latest

ലീജിയണ്‍ ഓഫ് മേരി പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.

Tiju Kannampally  ,  2018-12-10 01:27:36amm

കോട്ടയം: കത്തോലിക്ക സഭയിലെ അല്മായ ഭക്ത സംഘടനയായ ലീജിയണ്‍ ഓഫ് മേരി കോട്ടയം അതിരൂപതയില്‍ സ്ഥാപിച്ചതിന്റെ പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. പ്ളാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ ലീജിയന്‍ ഓഫ് മേരി അതിരൂപത പ്രസിഡന്റ്‌ മോളി ചാക്കോ തൈക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ അതിരൂപത ജനറല്‍ സെക്രട്ടറി  ലൂസി മന്നാകുളത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തേടനുബന്ധിച്ച് ജൂബിലി വര്‍ഷ പ്രോഗ്രാം ഉള്‍ക്കൊള്ളിച്ച ജൂബിലി കലണ്ടര്‍ കേരള സെനാത്തൂസ് ഡയറക്ടര്‍ ഫാ. തോമസ് മേനാച്ചേരിക്കും ജൂബിലി വര്‍ഷത്തില്‍ ഉപയോഗിക്കേണ്ട പ്രാര്‍ത്ഥന കാര്‍ഡ് പയസ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോബി പുച്ചുകണ്ടത്തിലിനും നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ഫാ. തോമസ് മേനാച്ചേരി, ഫാ. ജോബി പുച്ചുകണ്ടത്തില്‍, കെ.സി.ഡബ്ള്യു.എ അതിരൂപത പ്രസിഡന്റ്‌ മേഴ്സി ജോണ്‍ മൂലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ലീജിയന്‍ ഓഫ് മേരി അതിരൂപത ഡയറക്ടര്‍ ഫാ. ജോസ് കുറുപ്പന്തറയില്‍ സ്വാഗതവും അതിരൂപത അനിമേറ്റര്‍ സി. ജോസ്ലെറ്റ് എസ്. ജെ.സി കൃതജ്ഞതയും പറഞ്ഞു. തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍, ചൈതന്യ പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍, ലീജിയന്‍ ഓഫ് മേരി അതിരൂപത ഭാരവാഹികളായ ജയിന്‍ ജോയി, ആലീസ് ജോയി, ലതാ മാക്കില്‍, കൂരിയ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

സ്ഥാപിച്ചതിന്റെ സെന്ററില്‍ പ്രസിഡന്റ്‌

 

 



Latest

Copyrights@2016.