latest

KCYL ഇടയ്ക്കാട്ട് ഫൊറോനാ കലോത്സവം : മള്ളൂശ്ശേരി യൂണിറ്റിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

Saju Kannampally  ,  2017-11-13 07:32:36amm

വാകത്താനം : KCYL ഇടയ്ക്കാട്ട് ഫൊറോനാ കലോത്സവം ആവേശപൂർവം വാകത്താനം സെന്റ് മാത്യൂസ് ദേവാലയത്തിൽ വെച്ച്  നടത്തപ്പെട്ടു.  പരിപാടികൾക്ക് തുടക്കം കുറിച്ച്  യൂണിറ്റ് ഡയറക്‌ടർ ശ്രീ :അനിൽ  പതാക ഉയർത്തി, തുടന്ന് നടന്ന  മത്സരങ്ങളിൽ വിവിധ യൂണിറ്റിൽ നിന്നും യുവജനങ്ങൾ പങ്കെടുത്തു  , മള്ളൂശ്ശേരി യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി, സംക്രാന്തി  രണ്ടാം സ്ഥാനവും,  പേരൂരും

nbsp; SH  മൗണ്ട്  മൂന്നാം  സ്ഥാനവും പങ്കിട്ടു.  തുടന്ന് സമ്മാനദാനം ഫൊറോനാ ചാപ്ലയിൻ


ഫാ ജെയിംസ് പൊങ്ങാനയിൽ, വാകത്താനം ഇടവക വികാരി ഫാ.ബിജോ  കൊച്ചാദംപ്പള്ളി  , KCYL അതിരൂപത ജനറൽ സെക്രട്ടറി ബിബീഷ് ഓലിക്കമുറിയിൽ ,KCC അതിരൂപത ജോ:സെക്രട്ടറി ജേക്കബ് വാണിയും പുരയിടത്തിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. പിന്നീട് ഗാനസന്ധ്യയും സ്‌നേഹവിരുന്നും നടത്തപ്പെട്ടു,  വിവിധ യൂണിറ്റിൽ നിന്നും ഇടവക വികാരിമാർ,  സിസ്റ്റേഴ്സ്,  യുവജനങ്ങളും ഇടവകഗംങ്ങങ്ങളും ഉൾപ്പെടെ 400ൽ പരം ആളുകൾ സന്നിഹിതരായിരുന്നു .

പോങ്ങാനയിൽ ജയിംസ് അച്ചന്റെയും , ബിജോ അച്ചന്റെയും നേതൃത്വത്തിൽ അച്ചടക്കത്തോടെയും സന്തോഷത്തോടെയും കലോത്സവം മികച്ച രീതിയിൽ നടത്താൻ സാധിച്ചു.


പരിപാടികൾക്ക് ഫൊറോന പ്രസിഡന്റ് ജിൻസ് പൂത്തറ, സബിൻ മാളിയേക്കൽ , ജെറിൻ ചെറുകാട് , റിയ ട്രീസാ , നെബി കാലായിൽ , റിജു , സിന്ധ്യ ,ജെറിൻ        എന്നിവർ നേത്യത്വം നൽകി.

ഏറ്റവും മികച്ച രീതിയിൽ കലോത്സവം നടത്താൻ ക്രമീകരണങ്ങൾ ചെയ്ത വാകത്താനം യുണിറ്റിനെ അഭിനന്ദിക്കുന്നു.



Latest

Copyrights@2016.