്യകരങ്ങൾ എത്തിയത്.

ഇരവിമംഗലം പള്ളി വികാരി ഫാ.ജോസഫ് മുളവനാൽ സന്നിഹിതനായിരുന്നു. സമാധാനത്തിന്റെ സന്ദേശവുമായി കടന്നു വരുന്ന ക്രിസ്തുമസ് ലോകമെമ്പാടുമുള്ള ക്നാനായ കുടുംബങ്ങളിലും സമൂഹത്തിലും ആഘോഷിക്കുമ്പോൾ, വേദനയും കഷ്ടതയും അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങൾക്ക്, ഒരു നേരത്തെ സന്തോഷം പകർന്നു നൽകുവാൻ മുന്നിട്ടിറങ്ങിയ ചിക്കാഗോ കെ സി എസ് അംഗങ്ങളുടെ മഹാമനസ്കത അനുകരണീയവും അനുഗ്രഹദായകവുമാണ് എന്ന് ഫാ.ജോസഫ് മുളവനാൽ അനുസ്മരിച്ചു. കാരുണ്യത്തിന്റെ ഹൃദയത്തോടെ ക്രിസ്തുമസ് ആഘോഷങ്ങളെ സമീപിക്കുന്ന കെ സി എസ് ഭാരവാഹികളെയും, ഈ ഉദ്യമത്തിൽ നിറഞ്ഞ ഹൃദയത്തോടെ സഹകരിച്ച ചിക്കാഗോയിലെ എല്ലാ ക്നാനായ മക്കളെയും അഭിനന്ദിക്കുകയും അവർക്കും കുടുംബങ്ങൾക്കും ശാന്തിയുടെയും സമാധാനത്തിന്റെയും നന്മകളും അനുഗ്രഹങ്ങളും നേരുന്നതായി അദ്ദേഹം അറിയിച്ചു.

Read more

അനാഥാലയത്തിനു ക്രിസ്മസ് ദിന ഭക്ഷണമൊരുക്കുന്നു കാനഡയിലെ ചെറുപുഷ്‌പാംഗങ്ങൾ

കാനഡ- -വേറിട്ട പ്രവർത്തനശൈലിയുമായി അനാഥാലയത്തിനു ക്രിസ്മസ് ദിന ഭക്ഷണമൊരുക്കുന്നുതിന്റെ തിരക്കിലാണ് കാനഡയിലെ മിസ്സിസ്സാഗ ക്നാനായ ചെറുപുഷ്‌പാംഗങ്ങൾ . ക്രിസ്മസിനോടും പുതുവത്സരത്തോടുമനുബന്ധിച്ചു കേക്ക് മുറിക്കലും വിതരണവുമൊക്കെ വിദേശികളായ മലയാളികളുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ നിന്നും വരുത്തിയ കേക്കിന് അല്പം വിലകൂടി നൽകി എല്ലാ കുടുബങ്ങൾക്കും അവരുടെ പരിചയക്കാർക്കും ഇത്തരം കേക്കുകൾ എത്തിച്ചു നൽകാനാണ് സി എം ൽ (ചെറുപുഷ്പം മിഷൻ ലീഗ് )അംഗങ്ങൾ ആവേശത്തോടെ പരിശ്രമിക്കുന്നത് .ഇതിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം വഴി കോട്ടയം അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാല ഭവനത്തിന്റെ ക്രിസ്മസ് ദിന ഭക്ഷണമൊരുക്കാനാവുമെന്ന് മിഷ്യൻ ലീഗ് അംഗങ്ങൾ പ്രതീഷിക്കുന്നു.സാമ്പത്തിക ഔന്നത്യത്തിൽ ജീവിക്കുമ്പോഴും തങ്ങളാലാകുന്ന പ്രവർത്തനങ്ങളിലുടെ അനാഥരായ തങ്ങളുടെ സമപ്രായക്കാർക്ക് ക്രിസ്മസ്സിന്റെ സന്തോഷം പകരുവാനും അങ്ങനെ സി എം ൽന്റെ സ്വർഗീയ മദ്ധ്യസ്‌ഥയായ വി കൊച്ചു ത്രേസിയായുടെ ജീവിതം തങ്ങളുടെ കൊച്ചു ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുവാനും കാനഡയിലെ ക്നാനായ ബാലികാ ബാലകന്മാർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. "അണ്ണാൻ കുഞ്ഞിനും തന്നാലായത്" എന്ന ചൊല്ല് പോലെ കുട്ടികളുടെ പരിമിതമായ സാഹചര്യത്തിലുടെയും ആശയടക്കത്തിലുടെയും സ്വരുപിക്കപ്പെടുന്ന തുകകൾ എത്രയും വേഗം നാട്ടിലെത്തിക്കുവാനുള്ള ഉദ്യമത്തിലാണ് ഈ സി എം ൽ അംഗങ്ങൾ .ഈ ഉദ്യമത്തിന് എല്ലാ പിന്തുണയുമായി സി എം ൽ എക്സിക്യൂട്ടീവ് അംഗങ്ങളും ,മിഷൻ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കരയുടെയും മിഷൻ ലീഗ് കോർഡിനേറ്റർ ഷീന ബിജു കിഴക്കേപ്പുറത്തിലിന്റെയും,ജോസ്മോൻ പൂഴിക്കുന്നേലിന്റെയും ,പാരിഷ് കൌൺസിൽ അംഗങ്ങളുടെയും, ഇടവകാംഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും ഇതിന്റെ പിന്നിലുണ്ട് .

