india

ഇന്ന് മെയ് 19 ഉഴവൂർ കോളേജ് ചരിത്രത്തിലേക്ക് ഒര് എത്തിനോട്ടം | മെട്രിസ് ഫിലിപ്പ്

Editor  ,  2018-05-18 08:10:36pmm മെട്രിസ് ഫിലിപ്പ്

1964 മെയ് 19 ഉഴവൂരിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ദിവസം. ഉഴവൂർ കോളേജിന്റെ കെട്ടിടത്തിന്റെ ശില ആശിർവദിച്ച ദിവസം. കേരളാ സർവകശാല വൈസ് ചാൻസിലർ സാമുവേൽ മത്തായി ശില സ്ഥാപിച്ചു. ബഹു. തറയിൽ പിതാവ് ശില ആശിർവദിച്ചു. ഉഴവൂർ എന്ന കർഷകരുടെ നാട്ടിൽ ഒരു കോളേജ് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത് ഉഴവൂർ പള്ളികമ്മറ്റി ആണ് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. വളരെയധികം ചിലവേറിയതാണ് ഒരു കോളേജ് പണിയുക എന്നത് അറിയാമെങ്കിലും, നാളത്തെ തലമുറക്കു കോളേജ് പഠനം നടക്കണം എന്നുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ വെളിച്ചത്തിൽ ഒരു കൂട്ടം കാരണവന്മാർ എടുത്ത കടുത്ത തീരുമാനംകൊണ്ട് എത്രതലമുറക് കോളേജ് പഠനം നടന്നു എന്ന് അഭിമാനത്തോടെ പറയുവാൻ സാധിക്കും. ഈ കെട്ടിടത്തിൽ ചോരയും വിയർപ്പും ഒരുപിടി സ്വപ്നങ്ങളും കൂടിചേർന്നിട്ടുണ്ട്. കൂട്ടപണിയും, ഇടവകകാരുടെ സംഭാവനയും, വീതപിരിവും, ജാതിമത വ്യത്യസമില്ലതെ അന്നത്തെ ഉഴവൂരിലെ ഓരോ കുടുംബങ്ങളും ഒത്തുചേർന്നപ്പോൾ മൂന്ന് നിലയുള്ള കരിങ്കൽ കെട്ടിടം, ഉഴവൂർ പള്ളിയുടെ എതിർവശത്തുള്ള മലയിൽ ഇന്നും തലഎടുപ്പോടെ നിലകൊള്ളുന്നു. ലക്ഷകണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങി കൊണ്ടിരിക്കുന്നു. അന്നത്തെ കോളേജ്കമ്മറ്റിയും ശ്രീ. ജോസഫ് ചാഴികാടനും രാപകൽഇല്ലാതെ ഓടിയത് കൊണ്ട് മാത്രമാണ് കോളേജ്ന് അനുവാദം കിട്ടിയത്. പ്രീയകാരണവന്മാരെ നിങ്ങളെ എല്ലാവരെയും ഈ അവസരത്തിൽ അനുസ്മരിക്കുന്നു. യാത്ര പ്രശ്നംപരിഹരിച്ച ബസ് ഉടമ തെരുവത്തു ചെറിയാൻ ചേട്ടനെ എന്നും ഓർമ്മിക്കണം. കോളേജ് സൂഖകമായി നടത്തിയ ആദ്യ പ്രീൻസിപ്പൽ ഫാ. പീറ്റർ ഊരാളിൽനെ ഒരിക്കലും മറക്കുവാൻ സാധിക്കില്ല. അന്ന് മുതൽ ഇന്ന് വരെ കോളേജ്നെ ഉഴവൂർകാരും കോട്ടയം രൂപതയും കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസംരക്ഷിക്കുന്നു. കോളേജ്ന് തുടക്കംകുറിച്ച അന്നത്തെ കാരണവന്മാരുടെ ദീർഖവീക്ഷണം പിന്നീട്‌ വന്ന തലമുറക്കുണ്ടോ എന്ന് ചിന്തിക്കെണ്ടേയിരിക്കുന്നു. പിന്നീട് നമുക്കുപല അവസരങ്ങളും മറ്റു സ്ഥാപനങ്ങൾക്കുതുടക്കം കുറിക്കുവാനുള്ള ചാൻസ് ഉണ്ടായിരുന്നു. ചില മുടന്തൻ ന്യായങ്ങൾപറഞ്ഞു തട്ടിക്കളഞ്ഞപ്പോൾ പോയത് ഉഴവൂരിന്റെ കൂടുതൽ ആയ വളർച്ച ആയിരുന്നു എന്നത് ഓർക്കുമ്പോൾ ഒരു വിഷമമം.