latest

ഇന്ത്യയില്‍ കോവിഡ്​ ബാധിതര്‍ 258 ; കര്‍ശന നിയന്ത്രണത്തില്‍ രാജ്യം

Tiju Kannampally  ,  2020-03-20 09:48:04pmm

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം ​258 ആയി ഉയര്‍ന്നു. 22 സംസ്​ഥാനങ്ങളിലാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. നേരത്തേ, പഞ്ചാബ്​, മഹാരാഷ്​ട്ര, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.
കോവിഡ്​ ബാധിതരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന്​ രാജ്യ തലസ്​ഥാനത്തടക്കം കര്‍ശന നിയന്ത്രണമാണ്​ ഏര്‍പ്പെടുത്തിയിരിക്കുന്നത്​. ആള്‍ക്കൂട്ടത്തിന്​ കര്‍ശന നിയന്ത്രണ ഏര്‍പ്പെടുത്തും. സ്​കൂളുകള്‍, കോളജുകള്‍​, തിയറ്ററുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതു സ്​ഥലങ്ങളെല്ലാം അടച്ചിടാന്‍ നിര്‍ദേശം നല്‍കി.
രാജസ്​ഥാനില്‍ അഞ്ചുപേര്‍ക്ക്​ പുതുതായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ബില്‍വാരയിലെ ആശുപത്രിയിലെ ഡോക്​ടര്‍ക്കും അവിടത്തെ മറ്റു ജീവനക്കാര്‍ക്കുമാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ഇതോടെ രാജസ്​ഥാനിലെ രോഗബാധിതരുടെ എണ്ണം 23 ആയി. പഞ്ചാബില്‍ ഒരാള്‍ക്ക്​ കൂടി പുതുതായി രോഗബാധ സ്​ഥിരീകരിച്ചു.
ഗുജറാത്തിലെ വഡോദരയില്‍ 52 കാരന്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ശ്രീലങ്കയില്‍ നിന്നും മടങ്ങിയെത്തിയ ആള്‍ക്കാണ്​ കോവിഡ്​ ബാധ കണ്ടെത്തിയത്​. ഇതുവരെ എട്ടുപേര്‍ക്കാണ്​ ഗുജറാത്തില്‍ കോവിഡ്​ സ്​ഥിരീകരിച്ചത്​. മാധ്യപ്രദേശിലെ ജബല്‍​പൂരും കോവിഡ്​ ബാധ പുതുതായി സ്​ഥിരീകരിച്ചു.

ന്യൂഡല്‍ഹി : ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം ​258 ആയി ഉയര്‍ന്നു. 22 സംസ്​ഥാനങ്ങളിലാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. നേരത്തേ, പഞ്ചാബ്​, മഹാരാഷ്​ട്ര, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. കോവിഡ്​ ബാധിതരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന്​ രാജ്യ തലസ്​ഥാനത്തടക്കം കര്‍ശന നിയന്ത്രണമാണ്​ ഏര്‍പ്പെടുത്തിയിരിക്കുന്നത്​. ആള്‍ക്കൂട്ടത്തിന്​ കര്‍ശന നിയന്ത്രണ ഏര്‍പ്പെടുത്തും. സ്​കൂളുകള്‍, കോളജുകള്‍​, തിയറ്ററുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതു സ്​ഥലങ്ങളെല്ലാം അടച്ചിടാന്‍ നിര്‍ദേശം നല്‍കി. രാജസ്​ഥാനില്‍ അഞ്ചുപേര്‍ക്ക്​ പുതുതായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ബില്‍വാരയിലെ ആശുപത്രിയിലെ ഡോക്​ടര്‍ക്കും അവിടത്തെ മറ്റു ജീവനക്കാര്‍ക്കുമാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ഇതോടെ രാജസ്​ഥാനിലെ രോഗബാധിതരുടെ എണ്ണം 23 ആയി. പഞ്ചാബില്‍ ഒരാള്‍ക്ക്​ കൂടി പുതുതായി രോഗബാധ സ്​ഥിരീകരിച്ചു.

 

ഗുജറാത്തിലെ വഡോദരയില്‍ 52 കാരന്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ശ്രീലങ്കയില്‍ നിന്നും മടങ്ങിയെത്തിയ ആള്‍ക്കാണ്​ കോവിഡ്​ ബാധ കണ്ടെത്തിയത്​. ഇതുവരെ എട്ടുപേര്‍ക്കാണ്​ ഗുജറാത്തില്‍ കോവിഡ്​ സ്​ഥിരീകരിച്ചത്​. മാധ്യപ്രദേശിലെ ജബല്‍​പൂരും കോവിഡ്​ ബാധ പുതുതായി സ്​ഥിരീകരിച്ചു.

 



Latest

Copyrights@2016.