latest

ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോത്സവവും ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം.

Tiju Kannampally  ,  2019-11-15 05:19:41amm

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ നവംബര്‍ 20 മുതല്‍ 24 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മേള നടത്തപ്പെടുക. കാര്‍ഷിക മഹോത്സവത്തിന് മുന്നോടിയായി  നവംബര്‍ 19-ാം തീയതി ചൊവ്വാഴ്ച ക്രമീകരിക്കുന്ന കാര്‍ഷികവിള പ്രദര്‍ശന പവിലിയന്റെ ഉദ്ഘാടനം വൈകുന്നേരം 5 മണിക്ക് കോട്ടയം ജില്ലാ കളക്ടറും കാര്‍ഷികമേള രക്ഷാധികാരിയുമായ പി.കെ സുധീര്‍ ബാബു ഐ.എ.എസ്  നിര്‍വ്വഹിക്കും. 
കാര്‍ഷിക മഹോത്സവത്തിന്റെ ഒന്നാം ദിനമായ നവംബര്‍ 20-ാം തീയതി ബുധനാഴ്ച  സര്‍ഗ്ഗോത്സവ ദിനമായാണ് ആചരിക്കുന്നത്. രാവിലെ 10.15 ന് നടത്തപ്പെടുന്ന പതാക ഉയര്‍ത്തല്‍ കര്‍മ്മം കെ.എസ്.എസ്.എസ് പ്രസിഡന്റ് റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിക്കും. തുടര്‍ന്ന് സി.ബി.ആര്‍, കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും  നടത്തപ്പെടും. 11.30 ന് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പ് ഡാന്‍സ് മത്സരവും കോമഡി സ്‌കിറ്റ് മത്സരവും നടത്തപ്പെടും. 12 ന് മുട്ടപ്പൂക്കള നിര്‍മ്മാണ മത്സരവും തുടര്‍ന്ന് ദമ്പതികള്‍ക്കായി കപ്പ അരിച്ചില്‍ മത്സരവും വനിതകള്‍ക്കായി തേങ്ങാ പൊതിക്കല്‍
മത്സരവും 1.30ന് ഇടയ്ക്കാട്ട് മേഖലാ കലാപരിപാടികളും നടത്തപ്പെടും 2 മണിക്ക് നടത്തപ്പെടുന്ന കാര്‍ഷികമേള ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, സംസ്ഥാന കൃഷി വകുപ്പ് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ് ഐ.എ.എസ് എന്നിവര്‍ സംയുക്തമായി കാര്‍ഷിക മഹോത്സവത്തിന് തിരിതെളിക്കും. ചലച്ചിത്രതാരം മിയ ജോര്‍ജ്ജ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കോട്ടയം ജില്ലാ കളക്ടറും കാര്‍ഷികമേള രക്ഷാധികാരിയുമായ പി.കെ സുധീര്‍ ബാബു ഐ.എ.എസ്, വി.എന്‍ വാസവന്‍ എക്‌സ് എം.എല്‍.എ, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി.എം ചാക്കോ, കോട്ടയം നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ ദിവ്യ കെ.ബി, കാരിത്താസ് ഇന്‍ഡ്യ എന്‍.ആര്‍.എം മാനേജര്‍ വി.ആര്‍ ഹരിദാസ്, ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ തോമസ്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണ എസ്.വി.എം, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഫാ. മാത്യു കൊച്ചാദംപള്ളി എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവര്‍ക്കായി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനവും നടത്തപ്പെടും. വൈകുന്നേരം 4.30 ന് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്റ്‌സെറ്റ് മത്സരവും  6.30 ന് ആലപ്പുഴ പ്രാര്‍ത്ഥന കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന നാടകം "കള്ളം പറയാത്ത കള്ളന്‍" നടത്തപ്പെടും. 
നൈപുണ്യ ദിനമായി ആചരിക്കുന്ന 21-ാം തീയതി വ്യാഴാഴ്ച രാവിലെ 11 ന് കടുത്തുരുത്തി മേഖല കലാപരിപാടികള്‍ നടത്തപ്പെടും. 11.30 ന് മൂല്യാധിഷ്ഠിത ജീവിത ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ ഫാമിലി കൗണ്‍സിലര്‍ ഗ്രേസ് ലാല്‍ സെമിനാര്‍ നയിക്കും. 12.30 ന് പാറ്റിക്കൊഴിക്കല്‍ മത്സരവും തുടര്‍ന്ന് പച്ചമലൈ പവിഴമലൈ നാടോടി നൃത്ത മത്സരവും പുരുഷന്മാര്‍ക്കായി ഉറിയടി മത്സരവും നടത്തപ്പെടും 3 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുംന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ്, കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഐ.പി.എസ്, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ഡോ. സോന പി.ആര്‍, കാരിത്താസ് ഇന്‍ഡ്യ അസ്സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജോളി പുത്തന്‍പുര, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോള്‍ മനോജ്, എഫ്.വി.റ്റി.ആര്‍.