latest

കോവിഡ് 19 ; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 627 പേര്‍ ; ആറായിരം പേര്‍ക്ക് കൂടി രോഗം ബാധിച്ചു

Tiju Kannampally  ,  2020-03-20 10:44:06pmm

കോവിഡ് 19 ബാധയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യമായ ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം മരിച്ചത് 627 പേര്‍. 5986 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇറ്റലിയിലെ ആകെ മരണ സംഖ്യ 4032 ആയും ആകെ രോഗബാധിതര്‍ 47021 ആയും ഉയര്‍ന്നു. ലോകത്താകെ കോവിഡ് ബാധിച്ച്‌ മരണം 11179 ആയി സ്‌പെയ്‌നില്‍ 24 മണിക്കൂറിനിടെ 210 പേരാണ് സ്‌പെയ്‌നില്‍ മരിച്ചത്. ആകെ മരണം 1041 ആയി. പുതിയതായി 2335 പേര്‍ക്ക് വൈറസ് ബാധിച്ചു. ഇറാനില്‍ 149 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 1433 ആയി. യുഎസില്‍ 16, യുകെയില്‍ 40 എന്നിങ്ങനെയും മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. നെതര്‍ലാന്‍ഡ്‌സില്‍ 30 പേരാണ് ഇന്നലെ മരിച്ചത്. അതേസമയം ചൈനയില്‍ മൂന്നു മരണവും 39 പുതിയ കേസുകളും മാത്രമാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച 80967 പേരില്‍ 71150 പേര്‍ക്ക് ചൈനയില്‍ രോഗം ഭേദമായി.



Latest

Copyrights@2016.