latest

ആദരവിലൂടെ എളിമ സ്വന്തം ആക്കുംമ്പോള്‍ കുടുംബം തിരുകുടുംബമാകും ഫാ. ഷാജി തുമ്പേച്ചിറ

Tiju Kannampally  ,  2017-09-23 06:23:38amm

കോതനല്ലൂര്‍;കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 17-ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനമായ ഇന്ന്   കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ അനുകരിച്ച് സത്പ്രവൃത്തികളിലൂടെ അനേകര്‍ക്ക് പ്രകാശം നല്‍കുന്ന ദീപസ്തംഭങ്ങളായി മാറുമ്പോഴാണ് ക്രൈസ്തവ ജീവിതം ഫലദായകമാകുന്നതെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു. പാതയില്‍ പ്രകാശവും പാദങ്ങള്‍ക്ക് വിളക്കുമായ ദൈവവചനം ശ്രവിച്ച് ധ്യാനിച്ച് ജീവിതത്തില്‍ പകര്‍ത്താന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ പ്രേരകമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവ. ഫാ. മൈക്കിള്‍ എന്‍. ഐ, ഫാ. സജി കൊച്ചുപറമ്പില്‍, ഫാ. ജോസ് പാട്ടക്കണ്ടം, ഫാ. സുജിത് കാഞ്ഞിരത്തുംമൂട്ടില്‍, ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, ഫാ. സിറിയക് മാന്തുരുത്തില്‍, ഫാ. മാത്യു ഏറ്റിയപ്പള്ളില്‍, ഫാ. അബ്രഹാം തറത്തട്ടേല്‍, ഫാ. ജോസഫ് പുതുപ്പറമ്പില്‍, ഫാ. തോമസ് കോഴിമ്പറമ്പത്ത്, ഫാ. ഡിബു ഇറപുറത്ത്, ഫാ. സൈമണ്‍ പഴുക്കായില്‍, ഫാ. അലക്‌സ് കൊരട്ടിയില്‍, ഫാ. ജോയി കാളവേലില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.തുടര്‍ന്ന് ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ വചനശുശ്രൂഷയും കുടുംബങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷയും നടത്തപ്പെട്ടു. 

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 17-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് സമാപിക്കും. മൂന്നാം ദിനമായ ഇന്നലെ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ അനുകരിച്ച് സത്പ്രവൃത്തികളിലൂടെ അനേകര്‍ക്ക് പ്രകാശം നല്‍കുന്ന ദീപസ്തംഭങ്ങളായി മാറുമ്പോഴാണ് ക്രൈസ്തവ ജീവിതം ഫലദായകമാകുന്നതെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു. പാതയില്‍ പ്രകാശവും പാദങ്ങള്‍ക്ക് വിളക്കുമായ ദൈവവചനം ശ്രവിച്ച് ധ്യാനിച്ച് ജീവിതത്തില്‍ പകര്‍ത്താന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ പ്രേരകമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവ. ഫാ. മൈക്കിള്‍ എന്‍. ഐ, ഫാ. സജി കൊച്ചുപറമ്പില്‍, ഫാ. ജോസ് പാട്ടക്കണ്ടം, ഫാ. സുജിത് കാഞ്ഞിരത്തുംമൂട്ടില്‍, ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, ഫാ. സിറിയക് മാന്തുരുത്തില്‍, ഫാ. മാത്യു ഏറ്റിയപ്പള്ളില്‍, ഫാ. അബ്രഹാം തറത്തട്ടേല്‍, ഫാ. ജോസഫ് പുതുപ്പറമ്പില്‍, ഫാ. തോമസ് കോഴിമ്പറമ്പത്ത്, ഫാ. ഡിബു ഇറപുറത്ത്, ഫാ. സൈമണ്‍ പഴുക്കായില്‍, ഫാ. അലക്‌സ് കൊരട്ടിയില്‍, ഫാ. ജോയി കാളവേലില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.തുടര്‍ന്ന് ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ വചനശുശ്രൂഷയും കുടുംബങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷയും നടത്തപ്പെട്ടു.  
കണ്‍വന്‍ഷന്റെ സമാപന ദിനമായ ഇന്ന് കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടത്തപ്പെടുന്ന വചനശുശ്രൂഷയ്ക്ക് ബ്രദര്‍ ബേബി ജോണ്‍ കലയന്താനി നേതൃത്വം നല്‍കും. കൂടാതെ ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

.  

 

 

 

 



Latest

Copyrights@2016.