india

ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാര്‍ക്ക് മാത്രം അംഗത്വം: മാര്‍ മാത്യു മൂലക്കാട്ട്

Tiju Kannampally  ,  2018-02-20 03:35:08amm

ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാര്‍ക്ക് മാത്രം അംഗത്വം:
 മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാര്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന പാരമ്പര്യം അഭംഗുരം തുടരുമെന്നും കോട്ടയം അതിരൂപതയുടെയും ക്‌നാനായ സമുദായത്തിന്റെയും വളര്‍ച്ചയിലും പൈതൃകസംരക്ഷണത്തിലും അതിരൂപതയിലെ സമര്‍പ്പിത സന്യാസ സമൂഹങ്ങള്‍ നല്‍കിയിട്ടുള്ള ശുശ്രൂഷകള്‍ മഹത്തരമാണെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.  അതിരൂപതയിലെ വിവിധ സമര്‍പ്പിത സമൂഹങ്ങളുടെ പ്രതിനിധികളുടെ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗികമായ അറിവുകള്‍ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും പ്രാമുഖ്യം ലഭിക്കുന്ന ഇക്കാലത്ത് യഥാര്‍ത്ഥ അറിവ് നേടുവാനും അതുവഴി സത്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാനും സമര്‍പ്പിതര്‍ ശ്രദ്ധിക്കണം. ക്‌നാനായ സമുദായത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം എന്‍ഡോഗമിയാണ്. സ്വവംശവിവാഹനിഷ്ഠ പാലിച്ച് മാത്രമേ സമുദായത്തിന് നിലനില്‍ക്കാനാകൂ. ക്‌നാനായ സമുദായം നമ്മുടെ പാരമ്പര്യം എക്കാലവും കാത്തുപരിപാലിക്കണമെന്നതാണ് നമ്മുടെ ആഗ്രഹം. അതിനുവേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം; പ്രാര്‍ത്ഥിക്കണം. ചിക്കാഗോയിലെ ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാരല്ലാത്തവരെ ചേര്‍ക്കണമെന്ന് നിര്‍ദ്ദേശത്തെ അംഗീകരിക്കാനാവില്ലെന്ന് ഓറിയന്റര്‍ കോണ്‍ഗ്രിഗേഷനെ അതിരൂപതയുടെ പ്രതിനിധി സംഘം ശക്തമായി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്താമെന്ന് രേഖാമൂലം കോണ്‍ഗ്രിഗേഷന്‍ അറിയിച്ചതായി മാര്‍ മാത്യു മൂലക്കാട്ട് യോഗത്തില്‍ അറിയിച്ചു. നമ്മുടെ വംശശുദ്ധി കാത്തുപരിപാലിച്ച് കാലാകാലങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനാവശ്യമായ ക്‌നാനായ ഇടവകകളുടെ തനിമ പരിശുദ്ധ സിംഹാസനം അനുവദിച്ച് തരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
