india

മാര്‍ വിരുത്തിക്കുളങ്ങര അനുസ്മരണ ശുശ്രൂഷകള്‍ നടത്തി

Tiju Kannampally  ,  2018-05-20 08:47:02pmm

ആകസ്മികമായി നിര്യാതനായ ക്‌നാനായ സമുദായത്തിലെ ആദ്യത്തെ ആര്‍ച്ചുബിഷപ്പും കല്ലറ പുത്തന്‍പള്ളി ഇടവകാംഗവുമായ അഭിവന്ദ്യ മാര്‍ എബ്രാഹം വിരുത്തിക്കുളങ്ങര പിതാവിന്റെ 41-ാം ചരമദിനത്തോടനുബന്ധിച്ച് മാതൃദൈവാലയമായ കല്ലറപുത്തന്‍പള്ളിയില്‍ അനുസ്മരണ ശുശ്രൂഷകള്‍ നടത്തി. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട സമൂഹബലിയില്‍ മാവേലിക്കര രൂപതാദ്ധ്യന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അനുസ്മരണ സന്ദേശം നല്‍കി. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. അലക്‌സ് വിരുത്തിക്കുളങ്ങര, ഫാ. മാത്യു കൂട്ടുപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് ഒപ്പീസും മന്ത്രായും നടത്തി. വൈദികരും, സന്യസ്തരും, ഇടവകാംഗങ്ങളും പങ്കെടുത്തു.


 



Latest

Copyrights@2016.