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. ഫിലിപ്പ്, കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് പി.എന്‍, കോട്ടയം ജില്ലാ സാമൂഹ്യനിധി വകുപ്പ് ഓഫീസര്‍, എം.എം മോഹന്‍ദാസ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യ മാനേജര്‍ ജോര്‍ജ്ജ് പി. കുര്യന്‍, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. ജോയി കട്ടിയാങ്കല്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ സൗമി എസ്.ജെ.സി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും നടത്തപ്പെടും 4.45 ന് തൊമ്മനും മക്കളും വടംവലി മത്സരവും 6.30 ന് തിരുവനന്തപുരം സംസ്‌കൃതിയുടെ "ജീവിതപാഠം" നാടകവും നടത്തപ്പെടും. 
കര്‍ഷക ദിനമായി ആചരിക്കുന്ന 22-ാം തീയതി വെള്ളിയാഴ്ച രാവിലെ 11 ന് നടത്തപ്പെടുന്ന ഡി.ഡി.യു ജി.കെ.വൈ കുട്ടികളുടെ കലാപരിപാടിയില്‍ മാണി സി. കാപ്പന്‍ എ.എല്‍.എ  മുഖ്യാതിഥിയായി പങ്കെടുക്കും. 11.30 ന് ഭക്ഷ്യ ആരോഗ്യ സുരക്ഷിതത്വം ഇന്നിന്റെ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ അസി. പ്രൊഫസര്‍ ഡോ. റ്റി.സി തങ്കച്ചന്‍ നയിക്കുന്ന സെമിനാറും 12.15 ന് ചിരിച്ചെപ്പ് കോമഡി സ്‌കിറ്റ് മത്സരവും  12.30 ന് പുരുഷന്മാര്‍ക്കായി ബുള്‍സ് ഐ അടി മത്സരവും 1.15 ന് കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും തുടര്‍ന്ന് ദമ്പതികള്‍ക്കായി ഒറ്റാല്‍ മീന്‍പിടുത്ത മത്സരവും നടത്തപ്പെടും 2.30 ന് നടത്തപ്പെടുന്ന കര്‍ഷക സംഗമദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ വിവാഹസുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ക്ഷീര കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണം ക്ഷീര വന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും.  കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. പി.ജെ ജോസഫ് എം.എല്‍.എ, കെ.സി ജോസഫ് എം.എല്‍.എ, അനൂപ് ജേക്കബ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ബോസ് ജോസഫ്, കോട്ടയം അതിരൂപത മലങ്കര റീജിയണ്‍ വികാരി ജനറാള്‍ റവ. ഫാ. ജോര്‍ജ്ജ് കുരിശ്ശുംമൂട്ടില്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ് ത്രേസ്യാമ്മ വി.റ്റി. കെ.എസ്.എസ്.എസ് അനിമേറ്റര്‍ ബിസ്സി ചാക്കോ, പുരുഷ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് റോയി ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. 4.15 ന് തുടിതാളം ഫ്യൂഷന്‍ ഡാന്‍സ് മത്സരവും 5.15 ന് മാംഗല്യം തന്തുനാനേന കല്ല്യാണത്തലേന്ന് റിയാലിറ്റി ഷോയും തുടര്‍ന്ന് മിസ്റ്റര്‍ മസില്‍മാന്‍ ബോഡി ബില്‍ഡിംഗ് ഷോയും 7.00 ന് സ്റ്റാഴ്‌സ് ഓഫ് കോട്ടയം അവതരിപ്പിക്കുന്ന കലാസന്ധ്യ "നിലാപ്പൂത്തിരിയും" നടത്തപ്പെടും. കലാസന്ധ്യയുടെ ഉദ്ഘാടനം സിനിമാ സീരിയല്‍ താരം സംക്രാന്തി നസീര്‍ നിര്‍വ്വഹിക്കും.
ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്ന 23-ാം തീയതി ശനിയാഴ്ച രാവിലെ 11 ന് മലങ്കര മേഖല കലാപരിപാടികളും 11.30 ന് ഡാന്‍സ് ഹങ്കാമ - സിനിമാറ്റിക് ഡാന്‍സ് മത്സരവും 12.45 ന് വനിതകള്‍ക്കായി മഡ് പോട്ട് റേസ് മത്സരവും നടത്തപ്പെടും. 1 മണിക്ക് നടത്തപ്പെടുന്ന ഹൈറേഞ്ച് മേഖലാ കലാപരിപാടികളില്‍ ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. 1.30 ന് കുട്ടികള്‍ക്കായി ഹണ്ട് ദി കോക്കനട്ട് മത്സരവും തുടര്‍ന്ന് ചുങ്കം മേഖലാ കലാപരിപാടികളും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന ഭക്ഷ്യസുരക്ഷാദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ജോസ് കെ. മാണി എം.പി, ആന്റോ ആന്റണി എം.പി, പി.സി ജോര്‍ജ്ജ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, എല്‍ദോ അബ്രാഹം എം.എല്‍.എ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഐ.എ.എസ്, ഓക്‌സ്ഫാം ഇന്‍ഡ്യ ഹ്യുമാനിറ്റേറിയന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബസബ് സര്‍ക്കാര്‍, ലാസിം സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണാണ്ടസ്, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത്, ഡി.