latest

സീറോ മലബാർ ദേശീയ കൺവൻഷൻ: ഹൂസ്റ്റണിൽ അവലോകന യോഗം മെയ് 26 ന് .

Tiju Kannampally  ,  2019-05-15 11:23:37pmm മാർട്ടിൻ വിലങ്ങോലിൽ

 

സീറോ മലബാർ ദേശീയ കൺവൻഷൻ:  ഹൂസ്റ്റണിൽ അവലോകന യോഗം മെയ് 26 ന് 
മാർട്ടിൻ വിലങ്ങോലിൽ
ഹൂസ്റ്റൺ : സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷന്റെ   തയ്യാറെടുപ്പുകൾ വിജയകരമായി പുരോഗമിക്കുന്നു.  അയ്യായിരത്തിൽ പരം വിശ്വാസികൾ  സംഗമിക്കുന്ന  ഈ വിശ്വാസകൂട്ടായ്‌മയിൽ  ഇതിനോടകം  നാലായിരത്തിൽപരം വിശ്വാസികൾ  രജിസ്റ്റർ  ചെയ്തു കഴിഞ്ഞു.
ദേശീയ സീറോ മലബാർ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി അവലോകന യോഗം മെയ് 26 നു 
ഹൂസ്റ്റൺ സീറോ മലബാർ ഫൊറോനാ ഓഡിറ്റോറിയത്തിൽ സീറോ മലബാർ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ അധ്യക്ഷതയിൽ ചേരും. മാർ അങ്ങാടിയത്താണ് ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി. 
യോഗത്തിൽ രൂപതാ സഹായമെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്, രൂപതാ ചാൻസലർ ജോണിക്കുട്ടി പുതുശേരി, രൂപതാ യൂത്ത് കോ-ഓർഡിനേറ്റർ ഫാ. പോൾ ചാലിശേരി, ഫൊറോനാ വികാരിയും കൺവൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, കോ-കോർഡിനേറ്റർ ഫാ. രാജീവ് വലിയവീട്ടിൽ എന്നിവരും, കൺവൻഷൻ ചെയർമാൻ  അലക്സ് കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, കൺവൻഷൻ സെക്രട്ടറി പോൾ ജോസഫ് തുടങ്ങി നാല്പതോളം വരുന്ന കമ്മിറ്റികളും, ഇതര സബ് കമ്മറ്റിഭാരവാഹികളും പങ്കെടുക്കും. 
കൺവൻഷന്‍റെ ഇതുവരെയുള്ള പുരോഗതി  വിലയിരുത്തുന്നതിനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമാണ്  അവലോകന യോഗം.  പരിപാടിയുടെ സുഖമമായ നടത്തിപ്പും അതിഥികളുടെ  സൗകര്യങ്ങളും ചർച്ച ചെയ്യും. കൺവൻഷന്‍റെ വിജയത്തിപ്പിനായി കഴിഞ്ഞ ഒരു  വർഷമായി നൂറോളം വോളണ്ടിയേഴ്‌സ്  വിവിധ കമ്മിറ്റികളിൽ  അഹോരാത്രം പ്രവർത്തിച്ചുവരുന്നു.   അവലോകന യോഗത്തിൽ നിന്നുള്ള തീരുമാനങ്ങൾ   ദേശീയ തലത്തിൽ അറിയിക്കുമെന്നു  ഫാ. കുര്യൻ നെടുവേലിചാലുങ്കൽ അറിയിച്ചു. 
കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്  www.smnchouston.org എന്ന കൺവൻഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാൻ ഇപ്പോഴും അവസരമുണ്ട്. 

ഹൂസ്റ്റൺ : സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷന്റെ   തയ്യാറെടുപ്പുകൾ വിജയകരമായി പുരോഗമിക്കുന്നു.  അയ്യായിരത്തിൽ പരം വിശ്വാസികൾ  സംഗമിക്കുന്ന  ഈ വിശ്വാസകൂട്ടായ്‌മയിൽ  ഇതിനോടകം  നാലായിരത്തിൽപരം വിശ്വാസികൾ  രജിസ്റ്റർ  ചെയ്തു കഴിഞ്ഞു.ദേശീയ സീറോ മലബാർ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി അവലോകന യോഗം മെയ് 26 നു  ഹൂസ്റ്റൺ സീറോ മലബാർ ഫൊറോനാ ഓഡിറ്റോറിയത്തിൽ സീറോ മലബാർ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ അധ്യക്ഷതയിൽ ചേരും. മാർ അങ്ങാടിയത്താണ് ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി. 

 

യോഗത്തിൽ രൂപതാ സഹായമെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്, രൂപതാ ചാൻസലർ ജോണിക്കുട്ടി പുതുശേരി, രൂപതാ യൂത്ത് കോ-ഓർഡിനേറ്റർ ഫാ. പോൾ ചാലിശേരി, ഫൊറോനാ വികാരിയും കൺവൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, കോ-കോർഡിനേറ്റർ ഫാ. രാജീവ് വലിയവീട്ടിൽ എന്നിവരും, കൺവൻഷൻ ചെയർമാൻ  അലക്സ് കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, കൺവൻഷൻ സെക്രട്ടറി പോൾ ജോസഫ് തുടങ്ങി നാല്പതോളം വരുന്ന കമ്മിറ്റികളും, ഇതര സബ് കമ്മറ്റിഭാരവാഹികളും പങ്കെടുക്കും. 

 

കൺവൻഷന്‍റെ ഇതുവരെയുള്ള പുരോഗതി  വിലയിരുത്തുന്നതിനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമാണ്  അവലോകന യോഗം.  പരിപാടിയുടെ സുഖമമായ നടത്തിപ്പും അതിഥികളുടെ  സൗകര്യങ്ങളും ചർച്ച ചെയ്യും. കൺവൻഷന്‍റെ വിജയത്തിപ്പിനായി കഴിഞ്ഞ ഒരു  വർഷമായി നൂറോളം വോളണ്ടിയേഴ്‌സ്  വിവിധ കമ്മിറ്റികളിൽ  അഹോരാത്രം പ്രവർത്തിച്ചുവരുന്നു.   അവലോകന യോഗത്തിൽ നിന്നുള്ള തീരുമാനങ്ങൾ   ദേശീയ തലത്തിൽ അറിയിക്കുമെന്നു  ഫാ. കുര്യൻ നെടുവേലിചാലുങ്കൽ അറിയിച്ചു. 

കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്  www.smnchouston.org എന്ന കൺവൻഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാൻ ഇപ്പോഴും അവസരമുണ്ട്. 

 



Latest

Copyrights@2016.