india

കിടങ്ങൂര്‍ സിസ്റ്റര്‍ Dr .മര്‍സലീയൂസ്‌ എസ്‌.വി.എം Live Funeral Telecast Available.

Tiju Kannampally  ,  2017-11-16 08:22:49amm

 

കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്ദ്‌ ഹോസ്‌പിറ്റലിലെ ഗൈനക്കോളജിസ്റ്റ്‌ സിസ്റ്റര്‍ Dr .മര്‍സലീയൂസ്‌ എസ്‌.വി.എം (65)  നിര്യാതയായി. സംസ്ക്കാര ശുശ്രുക്ഷ ശനിയാഴ്ച(18.11.2017) ഉച്ചകഴിഞ്ഞ്  മൂന്നിന്  ലിറ്റില്‍ ലൂര്‍ദ് കോണ്‍വെന്‍റില്‍  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടു കൂടി ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് മഠം സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ആറു മണിമുതല്‍ സായൂജ്യ കോണ്‍വെന്‍റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.  ചിങ്ങവനം മഠത്തിക്കളത്തില്‍ കുടുംബാംഗമാണ്‌.
(18.11.2017) കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടു കൂടി ശുശ്രൂഷകള്‍വെളളിയാഴ്ച 6 മണി മുതല്‍ലുളള പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും ക്‌നാനായവോയ്‌സിലും ഗഢഠഢ യിലും തത്സമയ സംപ്രേക്ഷണം ചെയ്യുു.
വെളളിയാഴ്ച 6 മണി മുതല്‍ലുളള പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും 
ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയ സംപ്രേക്ഷണം ചെയ്യുന്നു

കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്ദ്‌ ഹോസ്‌പിറ്റലിലെ ഗൈനക്കോളജിസ്റ്റ്‌ സിസ്റ്റര്‍ Dr .മര്‍സലീയൂസ്‌ എസ്‌.വി.എം (65)  നിര്യാതയായി. സംസ്ക്കാര ശുശ്രുക്ഷ ശനിയാഴ്ച(18.11.2017) ഉച്ചകഴിഞ്ഞ്  മൂന്നിന്  ലിറ്റില്‍ ലൂര്‍ദ് കോണ്‍വെന്‍റില്‍  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടു കൂടി ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് മഠം സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ആറു മണിമുതല്‍ സായൂജ്യ കോണ്‍വെന്‍റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.  .

ചിങ്ങവനം മഠത്തിൽകളത്തിൽ ജോസഫിന്‍റെയും സാറാമ്മയുടെയും എട്ടു മക്കളിൽ നാലാമത്തെ മകളാണ് മറിയക്കുട്ടി എന്ന സിസ്റ്റർ ഡോ. മേരി മർസലീയൂസ്. കൈനടി എ.ജെ. ജോണ്‍ മെമ്മോറിയൽ സ്കൂളിൽ നിന്ന് എസ്എസ്എൽസി പാസായി. കന്യാസ്ത്രീയായി 1974-ൽ ബിഎസ്‌സി സുവോളജി പാസായ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ്‌സിന് ചേർന്നു. മെഡിക്കൽ കോളജിലെ കന്യാസ്ത്രീയായ ആദ്യ വിദ്യാർഥിനിയായിരുന്നു.

1980- 82 കാലഘട്ടത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിയിൽ സേവനം ചെയ്ത ശേഷം ഉന്നതപഠനത്തിനായി മർസലീയൂസ് ബ്രിട്ടണിലേക്ക് പോയി. ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ നിന്ന് ഒന്നാം റാങ്കും എഡ്വിൻ ലില്ലി ഗോൾഡ് മെഡലും നേടി ഡിപ്ലോമ ഇൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സ് പാസായി. തുടർന്ന് ബ്രിട്ടനിലെയും അയർലൻഡിലെയും വിവിധ ആശുപത്രികളിൽ ജോലി ചെയ്തു പഠനം തുടർന്നു.

ഒബ്സ്റ്റെട്രിക്സിലും ചൈൽഡ് ഹെൽത്തിലും ബിരുദങ്ങൾ നേടിയ ശേഷം 1991 ഏപ്രിൽ 16ന് കിടങ്ങൂർ ലിറ്റിൽ ലൂർദ് ആസ്പത്രിയിൽ മെഡിക്കൽ സൂപ്രണ്ടും ഗൈനക്കോളജിസ്റ്റുമായി ചുമതലയേറ്റു. ലിറ്റിൽ ലൂർദിലെ 26 വർഷങ്ങൾക്കിടയിൽ അര ലക്ഷത്തോളം പ്രസവങ്ങളെടുത്തു. മാതൃത്വത്തിന്‍റെ മഹിമയറിക്കുന്ന ഉപദേശങ്ങൾ നൽകിയാണ് സിസ്റ്റർ പ്രസവത്തിലേക്ക് സ്ത്രീകളെ ഒരുക്കിയിരുന്നത്. സഹോദരങ്ങള്‍: മാത്തുക്കുട്ടി, ലീലാമ്മ, സിസ്റ്റര്‍ എല്‍സി ജോസ് (വിസിറ്റേഷന്‍ കോണ്‍വന്റ്, കല്ലിശേരി), തോമാച്ചന്‍, കുഞ്ഞുമോള്‍, ഫാ. ഡൊമിനിക് മഠത്തില്‍ കളത്തില്‍, മോഹന്‍ (എല്ലാവരും യുഎസ്).

വെളളിയാഴ്ച 6 മണി മുതല്‍ലുളള പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും 

ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയ സംപ്രേക്ഷണം ചെയ്യുന്നു

 

 



Latest

Copyrights@2016.