latest

പഴമയുടെ ഓർമ്മകളാൽ കെ സി എസ് ക്യാമ്പിംഗ് പ്രശോഭിച്ചു

Saju Kannampally  ,  2017-08-20 07:51:33pmm Johnykutty Pillaveettil

പഴമയുടെ ഓർമ്മകളാൽ  കെ സി എസ് ക്യാമ്പിംഗ് പ്രശോഭിച്ചു 
ചിക്കാഗോ : ക്നാനായ കത്തോലിക് സൊസൈറ്റി (കെ സി എസ് ) ക്രമീകരിച്ച മൂന്ന് ദിവസം നീണ്ട് നിന്ന ക്യാമ്പിംഗ് പഴയ കാലങ്ങളുടെ ഓര്മപ്പെടുത്തലായി പ്രശോഭിച്ചു നിന്നു. ഷിക്കാഗോയിൽ നിന്നും മൂന്ന് മണിക്കൂർ അകലെ ഇൻഡ്യയാന ബീച്ചിൽ ക്രമീകരിച്ച ക്യാമ്പിംഗ് വർഷങ്ങൾക്കു ശേഷം ഏവരെയും ആഭുതപ്പെടുത്തിയ അനുഭവവമായി മാറി. 
വർഷങ്ങൾക്ക്  മുൻപ് ക്നാനായ സഹോദരി സഹോദരന്മാർ ഒന്ന് ചേർന്ന് ക്യാമ്പടിച്ചു , ഭക്ഷണങ്ങൾ ഒരുക്കി ഉല്ലാസ വേളകൾ ക്രമീകരിച്ചും മൂന്ന് ദിവസം താമസിച്ചു അമേരിക്കൻ പ്രകൃതിയെ തൊട്ടറിഞ്ഞു മറക്കാനാകാത്ത സംഘടനാ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന ഒന്നായിരുന്നു കെ സി എസ്  ക്യാമ്പിംഗ് . എന്നാൽ കാലാകാലങ്ങളിൽ വന്ന മാറ്റങ്ങളും അംഗങ്ങളുടെ എണ്ണത്തിലുള്ള ഗണ്യ മായാ വളർച്ചയും ക്യാമ്പിംഗ് എന്ന പരിപാടി തളർച്ചയിലായിരുന്നു. എന്നാൽ ഇക്കുറി ഭാരവാഹികളുടെ കഠിന ശ്രമത്താൽ നൂറിൽ പരം ആളുകളെ സംഘടിപ്പിച്ചു വീണ്ടും ഒരു വൻ വിജയമായ ക്യാമ്പിങ്ന് ഷിക്കാഗോ കെ സി എസ് സാക്ഷികളായിരിക്കുകയാണ്. 
പ്രസിഡന്റ് ബിനു പൂത്തുറയുടെ അധ്യക്ഷതയിൽ  മിഡ് വെസ്റ്റ് മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജോൺ പാട്ടപ്പതി ക്യാമ്പിംഗ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി സ്വാഗതം അരുളി . 
ജോണികുട്ടി പിള്ളവീട്ടിൽ, ഷിബു മുള് യനിക്കുന്നേൽ , ഡിബിൻ വിലങ്ങുകല്ലേൽ , തോമസ് പൂതക്കരി , കുഞ്ഞുമോൻ തത്തംകുളം ജോജോ അലാപ്പാട്ട്, മജു ഓട്ടപ്പള്ളിൽ , ജോയി നെല്ലാമറ്റം, ബിനു കൈതക്കത്തൊട്ടിയിൽ,മാത്യു തട്ടാമറ്റം,ഡെന്നി പുല്ലാപ്പള്ളി  എന്നിവർ ക്യാമ്പിംഗ്ന്  നേതൃത്വം നൽകി. 
ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രെസിഡന്റ്റ് അലക്സ് പടിഞ്ഞാറേൽ, സൈമൺ ചക്കാല പടവിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രേത്യേക സംഘം ക്യാമ്പിങ്ങിന് മോഡി പകർന്നു. 
കെ സി എസിന്റെ മുൻ ഭാരവാഹികളുടെ നിറ  സാന്നിധ്യം ഏറെ ശ്രേദ്ധേയമായി. മുൻ ഭാരവാഹികളായാ സിറിയക് കൂവാകാട്ടിൽ, ജോൺ പട്ടാപതി, റോയി നെടുംചിറ, സണ്ണി മുണ്ടപ്ലാക്കൽ , ബാബു തൈപ്പറമ്പിൽ, മത്യാസ് പുല്ലാപ്പള്ളി, സൈമൺ മുട്ടത്തിൽ, ഷിജു ചെറിയത്തിൽ, എന്നിവർ ക്യാമ്പിംഗ്ന്  പിന്തുണയുമായി എത്തിയത് ഏറെ പ്രേചോദനമായി എന്ന് ബിനു പൂത്തുറയിൽ അറിയിച്ചു. 
വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ക്യാമ്പിംഗ് ഞായറാഴ്ച സമാപിച്ചപ്പോൾ ആഗസ്ത് 27ന്  ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഓണാഘോഷത്തിൽ കണ്ടുമുട്ടാം എന്ന പ്രത്യാശയിൽ ക്യാമ്പങ്ങങ്ങൾ പിരിഞ്ഞു പോവുകയുണ്ടായി.  

Latest

Copyrights@2016.