latest

ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണ ശതാബ്ദി യാഘോഷങ്ങളുടെ സമാപനം ഒക്ടോബര്‍13,14 നും തടിയമ്പാട് ഫാത്തിമാ മാതാ ദൈവാലയത്തില്‍

Tiju Kannampally  ,  2017-10-12 04:42:13amm

 

ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണ ശതാബ്ദിയാഘോഷങ്ങളുടെ സമാപനം ഇന്ന് (ഒക്‌ടോബര്‍ 13) തടിയമ്പാട് ഫാത്തിമാ മാതാ ദൈവാലയത്തില്‍
ചെറുതോണി: ഫാത്തിമയില്‍ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം കോട്ടയം അതിരൂപതയിലെ തടിയമ്പാട് ഫാത്തിമ മാതാ ദൈവാലയത്തില്‍  ഇന്നും നാളെയുമായി നടത്തപ്പെടും. ഇന്ന് രാവിലെ 9.30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷകളോടനുബന്ധിച്ചുള്ള മരിയന്‍ ധ്യാനത്തിന് കോതനല്ലൂര്‍ തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടും. 14-ാം തീയതി ശനിയാഴ്ച അതിരൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മരിയന്‍ ചിന്തകളുടെ അനുസ്മരണവുമായി മരിയന്‍ തീര്‍ത്ഥാടനം നടത്തപ്പെടും. 11.30 ന് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ജപമാലയും പ്രദക്ഷിണവും നടത്തപ്പെടും. 2.30 ന്  കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമാപനസന്ദേശം നല്‍കുമെന്നും പടമുഖം ഫൊറോന വികാരി ഫാ. ബെന്നി കന്നുവെട്ടിയേല്‍ ആഘോഷ കമ്മിറ്റി കണ്‍വീനറും തടിയമ്പാട് ഫാത്തിമാ മാതാ ചര്‍ച്ച് വികാരിയുമായ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ അറിയിച്ചു.
ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍
വികാരി ജനറാള്‍ തടിയമ്പാട്
ഫോണ്‍: 9447368852
 ഒക്ടോബര്‍ 13, 14  നും  നാളെ

ചെറുതോണി: ഫാത്തിമയില്‍ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം കോട്ടയം അതിരൂപതയിലെ തടിയമ്പാട് ഫാത്തിമ മാതാ ദൈവാലയത്തില്‍  ഒക്ടോബര്‍ 13, 14 നും നടത്തപ്പെടും.നാളെ രാവിലെ 9.30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷകളോടനുബന്ധിച്ചുള്ള മരിയന്‍ ധ്യാനത്തിന് കോതനല്ലൂര്‍ തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടും. 14-ാം തീയതി ശനിയാഴ്ച അതിരൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മരിയന്‍ ചിന്തകളുടെ അനുസ്മരണവുമായി മരിയന്‍ തീര്‍ത്ഥാടനം നടത്തപ്പെടും. 11.30 ന് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ജപമാലയും പ്രദക്ഷിണവും നടത്തപ്പെടും. 2.30 ന്  കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമാപനസന്ദേശം നല്‍കുമെന്നും പടമുഖം ഫൊറോന വികാരി ഫാ. ബെന്നി കന്നുവെട്ടിയേല്‍ ആഘോഷ കമ്മിറ്റി കണ്‍വീനറും തടിയമ്പാട് ഫാത്തിമാ മാതാ ചര്‍ച്ച് വികാരിയുമായ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ അറിയിച്ചു.

 

 

 



Latest

Copyrights@2016.