latest

അറുപത്തിയേഴാമത് നെഹ്റ്രു ട്രോഫി ജലോത്സവത്തിനൊരുങ്ങി ആലപ്പുഴ

Tiju Kannampally  ,  2019-08-07 10:08:25pmm

ആലപ്പുഴ : ശനിയാഴ്ച നടക്കുന്ന അറുപത്തിയേഴാമത് നെഹ്റ്രു ട്രോഫി ജലോത്സവത്തിനൊരുങ്ങി ആലപ്പുഴ. നെഹ്റ്രു ട്രോഫിക്കൊപ്പം ചാമ്ബ്യന്‍സ് ബോട്ട് ലീഗ് കൂടി തുടങ്ങുന്നതിന്‍റെ ആവേശത്തിലാണ് ജലോത്സവ പ്രേമികള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുഖ്യാതിഥി.

 

ജലപൂരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു ആലപ്പുഴ. വഞ്ചിപ്പാട്ട് മത്സരവും സാംസ്കാരിക പരിപാടികളുമൊക്കെയായി നഗരം ജലോത്സവ ലഹരിയിലാണ്. 20 ചുണ്ടന്‍ വള്ളങ്ങള്‍ നെഹ്റ്രു ട്രോഫിക്കായി മത്സരിക്കും. പ്രദര്‍ശന വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും മത്സരം വേറെയുമുണ്ട്. നെഹ്റ്രു ട്രോഫി ഹീറ്റ്സുകള്‍ക്കൊപ്പം ചാമ്ബ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങളും നടക്കും. സിബിഎല്ലിന്‍റെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനല്‍ മത്സരം.

 

30 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുകഴിഞ്ഞു. പുന്നമടയില്‍ നെഹ്റ്രു പവലിയിനിലും ഫിനീഷിംങ് പോയിന്‍റിലും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പൂ‍ര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാകും ജലോത്സവം സംഘടിപ്പിക്കുക. കുറ്റമറ്റരീതിയിലുള്ള സ്റ്റാര്‍ട്ടിംഗ് സംവിധാനവും സജ്ജമാണ്.



Latest

Copyrights@2016.