latest

ചിക്കാഗോ സെന്റ് മേരീസ് - സെന്റ് ആന്റണീസ് കൂടാരയോഗത്തിൽ ക്രിസ്മസ് കാരോളിന്‌ തുടക്കമായി

Saju Kannampally  ,  2017-12-06 07:46:20amm

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തോലിക് ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിൽ ഈ വർഷത്തെ ക്രിസ്മസ് കാരോളിന്‌ തുടക്കമായി .മുൻ വര്ഷങ്ങളിലെപ്പോലെ ഈ വർഷവും കൂടാരയോഗത്തിലെ എല്ലാ ഭവനങ്ങളിലും എല്ലാ അംഗങ്ങളും ഒരുമിച്ചു ഗാനങ്ങൾ ആലപിച്ചു പോകുന്ന രീതിയിലാണ് കരോൾ ക്രമീകരിച്ചിരിക്കുന്നത് .ഇടവക വികാരി ഫാ . തോമസ് മുളവനാൽ , അസിസ്റ്റന്റ് വികാരി ഫാ. ബോബൻ വട്ടംപുറത്തു , സിസ്റ്റേഴ്സ് എന്നിവരുടെ സാന്നിധ്യം ഈ വർഷത്തെ കാരോളിനെ കൂടുതൽ അദ്ധ്യാൽമികമാക്കും . കൂടാരയോഗം ഭാരവാഹികളായ നവീൻ കണിയാംപറമ്പിൽ , സിന്ധു മറ്റത്തിപ്പറമ്പിൽ, ബെന്നി നല്ലുവീട്ടിൽ ,സിബു കുളങ്ങര എന്നിവർ കാരോളിന്‌ നേതൃത്വം നൽകും .



Latest

Copyrights@2016.