latest

അയ്മനം പഞ്ചായത്തിലെ പ്രളയ ബാധിത മേഖലയില്‍ ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി അരി വിതരണം ചെയ്തു.

Tiju Kannampally  ,  2018-08-08 04:23:58amm

 

അയ്മനം:കോട്ടയം ജില്ലയിലെ പ്രളയ ബാധിത മേഖലയായ അയ്മനം പഞ്ചായത്തിലെ തൊള്ളായിരം ചിറ പ്രദേശവാസികൾക്ക് ആശ്വാസവുമായി ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി. 250 ലേറെ കുടുംബങ്ങളാണ് ക്യാമ്പിൽ ജീവിതം തള്ളി നീക്കിയത്. ഓരോ കുടുംബത്തിനും 5 കിലോ അരി വീതം വിതരണം ചെയ്തു. 1250 കിലോയിലേറെ അരിയാണ് ഗ്രാമവാസികൾക്ക് ക്നാനായ ബാങ്കിലൂടെ ലഭിച്ചത്. തുടർച്ചയായ മഴ മൂലം പണിക്ക് പോലും പോകാനാവാതെ വിഷമിച്ചിരുന്ന തൊള്ളായിരം ചിറക്കാർക്കു വളരെയേറെ ആശ്വാസകരമായ കാര്യമായിരുന്നു സൊസൈറ്റിയിലൂടെ ലഭിച്ചത്. 
അയ്മനം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.ആലിച്ചൻ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ചെയർമാൻ സ്റ്റീഫൻ ജോർജ് Ex.M.L.A അരി വിതരണം ചെയ്തു.വൈസ് ചെയർമാൻ ബിനോയി ഇടയാടിയിൽ, ഡയറക്ടർ ആലി ജോർജ് മണിമല, മാനേജിങ് ഡയറക്ടർ ബാബു പന്നിവേലിൽ, സൊസൈറ്റി ജീവനക്കാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അയ്മനം:കോട്ടയം ജില്ലയിലെ പ്രളയ ബാധിത മേഖലയായ അയ്മനം പഞ്ചായത്തിലെ തൊള്ളായിരം ചിറ പ്രദേശവാസികൾക്ക് ആശ്വാസവുമായി ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി. 250 ലേറെ കുടുംബങ്ങളാണ് ക്യാമ്പിൽ ജീവിതം തള്ളി നീക്കിയത്. ഓരോ കുടുംബത്തിനും 5 കിലോ അരി വീതം വിതരണം ചെയ്തു. 1250 കിലോയിലേറെ അരിയാണ് ഗ്രാമവാസികൾക്ക് ക്നാനായ ബാങ്കിലൂടെ ലഭിച്ചത്. തുടർച്ചയായ മഴ മൂലം പണിക്ക് പോലും പോകാനാവാതെ വിഷമിച്ചിരുന്ന തൊള്ളായിരം ചിറക്കാർക്കു വളരെയേറെ ആശ്വാസകരമായ കാര്യമായിരുന്നു സൊസൈറ്റിയിലൂടെ ലഭിച്ചത്. അയ്മനം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.ആലിച്ചൻ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ചെയർമാൻ സ്റ്റീഫൻ ജോർജ് Ex.M.L.A അരി വിതരണം ചെയ്തു.വൈസ് ചെയർമാൻ ബിനോയി ഇടയാടിയിൽ, ഡയറക്ടർ ആലി ജോർജ് മണിമല, മാനേജിങ് ഡയറക്ടർ ബാബു പന്നിവേലിൽ, സൊസൈറ്റി ജീവനക്കാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

 



Latest

Copyrights@2016.