latest

KCYL സുവർണ്ണ ജൂബിലി ഉദ്ഘാടനം കല്ലറ പഴയപള്ളിയിൽ നവംബർ 18ന്

Saju Kannampally  ,  2018-11-04 09:24:27pmm

കല്ലറ:കല്ലറ പഴയപള്ളിയിൽ ഇനി ഒരുക്കങ്ങളുടെയും ആവേശത്തിന്റെയും ആഘോഷത്തിന്റെയും നാളുകൾ, നവംബർ 18-ന് കല്ലറയിൽ വച്ച് നടത്തപ്പെടുന്ന KCYL സുവർണ്ണ ജൂബിലി ഉദ്ഘാടനത്തിന്റെ ആതിഥേയത്വം അതിരൂപതാ പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കാമുറിയിൽ ഔദ്യോഗികമായി കല്ലറ പഴയപള്ളി യൂണിറ്റിന് ഇന്ന് രാവിലെ കൈമാറി. ഇതോടെ കല്ലറ ഒരു മാസത്തോളമായി നടത്തികൊണ്ടിരുന്ന അപ്രത്യക്ഷമായ ഒരുക്കങ്ങൾക്കൊപ്പം, ഇന്ന് മുതല്‍ പ്രത്യക്ഷമായ ഒരുക്കങ്ങൾക്കുകൂടി വഴി തുറക്കുകയാണ്. 1000-ലധികം യുവജനങ്ങളെ അണിനിരത്തിയുള്ള ദീപശിഖാ റാലി, നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ഉദ്ഘാടനസമ്മേളനം, ഏവരെയും ത്രസിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് സംഘാടകർ യുവജനങ്ങൾക്കായി ഒരുക്കുന്നത്. ഉദ്ഘാടന മാമാങ്കത്തിലേക്ക് എല്ലാ യുവജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.



Latest

Copyrights@2016.