കാടും മുള്ളും നിറഞ്ഞ പ്രദേശം വെട്ടിഒരുക്കി തലയിൽ കല്ലും മണ്ണും ചുമന്ന് പണിതുയർത്തിയ ഉഴവൂർകാരുടെ സ്വപ്നം ഇന്നും മക്കൾക്കു അറിവിന്റെ വെളിച്ചം പകർന്ന് കൊണ്ടിരിക്കുന്നു. അന്നത്തെ കോളേജ് കമ്മറ്റിക്ക് നിർബന്ധമുണ്ടായിരുന്നു, പ്രഗൽഭരായ അദ്യപകരെനിയമിക്കണം എന്ന്. അതിനുവേണ്ടി ഒരു പാട് അലഞ്ഞു. കാരണം അദ്യപകരുടെ മാതാപിതാക്കൾക്കു തങ്ങളുടെ മകനെ ഉഴവൂർ എന്ന കൊച്ചുഗ്രാമത്തിലേക്കു പറഞ്ഞയച്ചാൽ നല്ലതാണോ എന്നുള്ള ഭയം. എങ്കിലും അന്നത്തെ പ്രഗത്ഭരായകാരണവന്മാർ അദ്യപകരുടെ മാതാപിതാക്കൾക്ക് ഉറപ്പ്കൊടുത്തു, ഉഴവൂരിന്റെ സ്വന്തം മക്കൾ ആയി കണ്ട് ഇവരെ ഒരു പോറലുപോലും ഏൽപ്പിക്കാതെ നോക്കിക്കോളാം എന്നുള്ള ഉറപ്പിൽ ആണ് പറഞ്ഞയച്ചത്. എന്നും എപ്പോളും ചിരിച്ച മുഖമുള്ള അപ്പാപ്പൻസർ എന്ന് പുതിയ തലമുറ വിളിച്ച അബ്രഹം സർ, ഗരിയാർസർ, ഉഴവൂരിന്റെ പ്രീയപ്പെട്ട സണ്ണിസർ, അലക്സാണ്ടർ സർ, എന്നിവർ ആണ്. Sr. ഹെലൻ, sr. ജയ്മസ്, fr. കുരിയാക്കോസ് എന്നിവരൊക്കെ 1964ൽ മലകയറി കോളേജിന്റെ ക്ലാസ്സ്റൂമിൽ അറിവുപകർന്ന്കൊടുത്തവർ ആണ് എന്ന് പറയുന്നതിൽ അഭിമാനികാം. തുടർന്ന് ഒരുപാട് ഒരുപാട് ഗുരുക്കന്മാർ ഉഴവൂരിലേക് വന്നു. ഇവരെ എല്ലാം ഒരിക്കലും ഉഴവൂർകാർക് മറക്കുവാൻ സാധിക്കില്ല. തുടർന്ന് കെട്ടിടം പണി വളരെവേഗം നടന്നു കൊണ്ടിരുന്നു. പള്ളിയുടെ അറയിൽ ഉള്ള സ്വർണ്ണം വിറ്റു, ഒരുപാട് നിലം വിറ്റു, പണം തികയുന്നില്ല. അമ്മമാർ കെട്ട്താലി വരെ ഊരികൊടുത്തു. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ സാമ്പത്തിക ബാദ്യത കൂടിവന്നപ്പോൾ അരമന ഏറ്റെടുക്കാം എന്നുള്ള നിർദ്ദേശം ഉണ്ടായി. ഒരു "അമ്മ കുഞ്ഞിനെഗർഭപാത്രത്തിൽ ചുമന്നു, പ്രസവിച്ചു, നല്ലപോലെ വളർത്തിവലുത് ആക്കിയതിനുശേഷം ആ കുഞ്ഞിനെ മറ്റൊരാൾക്കു കൊടുക്കുമ്പോൾ എന്ത് വിഷമമം ഉണ്ടാകുന്നു എന്നപോലെ ഉള്ള അവസ്ഥ. ഇടവകക്കാർ രണ്ട് ഭാഗമായി തിരിഞ്ഞു. ഒരു പാട് ചർച്ചകൾക്ക് ശേഷം അരമനക്കു വിട്ടുകൊടുത്തു. എന്നാൽ ഒരു കരാർഉണ്ടാക്കി, നിയമനങ്ങൾ വരുമ്പോൾ ആദ്യപരിഗണന ഉഴവൂർകാർക് ഉണ്ടാകണം, കൂടാതെ ഏറ്റവും കുറവ് മാർക്കു ലഭിച്ചാലും കോളേജിൽ ഉഴവൂർകാർക്ക് അഡ്‌മിഷൻ കൊടുക്കണം. Sslcക്കു മാർക്കുറവിൽ ജയിച ഒരു കുട്ടിക്ക് അഡ്‌മിഷൻ നൽകിയില്ല എന്നുള്ള കാര്യമിപ്പോൾ ഓർക്കുന്നു. 54 വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് ഒരു പാട് വളർന്നിരിക്കുന്നു. നിരവധി pg കോഴ്സുകൾ ഉണ്ടായിരിക്കുന്നു. ഉഴവൂർ പള്ളിയുടെ കല്ലിട്ടുതിരുനാൾ നടത്തുന്നതുപോലെ ഈ ദിവസവും ഓർമ്മിക്കപെടണം. ഒരു ജനതയുടെ സ്വപ്നസാക്ഷത്‌ക്കാരം. അഭിമാനീക്കാം ഈ കോളേജിൽ പഠിച്ചതിൽ. മറ്റുള്ളവരിലേക്കും ഈ ദിവസം പങ്ക് വെക്കാം.

 ആശംസകൾ. ഈ അറിവ് ലഭിച്ചത് ഗോൾഡൻ ജൂബിലി സോവിനീറിൽനിന്നും.Latest

Copyrights@2016.