latest

ഏറ്റുമാനൂര്‍ സാന്‍ജോസ് വിദ്യാലയ യുടെ ആശീര്‍വാദകര്‍മ്മവും 30-ാംമത് വാര്‍ഷികാഘോഷവും മാര്‍ച്ച് 19 ചൊവ്വാഴ്ച

Tiju Kannampally  ,  2019-03-18 06:49:11amm

ഏറ്റുമാനൂര്‍ സാന്‍ജോസ് വിദ്യാലയ യുടെ പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദകര്‍മ്മവും 30-ാംമത് വാര്‍ഷികാഘോഷവും 2019 മാര്‍ച്ച് 19 -ാംതീയതി ചൊവ്വാഴ്ച രാവിലെ 9.30 ന് പുതിയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പുതിയ കെട്ടിടത്തിന്റെ ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ അസി.സുപ്പീരിയര്‍ ജനറല്‍ റവ.സി.ആനി ജോണിന്‍െ അദ്ധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷികാഘോഷ പൊതുസമ്മേളനം കോട്ടയം ജില്ലാസാമൂഹ്യ നീതി ഓഫീസര്‍ ശ്രീ.എം.എം മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളി വികാരി റവ.ഫാ.തോമസ് കരിമ്പുംകാലായില്‍ അനുഗ്രഹപ്രഭാഷണം നടത്തും. റവ.ഫാ.റോയി വടക്കേല്‍(ചെയര്‍മാന്‍ AID) മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം ജില്ലാ കളക്ടര്‍ ശ്രീ.പി.കെ സുനീര്‍ ബാബു പ്രഭാഷണം നടത്തും. സിനി ആര്‍ട്ടിസ്റ്റ് രസ്‌നാ പവിത്രന്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. ശ്രീ.അഡ്വ.സുരേഷ് കുറുപ്പ് MLA, ശ്രീമതി ജയശ്രീ ഗോപിക്കുട്ടന്‍(വൈസ് ചെയര്‍പേഴ്‌സണ്‍), ശ്രീ.ജോര്‍ജ് തോമസ് (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍), ശ്രീ. ഇ.എസ്.ബിജു (വ്യാപാരിക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍) എന്നിവര്‍ ആശംസകളര്‍പ്പിക്കും. 

സമ്മേളനത്തെ തുടര്‍ന്ന് കുട്ടികളുടെ വിവിധകലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

Latest

Copyrights@2016.