ഭാഗികമായ അറിവുകളുടെ വ്യാപനം മറ്റുള്ളവരില്‍ ചിന്താക്കുഴപ്പത്തിനും സംശയത്തിനും ഇടനല്‍കും. അത് വരാതിരിക്കണമെങ്കില്‍ നമ്മള്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അറിഞ്ഞിരിക്കുകയും വേണം. ആരാണ് ക്‌നാനായക്കാരന്‍, എന്താണ് ക്‌നാനായ സമുദായത്തിന്റെ തനിമ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയില്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നമുക്ക് സംശയങ്ങളും വലിയ പ്രശ്‌നങ്ങളുമുണ്ടാകും. അതുകൊണ്ട് സഭയിലുള്ള നമ്മുടെ വിശ്വാസം സമുദായത്തെക്കുറിച്ചുള്ള ശരിയായ അറിവ് ഇവയെല്ലാം നാം പരിപോഷിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നാലാം നൂറ്റാണ്ടിലെ കുടിയേറ്റത്തിന്റെ കാലം മുതല്‍ കേരള സമൂഹത്തിന്റെ വളര്‍ച്ചയില്‍ ക്‌നാനായ സമുദായം നല്‍കിയ സംഭാവനകളെ അഭിമാനത്തോടെ അനുസ്മരിക്കുന്നതോടൊപ്പം ഇന്നും സജീവമായി അത് തുടരുമ്പോഴാണ് വാസ്തവത്തില്‍ നാം അവരുടെ പിന്‍ഗാമികളാണെന്ന് ബോദ്ധ്യത്തോടെ പറയുവാന്‍ സാധിക്കുക. അതുകൊണ്ട് സഭയും സമുദായവും സമൂഹവും നമ്മുടേതായിട്ടുള്ള ശുശ്രൂഷകള്‍ ആഗ്രഹിക്കുന്നുണ്ട്; ആവശ്യപ്പെടുന്നുണ്ട്. ശരിയായ രീതിയില്‍ അത് കൊടുക്കുവാന്‍ നമുക്ക് സാധിക്കണം. എങ്കില്‍ മാത്രമേ പിതാക്കന്മാര്‍ ആഗ്രഹിച്ചതുപോലെയുളള പ്രേഷിത കുടിയേറ്റമായി എന്നും നിലനില്‍ക്കുവാനും തുടരുവാനും നമുക്ക് സാധിക്കുകയുള്ളൂ. 
റോമില്‍ നിന്നും അങ്ങാടിയത്ത് പിതാവിന് ലഭിച്ച  കത്തിലെ ഒരു പരാമര്‍ശം നമ്മുടെ ഇടവകകളില്‍ ക്‌നാനായക്കാരല്ലാത്തവര്‍ക്കും അംഗത്വം കൊടുക്കാനുള്ള സാധ്യത ഉണ്ടാക്കാമെന്നതിനാലാണ് എത്രയും വേഗം അതിനെതിരെ പ്രതികരിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും നമ്മള്‍ നിര്‍ബന്ധിതരായത്. കത്ത് ലഭിച്ച ഉടന്‍ തന്നെ നമ്മള്‍ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത യോഗം വിളിച്ച് ഇതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് റോമില്‍ അറിയിക്കുകയും തുടര്‍ന്ന് പിതാക്കന്മാര്‍ റോമില്‍ പോവുകയും ചെയ്തു. അമേരിക്കയിലെ ക്‌നാനായ വികാരി ജനറാള്‍ ബഹുമാനപ്പെട്ട മുളവനാലച്ചനും അഭിവന്ദ്യ അങ്ങാടിയത്തു പിതാവും മൂന്ന് അല്‍മായ നേതാക്കളും റോമിലെത്തുകയുണ്ടായി. നിര്‍ദ്ദേശത്തിന്റെ അപകടം അവരെ ബോദ്ധ്യപ്പെടുത്തുകയും തീര്‍ച്ചയായും അത് മനസ്സിലാക്കിക്കൊണ്ടുതന്നെ ആവശ്യമായ തിരുത്തലുകള്‍ നല്‍കാമെന്ന ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ ഉറപ്പിലാണ് തിരിക പോന്നത്. അതിനാല്‍ ആശങ്കയുടെ ആവശ്യമില്ല. ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാരല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കാന്‍ സാധ്യമല്ല. കാരണം ക്‌നാനായ ഇടവകകള്‍ ക്‌നാനായക്കാര്‍ക്ക് മാത്രമുള്ളതാണെന്ന നിലപാട് നമ്മള്‍ അറിയിച്ചിട്ടുണ്ട്. 1911 ല്‍ വി. പത്താംപിയൂസ് സ്ഥാപിച്ച കോട്ടയം രൂപത ജൃീ ഏലിലേ  ടൗററശേെശരമ ആണ്. അതായത് തെക്കുംഭാഗ വിഭാഗക്കാര്‍ക്ക് മാത്രമുള്ളതാണ്. അമേരിക്കയിലെ ക്‌നാനായ ഇടവക സ്ഥാപന സമയത്ത് അവ "ളീൃ മഹഹ മിറ ീിഹ്യ സിമ" എന്ന് പറഞ്ഞിരുന്നതാണ് . മാത്രമല്ല 2014 ല്‍ ഒരു സര്‍ക്കുലറിലൂടെ അങ്ങാടിയത്ത് പിതാവ് രേഖാമൂലം ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാരല്ലാത്തവര്‍ക്ക് അംഗത്വം നല്‍കുകയില്ലെന്ന അറിയിക്കുകയും ചെയ്തിരുന്നു.  1911 ല്‍ വി. പത്താംപിയൂസ് നല്‍കിയ രേഖയുടെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ സീറോ മലബാര്‍ രൂപതയില്‍ സ്ഥാപിതമായിരിക്കുന്ന ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമേ അംഗമാകാനാകൂ എന്ന് അഭി. അങ്ങാടിയത്ത് പിതാവ് അറിയിച്ചത്. അതിനെതിരെയുള്ള പരാതിയിലാണ് ഇങ്ങനെയൊരു പരാമര്‍ശം വന്നത്. ഈ പരാമര്‍ശം ശരിയല്ലായെന്ന് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനെ ബോദ്ധ്യപ്പെടുത്തുകയുണ്ടായി. 
സഭയുടെ നിയമമനുസരിച്ച് ക്‌നാനായക്കാര്‍ക്ക് വേണ്ടി രൂപീകൃതമായിരിക്കുന്ന ഇടവകയിലോ രൂപതയിലോ ക്‌നാനായക്കാരല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കണമെന്ന് പറയുന്നത് സഭാനിയമത്തിന് തന്നെ എതിരാണെന്ന കാര്യം അവരെ ബോധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കാനന്‍ നിയമം നമുക്ക് നല്‍കുന്ന പരിരക്ഷയുടെ കൂടെ ബലത്തിലാണ് നാം ആവശ്യപ്പെട്ടിരിക്കുന്നത്. ക്‌നാനായ ഇടവകകള്‍ക്ക് നാലാം നൂറ്റാണ്ടുമുതലേ സ്വന്തമായ ഇടവകകളും വൈദികരും ഉണ്ടായിരുന്നു. 1911 ല്‍ വികാരിയാത്ത് ആകുന്നതിന് മുന്‍പ് തന്നെ ഇപ്രകാരമായിരുന്നു. ഇതേ സംവിധാനമാണ് അമേരിക്കയിലും സീറോ മലബാര്‍ രൂപത സ്ഥാപിച്ചപ്പോള്‍ അവിടെ ക്‌നാനായ ഇടവകകള്‍ സ്ഥാപിച്ചത്. ക്‌നാനായ സമുദായാംഗങ്ങളുടെ അംഗത്വവും ക്‌നാനായ വൈദികരുടെ ശുശ്രൂഷയുമാണ് അവിടെ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് സഭയുടെ കാനന്‍ നിയമത്തില്‍ പ്രസ്താവിച്ചിരിക്കുന്ന ജലൃീെിമഹ ജമൃശവെല െന്റെ പരിധിയില്‍ വരുന്നതാണ്. അതേക്കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ല. അതിനാല്‍ നമ്മള്‍ അങ്ങനെ തന്നെ തുടരുകയെന്നതാണ് നമ്മുടെ തീരുമാനം. 
ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ ഇനി നമുക്ക് നല്‍കുന്ന മറുപടി ക്‌നാനായ ഇടവക എന്ന നൂറ്റാണ്ടുകളായുള്ള ആശയത്തിന് വിരുദ്ധമായുള്ള തീരുമാനമാണെങ്കില്‍ സ്വാഭാവികമായും തുടര്‍ന്ന് സഭാപരമായിട്ടുള്ള മറ്റ് നടപടികളിലേക്ക് നീങ്ങുവാനായിട്ട് നമുക്ക് സാധിക്കും. ഈ സമുദായത്തിന് അതിന്റേതായിട്ടുള്ള പാരമ്പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ മുമ്പോട്ട് പോകുവാന്‍ സാധിക്കും. അത് നമ്മുടെ തീരുമാനമാകണം, ബോദ്ധ്യമാകണം അതിനായി പരിശ്രമിക്കണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടനെ കാര്യം മനസ്സിലാക്കാതെ എടുത്തു ചാടേണ്ട കാര്യമില്ല. സോഷ്യല്‍ മീഡിയയില്‍ വരുന്ന കാര്യങ്ങളില്‍ വ്യക്തതയുണ്ടെങ്കില്‍ മാത്രം പ്രതികരിക്കുകയും ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കുകയും ചെയ്യുക. നമ്മുടെ ഇടവകകള്‍ ക്‌നാനായക്കാര്‍ക്ക് മാത്രമുള്ളതെന്ന രീതിയില്‍ എന്നും തുടരുക തന്നെ ചെയ്യും. അതില്‍ സംശയം വേണ്ട എന്നും പിതാവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  
അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വിശ്വാസത്തോടൊപ്പം സമുദായാംഗങ്ങള്‍ പാലിച്ചുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ തുടര്‍ന്നു ജാഗ്രതയോടെ പാലിക്കുന്നതിന് പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, വിസിറ്റേഷന്‍ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ജോസ് എസ്.വി.എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സമകാലിക സഭ-സാമുദായിക-സാമൂഹിക പശ്ചാത്തലത്തില്‍ സമര്‍പ്പിതര്‍ക്കുണ്ടായിരിക്കേണ്ട ദിശാബോധത്തെക്കുറിച്ചും ആഭിമുഖ്യങ്ങളെക്കുറിച്ചും ക്‌നാനായ സമുദായത്തെക്കുറിച്ചുള്ള അവബോധത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹം(ടഢങ), സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹം (ടഖഇ), വി. ജോണ്‍ ഗ്വില്‍ബര്‍ട്ടിന്റെ കുഞ്ഞുമക്കളുടെ സന്യാസിനി സമൂഹം (ഘഉടഖഏ) എന്നീ സന്യാസിനി സമൂഹങ്ങളിലെ  പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്. 

കോട്ടയം: ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാര്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന പാരമ്പര്യം അഭംഗുരം തുടരുമെന്നും കോട്ടയം അതിരൂപതയുടെയും ക്‌നാനായ സമുദായത്തിന്റെയും വളര്‍ച്ചയിലും പൈതൃകസംരക്ഷണത്തിലും അതിരൂപതയിലെ സമര്‍പ്പിത സന്യാസ സമൂഹങ്ങള്‍ നല്‍കിയിട്ടുള്ള ശുശ്രൂഷകള്‍ മഹത്തരമാണെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.  