india

83ാം വ​യ​സി​ലും ക​ർ​മ​നി​ര​ത​യാ​ണ് സി​സ്റ്റ​ർ ഹെ​ല​ൻ‌

Editor  ,  2017-05-17 09:12:23amm ക്ലിന്റിസ് ജോർജ്ജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: സി​സ്റ്റ​ര്‍ ഹെ​ല​നെ അ​റി​യാ​ത്ത​വ​ര്‍ മ​ല​യോ​ര​മ​ണ്ണി​ല്‍ വി​ര​ള​മാ​ണ്. കാ​ര​ണം അ​ര നൂ​റ്റാ​ണ്ട് കാ​ലം മു​മ്പു മു​ത​ല്‍ 26ാം മൈ​ല്‍ മേ​രി ക്വീ​ന്‍​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​ര്‍ ആ​ദ്യം കാ​ണു​ക സി​സ്റ്റ​ര്‍ ഹെ​ല​ന്‍ എ​ന്ന ഹെ​ല​നാ​മ്മ​യെ ആ​യി​രി​ക്കും. ത​ല​മു​റ​ക​ള്‍​ക്ക് ചി​കി​ത്സാ ശു​ശ്രൂ​ഷ ന​ല്‍​കി​യ​തി​ന്‍റെ നി​റ​വി​ല്‍ സി​സ്റ്റ​ര്‍ ഹെ​ല​ന്‍ ഇ​ന്നും വേ​ദ​നി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​വു​മാ​യി മു​ന്നി​ലു​ണ്ട്. മു​റി​വേ​റ്റ​വ​രെ​യും രോ​ഗി​ക​ളെ​യും ശു​ശ്രൂ​ഷി​ക്കു​ന്ന​താ​ണ് മ​ഹ​ത്ത​ര​മാ​യ ദൈ​വ​ശു​ശ്രൂ​ഷ​യെ​ന്ന് വി​ശ്വ​സി​ക്കു​ന്ന സി​സ്റ്റ​ര്‍ ഹെ​ല​ന്‍ സി​എം​സി ഇ​ന്ന് 83ാം വ​യ​സി​ലും ക​ർ​മ​നി​ര​ത​യാ​ണ്.‌

ക​ഴി​ഞ്ഞ 57 വ​ര്‍​ഷ​മാ​യി സി​സ്റ്റ​ര്‍ ഹെ​ല​ന്‍ മേ​രി​ക്വീ​ന്‍​സ് ആ​ശു​പ​ത്രി​യി​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്നു. ന​ഴ്‌​സിം​ഗ് പ​ഠ​ന​കാ​ലം ഉ​ള്‍​പ്പ​ടെ 60 വ​ര്‍​ഷ​മാ​യി ന​ഴ്‌​സിം​ഗ്് രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് സി​സ്റ്റ​ര്‍ ഹെ​ല​ന്‍. ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ന്നും ജോ​ലി ചെ​യ്യു​ന്ന​ത്.‌

ചേ​ന​പ്പാ​ടി മു​ട്ട​ത്ത് തോ​മ​സ് അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ 14 മ​ക്ക​ളി​ല്‍ മൂ​ന്നാ​മ​ത്തെ മ​ക​ളാ​യി 1934 ഒ​ക്ടോ​ബ​ര്‍ 10 നാ​ണ് ജ​ന​നം. ഗ്രേ​സി​ക്കു​ട്ടി എ​ന്നു മാ​താ​പി​താ​ക്ക​ള്‍ വി​ളി​ച്ചു. പ​തി​നേ​ഴാം വ​യ​സി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് മ​ഠ​ത്തി​ല്‍ ചേ​ര്‍​ന്നു. 1954ല്‍ ​സ​ന്യാ​സ വ​സ്ത്രം സ്വീ​ക​രി​ച്ചു സി​സ്റ്റ​ര്‍ ഹെ​ല​ന്‍ ആ​യി. 1955ല്‍ ​ന​ഴ്‌​സിം​ഗ്് പ​ഠ​ന​ത്തി​നാ​യി പാ​റ്റ്‌​നാ​യി​ലേ​ക്ക്.1957​ല്‍ നി​ത്യ​വ്ര​ത വാ​ഗ്ദാ​നം ചെ​യ്തു.1960​ല്‍ ന​ഴ്‌​സിം​ഗ്് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ സി​സ്റ്റ​ര്‍ ഹെ​ല​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി ക്വീ​ന്‍​സ് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. 1985 മു​ത​ല്‍ കു​റ​ച്ചു കാ​ലം ജ​ര്‍​മ​നി​യി​ലും ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു. വീ​ണ്ടും മേ​രി​ക്വീ​ന്‍​സി​ല്‍ തി​രി​ച്ചെ​ത്തി. 2004ല്‍ ​വ്ര​ത​വാ​ഗ്ദാ​ന​ത്തി​ല്‍ സു​വ​ര്‍​ണ ജൂ​ബി​ലി​ആ​ഘോ​ഷി​ച്ചു.‌

