latest

ചിക്കാഗോ സെ. മേരീസിൽ ക്രിസ്തുമസ്സ് കരോൾ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

Saju Kannampally  ,  2017-12-11 04:51:55pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

 

ചിക്കാഗോ : മോർട്ടൺഗ്രോവ് സെ .മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ  ക്രിസ്മസ് ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്റെ തീരുസ്വരുപ ആശീർവാദം ചിക്കാഗോ സീറോ മലബാർ രുപാതാ സഹായമെത്രാൻ മാർ.ജോയി ആലപ്പാട്ട് നിർവഹിച്ചു.നവംബർ 26 ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയർപ്പണത്തിന് ശേഷം നടന്ന തിരുസൊരുപവെഞ്ചെരിപ്പ് കർമ്മത്തിൽ റവ.ഫാ.തോമസ് മുളവനാൽ, റവ.ഫാ .ബോബൻ വട്ടം പുറത്ത് എന്നിവർ സഹകാർമ്മികരായിരുന്നു . സെ .മേരീസ് ഇടവകയിൽ നിലവിലുള്ള പത്ത് കൂടാരയോഗങ്ങളുടെ പ്രതിനിധികൾക്കു ആശീർവദിക്കപ്പെട്ട ഉണ്ണിയേശുവിന്റെ തിരുസ്വരൂപം വിതരണം ചെയ്യതു . ബെത് ലഹേമിലെ  പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ തിരുസൊരുപവും വഹിച്ചുകൊണ്ട്  ശാന്തിയുടെയും സമാധാനത്തിന്റെയും  സന്ദേശം  ഭവനങ്ങൾ തോറും എത്തിക്കാനായി കരോൾഗായക സംഘമൊരുങ്ങിയെന്ന്  കരോൾ ജനറൽ  കോർഡിനേറ്റർ ഷിബു കുളങ്ങര അറിയിച്ചു.
ഡിസംബർ 3  ഞായറാഴ്ച രാവിലെ  വി.ബലിയർപ്പണത്തിന് ശേഷം  ഇടവകയിലെ  എക്സിക്യൂട്ടിവിന്റെയും കൂടാരയോഗ പ്രതിനിധികളുടെയും നേതൃത്വത്തിൽ വേദിയിൽ വച്ച് നടത്തിയ  കരോൾഗാനാലപണങ്ങൾക്ക്, റവ.ഫാ .ബോബൻ വട്ടംപുറവും കൂടെഅണിചേർന്നവതരിപ്പിച്ചത് സദസ്സിലേറെ  ആവേശമുണർത്തി.
                                                                                

 



Latest

Copyrights@2016.