latest

ചിക്കാഗോ സെ.മേരിസിൽ ഓശാന തിരുക്കർമ്മങ്ങൾ ഭക്തിനിർഭരമായി ആചരിച്ചു.

Editor  ,  2019-04-14 11:37:31pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഏപ്രിൽ 14 ഓശാന ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾ ഭക്തിനിർഭരമായി. ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന കുരുത്തോല തിരുനാൾ കർമ്മങ്ങളിലും വിശുദ്ധ ബലിയിലും ആയിരങ്ങൾ പങ്കെടുത്തു. അസിസ്റ്റൻറ് വികാരി ഫാദർ ബിൻസ് ചേത്തലിൽ വചനസന്ദേശം നൽകി. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജെറുസലേം നഗരവീഥിയിലൂടെ ക്രിസ്തുരാജന് ഒലിവിലചില്ലകളുയർത്തി ജയ് വിളികളാൽ എതിരേറ്റതിന്റെ ആചാരസൂചകമായി നടത്തിയ കുരുത്തോല പ്രദക്ഷണത്തിൽ ഇടവക വിശ്വാസികളേവരും പങ്കെടുത്തു. മത്തായി സുവിശേഷത്തിലെ രണ്ടാം അധ്യായത്തെ പ്രതിപാദിച്ചു കൊണ്ട് നടത്തിയ വചന സന്ദേശത്തിൽ എന്റെ യേശുവിന് എന്നെ ആവശ്യമുണ്ട് എന്നുള്ള ചിന്തയാണ് മക്കളായ നമ്മുടെ ജീവിതത്തിന്റെ തെരുവീഥികളിൽ കർത്താവായ യേശുവിന് ഓശാന പാടുവാൻ പ്രേരിപ്പിക്കുന്നതെന്നും, ആ തിരിച്ചറിവാണ് മനോഹരമായ ഈ ഓശാന തിരുന്നാളെന്ന് ബിൻസ് അച്ചൻ തന്റെ വചന സന്ദേശത്തിൽ അറിയിച്ചു. ഓശാന ഞായറിനോടനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾ രാവിലെ 7.45 നും ,10 മണിക്കും , വൈകിട്ട് 5.30നും നടത്തുകയുണ്ടായി.



Latest

Copyrights@2016.