ധ്യാ​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മാ​ത്രം അ​വ​ധി​യെ​ടു​ക്കു​ന്ന സി​സ്റ്റ​ര്‍ ഹെ​ല​ന്‍ ബാ​ക്കി എ​ല്ലാ ദി​വ​സ​വും ആ​ശു​പ​ത്രി​യി​ലു​ണ്ടാ​കും. ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​ര്‍ രോ​ഗം ഭേ​ദ​മാ​യി മ​ട​ങ്ങു​മ്പോ​ഴാ​ണ് ത​ന്‍റെ മ​ന​സ് ഏ​റെ സ​ന്തോ​ഷി​ക്കു​ന്ന​തെ​ന്നും സി​സ്റ്റ​ര്‍ ഹെ​ല​ന്‍ പ​റ​യു​ന്നു.‌

ദൈ​വാ​നു​ഗ്ര​ഹം, പ്രാ​ര്‍​ഥ​ന, കൃ​ത്യ​നി​ഷ്ഠ എ​ന്നി​വ​യാ​ണ് ആ​രോ​ഗ്യ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​സ്റ്റ​ര്‍ ഹെ​ല​ന്‍ വി​ശ്വ​സി​ക്കു​ന്നു. പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യ്ക്ക് ഉ​ണ​രും, 4.10 വ​രെ വ​രാ​ന്ത​യി​ലൂ​ടെ ന​ട​ന്ന് കൊ​ന്ത ചൊ​ല്ലും. തു​ട​ര്‍​ന്ന് മ​റ്റു​ള്ള​വ​രെ വി​ളി​ച്ചു​ണ​ര്‍​ത്തി​യ ശേ​ഷം പ​ള്ളി​യി​ലേ​ക്ക്. വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​വ​രു​ണ്ടെ​ങ്കി​ല്‍ കു​ര്‍​ബാ​ന ക​ഴി​യു​മ്പോ​ള്‍ നേ​രെ അ​വ​രു​ടെ മു​റി​യി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കും. ഡ്യൂ​ട്ടി ഉ​ള്‍​പ്പ​ടെ ഏ​തു കാ​ര്യ​ത്തി​നും അ​ഞ്ചു​മി​നി​റ്റു മു​മ്പേ എ​ത്തും. 83ാം വ​യ​സി​ല്‍ അ​ല്‍​പ്പം ര​ക്ത​സ​മ്മ​ര്‍​ദം ഒ​ഴി​ച്ചാ​ല്‍ മ​റ്റ് അ​സു​ഖ​ങ്ങ​ളൊ​ന്നു​മി​ല്ല. ‌

സി​സ്റ്റ​ര്‍ ഹെ​ല​നെ ഇ​ന്ന​ലെ മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്‍റെ ആ​ശീ​ര്‍​വാ​ദ​ത്തോ​ടും ന​ഴ്‌​സ​സ് ദി​ന​ത്തോ​ടു​മ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ആ​ദ​രി​ച്ചു.‌Latest

Copyrights@2016.