കടുത്തുരുത്തി വലിയപളളിയിലെ പുറത്തുനമസ്കാരം ക്നാനായവോയ്സിലും KVTV -ലും തത്സമയം
Tiju Kannampally , 2018-01-23 01:29:44amm
വർഷത്തിലൊരിക്കൽ മൂന്ന് നോമ്പ് തിരുനാൾ ദിനത്തിൽ മാത്രമാണ് മുത്തിയമ്മയുടെ തിരുസ്വരൂപം പള്ളിക്കു പുറത്തിറക്കുന്നത്. തിരുന്നാളിനോടനു ബദ്ധിച്ച് നടക്കുന്ന
പുറത്ത് നമസ്ക്കാരം ഇന്ന് നടക്കും. ചരിത്രപ്രസിദ്ധമായ കരിങ്കൽ കുരിശിൻ ചുവട്ടിലാണ് പുറത്തുനമസ്ക്കാരം നടത്തപ്പെടുന്നത്.
“പാപബോധത്തിൽനിന്നുള്ള പശ്ചാതാപവും ദൈവകാരുണ്യത്തിനായുള്ള മുറവിളിയുമാണ് പുറത്ത് നമസ്ക്കാരത്തിന്റെ ഉള്ളടക്കം”.
ഏഷ്യയിലെ ഏറ്റവും വലുതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഒറ്റക്കല്ലിൽ തീർത്ത കുരിശാണ് വലിയപള്ളിയിലേത്.
1596 ലാണ് ഈ കുരിശ് പൂർത്തിയാക്കിയതെന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു. വലിയപള്ളിയിൽ അതിപുരാതന കാലം മുതൽ മൂന്ന് നോന്പിന്റെ രണ്ടാംദിനമായ ചൊവ്വാഴ്ച കരിങ്കൽ കുരിശിൻചുവട്ടിൽവച്ചു നടത്തുന്ന സമൂഹപ്രാർത്ഥനയാണ് പുറത്ത് നമസ്ക്കാരം.
ഇന്ന് രാവിലെ 6.30 ന് ലൂർദ് കപ്പേളയിൽ ദിവ്യബലി-ഫാ.ജോസഫ് കീഴങ്ങാട്ട്, എട്ടിന് പള്ളിയിൽ മലങ്കര പാട്ടുകുർബാന-ഫാ.ജോർജ് കുരിശുംമൂട്ടിൽ. രാത്രി 7.15ന് ലൂർദ് കപ്പേളയിൽ ലദീഞ്ഞ്-ഫാ.ബ്രസ്സൻ ഒഴുങ്ങാലിൽ തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം ആരംഭിക്കും. ഒ9ന് കരിങ്കൽ കുരിശിൻ ചുവട്ടിൽ പ്രസംഗം-മാർ ജോസഫ് പണ്ടാരശേരിൽ. 9.30ന് പുറത്തുനമസ്ക്കാരം ആരംഭിക്കും. മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിൽ, ഫാ.തോമസ് പ്രാലേൽ എന്നിവർ സഹകാർമികത്വം വഹിക്കും.
10.15ന് മോണ്‍ ഫാ.മൈക്കിൾ വെട്ടിക്കാട്ട് വിശുദ്ധ കുർബാനയുടെ ആശീർവാദം നൽകും. തുടർന്ന് 10.30ന് കപ്ലോൻ വാഴ്ച.
കടുത്തുരുത്തി; പുരാതന പ്രസിദ്ധമായ കടുത്തുരുത്തി വലിയപളളിയില്‍ മൂന്നുനോമ്പാചരണത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി നടത്തിവരുന്ന പുറത്തുനമസ്കാരം ക്നാനായവോയ്സിലും KVTV -ലും ഇന്ന് (9.30pm) മുതല്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ കരിങ്കൽ കുരിശിൻ ചുവട്ടിലാണ് പുറത്തുനമസ്ക്കാരം നടത്തപ്പെടുന്നത്. “പാപബോധത്തിൽനിന്നുള്ള പശ്ചാതാപവും ദൈവകാരുണ്യത്തിനായുള്ള മുറവിളിയുമാണ് പുറത്ത് നമസ്ക്കാരത്തിന്റെ ഉള്ളടക്കം”.ഏഷ്യയിലെ ഏറ്റവും വലുതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഒറ്റക്കല്ലിൽ തീർത്ത കുരിശാണ് വലിയപള്ളിയിലേത്. 1596 ലാണ് ഈ കുരിശ് പൂർത്തിയാക്കിയതെന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു. വലിയപള്ളിയിൽ അതിപുരാതന കാലം മുതൽ മൂന്ന് നോന്പിന്റെ രണ്ടാംദിനമായ ചൊവ്വാഴ്ച കരിങ്കൽ കുരിശിൻചുവട്ടിൽവച്ചു നടത്തുന്ന സമൂഹപ്രാർത്ഥനയാണ് പുറത്ത് നമസ്ക്കാരം.
9ന് കരിങ്കൽ കുരിശിൻ ചുവട്ടിൽ പ്രസംഗം-മാർ ജോസഫ് പണ്ടാരശേരിൽ. 9.30ന് പുറത്തുനമസ്ക്കാരം ആരംഭിക്കും. മാർ മാത്യു മൂലക്കാട്ട്മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിൽ, ഫാ.തോമസ് പ്രാലേൽ എന്നിവർ സഹകാർമികത്വം വഹിക്കും. 10.15ന് അതിരൂപതാ വികാരി ജനറാള്‍ ഫാ.മൈക്കിൾ വെട്ടിക്കാട്ട് വിശുദ്ധ കുർബാനയുടെ ആശീർവാദം നൽകും. തുടർന്ന് 10.30ന് കപ്ലോൻ വാഴ്ച.
/