Read more

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന | ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം ഡി: 17 മുതൽ

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ ക്രിസ്മസിനൊരുക്കമായി ഡിസംബർ മാസം 17 മുതൽ 18 വരെ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നൽകുന്നത്. ഫാ. ജോൺ ചെറുനിലത്തിന്റെ നേത്യുത്വത്തിൽ  റ്റോബി മണിമലത്ത്, ബിബി തെക്കനാട്ട്, സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ബോണി തെക്കനാട്ട്, സിറിൽ മാളിയേക്കൽതറയിൽ, പീയൂസ് കണ്ടാരപ്പള്ളിൽ, ബെഞ്ചമിൻ തെക്കനാട്ട് എന്നിവർ ധ്യാനം നയിക്കുന്നു.

ഡിസംബർ 17 ശനിയാശ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണി വരെയും, 18 ഞായറാശ്ച  രാവിലെ 9:15 മുതൽ വൈകുന്നേരം 4 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫൊറോനാംഗങ്ങളേവർക്കും കുമ്പസാരിച്ചൊരുങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

കരുണയുടെ ഈ വർഷത്തിൽ, കരുണാമയനായ ദൈവം, ദൈവദാനമായി നൽകിയ ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ദൈവാലയയം, ദശാബ്ദി ആഘോഷിച്ച ഈ അവസരത്തിൽ നടത്തപ്പെടുന്ന ധ്യാനം ഫൊറൊനായിലെ എല്ലാ കുടുംബങ്ങളിലും കൂടുതൽ ദൈവാനുഗ്രഹത്തിന്റേയും നവീകരണത്തിന്റേയും കാരണമാകട്ടെയെന്ന്ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. ധ്യാനത്തിൽ പൂർണ്ണമായും പങ്കെടുക്കുവാനും, ശനിയാഴ്ചയും, ഞായറാഴ്ചയും കുട്ടികളെ പങ്കെടുപ്പിക്കുവാനും ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ബഹുമാനപ്പെട്ട വികാരി അച്ചൻ ഓർമ്മിപ്പിക്കുന്നു.

Read more

ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസ് : ഒരുക്കങ്ങൾ ആരംഭിച്ചു.

