latest

KCYL ജൂബിലി സംഗമം സാജു കണ്ണമ്പള്ളി ചെയർമാൻ ജെയിംസ് തെക്കനാട്ട് ജന: കൺവീനർ

Editor  ,  2019-10-15 07:46:19amm റിപ്പോർട്ട് : സ്റ്റീഫൻ ചൊള്ളമ്പേൽ

കെ സി വൈ എൽ ജൂബിലി സംഗമം സാജു കണ്ണമ്പള്ളി ചെയർമാൻ ജെയിംസ് തെക്കനാട്ട് ജന: കൺവീനർ

ചിക്കാഗോ : കേരള കത്തോലിക്കാ സഭയിലെ ആദ്യത്തെ യൂവജന പ്രസ്ഥാനമായ KCYL സംഘടന അതിന്റെ 50 വര്ഷം പൂർത്തിയാക്കുന്നതിന്റെ ഗോൾഡൻ ജൂബിലി വിവിത പരിപാടികളാൽ ആഘോഷിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. 50 വർഷം ഈ സംഘടനക്ക് വേണ്ടി പ്രവർത്തിക്കുകയും, നേതൃത്വം കൊടുത്തവരുടെയും നേതൃത്വത്തിൽ ഇന്ത്യക്ക് പുറത്ത് ആദ്യമായി ഒരു സംഗമം ചരിത്രം ഉറങ്ങുന്ന ക്നാനായ തറവാടായ ചിക്കാഗോയിൽ. മുൻ അതിരൂപതാ , ഫൊറോനാ, ഇടവക ഭാരവാഹികളുടെ നേത്രത്വത്തിൽ സംഘടിപ്പിക്കുന്ന ഈ ആഗോള സംഗമത്തിന്റെ സംഘാടക സമിതിയുടെ ചെയർമാനായി പ്രവർത്തിക്കുന്നത് 1998 - 2000ൽ രൂപതാ  ട്രഷർ, 2000-2002 ജന: സെക്രട്ടറി , 2002 -2004 രൂപതാ പ്രെസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ച സാജു കണ്ണമ്പള്ളിയാണ്. ജോർജ് തൊട്ടപ്പുറം ആണ്  വൈസ് ചെയര്മാനായി പ്രവർത്തിക്കുന്നത്. കോട്ടയം അതിരൂപതാ കെ സി വൈ എൽ മുൻ ട്രഷർ , ചിക്കാഗോ കെ സി എസ് മുൻ സെക്രട്ടറി, പ്രെസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ച ജോർജ് തൊട്ടപ്പുറം ഈ സംഗമത്തിലെ തലമുറകളെ കൂട്ടിയിണക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കെ സി വൈ എൽ അതിരൂപതാ ജോ : സെക്രട്ടറി എന്ന നിലകളിൽ പ്രവർത്തിച്ച ദീപാ മടയനകാവിൽ ആണ് മറ്റൊരു വൈസ് ചെയർ പേഴ്സൺ. പഴയകാല വനിതാ പ്രവർത്തകരെയും ഭാരവാഹികളെയും ഏകോപിപ്പിക്കുന്ന ഉത്തരവാദിത്വം  ദീപ കൃത്യമായി ചെയ്തുവരുന്നു.
 
       കെ സി വൈ എൽ കോട്ടയം അതിരൂപതാ സമിതിയിൽ 1998 - 2000 ജന : സെക്രട്ടറി , 2000 -2002 പ്രെസിഡന്റ്‌ എന്നീനിലകളിൽ പ്രവർത്തിച്ചു , കേരള രാഷ്ട്രിയത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ജെയിംസ് തെക്കനാട്ട് ആണ് ഈ തലമുറകളുടെ സംഗമത്തിന്റെ മുൻ നിരയിൽ നിന്നു ചുക്കാന്പിടിക്കുന്നത്. ഹ്യുസ്റ്റണിൽ സ്ഥിരതാമസമാക്കിയ ജെയിംസ് ഈ സംഗമത്തിന്റെ ജന: കൺവീനർ സ്ഥാനത്ത് പ്രവർത്തിക്കുന്നു. ചികാഗോയ്ക്ക് പുറത്തുള്ള കെ സി വാ എൽ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് അദ്ദേഹം വലിയ വിജയത്തിനായി പ്രവർത്തിക്കുന്നു.

സംഘാടകർ , അതിഥികൾ , ക്നാനായി  തോമ നഗർ , ചിക്കാഗോ -  ഒരുങ്ങി കഴിഞ്ഞു. കെ സി വൈ എൽ എന്ന സംഘടനയെ സ്നേഹിക്കുന്ന എല്ലാ നല്ലവരായ ക്നാനായ സഹോദരങ്ങളെയും സംഘാടക സമിതി 50 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നു.



Latest

Copyrights@2016.