അതിരൂപതയിലെ വിവിധ സമര്‍പ്പിത സമൂഹങ്ങളുടെ പ്രതിനിധികളുടെ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗികമായ അറിവുകള്‍ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും പ്രാമുഖ്യം ലഭിക്കുന്ന ഇക്കാലത്ത് യഥാര്‍ത്ഥ അറിവ് നേടുവാനും അതുവഴി സത്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാനും സമര്‍പ്പിതര്‍ ശ്രദ്ധിക്കണം. ക്‌നാനായ സമുദായത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം എന്‍ഡോഗമിയാണ്. സ്വവംശവിവാഹനിഷ്ഠ പാലിച്ച് മാത്രമേ സമുദായത്തിന് നിലനില്‍ക്കാനാകൂ. ക്‌നാനായ സമുദായം നമ്മുടെ പാരമ്പര്യം എക്കാലവും കാത്തുപരിപാലിക്കണമെന്നതാണ് നമ്മുടെ ആഗ്രഹം. അതിനുവേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം; പ്രാര്‍ത്ഥിക്കണം. ചിക്കാഗോയിലെ ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാരല്ലാത്തവരെ ചേര്‍ക്കണമെന്ന് നിര്‍ദ്ദേശത്തെ അംഗീകരിക്കാനാവില്ലെന്ന് ഓറിയന്റര്‍ കോണ്‍ഗ്രിഗേഷനെ അതിരൂപതയുടെ പ്രതിനിധി സംഘം ശക്തമായി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്താമെന്ന് രേഖാമൂലം കോണ്‍ഗ്രിഗേഷന്‍ അറിയിച്ചതായി മാര്‍ മാത്യു മൂലക്കാട്ട് യോഗത്തില്‍ അറിയിച്ചു. നമ്മുടെ വംശശുദ്ധി കാത്തുപരിപാലിച്ച് കാലാകാലങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനാവശ്യമായ ക്‌നാനായ ഇടവകകളുടെ തനിമ പരിശുദ്ധ സിംഹാസനം അനുവദിച്ച് തരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഭാഗികമായ അറിവുകളുടെ വ്യാപനം മറ്റുള്ളവരില്‍ ചിന്താക്കുഴപ്പത്തിനും സംശയത്തിനും ഇടനല്‍കും. അത് വരാതിരിക്കണമെങ്കില്‍ നമ്മള്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അറിഞ്ഞിരിക്കുകയും വേണം. ആരാണ് ക്‌നാനായക്കാരന്‍, എന്താണ് ക്‌നാനായ സമുദായത്തിന്റെ തനിമ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയില്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നമുക്ക് സംശയങ്ങളും വലിയ പ്രശ്‌നങ്ങളുമുണ്ടാകും. അതുകൊണ്ട് സഭയിലുള്ള നമ്മുടെ വിശ്വാസം സമുദായത്തെക്കുറിച്ചുള്ള ശരിയായ അറിവ് ഇവയെല്ലാം നാം പരിപോഷിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നാലാം നൂറ്റാണ്ടിലെ കുടിയേറ്റത്തിന്റെ കാലം മുതല്‍ കേരള സമൂഹത്തിന്റെ വളര്‍ച്ചയില്‍ ക്‌നാനായ സമുദായം നല്‍കിയ സംഭാവനകളെ അഭിമാനത്തോടെ അനുസ്മരിക്കുന്നതോടൊപ്പം ഇന്നും സജീവമായി അത് തുടരുമ്പോഴാണ് വാസ്തവത്തില്‍ നാം അവരുടെ പിന്‍ഗാമികളാണെന്ന് ബോദ്ധ്യത്തോടെ പറയുവാന്‍ സാധിക്കുക. അതുകൊണ്ട് സഭയും സമുദായവും സമൂഹവും നമ്മുടേതായിട്ടുള്ള ശുശ്രൂഷകള്‍ ആഗ്രഹിക്കുന്നുണ്ട്; ആവശ്യപ്പെടുന്നുണ്ട്. ശരിയായ രീതിയില്‍ അത് കൊടുക്കുവാന്‍ നമുക്ക് സാധിക്കണം. എങ്കില്‍ മാത്രമേ പിതാക്കന്മാര്‍ ആഗ്രഹിച്ചതുപോലെയുളള പ്രേഷിത കുടിയേറ്റമായി എന്നും നിലനില്‍ക്കുവാനും തുടരുവാനും നമുക്ക് സാധിക്കുകയുള്ളൂ. 

