latest

ചൈതന്യ കാര്‍ഷികമേള 2019 ലോഗോ പ്രകാശനം ചെയ്തു

Tiju Kannampally  ,  2019-10-14 06:26:00amm

ചൈതന്യ കാര്‍ഷികമേള 2019
ലോഗോ പ്രകാശനം ചെയ്തു
* നവംബര്‍ 20 മുതല്‍ 24 വരെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് 
   മേള നടത്തപ്പെടുന്നത്
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 21-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ പ്രകാശനം ചെയ്തു. സിനിമാതാരം സായ്കുമാറാണ് ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ പി.ആര്‍.ഒ സിജോ തോമസ്, പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. നവംബര്‍ 20 മുതല്‍ 24 വരെ തീയതികളില്‍ നടത്തപ്പെടുന്ന മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, മൃഗ സംരക്ഷണം, വിനോദം, വിജ്ഞാനം,  ജീവകാരുണ്യം തുടങ്ങിയ വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. 

Latest

Copyrights@2016.