latest

വിശ്വാസനിറവ് 2019 മെൽബൺ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെ ത്രിദിന ക്യാമ്പിന് ഉജ്വലസമാപനം .

Tiju Kannampally  ,  2019-04-16 10:06:34pmm

 

"വിശ്വാസനിറവ് 2019" മെൽബൺ സൺ‌ഡേ സ്കൂൾ  വിദ്യാർത്ഥികളുടെ ത്രിദിന ക്യാമ്പിന് ഉജ്വലസമാപനം 
മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിലെ  സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെ ത്രിദിന ക്യാമ്പ് "വിശ്വാസനിറവ്‌ 2019" ഏപ്രിൽ 11, 12, 13  തീയതികളിൽ സെന്റ് ആഗ്നസ് ചർച് ഹൈയത്തിൽ വെച്ച് നടത്തപ്പെട്ടു.
മെൽബൺ സിറോമലബാർ രൂപതാ യൂത്ത് അപ്പോസ്തലറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ ആൻഡ് ടീമിന്റെ നേതൃത്വത്തിൽ നയിക്കപ്പെട്ട ത്രിദിന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾക്കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. 
ക്നാനായ മിഷന്റെ സൺ‌ഡേ സ്കൂൾ കോർഡിനേറ്റർസായ സിജോ ജോൺ, ജോർജ് പൗവത്തിൽ, കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ഷിനു ജോൺ, സെക്രട്ടറി ഷിജു കുരുവിള, പാരിഷ് കൌൺസിൽ മെംബേർസ്, സൺ‌ഡേ സ്കൂൾ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി എന്നിവരുടെ സാന്നിധ്യവും അവരുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധകുർബ്ബാനയും ഏവർക്കും ആല്മീയ ഉണർവ് നൽകി. ഫാ. തോമസ് കുമ്പുക്കൽ പരിപാടികൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.
മാതാപിതാക്കൾക്ക് വേണ്ടി സോജിൻ സെബാസ്റ്റിൻറെ നേതൃത്വത്തിൽ പ്രത്യേക  സെമിനാറും നടത്തപ്പെട്ടു. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെയും സോജിൻ സെബാസ്റ്റിൻറെയും ജന്മദിനാഘോഷവും പരിപാടികൾക്ക് മാറ്റുകൂട്ടീ.
വിശ്വാസ നിറവ്  2019  ന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും, കുട്ടികളെ ഈ ക്യാമ്പിലേക്ക് പറഞ്ഞു വിട്ട് അവരെ ദൈവവിശ്വാസത്തിലൂടെ വളർത്തിക്കൊണ്ടു വരുവാൻ ശ്രമിക്കുന്ന എല്ലാ മാതാപിതാക്കളെയും ചാപ്ലിൻ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിലെ  സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെ ത്രിദിന ക്യാമ്പ് "വിശ്വാസനിറവ്‌ 2019" ഏപ്രിൽ 11, 12, 13  തീയതികളിൽ സെന്റ് ആഗ്നസ് ചർച് ഹൈയത്തിൽ വെച്ച് നടത്തപ്പെട്ടു.മെൽബൺ സിറോ മലബാർ രൂപതാ യൂത്ത് അപ്പോസ്തലറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ ആൻഡ് ടീമിന്റെ നേതൃത്വത്തിൽ നയിക്കപ്പെട്ട ത്രിദിന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾക്കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ക്നാനായ മിഷന്റെ സൺ‌ഡേ സ്കൂൾ കോർഡിനേറ്റർസായ സിജോ ജോൺ, ജോർജ് പൗവത്തിൽ, കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ഷിനു ജോൺ, സെക്രട്ടറി ഷിജു കുരുവിള, പാരിഷ് കൌൺസിൽ മെംബേർസ്, സൺ‌ഡേ സ്കൂൾ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി എന്നിവരുടെ സാന്നിധ്യവും അവരുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധകുർബ്ബാനയും ഏവർക്കും ആല്മീയ ഉണർവ് നൽകി. ഫാ. തോമസ് കുമ്പുക്കൽ പരിപാടികൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.മാതാപിതാക്കൾക്ക് വേണ്ടി സോജിൻ സെബാസ്റ്റിൻറെ നേതൃത്വത്തിൽ പ്രത്യേക  സെമിനാറും നടത്തപ്പെട്ടു. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെയും സോജിൻ സെബാസ്റ്റിൻറെയും ജന്മദിനാഘോഷവും പരിപാടികൾക്ക് മാറ്റുകൂട്ടീ. വിശ്വാസ നിറവ്  2019  ന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും, കുട്ടികളെ ഈ ക്യാമ്പിലേക്ക് പറഞ്ഞു വിട്ട് അവരെ ദൈവവിശ്വാസത്തിലൂടെ വളർത്തിക്കൊണ്ടു വരുവാൻ ശ്രമിക്കുന്ന എല്ലാ മാതാപിതാക്കളെയും ചാപ്ലി അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

 



Latest

Copyrights@2016.