latest

ഒക്ടോബര്‍ 1, 7 തീയതികളില്‍ മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക്ക് ചാപ്ലയന്‍സിയില്‍ തിരുനാളും മാര്‍ കുര്യന്‍ വയലുങ്കലിന് സ്വീകരണവും

Clintis Thekumkattil  ,  2017-09-21 07:12:59amm

മാഞ്ചസ്റ്റര്‍ : സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചാപ്ലയന്‍സിയില്‍ പരി.മാതാവിന്റെ തിരുനാളും ഇടവക ദിനാഘോഷവും ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് സ്വികരണവും ഒക്ടോബര്‍ 1, 7 തീയതികളില്‍ നടക്കും. ഒന്നാം തീയതി ഉച്ചയ്ക്ക് ഒന്നിന് ബൈബിള്‍ കലാമേള, തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ് , കൃതജ്ഞതാബലി എന്നിവ നടക്കും.

ഏഴാം തീയതി രാവിലെ 10ന് തിരുനാള്‍ കൊടിയേറ്റ്. തുടര്‍ന്ന് പിതാക്കന്‍മാര്‍ക്ക് സ്വീകരണം. മുഖ്യ കാര്‍മ്മികന്‍ മാര്‍ കുര്യന്‍ വയലുങ്കല്‍ സന്ദേശം: മാര്‍ ജോസഫ് സാമ്പ്രിക്കല്‍ തുടര്‍ന്നു പ്രദക്ഷിണം, മതബോധന വാര്‍ഷികം, ഇടവകദിനാഘോഷം, കലാസന്ധ്യ എന്നിവ നടക്കും.



Latest

Copyrights@2016.