latest

താമ്പാ വടംവലിയും ഓണാഘോഷവും തത്സമയം കേരളവോയിസിൽ | Live on KVTV

Saju Kannampally  ,  2018-08-17 01:59:44pmm

താമ്പാ വടംവലിയും ഓണാഘോഷവും  തത്സമയം  കേരളവോയിസിൽ | Live on KVTV.com and KeralaVoice.in 

റ്റാമ്പാ: അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമെന്നു വിശേഷിപ്പിക്കാവുന്ന റ്റാമ്പായിലെ എം.എ.സി.എഫിന്റെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച ഇന്ത്യാ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. രാവിലെ 9 മണിക്ക് അന്താരാഷ്ട്ര വടംവലി മത്സരം ആരംഭിക്കും. 3000 ഡോളര്‍ ഒന്നാം സമ്മാനത്തിന്റെ സ്‌പോണ്‍സര്‍ എബി & ജീവ പ്രാലേല്‍ ആണ്. രണ്ടാം സമ്മാനമായ 2000 ഡോളര്‍ യുണൈറ്റഡ് ഓയില്‍ കമ്പനിയാണ് നല്‍കുന്നത്. മൂന്നാം സമ്മാനമായ 1000 ഡോളര്‍ നല്‍കിയിരിക്കുന്നത് ക്യാരിയേജ് ട്രേഡ് ഡ്രൈക്ലീനേഴ്‌സ് ആണ്. പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് ജോയി നെടിയകാലായില്‍, സൈമണ്‍ കോട്ടൂര്‍, സാബു ലൂക്കോസ് തുടങ്ങിയവരും സില്‍വര്‍ സ്‌പോണ്‍സേഴ്‌സ് സിറിയക് കൂവക്കാട്ടില്‍, ബിനു പൂത്തുറയില്‍, ജോസ് ചക്കുങ്കല്‍, ജോസ് ഉപ്പൂട്ടില്‍, റെജി തെക്കനാട്ട്, റോയി മാത്യു, സഞ്ജയ് നടുപ്പറമ്പില്‍, സലിം കുഴിപ്പറമ്പില്‍, ടിജോ, ജോളീസ് ഐബ്രോ, ടോമി മ്യാല്‍ക്കരപ്പുറത്ത്, സജി പുതുശേരില്‍, സാബു ഇല്ലിക്കല്‍, ജെയിംസ് ചെരുവില്‍ തുടങ്ങിയവരും ബ്രോണ്‍സ് സ്‌പോണ്‍സേഴ്‌സ് ഡെന്നി ഊരാളില്‍, ഷാജി ജോസഫ് തുടങ്ങിയവരുമാണ്. 

ഗ്ലാഡിയേറ്റേഴ്‌സ് കാനഡ, അരീക്കര അച്ചായന്‍സ് ഷിക്കാഗോ, റ്റാമ്പാ ടക്‌സ്‌കേഴ്‌സ് എ ടീം, ടീം മയാമി, കിംഗ് ക്രാബ്‌സ് മയാമി, ഭീമന്‍സ് ഷിക്കാഗ, റ്റാമ്പാ ടസ്‌കേഴ്‌സ് ബി ടീം തുടങ്ങിയവരാണ് വടംവലി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. 

ഓണസദ്യ ഉച്ചയ്ക്ക് 11.ന് ആരംഭിക്കും. രണ്ടു മണിയോടെ താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മാവേലി മന്നനെ വരവേല്‍ക്കും. 2.30-ന് 25 പേരുടെ മോഹിനിയാട്ടവും, 201 വനിതകളുടെ തിരുവാതിരയും അരങ്ങേറും. 

ഫ്‌ളോറിഡയിലെ എന്നല്ല അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷമായ റ്റാമ്പാ ഓണത്തിലേക്ക് ഓഗസ്റ്റ് 18-നു ശനിയാഴ്ച എല്ലാവരേയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു. 
സ്ഥലം: ICC Hall5511 Lynn Rd, TAMPA, FL 33621
സജി കരിമ്പന്നൂര്‍ (813 263 6302), ടി ഉണ്ണികൃഷ്ണന്‍ (813 334 0123), ടിറ്റോ ജോണ്‍ (813 408 3777), ഷീലാ ഷാജു (813 765 5458). 

Click the link below to watch the live telecast of International Tug of War. Which is available in Keralavoice.in kvtv.com , kvtv app 






Latest

Copyrights@2016.