latest

ഫോമാ വില്ലേജ് പ്രോജക്ട് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നവകേരള ഗ്രാമം ഒരുങ്ങും

Tiju Kannampally  ,  2018-11-16 03:19:51amm

നവകേരള  നിർമ്മിതിക്ക് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമ തിരുവല്ലയിൽ ഒരുക്കുന്ന ഭവനനിർമ്മാണ പ്രോജക്ടിന്റെ  കോഓര്‍ഡിനേറ്ററായി ഫോമയുടെ സ്ഥാപക യൂത്ത് ചെയർമാനും അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡാ ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഉണ്ണികൃഷ്ണനെ ചുമതലയേൽപ്പിച്ചതായി ഫോമ പ്രസിഡന്റ്ഫിലിപ്പ് ചാമത്തിൽ അറിയിച്ചു. മധ്യതിരുവതാംകൂറിൽ ഏറെ നാശനഷ്ടം മുണ്ടാക്കിയ പ്രളയത്തിൻറെ കെടുതികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല നിരണം, തലവടി, കടപ്ര, മാന്നാർ തുടങ്ങിയ മേഖലകളിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്കും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീടുകൾ നഷ്ടപ്പെട്ടവർക്കും ഫോമയുടെ തിരുവല്ല വില്ലേജ് പ്രോജക്ടിൽ ഇടം ലഭിക്കും. തിരുവല്ല പുളിക്കീഴില്‍  സർക്കാർ വക സ്ഥലമാണ് ഫോമയ്ക്ക് 129-യില്‍ലധികം വീടുകൾ നിർമിച്ചു നൽകുവാൻ ലഭിക്കുക. ഉണ്ണികൃഷ്ണൻ ശ്രമഫലമായാണ് ഈ ഭൂമി ലഭിക്കുന്നത്. പ്രളയം ഉണ്ടായ സമയത്ത് ഏതാണ്ട് ഇവിടെയുണ്ടായിരുന്ന പത്തോളം വീടുകൾ പൂർണമായും നശിച്ചുപോയിരുന്നു.അവ പുനർനിർമിച്ച നൽകുന്നതോടൊപ്പം പ്രളയത്തിൽ വീടുകള്‍ നഷ്ടപ്പെട്ട 119 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നല്‍കുകയും  ആ പ്രദേശത്തിന് ഫോമ വില്ലേജ് എന്ന് നാമകരണം നൽകുകയും ചെയ്യും. എന്നാണ്  സർക്കാരിൽ നിന്നും അറിയിപ്പ് ലഭിച്ചിരിക്കുന്ന .വീടുകള്‍ കൂടാതെ വായനശാല, കമ്മ്യൂണിറ്റി ഹാളും നിര്‍മ്മിക്കും അങ്ങനെ മധ്യതിരുവിതാം കൂറില്‍ ഹോമയുടെ ഒരു സാംസ്‌കാരിക ഗ്രാമത്തിനു തുടക്കമിടുകയാണ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുളള കമ്മിറ്റിയുടെ ലക്ഷ്യം.  

 

ഫോമ പ്രോജക്ടിന്റെ കോഓര്‍  ഹോമയുടെ ട്രസ്റ്റി ച്ചതായി പ്രസിഡന്റ്  മു പ്രള ഴില്‍ ഹോമയ്ക്ക് യില്‍ലധികം  അവ വീടുകള്‍ നല്‍കുകയും  ഹോമ വില്ലേജ് എന്ന്  എന്നാണ് അറിയിപ്പ് വീടുകള്‍ കൂടാതെ വായനശാല, കമ്മ്യൂണിറ്റി ഹാളും നിര്‍മ്മിക്കും അങ്ങനെ മധ്യതിരുവിതാം കൂറില്‍ ഹോമയുടെ ഒരു സാംസ്‌കാരിക ഗ്രാമത്തിനു തുടക്കമിടുകയാണ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുളള കമ്മിറ്റിയുടെ ലക്ഷ്യം.
ഫോമാ വില്ലേജ് പ്രോജക്ട് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നവകേരള ഗ്രാമം ഒരുങ്ങും

 

 



Latest

Copyrights@2016.