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഫാമിലി കോൺഫ്രൻസിനൊരുക്കമായി കൂടിയ കമ്മറ്റി മീറ്റിങ്ങിൽ, കോൺഫ്രൻസ് ചെയർമാനും ക്നാനായ റീജിയൻ ഡിറ്റക്ടറുമായ ഫാ. തോമസ് മുളവനാൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഫാ. എബ്രഹാം മുത്തോലത്ത്, സെക്രട്ടറി ഫാ. ബോബൻ വട്ടംപുറത്ത് എന്നിവരുടെ സാന്നിധ്യത്തിൽ, കമ്മറ്റി ഒരുക്കങ്ങൾ വിലയിരുത്തി. നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം ഉൾപ്പെടുന്ന ചിക്കാഗോ സീറോ മലബാർ രൂപത, 2017 യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫാമിലി കോൺഫ്രൻസിൽ യുവതീ യുവാക്കൾക്കായി ഏറ്റവും അനുയോജ്യമായ രീതിയിൽ സഭാത്മകവും സാമുദായികവുമായ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി ഫാ. തോമസ് മുളവനാൽ ഓർമ്മിപ്പിച്ചു. കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ പുരോഗതിക്കും ശാക്തീരണത്തിനും ഊന്നൽ കൊടുത്തുകൊണ്ട്, സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഫാമിലി കോൺഫ്രൻസ് വിഭാവനം ചെയ്തിരിക്കുന്നത്. ഫാമിലി കോൺഫറൻസിന്റെ റെജിസ്ട്രേഷൻ ഡിസംബർ 24 നു ആരംഭിക്കുവാൻ തീരുമാനമായി. ഇതിനായി പോൾസൺ കുളങ്ങരയുടെ നേതൃത്വത്തിൽ റെജിസ്ട്രേഷൻ കമ്മറ്റിക്ക് രൂപം കൊടുത്തു. ക്നാനായ റീജിയണിലെ എല്ലാ ഇടവകകളെയും മിഷനുകളെയും ബന്ധപ്പെടുത്തികൊണ്ടു കമ്മറ്റികൾ വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കോൺഫ്രൻസ് വൈസ് ചെയർമാൻ ഫാ. എബ്രഹാം മുത്തോലത്ത് അറിയിച്ചു.

റെജിസ്ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. പോൾസൺ കുളങ്ങര 8472071274

Read more

ഷിക്കാഗോ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, നവംബർ 27 ഞായറാഴ്ച രാവിലെ 9.45 നുള്ള വിശുദ്ധ കുർബാനക്കു ശേഷം ഭക്ത സംഘടനയായ സെന്റ് വിൻസെന്റ് ഡി പോളിന്റെ യോഗം, വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ദശാബ്ദിവർഷത്തിൽ, പുതിയ ഭാരവാഹികളായി പ്രസിഡന്റ് ബിനോയി കിഴക്കനടി, വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ നെടിയകാല, സെക്രട്ടറി ഫിലിപ്പ് കണ്ണോത്തറ, ജോയ്‌ന്റ് സെക്രട്ടറി തങ്കമ്മ നെടിയകാലായിൽ, ട്രഷറർ ജെയ്‌മോൻ പടിഞ്ഞാറേൽ, പാരീഷ് കൌൺസിൽ അംഗം മാത്യു ഇടിയാലിൽ എന്നിവരെ തിരഞ്ഞെടുത്തു. പ്രാരംഭ പ്രാർത്ഥനക്കുശേഷം, ബൈബിൾ വായിച്ച് പ്രാർത്ഥിച്ചു. സെക്രട്ടറി ബിനോയി കിഴക്കനടി റിപ്പോർട്ട് വായിച്ച് യോഗം പാസ്സ് ആക്കി. കഴിഞ്ഞ 2 പ്രവർത്തനവർഷങ്ങളിൽ സഹകരിച്ച എല്ലാ പ്രവർത്തകർക്കും പ്രത്യേകിച്ച് എക്സിക്കൂട്ടിവിനും പ്രസിഡന്റ് മാത്യു ഇടിയാലി നന്ദി പറഞ്ഞു. തുടർന്ന് ഭാരവാഹികളായി തിരഞ്ഞെടുത്തവരെ യോഗം അഭിനന്ദിക്കുകയും, സമാപന പ്രാത്ഥനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു.

Read more

Copyrights@2016.