റോമില്‍ നിന്നും അങ്ങാടിയത്ത് പിതാവിന് ലഭിച്ച  കത്തിലെ ഒരു പരാമര്‍ശം നമ്മുടെ ഇടവകകളില്‍ ക്‌നാനായക്കാരല്ലാത്തവര്‍ക്കും അംഗത്വം കൊടുക്കാനുള്ള സാധ്യത ഉണ്ടാക്കാമെന്നതിനാലാണ് എത്രയും വേഗം അതിനെതിരെ പ്രതികരിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും നമ്മള്‍ നിര്‍ബന്ധിതരായത്. കത്ത് ലഭിച്ച ഉടന്‍ തന്നെ നമ്മള്‍ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത യോഗം വിളിച്ച് ഇതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് റോമില്‍ അറിയിക്കുകയും തുടര്‍ന്ന് പിതാക്കന്മാര്‍ റോമില്‍ പോവുകയും ചെയ്തു. അമേരിക്കയിലെ ക്‌നാനായ വികാരി ജനറാള്‍ ബഹുമാനപ്പെട്ട മുളവനാലച്ചനും അഭിവന്ദ്യ അങ്ങാടിയത്തു പിതാവും മൂന്ന് അല്‍മായ നേതാക്കളും റോമിലെത്തുകയുണ്ടായി. നിര്‍ദ്ദേശത്തിന്റെ അപകടം അവരെ ബോദ്ധ്യപ്പെടുത്തുകയും തീര്‍ച്ചയായും അത് മനസ്സിലാക്കിക്കൊണ്ടുതന്നെ ആവശ്യമായ തിരുത്തലുകള്‍ നല്‍കാമെന്ന ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ ഉറപ്പിലാണ് തിരിക പോന്നത്. അതിനാല്‍ ആശങ്കയുടെ ആവശ്യമില്ല. ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാരല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കാന്‍ സാധ്യമല്ല. കാരണം ക്‌നാനായ ഇടവകകള്‍ ക്‌നാനായക്കാര്‍ക്ക് മാത്രമുള്ളതാണെന്ന നിലപാട് നമ്മള്‍ അറിയിച്ചിട്ടുണ്ട്. 1911 ല്‍ വി. പത്താംപിയൂസ് സ്ഥാപിച്ച കോട്ടയം രൂപത  Pro Gente Suddistica ആണ്. അതായത് തെക്കുംഭാഗ വിഭാഗക്കാര്‍ക്ക് മാത്രമുള്ളതാണ്. അമേരിക്കയിലെ ക്‌നാനായ ഇടവക സ്ഥാപന സമയത്ത് അവ   " For all and only kna "  എന്ന് പറഞ്ഞിരുന്നതാണ് . മാത്രമല്ല 2014 ല്‍ ഒരു സര്‍ക്കുലറിലൂടെ അങ്ങാടിയത്ത് പിതാവ് രേഖാമൂലം ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാരല്ലാത്തവര്‍ക്ക് അംഗത്വം നല്‍കുകയില്ലെന്ന അറിയിക്കുകയും ചെയ്തിരുന്നു.  1911 ല്‍ വി. പത്താംപിയൂസ് നല്‍കിയ രേഖയുടെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ സീറോ മലബാര്‍ രൂപതയില്‍ സ്ഥാപിതമായിരിക്കുന്ന ക്‌നാനായ ഇടവകകളില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമേ അംഗമാകാനാകൂ എന്ന് അഭി. അങ്ങാടിയത്ത് പിതാവ് അറിയിച്ചത്. അതിനെതിരെയുള്ള പരാതിയിലാണ് ഇങ്ങനെയൊരു പരാമര്‍ശം വന്നത്. ഈ പരാമര്‍ശം ശരിയല്ലായെന്ന് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനെ ബോദ്ധ്യപ്പെടുത്തുകയുണ്ടായി. 

