latest

എസ്രാ ക്നാനായ സിറ്റി ഓണത്തനിമ 2017 ന് വെള്ളിയാഴ്ച കുവൈറ്റിൽ | തൽസമയ സംപ്രഷണം കെ.ടി.വിയിൽ

Clintis Thekumkattil  ,  2017-09-20 09:50:27amm ജോബി കുളക്കാട്ട്

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 22 ന് വെള്ളിയാഴ്ച അബ്ബാസിയ നോട്ടിംങ്ങ്ഹാം ബ്രീട്ടിഷ് സ്കൂൾ ഒഡിറ്റോറിയത്തിൽ വെച്ച് എസ്രാ സിറ്റി ഓണത്തനിമ 2017 എന്ന വർണ്ണാഭമായ പരിപാടിക്ക് തുടക്കമാവും. കുവൈത്ത് ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ പ്രോഗ്രാം ഉൽഘാടനം ചെയ്യും. മലയാള സിനിമ പ്രക്ഷകർക്ക് മികച്ച സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ശ്രീ ദീലീഷ് പോത്തൻ പ്രോഗ്രാമിന്റെ മുഖ്യ അതിഥി ആയിരിക്കും. കെ.കെ.സി.എ ആദ്യമായി നിർമ്മിച്ച് ശ്രി.വിൽസൻ പിറവം ആലപിച്ച ഗാനത്തിന് കെ.കെ.സി.എൽ കുട്ടികൾ ചുവട് വെച്ചുകൊണ്ടുള്ള ക്നാനായ തനിമ വിളിച്ചോതുന്ന നൃത്താവിഷ്കാരവും (video Available), കെ കെ സി ഐ കുടുംബത്തിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകും. കേരളത്തിൽ നിന്നും എത്തുന്ന ടിവി താരങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ചടങ്ങിന്റെ ഹൈലൈറ്റ് ആയിരിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. ഓണാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തി ആയതായി സംഘാടകർ ക്നാനായ വോയ്സിനെ അറിയിച്ചു. പരിപാടിയുടെ തൽസമയ സംപ്രഷണം കെ.ടി.വി യിലും, ക്നാനായവോയിസ് വെബ് സൈറ്റിലും, യൂട്യൂബ് ലും, സ്മാർട്ട് ഫോണിലെ കെ.ടി.വി അപ്ലിക്കേഷനലും ലൈവ് ടെലികാസ്ററിങ്ങ് ലഭ്യമാകും. എസ്രാ ക്നാനായ സിറ്റി ഓണത്തനിമ 2017 ന് ക്നാനായവോയിസിന്റെ എല്ലവിധ ആശംസകളും.



Latest

Copyrights@2016.