india

ക്‌നാനായ സമുദായ പൈതൃകം പരിപാലിക്കുന്നതില്‍ മാതാക്കളുടെ പങ്ക് നിസ്തുലം: മാര്‍ മാത്യു മൂലക്കാട്ട്

Tiju Kannampally  ,  2018-02-24 02:33:52amm

ക്‌നാനായ സമുദായ പൈതൃകം പരിപാലിക്കുന്നതില്‍ 
മാതാക്കളുടെ പങ്ക് നിസ്തുലം: മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ക്‌നാനായ സമുദായ പൈതൃകം പരിപാലിക്കുന്നതില്‍ അമ്മമാരുടെ പങ്ക് നിസ്തുലമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതാംഗങ്ങളായ വനിതകളുടെ സമഗ്ര ക്ഷേമത്തിനും കൂട്ടായ്മക്കും വേദിയാകുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ പുതിയ ഭരണസമിതി പ്രവര്‍ത്തനോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ ശ്രേഷ്ഠതയും ധന്യതയും തനതായ പൈതൃകങ്ങളും  വരുതലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ദൗത്യനിര്‍വ്വഹണം  കാര്യക്ഷമമായി നിര്‍വ്വഹിക്കുവാന്‍ ഓരോ മാതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി പ്രസിഡന്റ് സ്റ്റീഫന്‍ ജോണ്‍, ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, കെ.സി.വെ.എല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, സിന്‍സി പാറേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച്  "സ്ത്രീ- സ്വത്വവും സാധ്യതകളും" എന്ന വിഷയത്തില്‍ കുട്ടിക്കാനം മരിയന്‍ കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ. റൂബിള്‍ രാജ് സെമിനാര്‍ നയിച്ചു. പരിപാടികളോടനുബന്ധിച്ച് വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി ആയിരത്തോളം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest

Copyrights@2016.