latest

സഹൃദയ വെല്‍ഫെയര്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് കെ.എസ്.എസ്.എഫ് പുരസ്‌ക്കാരം

Tiju Kannampally  ,  2018-06-21 03:29:55amm

സഹൃദയ വെല്‍ഫെയര്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക്
കെ.എസ്.എസ്.എഫ് പുരസ്‌ക്കാരം
കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം  ഏര്‍പ്പെടുത്തിയ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പുരസ്‌ക്കാരം എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയ്ക്ക് ലഭിച്ചു. കേരളത്തിലെ 32 രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് സമൂഹിക പ്രവര്‍ത്തന മേഖലയിലെ മികവിന് സഹൃദയ സൊസൈറ്റിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.  സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഡബ്ല്യു.എസ്.ഇയുടെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ് ഈ പുരസ്‌ക്കാരം.   അടിച്ചിറ ആമോസ് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.സി.ബി.സി ജസ്റ്റിസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസില്‍ നിന്നും ഫാ. പോള്‍ ചെറുപിള്ളിയും സി.ബി.ആര്‍ പ്രവര്‍ത്തകരും പുരസ്‌ക്കാരം ഏറ്റുവാങ്ങി. കേരള കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറലും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായുമായ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സീറോ മലബാര്‍ സോഷ്യല്‍ അപ്പസ്‌തോലേറ്റ് നാഷണല്‍ കോര്‍ഡിനേറ്റര്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, കാരിത്താസ് ഇന്‍ഡ്യഎക്‌സിക്യൂട്ടീവി ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി,  എന്‍.ആര്‍.എം ഹെഡ് ഡോ. വി.ആര്‍ ഹരിദാസ്, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

Latest

Copyrights@2016.