oceana

യുകെയിലെ പൂളില്‍ കല്ലറ പഴുക്കായില്‍ റെയ്‌സ് റോബിന്‍സ് (9) അന്തരിച്ചു Live Funeral Telecast Available.

Tiju Kannampally  ,  2019-03-10 07:25:57amm

യുകെയിലെ  പൂളില്‍ കല്ലറ പഴുക്കായില്‍ റെയ്‌സ് റോബിന്‍സ് (9) അന്തരിച്ചു 
ഡോര്‍സെറ്റ് കൗണ്ടിയിലെ പൂളില്‍ താമസിക്കുന്ന  കോട്ടയം കല്ലറ സ്വദേശി പഴുക്കായില്‍ റോബിന്‍സിന്റെയും  സ്മിതയുടെയും  (അമ്മഞ്ചേരി ഓണശ്ശേരില്‍ കുടുംബാംഗം )പുത്രന്‍ റെയ്‌സ് (9) ആണ് ബന്ധുമിത്രാദികളുടെയും യു കെ മലയാളി സമൂഹത്തിന്റെയും  ഒരാഴ്ച നീണ്ട പ്രാര്‍ത്ഥനകള്‍ വിഫലമാക്കി മാലാഖമാര്‍ക്കൊപ്പം  യാത്രയായത് . ഇന്ന്10/03/2019 പുലര്‍ച്ചെ 2 മണിക്ക് സൗത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം .പൂ ള്‍ സെന്റ് മേരീസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു . കഴിഞ്ഞ വെള്ളിയാഴ്ച  വീട്ടില്‍ വച്ച് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും സൗതാംപ്റ്റണ്‍ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി ചികിത്സ നല്‍കി    വരികയുമായിരുന്നു . റൊക്‌സാന്‍(7) റഫാല്‍ (3) എന്നിവര്‍ സഹോദരങ്ങള്‍ ആണ് . പൂളിലെയും ബോണ്‍മൗത്തിലെയും മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായ റോബിന്‍സിന്റെയും സ്മിതയുടെയും കുടുംബത്തിനുണ്ടായ തീരാദുഖത്തില്‍ നിറകണ്ണുകളുമായ് ഒരു സമൂഹമൊന്നായ് ഒപ്പമുണ്ട് . റെയ്‌സിന്റെ ഭൗതിക ശരീരം കാണുന്നതിന് പൂളിലെ ജൂലിയാസ് ഹൗസ് ഹോസ്പീസില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.സംസ്‌കാര ചടങ്ങുകളെക്കുറിച്ച്  കൂടുതല്‍ വിവരങ്ങള്‍ പിന്നീട് 

Latest

Copyrights@2016.