latest

ഒഹായോ ക്നാനായ കാത്തലിക് കോൺഗ്രസ് പരമ്പരാഗത പാചക പഠനക്ലാസ് നടത്തുന്നു.

Saju Kannampally  ,  2018-04-24 07:28:24pmm Jose Thommpanal

ഒഹായോ: ക്നാനായ കാത്തലിക്ക്  കോൺഗ്രസ് ഓഫ് ഒഹായോ ക്നാനായ പാരമ്പര്യങ്ങളെ കുറിച്ചും പരമ്പരാഗത ഭക്ഷണം പാചക ശൈലിയെക്കുറിച്ചും പഠന ക്ലാസ്സ് ഏപ്രിൽ 28ന് ക്ലീവലാൻഡിൽ ശ്രീമാൻ സജി ചെമ്മല കുഴിയുടെ  ഭവനത്തിൽ വച്ച് നടത്തപ്പെടുന്നു. ചെറിയ പലഹാരങ്ങൾ തുടങ്ങി പിടിയും, ഇറച്ചിക്കറിയും വരെയുള്ള എല്ലാ പലഹാരങ്ങളുംസമുദായ അംഗങ്ങൾ ഒന്നിച്ചുചേർന്നു പാചകം ചെയ്തു കൊണ്ടാണ് ഈ പഠനക്ലാസ് നടത്തുന്നത് എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.  പുരാതനകാലങ്ങളിൽ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ഒരുമിച്ചുകൂടി പാചകം ചെയ്തു ഒരു മേശയിൽ ഒരുമിച്ചിരുന്ന് സ്നേഹം പങ്കിടുന്നതിന്റെ ഒരു ഓർമപ്പെടുത്തൽ കൂടിയാണിത് എന്ന് വിമൻസ് ഫോറംപ്രസിഡൻറ് ശ്രീമതി മേഴ്സി പച്ചികര അറിയിച്ചു.കണ്ണിലെ കൃഷ്ണമണിപോലെ ക്നാനായ സമുദായം കാത്തു പരിപാലിക്കുന്ന പാരമ്പര്യങ്ങൾക്ക് ഒപ്പംതന്നെ പാരമ്പര്യ പാചക ശൈലികളും പുതിയ തലമുറയ്ക്ക് കൈമാറുന്നതിന് വേണ്ടിയാണ് ഈ പഠന ക്ലാസ്സ് എന്ന് ,ഇതിന് നേതൃത്വം കൊടുക്കുന്ന ശ്രീമതി വൽസമ  ചെമ്മലകുഴിപറഞ്ഞു. ഒഹയൊയിലുളളഎല്ലാ ക്നാനായ സമുദായ അംഗങളേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു എന്ന് ക്നാനായ കാത്തലിക് കോൺഗ്രസ്എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. അനിലാ ചെമ്മല കുഴിയിൽ, ജോ മുഴുവൻ ചേരിയിൽ,  കിരൺ ഇലവുങ്കൽ, എൽഡിൻ പളാകൂടതിൽ, ജോയി ചെമല കുഴിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നു.



Latest

Copyrights@2016.