latest

KVTV യിൽ 24 മണിക്കൂറും വി: കുർബാന.

Saju Kannampally  ,  2020-03-17 10:31:28amm

ചിക്കാഗോ : ലോകം മുഴുവൻ കൊറോണാ വൈറസിനെതിരെ ശക്തമായ സുരക്ഷാ പദ്ധതികൾ അസ്സൂത്രണം ചെയ്തു വരുന്നതിനാൽ 10 പേരിൽ കൂടുതലുള്ള കൂട്ടായ്‌മ ഒഴിവാക്കണമെന്ന് അമേരിക്കൻ പ്രെസിഡന്റ് വരെ ആഹ്വാനം ചെയ്തിരിക്കുകയാണ്.  ലോക ചരിത്രത്തിൽ ആദ്യമായി പള്ളികൾ പോലും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ, KVTV.COM ൽ 24 മണിക്കൂറും വി: കുർബാന ലഭ്യമാക്കിയിരിക്കുകയാണ്.
KVTV MAIN ചാനലിൽ ആഘോഷപൂർവ്വമായ പാട്ടുകുർബാന ലഭ്യമാണ്. KVTVLIVE ചാനലിൽ ഒരു മണിക്കൂർ മാത്രമുള്ള പാട്ടു കുർബാനയും, KVTVPLUS ചാനലിൽ ഇഗ്ലീഷ് കുർബാനയും ലഭ്യമാണ്.  

ലോകം മുഴുവനുമുള്ള ഏത് വിശ്വാസി ചാനൽ ഓണാക്കിയാലും വി കുർബാന ആദ്യം മുതൽ കാണത്തക്ക രീതിയിൽ ക്രമീകരണങ്ങൾ KVTV IT വിഭാഗം ക്രമപ്പെടുത്തിയിട്ടുണ്ട്. ROKU , KVTV APP , KVTV.COM എന്നി സ്ഥലങ്ങളിൽ എപ്പോഴും  കുർബാന ലഭ്യമാണ്.

KVTV.COM

 

 



Latest

Copyrights@2016.