latest

ഖത്തർ ക്നാനായ അസോസിയേഷന് ഖത്തർ നാഷണൽ സ്പോർട്ട് ഡേ മൽസരങ്ങളിൽ അത്യുജ്വല തിളക്കം

Tiju Kannampally  ,  2018-02-21 02:35:25amm

ഖത്തർ ക്നാനായ അസോസിയേഷന് ഖത്തർ നാഷണൽ സ്പോർട്ട് ഡേ മൽസരങ്ങളിൽ അത്യുജ്വല തിളക്കം
ഖത്തർ നാഷണൽ സ്പോർട്ട് ഡേയോടനുബന്ധിച്ച് പ്രവാസികൾക്കായി ഖത്തർ കൾച്ചറൽ ഫോറം ഫെബ്രുവരി 9, 13, 16 എന്നീ തീയതികളിൽ സംഘടിപ്പിച്ച കായിക മത്സരങ്ങളിൽ ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. പതിനാറ് പ്രവാസി സംഘടനകൾ പങ്കെടുത്ത മത്സരങ്ങളിൽ QKCA ആറാം സ്ഥാനം നേടി. സ്പോർട്ട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ, കോ ഓർഡിനേറ്റർമാരായ സ്റ്റീസൺ മാത്യു, മാത്യൂസ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതിലധികം കായിക താരങ്ങൾ വിവിധ മത്സരങ്ങളിലും എഴുപതോളം അംഗങ്ങൾ മാർച്ച് പാസ്റ്റിലും പങ്കെടുത്തു. മത്സരങ്ങളിൽ പുരുഷന്മാരുടെ ഇനത്തിൽ റിലേയിൽ സ്റ്റീസൺ മാത്യു, സൂരജ് തോമസ്, സുനിൽ തോമസ്, ജെയ്മോൻ ഫിലിപ്പ്, സുബീഷ് ഇ. എന്നിവരടങ്ങിയ ടീം ചാമ്പ്യൻഷിപ്പ് നേടി. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടമത്സരത്തിലും  50 മീറ്റർ നീന്തൽ മത്സരത്തിലും വിൽസൺ മാത്യു യഥാക്രമം മൂന്നാം സ്ഥാനവും  രണ്ടാം സ്ഥാനവും, ഷോട്ട് പുട്ട് മത്സരത്തിൽ സ്റ്റീസൺ മാത്യു, സിനി സ്വരൂൺ എന്നിവർ രണ്ടാം സ്ഥാനവും, വടംവലി മൽസരത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ടീമുകൾ മൂന്നാം സ്ഥാനവും നേടി. കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ സ്പോർട്ട്സ് മേഖലയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള സംഘടയ്ക്ക് നൽകിയ അവാർഡിന് QKCA  യും വ്യക്തിക്ക് നൽകിയ അവാർഡിന് സ്റ്റീസൺ മാത്യുവും അവസാന ഘട്ടം വരെ മുന്നിട്ടു നിന്നു. മാർച്ച് പാസ്റ്റിൽ എഴുപതോളം QKCA അംഗങ്ങൾ മനോഹരമായ പ്രകടനം കാഴ്ചവച്ചു. മത്സരങ്ങളുടെ വിവിധ ഘട്ടങ്ങളിൽ കമ്മറ്റി അംഗങ്ങളായ സജി ജോസഫ്,  സ്വരൂൺ ജേക്കബ്, ബിജു ജെയിംസ്, ജോഷി കെ. ജോസഫ്, ബിനോയി ജോൺ, ജോസഫ് അയത്തിൽ, ജിജോയ് ജോർജ്ജ്‌ എന്നിവർ ടീമിനെ സഹായിച്ചു. സ്ത്രീകൾക്ക് സജീവമാകാനും, വരും വർഷങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാനും, കൂടുതൽ സമ്മാനങ്ങൾ നേടിയെടുക്കാനും ഇത്തവണത്തെ പ്രകടനം പ്രചോദനമായെന്ന് പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ, ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ എന്നിവർ അറിയിച്ചു.

Latest

Copyrights@2016.