latest

17 -മത് തൂവാനിസ ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 21 മുതല്‍ 24 വരെ Live Telecast Available

Tiju Kannampally  ,  2017-09-19 10:16:40pmm

 

17 -മത് ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 21 മുതല്‍ 24 വരെ
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 17-ാമത്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 21 ന്‌ ആരംഭിക്കും. നാല്‌ ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ ദിവസവും രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ വൈകിട്ട്‌ 4 മണിക്ക്‌ സമാപിക്കും. വിശുദ്ധ കുര്‍ബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്‌ജന ശുശ്രൂഷ തുടങ്ങിയവ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ എല്ലാ ദിവസവും ക്രമീകരിച്ചിട്ടുണ്ട്‌. കണ്‍വന്‍ഷന്റെ ആദ്യദിനമായ സെപ്‌റ്റംബര്‍ 21 ന്‌ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്‌ നടത്തപ്പെടുന്ന ബൈബിള്‍ പ്രതിഷ്‌ഠയ്‌ക്ക്‌ ഫാ. മാത്യു മണക്കാട്ട്‌ കാര്‍മ്മികത്വം വഹിക്കും. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനവും നടത്തപ്പെടും. ബ്രദര്‍ സന്തോഷ്‌ കരിമത്തറ വചന ശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും. രണ്ടാം ദിനമായ 22-ാം തീയതി വെള്ളിയാഴ്‌ച കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്‌ ബ്രദര്‍ സാബു ആറുതൊട്ടി വചനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും.
മൂന്നാം ദിനമായ 23-ാം തീയതി ശനിയാഴ്‌ച കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനും ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ വചനശുശ്രൂഷയും നടത്തപ്പെടും. സമാപനദിനമായ സെപ്‌റ്റംബര്‍ 24-ാം തീയതി ഞായറാഴ്‌ച നടത്തപ്പെടുന്ന വചനശുശ്രൂഷയ്‌ക്ക്‌ ബ്രദര്‍ ബേബി ജോണ്‍ കലയന്താനി നേതൃത്വം നല്‍കും. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും
ആദ്യദിവസം വിദ്യാര്‍ത്ഥികള്‍ക്കായും രണ്ടാം ദിവസം രോഗികള്‍ക്കായും മൂന്നാം ദിവസം കുടുംബങ്ങള്‍ക്കായും നാലാം ദിവസം സഭാശുശ്രൂഷകര്‍ക്കായും പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തപ്പെടും.

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 17-ാമത്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 21 ന്‌ ആരംഭിക്കും. നാല്‌ ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ ദിവസവും രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ വൈകിട്ട്‌ 4 മണിക്ക്‌ സമാപിക്കും. വിശുദ്ധ കുര്‍ബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്‌ജന ശുശ്രൂഷ തുടങ്ങിയവ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ എല്ലാ ദിവസവും ക്രമീകരിച്ചിട്ടുണ്ട്‌. കണ്‍വന്‍ഷന്റെ ആദ്യദിനമായ സെപ്‌റ്റംബര്‍ 21 ന്‌ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്‌ നടത്തപ്പെടുന്ന ബൈബിള്‍ പ്രതിഷ്‌ഠയ്‌ക്ക്‌ ഫാ. മാത്യു മണക്കാട്ട്‌ കാര്‍മ്മികത്വം വഹിക്കും. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനവും നടത്തപ്പെടും. ബ്രദര്‍ സന്തോഷ്‌ കരിമത്തറ വചന ശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും. രണ്ടാം ദിനമായ 22-ാം തീയതി വെള്ളിയാഴ്‌ച കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്‌ ബ്രദര്‍ സാബു ആറുതൊട്ടി വചനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും. മൂന്നാം ദിനമായ 23-ാം തീയതി ശനിയാഴ്‌ച കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനും ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ വചനശുശ്രൂഷയും നടത്തപ്പെടും. സമാപനദിനമായ സെപ്‌റ്റംബര്‍ 24-ാം തീയതി ഞായറാഴ്‌ച നടത്തപ്പെടുന്ന വചനശുശ്രൂഷയ്‌ക്ക്‌ ബ്രദര്‍ ബേബി ജോണ്‍ കലയന്താനി നേതൃത്വം നല്‍കും. മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും ആദ്യദിവസം വിദ്യാര്‍ത്ഥികള്‍ക്കായും രണ്ടാം ദിവസം രോഗികള്‍ക്കായും മൂന്നാം ദിവസം കുടുംബങ്ങള്‍ക്കായും നാലാം ദിവസം സഭാശുശ്രൂഷകര്‍ക്കായും പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തപ്പെടും.

ഇവിടെ  ക്ലിക്ക്  ചെയ്യുക.

https://www.facebook.com/kvtvusa/

 

http://www.youtube.com/c/KnanayaVoicetv/live

http://kvtv.com/index.php?mnu=kvtv-live

 



Latest

Copyrights@2016.