സി.പി.ബി റീജിയണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസിലി പാലാട്ടി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ലൈല ഫീലിപ്പ് എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് ജോയി ചെമ്മാച്ചേല്‍ മെമ്മോറിയല്‍ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാര സമര്‍പ്പണവും  നടത്തപ്പെടും 4.30 ന് തൂശിമെ കൂന്താരോ നാടന്‍പാട്ട് ദൃശ്യാവിഷ്‌ക്കാര മത്സരവും 5.30 ന് വാവ സുരേഷ് നയിക്കുന്ന "സ്‌നേക്ക് മാസ്റ്റര്‍ വാവ സുരേഷ് @ ചൈതന്യ" എന്ന പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും 6.45 ന് ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കോമഡി മ്യൂസിക്കല്‍ നൈറ്റും നടത്തപ്പെടും.
സ്വാശ്രയ സംഗമദിനമായി ആചരിക്കുന്ന കാര്‍ഷികമേള സമാപന ദിവസമായ 24-ാം തീയതി ഞായറാഴ്ച രാവിലെ 11.15 കൈപ്പുഴ മേഖലാ കലാപരിപാടികള്‍ നടത്തപ്പെടും. 11.45 ന് സംയോജിത കൃഷി രീതികളും നൂതന സാധ്യതകളും എന്ന വിഷയത്തില്‍ കുമരകം കൃഷിവിജ്ഞാന കേന്ദ്രം അഗ്രോണമി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദേവി വി.എസ് സെമിനാര്‍ നയിക്കും. 12.30 ന് കാര്‍ഷിക പ്രശനോത്തരിയും തുടര്‍ന്ന് പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി കോക്കനട്ട് ഒളിമ്പിക്‌സ് മത്സരവും നടത്തപ്പെടും 2.00 ന് നടത്തപ്പെടുന്ന കാര്‍ഷിക മഹോത്സവ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ, ഡോ. എന്‍. ജയരാജ് എം.എല്‍.എ, ദേശീയ മൈനോരിറ്റി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത്, കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് പബ്‌ളിസിറ്റി ഓഫീസര്‍ മിനി മാത്യു, ക്‌നാനായ കത്തോലിക്ക വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് മേഴ്‌സി മൂലക്കാട്ട്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിക്കും. 4 മണിക്ക് കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ കലാപരിപാടികളും 5 മണിക്ക് സുന്ദരി നീയും സുന്ദരന്‍ ഞാനും കപ്പിള്‍ ഡാന്‍സ് മത്സരവും തുടര്‍ന്ന് ഇട്ടിമാണി ഫിഗര്‍ ഷോ മത്സരവും 6.45 ന് സംഗീത സംവിധായകന്‍ സുമേഷ് കൂട്ടിക്കല്‍ നയിക്കുന്ന സംഗീത കോമഡി നിശ " ഉത്സവരാവ് " നടത്തപ്പെടും. സമാപനദിനത്തോടനുബന്ധിച്ച് നിര്‍ദ്ധനരോഗികളെ സഹായിക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന ചൈതന്യ ജീവകാരുണ്യ നിധി സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും നടത്തപ്പെടും.
അഞ്ച് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന മേളയില്‍ 2000 കിലോ തൂക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ പോത്തുകളുടെ പ്രദര്‍ശനം, കാസര്‍ഗോഡ് കുള്ളന്‍ പശു പ്രദര്‍ശനം, അലങ്കാര മത്സ്യങ്ങളുടെ മനോഹാരിതയുമായി അക്വാഷോ, മെഡിക്കല്‍ എക്‌സിബിഷന്‍, പുരാവസ്തു ശേഖരത്തോടൊപ്പം വിവിധ  രാജ്യങ്ങളിലെ കറന്‍സികളും സ്റ്റാമ്പുകളും ഉള്‍പ്പെടെയുള്ള പ്രദര്‍ശനം, നാടന്‍ പച്ചമരുന്നുകളുടെ പ്രദര്‍ശനവും വിപണനവും പക്ഷിമൃഗാദികളുടെയും പുഷ്പ-ഫലവൃക്ഷാദികളുടെയും പ്രദര്‍ശനവും വിപണനവും, കാര്‍ഷിക വിള പ്രദര്‍ശനങ്ങള്‍,  വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍,പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പനം കഞ്ഞി, എട്ടങ്ങാടി പുഴുക്ക്, പിടി കോഴി തുടങ്ങിയ വിഭവങ്ങളുമായി പൗരാണിക ഭോജനശാല, നാടന്‍ തട്ടുകട, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ ഉല്ലാസനഗരി,  പൊതുവിള പ്രദര്‍ശന മത്സരം, കാര്‍ഷിക വിത്തിനങ്ങളുടെയും പച്ചക്കറി തൈകളുടെയും പ്രദര്‍ശനവും വിപണനവും, വിസ്മയക്കാഴ്ചകള്‍ തുടങ്ങി നിരവധിയായ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്   കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പി.ആര്‍.ഒ സിജോ തോമസ് എന്നിവര്‍ കോട്ടയത്ത് പത്ര സമ്മേളനത്തില്‍ അറിയിച്ചു.

 Latest

Copyrights@2016.