latest

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു ; അതീവ ജാഗ്രതയില്‍ രാജ്യം

Tiju Kannampally  ,  2020-05-18 10:03:23pmm

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ലോക്ക് ഡൗണിന്റെ നാലാം ഘട്ടം കൂടുതല്‍ ഇളവുകളോടെ തുടങ്ങി മൂന്നാം ദിനമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൃത്യമായി പറഞ്ഞാല്‍, 1,01,139 ആണ്. നാലാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകളുടെ ആദ്യ രണ്ട് ദിവസങ്ങളിലും അയ്യായിരത്തോളം രോഗികളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം പതിനായിരത്തിലധികം രോഗികളെന്നര്‍ത്ഥം.
ഇന്നലെ 5242 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. 24 മണിക്കൂറില്‍ 4970 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുമ്ബോഴും, ഇളവുകളില്‍ രാജ്യത്തെ രോഗവ്യാപനം എങ്ങനെയാകുമെന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിച്ച്‌ നിലവില്‍ ചികിത്സയിലുള്ളത് അറുപതിനായിരത്തോളം പേരാണ്. അതായത്, രോഗമുക്തി നേടിയത് 40,000-ത്തോളം പേര്‍ മാത്രം. 40 ശതമാനം മാത്രമെന്നര്‍ത്ഥം. മരണം മൂവായിരത്തിലധികമായി. കൃത്യം കണക്കുകള്‍ ഇങ്ങനെ: നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍: 58,802, രോഗമുക്തി നേടിയവര്‍: 39,173, മരണം: 3,163.

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ലോക്ക് ഡൗണിന്റെ നാലാം ഘട്ടം കൂടുതല്‍ ഇളവുകളോടെ തുടങ്ങി മൂന്നാം ദിനമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൃത്യമായി പറഞ്ഞാല്‍, 1,01,139 ആണ്. നാലാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകളുടെ ആദ്യ രണ്ട് ദിവസങ്ങളിലും അയ്യായിരത്തോളം രോഗികളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം പതിനായിരത്തിലധികം രോഗികളെന്നര്‍ത്ഥം.

ഇന്നലെ 5242 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. 24 മണിക്കൂറില്‍ 4970 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുമ്ബോഴും, ഇളവുകളില്‍ രാജ്യത്തെ രോഗവ്യാപനം എങ്ങനെയാകുമെന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. രാജ്യത്ത് കൊവിഡ് ബാധിച്ച്‌ നിലവില്‍ ചികിത്സയിലുള്ളത് അറുപതിനായിരത്തോളം പേരാണ്. അതായത്, രോഗമുക്തി നേടിയത് 40,000-ത്തോളം പേര്‍ മാത്രം. 40 ശതമാനം മാത്രമെന്നര്‍ത്ഥം. മരണം മൂവായിരത്തിലധികമായി. കൃത്യം കണക്കുകള്‍ ഇങ്ങനെ: നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍: 58,802, രോഗമുക്തി നേടിയവര്‍: 39,173, മരണം: 3,163.

 



Latest

Copyrights@2016.