oceana

38 പേരുമായി പറന്ന ചിലി വ്യോമസേന വിമാനം കാണാതായി

Tiju Kannampally  ,  2019-12-09 11:26:35pmm

 

സാന്‍റിയാഗോ: 38 പേരുമായി പറന്ന ചിലി വ്യോമസേന വിമാനം കാണാതായി. അന്‍റാര്‍ട്ടിക്കയിലെ സൈനിക താവളത്തിലേക്ക്​ ചരക്കുമായി പോയ വിമാനമാണ്​ കാണാതായത്​.
ചിലിയിലെ തെക്കന്‍ നഗരമായ പുന്‍റ അറീനയില്‍ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4.55 നാണ് വിമാനം പറന്നുയര്‍ന്നത്​. ആറുമണിയോടെ വിമാനവുമായുള്ള ബന്ധം നഷ്​ടപ്പെടുകയായിരുന്നു.
സി-130 ഹെര്‍കുലീസ്​ വിമാനത്തില്‍ 17 ക്രൂ അംഗങ്ങളും 21 യാത്രക്കാരുമാണ്​ ഉണ്ടായിരുന്നത്​. യാത്രക്കാരില്‍ മൂന്നുപേര്‍ സിവിലയന്‍മാരാണ്​. കിങ്​ ജോര്‍ജ്​ ദ്വീപില്‍ ചിലിയുടെ സൈനിക ക്യാമ്ബായ പ്രസിഡന്‍റ്​ എഡ്വോര്‍ഡോ ഫ്രി മൊണ്ടാല്‍വ ബേസിലേക്ക്​ പറന്ന വിമാനമാണ്​ കാണാതായത്​.
വിമാനം കാണാതാകുന്നതിന്​ മുമ്ബ്​ യാതൊരു വിധ അപായ സിഗ്​നലും നല്‍കിയിരുന്നില്ലെന്ന്​ എയര്‍ഫോഴ്​സ്​ ജനറല്‍ പറഞ്ഞു. ഇന്ധനം തീര്‍ന്ന വിമാനം മ​റ്റെവിടെ​െയങ്കിലും ഇറക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനം കണ്ടെത്തുന്നതിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​. രണ്ട്​ എഫ്​-16 യുദ്ധവിമാനവും നാലു കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ്​ വിമാനത്തിനായി തെരച്ചില്‍ നടത്തുന്നത്​.

സാന്‍റിയാഗോ : 38 പേരുമായി പറന്ന ചിലി വ്യോമസേന വിമാനം കാണാതായി. അന്‍റാര്‍ട്ടിക്കയിലെ സൈനിക താവളത്തിലേക്ക്​ ചരക്കുമായി പോയ വിമാനമാണ്​ കാണാതായത്​. ചിലിയിലെ തെക്കന്‍ നഗരമായ പുന്‍റ അറീനയില്‍ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4.55 നാണ് വിമാനം പറന്നുയര്‍ന്നത്​. ആറുമണിയോടെ വിമാനവുമായുള്ള ബന്ധം നഷ്​ടപ്പെടുകയായിരുന്നു. സി-130 ഹെര്‍കുലീസ്​ വിമാനത്തില്‍ 17 ക്രൂ അംഗങ്ങളും 21 യാത്രക്കാരുമാണ്​ ഉണ്ടായിരുന്നത്​. യാത്രക്കാരില്‍ മൂന്നുപേര്‍ സിവിലയന്‍മാരാണ്​. കിങ്​ ജോര്‍ജ്​ ദ്വീപില്‍ ചിലിയുടെ സൈനിക ക്യാമ്ബായ പ്രസിഡന്‍റ്​ എഡ്വോര്‍ഡോ ഫ്രി മൊണ്ടാല്‍വ ബേസിലേക്ക്​ പറന്ന വിമാനമാണ്​ കാണാതായത്​.

വിമാനം കാണാതാകുന്നതിന്​ മുമ്ബ്​ യാതൊരു വിധ അപായ സിഗ്​നലും നല്‍കിയിരുന്നില്ലെന്ന്​ എയര്‍ഫോഴ്​സ്​ ജനറല്‍ പറഞ്ഞു. ഇന്ധനം തീര്‍ന്ന വിമാനം മ​റ്റെവിടെ​െയങ്കിലും ഇറക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനം കണ്ടെത്തുന്നതിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​. രണ്ട്​ എഫ്​-16 യുദ്ധവിമാനവും നാലു കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ്​ വിമാനത്തിനായി തെരച്ചില്‍ നടത്തുന്നത്​.

 



Latest

Copyrights@2016.