സഭയുടെ നിയമമനുസരിച്ച് ക്‌നാനായക്കാര്‍ക്ക് വേണ്ടി രൂപീകൃതമായിരിക്കുന്ന ഇടവകയിലോ രൂപതയിലോ ക്‌നാനായക്കാരല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കണമെന്ന് പറയുന്നത് സഭാനിയമത്തിന് തന്നെ എതിരാണെന്ന കാര്യം അവരെ ബോധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കാനന്‍ നിയമം നമുക്ക് നല്‍കുന്ന പരിരക്ഷയുടെ കൂടെ ബലത്തിലാണ് നാം ആവശ്യപ്പെട്ടിരിക്കുന്നത്. ക്‌നാനായ ഇടവകകള്‍ക്ക് നാലാം നൂറ്റാണ്ടുമുതലേ സ്വന്തമായ ഇടവകകളും വൈദികരും ഉണ്ടായിരുന്നു. 1911 ല്‍ വികാരിയാത്ത് ആകുന്നതിന് മുന്‍പ് തന്നെ ഇപ്രകാരമായിരുന്നു. ഇതേ സംവിധാനമാണ് അമേരിക്കയിലും സീറോ മലബാര്‍ രൂപത സ്ഥാപിച്ചപ്പോള്‍ അവിടെ ക്‌നാനായ ഇടവകകള്‍ സ്ഥാപിച്ചത്. ക്‌നാനായ സമുദായാംഗങ്ങളുടെ അംഗത്വവും ക്‌നാനായ വൈദികരുടെ ശുശ്രൂഷയുമാണ് അവിടെ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് സഭയുടെ കാനന്‍ നിയമത്തില്‍ പ്രസ്താവിച്ചിരിക്കുന്ന  Personal Parishes െന്റെ പരിധിയില്‍ വരുന്നതാണ്. അതേക്കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ല. അതിനാല്‍ നമ്മള്‍ അങ്ങനെ തന്നെ തുടരുകയെന്നതാണ് നമ്മുടെ തീരുമാനം. 

ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ ഇനി നമുക്ക് നല്‍കുന്ന മറുപടി ക്‌നാനായ ഇടവക എന്ന നൂറ്റാണ്ടുകളായുള്ള ആശയത്തിന് വിരുദ്ധമായുള്ള തീരുമാനമാണെങ്കില്‍ സ്വാഭാവികമായും തുടര്‍ന്ന് സഭാപരമായിട്ടുള്ള മറ്റ് നടപടികളിലേക്ക് നീങ്ങുവാനായിട്ട് നമുക്ക് സാധിക്കും. ഈ സമുദായത്തിന് അതിന്റേതായിട്ടുള്ള പാരമ്പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ മുമ്പോട്ട് പോകുവാന്‍ സാധിക്കും. അത് നമ്മുടെ തീരുമാനമാകണം, ബോദ്ധ്യമാകണം അതിനായി പരിശ്രമിക്കണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടനെ കാര്യം മനസ്സിലാക്കാതെ എടുത്തു ചാടേണ്ട കാര്യമില്ല. സോഷ്യല്‍ മീഡിയയില്‍ വരുന്ന കാര്യങ്ങളില്‍ വ്യക്തതയുണ്ടെങ്കില്‍ മാത്രം പ്രതികരിക്കുകയും ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കുകയും ചെയ്യുക. നമ്മുടെ ഇടവകകള്‍ ക്‌നാനായക്കാര്‍ക്ക് മാത്രമുള്ളതെന്ന രീതിയില്‍ എന്നും തുടരുക തന്നെ ചെയ്യും. അതില്‍ സംശയം വേണ്ട എന്നും പിതാവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  

അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വിശ്വാസത്തോടൊപ്പം സമുദായാംഗങ്ങള്‍ പാലിച്ചുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ തുടര്‍ന്നു ജാഗ്രതയോടെ പാലിക്കുന്നതിന് പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, വിസിറ്റേഷന്‍ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ജോസ് എസ്.വി.എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സമകാലിക സഭ-സാമുദായിക-സാമൂഹിക പശ്ചാത്തലത്തില്‍ സമര്‍പ്പിതര്‍ക്കുണ്ടായിരിക്കേണ്ട ദിശാബോധത്തെക്കുറിച്ചും ആഭിമുഖ്യങ്ങളെക്കുറിച്ചും ക്‌നാനായ സമുദായത്തെക്കുറിച്ചുള്ള അവബോധത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹം(SVM), സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹം (SJC), വി. ജോണ്‍ ഗ്വില്‍ബര്‍ട്ടിന്റെ കുഞ്ഞുമക്കളുടെ സന്യാസിനി സമൂഹം (LDSJG) എന്നീ സന്യാസിനി സമൂഹങ്ങളിലെ  പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്‌.

 Latest

Copyrights@2016.